Translate
Thursday, January 23, 2014
അല്‍മായ അസ്സംബ്ലി
സുഹൃത്തേ,
ഫെബ്രുവരി 5-ാം തിയതിമുതല്‍ പാലായില്‍വെച്ച് അഖിലേന്ത്യാ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ അസ്സംബ്ലി ചേരുകയാണല്ലൊ. മെത്രാന്മാര്‍ യോഗംചേര്‍ന്ന് ഏകപക്ഷീയമായി എടുക്കുന്ന തീരുമാനങ്ങള്‍ സാധാരണ വിശ്വാസികളുടെമേല്‍ അടിമ-ഉടമ വ്യവസ്ഥിതിയിലെന്നതുപോലെ അടിച്ചേല്‍പ്പിക്കുന്ന സമ്പ്രദായമാണ് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും സഭയില്‍ നിലനില്‍ക്കുന്നത്. ഇതിനൊരു മാറ്റം കൂടി യേ തീരൂ. ഇത്തരം ഏകപക്ഷീയമായ തീരുമാനങ്ങള്‍ വിശ്വാസികളുടെമേല്‍ ഇനിയും അടിച്ചേല്‍പ്പിക്കാ ന്‍ കഴിയില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് സഭാകാര്യങ്ങളില്‍ അവരുടെ സുചിന്തിതമായ അഭിപ്രായങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കുന്നതിനായി മെത്രാന്‍ അസ്സംബ്ലിക്ക് സമാന്തരമായി ഒരു അല്‍മായ അസ്സംബ്ലി ഫെബ്രുവരി 8 ശനി, 9 ഞായര്‍ എന്നീ ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ എറണാകുളത്തുവെച്ച് കൂടുന്നതായ വിവരം താങ്കളെ സസന്തോഷം അറിയിച്ചുകൊള്ളുന്നു. ഹൈക്കോര്‍ട്ട് ജംങ്ഷനില്‍ ലാലന്‍ ടവറിനു മുന്നിലുള്ള കൊച്ചി കോര്‍പറേഷന്‍ വക സ്ഥലത്ത് നിര്‍മ്മിക്കുന്ന പന്തലില്‍വെച്ചായിരിക്കും യോഗം നടക്കുക. സി.എല്‍.എ. മുന്‍കൈയ്യെടുത്താണ് അല്‍മായ അസ്സംബ്ലി വിളിച്ചിട്ടുള്ളതെങ്കിലും അത് ഏതെങ്കിലും സംഘടനയുടേതല്ല. വ്യക്തികളെന്ന നിലയില്‍ മാത്രമാണ് അല്‍മായര്‍ അതില്‍ പങ്കെടുക്കുക.
അല്‍മായ അസ്സംബ്ലിയില്‍ ചര്‍ച്ചയ്‌ക്കെടുത്ത് തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ ഉദ്ദേശിക്കുന്ന വി ഷയങ്ങള്‍ താഴെ കൊടുക്കുന്നു.
1) ക്രിസ്തീയസഭയുടെ ആത്മീയമണ്ഡലവും ഭൗതികമണ്ഡലവും തമ്മിലുള്ള വേര്‍തിരിവ്
2) സഭയെ ആത്മീയതയിലൂടെ നയിക്കുന്നതിന് മാര്‍ഗദീപങ്ങളായിരിക്കേണ്ടതായ മെത്രാന്മാരുടെ ക്രൈസ്തവവിരുദ്ധ പ്രവര്‍ത്തനങ്ങളും സാമൂഹ്യ തിന്മകളും.
3) പൗരസ്ത്യ കാനോന്‍ നിയമത്തിന്റെയും പള്ളിയോഗ നടപടിക്രമങ്ങളുടെയും രൂപതാനിയമങ്ങളുടെ യും പരസ്പര വൈരുദ്ധ്യങ്ങള്‍.
4) പ്രസ്തുത നിയമങ്ങളും ക്രിസ്തീയ വിശ്വാസതത്വങ്ങളും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍.
5) പ്രസ്തുത നിയമങ്ങളും ഇന്ത്യന്‍ ദേശീയതയും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍.
6) പ്രസ്തുത നിയമങ്ങളും ഇന്ത്യന്‍ ഭരണഘടനയും തമ്മിലുള്ള വൈരുദ്ധ്യങ്ങളും മെത്രാന്മാരും വത്തിക്കാനുമായുള്ള അവിശുദ്ധ കൂട്ടുകെട്ടുകളും രാജ്യദ്രോഹ കുറ്റങ്ങളും.
7) നസ്രാണിസഭയുടെ അപ്പസ്‌തോല പൈതൃകവും സഭാപാരമ്പര്യവും പ്രവര്‍ത്തനങ്ങളും.
8) നസ്രാണിസമൂഹത്തിന്റെ പള്ളികളുടെയും സ്ഥാപനങ്ങളുടെയും സ്വത്തുക്കളുടെയും ആര്‍ജ്ജിതസ്വഭാവവും മൂലരേഖകളും വിലയിരുത്തല്‍, തീരുമാനങ്ങളെടുക്കല്‍.
9) മെത്രാന്മാരില്‍നിന്നുള്ള അല്‍മായ പീഡനങ്ങള്‍ യേശുവിന്റെ പ്രബോധനങ്ങള്‍ക്കും തത്വങ്ങള്‍ക്കും സന്മാര്‍ഗ്ഗത്തിനും സ്വാഭാവികനീതിക്കും ഇന്ത്യന്‍ ദേശീയതക്കും വിരുദ്ധമായതിനാല്‍ ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിധേയമായ സഭാനിയമ നിര്‍മ്മാണം.
അല്‍മായ അസ്സംബ്ലിയില്‍ ഡെലിഗേറ്റായി പങ്കെടുത്ത് താങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തണമെന്ന് വിനയപൂര്‍വം അപേക്ഷിക്കുന്നു. പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ കഴിയുംവേഗം 9400724430, 9447973632 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുവാന്‍ താല്‍പര്യപ്പെടുന്നു.
സ്‌നേഹപൂര്‍വം,
തൃശ്ശൂര്‍
12-1-2014 ജോയ് പോള്‍ പുതുശ്ശേരി,
തൃശ്ശൂര്‍ ജില്ലാ പ്രസിഡണ്ട്.
Subscribe to:
Post Comments (Atom)
No comments:
Post a Comment