Translate

Thursday, March 27, 2014

കെ.സി.ആര്‍.എം. പ്രതിമാസപരിപാടി

ഫ്രാന്‍സീസ് മാര്‍പ്പാപ്പാ വിഭാവനംചെയ്ത 
 രൂപതാതല കുടുംബസര്‍വ്വേയും
 ഭാരതമെത്രാന്മാരുടെ 
കുറ്റകരമായ അനാസ്ഥയും 


2014 മാര്‍ച്ച് 29 ശനിയാഴ്ച 2 പി.എം. മുതല്‍, 
പാലാ ടോംസ് ചേമ്പര്‍ ഹാളില്‍

ചര്‍ച്ച നയിക്കുന്നത് : ഡോ. ജെയിംസ് കോട്ടൂര്‍

മോഡറേറ്റര്‍ : ശ്രീ. കെ. ജോര്‍ജ്ജ് ജോസഫ് 
(ചെയര്‍മാന്‍, കെ.സി.ആര്‍.എം) 

 ആധുനികകാലത്ത് കുടുംബജീവിതത്തെ അലട്ടുന്ന വിവിധ കാര്യങ്ങളെക്കുറിച്ച് (പുനര്‍വിവാഹം, സലിംഗ-വിവാഹേതര ഒത്തുജീവിതം എന്നിങ്ങനെ നവീന സ്ത്രീ-പുരുഷബന്ധങ്ങള്‍, ഇവിടെയൊക്കെ കൂദാശകളുടെയും സഭാകൂട്ടായ്മകളിലെ പങ്കാളിത്തത്തിന്റെയും സ്ഥാനം എന്നതൊക്കെ ഇതില്‍പ്പെടുന്നു) വിശ്വാസികളില്‍നിന്ന് ആശയങ്ങളും ആശങ്കകളും നിര്‍ദ്ദേശങ്ങളും ചോദിച്ചറിയാനും പുതിയൊരു പഠനത്തിനായി റോമിലെത്തിക്കാനും, ആവശ്യമായ മാര്‍ഗ്ഗരേഖകള്‍ സഹിതം, കഴിഞ്ഞ ഒക്‌ടോബറില്‍ ലോകത്തിലെ എല്ലാ മെത്രാന്മാരോടും ഫ്രാന്‍സീസ് മാര്‍പ്പാപ്പാ ആവശ്യപ്പെട്ടിരുന്നു. അടുത്ത ഒക്‌ടോബറില്‍ നടക്കാനിരിക്കുന്ന ഒരു സുപ്രധാന അസംബ്ലിയില്‍ പഠനത്തിനു വിധേയമാക്കാനും, തുടര്‍ന്ന് അതിലെ നിര്‍ദ്ദേശങ്ങളുടെ വെളിച്ചത്തില്‍ സഭാതലത്തില്‍ പുതിയ നിലപാടുകള്‍ പ്രഖ്യാപിക്കാനുമുള്ള അടിസ്ഥാനവിവരങ്ങള്‍ സഭാത്മകമായി ശേഖരിക്കുകയാണ് ഈ സര്‍വ്വേയുടെ ലക്ഷ്യം. ഇന്‍ഡ്യയൊഴികെയുള്ള മറ്റു രാജ്യങ്ങളിലെ രൂപതകളില്‍, ഈ സര്‍വ്വേയും പഠനവും ഊര്‍ജ്ജിതമായി നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍, ഇന്ത്യയിലെ മെത്രാന്മാര്‍ ഇക്കാര്യം മറച്ചുവെച്ചിരിക്കുന്നു. അതിനുള്ള യാതൊരു തയ്യാറെടുപ്പുകളും അവരിതുവരെ നടത്തിയിട്ടുമില്ല. ഈ സര്‍വ്വേയുടെ ഉള്ളടക്കം, പ്രാധാന്യം, ഇക്കാര്യത്തില്‍ ഭാരതമെത്രാന്മാര്‍ സ്വീകരിച്ചിരിക്കുന്ന കുറ്റകരമായ അനാസ്ഥ മുതലായവയാണ്, ഈ പരിപാടിയില്‍ ചര്‍ച്ചാവിധേയമാക്കുന്നത്. പരിപാടിയില്‍ സജീവസാന്നിദ്ധ്യമാകാന്‍ ഹാര്‍ദ്ദമായി ക്ഷണിക്കുന്നു. 
ആദരപൂര്‍വ്വം, കെ.കെ. ജോസ് കണ്ടത്തില്‍ (സംസ്ഥാനസെക്രട്ടറി, കെ.സി.ആര്‍എം.)

No comments:

Post a Comment