Translate

Thursday, January 16, 2014

സഭ മാപ്പ് പറഞ്ഞു

കൊച്ചി : കേന്ദ്ര മന്ത്രി ജയറാം രമേശിനെതിരെ ലേഖനം പ്രസിദ്ധീകരിച്ചതിന് സീറോ മലബാര്‍ സഭ മാപ്പു പറഞ്ഞു. സഭയുടെ പ്രസിദ്ധീകരണമായ ലെയ്റ്റി വോയ്‌സിലാണ് മാപ്പു പറഞ്ഞു കൊണ്ടു ലേഖനം വന്നത്. പശ്ചിമഘട്ടം സംരക്ഷിക്കുന്നതിനെന്ന പേരില്‍ ജയറാം രമേശ് വിദേശ ഫണ്ട് വാങ്ങുന്നു എന്ന് ആരോപിക്കുന്ന ലേഖനം ലെയ്റ്റി വോയ്‌സില്‍ വന്നത് വിവാദമായിരുന്നു. ഇതിനെതിരെ മന്ത്രി രംഗത്തെത്തിയിരുന്നു. സഭ മാപ്പു പറയണമെന്നാവശ്യപ്പെട്ട അദേഹം ലെയ്റ്റി വോയ്‌സിന് നോട്ടീസ് അയിച്ചിരുന്നു. സഭയുടെ നയമല്ല പ്രസീദ്ധീകരണത്തിലെ ലേഖനത്തില്‍ വന്നതെന്നും ഖേദ പ്രകടനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

http://eastcoastdaily.com/new/news/india/item/9806-ramesh-syro-malabar-laity-commission-row-ends

7 comments:

  1. Catholic Church mouthpiece apologises to Jairam Ramesh
    CHIEF EDITOR OF THE MAGAZINE, V C SEBASTIAN, SAID THAT THE ARTICLE "WAS NEVER INTENDED TO HURT THE FEELINGS OF ANY ONE" AND TENDERED THE APOLOGY.?
    Posted on January 16, 2014, 8:31 AM

    (Photo: The Hindu)
    Thiruvananthapuram: Following an apology over an article from the chief editor of the mouthpiece of the Syro Malabar Catholic Church to him, union Minister for Rural Development Jairam Ramesh said the issue has been closed.
    Ramesh, in a letter Wednesday to the supreme head of the church, Cardinal George Alenchery, said he has received an apology from the editor of "Laity Voice" on the contents of his editorial article on the Western Ghats and is satisfied by editor V.C. Sebastian's explanation. He said he would treat the matter as closed.
    "I have the highest regard and respect for your church which has done so much for the socio-cultural development of Kerala. It caused great pain and anguish to write to Sebastian and I am grateful to you for your intervention," said Ramesh in his letter to the cardinal.
    In the latest issue of the church magazine, it was alleged that Ramesh was a board member of the Ashoka Trust for Research in Ecology and Environment (Atree) that received crores of rupees in foreign funds on the pretext of protecting the Western Ghats.
    Ramesh expressed his displeasure over the allegation and said he would take legal action against the chief editor for defaming him if the statement was not withdrawn in two weeks.
    Sebastian, in his letter to Ramesh Wednesday, said he was extremely sorry for hurting Ramesh's feelings and offered an apology.
    "In my article, I used some material that had appeared in the national media and what appeared was my personal opinion not that of the church," Sebastian's letter said.

    ReplyDelete
    Replies
    1. Th above comment is really a post of the blog Kerala Catholic Community കേരളത്തിലെ കത്തോലിക്കാസമൂഹം

      Delete
  2. കേട്ടത് ശരിയെങ്കില്‍ വളരെ ലജ്ജാകരമായ ഒരു കീഴടങ്ങലാണ് സംഭവിച്ചത്. ഇത് ഞാന്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. പക്ഷെ, ഇവിടം കൊണ്ട് ആ പ്രശ്നം തീരുന്നില്ല.
    ആരാണ് അത്മായന്റെ വക്താവായി ശ്രി സെബാസ്ട്യനെ തിരഞ്ഞെടുത്തത്? ഒരു ഷെവലിയറിന്റെ തേര്‍വാഴ്ചയില്‍ മാനം പോയത് അത്മായര്‍ക്കും സഭക്കുമാണ്. ലെയിറ്റി വോയിസ് എന്ന് പറയുന്നത് 'സെബാസ്ടിയന്‍സ് വോയിസ്' ആയിരുന്നുവെന്നത്‌ അദ്ദേഹം തന്നെ സമ്മതിക്കേണ്ടി വന്നു.
    ഒരു മെത്രാന്റെ ഇഷ്ട താരത്തിന് അത്മായരുടെ ഇടയില്‍ ഇറങ്ങി യഥേഷ്ടം നിരങ്ങാനുള്ള അവസരം ആരാണ് കൊടുത്തത്? സര്‍വ്വ നിയമങ്ങളും കാറ്റില്‍ പറത്തി സ്വന്തം പെങ്ങളുടെ മകനെ അടുത്ത ബിഷപ്പായി നാമ നിര്‍ദ്ദേശം ചെയ്തു മാര്‍ അങ്ങാടിയത്ത് സഭയുടെ നിയമങ്ങളെയാണ് ചോദ്യം ചെയ്തിരിക്കുന്നത്. സിനഡില്‍ അത് മെത്രാന്മാരുടെ ഇടയില്‍ വാഗ്വാദങ്ങള്‍ക്കിട നല്‍കിയെന്നും ഒരു മെത്രാന്‍ സിനഡ് ബഹിഷ്കരിച്ചെന്നും പുറത്തു ജന സംസാരം. ശരിയായിരിക്കരുതെ എന്ന് പ്രാര്‍ഥിക്കുന്നു. ഏതായാലും സഭക്കുള്ളിലെ ഈ അരുതായ്മകള്‍ക്കെതിരെ പോരാടാനും ചില മെത്രാന്മാര്‍ ഉണ്ട് എന്നത് അത്മായാ നവീകരണ പ്രവര്‍ത്ത്നങ്ങള്‍ക്ക് ശക്തി പകരുന്നു. ദൈവം കൂടെയില്ലെങ്കില്‍ ഈ മെത്രാന്‍ സിനഡിന്‍റെ ഭാവിയും ഇരുളിലാകും.

    ReplyDelete
  3. "Catholic Church mouthpiece" എന്ന് Laity Voice നെ വിശേഷിപ്പിക്കുകയും അതേസമയം "what appeared was my personal opinion and not that of the church"എന്ന് അതിന്റെ എഡിറ്റർ തന്നെ പറയുകയും!
    ഇതെന്നാ കുഞ്ഞുകളിയാണെന്ന് Laity Voice ന്റെ ആൾക്കാരാരെങ്കിലും വ്യക്തമാക്കുന്നത് നന്നായിരിക്കും. ഇവരുടെ കൂടെയാണ് ദൈവം എന്ന് അവർതന്നെ വിശ്വസിക്കുന്നില്ലെങ്കിലും ദൈവം എവിടെയോ പ്രവർത്തിക്കുന്നുണ്ട് എന്ന് ഏതാണ്ട് തെളിയുന്നുണ്ടല്ലോ!

    ReplyDelete
  4. കാഞ്ഞിരപ്പള്ളി ബിഷപ്പ് ഞങ്ങളുടെ ടൌണിൽ താമസിക്കുന്നുവെന്ന് ഇന്നലെയാണ് അറിഞ്ഞത്. അദ്ദേഹം താറാവും ആടും മാത്രമേ കഴിക്കുകയുള്ളൂ. പച്ചക്കറികൾ തൊടുകില്ലാത്തതുകൊണ്ട് പല മലയാളീ കുടുംബങ്ങളെയും താറാവും ആടും മേടിക്കാൻ അടുത്തുള്ള ഷോപ്പിങ്ങിൽ കാണാം. ഏതോ മഹാകാര്യം ചെയ്യുന്നതുപോലെയാണ്‌ ബിഷപ്പിന് സല്ക്കാരം കൊടുക്കുവാൻ കുടുംബങ്ങൾ മത്സരിക്കുന്നത്. താറാവിനെ ചില സ്ഥലങ്ങളിൽ മാത്രമേ വിൽപ്പനയുള്ളൂ. കുറച്ചു ദിവസങ്ങളായി എന്റെ ടൌണിൽ ഉണ്ടായിരുന്ന വിവരവും ഒരു സുഹൃത്തുവഴി ഇന്നലെയാണ് അറിഞ്ഞത്.

    മിസ്റ്റർ സെബാസ്റ്റ്യനെപ്പറ്റി ഷെവലിയർ, advocatie എന്നൊക്കെയാണ് പത്രത്തിൽ വായിക്കുന്നത്. ഒരു മന്ത്രിയുടെപേരിൽ ആഗോളഫണ്ട് ദുരുപയോഗം എന്നൊക്കെ ആരോപണം ഉന്നയിച്ചാൽ കേസുണ്ടായാൽ വക്കീൽ കുടുങ്ങുമെന്ന് അറിഞ്ഞുകൂടായിരുന്നുവോ? നിയമം പഠിച്ച ഇദ്ദേഹം അറിയാതെ പോയതും കഷ്ടം തന്നെ. അദ്ദേഹത്തിൻറെ കഥകൾ നുണയായി പലരും വിശ്വസിക്കുന്നു. മോനിക്കായെ കുറ്റപ്പെടുത്തുന്നു. വക്കീൽ മാപ്പ് പറയേണ്ടത് അല്മായ ലോകത്തോടാണ്. 'ലെയിറ്റി' അന്ന് ഉത്ഘാടനം ചെയ്യാൻ കർമ്മങ്ങൾ വഹിച്ചത് കാഞ്ഞിരപ്പള്ളി ബിഷപ്പായിരുന്നു. കുഴിയിൽ വീഴാൻസമയം മെത്രാനും കർദ്ദിനാളിനും കാലുവാരുമെന്ന് ഇനിയെങ്കിലും അയാള് മനസിലാക്കട്ടെ. നല്ലപിള്ള ചമഞ്ഞ് അഭിഷിക്തർ തടിയും തപ്പിപ്പോയി. എങ്കിലും സഭയ്ക്ക് നാറ്റത്തിന്റെ ഒരു പൊട്ടുംകൂടി കിട്ടി.

    ReplyDelete
  5. അത്മായാ ശബ്ദത്തില്‍ അടുത്ത ദിവസങ്ങളില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളും കമന്റുകളും കണ്ടപ്പോള്‍ സങ്കടം തോന്നി. അരുതേ ഉപദ്രവിക്കരുതേ, എന്നാണ് എനിക്ക് പറയാനുള്ളത്. ഒരു അത്മായന് ഷെവലിയര്‍ പദവി കിട്ടിയാലുള്ള സന്തോഷം എന്ത് മാത്രമെന്ന് ആ അത്മായനു മാത്രമേ മനസ്സിലാവൂ. സഭയുടെ കീഴിലുള്ള നിരവധി സംഘടനകളുമായി ബാല്യകാലം മുതല്‍ പ്രവൃത്തിച്ചു പരിചയമുള്ള ഒരാളാണ് ശ്രി. സെബാസ്ട്യന്‍. അദ്ദേഹത്തിന്റെവ കഴിവ് കണ്ടെത്തിയ ആളുകള്‍ അദ്ദേഹത്തിനു എവിടെയും നിറഞ്ഞു നില്ക്കാ ന്‍ സഹായിക്കുന്ന പണികള്‍ കൊടുത്തുകൊണ്ടേയിരുന്നു. സ്വന്തമായി ഏറെ മക്കളില്ലെങ്കിലും എല്ലാ കത്തോലിക്കര്ക്കും ധാരാളം മക്കളുണ്ടായിരിക്കട്ടെ എന്നാശംസിച്ചവനാണ് അദ്ദേഹം എന്നോര്‍ക്കണം.
    അങ്ങിനെ ഇരിക്കുമ്പോഴാണ് ഷെവലിയര്‍ പദവി പറന്നിറങ്ങുന്നത്. പുതിയ പദവി കിട്ടിയപ്പോള്‍ വിദേശത്തു നിന്നും സ്വദേശത്തു നിന്നും കിട്ടിയ അഭിനന്ദനങ്ങള്‍ കേട്ടപ്പോള്‍ തന്നില്‍ നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്വം വളരെ വലുതാണെന്ന് അദ്ദേഹത്തിനു തോന്നിപ്പോയി. കേരളം കേട്ടിട്ടില്ലാത്ത നടുക്കത്തോടെ പശ്ചിമഘട്ടത്തെപ്പറ്റി ഒരു കീറു കീറാന്‍ അതായിരിക്കണം കാരണം. അത് ജയറാം രമേശ്‌ വായിക്കുമെന്ന് അദ്ദേഹം കരുതീല്ല. അത്രേമല്ലേ സംഭവിച്ചുള്ളൂ. പത്രക്കാര്‍ വിളിച്ചപ്പോഴും താന്‍ പറഞ്ഞിടത്ത് തന്നെ നില്ക്കു ന്നുവെന്ന് സെബാസ്റ്യന്‍ പറഞ്ഞതുമാണ്. അപ്പോഴും അദ്ദേഹം ഓര്ത്തതത് സഭ കൂടെ നില്ക്കു മെന്നാണ്. ക്ഷമ പറയണമെന്ന് മേജര്‍ ആര്ച്ച്ം‌ ബിഷപ്പ് പറഞ്ഞപ്പോള്‍ സത്യത്തില്‍ അദ്ദേഹം തകര്ന്നു പോയിക്കാണണം. അതിന്റെ‌ ക്ഷിണത്തില്‍ ഇരിക്കുമ്പോഴാണ്, അത്മായന്റെന പേരില്‍ പത്രം നടത്താന്‍ ഇയ്യാള്‍ ആരെന്ന ചോദ്യം അത്മായാ ശബ്ദത്തില്‍ വന്നത്, കൂട്ടത്തില്‍ കേസുണ്ടായെക്കാം എന്ന ഭിഷണിയും. എല്ലാറ്റിനും മുകളിലാണ് കൂട്ടത്തില്‍ ഉള്ളവര്‍ അസൂയക്കാരായിരുന്നെന്ന് കരുതേണ്ടി വന്നത്. ഇനിയും ഈ പാവത്തിനെ ഒറ്റപ്പെടുത്തി ആക്രമിക്കരുതെ എന്ന് അഭ്യര്ഥിക്കുന്നതിനോടൊപ്പം ശ്രി. സെബാസ്റ്യനോടും ഒരു വാക്ക്, ഈശ്വരനെ ഓര്ത്ത് ആ സാധനം ഇനി മാര്ക്കറ്റിലിറക്കരുത്.

    ReplyDelete
    Replies
    1. അങ്ങനെ ഒരു സെബാസ്റ്റ്യനു മാത്രം താക്കീതുകൊടുത്തിട്ട് അടങ്ങിയിരിക്കാമെന്നു റോഷന് തോന്നുന്നുണ്ടോ? മെത്രാന്മാർ 'മെത്രാൻ വോയിസ്' ഇറക്കിക്കോട്ടെ, എന്നാലവർ അല്മായ കമ്മിഷൻ ഉണ്ടാക്കുകയും സ്വന്തം കുടുംബത്തിൽ പെട്ടവരുടെ കഴുത്തറക്കാനും മടിക്കാത്ത ഒരാളെ അതിന്റെ പ്രസിഡണ്ട്‌ ആക്കാനും അല്മായ വോയിസ് (ലെയിറ്റി വോയിസ്) എന്നൊരു e -mag ഇറക്കാനും മുന്നോട്ടു വന്നാൽ ഇവിടെ ചോദിക്കാനാളില്ലെന്നല്ലേ അർത്ഥം? എന്നായിരുന്നു ചിലരുടെ ധാരണ. എന്നാൽ അതൊക്കെ പെട്ടെന്നാണ് മാറുന്നത്.

      Delete