പഴയിടം കത്തോലിക്കപള്ളിയിൽ (കാഞ്ഞിരപ്പള്ളി
) 42 വർഷമായി കപ്യാരായി ജോലി ചെയ്തിരുന്ന 68 വയസുള്ള വേങ്ങോലിൽ കുര്യാച്ചനെ അകാരണമായും
യാതൊരു മുന്നറിയിപ്പുമില്ലാതെയും പിരിച്ചുവിട്ടതിനെതിരെ ഇടവകക്കാർ പ്രാർഥനാ പ്രതിഷേധം
നടത്തി. ജൂൺ 30നു ശമ്പളം വാങ്ങിക്കാനെത്തിയ കുര്യാച്ചനോട് നാളെ മുതൽ ജോലിക്കുവരേണ്ടെന്നു
പറയുകയായിരുന്നത്രെ! സാമ്പത്തിക ബുദ്ധിമുട്ടും ഭാര്യയുടെ കാൻസർ രോഗവും ചേർന്ന് ആകെ
പ്രയാസമനുഭവിച്ചിരുന്ന സമയത്ത് ആകെയുണ്ടായിരുന്ന വരുമാനമാർഗവും നഷ്ടമായത് അദ്ദേഹ ത്തിന്
താങ്ങാവുന്നതിലേറെയായിരുന്നു. ഭൂരിപക്ഷം ഇടവകക്കാരുടെ പിന്തുണയോടെ അദ്ദേഹം പല തലത്തിലും
അപേക്ഷയുമായി സമീപിച്ചെങ്കിലും വികാരി ഫാ. സെബാസ്റ്റ്യൻ കറിപ്ലാക്കൽ തീരുമാനത്തി ലുറച്ചു
നീന്നതുമൂലം പ്രശ്നപരിഹാരമുണ്ടായില്ല. അതിനാലാണ് ഇടവകക്കാർ ഇന്ന് പള്ളിയുടെ കുരിശടിയിൽ
കുത്തിയിരുന്ന് പ്രർഥനാ പ്രതിഷേധദിനം ആചരിച്ചത്. 25/8/13 രാവിലെ 9 മുതൽ വൈകിട്ട് 6
വരെ നടന്ന പ്രതിഷേധത്തിൽ 50ലേറെ പേർ പങ്കെടുത്തു.
സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ
പാലായിലെ ‘സത്യജ്വാല’ മാസികയുടെ റിപ്പോർട്ടറെ വികാരിയുടെ ഗുണ്ടകൾ അസഭ്യവർഷം നടത്തുകയും
കൈയേറ്റം ചെയ്യുകയും ചെയ്തു. സമാനമായ പുരോഹിത
പീഡനത്തിനു വിധേയയായ അറയ്ക്കൽ മോനിക്കയെ കേട്ടലറയ്ക്കുന്ന ചീത്ത വിളിച്ച് ഓടിക്കയും
ചെയ്തു. ഇടവകക്കാർ ഇതു തടഞ്ഞതു കുറച്ചുസമയത്തേക്ക് പള്ളിമുറ്റത്തു സംഘർഷാവസ്ഥ സൃഷ്ടിച്ചു.
ഈ വികാരി ജോലിചെയ്ത ഇടവകകളിലെല്ലാം
വിശ്വാസികളുമായി ഭിന്നിപ്പും സംഘർഷവും ഉണ്ടാക്കുന്ന സ്വഭാവക്കാരനായിരുന്നുവെന്നും അതിനാൽ
ഒരു വർഷം പോലും ഒരിടവകയിലും തികക്കാറില്ലെന്നും വിശ്വാസികൾ പറയുന്നു. കുന്നിൻചെരുവിൽ
പ്രകൃതിദത്തമായ ഭംഗിനിറഞ്ഞ സ്ഥലത്തുനിന്ന 60-70 ഇഞ്ചു വണ്ണമുള്ള 100 ഓളം തേക്കുകൾ പിഴുതു
മാറ്റി, അവിടം കോൺക്രീറ്റുവനമാക്കുന്നതിലും വിശ്വാസികൾക്ക് എതിർപ്പുള്ളതായി പറഞ്ഞു.
ഒരു സാധുവായ മനുഷ്യന്റെ വരുമാന മാർഗം
ഇല്ലാതാക്കിയ അക്രൈസ്തവ നടപടി തിരുത്തിയാൽ മാത്രമെ സമരപരിപാടികൾ അവസാനിക്കയുള്ളുവെന്ന്
ഇടവക സംരക്ഷണ സമിതി കൺവീനർ പുതുപ്പറമ്പിൽ ജോസഫ് സാർ പറഞ്ഞു.
പ്രാർഥനാ ധർണക്കിടയിൽ പോലിസിനെ ഉപയോഗിച്ച്
പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാൻ പള്ളിയധികാരികൾ ശ്രമിച്ചെങ്കിലും ഇടവകക്കാർ പിന്മാറിയില്ല.
സംഭവം റിപ്പോർട്ട് ചെയ്യാൻ എത്തിയ സത്യജ്വാലാപ്രവർത്തകനെ പള്ളിഗുണ്ടകൾ അപമാനിച്ചെന്ന് വായിക്കുന്നു. ഇത്ര സംസ്കാരമില്ലാത്ത ഗുണ്ടകളെ പഴയിടം നിവാസികൾ എങ്ങനെ സഹിക്കുന്നു? കാഞ്ഞിരപ്പള്ളിക്കാരൻ എന്നു പറയുമ്പോൾ എനിക്കെന്നും അഭിമാനമായിരുന്നു. എന്റെ ചിന്തകൾക്കും മാറ്റം വന്നുതുടങ്ങി. ഇത്തരം മൃഗതുല്യരായി ജീവിതം തുലക്കുന്ന സഭയാണോ കത്തോലിക്കാ സഭാ. 42 വർഷം ഒരാൾ ജോലിചെയ്തെങ്കിൽ ശമ്പളത്തിന് തുല്യമായി അദ്ദേഹം പെൻഷന് യോഗ്യനല്ലേ? എന്താണെങ്കിലും ഇതൊരു മനുഷ്യത്വത്തിന്റെ പ്രശ്നമാണ്. ഫോട്ടോയിൽ കാണുന്ന പോലീസ്ഓഫീസർ നല്ല മനുഷ്യനാണെന്ന് തോന്നുന്നു. അദ്ദേഹം ശ്രദ്ധയോടെ പള്ളി ജോലിക്കാരന്റെ പരാതി ശ്രദ്ധിക്കുന്നതും നല്ല സൂചനയാണ്. ശ്രീ അറയ്ക്കന്‍ തീർക്കാനുള്ള പ്രശ്നമേയുള്ളൂ. അദ്ദേഹത്തിന് അതിന് കഴിവില്ലെങ്കിൽ മെത്രാൻസ്ഥാനം രാജിവെച്ച് പോവട്ടെ. മനസാക്ഷി മരവിച്ചാൽ മെത്രാനാണെങ്കിലും മനുഷ്യനല്ലാതെ ആകും.
ReplyDeleteഇത്തരം ആൾക്കാരോട് വൈദികരെന്ന ബഹുമാനമൊക്കെ മറന്നിട്ട് കാരണക്കുറ്റിക്ക് കാച്ചണം. ഇവരൊന്നും നന്നാകുന്നവരല്ല. അവര്‍ക്ക് പറ്റിയ ജോലി, അരമനകളിലേയ്ക്കും മഠങ്ങളിലേയ്ക്കും വേണ്ടുന്ന ഇറച്ചിവെട്ടു നടത്തുന്ന പണിയാണ്. ദൈവത്തിന്റെ ആയലത്തിൽ ഇവന്മാർക്ക് പ്രവേശനം തന്നെ അനുവദിക്കരുത്.
ReplyDeleteI feel sorry for this person. Bishop and church appreciates his service for 40 years, then this new priest kicking his back, when he need support specially when his wife is suffering from cancer. May load give wisdom to his priest.
ReplyDeleteIf this person is in need of any financial support for his wife's treatment, please post his address or contact number. I like to support him while he is in need...!
After all, this one heart less priest is not the catholic church, he is only a destroyer of the church, unfortunately,he as a bishop follows the same path. Lets pray to God to forgive them and support a man who has worked for life time for the church.
For the people of the parish, vicars will change but for all religious matters this kapiar is the one helped the people. The members of the church has a moral obligation to support him during his difficult times.
മുകളിൽ എഴുതിയിരിക്കുന്ന അനോണിമസ് ആരാണെങ്കിലും അദ്ദേഹത്തിന്റെ അഭിപ്രായം സ്വാഗതാർഹമാണ്. രണ്ട് തലമുറയെങ്കിലും സേവനംചെയ്ത ഒരു പള്ളിസേവകനെ സഹായിക്കുകയെന്നുള്ളത് ഇടവകക്കാരുടെയും ഇടവകബിഷപ്പിന്റെയും ധാർമ്മികജോലിയാണ്. ബിഷപ്പിന്റെ ഒരു വിദേശയാത്ര മാറ്റിവെച്ച് സഹായിക്കാൻ അദ്ദേഹം തയാറായാൽ നന്നായിരുന്നു. ചെയ്തുകൂട്ടിയ പാപങ്ങൾക്ക് പൊറുതിയുമാകുമായിരുന്നു. ഞായറാഴ്ച പള്ളിക്ക് കൊടുക്കുന്നപണം സ്വരൂപിച്ച് ഇടവകക്കാർ കപ്യാരുടെ കുടുംബനിധിയിൽ നിക്ഷേപിച്ചാൽ വികാരിയുടെ മൃഗീയതക്കൊരു വെല്ലുവിളിയായിരിക്കും.
DeleteIf you all are genuine in these comments, please react only after knowing the truth.
DeleteWhy don't you write a few lines to reveal the truth? Do you mean the demonstration to protest against the misdeed of the vicar is a mere theater? Do you mean what the KCRM workers found out on the spot was all untruth? Come on, reverend Muthuplackal, tell us the whole truth.
DeleteFr. Sebastian Muthuplackal; if you think what is reported is NOT truth, can you please lay out the truth. this will be helpful for those of us who are out of the country who are genuinely concerned.
Deleteകേരളത്തിലുള്ള എല്ലാ പള്ളികൾക്കും തന്നെ ആവശ്യത്തിലധികം സ്വത്ത് നിലമായും വിളയായും ഉണ്ട്. അത് മുഴുവൻ എവിടേയ്ക്കാണ് പോകുന്നത്? ഇത്തരം ആവശ്യങ്ങൾ വരുമ്പോൾ, ഇടവകയിലെ മനുഷ്യർക്കായി ചെലവാക്കാനല്ലെങ്കിൽ പിന്നെ മെത്രാന് കൊണ്ടുപോയി തിന്നാനാണോ ഇതെല്ലാം? നാട്ടുകാര്‍ തെന്നെയാണ് ഇത്തരം സന്ദർഭങ്ങളിൽ ഉറച്ച തീരുമാനങ്ങൾ എടുക്കേണ്ടതും, ശിക്ഷിക്കേണ്ടവരെ മാതൃകാപരമായി ശിക്ഷിക്കേണ്ടതും. ഇടവകയിലെ വരുമാനം കൊണ്ട് സാധിക്കുന്നില്ലെങ്കിൽ, തീർച്ചയായും ഒരു പിരിവിനായി ആ സാധു കപ്യാരുടെ അക്കൌണ്ട് നമ്പർ പബ്ളിഷ് ചെയ്യുക. തീർച്ചയായും പണമെത്തും.
ReplyDeleteഈ ഇടവകയില്‍ വീടില്ലാത്തവര്‍, സുഖക്കേടു ചികിത്സിക്കാന്‍ നിര്‍വ്വാഹമില്ലാത്തവര്‍, കയ്യും കാലും ഒടിഞ്ഞു ജോലി ചെയ്യാന്‍ കഴിവില്ലാത്തവര്‍, ഇങ്ങനെ എത്രയോ ജനങ്ങളുണ്ട്. അവരുടെ പ്രശ്നങ്ങളുടെ പരിഹാരത്തിന് പള്ളി എന്തു ചെയ്തു എന്ന് ആത്മപരിശോധന നടത്തുന്നത് ഒരു ആവശ്യമാണ്!!
ReplyDeleteമനുഷ്യപുത്രന് ജനങ്ങളില്‍ പിതാവിന്റെ മഹത്വത്തെ ദര്‍ശിച്ചു. നാമാകട്ടെ ''ബാബേല്‍ കൊട്ടാരങ്ങള്‍ പണിത് ദൈവത്തെ കാണുന്നു. നാം മനുഷ്യനെ മറന്നുകൊണ്ട് ദൈവത്തെ ആരാധിക്കുകയും സേവിക്കുകയും ചെയ്യുന്ന ഒരു പാരമ്പര്യം വളര്‍ത്തിയെടുത്തു. ഈ തണുത്ത, നിര്‍ജ്ജീവമായ, ചൈതന്യമറ്റ ക്രിസ്തുവിരുദ്ധമായ പാരമ്പര്യത്തിന്റെ തടവുമാരാണ്, മെത്രാനച്ചനും, അച്ചനും, നാമും. ഈ പാരമ്പര്യത്തിന്റെ തടവറ മുറിച്ച് ഇവരെ മോചിപ്പിച്ച്, ക്രിസ്തുവിന്റെ യഥാര്‍ത്ഥപഠനങ്ങളുടെ, ശുദ്ധശ്വാസം ശ്വസിപ്പിക്കാന്‍, നാം ഉണര്‍ന്നു പരിശ്രമിച്ചേ മതിയാകൂ'' ഉപ്പിന് ഉറകെട്ടുപോയിരിക്കുന്നു!)
Use this link and red the full article: http://oshaanaa.blogspot.in/2013/04/12000.html
അടുത്തയിട ക്രൂരന്മാരായ ചില പാപ്പമാരെപറ്റി വായിയ്ക്കുകയുണ്ടായ്. അതുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ കത്തനാര് ചെയ്തത് വലിയ അക്രമമൊന്നും അല്ല. എന്നാൽ യേശുക്രിസ്തുവിന്റെ കരുണയിൽ വിശ്വസിക്കുന്ന നാൽപതു പേര് മാത്രമേ ആ ഇടവകയിൽ ഉണ്ടായിരുന്നുള്ളുവെന്നതു മഹാ കഷ്ടം ആയിപ്പോയി.
ReplyDeleteസാധു ആയ ആ ക്രിസ്തുസേവകനെ സാമ്പത്തികമായി സഹായിക്കാൻ വഴി പറഞ്ഞുതരുക.
ഒരു വിശ്വാസി
"നാം മനുഷ്യനെ മറന്നുകൊണ്ട് ദൈവത്തെ ആരാധിക്കുകയും സേവിക്കുകയും ചെയ്യുന്ന ഒരു പാരമ്പര്യം വളര്‍ത്തിയെടുത്തു. ഈ തണുത്ത, നിര്‍ജ്ജീവമായ, ചൈതന്യമറ്റ ക്രിസ്തുവിരുദ്ധമായ പാരമ്പര്യത്തിന്റെ തടവുമാരാണ്, മെത്രാനച്ചനും, അച്ചനും നാമും." എന്നതാണ് അതിനുത്തരം. ആ നാല്പതു പേര് മാത്രമാണ് മനുഷ്യനെപ്പറ്റി ചിന്തിച്ചത്. ബാക്കിയുള്ളവർ ആ കത്തനാർ ഞായറാഴ്ച് തോറും പ്രസംഗിച്ച അത്യുന്നതനായ ദൈവത്തിൽ മുഴുകിപ്പോയി!
Delete42 വർഷമായി കപ്യാരായി ജോലി ചെയ്തിരുന്ന 68 വയസുള്ള വേങ്ങോലിൽ കുര്യാച്ചനെ വികാരി യാതൊരു മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിട്ടത് തെറ്റായ നടപടിയാണന്ന് ബോധമുള്ളവരെല്ലാം സമ്മതിക്കും. കുര്യാച്ചൻറ്റെ ഭാര്യയുടെ അസുഖവും കുടുംബത്തിന്റ്റെ ദരിദ്ര്യസ്ഥിതിയുമെല്ലാം ഇവിടെ പ്രസക്തമാണ്. കാഞ്ഞിരപ്പള്ളി മെത്രാൻ രൂപതാധികാരി എന്ന നിലയ്ക്ക് ഇക്കാര്യത്തിൽ ഉടൻ ഇടപെട്ട് നീതിപൂർവമായ ഒരു തീരുമാനം എടുക്കേണ്ടതായിരുന്നു. കുര്യാച്ചൻറ്റെ 42 വർഷത്തെ പള്ളി ശുശ്രുഷയെ പരിഗണിച്ച് ഒരു നല്ല തുക ഒന്നായി കൊടുക്കുകയോ അതല്ലെങ്കിൽ പ്രതിമാസം പെൻഷനെന്ന രീതിയിൽ ഒരു തുക കൊടുക്കാൻ തീരുമാനിക്കുകയൊ ചെയ്യാമായിരുന്നു. അത്തരം നല്ല കാര്യങ്ങൾ ഒന്നും ഇക്കാര്യത്തിൽ ഇന്നുവരെ സംഭാവിച്ചിട്ടില്ലന്നാണറിവ്.
ReplyDeleteപക്ഷെ എന്റെ അഭിപ്രായത്തിൽ പ്രശനം അതല്ല. ഇടവകയിൽ 42 വർഷമായി സേവനം ചെയ്തുകൊണ്ടിരിക്കുന്ന കപ്യാരെ പിരിച്ചുവിടാൻ വികാരിക്ക് എന്തവകാശം? അതിന് ആര് അദ്ദേഹത്തിന് അധികാരം നല്കി?
അവിടെയാണ് നമ്മുടെ സഭയിൽ അടുത്ത കാലത്തായി സംഭവിച്ച 'നവീകരണം'. പുരോഹിതാധിപത്യത്തിന്റെ കള്ളക്കളി. ഈ വികാരി ആ ഇടവകക്കാരനല്ല. മെത്രാൻ ഇടവക ഭരിക്കാൻ പറഞ്ഞുവിട്ട മെത്രാന്റെ ഗുമസ്തനാണ് ആ പാതിരി. കുര്യാച്ചനെ പിരിച്ചുവിടാൻ പള്ളി പൊതുയോഗം കൂടി തീരുമാനിച്ചോ? പാരിഷ് കൌണ്സിലിൽ ഇക്കാര്യം ചർച്ചചെയ്ത് ഭൂരിപക്ഷാഭിപ്രയം അറിഞ്ഞോ? മെത്രാന്റെ ഈ ഗുമസ്തന് കപ്യാരെ പിരിച്ചുവിടാൻ പള്ളിക്കാർ അധികാരം നല്‍കിയോ? അല്മായരായ നിങ്ങൾ ചിന്തിക്കുക. നസ്രാണി സഭയിൽ ഇത്തരം കാര്യങ്ങൾ പൊതുയൊഗമായിരുന്നു തീരുമാനിച്ചിരുന്നത്. ആ നല്ല പാരബര്യത്തെ മെത്രാന്മാർ എടുത്ത് അറബികടലിൽ താഴ്ത്തി.
അല്മായ സബ്ദം എഴുത്തുകാരോടും വായനക്കാരോടും എനിക്ക് ഒരു അഭ്യർത്ഥന ഉണ്ട്. നമുക്ക് സഭാ നേതാക്കളെ നന്നാക്കാൻ ശ്രമിക്കണ്ട. അവർ നന്നാകാൻ പോകുന്നില്ല. അത് തെറ്റാവരത്തോടെയുള്ള എന്റെ പ്രഖ്യാപനമാണ്. അതുകൊണ്ട് മുകളിൽ നിന്ന് സഭാ നവീകരണം പ്രതീക്ഷിക്കണ്ട. കീഴിൽനിന്ന് ആരംഭിച്ചാൽ മതി. അതിനായി നമുക്ക് അല്മേനികളുടെ സഭയോടുള്ള നിസ്സംഗതയെ മാറ്റി അവരുടെ അവകാശങ്ങൽക്കായി ഉണർന്നു പ്രവർത്തിക്കാൻ അവരെ പഠിപ്പിക്കാം. സഭാധികാരികളുടെ അഹന്ത നിറഞ്ഞ സംസാരത്തെയും പ്രവർത്തികളെയും തിരുത്തണമെങ്കിൽ അല്മായർ ഒറ്റക്കെട്ടായി പൌരോഹിത്യ മേല്ക്കൊയ്മ്മക്കെതിരായി പോരാടണം. ഫ്രഞ്ചു വിപ്ലവം പോലെ ഒരു കേരള വിപ്ലവത്തിന് അല്മായരെ സജ്ജമാക്കണം. അതിനുതകുന്ന പഠന ലേഖനങ്ങൾ അല്മായ സബ്ദത്തിൽ നമുക്ക് പ്രസിദ്ധീകരിക്കാം.
I think this is not an issue of Kanjirappilly only ..I had an experience with a priest from Irinjalakuda diocese and i was prepared a letter to the diocese ,and waiting the process to complete ,the only reason i dont want to write many time ,so only once will write what the difficulties i gone thru ..just for aletter for parish change..
Deletefewline from the letter to diocese about that priest,
Then he was saying ,you might have planned for this house warming earlier and you have to think of may need to walk many times to get these things done,I told him if the attitude is getting things done only after making people struggled ,that would be of beaurocratic ,not suits to you like people who considered as spiritual leaders.
Also I don’t understand how this priest could ask me why you came here ,my stay away from the parish was only of a short period of 3.5 years ,where my other 37 years was there only ,I may have experience more than him with the place ,and have seen the parish formation ,church built etc & these all done by parish people ,contributed in all way and me & family was too in part of that obviously......
We had such arguments and I left ,my surprise is only once at the last only he bothered to ask whether I goes to church in the place i am living now ,seems that was not so important ,other things were the priorities,money etc.
Any way as heard this ,I thought to drop the plan of blessing ,may be conduct a prayer and proceed with food
I feel bad about the attitude who preaches the story of good shepherd and lost son and practices Christianity and supposed to be biblical.
I feel this is done to make people who were away for living ,forcibly meant for some to get things done without options left and being in community.my wonder is as a house warming I had options ,but if it is marriage or baptism or death ?
after i left the place ,i was wondering how i could bear him ,and how i was nt kicked him ,but later i felt it was good ,i was skipped tht rage &,atleast i dont have to be guilty of hit somebody..
Churches built by people in parish ,then t
കേരളത്തിൽ ഫ്രഞ്ചു വിപ്ളവ രീതിയിലുള്ള ഒരു വെട്ടിത്തെളിക്കലിന്റെ ആവശ്യം ഞാൻ പല തവണ എഴുതിയിട്ടുള്ളതാണ്. അതെന്തെന്നു അറിയില്ലാത്തവരോട് ഇങ്ങനെ ചുരുക്കിപ്പറയാം. ചക്രവര്‍ത്തിയുടെയും പുരോഹിതരുടെയും അധികാരവിളയാട്ടംകൊണ്ടു മടുത്ത സാധാരണ ഫ്രഞ്ച് ജനത ഒരു സുപ്രഭാതത്തിൽ കൈയിൽ കിട്ടിയ ആയുധങ്ങളുമായി ഇറങ്ങി. രാജകുടുംബത്തിലെയും പുരോഹിതവർഗത്തിലെയും എല്ലാത്തിനെയും കശാപ്പു ചെയ്തു. അവരെ തടഞ്ഞവരെയും വെട്ടിനുറുക്കി. പഴയിടത്തിൽ വികാരിമാരും അവരുടെ മെത്രാന്മാരും യാതൊരു കരുണയും അര്‍ഹിക്കുന്നില്ല. കാണുന്നിടത്ത് വച്ച് അതുങ്ങളെ തല്ലണം.
ReplyDeleteപാതിരികൾ എന്ത് കുറ്റം കാണിച്ചാലും മുമ്പുള്ള മാർപാപ്പാമാർ സഭയിൽ ഒളിച്ചുവെയ്ക്കുമായിരുന്നു. പ്രാൻസീസ് മാർപാപ്പാ സ്ഥാനം കിട്ടിയ ഉടൻ ജനത്തോട് പറഞ്ഞത് (Pope Francis to Catholic church): 'act decisively' to punish wicked priests". സഭയെ നാണം കെടുത്തുന്ന ഇത്തരം പുരോഹിതരെ കൈകാര്യം ചെയ്യാൻ ജനത്തിന് അവകാശമുണ്ടെന്നാണ് മാർപാപ്പായുടെ ഈ വാക്കുകളിൽനിന്നും മനസിലാക്കേണ്ടത്. നല്ല ഒരു അല്മായൻ മാർപാപ്പയുടെ വാക്കുകൾക്കും പ്രാധാന്യം കൊടുക്കണം.
ReplyDeleteപഴയിടം പള്ളിയിലെ വികാരിയെന്ന വികാരജീവിയെ ക്ഷമപറയിപ്പിച്ച് പള്ളിയിൽനിന്ന് പുറത്താക്കി പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കണം. ഇനി മറ്റൊരാൾക്ക് ഇതുപോലെ സംഭവിക്കാൻ പാടില്ല. അവിടെ കരുണയില്ല. ബലിയുമില്ല. ബലി സത്യമാണ്. അയാൾ ബലിയർപ്പിക്കുന്നതിനുമുമ്പ് സ്വന്തം കൈകൾ പരിശുദ്ധമാക്കി കുര്യാച്ചൻ കുടുംബത്തോട് മാപ്പ് പറഞ്ഞ് ആ കുടുംബത്തെ രക്ഷിക്കട്ടെ.
വികാരിയായ അയാൾക്കെന്ത്? അയാളൊരു ഒറ്റത്തടി. പള്ളിയിൽ വരുന്നവരുടെ ഉപ്പും ചോറും കഴിച്ചു ജീവിച്ച് സ്വന്തം കുടവയറു വീർപ്പിച്ചാൽമതി. മിക്ക ദിവസങ്ങളിലും പള്ളിയിലെ ലുത്തിനിയാ ചൊല്ലുന്നവരുടെ സൗജന്യശാപ്പാടും കിട്ടും. ഒരു കുടുംബത്തിന്റെ വേദന പാതിരി അറിയുന്നതെന്തിന്? മനുഷ്യത്വമില്ലാത്ത ക്രൂരനാണ് ആ പുരോഹിതൻ. സാത്തൻസേവക്ക് ഈ ദുർഭൂതം അനുയോജ്യനാണ്. നിസഹായനായ ഒരു മനുഷ്യന്റെ ജീവിതം വെച്ചാണ് ഈ പാതിരി പന്താടുന്നത്. തകരുന്ന സഭയെ ഉയർപ്പിക്കാൻ ലോകം ശ്രമിക്കുന്ന സമയത്ത് ഇത്തരം പുരോഹിതരെ ഇടവകകളിൽ വാഴിക്കാൻ അനുവദിക്കരുത്.
കാഞ്ഞിരപ്പള്ളിയിലെ പള്ളിക്കും അതിന് ചുറ്റുമുള്ള ഇടവകപള്ളികൾക്കും ശാപംപോലെ എന്തോ മാറാതെ എന്നുമുണ്ടെന്ന് തോന്നുന്നു. കാവുകാടൻമെത്രാന്റെ കാലംവരെ കാഞ്ഞിരപ്പള്ളിപള്ളിയിൽ ജീവിച്ചിരുന്ന ഒരു താടിക്കാരൻ മോൻസിഞ്ഞോറിൻറെ ദുരാത്മാവ് ആ പള്ളിക്ക് ചുറ്റും കറങ്ങുന്നുണ്ടെന്ന് പഴമക്കാർ വിശ്വസിക്കുന്നു. അനേകം സ്ത്രീകളുടെ ചാരിത്രം നശിപ്പിച്ച അയാളുടെ പേര് ഇവിടെ എഴുതുന്നില്ല. പേര് അവിടുത്തെ മഠം കപ്പേളയുടെ മുകളിലും എസ്.ബി. കോളേജിന്റെ സ്മാരക മന്ദിരത്തിലും കൊത്തിവെച്ചിട്ടുണ്ടായിരുന്നു. കാഞ്ഞിരപള്ളിയിലെ ആദ്യത്തെ ബിഷപ്പിന്റെ വീഞ്ഞിൽ വിഷം കലർത്തിയതും പവ്വത്ത് ശബരിമലയിൽ കള്ളകുരിശ് നാട്ടി നാടുമുഴുവൻ അരാജകത്വം സൃഷ്ടിച്ചതും ഇപ്പോഴുള്ള ബിഷപ്പിന്റെ കൊള്ളകളും പിടിച്ചുപറിയും കപ്യാരെ പിരിച്ചുവിടലും ഇത്തരം ദുരാത്മാക്കൾ ബലിപീഠം കീഴ്പ്പെടുത്തിയതുകൊണ്ടായിരിക്കാമെന്നും അന്ധവിശ്വാസത്തിൽപ്പെടുത്താം.
പരിശുദ്ധമായ ദേവാലയം ഇത്തരം വികാരിയെപ്പോലുള്ളവർക്കും കള്ളനും കൊള്ളക്കാർക്കും ചുങ്കക്കാർക്കുമുള്ളതല്ല. മെത്രാൻ ഇന്നുള്ളതുപോലെ നീചനുമായിരിക്കരുത്. ആഗോളതലത്തിൽതന്നെ കാഞ്ഞിരപ്പള്ളിരൂപത കുപ്രസിദ്ധി നേടിയതാണ്. ദുർഗന്ധം വമിച്ചിരിക്കുന്ന ഈ രൂപതയ്ക്ക് അതൊരു പ്രശ്നമല്ലാതെയായി.
പഴയിടം പള്ളിമുറ്റത്ത് സംഭവിച്ചതെന്തെന്ന് കെ.സി.ആര് എം ചെയര്മാന് വിശദമായി എഴുതിയിട്ടുള്ളത് വായിക്കാന്‍ സന്ദര്‍ശിക്കുക: http://navamukhan.blogspot.in/2013/09/blog-post.html
ReplyDelete