ഓസ്‌ട്രേലിയയില്‍ സീറോ മലബാര്‍ രൂപത; മാര്‍ ബോസ്‌കോ പുത്തൂര്‍ ബിഷപ്
കൊച്ചി: ഓസ്‌ട്രേലിയയില്‍ സീറോ
മലബാര്‍ സഭയ്ക്ക് പുതിയ രൂപത. മെല്‍ബണ്‍ ആസ്ഥാനമായാണ് സഭയ്ക്ക് പുതിയ രൂപത. സീറോ
മലബാര്‍ സഭയുടെ കൂരിയ ബിഷപ് മാര്‍ ബോസ്‌കോ പുത്തൂരായിരിക്കും മെല്‍ബണ്‍ രൂപതയുടെ
പ്രഥമ ബിഷപ്. അദ്ദേഹത്തെ ന്യൂസിലാന്‍ഡിലെ അപ്പസ്‌തോലിക് വിസിറ്റേറ്ററായും
നിയമിച്ചു. തൃശൂര്‍ അതിരൂപതയുടെ സഹായമെത്രാനായ മാര്‍ റാഫേല്‍ തട്ടിലിന് ഇന്ത്യയിലെ
അപ്പസ്‌തോലിക് വിസിറ്റേറുടെ പദവികൂടി നല്‍കി. ഇന്ത്യയില്‍ സീറോ മലബാര്‍ സഭയ്ക്ക്
പുറത്തുള്ള സഭാ വിശ്വാസികളുടെ ആധ്യത്മിക കാര്യങ്ങളുടെ ചുമതലയാണ്
അദ്ദേഹത്തിനുള്ളത്.
സീറോ മലബാര്‍ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ്
തോമസില്‍ സഭാധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്
ആലഞ്ചേരിയാണ് പ്രഖ്യാപനങ്ങള്‍ നടത്തിയത്.
ഇന്ത്യക്ക് പുറത്തുള്ള സീറോ മലബാര്‍
സഭയുടെ രണ്ടാമത്തെ രൂപതയാണ് മെല്‍ബണ്‍ രൂപത. ഓസ്‌ട്രേലിയയില്‍ കുടിയേറിയ
മലയാളികളടക്കമുള്ള പ്രവാസി ഇന്ത്യക്കാരുടെ ദീര്‍ഘകാല ആവശ്യമാണ് പുതിയ രൂപതാ
പ്രഖ്യാപനത്തോടെ സഫലമാകുന്നത്. അമേരിക്കയിലെ ഷിക്കാഗോ രൂപതയാണ് ഇന്ത്യക്ക് പുറത്തെ
ആദ്യ സീറോമലബാര്‍ രൂപത.
“ചൂഷകനായ പുരോഹിതനെ മശീഹാ എപ്രകാരം വെറുത്തുവോ അതുപോലെ നാമോരോരുത്തരും ഇവറ്റകളെ (എതുകളർ ളോഹ ധരിച്ചാലും) മനസിന്റെ നാലയലത്തുനിന്നും അകറ്റെണ്ടതും ആകുന്നു (കൂടൽ)
ReplyDeleteശ്രീ കൂടലിനെ പൂർണ്ണമായും ഞാൻ ഇവിടെ പിന്താങ്ങുകയാണ്. അമേരിക്കയിലെയും ബ്രിട്ടനിലെയും അനേക കുടുംബങ്ങളെ പാലാ, ചങ്ങനാശേരി മുതലായ രൂപതകളിലെ വൈദികർ തകർത്ത കഥകളാണ് പലർക്കും പറയാനുള്ളത്. അത്തരം കഥകൾ ഇന്നും തുടരുന്നു. വിഷം കലക്കിക്കൊണ്ടിരിക്കുന്ന വൈദികരുടെ കഥകൾ പല കുടുംബങ്ങളിലും ഒളിച്ചും വെച്ചിട്ടുണ്ട്.
അംശവടിയും പിടിച്ച് കുടുംബങ്ങൾ കലക്കാൻ ആസ്ട്രെലിയായിലേക്കു പുറപ്പെടുന്ന വാർത്തകൾ ആത്മാഭിമാനമുള്ള മലയാളി പുരുഷന്മാരെ ഞെട്ടിക്കും. അത്രമാത്രം കഥകൾ ഇവർ വിദ്ദേശരാജ്യങ്ങളിൽ ഉണ്ടാക്കികഴിഞ്ഞു. ആസ്ട്രേലിയൻ പുരുഷന്മാരെ, നിങ്ങൾക്കു കിട്ടുന്ന നിങ്ങളുടെ ഭാര്യമാരുടെ സ്നേഹം നശിപ്പിക്കാത സൂക്ഷിക്കുക. സ്ത്രീകളിൽ പകർത്തുന്ന പകർച്ചവ്യാധിതരം അണുക്കൾ നാട്ടില്നിന്നും കയറ്റിവിടുന്ന പുരോഹിതരിലുണ്ട്. അതുപിടിച്ചാൽ, സ്ത്രീകളെ പുരുഷന്മാർക്ക് നഷ്ടപ്പെടുകവരെ ചെയ്യാം.
സീറോമലബാർ രൂപതകളിലെ അനേക പുരോഹിതരും ആസ്ട്രേലിയാ ഇപ്പോൾ സ്വപ്നം കാണാൻ തുടങ്ങി. കച്ചവടക്കണ്ണുകളുമായി ലാഭംകൊയ്യാനും അഭിഷിക്തർ കണക്കുകൂട്ടുന്നു. ആലഞ്ചേരിയുടെ യാത്രാ അലവൻസുകൾ കൂട്ടാനും കാക്കനാട്ട് ബഡ്ജെറ്റ് തയാറാക്കി യിരിക്കും. അഭിഷിക്തരുടെ അടുത്ത അല്മായസമ്മേളനം ആസ്ട്രേലിയായിലും നടത്താമല്ലോ. ഇവരുടെയിടയിൽ സ്വർണ്ണ കള്ളകടത്തുമുണ്ട്. ഒരിക്കൽ തൃശ്ശൂർ ബിഷപ്പിനെ സ്വർണ്ണ കുരിശുകളുമായി പിടികൂടിയ കഥ അല്മായ് ശബ്ദത്തിൽ ആരോ എഴുതിയതും ഓർമ്മവരുന്നു. രാജകീയവേഷം കെട്ടി യാചിക്കാൻ യാതൊരു മാനവുമില്ലാത്ത ഇവർ വിദേശത്ത് താമസിക്കുന്നവരുടെ മനസ്സമാധാനം കെടുത്താനുള്ള പുറപ്പാടിലാണ്. പണ്ട് പാലാബിഷപ്പ് വയലിൽ അമേരിക്കയിൽ വന്നാൽ ഇവിടെയുള്ള ബിഷപ്പുമാർ കാണാൻ നില്ക്കില്ലായിരുന്നു. പിരിവുപിതാവിന്റെ പേരിൽ നൂറു ഡോളർ ചെക്കുമെഴുതി സെക്രട്ടറിയെ ഏൽപ്പിച്ച് അവർ സ്ഥലം വിടുമായിരുന്നു. കാണാൻ പേടിയായിരുന്നു. ഭാരതത്തിന്റെയും നാടിന്റെയും മലയാളിയുടെയും വിലകളയാൻ ഇവരിന്ന് നാടിനു ശാപമായി തീർന്നിരിക്കുകയാണ്. കേരളത്തിൽ പൂജിക്കുന്ന ഈ അഭിഷിക്തരെ അമേരിക്കയിലെ നാട്ടുകാരായാപുരോഹിതർക്ക് വെറുപ്പാണ്. അവരെത്ര ആട്ടിയാലും പണം കിട്ടുന്നതുകൊണ്ട് ഇവരെന്നും വാലാട്ടിക്കൊണ്ടിരിക്കും.
അടുത്തകാലത്ത് പതിനായിരക്കണക്കിന് പള്ളിയുമായി നടക്കുന്ന ഭക്തരായ മന്ദബുദ്ധികൾ ആസ്ട്രേലിയായിൽ കുടിയേറിയിട്ടുണ്ട്. അഭിഷിക്തവേഷം കാണുമ്പോൾ കാലിൽമുത്തി പണം എറിഞ്ഞുകൊള്ളും. വീട്ടിൽ കഞ്ഞി വെച്ചില്ലെങ്കിലും പുരോഹിതരെ തീറ്റാൻ എവിടെയും ഇനി മത്സരമായിരിക്കും. വീട്ടമ്മമാർ കെട്ടിയവന് ഭക്ഷണം കൊടുക്കാതെ പുരോഹിതന്റെ കുപ്പായം കണ്ടാൽ വണങ്ങി അയാളെ സല്ക്കരിക്കുന്നതിലായിരുക്കും താൽപര്യം. ഇവരുടെയൊക്കെ ഒരു രാജയോഗമേ !, ഫ്രിഡ്ജ് നിറയെ ഭക്ഷണവും കുത്തി നിറക്കും. കുശുമ്പു പറഞ്ഞുകൊടുത്ത് ഭർത്താവിനെയും ഭാര്യയേയും ഉടക്കിക്കാനും വിരുതരാണ്. ഏതു സ്ത്രീകളെ കണ്ടാലും തോളിൽ കയ്യിടും. അതിൽ കെട്ടിയവന്മാർക്ക് പരാതിയുമില്ല. പാലായോ, കാഞ്ഞിരപ്പള്ളിയോ സ്ഥലങ്ങളിൽനിന്നുള്ള പുരോഹിതരെങ്കിൽ അകന്ന ബന്ധമുണ്ടാക്കി അവർ സ്ത്രീ ജനങ്ങളെ സ്വന്തമാക്കും.
വിദേശത്ത് പൊവുന്നതിനുമുമ്പ് പുരോഹിതരനുഷ്ഠിക്കേണ്ട ചില നിയമങ്ങൾ അല്മായശബ്ദത്തിൽ വായിക്കുക. ഭാവിയിൽ വിദേശത്തെ ജയിലിൽ കിടക്കാതെ പുരോഹിതർക്ക് അത് ഗുണം ചെയ്യും. മറുനാടുകളിൽ കൗമാരക്കുട്ടികളുടെ അടുത്ത് ഫൌൾ കാണിച്ചാൽ കഠിനശിക്ഷ കിട്ടുമെന്നും അറിയണം.. ‘ഉമ്മ വെയ്ക്കൽ’ കാരണം ഒരു പുരോഹിതൻ ഇന്നും ജയിലിൽ കിടക്കുന്ന കഥയും ആസ്ത്രേലിയയിൽ വണ്ടി കയറുന്നതിനുമുമ്പ് പുരോഹിതർ വായിക്കുക. ചെറുപ്പക്കാർ അച്ചന്മാരെ മാത്രം പഴിപറയണ്ടാ, അറുപതു കഴിഞ്ഞ വൃദ്ധരായ പുരോഹിതർക്കും കൊച്ചുപെണ്‍പിള്ളേരെ കണ്ടാൽ ഈ മാറാരോഗം ഉണ്ട്. യോഗയോ, മറ്റ് ചീകൽസകളോ നടത്താതെ വിദേശത്ത് വണ്ടികയറിയാൽ വേണ്ടാത്ത കുഴപ്പങ്ങളിൽ അറിയാതെ ചാടും. വിവാഹിതരാകുന്നവർക്ക് കൗണ്സിസിലിങ് ലഭിക്കുന്നപോലെ പെണ്‍കുട്ടികളോട് പെരുമാറേണ്ട രീതികളും ഇവരെ പഠിപ്പിക്കണം.
ആസ്ട്രേലിയയിൽ പള്ളിപണിയാൻ പോവുന്ന ഭക്തരും കഴിയുന്നതും കാഞ്ഞിരപ്പള്ളിക്കാരൻ ഷെവലിയരെ അടുപ്പിക്കാതെ നോക്കണം. അയാളുടെകൂടെ സ്ഥിരം ഒരു അഭിഷിക്തനും ഒപ്പം കാണും. തനി കറക്കുകമ്പനി തൊഴിലാക്കിയിരിക്കുന്നവരാണ്. അവരുടെ കുരുക്കിൽപ്പെടാതെ സൂക്ഷിക്കുക. പുത്തൂരിനോട് കാനൻനിയമങ്ങൾ കത്തിച്ചുകളഞ്ഞ് മനുഷ്യന്റെ നിയമങ്ങൾ പരിശീലിക്കാൻ പറയുക. കാകന്റെ കണ്ണുകളോടെയാണ് അവസരങ്ങൾക്കായി എയർപോർട്ട് പിതാക്കാന്മാരെന്ന സംഘിടിതവർഗ്ഗം പ്രവർത്തിക്കുന്നത്.
അമേരിക്കയിൽ നടന്നതെല്ലാം ഇനി ഓസ്ട്രെലിയയിലും യൂറോപ്പിലും ആവർത്തിക്കും. നാട്ടിൽ നിറുത്താൻ കൊള്ളാത്ത വൈദികരാണ് വിദേശരാജ്യങ്ങളിൽ എത്തിപ്പെട്ടിട്ടുള്ളത് എന്നത് ഒരു രഹസ്യമല്ല.
ReplyDelete"അമേരിക്കയിലെയും ബ്രിട്ടനിലെയും അനേക കുടുംബങ്ങളെ പാലാ, ചങ്ങനാശേരി മുതലായ രൂപതകളിലെ വൈദികർ തകർത്ത കഥകളാണ് പലർക്കും പറയാനുള്ളത്. അത്തരം കഥകൾ ഇന്നും തുടരുന്നു. വിഷം കലക്കിക്കൊണ്ടിരിക്കുന്ന വൈദികരുടെ കഥകൾ പല കുടുംബങ്ങളിലും ഒളിച്ചും വെച്ചിട്ടുണ്ട്." ശ്രീ ജോസഫ് മാത്യു എഴുതിയത് നൂറു ശതമാനം ശരിയാണ് , വൈദികരുടെ വിക്രിയകൾ മൂലം രാജ്യം തന്നെ വിട്ടുപോയ എത്രയോ കുടുംബങ്ങളുണ്ട് . വിദേശ രാജ്യങ്ങളിൽ പഠിക്കാൻ വന്നിട്ട് തിരിച്ചുപോകാത്ത മിടുക്കന അച്ചൻമാരും ധാരാളമുണ്ട് .
വേറെ എവിടെയും ആളാവാൻ പറ്റാത്തവർക്ക് പള്ളി തന്നെ ശരണം.അച്ചന്മാരെ എഴുന്നള്ളിച്ചു കൊണ്ട് നടക്കുന്നതും ,നാട്ടിൽ നിന്ന് വരുന്ന ബിഷപ്പുമാർക്ക് വിരുന്നൊരുക്കി കൂടെ നിന്ന് ഒരു പടം എടുക്കുന്നതും വലിയ കാര്യമെന്ന് കരുതുന്ന പ്രാഞ്ചിയെട്ടന്മാർ പ്രവാസികൾക്കിടയിൽ ധാരാളമുണ്ട് .
ഓരോ ക്രിസ്തീയനും പാലിക്കേണ്ട അവശ്യപ്രമാണം . 1.യാതൊരു കാരണവശാലും ഒറ്റയ്ക്ക് വരുന്ന പുരോഹിതനെ വീട്ടിൽ കയറ്റാതിരിക്കുക . 2. കപ്പിയാരോ മറ്റു പള്ളിപ്പരീശന്മാരോ പുരോഹിതനു ഒപ്പമുണ്ടായിരിക്കണം 3.അത്യാവശ്യകൂദാശകൾക്കല്ലാതെ ഇവറ്റകളെ വീട്ടിൽ കയട്ടുന്നവന് അയ്യോകഷ്ടം! 4.അദ്ധ്വാനിച്ചുണ്ടാക്കിയ കാശു ഇവരുടെ കീശയിൽ പോകാതെ സ്വയം പിശുക്കനാവുക ,ആ പണം പാവങ്ങളെ നാം നേരിട്ടു സഹായിക്കാൻ ഉപയോഗിക്കുക . 5. ഗോപസ്ത്രീകളുടെ മാതിരി ഭക്തിപരവശകളായ സ്ത്രീകളെ ഇവർ വശീകരിക്കും എന്നതിനാൽ, കുംബസാരം എന്ന "ചീപ്പുപാപമോചനം" ഈ നാറികൾ മൂലം വേണ്ടെന്നു വയ്ക്കുക . 6.തന്നിൽത്തന്നെ സദാ നിറഞ്ഞു നില്ക്കുന്ന ജീവചൈതന്യമാണു ദൈവം എന്ന വലിയ സത്യത്തിലേക്കു ഓരോ മനസും ഉറയ്ക്കുക..അഹം ബ്രഹ്മാസ്മി (ഞാനും പിതാവും ഒന്നാകുന്നു).എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു = സ്വയം അറിഞ്ഞവൻ ദൈവത്തെ അറിഞ്ഞിരിക്കുന്നു! 7. വി.മത്തായി 5/6/7 മൂന്നദ്ധ്യായങ്ങൾ നല്ലവണ്ണം മനസിലാക്കുക.. നീ ക്രിസ്തുവിലായി= നീ പുരോഹിതനിൽ നിന്ന് മോചിതനായി.! ശുഭം....
ReplyDeleteക്രിസ്തുവിശ്വാസികളുടെ കൂട്ടായ്മ എന്നതാണ് സഭയെങ്കിൽ, ഇത്തരം കൂട്ടായ്മകൾ ഉള്ള ഒരു രാജ്യത്ത് ജോലിചെയ്തു താമസിക്കാൻ ചെല്ലുന്ന അന്യ നാട്ടുകാർക്ക് അവിടെയുള്ള ക്രിസ്തീയ സഭയിൽ ചേർന്ന് ദൈവാരാധനയും കൂദാശകളുമൊക്കെ നടത്തിയാൽ പോരേ, എന്തിനാണ് ഓരോ നാട്ടുകാരും അവരവരുടെ ബ്രാൻഡ് ക്രിസ്റ്റ്യാനിറ്റി അങ്ങോട്ട് ഇറക്കുമതി ചെയ്യുന്നത്? ക്രിസ്തീയ സഭകളിൽ മാത്രമല്ല, എല്ലാ മതങ്ങളിലും ദൈവാന്വേഷണവും സത്യത്തിന്റെ കണ്ടെത്തലുകളും ഉണ്ടെന്ന് ഉറക്കെത്തന്നെ പ്രഖ്യാപിക്കുന്ന റോമൻ കത്തോലിക്കാ സസഭാനേതൃത്വം പ്രാദേശിക സഭകളുടെ യൂണിറ്റുകളും, അതിനുശേഷം രൂപതകളും എപിസ്കൊപേറ്റുകളും ഉണ്ടാക്കി മനുഷ്യരെ വീണ്ടും വീണ്ടും വിഭജിക്കാൻ അനുമതി കൊടുക്കുന്നത്? യുഎസെയിലും ആസ്ത്രേലിയയിലും സീറോമലബാർ സഭയുടെ രൂപതകൾ വേണമെന്ന് അവിടുത്തെ മലയാളികൾ ആവശ്യപ്പെട്ടിട്ടുണ്ടോ? ഓരോ മെത്രാന്മാർ അവരുടെ പിടിമുറുക്കി നാട്ടുകാരിൽ നിന്നും പണം പിടുങ്ങാൻ വേണ്ടി ഓരോന്ന് കണ്ടുപിടിക്കുന്നതല്ലേ ഇതൊക്കെ? പോപ്പ് ഇവരുടെ ഈ തത്രപ്പാടുകൾ അനുവദിക്കുന്നതാണോ, സ്വന്തം ഇഷ്ടത്തിന് കേരളത്തിൽ നിന്ന് ഓരോ മെത്രാന്മാർ ചെന്ന് മനുഷ്യരെ ഓരോ കുതന്ത്രങ്ങൾ പറഞ്ഞു തെറ്റിധരിപ്പിക്കുന്നതാണോ എന്നൊക്കെ ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ? സഭയുടെ ഐക്യമെന്നൊക്കെ പറയുന്നത് എട്ടിലെ പശു മാത്രമല്ലേ? ഐക്യമുണ്ടെങ്കിൽ ഒരു സഭ പോരെ? നാട്ടിൽ പണിയില്ലാത്ത കുറെപ്പേർക്ക് വിദേശത്ത് കൂരിയായും കുറെ ശിങ്കിടികളും ഉണ്ടാക്കിക്കൊടുത്താൽ വേറെ എന്തെനല്ലാം കാര്യങ്ങൾക്ക് അതൊക്കെ വിനിയോഗിക്കാം എന്നതല്ലേ ഇതിനൊക്കെ പിറകിലെ കുരുട്ടുബുദ്ധി? ഈ സ്ഥാനങ്ങളൊക്കെ അല്മായരുടെ മേൽ അധികാരം സ്ഥാപിക്കുന്നത് ആരുടെ ചീട്ടോടെയാണ്? ഓരോരോ വിക്രമാന്മാരുടെ വയറ്റിലെയ്ക്കുള്ള വളഞ്ഞ വഴികൾ അല്ലെ ഈ സഭാപ്പെരുപ്പങ്ങൾ?
ReplyDelete"സീറോ മലബാര്‍ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സഭാധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് പ്രഖ്യാപനങ്ങള്‍ നടത്തിയത്."
ReplyDeleteഇങ്ങനെ സ്വന്തം സൌകര്യവും തീരുമാനവുമനുസരിച്ച് ഒരു വിദേശരാജ്യത്ത് ഇങ്ങനെ ഒരു സ്ഥാനം നിർണ്ണയിക്കാനും അവിടെയുള്ള വിശ്വാസികളെ അതിനു വഴങ്ങേണ്ടവരായി കരുതാനും ഉള്ള അധികാരം ആലഞ്ചെരിക്കൊ പുത്തൂരിനോ എവിടെനിന്ന് കിട്ടി? അല്മായര്ക്ക് ഇക്കാര്യങ്ങളിൽ യാതൊരു മുന്നറിവും ആലോചനയും ആവശ്യമില്ലെന്നാണോ? ഇതിനൊക്കെ മുട്ട് വളക്കുന്ന മനുഷ്യരെ എന്ത് വിളിക്കണം? ഇതൊക്കെ സ്വേശ്ചാധിപത്യത്തിന്റെ നഗ്ന രൂപങ്ങളല്ലേ? ഇത്രയും നാൾ സംഭവിച്ചുകൊണ്ടിരുന്നത് ഇതൊക്കെത്തന്നെയാണ്. ദൈവാധികാരം സ്വയം അവകാശപ്പെടുന്ന ധാര്ഷ്ട്യമാണിത്. ഇതൊന്നും അനുവദിച്ചു കൊടുക്കരുത്. ചുണയുണ്ടെങ്കിൽ, ആസ്ത്രേലിയയിലും അമേരിക്കയിലുമുള്ള നട്ടെല്ലുള്ള വിശ്വാസികൾ ഇവരെ തള്ളിപ്പറയണം. നിങ്ങളെ ഇങ്ങൊട്ട് ആര് വിളിച്ചു എന്ന് ചോദിക്കണം. നാണംകെട്ട ഏർപ്പാടാണ് ഇതൊക്കെ.