Translate

Wednesday, August 31, 2016

ഭ്രാന്തിനുള്ള മരുന്ന് -കന്യാസ്ത്രീ പരാതിനൽകി.
2 comments:

 1. ശ്രീ.ബിബിൻ തെക്കേക്കര എന്ന നാമമുള്ള ഒരു പാതിരിപ്പയ്യൻ ഇന്നലെ എന്നെ വടക്കേ ഇന്ത്യയിൽ നിന്നും ഫോണിലൂടെ വിരട്ടി, പിന്നീട് ഉപദേശിച്ചു, ഒടുവിൽ അപേക്ഷിച്ചു! വിഷയം ഒന്നുതന്നെ "സഭയെ / സഭയുടെ അത്താണികളായ പുരോഹിതരെയും, അവരുടെ വെപ്പാട്ടിമാരായി കഴിയാൻ വിധിക്കപ്പെട്ട പാവം കന്യകാമണവാട്ടിമാരെയും, ആക്ഷേപിക്കുന്ന രീതിയിൽ മേലിൽ അല്മായശബ്ദമോ സത്യജ്വാലയെ ലോകത്തോടൊന്നും പറയരുത് ",അത്രതന്നെ!

  "അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോട് പറ്റിച്ചേരുക " എന്ന വിവാഹകൂദാശയിലെ കത്തനാരുടെ ചൊല്ലിനുപകരം, "അപ്പനെയും അമ്മയെയും വിട്ടു സഭയോട് പറ്റിച്ചേർന്നു, ജനത്തെ കർത്താവിന്റെ പേരിൽ പറ്റിച്ചു രാജാക്കന്മാരായി വാഴുക" എന്ന വിശ്വാസപ്രമാണത്തിൽ മാനമാഴ്ത്തി ജീവിക്കുന്ന ഇവരെ വെറുതെ വിടുക എന്നതാണ് ശ്രീ.ബിബിൻ മോന്റെ അപേക്ഷ! കർത്താവിന്റെ പൊന്നു ബിബിൻമോനെ, മോൻ എത്രയും പെട്ടന്ന് ളോഹയൂരി ആ തയ്യൽക്കാരനോ സഭയ്‌ക്കോ തിരികെ കൊടുത്തിട്ടു ഞങ്ങളുടെ [നീതിക്കായി വിശന്നു ദാഹിക്കുന്ന ഭാഗ്യവാന്മാരുടെ] കൂടെ കൂടി ഈ പോരാട്ടത്തെ വിജയിപ്പിക്കൂ, എന്നേ എനിക്ക് പറയുവാനുള്ളൂ ! എന്റെ അയവാസി ഒരുകൊച്ചൻ കത്തനാരായി, സഭ അവനെ മെത്രാനാക്കില എന്ന് കണ്ടപ്പോൾ അവൻ ആ ളോഹയൂരി സഭയുടെ മോന്തയ്ക്കു എറിഞ്ഞിട്ടു, ഒരു രണ്ടാം കെട്ടുകാരി ഹിന്ദു വനിതയെ വിവാഹംചെയ്തു, അവളുടെ വിധവയെന്ന നാമം ഇല്ലാതെയാക്കി ഭർതൃമതിയാക്കി കർത്താവിനെ സുഖിപ്പിച്ചു [കാരണം, വിധവമാരുടെ വീടിനെ ഈ കത്തനാർ വിഴുങ്ങിയില്ല]; പാവം യഹോവയും ഹാപ്പി [കാരണം, ഇവൻ ഏകനായിരിക്കുന്നതു നന്നല്ല എന്ന അതിയാന്റെ വ്യാമോഹം തന്നെ]!

  പുരോഹിതാ, നിന്റെയീ 'വിശപ്പെന്ന രോഗം' ഏതു 'മന്നാ' തിന്നാൽ മാറും? ഇനിയും നിന്റെ വിശപ്പടക്കാൻ കർത്താവിന്റെ മണവാട്ടിമാരെന്ന വ്യാജേന കൂടെപ്പൊറുക്കാൻ പെൺപിള്ളേരെ കേരളത്തിലെ ഒരു നാറിയ നസ്രാണിക്കുടുംബവും വിട്ടുതരില്ല നിശ്ചയം ! തൊഴിലുറപ്പു പദ്ധതിയാണത്തിനു ഒന്നാം കാരണം / രണ്ടാമതീ ഞങ്ങളും ! സോഷ്യൽ മീഡിയായുടെ കരങ്ങളിൽ ക്രിസ്തുവിന്റെ 'സത്യസുവിശേഷം' അതിവേഗം ലോകമെല്ലാം വ്യാപിച്ചുപറക്കും ,നിങ്ങൾ ഇത്രകാലം അതിനെ മൂടിവച്ചിരുന്നെങ്കിലും ! "സത്യമേവജയതേ" samuelkoodal

  ReplyDelete
 2. വെളിച്ചമേ,നയിച്ചാലും!
  ആത്മജ്ഞാനമില്ലാതെ, 'ഞാൻ ' എന്ന ബോധചൈതന്യത്തെ അറിയാതെ, കാലാകാലമായി കുരുടന്മാരായ പുരോഹിതർ ആത്മീകാന്ധതയിലേക്കു നയിച്ച, ജീവന്റെ വഴിയറിയാതെ ഉഴലുന്ന ലോകത്തിനു, സത്യത്തിന്റെ പ്രഭാപൂരം കാണിക്കുവാനായി ," 'ഞാൻ ' തന്നെ വഴിയും സത്യവും ജീവനും ആകുന്നു " എന്ന ഭാരത ദര്ശനത്തിന്റെ പരമമായ സത്യം, ഗലീലിയാകടൽപ്പുറത്തു തിരമാലകളെ സാക്ഷിയാക്കി 2000 കൊല്ലങ്ങൾക്കുമപ്പുറം വിളിച്ചു പറഞ്ഞ ലോകഗുരുവായ ശ്രീയേശുവിന്റെ അനുയായികളെ വീണ്ടും തലമുറകളായി ചൂഷണം ചെയ്തു രാജകീയമായി അഹങ്കരിച്ചു ജീവിക്കുന്ന [സ്വയം കയ്യാപ്പകൾ ചമയുന്ന] ഓരോ പുരോഹിത മനസുകളോടും എനിക്കുണ്ടായ ആത്മരോഷമാണീ കുറിക്കുന്ന കടലാസുതന്നെ ! "ദൈവമേ നീ ശുദ്ധമുള്ളവനാകുന്നു " എന്നു കുട്ടിക്കാലത്തുരുവിട്ട കൗമായിലെ ആദ്യമന്ത്രം ആയിരമായിരം സ്തുതിഗാനങ്ങളായി ഭക്തിയുടെ മഷിക്കൂട്ടുകൊണ്ടെഴുതിയ മാനമാണെന്റെ തൂലിക!,ഇതിൽ വ്യക്തിഹത്യയില്ല, പകരം ദൈവപൂജമാത്രമേയുള്ളൂ..
  "ഞാനും പിതാവും ഒന്നാകുന്നു "എന്ന ശ്രീയേശുവിന്റെ 'സ്വയമറിയൽ' ഓരോ മനനമുള്ള മനുഷ്യ മനസുകൾക്കും ഉണ്ടാകട്ടെ എന്ന പ്രാർത്ഥന മാത്രമാണീ രചനയുടെ പ്രേരണാശക്തി ! എൻറെയീ ആത്മസമർപ്പണത്തെ നിന്ദിക്കാതെ / വന്ദിക്കാതെ ഒരുകുറി വായിക്കുവാൻ കണ്ണുള്ള എല്ലാ മനുഷ്യപുത്രന്മാരോടുമായി പ്രാർത്ഥിക്കുന്നു! "ദൈവമേ നിനക്കുസ്തുതി" എന്ന് ജല്പനം ചെയ്യാതെ "സഹോദരാ / അയൽക്കാരാ, നിന്നെ ഞാൻ എന്നെപ്പോലെ സ്നേഹിക്കുന്നു " എന്ന് മൗനമായെങ്കിലും മന്ദ്രിക്കുവാൻ മനസുകളെ ഉണരുവീൻ.. "ഉത്തിഷ്ഠതാ ജാഗ്രതാ പ്രാപ്യവരാ നിബോധത "... സാമുവേൽ കൂടൽ.

  --
  Love and Regards
  Samuel Koodal
  www.samuelkoodal.com
  Mob: 91- 9447 333 494

  ReplyDelete