SMC Citizens (Laity) show the way
Very Dear Cardinal Alancherry and Bishops Adayanthrath, Puthur and Putheveetil,
Prayerful greetings to each one of you from the undersigned, an ordinary member of the Syro Malabar Church (SMC) Citizens.
For the thinking sections of SMC Pope Francis abolished the Hierarchy-laity divide when he asked the youngster on the phone: “Call me tu (not honorific Lei”) paving the way to the emergence of “Church citizens all” and ending all sorts of clergy-laity divide or two-tire membership. Fortunately the VVIP, Lal Batti culture is slowly vanishing from the political scene thanks to Aam aadmi, if not from Church circles.
Something similar and historical happened among the SMC Citizens. For the first time they conducted an International Dialogue on the yawing gap between clergy and laity in SMC. It was organized by Sri Thomas Thomas (tthomas07@hotmail.com) of New Jersey, one of the founding fathers of the SM Catholic Congress in US. And Sri Joseph Matthew Padannamakkel (jmathew@msn.com ) from New York, originally from Kanjirappally, a forceful regular writer in Web magazines in US, UK and Almayasabdam, Palai, has given the report below.
I am sending this as the fifth item from me to help you Bishops to take note, since you may not have seen it. Besides a second teleconference is to follow soon. Both the organiser and writer sincerely hope to receive at least an acknowledgement from the Cardinal’s office and more from the agile and younger bishops.
Church is community of believers in Jesus. A community which does not communicate (dialogue) vertically and horizontally is as good as dead. It is like a human body without blood circulation. Body parts without blood circulation are amputated. When the whole body is without blood circulation, it is buried or burned, no matter how glittering, gilded and glorious it is projected to the outside world, as it happened in the case Sunanda Pushkar.
The thinking sections of Church Citizens firmly want that such a sad situation should never happen to their Community. Hence this is the fifth humble, hopeful letter from me to help revive the vertical dialogue. The past telephone conference and forthcoming one soon to follow is proof that horizontal blood circulation (dialogue) is on top gear.
To add strength to the vertical dialogue yet to be started, I cordially invite the string of writers better equipped than me to address the bishops whose emails are now known to all. I must decrease; they must increase and come into their own. They are sure to succeed where I have not.
Let there be a flurry of informative and entertaining dialogue with the entry of these better bowlers after me. Only all have to make sure that none of us are against any one among clergy or laity but totally for CHURCH CITIZENSHIP which is all inclusive in the bond of humility, equality, fraternity and service. May the grace of the Lord make this happen in the SMC?
james kottoor
വൈദികരുടെ അനീതിക്കെതിരെ അന്തർദേശീയ ടെലികോണ്‍ഫ്രൻസും പ്രതികരണങ്ങളും
By Joseph Padannamakkel
സ്വതന്ത്ര കത്തോലിക്കരുടെ ചർച്ചാവേദിയായ ഒരു ടെലിയോഗം 12/20/2013 വെള്ളിയാഴ്ച വിജയകരമായി നടത്തുകയുണ്ടായി. പ്രസിദ്ധ സാമൂഹിക പ്രവർത്തകനും വിവിധ മത സാംസ്ക്കാരിക സംഘടനകളുടെ സംഘാടകനും സഹകാരിയുമായ ശ്രീ തോമസ് തോമസ് ന്യൂജേഴ്സിയുടെ നേതൃത്വത്തിലായിരുന്നു യോഗം ആരംഭിച്ചത്.
അമേരിക്കൻ മലയാളി സമൂഹങ്ങളിൽ അറിയപ്പെടുന്ന പ്രസിദ്ധ എഴുത്തുകാരനും വാഗ്മിയും സംഘാടകനുമായ ശ്രീ ഏ.സി. ജോർജ് യോഗത്തിന്റെ മോഡറേറ്ററായി ചുമതലകൾ വഹിച്ചു. പാലായിലെ നവീകരണ പ്രസ്ഥാനങ്ങളുടെ അറിയപ്പെടുന്ന സമുന്നത നേതാവും സത്യജ്വാല എഡിറ്ററുമായ ശ്രീ ജോർജ് മൂലേച്ചാലിന്റെ പങ്കാളിത്വം സദസിന് ഉന്മേഷവും ആവേശവും നല്കുകയുണ്ടായി. സഭാ നവീകരണത്തെക്കുറിച്ചും കഴിഞ്ഞകാല സംഘടനാ പ്രവർത്തനങ്ങളെ സംബന്ധിച്ചും ഹൃസ്വമായ ഒരു വിവരണം അദ്ദേഹം ടെലിസദസിന് നല്കി. പാലായിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കെ.സി.ആർ.എം. സംഘടനയുടെ ചരിത്രങ്ങളെ വിലയിരുത്തുകയും ചെയ്തു. നവീകരീണ ഉത്തേജനവുമായി പാലായിലെ ഏതാനും ചിന്തകരായവർ കഴിഞ്ഞ രണ്ടുവർഷമായി പ്രസിദ്ധീകരിക്കുന്ന സത്യജ്വാലയുടെ നടത്തിപ്പും തന്മൂലം അതിലെ ബുദ്ധിമുട്ടുകളും ശ്രീ ജോർജ് സദസ്യരെ ഓർമ്മപ്പെടുത്തുകയുണ്ടായി.
യോഗത്തിൽ പങ്കെടുത്തവർ എല്ലാവരും തന്നെ വ്യത്യസ്ഥ മേഖലകളിൽ തനതായ വ്യക്തിമുദ്രകൾ പതിപ്പിച്ചവരായിരുന്നു. പുരോഹിത സ്വേച്ഛാധിപത്യത്തിനെതിരെയുള്ള രോഷമായിരുന്നു പൊതുവേ സദസിൽ പ്രകടമായത്. ബൌദ്ധിക തലങ്ങളിൽ അല്മായരെ എങ്ങനെ പുരോഗമന ചിന്താഗതിയിലേക്ക് നയിക്കാമെന്നും ചർച്ചകളിൽ പ്രതിധ്വനിച്ചിരുന്നു. ഈ ടെലികൊണ്ഫെറൻസ് സ്വതന്ത്രമായി ചിന്തിക്കുന്ന അല്മായരുടെതായ നവമുന്നേറ്റത്തിന്റെ ഒരു നാഴികക്കല്ലായിരുന്നു. സർവ്വശ്രീ തോമസ് തോമസ് ന്യൂജേഴ്സി, എ.സി. ജോർജ് ടെക്സാസ്, ജോർജ് മൂലേച്ചാലിൽ, പാലാ എന്നിവരെക്കൂടാതെ ശ്രീമാന്മാരായ ജോസ് കല്ലിടിക്കിൽ ഇല്ലിനോയ്, ഷാജി ജോസഫ് ന്യൂജേഴ്സി, തോമസ് കൂവള്ളൂർ ന്യൂയോർക്ക്, ചാക്കോ കളരിക്കൽ മിച്ചിഗണ്‍, ജേക്കബ് കല്ലുപുരയ്ക്കൽ മസ്സാച്ചുസറ്റ്സ്, ജോണ്‍ തോമസ് ന്യൂജേഴ്സി, ജോസഫ് പടന്നമാക്കൽ ന്യൂയോർക്ക് എന്നിവരും അതീവ താല്പര്യത്തോടെ ചർച്ചകളിൽ പങ്കെടുത്തിരുന്നു. സാമൂഹിക മത-സാംസ്ക്കാരിക തലങ്ങളിലും സംഘടനാ തലങ്ങളിലും ഗ്രന്ഥ കൃതികളിലും മികവുകൾ പ്രകടിപ്പിച്ച ഓരോ വ്യക്തികളെയും പേരെടുത്തു വിളിച്ച് മോഡറേറ്റർ ശ്രീ എ.സി. ജോർജ് സദസിനെ പരിചയപ്പെടുത്തുകയുണ്ടായി.
പ്രാർത്ഥനയോടെ ആരംഭിച്ച് ഫ്രാൻസീസ് മാർപാപ്പയ്ക്ക് സർവ്വവിധ പിന്തുണകളും നൽകിക്കൊണ്ടായിരുന്നു യോഗത്തിന് തുടക്കമിട്ടത്. സഭയുടെ നവചൈതന്യമുയർത്തി പരിവർത്തനങ്ങളുടെ പുത്തൻ യുഗത്തിലേക്ക് പ്രവേശിക്കാൻ വെമ്പൽ കൊള്ളുന്ന മാർപാപ്പായുടെ വാക്കുകൾക്ക് യാതൊരു വിലയും കല്‍പ്പിക്കാത്ത സീറോ മലബാർ പുരോഹിതരെയും അഭിഷിക്തരെയും എങ്ങനെ നേരിടണമെന്നായിരുന്നു ചർച്ചകളിലുടനീളം മുഴങ്ങി കേട്ടത്.
അടുത്ത കാലത്ത് സംഭവിച്ച മനസാക്ഷിക്ക് നിരക്കാത്ത ഒരു പുരോഹിതന്റെ ഹൃദയ കാഠിന്യവും ശ്രീ കൂവള്ളൂർ യോഗത്തിൽ അവതരിപ്പിക്കുകയുണ്ടായി. നാട്ടിൽനിന്നും കുട്ടികളെ നോക്കാൻ ന്യൂയോർക്കിലെ യോങ്കേഴ്സിൽ വന്ന ഒരു സ്ത്രീ മരിച്ചസമയം മൃതദേഹം സ്വന്തം ദേശത്തേക്ക് കൊണ്ടുപോകുന്നതിന് മുമ്പായി ഒപ്പീസ് അർപ്പിക്കാൻ സ്ഥലത്തെ സീറോ മലബാർ വികാരിയോട് ബന്ധുക്കൾ അഭ്യർത്ഥിച്ചു. വികാരിയ്ക്ക് സുഖമില്ലാത്തതുകൊണ്ട് ഒപ്പീസിനായി സഹപാസ്റ്റരായ കപ്പൂച്ചിയൻ അച്ചനോട് ചോദിച്ചപ്പോൾ ഇടവകാംഗമല്ലാത്ത മരിച്ച സ്ത്രീക്കുവേണ്ടി ഒപ്പീസ് നൽകാൻ കാനോൻനിയമം അനുവദിക്കുന്നില്ലായെന്ന് മറുപടി കൊടുത്തു. മനസാക്ഷിക്ക് നിരക്കാത്ത ക്രൂരരായ ഇത്തരം പുരോഹിതരുടെ സേവനത്തിന്റെ ആവശ്യമുണ്ടോയെന്നും അല്മായരുടെ മുമ്പിലുള്ള ഒരു ചോദ്യചിന്ഹമായി മാറി.
കാൽവരിയിൽ ക്രൂശിതനായ കൃസ്തു ഉന്നതങ്ങളിൽ കണ്ണുകൾ ഉയർത്തി ഇവരോട് ക്ഷമിക്കണമേയെന്ന് സ്വർഗസ്തനായ പിതാവിനോട് വിലപിച്ചത് കാനോൻ നിയമങ്ങൾ അനുസരിച്ചല്ലായിരുന്നു. 'കത്തോലിക്കാ' എന്ന വാക്കിന്റെ അർത്ഥം സാർവത്രികമെന്ന് മനസിലാക്കാതെ പോയത് പുരോഹിതന്റെ അജ്ഞതയെന്ന് കരുതണം. അന്ത്യശ്വാസം വലിക്കുമ്പോഴും മരണത്തിലുമല്ല പഴഞ്ചൻ ദൈവശാസ്ത്രം ഉയർത്തി പണം വിഴുങ്ങാനുള്ള അടവുകൾ പ്രയോഗിക്കേണ്ടതെന്നും പുരോഹിതൻ മനസിലാക്കേണ്ടതായിരുന്നു.
ഇന്ന് സഭാനേതൃത്വം അലങ്കരിക്കുന്ന പുരോഹിതർ വാരുണ്യഗണങ്ങളായും അല്മായർ രണ്ടാം ക്ലാസ്സ് പൌരരായും സഭയുടെ ചട്ടങ്ങളനുസരിച്ച് വിശ്വസിക്കുന്നു. അല്മായരെ തന്നെ വിലയിരുത്തുന്നതും പണത്തിന്റെയും സ്വാധീനത്തിന്റെയും ബലത്തിലായിരിക്കും. അമേരിക്കൻ സീറോമലബാർ പള്ളികളിൽ ആര്യകുലത്തിലെ വർണ്ണവിവേചനം പോലെ സംഭാവന കൊടുക്കുന്നവരുടെ അളവനുസരിച്ച് എ ബി സി ഡി യെന്ന് വിശ്വാസികളെ തരം തിരിച്ചിട്ടുണ്ട്. പരിഷ്കൃത രാജ്യമായ അമേരിക്കയിലെ മലയാളീ പള്ളികളിൽ സമ്പത്തനുസരിച്ച് ഇത്തരം വകതിരിവുണ്ടെന്നറിയുമ്പോൾ അതിശയോക്തിയെന്ന് തോന്നാം. ഷിക്കാഗോ രൂപതയുടെ കത്തീഡ്രലിന്റെ മുമ്പിലെ ഫലകത്തിൽ ഏറ്റവും കൂടുതൽ സംഭാവന കൊടുത്തവരുടെ പേരുകൾ എഴുതി വെച്ചിട്ടുണ്ട്. വലതുകൈ കൊടുക്കുന്നത് ഇടതുകൈ അറിയരുതെന്ന തത്ത്വം പുരോഹിത വചനങ്ങളിൽനിന്ന് നീക്കം ചെയ്തുകഴിഞ്ഞു.
ശ്രീ ചാക്കോ കളരിക്കൽ ഡയറിയിൽ കുറിച്ച ചർച്ചകളെ സംബന്ധിച്ച കുറിപ്പ് ഈ ലേഖനത്തിലുടനീളം ഉൾപ്പെടുത്തിയിട്ടുണ്ട്. യോഗത്തിൽ മുഴങ്ങികേട്ട ആശയ സംഹിതകളുടെ ചുരുക്കമാണ് താഴെ ഏതാനും ഖണ്ഡികയിൽ അക്കമിട്ട് വിവരിച്ചിരിക്കുന്നത്.
1. അല്മായന്റെ പ്രശ്നങ്ങൾ ചെവികൊള്ളുകയെന്ന ഒരു കീഴ്വഴക്കം പുരോഹിതർക്ക് ഒരിക്കലും ഉണ്ടായിരുന്നില്ല. പ്രശ്ന സങ്കീർണ്ണമായ ലോകത്തിൽ അല്മേനിയുടെ പ്രശ്നങ്ങളുമായി ഇടപഴുകുവാൻ പുരോഹിത ലോകത്തിനും അഭിഷിക്തർക്കും ഒരിക്കലും സമയം ലഭിക്കില്ല. അല്ലെങ്കിൽ അല്മേനിയുടെ അഭിപ്രായങ്ങളെ യാതൊരു പ്രതികരണങ്ങളുമില്ലാതെ പുച്ഛിച്ചു തള്ളും.
2. ആരെങ്കിലും സഭയ്ക്കെതിരെ സംസാരിച്ചാൽ, നവീകരണ ചിന്താഗതികൾ അവതരിപ്പിച്ചാൽ പിന്നീടവരെ സഭയുടെ ശത്രുക്കളായി പ്രഖ്യാപിക്കും. നാലു ദിക്കുകളിൽനിന്നും അവരെ നശിപ്പിക്കാൻ ശ്രമിക്കും. സഭയ്ക്കെതിരെ പ്രതികരിച്ച ബുദ്ധിജീവികളെയും പാഷണ്ഡികളെയും കൊന്നൊഴുക്കിയ രക്തപ്പുഴകളുടെ കഥകൾ ചരിത്രത്തിൽ ഒളിഞ്ഞിരിപ്പുണ്ട്.
3. അൽമായ സംഘടനകൾ എന്ന പേരുമായി പുരോഹിത നേതൃത്വത്തിൽ സംഘടനകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും അതിലെ പ്രവർത്തകരും തീരുമാനങ്ങൾ എടുക്കുന്നവരും എന്നും പുരോഹിതരും അഭിഷിക്തരുമായിരിക്കും. പുരോഹിത കൽപ്പനകൾ എന്തായാലും അല്മേനി അനുസരിച്ചുകൊള്ളണം. അത്തരം സംഘടനകളിൽനിന്നും വിഭിന്നമായി അല്മേനികളെ മാത്രം ഉൾപ്പെടുത്തി പാലായിൽ ഒരു സംഘടന രൂപികരിച്ചതും ചർച്ചയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. അല്മേനിക്ക് സംസാരിക്കാൻ അവകാശമില്ലാത്ത ഒരു സംഘടനയുടെ തീരുമാനങ്ങളെ തിരസ്ക്കരിക്കുകയാണ് യുക്തമായുള്ളതെന്നും അഭിപ്രായങ്ങളുണ്ട്.
4. കുഞ്ഞായിരിക്കുമ്പോൾ മുതൽ ചെറുകുഞ്ഞുങ്ങളെ അബദ്ധങ്ങൾ പഠിപ്പിച്ച് പുരോഹിതർ മസ്തിഷ്ക്ക പ്രഷാളനം ചെയ്തിരിക്കുകയാണ്. വരുന്ന തലമുറകളെ പുരോഹിതരുടെ മന്ത്രോപാസനങ്ങളിൽനിന്നും മോചിതരാക്കേണ്ടതുമുണ്ട്. സഭ അല്മെനികളുടെതെന്ന ബോധവല്‍ക്കരണം കുഞ്ഞുങ്ങളിൽ വളർത്തിയെടുക്കണം. നന്മതിന്മകളെ വേർതിരിച്ച് യേശുവിന്റെ വചനങ്ങൾ ഉൾക്കൊണ്ട് പുരോഹിത സ്വേച്ഛാധിപത്യത്തിൽനിന്നും വിമുക്തിനേടി യുക്തിയിൽ അധിഷ്ടിതമായ ഒരു സഭയാണ് ഭാവി തലമുറകൾക്ക് ആവശ്യമായുള്ളത്.
5. സേവനമെന്നു പറഞ്ഞ് യൂറോപ്പിലും അമേരിക്കയിലും എത്തുന്ന പുരോഹിതരിൽ ഭൂരിഭാഗവും വിചിത്രങ്ങളായ ജീവിതമാണ് അനുഷ്ടിക്കുന്നത്. യാതൊരു തരത്തിലും ഉൾക്കൊള്ളാൻ സാധിക്കാത്ത ഒരു സമൂഹമായി അവർ മാറിക്കഴിഞ്ഞു. അമേരിക്കയിൽ വരുന്ന മലയാളി പുരോഹിതരിൽ അനേകരെ നാടിന് ശാപമായതുകൊണ്ട് കയറ്റി അയക്കുന്നതാണെന്നും തോന്നിപ്പോവും. സംസ്ക്കാരശൂന്യരും മാന്യതയുടെ പരിധി വിട്ട് പെരുമാറുന്നവരുമുണ്ട്. ആദ്യമായി വേണ്ടത് വിമാനം കയറി വരുന്ന ഇവരെ പ്രായമായ അല്മെനികളെ ബഹുമാനിക്കാൻ പഠിപ്പിക്കുകയെന്നതാണ്. എടാ, പോടാ, താൻ എന്നൊക്കെ പ്രായത്തിൽ കൂടിയവരെയും വിളിക്കാൻ മടിക്കില്ല. ഇതിന് കാരണം സെമിനാരിയിലെ പരുക്കൻ ജീവിതത്തിൽനിന്നും ഉൾക്കൊണ്ട അപക്വമായ പെരുമാറ്റമായിരിക്കാം. സംസ്ക്കാരമുള്ളവരുമായി അത്തരക്കാർക്ക് ഒത്തുപോകാനും പ്രയാസമായിരിക്കും. അഹംബോധം തനിക്കുമാത്രമെന്ന് പുരോഹിതരും അഭിഷിക്തരും വിശ്വസിക്കുന്നു.
6. കുടുംബഭദ്രത തകർക്കുകയെന്നതും മലയാളീ പാസ്റ്റർമാരുടെ ഹോബിയാണ്. ഭർത്താവിനെതിരെ ഭാര്യയേയും മക്കളെയും തമ്മിലടിപ്പിക്കലും അമേരിക്കൻ ഐക്യനാടുകളിൽ പതിവായി തീർന്നിരിക്കുന്നു. ഷിക്കാഗോരൂപത വരുന്നതിനുമുമ്പ് മലയാളീ കുടുംബങ്ങൾ സമാധാനത്തോടെ കഴിഞ്ഞിരുന്നു. ഇന്ന് പലരും ബദ്ധവൈരികളായി പരസ്പരം മിണ്ടാതെ മല്ലടിച്ച് കുടുംബങ്ങൾ തമ്മിൽ ഇവർമൂലം അകന്നുപോയിരിക്കുന്നു. ആരുടെയെങ്കിലും ഭാഗംകൂടി എരിതീയിൽ എണ്ണയൊഴിച്ച് എഷണികൾ പറയാൻ ചിലർ നിപുണരുമാണ്.
7. വക്രബുദ്ധി നിറഞ്ഞ പുരോഹിതർക്ക് അല്മേനികളെയും അവരുടെ സ്ത്രീജനങ്ങളെയും സ്വാധീനിച്ച് സാമ്പത്തിക ചൂഷണം നടത്തുവാൻ പ്രത്യേകമായ വിരുതുണ്ട്. പലരും സ്വന്തം പേരിൽ കൊട്ടാരംപോലുള്ള വീടുകൾ ഭാരതത്തിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും പണി കഴിപ്പിച്ചുകഴിഞ്ഞു. കിട്ടുന്ന കുർബാനപ്പണം ഡോളറായി പോക്കറ്റിലിട്ട് നാട്ടിലെ പുരോഹിതരെക്കൊണ്ട് ചെറിയ തുകകൾ രൂപയായി കൊടുത്ത് കുർബാന അവിടെ ചൊല്ലിക്കും. അങ്ങനെ കുർബാനയെ ബിസിനസാക്കി വിയർക്കാത്ത ഭക്ഷണം കഴിച്ചുകൊണ്ടിരിക്കും.
8. പൊതുവേ കുടിയേറ്റക്കാരായ അല്മേനികൾക്ക് അമേരിക്കയിൽ വന്നെത്തുന്ന പുരോഹിതരെക്കൊണ്ടുള്ള സഹികെട്ട കഥകളാണ് എന്നും പറയാനുള്ളത്. അതിന്റെ പ്രതിഫലനം ഓരോ വർഷവും സീറോ മലബാർ പള്ളികളിലും കാണുന്നുമുണ്ട്. പലരും കൂട്ടമായി ലാറ്റിൻ റീത്തിലുള്ള അമേരിക്കൻ പള്ളികളിൽ ചേർന്നു കഴിഞ്ഞു. ലാറ്റിൻ പള്ളിയിൽ പോയാൽ ധാർമ്മികാധപതനം കുഞ്ഞുങ്ങളിൽ ഉണ്ടാകുമെന്ന പുരോഹിത പ്രചാരണങ്ങൾ ഒന്നും തന്നെ വിലപ്പോകുന്നില്ല. ഒരു അല്മേനി ന്യായമായ എന്ത് കാര്യങ്ങള്‍ക്കായി പുരോഹിതനെ സമീപിച്ചാലും കാനോൻ നിയമം ഉയർത്തി പരിഹസിക്കുകയെന്നതും കൽദായ അമൃതം കഴിച്ച പുരോഹിതരുടെ സ്ഥിരം പരിപാടിയാണ്.
9. അമേരിക്കയിൽ വളരുന്ന രണ്ടാം തലമുറകൾ പ്രായപൂർത്തിയായി കഴിഞ്ഞാൽ സീറോ മലബാർ കുർബാനകളിൽ സംബന്ധിക്കാറില്ല. എഫ്.ഓ ബി. (Fresh on boat) എന്ന പേരും മലയാളിപ്പള്ളികൾക്ക് പുതിയ തലമുറകൾ നല്‍കിക്കഴിഞ്ഞു. അതിവേഗം ചലിക്കുന്ന ഒരു ലോകത്ത് ഇങ്ങനെയുള്ള ഒരു സമൂഹത്തെ തീറ്റിപ്പോറ്റാൻ അവർക്ക് സമയവുമില്ല. അമേരിക്കൻ പള്ളികളെപ്പോലെ സീറോമലബാർ പള്ളികളും ക്ഷയിക്കുന്ന ദയനീയസ്ഥിതിiയാണ് ഇപ്പോൾ കണ്ടുവരുന്നത്. ഇത്തരം പള്ളികളും അമേരിക്കയിൽ ശൂന്യമാകുന്ന കാലവും അതിവിദൂരമല്ല. അങ്ങനെയുള്ള സ്ഥിതിക്ക് കണക്കില്ലാത്ത മലയാളി പുരോഹിതരെ ഈ നാട്ടിലേക്കിറക്കുമതി ചെയ്താൽ അവരുടെയിടയിൽ തൊഴിലില്ലായ്മ സൃഷ്ടിക്കുകയേയുള്ളൂ.
10. വിശ്വാസത്തിന്റെ പേരും പറഞ്ഞ് ഇന്ത്യയിലെ അനാചാരങ്ങൾ പ്രവാസികളെ അടിച്ചേല്‍പ്പിക്കുന്ന പുരോഹിതരുടെ പോക്കും ശരിയല്ല. തമ്മിലടിയും തൊഴുത്തിൽക്കുത്തുമില്ലാത്ത പള്ളികൾ ഷിക്കാഗോ രൂപതയുടെ കീഴിലില്ല. ഏത് വഴക്കിന്റെ കാരണവും വിശകലനം ചെയ്താൽ ആ പള്ളിയിലെ പുരോഹിതനെന്ന് കാണാം. ഫീസ് കൊടുക്കാൻ താമസിച്ചെന്ന് പറഞ്ഞ് വേദപാഠ ക്ലാസുകളിൽനിന്ന് പിഞ്ചുകുഞ്ഞുങ്ങളെ ഇറക്കിവിടുന്ന സംഭവങ്ങൾ സാധാരണമാണ്. വില കൂടിയ കർട്ടൻ ജർമ്മനിയിൽനിന്ന് വരുത്തുക, കുപിതരായ ഇടവക ജനം ആ കർട്ടൻ കീറിക്കളയുക, അൾത്താരയിൽ ക്ലാവർ കുരിശ് പ്രതിഷ്ഠിക്കുക , അതിൽ അതൃപ്തരായ മറ്റൊരു വിഭാഗം കുരിശിനെ തിരസ്ക്കരിച്ച് നീക്കം ചെയ്യുക എന്നിങ്ങനെ ചുരുങ്ങിയ കാലംകൊണ്ട് ഈ രൂപതാതിർത്തികളിൽ നടന്ന കോലാഹലങ്ങൾക്ക് കണക്കില്ല. ക്ലാവർ കുരിശിന്റെ പേരിൽ ഇന്നും രണ്ട് വിഭാഗങ്ങൾ തമ്മിൽ പരസ്പര മത്സരങ്ങളും വഴക്കും തുടരുന്നു. പുരോഹിതരും അല്മേനികളും തമ്മിൽ കയ്യേറ്റം വരെയുണ്ടായ കേസുകൾ കോടതികളുടെ പരിഗണനയിൽ ഉള്ളതായ പള്ളികൾ വരെയുണ്ട്.
11. സീറോ മലബാർ രൂപതയുടെ കീഴിലുള്ള പള്ളികളെല്ലാം വൻതുകകൾ സമാഹരിച്ച് നാട്ടിൽ എത്തിക്കുകയാണ് പതിവ്. പുരോഹിതരുടെ ബന്ധുക്കൾ നടത്തുന്ന ബ്ലേഡ് കമ്പനികളിൽ അവിടെ വിശ്വാസികളുടെ പണം നിക്ഷേപിച്ച് നഷ്ടപ്പെടുത്തിയ സംഭവങ്ങളുമുണ്ടായിട്ടുണ്ട്. മാതൃഭൂമിയിലും മറ്റ് പ്രമുഖ പത്രങ്ങളിലും ഈ വാർത്ത ഒരിക്കൽ അച്ചടിച്ചിട്ടുണ്ടായിരുന്നു.
12. ബിഷപ്പ് അങ്ങാടിയത്തിന്റെ കീഴിൽ ഒരു രൂപത സ്ഥാപിതമായ നാളുമുതൽ സ്നേഹത്തിൽ കഴിഞ്ഞിരുന്ന കുടുംബങ്ങളെല്ലാം പരസ്പര ശത്രുതയിൽ കഴിയുകയാണ്. വളരെയധികം സൗഹാർദത്തിൽ കഴിഞ്ഞിരുന്ന ക്നനായി സമൂഹത്തിലും സീറോ മലബാർ സമൂഹത്തിലും വിഭാഗീയ ചിന്തകളുണ്ടാക്കി പുരോഹിതർ അവരുടെയിടയിൽ വിദ്വേഷം വളർത്തിക്കൊണ്ടിരിക്കുന്നു. ക്നാനായ സമൂഹത്തിന്റെ പണം മുഴുവൻ ഷിക്കാഗോ രൂപതയുടെ നിയന്ത്രണത്തിലുള്ളതും ആ സമൂഹത്തിനെ വേദനപ്പെടുത്തുന്നുണ്ട്.
കോണ്ഫെറൻസിൽ ശ്രീ ചാക്കോ കളരിക്കൽ അവതരിപ്പിച്ച രണ്ട് പ്രമേയങ്ങൾ പ്രത്യേക ശ്രദ്ധയിൽ വന്നു. ആദ്യത്തേത് പാലായിൽ 2014 ഫെബ്രുവരി 20ന് നടക്കാൻ പോകുന്ന പുരോഹിതരുടെ പിന്തുണയില്ലാത്ത അല്മായസിനഡിന് പൂർണ്ണ പിന്തുണ നല്‍കുക, രണ്ടാമത്തേത് തിരുവനന്തപുരത്ത് ചർച്ച് ആക്റ്റ് പ്രാബല്യമാക്കാൻ ശ്രീമതി ഇന്ദു ലേഖ നടത്തുന്ന സത്യാഗ്രഹത്തിനെ അനുകൂലിക്കുക എന്നായിരുന്നു. രണ്ട് പ്രമേയങ്ങളും യോഗം ഏകാഭിപ്രായത്തോടെ പാസ്സാക്കി. മാസത്തിൽ ഒരിക്കൽ സമ്മേളനം തുടരാനും തീരുമാനിച്ചു. ശ്രീ എ.സി. ജോർജിന്റെയും തോമസ് തോമസിന്റെയും നന്ദി പ്രകടനത്തോടെ ടെലി യോഗം താല്‍ക്കാലികമായി പിരിയുകയും ചെയ്തു.
കേരളത്തിൽനിന്ന് ഇവിടെ വന്നിട്ടുള്ള പുരോഹിതർ ഭൂരിഭാഗവും അമേരിക്കൻ സംസ്ക്കാരത്തെ തികച്ചും തെറ്റായി ധരിച്ചിരിക്കുന്നു. പലരുടെയും ധാരണ ഈ രാജ്യം സ്വതന്ത്രമായ ലൈംഗിക അഴിഞ്ഞാട്ടങ്ങൾ നിറഞ്ഞതാണെന്നാണ്. അതുകൊണ്ട് ബലാൽസംഗം എന്ന കുറ്റകൃത്യങ്ങളുമായി പുരോഹിതരും കുടുങ്ങാറുണ്ട്. ബാലാല്സംഗത്തിന് അമേരിക്കയിൽ കഠിനമായ ശിക്ഷ ലഭിക്കും. അത്തരം കേസുകൾ ഇന്ത്യയിലെങ്കിൽ സ്വാധീനത്തിൽ ഒതുക്കാൻ സാധിക്കും. എന്നാൽ ഈ നാട്ടിൽ അത് നടക്കില്ല. ഒരു അമേരിക്കൻ കൗമാരപ്പെണ്ണിനെ ഉമ്മവെച്ച കേസ്സിൽ ഇന്ത്യയിൽനിന്നുള്ള ഒരു പുരോഹിതൻ കുറ്റ വിസ്താരത്തിനായി ഇപ്പോഴും ജയിലിലാണ്. ചെയ്യാത്ത വകുപ്പുകളും അദ്ദേഹത്തിന്റെ പേരിൽ ചുമത്തിയിട്ടുണ്ട്. പെണ്പിള്ളേരോട് അതിരുവിട്ട പുരോഹിതരുടെ പെരുമാറ്റം എപ്പോഴാണ് അപകടത്തിൽ എത്തിക്കുന്നതെന്നും പറയാൻ സാധിക്കില്ല. അടുത്ത കാലത്താണ് ഷിക്കാഗോ രൂപതയിലുള്ള വിവാഹിതയായ ഒരു സ്ത്രീയെ വികാരി വശീകരിച്ച് ഭർത്താവുമായി വേർപ്പെടുത്തി കുപ്പായം ഊരി നാട്ടിൽ കൊണ്ടുപോയി വിവാഹം കഴിച്ചത്. വിവാദ പുരോഹിതനായ അദ്ദേഹത്തെ അന്ന് അങ്ങേയറ്റം അരമന സംരക്ഷിക്കാനും ശ്രമിച്ചു. ഇങ്ങനെ അനേക സംഭവങ്ങൾവഴി മലയാളി പുരോഹിതർ ഈ നാടിന്റെ മണ്ണിൽ കളങ്കം ചാർത്തിക്കഴിഞ്ഞു.
കുഞ്ഞായിരുന്നപ്പോൾ സഭയ്ക്കും മാർപാപ്പായ്ക്കും കീഴ്വഴങ്ങി ജീവിക്കാനാണ് വേദപാഠം ക്ലാസിൽ പഠിപ്പിച്ചത്. അങ്ങനെതന്നെ മാതാപിതാക്കളും പഠിപ്പിച്ചു. ഇന്ന് അഭിഷിക്തരായവരും പുരോഹിതരും ആദ്യം മാർപാപ്പായെ അനുസരിച്ചിട്ട് ഞങ്ങളെ ഉപദേശിക്കൂ. 'ഞാൻ ആര് വിധിക്കാൻ' മാർപാപ്പായുടെ അധരങ്ങളിൽനിന്ന് ഉതിർന്നുവീണ മധുരപവിഴമായ വാക്കുകൾ ചരിത്രതാളുകളിൽ തങ്കലിപികളിൽത്തന്നെ ഇടംപിടിച്ചു. "ഞാൻ ആര് നിങ്ങളെ വിധിക്കാനെന്ന്” അഭിഷിക്തരും അങ്ങനെതന്നെ ഏറ്റു പറയണം. ചരിത്രം കണ്ടതിൽ നല്ല പാപ്പാ അനീതിക്കെതിരെ സംസാരിക്കുന്നു. ഒരു കുഞ്ഞിന്റെ മനസുള്ള നിഷ്കളങ്കനായ വലിയ മുക്കവൻ കഴിഞ്ഞ ഡിസംബർ പതിനാറാം തിയതി ഇങ്ങനെ പ്രാർത്ഥിച്ചു. "പ്രഭോ, അവിടുത്തെ തിരുപ്പിറവിക്ക് കാത്തിരിക്കുന്ന ഈ ദിനങ്ങളിൽ പ്രവാചക ചൈതന്യം ഞങ്ങളുടെ ഹൃദയങ്ങളിൽ ആഞ്ഞടിയ്ക്കണമേ. നാഥാ, മനസിനുള്ളിൽ നുഴഞ്ഞുകയറിയ പൌരാഹിത്യ ചൈതന്യത്തിൽനിന്നും ഞങ്ങളെ സ്വതന്ത്രമാക്കൂ. സമസ്ത ജനങ്ങളുടെയും 'സത്ത' പ്രവാചക ചൈതന്യമായി രൂപാന്തരമാകാൻ അവിടുന്ന് വഴി കാണിച്ചാലും." മാർപാപ്പാ വത്തിക്കാനിൽ തടിച്ചുകൂടിയ ജനത്തോടായി അന്ന് പറഞ്ഞു, "യേശുവിന്റെ പിന്നാലെപോയവർ പ്രവാചക ചൈതന്യം ഉൾക്കൊണ്ടവരായിരുന്നു. ജനം അവിടുത്തെ സ്വാഗതം ചെയ്തു. പ്രവാചക ചൈതന്യമേശാത്തവർ പൌരാഹിത്യവും കണ്ടെത്തി."
========================
ശ്രി. ജെയിംസ് കോട്ടൂരിന്റെ മെത്രാന്മാര്ക്കുള്ള കുറിപ്പ് വായിച്ചു. നമ്മുടെ സഭയില്‍ ഇങ്ങിനെയൊരു വൈരുദ്ധ്യം നിലനില്‍ക്കുന്നുവെന്നത് വിചിത്രം തന്നെ. നിരവധി സാമൂഹ്യ സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒരു മദ്ധ്യവയസ്കനാണ് ഞാന്‍. അനേകം കത്തോലിക്കര്‍ സഭയോട് വിട്ടു നില്‍ക്കുന്നത് ഞാന്‍ കാണുന്നു. ഇതില്‍ വൈദികരും കന്യാസ്ത്രികളും ഉണ്ട്. സഭ വചനത്തിന്റെ മാര്‍ഗ്ഗമല്ല തിരഞ്ഞെടുത്തത് എന്ന തിരിച്ചറിവാണ് ചിലര്ക്കുള്ളതെങ്കില് ബാക്കിയുള്ളവര്‍ക്ക് സഭ അവരുടെതാണെന്ന ഒരു തോന്നലേയില്ല. സമൂഹത്തില്‍ ഏതൊരു ഭരണാധികാരിയും ഭരിക്കപ്പെടുന്നവരുടെ മനോഗതം അന്വേഷിക്കും. അടുത്ത കാലത്ത് ലെയിറ്റി വോയിസില്‍ ശ്രി ജയറാം രമേശിന്റെ പേരില്‍ ഒരു ആരോപണം വെച്ചത് അദ്ദേഹം മണിക്കൂറുകള്‍ക്കുള്ളില്‍ അറിഞ്ഞു. ഇവിടെ പരസ്യമായി സഭയിലെ പോരായ്മകള്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടും അതൊന്നും കൂസാതെ അത്മായനെ വീണ്ടും വരിഞ്ഞു മുറുക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തിരയുന്ന മെത്രാന് സിനടുകളോട് അത്മായനെ കേള്‍ക്കൂവെന്നു പറയാതിരിക്കാന്‍ വയ്യ. അടുത്ത കാലത്ത് നടന്ന ഒരു മാധ്യമ സര്‍വ്വേയില്‍ കണ്ടെത്തിയത് ഏറ്റവും കൂടുതല്‍ പേര് ഉപേക്ഷിച്ചുകൊണ്ടിരിക്കുന്ന മതം സീറോ മലബാറാണെന്നാണ്.
ReplyDeleteനിരവധി കമ്മിഷനുകളുണ്ട് ഇവിടെ. ലെയിറ്റി കമ്മിഷന്റെ തന്നെ സ്ഥിതി അറിയാമല്ലോ. ഒന്നിലും അത്മായനില്ല. ഈ സ്ഥിതിക്ക് മാറ്റം വന്നേ മതിയാവൂ. അത്മായന് ആവശ്യപ്പെടുന്നത് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നിര്‍ദ്ദേശങ്ങള്‍ നമ്മുടെ സഭയിലും നടന്നു കാണണമെന്നാണെങ്കില്‍ പോലും ഇവിടെ അത് അസാദ്ധ്യമാണെന്ന അവസ്ഥ. അപഹാസ്യമായ ഈ മെത്രാന് നാടകത്തിന്റെ പരിണിത ഫലമെന്ന് പറയാം അത്മായാ സിനഡ് എറണാകുളത്തു നടക്കുന്നത്. ഒന്നിനൊന്നിനു വര്‍ദ്ധിച്ചു വരുന്ന ഈ പോര്‍വിളിക്ക് ഒരന്ത്യം കണ്ടേ മതിയാവൂ.
യേശുവിന്റെ സ്നേഹം ഉള്ളില്‍ നിറഞ്ഞിരിക്കുന്നുവെങ്കില്‍ അത്മായനെ കേള്‍ക്കാന്‍ എന്തിനു ഭയപ്പെടണം? ഞാന്‍ ഇപ്പറയുന്നത് ശരിയാണോ എന്നറിയാന്‍ ഏതെങ്കിലും ഒരിടവകയില്‍ ഒരു സര്‍വ്വേ നടത്തിയാല്‍ മതിയാകും. അധികാരം കേരളാ മെത്രാന്മാരെ മത്തു പിടിപ്പിച്ചിരിക്കുന്നുവെന്നു പറയാന്‍ എനിക്ക് ഒരു മടിയുമില്ല. ധാരാളിത്വത്തിന്റെ പ്രതീകങ്ങളാണ് ഓരോ കേരളാ അരമനയും. പിരിവും പണിയുമല്ലാതെ അത്മായന്റെ ആത്മീയ വളര്‍ച്ചയെ ലാക്കാക്കി ആരെങ്കിലും എന്തെങ്കിലും ചെയ്യുന്നുണ്ടോ? ചെയ്യുന്നുവെന്നു പറയുന്നതിന്റെ ബാക്കി പത്രം കൂടി നോക്കിയിട്ടുവേണം അതായിരുന്നോ ശരിയെന്നു നിശ്ചയിക്കാന്‍. കത്തോലിക്കന് കുറ്റ കൃത്യങ്ങളുടെ കാര്യത്തില്‍ ഇതര സമുദായക്കാരെക്കാള്‍ ബഹുദൂരം മുന്നിലാണ്. അധ:പതനം പൂര്‍ത്തിയാകുന്നതിനു മുമ്പ് സമഗ്രമായ ഒരു നവീകരണത്തിന് ഇവിടെ തുടക്കം ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.
jmattappally@gmail.com (9495875338)
ബധിരരോ നിങ്ങൾ? ഇത് ഭാരതത്തിലെ കത്തോലിക്കാ മെത്രാന്മാരോടുള്ള സഭാപൗരന്മാരുടെ ചോദ്യമാണ്. ഭാരതസഭയിലെ മെത്രാന്മാർ അവരുടെ ചില്ലുകൊട്ടാരങ്ങളിൽ നിന്ന് പുറത്തുവരുമോ എന്നറിയാൻ പല അല്മായസംഘടനകളും പല രീതികളിൽ ശ്രമിച്ചുനോക്കുന്നുണ്ട്. അതിലൊന്നുമാത്രമായ Kerala catholic church reformation movement ന്റെ സമൂഹബ്ലോഗായ 'അല്മായശബ്ദം' വഴിയും അതിന്റെ ജിഹ്വയായ 'സത്യജ്വാല' വഴിയും പല ശ്രമങ്ങളും നടന്നിട്ടുണ്ട്, നടക്കുന്നുണ്ട്. എഴുത്തുകാരനും അറിയപ്പെടുന്ന മാദ്ധ്യമപ്രവർത്തകനും, സഭക്കുള്ളിലും പുറത്തുമുള്ള ധാരാളം ഉന്നത വ്യക്തികളുമായി അടുപ്പവുമുള്ള ശ്രീ ജെയിംസ് കോട്ടൂർ പല മെത്രാന്മാരുമായും നേരിട്ടും കത്തുമുഖേനയും അവരെ അല്മായരുമായി ഒരു സംഭാഷണത്തിനു പ്രേരിപ്പിക്കാൻ ശ്രമം തുടങ്ങിയിട്ട് കുറേ നാളായി. ആരും അടുക്കുന്നില്ലെന്നു മാത്രമല്ല, സാമാന്യ ജനമര്യാദയനുസരിച്ച് പ്രതീക്ഷിക്കാവുന്ന ഒരു മറുപടി പോലും മെത്രാന്മാരിൽ നിന്ന് കിട്ടുന്നില്ല എന്നത് ലോകത്ത് ഒരിടത്തും സംഭവിക്കാത്ത അപമര്യാദയാണ്. അദ്ദേഹത്തിന് ക്ഷമകെടുന്നുണ്ട്. അതുപോലെ തന്നെ അദ്ദേഹത്തോടൊപ്പം മെത്രാൻ-അല്മായ സഹവർത്തിത്തത്തിനായി കാത്തിരിക്കുന്ന ബാക്കിയുള്ളവർക്കും.
ReplyDeleteമെത്രാന്മാരുടെ ഭാഗത്തുനിന്നുള്ള ഈ ധാർഷ്ട്യത്തിന് ന്യായീകരണമൊന്നുമില്ല. അതിനുള്ള ചില പ്രധാന കാരണങ്ങൾ എണ്ണിപപറയാം. ശ്രീ കൊട്ടൂരിന്റെ ഈ കുറിപ്പിൽത്തന്നെ അവ സംഗ്രഹിച്ചിട്ടുണ്ട്.
1. മെത്രന്മാർ സഭയുടെ മേലാളന്മാരായി പെരുമാറുന്നുവെങ്കിലും, അവരുടെ അധികാരം ദൈവത്തിൽ നിന്ന് കിട്ടിയിട്ടുള്ളതല്ല. ആണെന്ന് സ്ഥാപിക്കാൻ പരമ്പരാഗതമായി സഭാനേതൃത്വം എല്ലാ വഴിക്കും ശ്രമിച്ചിട്ടുണ്ടെങ്കിലും അതിൽ കഴമ്പില്ല. സഭാചരിത്രവും ശരിയായ ദൈവശാസ്ത്രവും പഠിച്ചിട്ടുള്ളവർക്കറിയാം എന്തുകൊണ്ട് എന്ന്. സുവിശേഷഗ്രന്ഥങ്ങൾ മനസ്സിരുത്തി വായിച്ചാലും ഇക്കാര്യം മനസ്സിലാക്കാം. തന്റെ അനുയായികളുടെയിടയിൽ അധികാരത്തിന് ഒരർത്ഥവുമില്ലെന്ന് യേശു പല തവണ കട്ടായം പറയുക മാത്രമല്ല, സ്വന്തം മാതൃകകൊണ്ട് അത് കാണിച്ചു തരികയും ചെയ്തിട്ടുണ്ട്.
2. യേശുവിന്റെയോ ഇപ്പോഴത്തെ പോപ്പിന്റെയൊ മാതൃകയിൽ ഇവരുടെ ധാർഷ്ട്യത്തെ പിന്താങ്ങുന്ന ഒന്നും ആര്‍ക്കും ചൂണ്ടിക്കാണിക്കാനാവില്ല.
3. അധികാരികൾ, വിധേയർ എന്നൊരു വിഭജനം സഭാഘടനയിൽ അംഗീകരിക്കാനാവില്ല. ആദ്ധ്യാത്മിക കാര്യങ്ങളിൽ ശുശ്രൂഷകരായി തിരഞ്ഞെടുക്കപ്പെട്ട ചിലരെ ആദ്യകാലം തൊട്ട് സഭാജീവിതത്തിന്റെ പൊതുതാത്പര്യത്തിൽ ഉൾക്കൊള്ളിച്ചിരുന്നു എന്നതിനപ്പുറം ഒരു പ്രത്യേക അഭിഷേകമോ അഭിഷിക്തരോ യേശുവിന്റെ കാലംതൊട്ട് ഉണ്ടായിരുന്നില്ല. പൌരോഹിത്യവും അതിന്റെ അധികാരപ്രവണതകളും എങ്ങനെയുണ്ടായിവന്നു എന്നതിനെപ്പറ്റി ധാരാളം വസ്തുനിഷ്ഠമായ പഠനങ്ങൾ ഇതിനകം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. സഭാനേതൃത്വം അവയെ തമസ്ക്കരിക്കുന്നു എന്നതുകൊണ്ട് അതിലെ സത്യം ഇല്ലാതാകുന്നില്ല.
4. ശ്രീ കോട്ടൂർ ചൂണ്ടിക്കാണിക്കുന്നതുപോലെ, സഭ ഒരു സമൂഹമാണെങ്കിൽ അതിലെ അംഗങ്ങൾ തമ്മിൽ പരസ്പര ബന്ധവും സംസർഗവും അത്യാവശ്യമാണ്. ശരീരത്തിൽ രക്തയോട്ടം പോലെയാണത്. രക്തയോട്ടം ചെന്നെത്താത്ത അവയവങ്ങൾ മരിക്കും, അവയെ കണ്ടിച്ചു മാറ്റുകയേ നിവൃത്തിയുള്ളൂ. അല്മേനികൾ എന്ന് ഇതുവരെ മുകളിലുള്ളവർ വിളിച്ചിരുന്ന വിശ്വാസികളാണ് സഭയുടെ കാതലും ബഹുഭൂരിപക്ഷവുമെങ്കിൽ, പുരോഹിതശ്രേണി മൊത്തമെടുത്താലും ആഗോള സഭയിലായാലും പ്രാദേശിക സഭകളിലായാലും അതൊരു ചെറിയ അവയവമായിട്ടേ കാണേണ്ടതുള്ളൂ. അതിനെ േഛദിച്ചു കളഞ്ഞാലും സഭക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്ന് മെത്രാന്മാർ മനസ്സിലാക്കണം. ജെയിംസ് പറയുന്നതുപോലെ വലിയ തിളക്കമോ പ്രതിഛായയോ ഒന്നും ഉള്ളിൽ ജീവനുണ്ടെന്നുള്ളതിന്റെ ലക്ഷണമല്ല. വന്നുവന്ന് ഇപ്പോഴത്തെ മേലാളന്മാർക്ക് പണത്തിന്റെയും ആർഭാഡത്തിന്റെയും തിളക്കം മാത്രമേയുള്ളൂ എന്നാണു ബഹുപൂരിപക്ഷം സഭാമാക്കളും (സഭാപൗരർ) വിശ്വസിക്കുന്നത്. മാർ ആലഞ്ചേരിക്കും മറ്റു നാല് മെത്രാന്മാർക്കും അഞ്ചു തവണ ഇത്തരം കാര്യങ്ങളെക്കുറിച്ച് എഴുതിയിട്ട്, ഒരിക്കൽപോലും ശ്രീ കോട്ടൂരിനു മറുപടിയായി ഒരു വരി അവരിലാരും എഴുതിയില്ലെങ്കിൽ അവരിൽ സഭാജീവിതത്തിന്റെ രക്തസംക്രമണം ഒട്ടും ഇല്ലെന്നു വിധിയെഴുതുന്നതിൽ അപാകതയൊന്നുമില്ല. അത്തരക്കാരെ എന്തിനു വച്ചുപുലർത്തണം എന്നാണ് നാം ഗൗരവമായി ചിന്തിക്കേണ്ടത്.
5. ഉടൻ നടക്കാൻ പോകുന്ന അഖിലേന്ത്യാ മെത്രാൻസിനഡിൽ പങ്കുചേരാൻ സഭാപൗരന്മാർക്ക് അവസരം കൊടുക്കുന്നില്ലെങ്കിൽ, ഈ സിനഡ് ഒരു ധൂർത്തും പാഴ്വേലയുമായിരിക്കും എന്ന് ഇപ്പോഴേ താക്കീത് ചെയ്യാൻ ഞങ്ങൾ തയ്യാറാണ്. മെത്രാന്മാർ സഭയെ സ്നേഹിക്കുന്നെങ്കിൽ ഈ ഭാഗഭാഗിത്വം പ്രാവർത്തികമാക്കാൻ അവർക്ക് ഉത്തരവാദിത്തമുണ്ട്. അതറിഞ്ഞില്ലെന്നു നടിക്കുന്നത് ആത്മഹത്യക്ക് തുല്യമാണ്.
നമ്മുടെ മെത്രാന്മാര്ക്ക് വിവരമില്ലെന്നതല്ല, വിവരമുണ്ടായിട്ടും അതുപയോഗിക്കുന്നില്ലെന്നതാണല്ലോ കാര്യം. (അടിവേരിന്തത്ത്വമറിയാതെയലല്ല, ആലിലകള്‍ ആടുന്നത്.) മെത്രാന് സിനഡ് എന്നപേരില്‍ തങ്ങള്‍ നടത്തുന്നത് ഒരു ധൂര്‍ത്തും പാഴ്വേലയുമാണ് എന്നറിയാന്‍ വയ്യാത്ത ഒരു മെത്രാന് പോലും അവര്‍ക്കിടയിലില്ല എന്നതാണ് വസ്തുത. അതിനാല്‍ താക്കീതൊന്നും വേണ്ട, അതുകൊണ്ടൊന്നും ഒരു ഫലവുമില്ല. ശത്രുക്കളോടും ക്ഷമിക്കണമെന്നു പറഞ്ഞ യേശു ശത്രുക്കളോടു പൊറുക്കന്‍ കാരണമായി പിതാവിനോടു പറഞ്ഞത് ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ല എന്നായിരുന്നു. തങ്ങള്‍ ചെയ്യുന്നത് ധൂര്‍ത്തും പഴ്വേലയുമാണെന്ന ഉത്തമ ബോധ്യത്തോടെ സഭാതരുവിന്റെ വേരുകള്തന്നെയായ അല്മായരെ അവഗണിച്ചുകൊണ്ട് സഭാസിനഡു നടത്തുന്നത് ദൈവത്തിനുപോലും പൊറുക്കാനാവാത്തതെറ്റാണ്. ഇതൊന്ന് അനുസ്മരിപ്പിക്കുകമാത്രമേ നമുക്കു ചെയ്യാനുള്ളു.
DeleteDeaf bishops are dead bishops.What they now need is a common burial place with white-washed sepulchers, of which Jesus had spoken long ago!
Deleteമെത്രാന്മാർ സ്നേഹിക്കുന്ന സഭയേതാണെന്ന് ഒരർത്ഥശങ്കക്കും ഇടയില്ലാത്ത വിധം ഇടയലേഖനത്തിലൂടെ അവർ അറിയിക്കുന്നുണ്ടല്ലോ. കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്താണ് ഈ സ്നേഹം അതിന്റെ വിശ്വരൂപം കാട്ടി പുറത്തു വന്നത്. രൂപതയുടെ കീഴിലുള്ള സ്വാശ്രയകോളേജുകളുടെ സാമ്പത്തിക സ്രോതസ്സും ലാഭവും ഓഡിറ്റിംങ്ങിനു വിധേയമാകും എന്നൊരു നിലവന്നപ്പോൾ, പട്ടം കിട്ടിയതിനു ശേഷം പിന്നെ പേന കണ്ടിട്ടില്ലാത്ത മെത്രാന്മാരടക്കം കുറെ ചവറു മടയലേഖനങ്ങൾ എഴുതിക്കൂട്ടി പള്ളിയായ പള്ളി മുഴുവൻ ഞായറാഴ്ചത്തെ നാല് കുർബ്ബാനക്കും വായിച്ചു കേൾപ്പിച്ചു. അതെന്തായിരുന്നു എന്നതാണ്, എന്തുതരം സഭയെയാണ് മെത്രാന്മാർ ഇത്ര ബദ്ധപ്പെട്ടു സ്നേഹിച്ചു വശായിരിക്കുന്നത് എന്നതിന്റെ നേർസാക്ഷ്യം.
ReplyDelete“എന്റെ കയ്യിൽ നാണയമില്ല, പകരം ക്രിസ്തുവുണ്ട്” എന്ന സുവിശേഷം വായിച്ചു തീർത്ത് അടുത്ത ശ്വാസം എടുക്കുന്നതിനു മുമ്പേ മടയലേഖനത്തിന്റെ ആദ്യവരി അച്ചൻ വായിച്ചിരിക്കും! സഭയുടെ സാമ്പത്തിക കാര്യങ്ങളിൽ സർക്കാർ ഇടപെടലുകൾ തീർത്തും അനാവശ്യമാണ് എന്നായിരുന്നു മിക്കവാറും ലേഖനങ്ങളുടെയും രത്നച്ചുരുക്കം. ഇതെന്തിന്റെ തെളിവാണ്; സുതാര്യമായ സാമ്പത്തിക നയമല്ല സഭക്കുള്ളത് എന്നല്ലേ! ഒരു ന്യൂനപക്ഷ സമുദായത്തിന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെട്ട് അതിനെ ബോധപൂർവം ഇല്ലായ്മ ചെയ്യാനുള്ള മാർക്സിസ്റ്റ് പാർട്ടിയുടെ ആസൂത്രിത ശ്രമങ്ങളാണിത് എന്നായിരുന്നു സഭയുടെ നയം (അതങ്ങനെയല്ല എന്നു പറയാനും വകുപ്പില്ല, അത് മറ്റൊരു വിഷയമാണ്). അതുകൊണ്ട് തന്നെ ‘സഭയുടെ കെട്ടുറപ്പ്’ എന്ന ലേബലിൽ ന്യൂനപക്ഷമെന്ന വർഗ്ഗീയവികാരം ഇളക്കി വിടുകയെന്ന ലക്ഷ്യങ്ങൾക്കുപരി മറ്റൊന്നും ഇടയന്റെ മടയപ്രബോധനങ്ങളിൽ ഇല്ലായിരുന്നു. വിഷയം വർഗ്ഗീയമായാൽ ഏതു സർക്കാരും അടിയറവു പറയുമെന്ന് അവർക്ക് നന്നായറിയാം. പിടി മുറുകിയേക്കും എന്നൊരവസ്ഥ വന്നപ്പോൾ കണ്ടത്, സഭാമേലധ്യക്ഷന്മാർ കൂട്ടത്തോടെ oxygen cylinder തേടിയുള്ള പരക്കം പാച്ചിലാണ്. എന്തിനായിരുന്നു സഭ ഇത്ര വലിയ ശ്വാസംമുട്ടൽ അന്നനുഭവിച്ചത്? ഒരു സുവിശേഷ മൂല്യങ്ങൾക്കും വേണ്ടി അല്ലായിരുന്നു, ക്രിസ്തുവിന്റെ മൗതിക ശരീരത്തെ ശത്രുക്കളിൽ നിന്നും സംരക്ഷിക്കാനുള്ള തത്രപ്പാടല്ലായിരുന്നു, മറിച്ച് തങ്ങളുടെ സമ്പത്തിന്റെ തറ മാന്തുമോ എന്ന അടിസ്ഥാന ഭയമായിരുന്നത്! അത് സംരക്ഷിക്കാൻ സമുദായത്തിന്റെ പിന്തുണ യാതൊരു ജാള്യതയുമില്ലാതെ, വളരെ സ്നേഹത്തോടെ സഭ അഭ്യർത്ഥിക്കുന്നു, ഇനിയും അവരതു തുടരുകയും ചെയ്യും. “ക്രിസ്തു” എന്ന നാമത്തിന്റെ ഓരോരോ നാനാർഥങ്ങളേ! വിചിത്രം തന്നെ.
ഇത്തരം ലിഖിത-പ്രഖ്യാപിത നയങ്ങളുള്ള ഒരു പ്രസ്ഥാനം ജനങ്ങളിലേക്ക് ഇറങ്ങിയാൽ അത് എത്രത്തോളം സുതാര്യമാണ് എന്ന് തെളിയിക്കാനുള്ള ബാദ്ധ്യത ഉണ്ടാവുന്നു. ക്രിസ്തീയ മൂല്യങ്ങളിൽ അടിസ്ഥാന ബോധ്യങ്ങളുള്ള അത്മായന്റെ ഒരു ചെറുചോദ്യം പോലും നേരിടാനുള്ള ത്രാണി ഇപ്പോൾ സഭക്കില്ല എന്നുതന്നെ വേണമെങ്കിൽ പറയാം. ഈ ഒളിച്ചുകളി അവസാനിപ്പിക്കേണ്ട നേരമായി വന്ദ്യ സഭാ ഗുരുക്കന്മാരേ. എല്ലാവരെയും എല്ലാ കാലത്തേക്കുമായി കബളിപ്പിക്കാനാവില്ല എന്നുകൂടി ഓർമപ്പെടുത്താൻ മറക്കുന്നില്ല.
"ഒരു ന്യൂനപക്ഷ സമുദായത്തിന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെട്ട് അതിനെ ബോധപൂർവം ഇല്ലായ്മ ചെയ്യാനുള്ള മാർക്സിസ്റ്റ് പാർട്ടിയുടെ ആസൂത്രിത ശ്രമങ്ങളാണിത് എന്നായിരുന്നു സഭയുടെ നയം."
Deleteകേരളത്തിലെ സഭയുടെ ഏറ്റവും അങ്ങേയറ്റത്തെ ഹൃസ്വദൃഷ്ടിയുടെ നികൃഷ്ട ഫലമായിരുന്നു ആദ്യത്തെ ഇ എം എസ് മന്ത്രിസഭയെ 'വിമോചന സമരം'വഴി താഴെയിറക്കി എന്നത്. ധാരാളം ക്രിസ്തീയ മതവിശ്വാസികളും ഇതര മതക്കാരും അത് അങ്ങനെ വിലയിരുത്തിയിട്ടുണ്ടെങ്കിലും ഒരു മെത്രാനും അങ്ങനെ ഇതുവരെ പറയുകയോ തെറ്റ് സമ്മതിക്കുകയോ ചെയ്തതായി അറിവില്ല. അന്ന് സഭ ആ പോഴത്തം ചെയ്തില്ലായിരുന്നെങ്കിൽ കേരളത്തിന്റെ മുഖം എല്ലാംകൊണ്ടും വളരെ വ്യത്യസ്തവും മെച്ചവുമായ മറ്റൊന്നാകുമായിരുന്നു.