Translate

Friday, January 10, 2014

പുതിയ ആകാശവും പുതിയ ഭൂമിയും-സീറോ മലബാര്‍ മെത്രാന്‍ സിനഡിന് ഒരു അപേക്ഷ.


By George Katticaren

പ്രതീക്ഷ, ആത്മീയത, ധര്‍മ്മം എന്നിവയെല്ലാം വരണ്ടുകൊണ്ടി രിക്കുന്ന ഈ ആധുനിക യുഗത്തില്‍ ദൈവം ലോകത്തിനു സമ്മാനിച്ച വരദാനമാണ് പോപ്പ് ഫ്രാന്‍സീസ്. 

സഭാ-രാഷ്ട്രിയതലങ്ങളില്‍ സത്യം, നീതി എന്ന വാക്കുകള്‍ അപരിചിതമായി മാറികൊണ്ടിരിക്കുന്ന കാലഘട്ടമാണിന്ന്. പ്രത്യാശകള്‍ക്കു വകയില്ലാതെ ദു:ഖിതരായ ദരിദ്രജനങ്ങളുടെ അനുപാതം ലോകമെമ്പാടും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യരാശിയെ രക്ഷിക്കുകയെന്ന ദൗത്യമാണ് ക്രിസ്തുവിന്റെ മനഷ്യാവതാരംകൊണ്ട്  സഫലമാക്കപ്പെട്ടത്. എന്നാല്‍ ക്രിസ്തുമസ് ഒരറ്റദിവസത്തെ ആഘോഷചടങ്ങുകള്‍കൊ് ഒതുക്കിതീര്‍ക്കുവാനുള്ളതല്ല. പിന്നെയോ വരാനിരിക്കുന്ന പുതുവത്‌സരത്തിലെ 365 ദിവസങ്ങളിലും ജാഗരുകരാകുക, സത്യത്തിനും നീതിക്കും വേണ്ടി  കര്‍മ്മോദ്യുക്തരാകുക എന്ന ആഹ്വാനമാണ് ഓര്‍മിപ്പിക്കുന്നത്. സന്മനസ്സുള്ളവര്‍ക്കേ സാമാധാനത്തിന്റെ ലക്ഷ്യത്തിലേക്കുള്ള ദുരിതപൂര്‍ണമായ പാതയില്‍ സഞ്ചരിക്കുവാന്‍ സാധിക്കുകയുള്ളൂ. നമ്മുടെ ഓരോരുത്തരുടെയും ജീവിതസന്ധികളിലെ വഴിതിരിവുകളും പ്രതിജ്ഞാദിനങ്ങളുമാണ് ക്രിസ്മസ്സും പുതുവത്‌സരവും.

ജീവിക്കാനുള്ള മൗലിക അവകാശവും അഭിപ്രായസ്വതന്ത്രവും നിഷേധിക്കപ്പെടുന്ന എത്രയോ ജനവിഭാഗങ്ങള്‍ ഇന്നും സ്വതന്ത്ര ഭാരതത്തിലുണ്ട് . പല മതങ്ങളുടേയും ചട്ടക്കൂടുകളും ഇതില്‍ നിന്നും വിഭന്നമല്ല എന്നു പറയുന്നതില്‍ ഖേദമുണ്ട് . കത്തോലിക്കരെ സംബന്ധിച്ചടത്തോളം സഭ ഒരു അപകട സന്ധിയിലാണ് എത്തി ചേര്‍ന്നിരിക്കുന്നതെന്ന് ഫ്രാന്‍സീസ് പാപ്പാ പ്രസ്താവിക്കുന്നു. നവീകരണം അനിവാര്യമെന്നു അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.

സെപ്റ്റംബര്‍ 24-ന് പാപ്പ ഫ്രാന്‍സിസ് ലാ-റെപ്പുബ്ലിക്ക എന്ന പത്രത്തിന്റെ സ്ഥാപകനും പത്രാധിപരുമായ സ്‌കാള്‍ഫാരിക്കു ഒരു അഭിമുഖ സംഭാഷണത്തിനു അവസരം നല്‍കി. സഭയെസംബന്ധിച്ചുള്ള പോപ്പ് ഫ്രാന്‍സീസിന്റെ ദര്‍ശനങ്ങളും സഭയെ ഏതുവിധത്തില്‍ സംരക്ഷിക്കാന്‍ സാധിക്കാമെന്നുള്ള പരിഹാര മാര്‍ഗ്ഗങ്ങളും അദ്ദേഹം വിവരിക്കുന്നുണ്ട് . ഈ നിര്‍ദ്ദേശങ്ങള്‍ സീറോ മലബാര്‍ മെത്രാന്‍ സിനഡ് നിരാകരിക്കുകയാണെങ്കില്‍ നവീകരണത്തിനുള്ള ഒരു സുവര്‍ണ അവസരം സഭ പാഴാക്കുക മാത്രമല്ല ചെയ്യുന്നത് , പിന്നെയോ അത് റോമിനോടുള്ള കൂറ് അവഗണിക്കുന്നതിനു തുല്യമായിരിക്കും.

പാപ്പാ ഇപ്രകാരം പറഞ്ഞു: '' ഞാന്‍ അസീസ്സിയിലെ ഫ്രാന്‍സീസ് അല്ല. അതുകൊണ്ട്  എനിക്ക് അദ്ദേഹത്തിന്റെ ശക്തിയോ, പരിശുദ്ധിയോ ഇല്ല. പക്ഷേ ഞാന്‍ റോമിന്റെ ബിഷപ്പും, കത്തോലിക്കാ സഭയുടെ മാര്‍പ്പാപ്പായുമാണ്. ഞാന്‍ മാര്‍പ്പാപ്പായായതിനുശേഷം തീരുമാനിച്ച ആദ്യത്തെ കാര്യം എന്റെ ഉപദേശകരായി എട്ടു കര്‍ദ്ദിനാള്‍മാരെ നിയമിക്കുക എന്നതായിരുന്നു. അവര്‍ കൊട്ടാരവിദൂഷകരല്ല. മറിച്ച് ബുദ്ധിമാന്മാരും ഞാനുമായി സമാന ചിന്താഗതി പുലര്‍ത്തുന്നവരുമാണ്. ഇതൊരു പുതിയ സഭയുടെ ആരംഭമാണ്. പിരമിഡിന്റെ ആകൃതിയിലല്ല ഇതിന്റെ ഘടന. മറിച്ച് എല്ലാവരും ഒരുമിച്ച് നിങ്ങേണ്ട  സമതലഭൂമിയുടെ സ്വഭാവമാണ്. കര്‍ദിനാള്‍ മര്‍ത്തീനി കൗണ്‍സിലിനെയും സിനഡിനെയുംക്കുറിച്ച് സംസാരിച്ചപ്പോള്‍ ഒരിക്കല്‍ പറഞ്ഞിരുന്നു. അങ്ങനെ ഒരു സമതല ഭൂമിയിലേയ്ക്കുള്ള യാത്ര ആയാസകരവും ദൈര്‍ഘ്യമേറിയതും ആയിരിക്കുമെന്ന്. പക്ഷേ ആ യാത്ര തുടങ്ങിയേ പറ്റു. സൗമ്യമായും, എന്നാല്‍ ദൃഢമായും, പിടിവിടാതെയുംആയിരിക്കും ആ യാത്ര തുടങ്ങുന്നത്. ''

വേറൊരവസരത്തില്‍ മെത്രാന്‍സിനഡിനെ സംബന്ധിച്ചു പോപ്പു പ്രസ്താവിച്ചതിങ്ങനെ:

'We must walk together, the people, the bishops and the pope. Synodality should be lived at various levels. May be it is time to change the methods of the Synod of Bishops, because it seems to me that the current method is not dynamic.'' 'thinking with the church does not concern theologians only. We should not even think, therefore, that 'thinking with the church' means only thinking with the hierarchy of the church.''

സീറോ മലബാര്‍ സഭയില്‍ പുരോഹിതര്‍ക്കും സന്യസ്ത്യകര്‍ക്കും അല്‍മായര്‍ക്കും പ്രാതിനിധ്യം നല്‍കി സഭാസിനഡ് രൂപികരിക്കേണ്ട കാലം അതിക്രമിച്ചു . പോപ്പ് ഫ്രാന്‍സിസും ഇതേ ആവശ്യം ഉന്നയിക്കുമ്പോള്‍ സീറോ മലബാര്‍ സഭാധികാരികള്‍ ഇതിനെനെതിരെ കണ്ണടയ്ക്കുന്നത് ബുദ്ധിപുര്‍വ്വമായിരിക്കുകയില്ല. 

ഇപ്പോൾ കാക്കനാട് നടന്നുകൊിരിക്കുന്ന സീറോ മലബാര്‍ മെത്രാന്‍ സിനഡ് ഈ വിഷയം വളരെ ഗൗരവമായി പരിഗണിക്കുമെന്നു തന്നെ കരുതാം.. 
ലോകത്തിന്റെ എല്ലാ കോണുകളിലും സീറോ മലബാര്‍ സഭയില്‍ ജനപ്രാതിനിദ്ധ്യം നല്‍കണമെന്ന മുറവിളികള്‍ ശക്തി പ്രാപിക്കുന്നു. ഇതെ സംബന്ധിച്ച് വ്യക്തിപരമായും സംഘടനാതലങ്ങളിലും ഈ വര്‍ഷം തന്നെ ആയിരം കത്തുകള്‍ പോപ്പ്ഫ്രാന്‍സിസിന് എത്തിക്കുമെന്ന് പ്രവാസികേന്ദ്രുങ്ങള്‍ സൂചന നല്‍കുന്നു.

വിശ്വാസത്തേയും സത്മാര്‍ഗത്തേയും സംബന്ധിച്ചുള്ള കാര്യങ്ങള്‍ തിരുത്തുവാന്‍ റോം അതിന്റെ കീഴിലുള്ള വ്യക്തിഗത സഭകള്‍ക്കു അനുവാദം കൊടുത്തിട്ടില്ലാ. ആനിലക്ക് ചിക്കാഗോ സീറോമലബാര്‍ ബിഷപ്പ് പതിനാറാം ശതകത്തിലെ വ്യാജകഥയായ( Fake Story) പേര്‍സ്യന്‍(മാനി) കുരിശു വിശ്വാസികളുടെമേല്‍ ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കുന്നത് ഒറ്റ നോട്ടത്തില്‍ നിയമവിരുദ്ധവും ക്രിസ്തിയവിശ്വാസത്തെ വ്രണപ്പെടുത്തുകയും ചെയ്യുന്നുവെന്നുള്ളതിനു തര്‍ക്കമില്ല. മാത്രമല്ല ബൈബിളില്‍ വിശ്വസിക്കുന്ന ക്രിസ്തിയവിശ്വാസിക്കു വിഗ്രഹആരാധന എങ്ങനെ അംഗീക്കരിക്കുവാന്‍ കഴിയും ? 

ഈ വൈകിയ വേളയിലെങ്കിലും സത്യാവസ്ഥ വിശ്വാസികളെ അറിയിക്കാനുള്ള ധാര്‍മ്മികചുമതലയും ഉത്തരവാദിത്വവും സീറോമലബാര്‍ കൂരിയാക്കുണ്ട് . അതറിയാനുള്ള വിശ്വാസികളുടെ ശ്രമങ്ങള്‍ അവഗണിക്കരുത്. മാനുഷിക അവകാശങ്ങളെ അംഗികരിക്കുന്ന സഭയെയാണ് പോപ്പ് ഫ്രാന്‍സിസ് വിഭാവനം ചെയ്യുന്നത്. നവീകരണത്തിലൂടെ ഇതു സാദ്ധ്യമാകുകയുള്ളൂവെന്ന് അദ്ദേഹം ആവര്‍ത്തിച്ചു പറയുന്നു.

പുതിയ ആകാശവും പുതിയ ഭൂമിയും കെട്ടിപടുക്കുകയെന്ന പോപ്പ് ഫ്രാന്‍സിസ്സിന്റെ ഉദ്യമത്തില്‍ നമ്മുക്കൊത്തൊരുമിച്ചു സഹകരിക്കുകയും പ്രവര്‍ത്തിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യാം.

3 comments:

  1. Historical chances എന്ന് വിശേഷിക്കപ്പെടുന്ന നഷ്ടപ്പെട്ട അവസരങ്ങളെയോർത്തു കേഴുന്ന പാർട്ടികളും പാര്ട്ടി നേതാക്കന്മാരും കേരളത്തിലും കേന്ദ്രത്തിലും എത്രവേണമെകിലും ഉണ്ട്. അവരുടെ പട്ടികയിലേയ്ക്ക് മാർ ആലഞ്ചേരിയും ചേരുകയാണ്. സഭയിൽ മാറ്റം വരുത്താനും അതിനെ ഈ നൂറ്റാണ്ടിനർഹമായ വിശാലതയോടെയും ജനപങ്കാളിത്തത്തോടെയും പുതുക്കിപ്പണിയാൻ എല്ലാംകൊണ്ടും അനുയോജ്യമായ ഒരവസരത്തിലാണ് അദ്ദേഹം മെത്രാന്മാരുടെ നേതൃസ്ഥാനത്ത് അവരോഹിക്കപ്പെട്ടത്‌. ആ അവസരത്തിൽ സഭാസ്നേഹികളുടെ മനസ്സിലുണർന്ന ശുഭപ്രതീക്ഷകളൊക്കേയും ഓരോന്നോരോന്നായി കരിഞ്ഞുണങ്ങുകയാണ്. രുദ്രാക്ഷമാല ധരിച്ചതുകൊണ്ടോ കാവിയുടുപ്പിട്ടതുകൊണ്ടോ ഒരിക്കൽ ഓട്ടോറിക്ഷയിൽ ചെന്ന് ജനമദ്ധ്യത്തിൽ ഇറങ്ങിയതുകൊണ്ടോ, ഒരു ദരിദ്രനെ അവഹേളിക്കാൻ മാത്രം ബാലിശമായി അയാൾക്ക്‌ പരസ്യമായി രണ്ടണ ദാനംകൊടുത്തതുകൊണ്ടോ ഉണ്ടാകുന്നതല്ല ചരിത്രപരമായ മാറ്റങ്ങൾ. മാട്ടംഗൽ ഉണ്ടാകുന്നത് സ്വയം ഹൃദയമാനസാന്തരം സംഭവിച്ച വിശുദ്ധരായ വ്യക്തികൾ നേതൃസ്ഥാനത്ത് വരുമ്പോഴാണ്. അല്ലെങ്കിൽ നേതൃസ്ഥാനത്തെത്തിക്കഴിഞ്ഞെങ്കിലും ഈ മാറ്റം ഒരാളിൽ സംഭവിക്കുമ്പോഴാണ്. അതാണിവിടെ ഇല്ലാത്തത്- അതും ഇത്ര മഹനീയമായ ഒരു മാതൃകയും തന്നോടുചേർന്ന് പ്രവര്ത്തിക്കാനുള്ള ആഹ്വാനവും ഒരു പോപ്പിൽ നിന്ന് തന്നെ ഉണ്ടായിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ. സിപിയെം ഇന്നും പറഞ്ഞു കരയുന്നതുപോലെയുള്ള ഒരു ചരിത്രപരമായ വിഡ്ഢിത്തമാണ് (historical blunder) ആലഞ്ചേരിയെപ്പൊലുള്ളവർ പ്രദർശിപ്പിക്കുന്നത് എന്നു പറഞ്ഞുകൊടുക്കാൻ അദ്ദേഹത്തിൻറെ സഹചാരവൃന്ദത്തിൽ ആരുമില്ലേ?

    ഈ അല്മായശബ്ദമെങ്കിലും അദ്ദേഹം ഒന്ന് വായിച്ചിരുന്നെങ്കിൽ!

    ReplyDelete
  2. Insight ഇല്ലെങ്കിൽ hindsight എങ്കിലും സിബിസിഐയ്ക്ക് ഉണ്ടാകട്ടെ!

    ReplyDelete
  3. "ഇപ്പറയുന്ന നമ്മൾ ജനത്തിനുവേണ്ടി എന്തുചെയ്തു? നീതിക്കുവേണ്ടി പോരാടേണ്ടിയിരുന്ന നേരത്തൊക്കെ സ്നേഹം പ്രസംഗിച്ചുനടന്നു. നിറെ പ്രവാചകവേഷവും അവർ ആഗ്രഹിക്കുന്നില്ല. വിപ്ലവവും വിജയവുമാണ് അവര്ക്ക് വേണ്ടത്.

    അവർക്കിടയിൽ എന്റെ സ്ഥാനമെന്താണ്? എന്റെ വിലയെന്താണ്? അവര്ക്കെന്നോടുള്ള വികാരമെന്താണ്? ഇത്ര നാളും ഞങ്ങൾ വിശ്വസിച്ചിരുന്ന ഒരാശയം ജനങ്ങൾക്ക്‌ ആവശ്യമില്ലാത്ത ഒന്നാണെന്നോ? എങ്കിൽ എവിടെയാണ് ഞങ്ങള്ക്ക് പിഴച്ചത്?

    ജനത്തിന്റെ ആഗ്രഹം തിരിച്ചറിയാൻ കഴിയാതെപോയ ഒരു നേതാവിനും ഇന്നേവരെ വിജയിക്കാൻ കഴിഞ്ഞിട്ടില്ല. ഈ വിധത്തിലാണ് നീ തുടര്ന്നും പ്രവർത്തിക്കാൻ പോകുന്നതെങ്കിൽ ചരിത്രം നിന്റെ പേര് പരാജിതപ്പെട്ട നേതാക്കന്മാരുടെ പട്ടികയിൽ എഴുതിച്ചേർക്കും, തീർച്ച!"
    (പ്രവാചകന്മാരുടെ രണ്ടാംപുസ്തകത്തിൽ നിന്ന്)

    ReplyDelete