ശ്രീ ജോണി ജെ. പ്ലാത്തോട്ടം
മറുനാടന്‍ മലയാളിയില്‍ ഈ ജൂണ്‍ 5-ന് പ്രസിദ്ധീകരിച്ച
ഈ ലേഖനത്തിന്റെ ലിങ്ക് പിറ്റേന്നുതന്നെ
അല്മായശബ്ദത്തില്‍ കൊടുത്തിരുന്നു.
മറുനാടന്‍ മലയാളിയില്‍ വളരെയേറെ ശ്രദ്ധ പിടിച്ചുപറ്റിയ
ഈ ലേഖനത്തിന്റെ ഉള്ളടക്കം അല്മായശബ്ദം വായനക്കാര്‍
പ്രത്യേകം ശ്രദ്ധിക്കുകയും ചര്‍ച്ചചെയ്യേണ്ടതുമാണ്
എന്നു കരുതുന്നതിനാലാണ്
പ്രത്യേക പോസ്റ്റായി പ്രസിദ്ധീകരിക്കുന്നത്.
ബി ജെ പി ഗവ.നു പിന്തുണ കൊടുക്കാന്‍ KCBC തീരുമാനിച്ചത് ജനങ്ങളും ആ വഴിക്ക് തിരിയുന്നു എന്ന് കണ്ടാണ്. മാത്രമല്ല, ആ പണി സമയത്തു ചെയ്തില്ലെങ്കില്‍ പല കുഴപ്പങ്ങളും ഉണ്ടായെന്നുമിരിക്കും. ഇലക്ഷന്‍ കാലത്ത് മെത്രാന്‍ സമിതിയുടെ ഒരു പ്രതിനിധി മോഡിയെ കാണാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും അത് വേണ്ടെന്നു വെച്ചു, കാരണം മോഡി ഇതുപോലെ ഈസിയായി അധികാരത്തിലെത്തുമെന്ന് ആരുമന്ന് കരുതിയില്ല.
ReplyDeleteകേരളത്തിലെ ജനങ്ങള്‍ക്ക് മോദിയെപ്പറ്റി സഭ നല്ല ഒരഭിപ്രായം ഉണ്ടാക്കിക്കൊടുക്കുന്നുണ്ടെങ്കില്‍ അത് സ്വകാര്യ ലാഭം ഉന്നം വെച്ചാണെന്നത് സ്പഷ്ടം. മോഡിയുടെ ഗുജറാത്തിനെപ്പറ്റി കേരളിയര്‍ ഇനിയും പലതും അറിയാനുണ്ട്. ഗുജറാത്തില്‍ സാമൂഹ്യ സേവന രംഗത്ത് പ്രവൃത്തിക്കാന്‍ തത്വത്തില്‍ ഒരു വൈദികനെയോ കന്യാസ്ത്രിയെയോ പുതുതായി അനുവദിക്കുന്നില്ല. അത് കൊണ്ട് തന്നെ ഇവിടുള്ള നിരവധി വൈദികര്‍ക്ക് പണിയൊന്നുമില്ല. ഒരു പള്ളിക്ക് ലൈസന്‍സ് കിട്ടണമെന്നുണ്ടെങ്കില്‍ കടമ്പകള്‍ ഏറെയാണ്. കേരളത്തില്‍ കൊണ്ടാടുന്ന കാനോന്‍ ഇവിടെ വിളയില്ല. ഹൈന്ദവരുടെ കൈയ്യില്‍ നിന്നും ഭാരതം പിടിച്ചെടുത്ത് ക്രിസ്ത്യാനികളും മുസ്ലീങ്ങളും വീതം വെച്ചു എന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് മോഡി. ഇന്ന് അഹമ്മെദാബാദില്‍ ഒറ്റയ്ക്ക് താമസിക്കാന്‍ ഒരു മുസ്ലിമും തയ്യാറാകുന്നില്ല. അവര്‍ കൂട്ടമായാണ് അവിടെ കഴിയുന്നത്. ഒരു ചെറിയ ഉരസ്സല്‍ ഉണ്ടായ ഒരിക്കല്‍ ഒരൊറ്റ മുസ്ലിം ജോലിക്കാരനായുണ്ട് എന്ന കാരണം പറഞ്ഞാണ് ഒരു കാര്‍ ഷോറൂം കത്തിച്ചു കളഞ്ഞത്. ഒരു ക്രിസ്ത്യാനിയുടെ അവസ്ഥ അത്രയും പോയില്ല കാരണം സൂക്ഷിച്ചു നില്‍ക്കുന്നതുകൊണ്ട്. ഇവിടെ പാരിഷ് ഡയറക്ടറി രണ്ടു പ്രാവശ്യം ആലോചിചിട്ടെ പ്രസിദ്ധീകരിക്കൂ. അഡ്രസ് പുറത്തു വന്നാല്‍ അത് മതി ലഹളക്കാര്‍ക്ക് സൂചന. ഓരോ വാക്കിന്റെയും പ്രത്യാഘാതം എവിടെ വരെ പോകുമെന്ന് പഠിക്കാന്‍ കഴിവുള്ള സെക്രട്ടറിമാര്‍ മോഡിക്ക് ചുറ്റുമുണ്ട്. മോഡിയെ മെത്രാന്മാര്‍ മയക്കുവെടി വെച്ച് വശീകരിക്കാന്‍ ശ്രമിച്ചാല്‍ നിരാശയാവും ഫലം. അഹമ്മെദാബാദില്‍ ഒരു സിറോ രൂപത ഉണ്ടാക്കാനുള്ള ശ്രമവും അസന്നിഗ്ദാവസ്തയിലാണിപ്പോള്‍. ലത്തിന്‍ മെത്രാന്മാരും കളി പഠിച്ചു വരുന്നു.
തലയിൽ ചുവന്ന വട്ടത്തൊപ്പിയും അരയിൽ രണ്ടു ചാണ്‍ വീതിയുള്ള ചുവന്ന പട്ടയും (ദൈവത്തിന്റെ കള്ളശിപായിമാർ എന്ന് കാണിക്കാൻ) ധരിച്ച കാളകൾ വാലു പൊക്കുന്നത് സ്വർണ്ണക്കട്ടയിടാനാണെന്നാണ് ഭൂരിപക്ഷ വിശ്വാസികളും ഇപ്പോഴും വിശ്വസിക്കുന്നത്. അകത്തേയ്ക്ക് പോകുന്നതേ പുറത്തേയ്ക്ക് വരൂ എന്നറിയാവുന്നവർ പറഞ്ഞുതരുന്നത് ഇക്കൂട്ടരും മനസ്സിലാക്കേണ്ട സമയമായി. ജോണി പ്ളാത്തോട്ടം അങ്ങനെ ചില നല്ല കാര്യങ്ങളാണ് ഈ രചനയിൽ കുറിച്ചിരിക്കുന്നത്. ജാതിക്കണ്ണുകളിലൂടെ എല്ലാം വിലയിരുത്തേണ്ട നിർഭാഗ്യം നമുക്കുണ്ടാകാതിരിക്കട്ടെ. അല്ലെങ്കിൽ രാഷ്ട്രത്തിന്റെ നില പണ്ടത്തേതിലും കഷ്ടമായിരിക്കും. 'എങ്കിലും വേണ്ടില്ല' എന്നുപോലും ചിന്തിപ്പിക്കാൻ ജനങ്ങളെ പ്രേരിപ്പിച്ചത് മെത്രാന്മാരുടെ അതിരില്ലാത്ത ധനമോഹവും അഹന്തയുമാണ്. അവരുടെ കാനോൻ നിയമങ്ങൾ ഇന്ത്യയിൽ ഒരു സംസ്ഥാനത്തും വിലപ്പോവില്ലെന്ന് തീര്ച്ചവരുത്താൻ ഇപ്പോഴത്തെ ഭരണകൂടത്തിനു വിവേകമുണ്ടാകുമെങ്കിൽ അതോടെ കാര്യങ്ങൾ ശരിയായ വഴിയെ നീങ്ങാൻ തുടങ്ങും. യാക്കോബായ സഭാംഗങ്ങൾ ഇപ്പോളാവശ്യപ്പെടുന്നതുപോലെ ഇന്ത്യക്ക് വെളിയിൽ തങ്ങളുടെ രൂപതകളുണ്ടാക്കുന്നതിൽ നിന്ന് എല്ലാ റീത്തുകാരും തങ്ങളുടെ മെത്രാന്മാരെ പിന്തിരിപ്പിക്കണം. തന്റെ രൂപതക്കപ്പുറത്തെയ്ക്ക് നോക്കുന്ന മെത്രാൻ വ്യഭിചാരിയാണെന്ന് പോപ്പ് പറഞ്ഞിട്ടും വകവയ്ക്കാത്ത ഈ കൂട്ടരെ നമ്മുടെ പുതിയ ഭരണകൂടം നിലക്കുനിറുത്തുമെന്നും പ്രത്യാശിക്കാം.
Deleteവി.കുര്‍ബാന കച്ചവട ചരക്കോ? വിദേശത്തു ഡോളര്‍, യൂറോ നിരക്കില്‍ ഓര്‍ഡര്‍ പിടിക്കുന്നു.
ReplyDeleteകുറഞ്ഞ നിരക്കില്‍ ഇന്‍ഡ്യയില്‍ വൈദികര്‍ വി. കുര്‍ബാനചൊല്ലും. ഇതൊരു ആഗോള ബിസിനസാണ്.
കൊല്ലം മെത്രാന്‍ ബോസ്‌റ്റോണില്‍.
Report: Parishioners, Kureepuzha,
മെത്രാന്റെ വിദേശ ഭിഷാടനം
ലോകത്താകമാനമുള്ള മിഷനറി പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായ സഹകരണങ്ങള്‍ നിര്‍ലോഭം നല്‍കുന്ന നിരവധി പൊന്തിഫിക്കല്‍ സൊസൈറ്റികളുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒരു കൂട്ടായ്മയാണ് ബോസ്റ്റണ്‍ അതിരൂപത ((Arch Diocese of Boston) 2014 മേയ് അവസാനത്തോടെ കൊല്ലം രൂപതാ മെത്രാന്‍ സ്റ്റാന്‍ലി റോമന്‍ ബോസ്റ്റണ്‍ അതിരൂപത സന്ദര്‍ശിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ പ്രസംഗത്തെക്കുറിച്ച് http://blog.propfaitsboston.org എന്ന ബ്ലോഗില്‍ പരാമര്‍ശമുണ്ട്. അതിന്റെ സംക്ഷിപ്ത രൂപം ചുവടെ ചേര്‍ക്കുന്നു:
'നിങ്ങളുടെ സഹായമില്ലാതെ എനിക്ക് ഞങ്ങളുടെ രൂപതയുടെ പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകുവാന്‍ സാദ്ധ്യമല്ല. എന്റെ ഈ സന്ദര്‍ശനം തന്നെ മുന്‍വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി നിങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സഹായങ്ങള്‍ക്ക്, ബോസ്റ്റണ്‍ അതിരൂപതയുടെ അംഗങ്ങളോട് നന്ദിപ്രകാശിപ്പിക്കുവാന്‍ വേണ്ടിയാണ്. കൊല്ലം രൂപതയിലുള്ള രണ്ടരലക്ഷം ക്രിസ്ത്യാനികളില്‍ ഭൂരിപക്ഷവും പാവങ്ങളും മത്സ്യത്തൊഴിലാളികളും നിലവാരമില്ലാത്ത ഭവനങ്ങളില്‍ താമസിക്കുന്നവരുമാണ്. രൂപതയിലെ നൂറോളം വരുന്ന പുരോഹിതര്‍ ശമ്പളം വാങ്ങാതെയാണ് അവരുടെ ഇടവകകളില്‍ പ്രവര്‍ത്തിക്കുന്നത്.'
ആയതിലേക്ക് ബ്ലോഗര്‍, ബ്ലോഗിലൂടെ ബോസ്റ്റണ്‍ അതിരൂപതയിലെ വിശ്വാസികളോട് കൂടുതല്‍ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മാസ് കാര്‍ഡ്‌സ്, സ്പിരിച്വല്‍ എന്റോള്‍മെന്റ്‌സ് മുതലായവ ടെലിഫോണിലൂടെയോ, മെയിലിലൂടെയോ എടുക്കണമെന്നും, കൊല്ലം രൂപതയിലെ പുരോഹിതന്മാര്‍ സഹായം നല്‍കുന്നവരുടെ ആഗ്രഹ നിവൃത്തിക്കായി പ്രാര്‍ത്ഥിക്കുമെന്നും മറ്റും അറിയിച്ചിട്ടുണ്ട്.
ഇത്തരത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ലഭിക്കുന്ന സാമ്പത്തിക സഹായങ്ങള്‍ക്ക് കണക്കുകള്‍ വല്ലതും ലഭ്യമാണോ? അത് പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്ക് ഏതേത് അളവില്‍ വിനിയോഗിച്ചിട്ടുണ്ട്? ഏതായാലും വിദേശ വിശ്വാസികളുടെ മുന്നില്‍ രൂപതയിലെ വിശ്വാസികളെ ഭിക്ഷാ പാത്രങ്ങളും നല്‍കി നിരത്തി നിര്‍ത്തി ധര്‍മ്മം വാങ്ങിപ്പിക്കുമ്പോള്‍ അതിന്റെ കണക്കുകള്‍ അവരെ അറിയിക്കുവാനെങ്കിലുമുള്ള ധാര്‍മ്മിക മര്യാദ സഭാനേതൃത്വം കാണിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.