Translate

Sunday, March 9, 2014

K.C.R.M തൊടുപുഴ റീജണൽ കമ്മറ്റി നിലവിൽ വന്നു

K.C.R.M ഇടുക്കി ജില്ലാ പ്രസിഡന്റ്  റെജി ഞള്ളാനിയുടെ അദ്ധ്യക്ഷതയിൽ ‍കൂടിയ യോഗം ക്രിസ്ത്യൻ ‍ അല്മായ ഐക്യവേദി സംസ്ഥാന സെക്രട്ടറി ശ്രീ. മനോജ്
കുളക്കാട്ട് ഉദ്ഘാടനം ചെയ്തു. പുരോഹിതര്‍ കച്ചവട താല്‍പ്പര്യത്തിനായി സഭയെ ദുരുപയോഗം ചെയ്യുകയാണ്. ക്രിസ്തീയ വിശ്വാസം തിരകെ കൊണ്ടുവരുവാൻ ‍
വിശ്വാസികൾ‍ മുന്നിട്ടിറങ്ങണമെന്നും മനോജ് കുളക്കാട്ട് പറഞ്ഞു.
K.C.R.M തൊടുപുഴ റീജണൽ  കമ്മറ്റിയുടെ  രക്ഷാധികാരിയായി ഇന്‍ഫാം മുൻ ഇടുക്കി ജില്ലാ പ്രസിഡന്റും ദേശീയ സമിതി അംഗവുമായിരുന്ന ശ്രീ. എം.വി. മത്തായിയെ തിരഞ്ഞെടുത്തു. സാമൂഹിക പ്രവര്‍ത്തകനും നിയമ വിദഗ്ധനുമായ അഡ്വ.
ജോസ് ജോസഫ് പാറകുന്നേൽ പ്രസിഡന്റായും സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ ‍നിറസാന്നിദ്ധ്യമായ അഡ്വ. ജോസ് പാലിയത്ത് വൈസ് പ്രസിഡന്റായും, സംഘാടക
രംഗങ്ങളിൽ‍ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ള ശ്രീ. വി.ജെ. ജോയി
വടക്കേടത്ത് ജനറല്‍ സെക്രട്ടറിയായും വിവിധ മേഖലകളില്‍  മികവുറ്റ പ്രവര്‍ത്തനങ്ങളുടെ സമൂഹത്തിൽ ‍ സജീവ സാന്നിദ്ധ്യമായിട്ടുള്ള ശ്രീ. മാത്തുകുട്ടി വട്ടക്കുന്നേൽ സെക്രട്ടറിയായും നിശ്ശബ്ദ പ്രവര്‍ത്തന
ശൈലിക്കുടമയായ ശ്രീ. ജോസുകുട്ടി മൂലേച്ചാലിൽ‍ ജോ. സെക്രട്ടറിയായും രാഷ്ട്രീയ - പൊതുരംഗങ്ങളില്‍ ആദര്‍ശ ശുദ്ധിയിൽ ‍ അടിയുറച്ച് പ്രവര്‍ത്തിച്ചിട്ടുള്ള ശ്രീ. ജോസഫ് കാരുപറമ്പിൽ ‍ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.


തുടര്‍ന്ന് 25 അംഗ  എക്‌സിക്യൂട്ടിവ് കമ്മറ്റിയെയും തിരഞ്ഞെടുത്തു.
പ്രൊ. ജോയി മൈക്കിൾ ‍ മുഖ്യ പ്രഭാഷണം നടത്തി. ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ. അഗസ്റ്റിന്‍ കരിങ്കുന്നം, ജെയിംസ് കോണിക്കൽ‍, ജോസ് കാഞ്ഞാർ‍, ജോസ് ചോലിക്കര കോതമംഗലം, സുനിൽ ‍ മൈലക്കൊമ്പ് തുടങ്ങിയവര്‍
പ്രസംഗിച്ചു.

അംഗങ്ങളുടെ പ്രതികരണങ്ങളിലൂടെ:

* യേശുവിനെയും വിശുദ്ധ ബൈബിളിനെയും അറിയുന്ന പുരോഹിതരുടെ അഭാവം സമൂഹത്തിൽ
‍ പുരോഹിതർ‍ ഒറ്റപ്പെടാൻ ‍ കാരണമാവുന്നു. - റെജി ഞള്ളാനി, ജില്ലാ പ്രസിഡന്റ്,  K.C.R.M
* നിരവധി അനാചാരങ്ങളെ സഭ ആചാരങ്ങളും നിയമങ്ങളുമായി
മാറ്റിക്കൊണ്ടിരിക്കുകയാണ്.    -    അഡ്വ. ജോസ് പാലിയത്ത്.
* ആത്മീയ ചൈതന്യമുള്ള വിശ്വാസ സമൂഹവും സംഘടനകളും വളര്‍ന്നുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്  - അഡ്വ. ജോസ് ജോസഫ്
* ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ദര്‍ശനങ്ങൾ ‍ സമൂഹത്തിലെത്തിക്കാൻ വിശ്വാസ സമൂഹം മുന്നിട്ടിറങ്ങണം       - വി.ജെ. ജോയി
* യുവാക്കൾ ശരിയായ ക്രിസ്തീയ വിശ്വാസത്തിലേക്ക് കടന്നു വരുവാൻ അവര്‍ക്ക്  K.C.R.M പരിശീലനം നല്‍കണം - മാത്തുകുട്ടി, വട്ടക്കുന്നേൽ ‍
* പുരോഹിതര്‍ മുതലാളിത്തം ഉപേക്ഷിക്കാൻ ‍ തയ്യാറാവണം -
ജോസുകുട്ടി മൂലേച്ചാലിൽ
* കത്തോലിക്കാ സഭയിൽ നിന്നു പുറത്തു പോയവർ‍ സഭയിലേക്ക് തിരികെ എത്തുവാൻ ആവശ്യമായ അനുകൂല സാഹചര്യം ഒരുക്കണം - ജോസഫ് കാരുപറമ്പിൽ

No comments:

Post a Comment