Translate

Friday, October 13, 2017

സാന്ഫ്രാ ന്സിസ്കോ സീറോ-മലബാര്‍ ഇടവകയില്‍ സമരം തുടരുന്നു



ലേയ്റ്റീസ് ഫോര്‍ ജസ്റ്റീസ്

ഇടവകകാര്യങ്ങളില്‍ ക്രിയാത്മകമായി ഇടപെട്ടുപോന്ന ഒരുകൂട്ടം ഇടവകക്കാരുടെപേരില്‍, ഷിക്കാഗോ രൂപതയുടെ മൗനാനുവാദത്തോടെ, ഗൗരവതരമായ കുറ്റങ്ങള്‍ചുമത്തി വക്കീല്‍നോട്ടീസയച്ചതിനെതിരെ, 'ലേയ്റ്റീസ് ഫോര്‍ ജസ്റ്റീസ്' (Laities for Justice) എന്ന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 8-ാം തീയതി ഞായറാഴ്ച, ആരംഭിച്ച ഉപവാസപ്രാര്‍ത്ഥനായജ്ഞം (Sit-in-Prayer & Fasting) -കാണുക, സത്യജ്വാല സെപ്തം. ലക്കം: പേജ് 24-തുടര്‍ന്നുള്ള എല്ലാ ഞായറാഴ്ചകളിലും ശക്തമായി നടന്നുവരുകയാണ്. ഒക്‌ടോബര്‍ 8-ലേതുള്‍പ്പെടെ ഇതുവരെ 5 ഞായറാഴ്ചകളില്‍ ഉപവാസസമരം നടന്നുകഴിഞ്ഞു.

'ലേയ്റ്റീസ് ഫോര്‍ ജസ്റ്റീസ്' ഉന്നയിക്കുന്ന ആവശ്യങ്ങള്‍

1. സഹഇടവകക്കാര്‍ക്കെതിരെ വക്കീല്‍ നോട്ടീസയപ്പിക്കാന്‍ പിന്നില്‍പ്രവര്‍ത്തിച്ചവരെ പള്ളിക്കമ്മറ്റിയില്‍നിന്നും മറ്റു സമിതികളില്‍നിന്നും പുറത്താക്കുക.

2.വ്യാജ ആരോപണങ്ങള്‍ കെട്ടിച്ചമച്ച് വക്കീല്‍ നോട്ടീസയച്ചതിന് പരസ്യമായി ക്ഷമാപണം നടത്തുക.

3. എല്ലാ വ്യാജആരോപണങ്ങളും വക്കീല്‍ നോട്ടീസും പിന്‍വലിക്കുക.

4. പള്ളിഫണ്ടുപയോഗിച്ചു നടത്തുന്ന, വസ്തുവകകളുടെ എല്ലാ കൊടുക്കല്‍ - വാങ്ങലുകള്‍ക്കുംമുമ്പ് സ്വതന്ത്രമായും ശരിയായ രീതിയിലും വിലനിര്‍ണ്ണയംനടത്തി പൊതുയോഗത്തിന്റെ അംഗീകാരംനേടുക.

5. പള്ളിക്കമ്മറ്റിയിലേക്കും മറ്റു സമിതികളിലേക്കുമുള്ള തിരഞ്ഞെടുപ്പുകള്‍ക്ക് രഹസ്യവോട്ടിംഗ് സമ്പ്രദായം അംഗീകരിക്കുക.

ഒത്തുതീര്‍പ്പു ശ്രമങ്ങളുമായി ഇടവകയിലെ വളരെപ്പേര്‍ വികാരിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. സമരം നീളുന്തോറും, ഇടവകക്കാരില്‍ ഇടവക-രൂപതാധികൃതരോടുള്ള നീരസവും സമരക്കാരോടുള്ള അനുഭാവവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. സജീവമായിരുന്ന ഇടവകക്കൂട്ടായ്മകളിലെ പ്രവര്‍ത്തനങ്ങള്‍ നിശ്ചലമായത് ഇതിന്റെ പ്രതിഫലനമായാണ് വിലയിരുത്തപ്പെടുന്നത്.

ഏതാനും അമേരിക്കന്‍ പത്രങ്ങളിലും, മലയാളികളുടെ നേതൃത്വത്തിലുള്ള ഏതാണ്ടെല്ലാ സാമൂഹിക മാധ്യമങ്ങളിലുമായി സമരവാര്‍ത്ത കാട്ടുതീപോലെ പടര്‍ന്നുകൊണ്ടിരിക്കുകയാണിപ്പോള്‍. എല്ലാ ഭാഗത്തുനിന്നും സമരത്തിനനുകൂലമായ പിന്തുണ ലഭിച്ചുകൊണ്ടുമിരിക്കുന്നു. 'KCRM - നോര്‍ത്ത് അമേരിക്ക' എന്ന പേരില്‍ അമേരിക്കയില്‍ പുതുതായി രൂപംകൊണ്ട സഭാനവീകരണപ്രസ്ഥാനം, അതിന്റെ സെപ്തം.30-ലെ ഷിക്കാഗോ സമ്മേളനത്തില്‍ ഈ സമരത്തെക്കുറിച്ചു ചര്‍ച്ചനടത്തുകയും ഇതിന് എല്ലാവിധത്തിലുമുള്ള പിന്തുണ പ്രഖ്യാപിക്കുകയുംചെയ്തു.

മുഖം കൂടുതല്‍ വികൃതമാകുന്നതിനുമുമ്പ്, ദുര്‍വാശി അവസാനിപ്പിച്ച്, തെറ്റു തിരുത്തുവാനുള്ള വിവേകം ഇടവക-രൂപതാധികൃതര്‍ക്കുണ്ടാകുമെന്ന പ്രതീക്ഷയിലാണ്, 'Laities for Justice' -ന്റെ പ്രവര്‍ത്തകര്‍.

(കൂടുതല്‍ വിവരങ്ങള്‍ക്ക് ഫെയ്‌സ് ബുക്കില്‍, 'Laities for Justice' സന്ദര്‍ശിക്കുക.)

1 comment:

  1. You can go and practice the available latin faith in America which is linked to the pope.You gave a warm welcome to this Syro മലബാർ and huge funds. Now they are using the funds to sue aganist you.

    ReplyDelete