Translate

Thursday, January 2, 2014

ഉന്മാദ പ്രകടനങ്ങള്‍ക്കായി നിരത്തുകള്‍ കൊട്ടിയടയക്കരുത്

Untitled-2
ഫാ. അഡ്വ. ജോജ്ജ് പുലികുത്തിയില്‍
ജനങ്ങളെ ബുദ്ധിമുട്ടിച്ച് പൊതുനിരത്തുകളില്‍ പ്രകടനങ്ങളും ആഘോഷങ്ങളും നടത്തുന്നതിനെതിരായ വികാരം ശക്തമാകുകയും കോടതികള്‍ പോലും അക്കാര്യത്തില്‍ ഇടപെടുകയും ചെയ്യുമ്പോഴും ഇതുവരെ ഇല്ലാത്ത ആഘോഷങ്ങളും ആചാരങ്ങളും തുടങ്ങിവെക്കുന്ന പ്രവണതയും ശക്തമാകുകയാണ്. അതിന്റെ ഭാഗമാണ് ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം തൃശൂര്‍ നഗരത്തില്‍ നടന്ന ബോണ്‍ നത്താലയെന്ന മണിക്കൂറുകള്‍ നീണ്ട ഘോഷയാത്ര. 5000 ക്രിസ്മസ് പാപ്പമാരും രണ്ടായിരം മാലാഖമാരും നിരവധി പ്ലോട്ടുകളുമടക്കം പതിനായിരകണക്കിനു പേരാണ് നത്താലെയില്‍ പങ്കെടുത്തത്. മണിക്കൂറുകളോളം ജനജീവിതം സ്തംഭിപ്പിച്ച ഈ പുതിയ ആഘോഷം അനിാര്യമായിരുന്നോ? ആയിരുന്നില്ല എന്ന് വൈദികനും അഡ്വക്കേറ്റും ജനനീതി മനുഷ്യാവകാശ സംഘടനയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ജോര്‍ജ്ജ് പുലിക്കുത്തിയില്‍.
ജില്ലാ കളക്ടര്‍ക്കും പോലീസ് മേധാവിക്കും തുറന്ന കത്ത്:
ബോണ്‍ നത്താലെ എന്ന പേരിണ്‍ തൃശൂര്‍ നഗരത്തില്‍ ഡിസം 27ന് അരങ്ങേറിയ ധൂര്‍ത്തിന്റെയും അഹന്തയുടെയും ഉന്മാദ ലഹരികളുടെയും ഘോഷയാത്ര പൊതുസമൂഹത്തെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. ജനജീവിതത്തെ ഇത്ര യറെ അവഗണിക്കാനും, പീഡിപ്പിക്കാനും, ധനക്കൊഴുപ്പിനും സ്ഥാപന മേധാവിത്വങ്ങള്‍ക്കും അഴിഞ്ഞാടുന്നതിനുമായി നഗരവീഥികളെ അടച്ചുകെട്ടാന്‍ ആരാണ് നിങ്ങള്‍ക്ക് അധികാരം നല്‍കിയത്? എന്തധികാരത്തിലാണ്, ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തൃശൂര്‍ നഗരത്തിലെ പൊതുവഴികളില്‍നിന്നും ജനങ്ങളെയും അവര്‍ സഞ്ചരിക്കുന്ന വാഹനങ്ങളെയും കുടുസ്സായ വഴികളിലേക്ക് നിങ്ങള്‍ ആട്ടയോടിച്ചത്? ജില്ലാ കളക്ടറും പോലീസ് മേധാവികളും പൊതുജനത്തോട് മറുപടി പറയാന്‍ ബാധ്യസ്ഥരാണ്. ഇതാണോ ജില്ലാ ഭരണം? ഇങ്ങിനെയുമുണ്ടോ ക്രമസമാധാനപാലനം? ആരുടെ താല്‍പര്യങ്ങളാണ് നിങ്ങള്‍ സംരക്ഷിക്കുന്നത്?
മതാധിപതികള്‍ക്ക് രാഷ്ട്രീയാധികാരത്തിലും പോലീസ് മേധാവികളിലുമുള്ള അമിതമായ സ്വാധീനത്തെ കുറിച്ച്് അറിയാത്തതല്ല, പക്ഷെ, ആചാരാനുഷ്ഠാനങ്ങള്‍ ജനദ്രോഹങ്ങളായി മാറുമ്പോള്‍ അവയെ അശ്ലീലമായും അനാശാസ്യമായും കാണാനും നിയന്ത്രിക്കാനും നിങ്ങള്‍ നിയമപരമായി ചുമതലപ്പെട്ടവരാണ്. ക്ഷമിക്കാവുന്നതിലും സഹിക്കാവുന്നതിലും അധികമായിപ്പോയി പൊതുജനത്തോട് കാണിച്ച ഈ ക്രൂരത. രാഷ്ട്രീയ പാര്‍ട്ടികള്‍ വഴികള്‍ തടഞ്ഞുകൊണ്ട് സമരമേളകള്‍ നടത്തുമ്പോള്‍ രോഷം കൊള്ളുന്നവര്‍ക്കെന്തേ ഇതൊക്കെ ആകാമെന്നുണ്ടോ?
ഡിസം 27ന് ഉച്ചകഴിഞ്ഞ് 4 മണിമുതണ്‍ 9 മണിവരെയുള്ള സമയത്ത്്
നിങ്ങളാെരങ്ങിലും തൃശൂര്‍ നഗരത്തിലെ ഏതെങ്കിലും തെരുവിലൂടെ യാത്രചെയ്തുവോ? ഇല്ലെങ്കില്‍ പറയാം, ദിവാനന്‍ജിമൂല മുതല്‍ നെല്ലിക്കുന്നുവരെ സ്വന്തം വാഹനത്തില്‍ യാത്ര ചെയ്യുന്നതിന് 3 മണിക്കൂറിലേറെ ക്ലേശിക്കുകയും വഴിനീളെ ഭരണാധികാരികളുടെ നെറികേടിനെതിരെ ക്ഷുഭിതരായ ജനങ്ങളുടെ തെറികളും ശാപവചനത്മളും കേള്‍ക്കാനിടയാവുകയും ചെയ്ത ഒരാളാണ്
ഈ കുറിപ്പെഴുതുന്നത്. പ്രവൃത്തി ദിവസമായ വെള്ളിയാഴ്ച ജോലികഴിഞ്ഞ് വീടണയാന്‍ തത്രപ്പെടുന്ന ആബാലവൃദ്ധം ജനങ്ങള്‍, വാരാന്തമായതിനാല്‍ സ്വന്തം നാടുകളിലേക്ക് വാഹനമോടിക്കുന്ന ദീര്‍ഘദൂര യാത്രക്കാര്‍, കിഴക്കന്‍ ദേശങ്ങളില്‍നിന്ന് വരുന്ന ബസ്സുകള്‍, ചരക്കുവണ്ടികള്‍, ടിപ്പര്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിന് വാഹനങ്ങള്‍… നഗരത്തിലേക്കുള്ള എല്ലാ വഴികളും അടച്ചുകെട്ടിയ പോലീസ് എന്ത് ബദല്‍ സംവിധാനമാണ് പൊതുജനങ്ങള്‍ക്കായി ഒരുക്കിയത്?
മുന്നോട്ടോ പുറകോട്ടോ ചലിക്കാനാകാതെ വാഹനങ്ങള്‍ വഴികളില്‍ ഞെരിഞ്ഞമര്‍ന്നപ്പോള്‍, യാത്രക്കാരും കടയുടമകളും, മദ്യപന്മാരായ ഡ്രൈവര്‍മാരും യൂണിയന്‍ പ്രവര്‍ത്തകരും തെരുവില്‍ ഭീഷണികളും പോര്‍വിളികളുമായി ഏറ്റുമുട്ടുമ്പോള്‍ എവിടെ പോയിരുന്നു ക്രമസമാധാനപാലകര്‍? വഴിനീളെ പൊറുതിമുട്ടിയ ജനം വിളിച്ചുപറഞ്ഞ തെറികളും ശാപവചനങ്ങളും ബോണ്‍
നത്താലെയുടെ തബ്ബ്രാക്കള്‍ കേട്ടിരുന്നുവെങ്കില്‍, ലജ്ജ എന്ന വികാരം അവരില്‍ ഇനിയും ശേഷിക്കുന്നുണ്ടെങ്കില്‍, ലോകത്തിന്റെ മുന്നില്‍ അവര്‍ ചെയ്ത ഉതപ്പിന്റെ പേരില്‍ ക്രിസ്തു ആവശ്യപ്പെടുന്നതുപോലെ അവര്‍ സ്വന്തം കഴുതയുടെ തിരികല്ല് കെട്ടി കടലില്‍ ചാടി ചാകണമായിരുന്നു.
മതാധിപതികളും ധനാധിപതികളും മൂലധന വ്യാപാരികളുമായി അധഃപതിക്കുന്നത് മനസ്സിലാക്കാം. എന്നാണ്‍ പൊതുജനത്തിന്റെ മൗലീകാവകാശങ്ങളും ഭരണഘടന നല്‍കുന്ന സുരക്ഷിതത്വവും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരായിരിക്കുന്ന സിവില്‍ ഭരണാധികാരികളും നിയമവാഴ്ചയും ക്രമസമാധാനവും പാലിക്കാന്‍ ചുമതലപ്പെട്ട പോലീസും ജനദ്രോഹപരമായ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നതും അംഗീകാരം നല്‍കുന്നതും ഭരണ ഘടനാ ലംഘനവും അധി
കാര ദുര്‍വ്വിനിയോഗവുമായി കാണേണ്ടിയിരി്ക്കുന്നു.
ബോണ്‍ നത്താലെയിണ്‍ ഭാരതീയമായി ഒന്നുമില്ല. അതില്‍ മതേതര മൂല്യങ്ങളില്ല. ക്രൈസ്തവ വിശ്വാസവുമായി അതിന് ബന്ധമില്ല. ഇതിന്റെ പേരില്‍ പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നതും പീഡിപ്പിക്കുന്നതും കുറ്റകരവും, അതിന് കാരണക്കാര്‍ ശിക്ഷാര്‍ഹരുമാണ്.

http://thecritic.in/archives/5299#comment-307

1 comment:

  1. തിരുവന്തപുരത്ത് സിപിഎം നടത്തിയ പ്രതിരോധം മനുഷ്യരെ ബുദ്ധിമുട്ടിച്ചപ്പോൾ അതിനെ ചോദ്യം ചെയ്യാൻ ധൈര്യം കാണിച്ച സന്ധ്യ ഇത്തരം കാര്യങ്ങളിൽ എല്ലാവർക്കും മാതൃകയാവണം. അതുകഴിഞ്ഞ് ഇത്ര പെട്ടെന്ന്, ഒന്നുമറിയാത്ത മട്ടിൽ പൊതുവഴിയിൽ ഇത്തരം അർത്ഥമില്ലാത്ത പേക്കൂത്തുകൾ നടത്തി ജനങ്ങളെ വലയ്ക്കുന്ന മതാധികാരികൾക്കും അവരെ അതിനൊക്കെ അനുവദിക്കുന്ന തെമ്മാടി നിയമപാലകർക്കും തല്ലാണ് വേണ്ടത്. കോമണ്‍ സെൻസ് ഇല്ലാത്തവരാണ് ഇവർ. ഉടനടി പ്രതികരിക്കാൻ ധൈര്യവും ആര്ജ്ജവവും കാണിച്ച ഫാ. അഡ്വ. ജോജ്ജ് പുലികുത്തിയിലിന് അനുമോദനങ്ങൾ. ഇത്തരം പ്രതിഷേധങ്ങൾ പെരുകുമ്പോൾ എങ്കിലും വിവരം കെട്ട ആസൂത്രകർ പഠിക്കുമെന്ന് പ്രത്യാശിക്കാം.

    ReplyDelete