Translate

Saturday, September 7, 2013

മകളെ മാനസികമായി പീഡിപ്പിച്ച മതാധികാരികള്‍ക്കെതിരെ പിതാവ്‌


9 comments:

  1. This comment has been removed by a blog administrator.

    ReplyDelete
  2. Replies
    1. This comment has been removed by a blog administrator.

      Delete
  3. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെയെന്നൊരുചൊല്ലുണ്ട്. ഇത്തരം കൌതുക വാര്ത്തകകള്‍ വരുന്നത് മുഴുവന്‍ കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്നാണെന്നുള്ളത് ഒരു തമാശ. ഇവിടെ സാക്കിനോടും ചാക്കോ കളരിക്കലിനോടും എനിക്ക് വിയോജിപ്പുള്ള ഒരു കാര്യം പ്രതിക്ഷേധം അതാരോടാണെങ്കിലും വികാര തീവ്രതയില്‍ ആയിരിക്കരുത് എന്നാണ്. ഒരു കൂട്ടര്‍ ശരിയല്ലായെന്നു പറയുന്നതിനോടൊപ്പം ശരിയെന്തെന്നു കാണിച്ചുകൊടുക്കാനുള്ള ബാദ്ധ്യത നമുക്കുണ്ട്. പക്ഷേ, കാറല്‍ പോരിന്‍റെ കാലം പോയി കരയുദ്ധം തുടങ്ങാറായി എന്നവര്‍ അഭിപ്രായപ്പെട്ടാല്‍ അവരെ തെറ്റും പറയാനാവില്ല. ഒരു കുട്ടിക്ക് അവിടെയുണ്ടായ അനുഭവം ആ കുട്ടിയെ എന്ത് മാത്രം വേദനിപ്പിച്ചു എന്ന് അകലെ നിന്ന് നമുക്ക് പറയാന്‍ കഴിയില്ല. വേഷത്തിന്‍റെ കാര്യത്തിലാണെങ്കില്‍ ഒരു പെണ്കുട്ടിയെയും നമുക്ക് തെറ്റ് പറയാനാവില്ലാത്ത സ്ഥിതിയാണ്, കാരണം തല്സംബന്ധമായ ഒരു കോഡ് നമുക്കില്ല. ശ്രദ്ധേയമായ ഒരു കാര്യം പുതു വസ്തങ്ങളും ഫാഷനുകളും പ്രദര്ശിപ്പിക്കാനുള്ള ഒരു വേദിയായിട്ടാണ് പള്ളി ചടങ്ങുകളെ ക്രിസ്ത്യാനി സ്ത്രീകള്‍ പൊതുവേ കാണുന്നത് എന്നുള്ളതാണ്. വിദേശങ്ങളില്‍ ഇത് എല്ലാ അതിരുകളും കടന്നിട്ടുണ്ട് എന്ന് രണ്ടു പേര്ക്കും അറിയാവുന്നതുമാണ്. ഈ ഒരു ലക്‌ഷ്യം ഇല്ലായിരുന്നെങ്കില്‍ എല്ലാ കത്തോലിക്കാ സ്ത്രീകളും പള്ളിയില്‍ തന്നെ വരുമായിരുന്നോ എന്നും ഞാന്‍ സംശയിക്കുന്നു.

    വിവാഹാവസരങ്ങളില്‍ വളരെ ആഭാസപ്രദര്‍ശനങ്ങള്‍ ഇവിടെ നടക്കുമ്പോള്‍ ഒരു കുട്ടിയെ മാത്രം തിരഞ്ഞെടുത്തു പിടികൂടിയെങ്കില്‍ അതിനു കാരണം മറ്റൊന്നായിരിക്കും. എന്ത് മാത്രം വിലയുള്ളതോ, നീളമുള്ളതൊ ആയ വസ്ത്രമാണ് ധരിച്ചിരിക്കുന്നത്‌ എന്നു വിലയിരുത്തുന്നതിന് മുമ്പ്, ധരിച്ചിരിക്കുന്ന വസ്ത്രം എന്ത് സന്ദേശം നല്കുന്ന രീതിയിലാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് കാണണം. ഈ പെണ്കുട്ടിയുടെ മാതാപിതാക്കന്മാര്‍ കൃത്യമായും ഇങ്ങിനെയായിരുന്നോ പ്രതികരിക്കേണ്ടിയിരുന്നതെന്ന് എനിക്ക് ഉറപ്പില്ല. ഈ സംഭവം പറയുന്ന ഒരു കാര്യമുണ്ട്, അജപാലകരും അജങ്ങളും തമ്മിലുള്ള ബന്ധം ശക്തമല്ലായെന്നതാണത്. വികാരി ജനറാളിനെ പോലിസ് പിടിച്ചാലും, വികാരിയെ ഒരാള്‍ സരസ്വതിമാല അണിയിച്ചാലും ഇവിടെ വിശ്വാസികള്‍ നിസ്സംഗരാണ്. ഒരിന്ദുലേഖയെ അരുവിത്തുറയില്‍ നല്ല പാഠം പഠിപ്പിച്ചുവെന്നു സഭ അഭിമാനിക്കുന്നു, പക്ഷേ, പത്ത് ഇന്ദുലേഖമാര്‍ സഭയില്‍ ഉണ്ടാകാന്‍ അത് കാരണമായി. ഇന്ന് സഭയില്‍ ഇത്രയും അസ്വസ്ഥത ഉണ്ടാകാനുള്ള കാരണം ഓരോ കാലത്തും ഓരോരുത്തരോടും സഭ കാണിച്ചിട്ടുള്ള കടന്നു കയറ്റങ്ങളാണ്. കുടിപള്ളിക്കൂടത്തില്‍ പഠിക്കുന്ന കുട്ടികള്‍ കിട്ടുന്ന ശിക്ഷ മറന്നെന്നിരിക്കും. നിര്‍ബ്ബന്ധിച്ചു ഭീഷണിപ്പെടുത്തി എന്ട്രന്സ് ‌ ക്ലാസ്സും കളയിപ്പിച്ചു കുട്ടികളെ വേദപാഠം പ്ലസ്‌ റ്റൂ പഠിപ്പിക്കുന്നു. ഇതിന് അവര്‍ പ്രതികാരം ചെയ്യുന്നത് പിന്നീടാണ്. കോഴകൊടുത്ത് ജോലി വാങ്ങുന്നവരും അഡ്മിഷന്‍ വാങ്ങുന്നവരും ഒന്നും നടത്തിപ്പുകാരെപ്പറ്റി ഉള്ളില്‍ നല്ല അഭിപ്രായം സൂക്ഷിക്കുന്നവരായിരിക്കില്ല. അവസരം കിട്ടുമ്പോള്‍ അവര്‍ പ്രതികരിക്കുന്നു. സ്നേഹവും വാത്സല്യവും തുളുമ്പുന്ന വാക്കുകള്‍ കൊണ്ട് പരിഹരിക്കേണ്ടതും, പരിഹരിക്കാവുന്നതുമായ പ്രശ്നങ്ങളാണ് പലതും.

    അടുത്ത ദിവസം, മറിയം മഗ്ദലേന വിലകൂടിയ സുഗന്ധദ്രവ്യം യേശുവിന്‍റെ കാല്ക്കില്‍ ഒഴുക്കി, പക്ഷേ നാം ബുദ്ധിയും സിദ്ധിയും ഉള്ള വിലകൂടിയ മക്കളെ സഭക്ക് സമര്പ്പിക്കുന്നില്ലായെന്നു പരാതിപ്പെടുന്ന ഒരു വചനപ്രസംഗം കേട്ടു. ഈ പ്രസംഗം തന്നെ തെളിവായി എടുക്കാം. വിവരവും വിവേകവുമുള്ളവര്‍ കൂട്ടത്തിലില്ലെന്ന് അധികാരികള്‍ക്കും അറിയാം, വിശ്വാസികള്ക്കും അറിയാം. കാലം മാറി, പണ്ടത്തെപ്പോലെ ഇത്തരം തമാശകള്‍ ഒരിടവകയുടെ നാലതിരുകള്ക്കുപള്ളില്‍ നില്ക്കുമെന്ന് കരുതുന്നവര്‍ ഇവിടെ ഇനിയും ഉണ്ടാകാതിരിക്കട്ടെ.

    ReplyDelete
  4. കുട്ടിയുടെ അപ്പൻ പള്ളിക്കാർ ചോദിച്ച സംഭാവനയെല്ലാം കൊടുത്തില്ലെന്നുള്ളതിന്റെ കേടുതീർത്തതായിരിക്കാം ആ കൊച്ചിന്റെ പുറത്ത്. അല്ലെങ്കിൽ, ജോസഫ് മാത്യു പറഞ്ഞതുപോലെ സൌമ്യമായ ഭാഷയിൽ വേണ്ടത് പറഞ്ഞു കൊടുക്കാമായിരുന്നല്ലോ. മോശമായ ഭാഷ എന്ന് റജി പറഞ്ഞെങ്കിലും അതെത്ര മോശമെന്നുള്ളത് കേട്ടാലല്ലേ അറിയാൻ പറ്റൂ എന്നത് വേറൊരു കാര്യം.

    എന്നാൽ, സംഗതി നടക്കാവുന്നത് തന്നെ. ഞാനോർക്കുകയായിരുന്നു, ഇത് വച്ച് നോക്കിയാൽ എത്ര തവണ എന്റെ അപ്പൻ മുഖ്യ മന്ത്രിയെ വിളിക്കേണ്ടിവന്നാനെ എന്ന്. വേദപാഠം ശരിക്ക് പഠിച്ചില്ല എന്ന് പറഞ്ഞ് കന്യാസ്ത്രീകൾ എന്നെപ്പോലെ പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടികളെ (നെടുംകുന്നത്തെ പെണ്‍ പള്ളിക്കൂടം) എത്ര തവണയാണ് മുട്ട് കുത്തി നിറുത്തിയിട്ട്‌, അവരുടെ ആഹാരത്തിനായി പോയിട്ടുള്ളത്! ചിലപ്പോൾ അവർ ഞങ്ങളെ മറന്നുകളയും. രാത്രി ഏഴു മണി കഴിഞ്ഞാലും ഞങ്ങൾ മുട്ട് കുത്തി നില്ക്കണം. അപ്പോഴാണ്‌ എന്റെ അപ്പൻ ചൂട്ടുമായി ആറേഴു കിലോമീറ്റർ നടന്നു വരിക. ഹൃദയമില്ലാത്ത വിശുദ്ധ കന്യാസ്ത്രീകൾ ഇതൊക്കെ ചെയ്യും. ഈ ആറേഴു കിലോമീറ്റർ പെണ്‍കുട്ടികൾ തനിയേ വീട്ടിലോട്ടു ഇരുട്ടത്ത് നടക്കേണ്ടി വരുന്നതിനെപ്പറ്റി ഒരു വീണ്ടുവിചാരവും അവര്ക്കില്ലാതെപോയത് എന്ത് വലിയ ദുഷ്ടതയാണ്. ഇന്നത്തെ കാലത്താണെങ്കിൽ ഞങ്ങൾ വീട്ടിലെത്തുമോ? ഇങ്ങനെയായിരുന്നു അവർ ഞങ്ങളിൽ ചിലരെ ചെറുപ്പത്തിൽ തന്നെ പള്ളിവിരോധികളാക്കിയത്. ജോസെഫ് മാത്യു പറഞ്ഞത് എത്രയോ വലിയ സത്യമാണ്. ചെറിയ കാര്യമായാലും ഇതിനൊക്കെ തക്കതായ മറുപടി ഉണ്ടാവണം. വല്ല തന്തതള്ളമാരുടെ മക്കളെ ഒരു തരത്തിലും വേദനിപ്പിക്കാൻ ഒരു പുരോഹിതനും കന്യാസ്ത്രീക്കും അധികാരമില്ല എന്നവരെ മനസ്സിലാക്കാൻ സമൂഹത്തിനു കഴിയണം. കാശുള്ള വീട്ടിലെ പിള്ളേരെ എന്ത്യേ അവർ തൊടാത്തത്?

    ReplyDelete
  5. മുകളിലത്തെ കമെന്റിൽ ഞാൻ ജോസെഫ് മാത്യു എന്നെഴുതിയത് ജോസഫ് മറ്റപ്പള്ളി എന്ന് തിരുത്തി വായിക്കാൻ അപേക്ഷിക്കുന്നു.

    ReplyDelete
  6. The mixed feelings expressed by Zacharias Neduncanal and Chacko Kalarickal about the matter might be due to the insufficient information in Reji Njallani’s statement. But from the video we can gather some more information, I think. Accordingly, it seems to me that he was not approaching the Chief Minister straight way after the incident, but it was only after struggling for justice for about 1 year, with police, child welfare, human right officials etc.
    Anyway, let us hope that he himself will present the case with details for the readers of ‘almayasabdam’ without much delay.
    Mean while, for those who might be interested to contact him, his ph. No. is given here: 9447105070
    -George Moolechalil

    ReplyDelete
    Replies
    1. അതിനർത്ഥം പോലീസും മനുഷ്യാവകാശ സംഘടനയും ശിശുക്ഷേമ പ്രവർത്തകരും അവരുടെ പണി ചെയ്യുന്നില്ല എന്നാണ്. ആരും അവരവരുടെ ഉത്തരവാദിത്തം മനസ്സിലാക്കാത്തതാണ് നമ്മുടെ എല്ലാ പ്രശ്നങ്ങള്ക്കും പിന്നിലുള്ളത്. മുഖ്യമന്തിക്ക് ഈ പറഞ്ഞവരെ വിളിച്ചു താക്കീത് കൊടുക്കുകയോ അതുമായി ബന്ധപ്പെട്ട അടുത്ത പടിയിൽ നിന്ന് അന്വേഷണത്തിന് ആവശ്യപ്പെടുകയോ ആകാം. എന്നാലും മുഖ്യന്റെ തൊഴിൽ ശരിയായ ഭരണം നടത്തുകയാണ്, ഓരോ ഡിപ്പാർട്ട്മെന്റിന്റെയും പരിധിയിലുള്ള ഉദ്യോഗസ്ഥരുടെ പണികൂടി ചെയ്യുകയല്ല. തന്റെ ജോലിക്കിടയിൽ വ്യക്തിപരമായ കാര്യങ്ങളിൽ അദ്ദേഹത്തെ വലിച്ചിഴക്കാൻ നോക്കുന്നത് അഭികാമ്യമല്ല എന്നാണ് ഞാനുദ്ദേശിച്ചത്. പോപ്പ് ചെയ്യുന്ന തുപോലെ പിള്ളേരെയും തള്ളമാരെയും വിളിച്ച് നേരിട്ട് സംസാരിക്കുന്നത് അദ്ദേഹത്തിൻറെ പ്രതിശ്ചായ നന്നാക്കാൻ നല്ലതായിരിക്കും. അതിലും പ്രധാനമായ കാര്യങ്ങളിൽ ശ്രദ്ധിച്ച ശേഷമാണെങ്കിൽ ഇടയ്ക്കിടയ്ക്ക് അതും കൊള്ളാം. നമ്മുടെ നാട്ടിൽ അങ്ങനെയല്ല. മുഖ്യന്റെ കണ്ണുവെട്ടിച്ച് ഏതെങ്കിലും താക്കോൽ പൊസിഷനിൽ കയറി താക്കോലും തിരിച്ചിരിക്കാൻ മെനക്കെട്ട് നടക്കുന്ന നൂറു കണക്കിനു തെമ്മാടികൾ ഉള്ളപ്പോൾ പ്രാദേശിക പ്രശ്നങ്ങളിൽ കൂടി അദ്ദേഹം ശ്രദ്ധിക്കണമെന്ന് പറഞ്ഞാൽ, അദ്ദേഹത്തിൻറെ പണികൾ ആര് ചെയ്യും?

      Delete
  7. ക്രിസ്ത്യൻ സ്കൂളിലെ പീഡനങ്ങൾ ലോകമെമ്പാടും ഉണ്ട്. അമേരിക്കയിലെ സീറോമലബാർ പള്ളികളിൽ കുട്ടികളെ വേദപാഠം ക്ലാസുകളിൽനിന്ന് ഇറക്കി വിടുന്നതും പതിവെന്ന് അറിയുന്നു. എന്റെ മക്കൾ പ്രൈമറിസ്കൂളിൽ പഠിക്കുന്ന കാലങ്ങളിൽ ഞാനും ഈ ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ട്. അന്ന് ഈ രാജ്യത്തെ നിയമങ്ങൾ എനിക്ക് വ്യക്തമായി അറിയത്തില്ലായിരുന്നു. അതിരാവിലെ സ്കൂളിൽ എത്തുന്ന ഇന്ത്യൻപിള്ളേർ ആദ്യം സ്കൂൾ നേഴ്സിന്റെ ഓഫീസിൽ എത്തി തലയിൽ ‘പേൻ’ ഉണ്ടോയെന്ന് പരിശോധിക്കണമായിരുന്നു.'പേൻ' ഈ രാജ്യത്ത് പകർച്ചവ്യാധികളെക്കാൾ ഭയാനകമായിട്ടാണ് കരുതുന്നത്. അവധിക്ക് കേരളത്തിൽനിന്ന് മടങ്ങിവരുന്നവരുടെ തലയിൽ 'പേൻ' സാധാരണമായിരുന്നു. ' പേൻ' കണ്ടാൽ മരുന്നുപുരട്ടി കളയുന്നവരെ കുട്ടികളുടെ ക്ലാസുകൾ നഷ്ടപ്പെടുമായിരുന്നു. ഇന്ത്യൻ സമൂഹത്തിലെ കുട്ടികളെ മാത്രം ഇങ്ങനെ പീഡിപ്പിക്കുന്നതിൽ ഒരിക്കൽ ഞാൻ സ്കൂൾ അധികൃതക്കെതിരെ കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീടൊരിക്കലും അധികൃതർ പിള്ളേരുടെ തല പരിശോധിക്കാൻ മെനക്കെട്ടിട്ടില്ല. അന്ന് ഒരു സമൂഹത്തെ മൊത്തം അധികാരം ഉപയോഗിച്ച് അപമാനിക്കുന്നുവെന്നും തോന്നി.


    സമൂഹത്തെ പീഡിപ്പിക്കുന്നതിനെതിരെ രാജ്യത്ത് ശക്തമായ നിയമം ഉണ്ടെന്ന് അറിയത്തില്ലായിരുന്നു. എന്റെ ഭീഷണി വിജയിക്കുകയും ചെയ്തു. അധികാരം ഉപയോഗിച്ച് മറ്റുള്ളവരെ ഭയപ്പെടുത്തിയും പരിഹസിച്ചും പീഡനം കൊടുക്കുന്ന സ്ഥാപനങ്ങളുടെ പേരിൽ നിയമനടപടികൾ സ്വീകരിക്കാം. വർണ്ണ വർഗ സാമ്പത്തിക അടിസ്ഥാനത്തിൽ പിള്ളേരെ നിരന്തരം പരിഹസിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നവർ നിയമത്തിന്റെ മുമ്പിൽ കുറ്റവാളികളാണ്.

    ഒരു കൊച്ചിന്റെ ഉടുപ്പിന് കൈനീളം കൂടിയെന്ന് പറഞ്ഞ് അധികാരം ഉപയോഗിച്ച് സ്കൂളിന് പുറത്താക്കിയെങ്കിൽ ആ പുരോഹിതനെയും കന്യാസ്ത്രീയേയും കൈകാര്യം ചെയ്യേണ്ടത് അത്യാവശ്യമാണ്. കേരളത്തിൽ ഒരു പുരോഹിതൻ വിചാരിച്ചാൽ മന്ത്രിസഭയെ താഴെയിറക്കാമെന്ന രാഷ്ട്രീയ നിലവാരമാണുള്ളത്‌. അവിടെ പുരോഹിതനുപരി നീതി ലഭിക്കുമെന്ന് തോന്നുന്നില്ല.

    പ്രസവിക്കാത്ത കന്യാസ്ത്രീകളുടെ ക്ലാസിൽ പഠിക്കുവാൻ ഇരിക്കുന്നവർ തികച്ചും ഭാഗ്യംകെട്ടവരാണ്. ഈ സ്ത്രീകൾ പിള്ളേരെ ഉപദ്രവിക്കുന്നതിൽ പഴയകാലംമുതൽ കുപ്രസിദ്ധരാണ്. സ്ത്രീവർഗത്തിനെ അപമാനിക്കാനാണ് കന്യാസ്ത്രീകളുടെ ഒരു 'കൾട്ട്' കത്തോലിക്കാസഭ സ്ഥാപിച്ചതെന്ന് അനുമാനിക്കണം. അതുപോലെ യാതൊരു അന്തസും കുടുംബ മഹിമയില്ലാത്തവനെയും പുരോഹിതനാക്കും. എന്റെ ഒരു സഹപാഠി മണ്ടൻമത്തായി അഞ്ചുപ്രാവിശ്യം തോറ്റുകഴിഞ്ഞ് പുരോഹിതനായി SSLC, S M S ( Sept.March. Sept…) Phd നേടി പള്ളിയിൽ വികാരിയായി ഇരിക്കുന്നതും ഓർക്കുന്നു.

    മനശസ്ത്രം പഠിച്ചവരെ സ്കൂളിൽ അധ്യാപകരായി നിയമിക്കണം. ഒരു കുട്ടിയെ പരിഹസിച്ചാൽ, ഭയപ്പെടുത്തി തല്ലിയാൽ, പീഡിപ്പിച്ചാൽ പലവിധ മാനസിക അസുഖങ്ങൾ ഉണ്ടാകുമെന്നുള്ളതാണ് സത്യം. കൂട്ടുകാരിൽ നിന്ന് ഒറ്റപ്പെടും. കുട്ടിയുടെ വ്യക്തിത്വം തന്നെ നഷ്ടപ്പെടും. കുട്ടിക്ക് ഭാവിയിലേക്കുള്ള പ്രതീക്ഷകൾ നശിക്കും. ചിലർ സദാ വിഷാദ ദുഖിതരായിരിക്കും. ഉറക്കത്തിന് തടസം വരും. ചുറ്റുമുള്ളവരോട് കുട്ടിക്ക് സദാ ദ്വേഷ്യമായിരിക്കും. ചിലപ്പോൾ ആത്മഹത്യ പ്രവണതവരെയുണ്ടാകാം. കുട്ടികളുടെ ഇങ്ങനെയുണ്ടാകുന്ന ദൌർബല്യങ്ങൾ ചിന്തിക്കാനുള്ള കഴിവ് ഇത്തരം മണ്ടന്മാരായ പുരോഹിതർക്ക്‌ ഉണ്ടാകണമെന്നില്ല. പത്തും പതിനൊന്നും വയസുള്ള കുട്ടികള്ക്ക് സ്നേഹവും പരിപാലനവുമാണ് കൊടുക്കേണ്ടത്. അത് നിഷേധിച്ച പുരോഹിതനും കന്യാസ്ത്രീയും പിശാചുക്കൾ തന്നെ. ഇയാളുടെ തിരുപ്പട്ടവും കത്തോലിക്കാ ലോകത്തിനുതന്നെ ഒരു അപമാനവുമാണ്. ഇശയാ പ്രവാചകൻ, വചനം 41 :11 -13 ൽ പറഞ്ഞിരിക്കുന്നത് "ഭയപ്പെടേണ്ട, നിന്നെ സഹായിക്കാൻ ഞാനിവിടെയുണ്ട്" എന്നാണ്. പകരം കുട്ടികളെ അധികാരം ഉപയോഗിച്ച് ഭയപ്പെടുത്തുന്നു. വിശുദ്ധമായതു (വിശുദ്ധഗ്രന്ഥങ്ങളും) നായ്ക്കൾക്കുള്ളതല്ലെന്നും വചനത്തിൽ ഉണ്ടെന്നാണ് എന്റെ ഓർമ്മ.

    ReplyDelete