Translate

Monday, September 2, 2013

ഇത് ഇവിടെ നടക്കുമോ?

http://www.youtube.com/watch?v=7ZCpFQAJV0c

ഈ ലിങ്കിൽ നിങ്ങൾ കാണുന്നത് രണ്ട് മഹാത്മാക്കളെയാണ് - ഓയ്ഗൻ ഡ്രെവേർമനും ഷാക്ക് ഗൈയ്യോ എന്ന മെത്രാനും ഒരു സംഭാഷണത്തിൽ പങ്കെടുക്കുന്നതാണ്. അവർ ചര്ച്ചചെയ്യുന്നത് കാലത്തിനു ചേരാത്ത സഭയുടെ കടുംപിടുത്തങ്ങളും വിശ്വാസികളെ ആട്ടിയോടിക്കുന്ന സങ്കുചിത ചിന്തകളും അവയുടെ നേരെയുണ്ടാകേണ്ട പ്രതിരോധരീതികളുമാണ്.

Eugen Drewermann

വൈദികപണ്ഡിതനും, പള്ളിക്കാര്യങ്ങളിൽ നിന്ന് പോപ്‌ JP II നീക്കം ചെയ്ത ജർമൻ ചിന്തകനും, ഹാൻസ് ക്യൂങ്ങിനെക്കാൾ പ്രഗത്ഭനായ ദൈവശാസ്ത്രജ്ഞനും മനശാസ്ത്രവൈദ്യനുമാണ്. അദ്ദേഹത്തിൻറെ സ്വതന്ത്ര ചിന്തയും സ്നേഹത്തിൽ അടിസ്ഥാനമിട്ടുള്ള സുവിശേഷ വ്യാഖ്യാനങ്ങളുമാണ് സഭാധികാരികൾക്ക് അദ്ദേഹത്തെ അനഭിമതനാക്കിയത്. പോയ പോപ്‌ ബനടിക്റ്റിനെക്കാൾ ജർമൻകാർ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന എഴുത്തുകാരനുമാണ് അദ്ദേഹം. ആഴമേറിയ അദ്ദേഹത്തിൻറെ എണ്ണമറ്റ കൃതികൾക്ക് വലിയ വിലകല്പ്പിക്കുന്നവർ യൂറോപ്പിൽ വളരെയാണ്. അവ മൂലഭാഷയിൽ തന്നെ വായിക്കാൻ ഒത്തിരി സമയം ഞാൻ ചെലവഴിച്ചിട്ടുണ്ട്. Depth psychology വളരെ കൂടുതലായി പ്രയോഗിച്ചിട്ടുള്ളതിനാൽ, അത്രയെളുപ്പമല്ല അവ മനസ്സിലാക്കാൻ.

Jacques Gaillot

Jacques Gaillotസ്വവർഗ്ഗാനുരാഗികളുടെയും ബ്രഹ്മചര്യവിരോധികളായ വൈദികരുടെയും നേരെയുള്ള ഡ്രെവേർമൻറെ അനുകൂലകഴ്ചപ്പാടുകളെ പിൻതാങ്ങി എന്നതിന്റെ പേരിലാണ് റാറ്റ്സിങ്ങറുടെ നിര്ദ്ദേശപ്രകാരം JP II ഫ്രാൻസിൽ ഉള്ള Évreux രൂപതയുടെ ചുമതലയിൽ നിന്ന് Jacques Gaillot നെ നീക്കം ചെയ്തിട്ട് അസ്തിത്വമില്ലാത്ത Partenia (ആഫ്രിക്ക)എന്ന രൂപതയുടെ മെത്രാനായി അവരോധിച്ച് ശിക്ഷിക്കുക മാത്രമല്ല, അദ്ദേഹത്തെ പരിഹസിക്കുകയും ചെയ്തത്. Jacques Gaillo ആകട്ടെ ഒട്ടും വിട്ടുകൊടുത്തില്ല. സ്വയം ഒരു online Diocese Partenia (www.partenia.org) ഉണ്ടാക്കി വർഷങ്ങളായി ആയിരക്കണക്കിന് വിശ്വാസികൾക്ക് സാന്ത്വനവും സേവനവുമനുഷ്ഠിച്ച്, മിക്കവാറും സൈക്കിളിൽ സവാരി ചെയ്ത്, ഒരു കുടിലിൽ ദരിദ്രനായി ജീവിക്കുന്നു.

ഇവർ പൊതുവേദിയിൽ നടത്തുന്ന ഇത്തരം വാഗ്വാദങ്ങളും സംഭാഷണങ്ങളും എന്തുകൊണ്ട് നമ്മുടെ visual media യിൽ ഉണ്ടാകുന്നില്ല? അതിനായി വൈദികർ തന്നെ ആദ്യം മുന്നോട്ടു വരണം. ആരെയാണ് അവർ ഭയപ്പെടുന്നത്. ചിന്തിക്കുന്നവർ ഒരുമിച്ചിരുന്ന് സമകാലിക സഭാവിഷയങ്ങളെ തിരിച്ചും മറിച്ചുമിട്ട്‌ വിശകലനം ചെയ്യണം. മെത്രാന്മാരെയും അതിൽ ഉൾപ്പെടുത്തണം. പൊതുജനവും ചിന്തിക്കാൻ പഠിക്കട്ടെ. തെറ്റും ശരിയും വിലയിരുത്താൻ ശീലിക്കട്ടെ. മുകളിൽനിന്ന് മാത്രമല്ല, താഴെനിന്നും നവീനമായ നിര്ദ്ദേശങ്ങളും തിരുത്തലുകളും ആകർഷകങ്ങളായ വീക്ഷണങ്ങളും സാദ്ധ്യമാണ് എന്ന് സമൂഹം മനസ്സിലാക്കണം. ഭാവിയെ ബാധിക്കുന്ന കരുത്തുള്ള ദാര്ശനിക കാഴ്ചപ്പാടുകൾ ഇല്ലാത്ത ഒരധികാരവര്ഗം സമൂഹത്തെ ഷുഷ്ക്കമാക്കുകയെ ഉള്ളൂ എന്ന് ഏവരും അറിഞ്ഞിരിക്കണം. മാദ്ധ്യമത്തെ ആവോളം ഉപയോഗപ്പെടുത്താതെ ഇന്ന് മുന്നോട്ടു പോകാൻ നമുക്കാവില്ല. പഴയ പാപ്പാമാരും പവ്വത്തിൽ പ്രഭ്രുതികളും ചെയ്തിരുന്നതുപോലെ, ബൗദ്ധികതയെ അടിച്ചമർത്തുകയല്ല, മറിച്ച്, പോപ്‌ ഫ്രാൻസിസ് ചെയ്യുന്നതുപോലെ, എല്ലാ നന്മയും, അതെവിടെ നിന്ന് വരുന്നു എന്നത് പരിഗണിക്കാതെ, ഉത്തേജിപ്പിക്കുകയാണ് ഇന്നത്തെ ആവശ്യം.

യൂറോപ്പിലുള്ള ചില സുഹൃത്തുക്കൾ പോലും partenia.org നെപ്പറ്റി അറിയുന്നത് എന്റെ മുകളിൽ കൊടുത്ത കമന്റിൽ നിന്നാണ്. വളരെയധികം ഉത്തേജനകരമായ വാർത്തകളും നവീന ചിന്തകളും വായിക്കാനുള്ളതിനാൽ ഇക്കാര്യം അല്മായശബ്ദം വായനക്കാര്ക്കും ഉത്തകുമെന്നുള്ള നിര്ദ്ദേശത്തിന്റെ ബലത്തിൽ കമെന്റും "പർതെനിയ" സൈറ്റും ഇവിടെ പോസ്റ്റ്‌ ചെയ്യുകയാണ്.

Along the years, the Internet users were always present to our mind when writing. The existence of the Partenia site was for them. We have spread some seeds of justice and peace. We sowed fraternity. And you gave us so much happiness!

jeter les grains 
കൂടുതലറിയാൻ താത്പര്യമുള്ളവർ ഈ വെബ് സൈറ്റുകൾ കൂടെ സന്ദര്ശിക്കുക.
http://www.partenia.org/english/histoire_eng.htm 
http://www.partenia.org/english
 

2 comments:

  1. Eugen Drewermann has penned nearly 50 books, of which the most sought after and sold is "THE TRUE
    IS INVISIBLE, in which he has beautifully scanned
    the famous French classic THE LITTLE PRINCE in the light of depth psychology. As Neduncanal opines, his writing is dense and demands a real intellectual effort. His book on priest(s)hood
    titled DER KLERIKER/THE CLERGY, has been qualified as "monumental"(900 pages).His approach is radical and in-depth; so no wonder the church cannot easily accept his views; result: he has been divested of his teaching post( prof. of theology) and later on of some of
    his priestly functions! His book on ecology and
    progress "THE DEADLY PROGRESS"/DER TODLISCHE
    FORTSCHRITT looks at the destruction of nature and man in the light of christian heritage. Very
    interesting, like all his books. By the way he is not the only scholar/thinker who has been the
    victim of Vatican's doctrinal ire: remember the
    famous photo in which we see John-Paul 11 reprimanding the Nicaraguan poet-priest Ernesto
    Cardenale who was the minister for culture at the time in Nicaragua. Pope JP-11 with cardinal
    Ratzinger (later Benedict -XVI) literally censured many free thinking catholic intellectuals all over the world! Our own Antony
    Desouza SJ. The passion and persistence with which the church follows her "satrusamhaaram" is
    equalled only with McCarthy's hunt for communists, Stalin's iron orders against all dissidents, findamentalist islamists' fatwa against free thinking muslims. Curiously, one
    free thinking catholic scholar/theologians who
    could remain immune to Curia's condemnations was
    our own Raymond PANIKKER. But then the story and
    the history of the church is repleat with such
    purges and eliminations! Why? Perhaps she thinks
    (and millions of believers with her) she is the
    only true repository of salvation. Is it because
    we are relentlessly taught that we are a "chosen
    lot"? Indeed Drevermann, thanks to him, tries to
    elucidate such questions in his books.!!!!!

    ReplyDelete
    Replies
    1. Thank you, friend, for this erudite comment. You're a well read person, a real poet, and very much acquainted with Malayalam authors. Almayasabdam would welcome that you publish now and then an article on church affairs, at least those happening in Europe, as you are located in Paris. May I request the Administrator to give to Mr Inasu the status of a contributor. There are so many who have this status but never bother to write a line. The reader all over the world must be getting bored reading the same authors month after month.

      Delete