Translate

Sunday, April 27, 2014

വായിച്ചു വിരളുക ....

കാഞ്ഞിരപ്പള്ളിക്കാരന്‍ ഒരു സ്നേഹിതനോട് ഏപ്രില്‍ 26 ശനിയാഴ്ച്ചത്തെ ദീപികപത്രം വാങ്ങി അതില്‍ തൃശ്ശൂര്‍ തൈക്കാട്ടുശ്ശേരി വാര്‍ത്ത (ഉണ്ടെങ്കില്‍) കൊടുത്തിരിക്കുന്നത് ഒന്നയച്ചു തരണമെന്ന് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന് ആ സാധനം (ദീപിക) കിട്ടിയില്ല. അദ്ദേഹം പറയുന്നത് ഇത് മഠങ്ങളിലും, പള്ളി മുറികളിലും അപൂര്‍വ്വം പള്ളി കുഞ്ഞാടുകളുടെയും അടുക്കല്‍ മാത്രവും കിട്ടുന്ന ഒരു സാധനമാണെന്നാണ്‌. സ്ടോളില്‍ പോയി ദീപിക ചോദിച്ചപ്പോള്‍ കൊച്ചു പുസ്തകം ചോദിക്കുന്നവന്‍റെ മുഖത്തു നോക്കി ചിരിക്കുന്നത് പോലെ കടക്കാരന്‍ പരിഹാസത്തോടെ സുഹൃത്തിനെ നോക്കിയെന്നും പറഞ്ഞു. ഏതായാലും വാശിക്ക് അവന്‍ ഇന്നത്തെ ദീപികയുടെ ഏതാനും വാര്‍ത്താ/പരസ്യ ചിത്രങ്ങള്‍ അയച്ചു തന്നു. അത് കണ്ടപ്പോള്‍, ഇത് തന്നെയാണ് ഞാന്‍ ചോദിച്ചതെന്നും എനിക്ക് തോന്നിപ്പോയി. ചൂടാറാതെ ഞാന്‍ പോസ്റ്റ്‌ ചെയ്യുന്നു.

താഴെ കൊടുത്തിരിക്കുന്ന ചിത്രത്തില്‍ നോക്കിയാല്‍ അറക്കല്‍ മെത്രാന്‍ ഡബിള്‍ റോളില്‍ അഭിനയിക്കുന്നതുപോലെ തോന്നും. പക്ഷെ, ഇടതു വശത്ത്‌ നില്‍ക്കുന്നത് മെത്രാന്‍റെ ഒപ്പം മിക്കവാറും കാണുന്ന ഒരു ഷെവലിയറാണ്. 
വിനയമാണ് അദ്ദേഹത്തിന്‍റെ മുഖ മുദ്ര. വിവാദം സൃഷ്ടിച്ച തൊടുപുഴ മേളാങ്കം, ഇടുക്കി പൂരം, തൃശ്ശൂര്‍ അളവെടുപ്പ് (അളന്നെടുപ്പല്ല), തുടങ്ങിയ മഹത് സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മാര്‍ അറക്കല്‍ നടത്തിയ ഹൃദയ സ്പ്രുക്കായ പ്രഭാഷണത്തിന്‍റെ ചുരുക്കം ചുവടെയുണ്ട്‌. 
എത്ര സൂക്ഷിച്ചു വായിച്ചിട്ടും മോണിക്കയ്ക്ക് അവരുടെ സ്ഥലം തിരിച്ചു കിട്ടുമെന്നോ, ഇനി ഏതെങ്കിലും ധര്‍മ്മ സ്ഥാപനങ്ങളില്‍ വെട്ടിപ്പ് നടക്കില്ലെന്നോ, നെല്ലിക്കലച്ചന്‍റെ കൈയ്യില്‍ നിന്നും ആവേ മരിയ ധ്യാനകേന്ദ്രത്തിന്‍റെ പേരില്‍ നടത്തിയ മുറിപണി മത്സരത്തിന്‍റെ മുഴുവന്‍ കണക്ക് കിട്ടുമെന്നോ, ഇനി അവിഹിതങ്ങള്‍ അവിടെ നടക്കില്ലെന്നോ ഒന്നും സൂചനയില്ല. ശരീരം ഓഡി കാറിലാണെങ്കിലും അദ്ദേഹത്തിന്‍റെ മനസ്സ് എത്ര പരിശുദ്ധമാണെന്ന്  കാണാതെ വയ്യ. ഈ പ്രസംഗം അദ്ദേഹം പറഞ്ഞത്പോലെതന്നെയാണോ അതോ റിപ്പോര്‍ട്ടര്‍ കേട്ടതിന്‍റെ കുഴപ്പമാണോയെന്നു സംശയവും ഇല്ലാതില്ല. കാരണം, കാഞ്ഞിരപ്പള്ളി കഞ്ചാവിന്‍റെ പിടിയിലാണെന്നും ഇതേ ദീപിക പറയുന്നു. 
കേരളത്തിലെ മിക്ക മെത്രാന്മാരും ഇതുപോലെ നിര്‍മ്മല ഹൃദയമുള്ളവരാണെന്നും പറയാതെ വയ്യ. മേജര്‍ ആര്‍ച്ച് ബിഷപ്പിനെ ഒരു പണി കൊടുത്ത് അവരാരും വിഷമിപ്പിക്കുന്നില്ല. അദ്ദേഹം മെത്രാന്മാര്‍ക്ക് പണി കൊടുക്കുന്നുമില്ല. ഇപ്പോ പത്രക്കാരും ആ വഴി പോകാറില്ല. അദ്ദേഹം ലളിത ജീവിതം നയിക്കുകയാണെന്നു കാക്കനാട്ടുകാര്‍ തന്നെ പറയുന്നു. ഇനി നടക്കാനുള്ളത് ഷെവലിയര്‍മാരുടെ സിനഡ് ആണ്. അതില്‍ വെള്ളാപ്പള്ളി നടേശനെ മുഖ്യാഥിതി ആക്കണം  (മദനി ആയാലും മതി). വയലാര്‍ രവിയും യൂസഫ് അലിയെയുമൊക്കെ നേരത്തെ വിളിച്ചതല്ലേ, മാണി സാറിനെയും പാലാ സിനടിനു വിളിച്ചിരുന്നല്ലോ. പി  സി ജോര്‍ജ്ജിന്‍റെ കാലു കഴുകി ചുംബിക്കുകയും ചെയ്തതല്ലേ?

തൈക്കാട്ടുശ്ശേരി സംഭവം ദീപിക ഇന്ന് കൊടുത്തില്ലെങ്കിലും അവിടെ ഒരറസ്ടോ, അതിക്രമമോ ഉണ്ടാകാനിടയുണ്ടെന്നും, വേണ്ടി വന്നാല്‍ ഒരു പ്രസ്താവനക്കുള്ള സ്പെയിസ് കരുതണമെന്നും അവര്‍ക്ക് തോന്നിയിരിക്കാം. ഏതായാലും കുട്ടികളുടെ അസ്ഥിയുടെ വളര്‍ച്ചയില്‍  നാം എന്ത് മാത്രം ബോധവാന്മാരായിരിക്കണം  എന്ന് കാണിക്കുന്ന ഒരു വാര്‍ത്ത ദീപിക  കൊടുത്തിട്ടുണ്ട്.
 കുട്ടികളുടെ മാംസത്തിന്‍റെ വളര്‍ച്ചയില്‍ സര്‍വ്വരും ശ്രദ്ധിക്കുന്നുണ്ടല്ലോ. അവര്‍ നന്നായി വളരുന്നു എന്ന് ഉറപ്പു വരുത്താന്‍ അളവെടുപ്പ് ആകാം എന്നും എനിക്ക് തോന്നി.


കാഞ്ഞിരപ്പള്ളിക്കാര്‍ക്ക് ബുദ്ധിയില്ലെന്നു ആരു പറഞ്ഞു? വിമാനം സ്വന്തമായി ഉണ്ടാക്കിയിട്ടില്ലന്നല്ലെയുള്ളൂ. എല്ലായിടത്തും അഭിഷേകാഗ്നി, അതിനു വീര്യം പോരെന്നു തോന്നിയപ്പോള്‍ അഗ്നി അഭിഷേകമായി കാഞ്ഞിരപ്പള്ളി മുന്നേറുന്നു. 
 
ഏതായാലും അഗ്നിഅഭിഷേകത്തില്‍ ശ്രേയ എന്ന് പേരുള്ളവര്‍ എങ്കിലും തല വെച്ച് കൊടുക്കാതിരിക്കുന്നത് നല്ലത്; അതുപോലെ മക്കളില്ലാത്ത വല്യമ്മമാരും. സഭയിലെ വിമതന്മാരുടെ എണ്ണം കൂട്ടാന്‍ ഒരു മാര്‍ഗ്ഗം അവരെക്കൊണ്ടു ദീപിക വരുത്തിക്കുകയാനെന്നു തോന്നുന്നു. 

9 comments:

 1. ബൈബിൾ കണ്‍വെൻഷന് തുടക്കമായി അറക്കൻ നൽകിയ സന്ദേശം വായിച്ചിട്ട്, എന്ത് കുന്തം തിന്നിട്ടും കുടിച്ചിട്ടുമാണ് ഇതിയാനൊക്കെ ഇത്ര തൊലിക്കട്ടി വയ്ക്കുന്നത് എന്ന് ചോദിച്ചുപോയി.

  ReplyDelete
 2. കഞ്ഞിരപള്ളി ബിഷപ്പ് ചെയുന്ന നല്ല കാര്യങ്ങൾ ആരും ചെയ്തതെന്താ
  http://www.ajce.in/scholarships-and-endowments/
  ഇ ലിങ്കിൽ ക്ലിക്ക് ചെയ്തു കാണു ഒരു കോളേജഇൽ മാത്രം കൊടുക്കുന്ന സഹായഗൽ

  ReplyDelete
 3. ഒരു കാലത്ത് ഞാനും എബിനെപ്പോലെ ഒരു മത ഭ്രാന്തനായിരുന്നു. മാര്‍ അറക്കല്‍ നല്ലൊരു സംഘാടകനാണ്, സാമ്പത്തിക വിധഗ്ദനുമാണ്. വളരെപ്പെര്‍ക്ക് അദ്ദേഹത്തിന്‍റെ കഴിവ് പ്രയോജനപ്പെട്ടിട്ടുമുണ്ടാവാം, നല്ലത്. പക്ഷെ അദ്ദേഹം സേവനം ചെയ്യേണ്ടത് ഒരു മെത്രാനായാണ് അല്ലാതെ രാഷ്ട്രിയക്കാരനായല്ല. കേരള സഭയിലെ ഇന്നത്തെ വികട തത്വശാസ്ത്രങ്ങള്‍ അദ്ദേഹത്തിന്റെ കൂടി വകയാണ്. വേറൊരു മെത്രാന്‍ ഓഡി കാറില്‍ സഞ്ചരിക്കുന്നതായി എനിക്കറിവില്ല, വേറൊരു മെത്രാന്റെ പേരിലും തട്ടിപ്പിന് കോടതിയില്‍ കേസുമില്ല. അദ്ദേഹത്തെ ജെര്‍മ്മനിയില്‍ പഴത്തൊലിയുമായി സ്വീകരിക്കാന്‍ കാത്തിരുന്നത് വിദേശ മലയാളികളാണ്, ഞാനല്ല. സഭയുടെ സ്വത്തായ ദീപിക മുച്ചൂടും നശിപ്പിക്കപ്പെടാന്‍ കാരണമായതും അദ്ദേഹമാണ്. ഒരൊറ്റ അത്മായന്‍ മാത്രമുള്ള അത്മായാ കമ്മിഷന്‍റെ ചെയര്‍മാന്‍ അദ്ദേഹമാണ്. അദ്ദേഹം മൂടി വെച്ച തട്ടിപ്പുകളുടെയും അതിക്രമങ്ങളുടെയും കഥകള്‍ കൂടുതല്‍ പറയിപ്പിക്കരുത്. .... പ്ലീസ്.

  ReplyDelete
 4. കാഞ്ഞിരപ്പള്ളി രൂപത വക കാശ് എടുത്ത് മിടുക്കർ പിള്ളേർക്ക് സ്ചോലര്ഷിപ് കൊടുക്കുന്നത് നല്ല കാരിയം തന്നെ.അതും 25 കോടിയുടെ വസ്തു തട്ടിചെടുത്തതും തമ്മിൽ എന്ത് ബന്ദം?

  ReplyDelete
  Replies
  1. യുവാവായ ബെന്നി ദീപിക മാത്രമേ വായിക്കൂള്ളൂവെന്ന് തോന്നുന്നു. . ഒരു ഷെവലിയറിനെയും അറയ്ക്കനെപ്പറ്റിയും നല്ല അറിവുമുണ്ട്. കാഞ്ഞിരപ്പള്ളി മാത്രമല്ല ലോകം. അല്മായ ശബ്ദത്തിൽ കൂടെ കൂടെ വന്ന് സത്യം തേടൂ. ആദർശപുരുഷന്മാർ റോബിൻ ഹുഡും കായംകുളം കൊച്ചുണ്ണിയും കാഞ്ഞിരപ്പള്ളി ബിഷപ്പുമല്ല. ഫ്രാൻസീസ് മാർപ്പായെയോ, ജോണ്‍ ഇരുപത്തിമൂന്നാമൻ മാര്പ്പായെയോ പോലുള്ള ക്രിസ്ത്യാനികളെയാണ് ഒരു മത വിശ്വാസി പിന്തുരേണ്ടത് .

   Delete
  2. മധ്യ വയസനായ എന്നെ പയ്യനാക്കിയ കമന്റിനു നന്ദി.രൂപതാ വക പണം എടുത്തു കുറെ മിടുക്കര്ക്ക് കൊടുക്കുന്നതു നല്ലത് തന്നെ അല്ലെ!.പക്ഷെ അതും 25 കോടിയുടെ ഭൂമി തട്ടിയതിനു ന്യായി കാരണം അല്ല എന്നതാണ് ഉദേശിച്ചത്‌.
   അല്മായ സബ്ദം കുറെ കാലം ആയി ശ്രദ്ധിക്കുന്നത് കാഞ്ഞിരപ്പള്ളി ,കോതമംഗലം, ഇടുക്കി രൂപതകളിലേക്ക് മാത്രം ആണ്. മറ്റു രൂപതകളിലെയും
   കരിയങ്ങൾ ഇതുപോലെ ഒക്കെ തന്നെ.
   കഴിഞ്ഞ ദിവസം അന്തരിച്ച ബഹുമാനപ്പെട്ട കൈപ്പാന്പലക്കൾ അച്ഛനെ പുകഴ്ടി കുറെ പിതാക്കാൻമാരുടെ പ്രസ്താവനകളും പ്രസംഗങ്ങളും കണ്ടു.എന്നാൽ
   താമസിയാതെ പാല രൂപതയ്ക്ക് ഒരു സഹന ദാസനെ കൂടി പ്രതിക്ഷിക്കാം എന്ന് കരുതട്ടെ.ജീവ്വിചിരുന്നപ്പോലൽ അദേഹത്തെ പല വിധത്തിലും ദ്രോഹിച്ചു സ്ഥാപനങ്ങലൽ പിടിച്ചെടുക്കുവാൻ നടത്തിയ ചീഞ്ഞ കളി നയിച്ചത് എപ്പോളും ജീവിചിരുക്ക്ന്ന ഒരു ബിശോപ്പു തന്നെ എന്നത് പാല ക്കാര്ക്ക് എല്ലവര്ക്കും അറിയാം.
   ഈ അവസരത്തിൽ കുറ്റബോധം കൊണ്ടായിരിക്കും അദ്ദേഹം മൌനം പാലിച്ചത്?.പഴയ ഓശാന ലക്കങ്ങലിൽ പരതിയാൽ മിക്കവരും മറന്നു തുടങ്ങിയ ഈ കഥകളുടെ കുറെ നാള്വഴികൽ കാണാം.കുറെ എങ്കിലും അല്മായ സബ്ദതിൽ പുന പ്രഷികരിച്ചാൽ പുതിയ തലമുറയ്ക്ക് പുതിയ അറിവായിരിക്കും.

   Delete
 5. റോഷൻ കൊടുത്ത പോസ്റ്റിൽ അരയ്ക്കു ചുവന്ന പട്ട കെട്ടിയിരിക്കുന്ന പുരോഹിതനെയും ഷെവലിയറിനെയും തിരിച്ചറിയാൻ കഴിഞ്ഞു. കാഞ്ഞിരപ്പള്ളി രൂപതയിലെ ക്രിമനലുകളുടെ ഈ പരേഡിൽ മോനിക്കായെ പറ്റിച്ച ഇത്തിക്കണ്ണി പരമുമാരെ തിരിച്ചറിയാൻ സാധിച്ചില്ല. ഞാൻ ഒരേയൊരു പള്ളിയിൽ പോവുന്നത് നാട്ടിൽ വരുന്ന സമയം എന്റെ ജനിച്ച നാട്ടിലുള്ള ഈ പഴയപള്ളിയിലാണ്. അവിടം കുപ്പായമിട്ട ക്രിമിനലുകൾ നിറഞ്ഞിരിക്കുന്നുവെന്നു കേൾക്കുന്നത് എന്നെ സംബന്ധിച്ച് ഖേദകരമാണ്.


  ചതിയും വഞ്ചനയും കുതികാൽ വെട്ടും നടത്തി, മോനിക്കായേയും തട്ടിച്ച്, നേർച്ചപ്പെട്ടിയിൽ വീണ പണം തിരിച്ചു കൊടുക്കില്ലെന്നു കോടതിയിൽ മൊഴി നല്കിക്കൊണ്ട് വിലസുന്നവനായ അഭിഷിക്തൻ സഞ്ചരിക്കുന്നത് വിശ്വാസിയുടെ പണംകൊണ്ട് മേടിച്ച കോടിരൂപയുടെ കാറിലും. നാണവും അഭിമാനവുമില്ലാതെ പ്രസംഗത്തിൽ കസർത്തുകയാണ്, "മനസിനെ നവീകരണം വഴി രൂപാന്തര പ്പെടുത്തണം"പോലും. സ്വന്തം ജീവിതാനുഭവങ്ങൾ കാണാൻ കഴിയാത്ത ഈ അഭിഷിക്തന് തലയ്ക്കെന്തങ്കിലും ക്ഷതം ഭവിച്ചോയെന്നും സംശയിക്കുന്നു? അദ്ദേഹം ഭാവന ചെയ്യുന്ന നവീകരണത്തിന്റെ ഉപഭോക്താക്കൾ പാറ മുതലാളിമാരും, വനം കൊള്ളക്കാരും, പ്രകൃതി വിഭവ ചൂഷകരും, മണൽവാരികളുമെന്ന സത്യം സ്വയം മറന്നുപോയി. എന്തിനാണ് വചനം കേൾക്കുന്ന കുഞ്ഞാടുകളുടെ കണ്ണിൽ ചാരമിട്ടു പറ്റിക്കുന്നത് ?


  ശ്രീ അറയ്ക്കൻ പറയുകയാണ്‌, "ശരീരങ്ങളെ വിശുദ്ധവും ദൈവത്തിന് പ്രീതികരവുമായ സജീവ ബലിയായി അർപ്പിക്കണം". എന്തർത്ഥമാണ് ഈ വാചക കസർത്തിൽ ഉള്ളത്? അദ്ദേഹത്തിൻറെ ചുവന്ന അരപ്പട്ടകൊണ്ട് കെട്ടിയിരിക്കുന്ന ഉന്തി നില്ക്കുന്ന ശരീരം ശുദ്ധമോ? അമേരിക്കയിൽ വരുമ്പോൾ താമസിക്കുന്ന വീടുകളിൽ നേരത്തെതന്നെ കോഴിയിറച്ചി വേണ്ടാ, താറാവോ പന്നിയോ കറി വെക്കാൻ അദ്ദേഹത്തെ തീറ്റുന്ന വീട്ടുകാരോട് മുൻകൂറായി പറയും. ഒരു കുടുംബം ഇദ്ദേഹത്തിനു പന്നിയിറച്ചി മേടിക്കാൻ വന്നപ്പോൾ ഞാനും ആ ഗ്രോസറി കടയിൽ ഉണ്ടായിരുന്നു. വചനങ്ങളിൽ പന്നികളെ പിശാചുക്കളായി കരുതുന്നു. പന്നിയിറച്ചി തിന്ന് രാവിലെ വചനം പ്രസംഗിച്ചാൽ പിശാചിന്റെ സാരോപദേശമേയാവുകയുള്ളൂ. യേശു പറയുന്നത് ശ്രദ്ധിക്കൂ, "ദൈവമായ നാഥനെ അങ്ങ് പരീഷിക്കരുത്. അഭിഷിക്താ, പിശാചിൽനിന്ന് വിടുതൽ നേടാൻ അട്ടപ്പാടി വട്ടോളിയെക്കൊണ്ട് ഒന്ന് തലയ്ക്കു പിടിപ്പിക്കൂ! ശരീരത്തെ പന്നിയ്ക്കർപ്പിക്കാതെ താങ്കൾ പ്രസംഗിക്കുന്നതുപോലെ ദൈവത്തിന് സമർപ്പിക്കൂ. ഒരു ഷെവലീയറുമായി ഊരു ചുറ്റി നടക്കുന്ന ഈ അഭിഷിക്തൻ സഭയ്ക്ക് അപമാനമാനമെന്ന് കുഞ്ഞാടുകൾ തന്നെ പറയുന്നു.

  ചെറുപ്പകാലങ്ങളിൽ പള്ളിക്കു സമീപമുള്ള ചിറ്റാറിൽ ഞാൻ നീന്തി കുളിച്ചിട്ടുണ്ട്. അന്ന് ചിറ്റാറിൽ ഒഴുകിയിരുന്നത്‌ തെളിമയാർന്ന പനിനീർ പോലുള്ള വെള്ളമായിരുന്നു. ഇന്ന് വചനം കേൾക്കാൻ വരുന്നവർ അവിടം പ്ലാസ്റ്റിക്ക് ബോട്ടിൽ കൊണ്ടും പേപ്പറുകൾ കൊണ്ടും കുട്ടികളുടെ ഡൈപ്പറുകൾകൊണ്ടും ചിറ്റാറിനെ മലിനമാക്കി. പ്രകൃതിയെ നശിപ്പിക്കുന്നവരായ സാമൂഹ്യ ദ്രോഹികൾ കാഞ്ഞിരപ്പള്ളി, ഇടുക്കി അഭിഷിക്തരുടെ കീഴിൽ അണിനിരന്നിരിക്കുകയാണ്.

  "പരസ്പരം സഹോദര തുല്യം സ്നേഹിക്കണ"മെന്നും അറക്കൽ തിരുമേനി പ്രസംഗിക്കുന്നു. കാഞ്ഞിരപ്പള്ളിയുടെ മാതൃകാ ബിഷപ്പ് രോഗിയും വൃദ്ധനുമായ സ്വന്തം കസ്യൻ സഹോദരനെ സ്നേഹിച്ച് ധ്യാന ലഹരിയിൽ മയക്കി കീഴ്പ്പെടുത്തികൊണ്ട് കോടികളുടെ വസ്തു തട്ടിയെടുത്ത കഥ കേരള ചരിത്രത്തിലെ തന്നെ ഭീകര കവർച്ചയുടെ ചരിത്രമാണ്. എന്തൊരു സഹോദരസ്നേഹം. കുറെ നക്കാപിച്ച പിള്ളേർക്ക് സകോളർഷിപ്പ് കൊടുത്തു കഴിയുമ്പോൾ യുവ ജനങ്ങളെയും കൈക്കലാക്കാൻ സാധിക്കും. സേവനം കാണിച്ച് വിദ്ദേശപ്പണവും തട്ടിയെടുക്കാം. കായംകുളം കൊച്ചുണ്ണിയ്ക്ക് സത്യമുണ്ടായിരുന്നു. അനീതി പ്രവർത്തിക്കുന്നവരുടെ മുതലായിരുന്നു കൊച്ചുണ്ണി കട്ടെടുത്ത് പാവങ്ങൾക്ക് വിതറിയിരുന്നത്. അങ്ങനെയൊരു സത്യം കാഞ്ഞിരപ്പള്ളി ഇത്തിക്കണ്ണി പരമുവിനില്ല.


  അഭിഷിക്തൻ തുടരുന്നു, "അസൂയ, വൈരാഗ്യം എന്നീ ദുർവിചാരങ്ങൾ വെടിഞ്ഞ് സഹനശീലനായിരിക്കണം." ഇത്തരം പ്രസംഗം തട്ടിവിടുന്നതിനുമുമ്പ് അല്മായ ശബ്ദത്തിലെ പഴയ താളുകൾ മറിച്ചു നോക്കിയിരുന്നെങ്കിൽ അദ്ദേഹം ചെയ്ത ജനദ്രോഹം മനസിലാകുമായിരുന്നു. നീണ്ട വർഷങ്ങൾ ഇദ്ദേഹത്തിന്റെ രൂപതയിൽ സേവനം ചെയ്ത ചെറുവള്ളി കപ്പ്യാരുടെ ദുഃഖം കാണാതെ ഓടിയൊളിച്ചവനാണ് ഈ സഹനശീലൻ. ഗുണ്ടാകളെ വിട്ട് തല്ലിയ്ക്കാൻ മടിയില്ലാത്ത ഈ ഗുണ്ടാ മാഫിയായ്ക്ക് സഹനശീലമെവിടെ ?

  കാഞ്ഞിരപ്പള്ളിയിൽ വരുന്ന കിഴക്കൻ മലയിലെ കഞ്ചാവുകളുടെ വരവും രൂപത പ്രതീക്ഷിക്കുന്നുണ്ടാകാം. കസ്തൂരി, ഗാഡ്ഗിൽ റിപ്പോർട്ടിനെ എതിർക്കുന്നത് ഇങ്ങനെയുള്ള വരുമാനം പ്രതീക്ഷിച്ചുംകൂടിയാണ്. മെക്സിക്കോയിൽ മയക്കുമരുന്നുകാരുടെ കള്ള പ്പണവും സ്വർണ്ണവും സൂക്ഷിക്കുന്നത് അവിടുത്തെ പള്ളികളാണ്. അത്തരം ബിസിനസിന് ഇടുക്കിയും കാഞ്ഞിരപ്പള്ളിയും അനുകൂലമായ പ്രദേശങ്ങളാണ്. ഇങ്ങനെയുള്ള കുറ്റകൃത്യങ്ങൾക്ക് ബിഷപ്പിന്റെ കാറ് തടയുന്നവനെ കാസർകോട് സ്ഥലംമാറ്റിക്കണം. പോലീസിലും പിടിപാട് വേണം.

  ReplyDelete
  Replies
  1. ജൊസഫ് മാത്യു സാര്‍, അറക്കല്‍ മെത്രാന്‍ പറയുന്നതും കാണിക്കുന്നതും തമ്മിലുള്ള വ്യത്യാസം ഭംഗിയായി വരച്ചു കാട്ടിയിരിക്കുന്നു. എന്തോ, ഇതുപോലെ മനോഹരമായി ഒഴുക്കോടെ വിശദമായി എഴുതാന്‍ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്, കഴിയുന്നില്ല. ഞാന്‍ ഉദ്ധേശിച്ചത് പക്ഷെ ഇതു തന്നെയാണ്. വെളുക്കുമ്പോള്‍ മൂക്ക് എങ്ങോട്ട് നില്‍ക്കുന്നു എന്ന് നോക്കിയാണ് ഇവര്‍ ക്രിയ ചെയ്യുന്നത്; കേള്‍ക്കുന്നവരുടെ മൂക്ക് എങ്ങോട്ടെന്ന് നോക്കി വായില്‍ തോന്നുന്നതൊക്കെ കീറുകയും ചെയും. നാണം കേട്ട വര്‍ഗ്ഗം അല്ലെ? ഇവരെഴുതുന്നത് മാഠയ ലേഖനങ്ങള്‍ അല്ലാതെ പോയാലെ അത്ഭുതമുള്ളൂ.

   Delete
 6. കഞ്ഞിരാപള്ളി ബിഷപ്പ് നല്ലത് ചെയുനത്തെ കാണാതെ വസ്തുതകൾ മനസിലാകാതെ വയിതോനുനത് വിളിച്ചു പറയുന്ന സംസ്കരശുന്യമായ പ്രവർത്തികൾ ഉപേക്ഷിച് നാടിന്നും നാട്ടുകര്കും സഭയുകും നന്മ ഉണ്ടാകുന്ന എന്തേലും ചെയാൻ നോക്കാതെ കഞ്ഞിരപള്ളിലും ഇടുക്കിലും പാലായിലും ബിഷോപുംമാരേ തുംമുനതും തിരിയുനതും നോക്കിയിയിരിക്കാൻ നാണമില്ലേ നിങ്ങള്ക്ക്


  വിദ്യഭാസതിനും ഭവനനിർമാണത്തിനും ആതുര സേവനത്തിനും സാമുഹിക സേവനത്തിനും ആയിട്ടെ കഞ്ഞിരപള്ളി രൂപതയുടെ 'ജീവൻ' എന്നാ പദ്ധതി ഒക്കെ കണ്ടുമനസിലക്കാനും ശ്രമികുക നല്ലത് പ്രോത്സാഹിപ്പികാനും ഇ ബ്ലോഗിനെ എന്നെങ്ങിലും സാധികട്ടെ എന്നെ ആശംസിക്കുന്നു

  ReplyDelete