“നിർമുക്ത" എന്ന സംഘടനയുടെ നേതൃത്വത്തിൽ പ്രൊ. രവിചന്ദ്രൻ. സി , സ്വാമി സന്ദീപാനന്ദഗിരി എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ ഒരു താത്ത്വിക സംവാദമാണ് ചുവടെയുള്ള ലിങ്കിൽ, അഞ്ചു ഭാഗങ്ങളിലായി ഉള്ളത്. ആസ്തിക്യദർശനവും നാസ്തികതയും ഉയർത്തുന്ന യുക്തിയുക്തമായ സത്യാന്വേഷണങ്ങൾ ഇതാ അല്മായശബ്ദം ചർച്ചയിലേക്കും!
http://www.youtube.com/watch?v=QUUk0WmM8xY&list=PLJB5hpNNw3P9XcBt29y7C-RmbpBSQKjDu
വളരെയധികം രസാവഹവും വിജ്ഞാനപ്രദവുമായ ഒരു വീഡിയോ ആരും ശ്രദ്ധിച്ചില്ലെന്ന് തോന്നുന്നു. രണ്ട് ബുദ്ധിജീവികൾ തമ്മിലുള്ള വിവാദമാണ് ഈ വീഡിയോയിലുള്ളത്. . ഞാൻ സമയമെടുത്ത് ക്ഷമയോടെ അവരുടെ വിവാദങ്ങൾ കേട്ടു.. ഇതിനെ ആധാരമാക്കി ഒരു ലേഖനമെഴുതിയത് ബ്രിട്ടീഷ് മലയാളം പത്രം പ്രസിദ്ധീകരിക്കാമെന്നും സമ്മതിച്ചിട്ടുണ്ട്. മതത്തെ അന്ധമായി കാണാതെ യുക്തിയോടെ കാണുന്നവർക്ക് ഈ വീഡിയോ വളരെ ഉപകാരപ്രദമായിരിക്കും. ഗീതയെ യുക്തിവാദിയായ പ്രൊഫ. രവിചന്ദ്രൻ വിമർശിക്കുന്നതുമൂലം സ്വാമി അസ്വസ്തനാകുന്നതും ഒരു മെത്രാന്റെ അതേ വികാരത്തിൽ തന്നെയാണ്. ഇങ്ങനെ നല്ല ഒരു വീഡിയോ ഇവിടെ പോസ്റ്റ് ചെയ്ത ശ്രീ മഹേശ്വരന് നന്ദി.
ReplyDelete