കുര്‍ബാനയും ഇനി മൊബൈലില്‍
Madhyamam, Published on Tue, 06/03/2014 - 08:37 ( 11 hours 55 min ago)
കോട്ടയം: ദേവാലയത്തില്‍നിന്നിറങ്ങി കുര്‍ബാന ഇനി മൊബൈലിലും. സംസ്ഥാനത്താദ്യമായി കുര്‍ബാന മൊബൈലില്‍ കാണാന്‍ പുതുപ്പളളി ഓര്‍ത്തഡോക്സ ്വലിയ പള്ളിയാണ് സൗകര്യമൊരുക്കിയത്. ഞായറാഴ്ചത്തെ കുര്‍ബാനയാണ് ആന്‍ഡ്രോയിഡ് ആപ്ളിക്കേഷനിലൂടെ മൊബൈലിലത്തെുന്നത്. വിദേശത്തുള്ളവര്‍ക്കടക്കം കുര്‍ബാന കാണാന്‍ ഏറ്റവും സൗകര്യപ്രദമായ മാര്‍ഗമെന്ന നിലയിലാണ് ഈ സംവിധാനമെന്ന് പള്ളി ഭാരവാഹികള്‍ പറഞ്ഞു. കുര്‍ബാനയില്‍ പങ്കെടുക്കുന്ന ബന്ധുക്കളെയും വിദേശത്തിരുന്ന് മൊബൈലിലൂടെ കാണാന്‍ കഴിയും. ഗൂഗ്ള്‍ പ്ളേ സ്റ്റോറില്‍നിന്ന് പുതുപ്പള്ളി പള്ളിയെന്ന ആപ്ളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തശേഷം ദേവാലയത്തില്‍ കുര്‍ബാന നടക്കുന്ന സമയത്ത് പ്ളേ ചെയ്താല്‍ ‘പ്രാര്‍ഥനകളും വൈദികനും’ കൈയിലത്തെും. ഡൗണ്‍ലോഡ് സൗജന്യമാണ്.
കോട്ടയത്തെ ഗ്രീന്‍ പിക്സല്‍ ടെക്നോളജി എന്ന സ്ഥാപനമാണ് ഇതിന്‍െറ ശില്‍പികള്‍. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് ഇത്തരമൊരു ആശയത്തിന് പിന്നിലെന്ന ്കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ എം.രഞ്ജിത് പറഞ്ഞു. ഇന്ത്യയില്‍ തന്നെ ആദ്യമായാകും ദേവാലയത്തിനായി ഇത്തരമൊരു ആപ്ളിക്കേഷന്‍ രൂപപ്പെടുത്തുന്നത്.
http://www.madhyamam.com/news/290091/140603
മനസാ വാചാ കർമണാ ദൈവചിന്തയിൽ ലയിച്ച് ജീവിതത്തെ ധന്യമാക്കേണ്ട ഒരു ജീവി യാന്ത്രികതയുടെ പിടിയിലമർന്ന് എത്രമാത്രം കഥാവശേഷനാകാം എന്നതിന്റെ തെളിവാണ് ദൈവാരാധന പോലും ഒരു യന്ത്രത്തിനു വിട്ടുകൊടുക്കുന്ന ഈ കണ്ടുപിടുത്തം. അത് വിശ്വാസത്തെയോ ധാർമികതയെയൊ പരിപോഷിപ്പിക്കും എന്ന് കരുതുന്ന പള്ളി ഭാരവാഹികളോടും മറ്റും എന്തുപറയാൻ! ദൈവാരാധനയെ യാന്ത്രികമാക്കാൻ തുടക്കമിട്ടത് ഷാലോം റ്റിവിയാണ്.
ReplyDeleteഇനി കൂദാശകളും മൊബൈൽ വഴി ആക്കാം. ഉദാ. തക്കതായ ഒരു ചിപ്സ് കണ്ടുപിടിച്ച് ശരീരത്തിൽ ഇംപ്ളാന്റ് ചെയ്യുക, പാപങ്ങളെല്ലാം ഒരു വൈദികന് sms ചെയ്യുക. റിമോട്ടിൽ ഞെക്കുമ്പോൾ മനസ്സ് അനുതാപം കൊണ്ട് നിറയണം. പ്രായച്ചിത്തവും (ഇത്ര രൂപയ്ക്ക് കുമ്പസാരിപ്പിക്കുന്ന വൈദികന്റെ ഫോണ്‍ ചാർജ് ചെയ്യുക എന്നൊക്കെയാകാം) പാപപ്പൊറുതിയും മൊബൈൽ വഴിതന്നെ വാങ്ങുക.ജീവിതത്തിൽ എല്ലാംതന്നെ യാന്ത്രികമാകുമ്പോൾ മനുഷ്യന് പ്രകൃതിയോട് വിടചൊല്ലാം. അതിന്റെ നാന്നിയാണ് ഇത്തരം കണ്ടുപിടുത്തങ്ങൾ.
ആത്മാവിൽ ഉയിർക്കൊള്ളേണ്ട ആരാധന, രൂപ-ഭാവ കൽപ്പിതങ്ങളായ കൂദാശകളായി മാറിയതിൽ തന്നെ യാന്ത്രികതയുടെ ആരംഭമുണ്ട്. "അദൃശ്യമായ പ്രസാദവരത്തെ നൽകുന്ന ദൃശ്യമായ അടയാളങ്ങളാണ് കൂദാശകൾ" എന്നാണ് ക്ലാസിക്കൽ നിർവചനം. അനുഷ്ഠിക്കുന്ന കർമങ്ങൾ യാന്ത്രികമായിട്ടാണെങ്കിൽ പോലും അതിൽ പ്രസാദവരമുണ്ട് എന്നൊരു എക്സ്റ്റൻഷൻ കൂടി ഈ നിർവചനത്തിനുണ്ട്. അതനുസരിച്ച്, ദൃശ്യമായ അടയാളങ്ങളുടെ മാനിഫെസ്റ്റെഷൻ ആണ് പ്രസാദവരത്തിന്റെ അളവുകോൽ എന്നാണ് സഭ പഠിപ്പിക്കാൻ ആഗ്രഹിക്കുന്നത്. ലക്ഷങ്ങൾ മുടക്കിയുള്ള പള്ളിപ്പെരുന്നാളുകൾ അതിന്റെ സൂചനയാണ്. യാന്ത്രികതയിൽ അമർന്ന ഒരു 'മരണസംസ്കാരം' തന്നെയാണിത്. ക്രിസ്തീയ സഭകളെയോർത്തു സങ്കടപ്പെടുമ്പോഴൊക്കെ വിചാരിക്കാറുണ്ട്, മരിച്ച കുഞ്ഞിന്റെ ജാതകമാണോ വീണ്ടും വീണ്ടും വായിക്കുന്നതെന്ന്. അടിസ്ഥാനപരമായി അതെന്താണോ അതിന്റെ സ്വാഭാവികമായ പരിസമാപ്തിയാണിത്!
Deleteകര്ത്താവേ,തിരുഹിതം ഇതാ നിവർത്തിയാകുന്നു! കുർബാന ദാ മൊബൈലിൽ കൂടി ഞങ്ങൾക്ക് കാണാം !,തിരുശരീരം ഭക്ഷിക്കാം, കുംബസാരിക്കാം ! ഒരായിരം ളോഹധാരികളീനിയും നാടുമുടിക്കാനും, പിന്നെ നാടായ നാടാകെ പള്ളീപണീയലും ഇനിയും വേണ്ടാപോലും ! എണ്‍പതുകളീലേ ഓസ്ട്രേലിയയിലും യൂറോപ്പിലും ഈ തിരക്കഥകൾ ടെലിവിഷൻ വഴി വീട്ടിലിരുന്നു, ഒരു സ്മാളും അടിച്ചോണ്ട് അച്ചായന്മാർ കുർബാന കാണുന്നതു സിട്നിയിൽ വച്ചു1986 il ഞാൻ കണ്ടിരുന്നു ..ഇന്നിതാ കാട്ടുപത്തനാപുരത്തു ആ വലിയ സംവിധാനം ! 'പള്ളിപണിയൽ' എന്ന ദുർവ്യയം. ആയിരമായിരം പാതിരിമാരെ തീറ്റിപ്പോറ്റേണ്ട ഭാരിച്ച ചുമതല, പാവം ആടുകളുടെ തലയിൽ നിന്നും ഒഴിവായി ! നിന്റെ രാജ്യം വരുന്നു !
ReplyDeleteമടിയനീച്ചകളേ വിട!
ReplyDeleteപള്ളികൂടത്തിൽ പോകാൻ മടി ,പഠിക്കാൻ മടി, മെയ്യനങ്ങി പണിയെടുക്കാനോ വലിയമടി ! ഇത്തരം 'സന്തതി' ഒരെണ്ണം കുടുംബത്തിലുണ്ടായാൽ മിടുക്കൻ തന്ത അവനെ അച്ചനാക്കും ! അതിലവൻ church politics കളിച്ചാൽ മെത്രാനായി ! പിന്നെ ജീവിതം പരമസുഖം ........
ഇത്തരക്കാർ തിങ്ങിവാഴുന്ന കലികാലക്രിസ്തീയസഭകളിൽ, മൊബൈൽ മൂലം കുര്ബാന/കൂദാശാതി കർമ്മങ്ങൾ ജനം കൈകൊണ്ടാൽ പിന്നെ ഇവര്ക്ക് കുര്ബാന/കൂദാശപ്പണി കുറഞ്ഞു എന്നല്ല ,തീരെ ഇല്ലാതാകും ! അതാതു സഭകൾ അച്ചടിച്ചു കയ്യിൽക്കൊടുത്ത കുര്ബാനപ്പുസ്തകംപോലും ഇവർക്കിനി ജല്പനത്തിനായി തുറക്കേണ്ടുന്ന ആവശ്യം വരില്ല .ഹാ ,ഹാ,, മടിയനീച്ച കണക്കെ വേലചെയ്യാതെ തേൻ നുകരുന്ന മടിയൻപാതിരിപ്പടയേ , "മാസലമാ""വിട !