Translate

Thursday, August 11, 2016

സി. മേരിയുടെ പ്രശ്‍നം ദേശീയ മാധ്യമ ശ്രദ്ധയിൽ


4 comments:

 1. KCRM സെക്രട്ടറി ശ്രീ റെജി ഞള്ളാനി കഴിഞ്ഞദിവസം എഴുതിയിരുന്ന താഴെ കൊടുക്കുന്ന കാര്യവും ഇതോടൊപ്പം വായിക്കേണ്ടതാണ്:
  കന്യാസ്ത്രീയെ ഭ്രാന്തിനുള്ള മരുന്നു കഴിപ്പിച്ചെന്ന വെളിപ്പെടുത്തൽ സിററിങ്‌ ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണം....
  അനാഥക്കുട്ടികളുടെ പേരിൽ എത്തുന്ന പണമൊന്നും അവർക്ക് കൊടുക്കുന്നില്ലന്നും താനതിനെ എതിർത്തിരുന്നു എന്നും സിസ്റ്റർ മേരി വെളിപ്പെടുത്തി. മഠത്തിലെ ചില അരുതാത്ത പ്രവൃത്തികളെയും അവർ എതിർത്തിരുന്നതായി പറഞ്ഞു.
  ഈ സാഹചര്യത്തിൽ കത്തോലിക്കാ സഭയുടെ നിയന്ത്രണത്തിലുള്ള അനാഥാലയങ്ങളെക്കുറിച്ച് അടിയന്തിര അന്വേഷണം ആരംഭിക്കണം. അടുത്തയിടെ മുസ്ല്ം സമുദായത്തിനു കീഴിലുണ്ടായിരുന്ന അനാഥാലയങ്ങളെയും കുട്ടികളെയും സംബന്ധിച്ച് അന്വേഷിച്ച് വളരെയധികം കുട്ടികളെ കസ്റ്റഡിയിലെടുക്കുകയും തിരിച്ചയക്കുകയും ചെയ്തിരുന്നു. എന്നാൽ സഭയുടെ കീഴിലെ സ്ഥാപനങ്ങളെക്കുറിച്ച് ഒന്നും കേട്ടില്ല. ഇതൊരുതരം വിവേചനമല്ലേയെന്ന് ആരെങ്കിലും പറഞ്ഞാൽ തെറ്റെന്നു പറയുവാൻ കഴിയുമോ?

  കന്യാസ്ത്രീ മഠങ്ങളിൽ വീഞ്ഞുണ്ടാക്കുന്ന പ്രവൃത്തിയും നിർത്തേണ്ടതുതന്നെയെന്ന കാര്യത്തിൽ സംശയമില്ല.
  മേരി സിസ്റ്ററുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ അടിയന്തിര നടപടികൾ സ്വികരിക്കുവാൻ സർക്കാർ തയ്യാറാവണം.

  കേരളത്തിൽ 450-തിലധികം അനാഥമന്ദിരങ്ങളുണ്ട്. കോട്ടയം ജില്ലയിൽ മാത്രം സർക്കാർ ഫണ്ടു വാങ്ങുന്ന 56 അനാഥമന്ദിരങ്ങളും ഓൾഡേജുഹോമുകളുമുണ്ട്. ഇത്രമാത്രം അനാഥക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്ന നെറികെട്ട ജനമാണ് കോട്ടയത്തും മറ്റു ജില്ലകളിലുമെന്നാണൊ ഇതിനർത്ഥം? അതോ പണത്തിനുവേണ്ടി സാധാരണക്കാരുടെ മക്കളെയും ഇവർ കണക്കിനകത്ത് അനാഥരാക്കിയിരിക്കുകയാണോ എന്ന് അന്വേഷിക്കണം.

  ReplyDelete
 2. കർത്താവിന്റെ മുന്തിരിത്തോട്ടത്തിലെ വേലക്കാരെന്നു സ്വയം നടിച്ചു ക്രിസ്ത്യൻ സമൂഹത്തെ അടക്കിഭരിക്കുന്ന പാതിരി/പാസ്റ്റർമോന്മാർ കാണിക്കുന്ന ദൈവവേലയിൽ ചിലതു മാത്രമാണ് വിധവമാരുടെ വീടുകളെ വിഴുങ്ങുകയെന്നത് ! എന്റെ അടുത്ത ഒരു സ്നേഹിതൻ പറഞ്ഞ അനുഭവസാക്ഷ്യം ഇവിടെക്കുറിക്കുന്നു ! അദ്ദേഹത്തിൻറെ അരിമില്ലിൽനിന്നും 200 ടൺ [ഏറ്റവും വിലകുറഞ്ഞ] അരി കത്തോലിക്കാ കത്തനാരന്മാർ വാങ്ങി, പുതിയ പേരുള്ള ചാക്കിൽ നിറച്ചു, വാങ്ങിയതിന്റെ ഇരട്ടിവിലയ്ക്ക് [ജൈവക്രിഷിനെല്ലിന്റെ അരിയെന്നു കള്ളം പറഞ്ഞു,] ജനത്തെ കബളിപ്പിച്ചു വിൽക്കുന്നു പോലും ! കോതമംഗലം , പാലാ നാടുകളിൽ കത്തനാരുടെ പാലേ കന്യാമഠങ്ങളിൽ വാങ്ങാവുപോലും ! കത്തനാരന്മാർ അരി/പാൽ/പഞ്ചസാര പലവ്യഞ്ജനം മുതലായവ വിൽക്കാൻ തുടഞ്ഞിയിരിക്കുന്നു പള്ളികളിലൂടെ ! കഴിഞ്ഞയിടെ ചങ്ങനാശേരിക്കടുത്തൊരു പള്ളിയിൽ, കത്തനാര് പുണ്ണ്യാഹം തളിച്ച പോത്തിറച്ചി ഈസ്റ്ററിനു ഇരട്ടിവിലയ്ക്കു പള്ളിയിൽ വിറ്റതു വാർത്തയായതും ഞാൻ ഓർത്തുപോയി ! പലവ്യഞ്ജനം വിൽക്കാൻ കന്യാമഠങ്ങളിൽ ഏതുനേരത്തും നിറങ്ങുന്ന ജാരൻപാതിരിമാർ സൂക്ഷിക്കുക , സദാചാരച്ചട്ടമ്പികൾ ഇന്നല്ലെങ്കിൽ നാളെ നിങ്ങളെ കൈകാര്യം ചെയ്യും നിശ്ചയം ! "ഹിന്ദുമൈത്രി ഉറങ്ങുന്ന സിംഹമാണെ ,ആടുകളെ കരയിച്ചാൽ സിംഹമുണരും " samuelkoodal

  ReplyDelete
 3. ശ്രീ തേലെക്കാടനെന്ന പുരോഹിതൻ സിസ്റ്റർ മേരി സെബാസ്ററ്യന്റെ ജീവനാംശ പ്രശ്നത്തിൽ മനുഷ്യത്വമില്ലാതെയാണ് സംസാരിക്കുന്നത്. "ഒരു പുരോഹിതൻ അല്ലെങ്കിൽ ഒരു കന്യാസ്ത്രി സഭ വിടുമ്പോൾ അവർക്ക് നഷ്ട പരിഹാരം കൊടുക്കാൻ സഭ കടപ്പെട്ടിട്ടില്ലെന്നാണ്" അയാളുടെ അഭിപ്രായം. കാനോൻ നിയമം അങ്ങനെ പറയുന്നില്ലെന്നും ശ്രീ തേലെക്കാടൻ പറഞ്ഞു.

  ഇന്ത്യൻ മണ്ണിൽ കാനോൻ നിയമം അടുക്കളയിൽ തീ കത്തിക്കാൻ കൊള്ളാമെന്നു ശ്രീ തേലെക്കാടൻ മനസിലാക്കണം. രാജ്യദ്രോഹം പുലമ്പാതെ മനുഷ്യനായി സംസാരിക്കൂ. ഇറ്റാലിയൻ നാവികർ കേരളത്തിന്റെ കടൽത്തീരത്ത് രണ്ടു മുക്കവരെ വെടി വെച്ച് അപായപ്പെടുത്തിയ നാളുകളിലും കർദ്ദിനാൾ ആലഞ്ചേരി ഇവിടം ഇറ്റലിയാണെന്നും ഓർത്തുപോയി. സാക്ഷാൽ പത്രോസ് മുക്കവന്റെ പിൻഗാമിയായിരുന്നെങ്കിൽ അദ്ദേഹമന്നു മുക്കവരുടെ പക്ഷം ചേർന്ന്, സംസാരിക്കുമായിരുന്നു. പകരം ഇറ്റലിയുടെ വക്താവിനെപ്പോലെയാണ് കർദ്ദിനാൾ സംസാരിച്ചത്. സഭയിൽ വരുന്നവർ സേവനത്തിനാണെന്നും പുരോഹിതരും കന്യാസ്ത്രികളും സഭയുടെ പ്രൊഫഷണൽ ജോലിക്കാരല്ലെന്നും മനുഷ്യത്വത്തിന്റെ പേരിൽ ഒരു കന്യാസ്ത്രീയ്ക്ക് ജീവിക്കാൻ പണം കൊടുത്തുവെന്നുമൊക്കെയാണ് തേലെക്കാടൻ കത്തനാർ സഭയുടെ വക്താവായി സംസാരിച്ചത്. ഇങ്ങനെ അഭിപ്രായം പറയുന്നവർ സഭയുടെ തലപ്പത്തിരിക്കുന്നതിലും സഭാ മക്കൾ ലജ്ജിക്കണം.

  സഭയിലുള്ള പുരോഹിതരും കന്യാസ്ത്രികളും സേവനം മാത്രം ചെയ്യാൻ മിണ്ടാപ്രാണികളായ നുകം വെച്ച കാളകളല്ലെന്നും മിസ്റ്റർ തേലെക്കാടനറിയുക. ജീവിതം ഒന്നേയുള്ളൂ. അത് ആസ്വദിച്ചു ജീവിക്കേണ്ടവരുടെ ധാർമ്മിക അവകാശവുമാണ്. സുന്ദരമായ ആ കന്യാസ്ത്രീയുടെ ജീവിതത്തെ സഭ ചൂഷണം ചെയ്തതെന്നും മനസിലാക്കണം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ മനുഷ്യത്വത്തെ മാനിക്കുന്ന ഭരണഘടനയുണ്ട്. അവിടെ കാനോൻ നിയമം വിളമ്പേണ്ടയാവശ്യമില്ല.

  മനുഷ്യത്വത്തെപ്പറ്റി സംസാരിക്കുമ്പോൾ യേശുവിന്റെ വചനങ്ങളാണ് മാതൃകയാക്കേണ്ടത്. രാവിലെ വന്നവനും വൈകി വന്നവനും ഒരേ കൂലി കൊടുത്ത കാര്യവും വചനത്തിലെ യേശു പറഞ്ഞ ഉപമയിലുണ്ട്. ക്രിസ്തു ശിഷ്യർ ഒന്നായി ഒരേ കുടുംബമായി ജീവിക്കുകയും അന്നന്നുള്ള അപ്പം പങ്കു വെയ്ക്കുകയും ചെയ്തു. അതെ സമയം തേലെക്കാടന്റെ വായിൽനിന്നു വരുന്നത് ലൂസിഫറിന്റെ വാക്കുകളാണ്. "അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായവരേ, എന്റെ സമീപം വരൂവെന്ന" ക്രിസ്തു വചനം ധിക്കരിച്ച്‌, അദ്ധ്വാനിക്കുന്നവരുടെ ചോര കുടിക്കാനാണ് ശ്രീ തേലെക്കാടനെപ്പോലുള്ളവർ ചിന്തിക്കുന്നത്. യേശുവിനു ചുറ്റുമുണ്ടായിരുന്ന യഹൂദ ഗുണ്ടകളെയും ഫരീശീയരെയും പോലെ ഗുണ്ടകളുടെ വിളയാട്ടവും സഭയിൽ മുഴങ്ങി കേൾക്കുന്നു.

  അദ്ധ്വാനിച്ച ഫലം അദ്ധ്വാനിച്ചവർക്കായി പങ്കു വെക്കുന്നതിനു പകരം വൻകിട മന്ദിരങ്ങളും ഷോപ്പിംഗ് കോമ്പ്ലെക്സുകളും പണിതുയർത്താൻ സഭയാഗ്രഹിക്കുന്നു. പട്ടികളെപ്പോലെ വിയർക്കുന്നവന്റെ അപ്പക്കഷണവും തട്ടിപ്പറിക്കുന്നു. ആത്മീയതയ്ക്കു പകരം സഭ വ്യാവസായിക മനോഭാവം പുലർത്തുന്നു. വനമാഫിയാകൾക്ക് കൂട്ടുനിന്ന് വനങ്ങളും നശിപ്പിക്കുന്നു. പ്രകൃതിയെ ദുഷിപ്പിക്കുന്നു. വിധവകളുടെ കൊച്ചു കാശു പിടിച്ചു പറിച്ചുകൊണ്ട് ആധുനിക സുഖസൗകര്യങ്ങളോടെ പുരോഹിതരും കന്യാസ്ത്രികളും ജീവിക്കുന്ന ചരിത്രമാണ് സഭയ്ക്കുള്ളത്. തീവെട്ടിക്കൊള്ളക്കാർക്ക് സമാനമായ ഏതാനും കർമ്മിലീത്താ കന്യാസ്ത്രികളും പുരോഹിതരുമൊത്തു ഒരു പാവപ്പെട്ട കന്യാസ്ത്രിയെ ക്രൂശിക്കാൻ ശ്രമിക്കുന്നത് മനുഷ്യത്വത്തോട് ചെയ്യുന്ന അവഹേളനമാണ്. അവരെ മോഷണക്കേസിലും മറ്റു കള്ളക്കേസുകളിലും കുടുക്കി തേജോവധം ചെയ്യുന്നതും കഷ്ടമാണ്.

  ReplyDelete
 4. "മുഖം മനസിന്റെ കണ്ണാടി" എന്ന കവിവചനം സത്യമെങ്കിൽ , ശ്രീ തേലെക്കാടനെന്ന പുരോഹിതൻ ആരെന്നും അയ്യാളുടെ "ഹൃദയം ദേവാലയമാണോ , പ്രേതാലയമാണോ" എന്നൊക്കെ ഒറ്റനോട്ടത്തിൽ അരിയാഹാരം കഴിക്കുന്ന ആർക്കും പെട്ടന്ന് മനസിലാക്കാം ! പക്ഷെ എന്റെ സ്നേഹിതൻ ശ്രീ ജോസഫ് മാത്യുവിന്റെ ഈ പ്രയോഗങ്ങൾ വെറും ആടുകളായി ജീവിക്കാൻ വിധിക്കപ്പെട്ട ഇരുകാലികൾക്കു മനസിലാകില്ല ! "ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ മനുഷ്യത്വത്തെ മാനിക്കുന്ന ഭരണഘടനയുണ്ട്. അവിടെ കാനോൻ നിയമം വിളമ്പേണ്ടയാവശ്യമില്ല." &
  "ഇന്ത്യൻ മണ്ണിൽ കാനോൻ നിയമം അടുക്കളയിൽ തീ കത്തിക്കാൻ കൊള്ളാമെന്നു ശ്രീ തേലെക്കാടൻ മനസിലാക്കണം. രാജ്യദ്രോഹം പുലമ്പാതെ മനുഷ്യനായി സംസാരിക്കൂ". ആദ്യമായി നീ മനുഷ്യനാകൂ പുരോഹിതാ... താങ്കളെ കണ്ടാലറിയാം താങ്കളുടെ സഭയുടെ സൗകുമാര്യത ....
  ആടുകളെ അയവിറക്കൂ...മനസിന്റെ അയവിറക്കലാണ് വീണ്ടുവിചാരം ! "വീണ്ടുവിചാരമില്ലാത്ത ഒരുകൂട്ടം കാളയെ തിന്നികൾ" എന്ന് നാം ഭാരതമക്കൾ അറിയപ്പെടേണമോ? 'ഭാ' എന്നാൽ അറിവ് / ജ്ഞാനം എന്നാണു വിവക്ഷ! വിജ്ഞാനത്തിൽ രമിക്കുന്നവൻ / രതിയിലാകുന്നവൻ = ഭാരതീയൻ ! അറിയാൻ ശ്രമിക്കൂ വിശ്വാസം മടിയന്റെ ശീലമാണ് അജങ്ങളെ! samuelkoodal

  ReplyDelete