Translate

Sunday, November 5, 2017

''അഭയാശ്രമം'' കൂടലിൽ!

''അഭയാശ്രമം'' കൂടലിൽ!

വെറും മേല്കോയ്മയുടെ പേരിൽ, പോപ്പിന് കോടികൾ കപ്പം [കൈക്കൂലി] കൊടുത്ത്, മാസംതോറും പുതിയപുതിയ വിശുദ്ധരെയും            പുന്ന്യാളരെയും സൃഷ്ടിക്കുന്ന കത്തോലിക്കാ പൗരോഹിത്യ പ്രസ്ഥാനത്തിന് ഒരു ''നവീകരണം'' എന്നോണം ആഗോളമായി അലയടിക്കുന്ന വിപ്ലവചിന്തകരായ KCRM കാരോട് എനിക്കുള്ള ഒരു വിനീതാഭ്യര്ഥനയാണിത് !

കത്തോലിക്കാ സഭയിലെ സദാചാരം നഷ്ടപ്പെട്ട പുരോഹിതരാൽ, അവരുടെ മണവാട്ടിമാരാൽ അധിദാരുണം കൊല്ലപ്പെട്ട അഭയയെന്ന പുതുമണവാട്ടിക്കു  മരണാനന്തര ബഹുമതിയായി ഒരു''പത്മഭൂഷണം'' പോലും നമ്മുടെ സർക്കാർ ഇതുവരെ കൊടുക്കാത്തതുമൂലവും , സഭയുടെ ആഭാസത്തരത്തിനെതിരായി പൊരുതി മരിച്ച അഭയയെ ഒരുകാലത്തും പുണ്യവതിയായോ വാഴ്ത്തപ്പെട്ടവളായോ വത്തിക്കാൻ വാഴിക്കുകയില്ല / കാശു കീശയിൽ വീഴാതെ പോപ്പ് അനങ്ങുക പോലുമില്ലെന്ന കാര്യവും കണക്കിലെടുത്തു, എന്റെ പ്രീയപ്പെട്ട KCRM മേ, എന്തുകൊണ്ടു നമുക്കീ sr .അഭയയെ ഒരു പുണ്ണ്യവതിയായി വാഴ്ത്തിക്കൂടാ ? ആ പുണ്ണ്യവതിയെ രൂപക്കൂട്ടിലാക്കിക്കൂടാ? കാശു വാരാൻ ഭക്തിപോരെ ? 

പോപ്പിന്റെ അനുമതിയില്ലാതാണല്ലോ പരുമലയിൽ ഒരു പുന്ന്യാളനെ കോട്ടയം ഓർത്തോഡോകസ് സംഘടന വാഴിച്ചു കാശു വാരുന്നത്! ഇതുകണ്ട് അസൂയ മൂത്ത മൂവാറ്റുപുഴ ഓർത്തോഡോക്സ് കാതോലിക്കാ 2011 ഇൽ പരുമലയിൽ ഒരു ഡ്യൂപ്ലിക്കേറ്റ് ''പരുമല പുന്ന്യാളനെ'' നിർമ്മിക്കാൻ ആലോചനയായപ്പോൾ, ''പരിമലയ്ക്കും ഡ്യൂപ്ലിക്കേറ്റ് '' എന്ന എന്റെ കവിത [മലങ്കരസഭ nov2011 ലക്കം] ആ കുബുദ്ധികളുടെ കണ്ണ് തുറപ്പിച്ചതും , എന്നാൽ ആ കവിത പബ്ലീഷ് ചെയ്ത കുറ്റത്തിന് ''മലങ്കരസഭ'' മാസികയുടെ എഡിറ്റോറിയൽ ബോര്ഡിനെ ആകമാനം കോട്ടയം സുന്നഹദോസ്  മാറ്റിയതും ഞാൻ ഓർത്തു പോകുന്നു!

KCRM ന്റെ ഒരു പുരോഹിതൻ കുടലിൽ വന്നു കൂദാശ ചെയ്യാമെങ്കിൽ നമുക്കൊരു ''അഭയാ'' കുരിശടി കുടലിൽ സ്ഥാപിക്കാൻ, [പുനലൂർ മൂവാറ്റുപുഴ ടുറിസ്റ് ഹൈവേയുടെ ഓരത്തു] ആവശ്യമായ സ്ഥലം ഞാൻ ദാനമായി കൊടുക്കണമെന്നു പറഞ്ഞപ്പോൾ ,കാഞ്ഞിരപ്പള്ളിയിലുള്ള എന്റെ സ്നേഹിതൻ Mr . ജോസ് കെ മാത്യു ''വെരിഗുഡ്‌'' പറഞ്ഞു, കൂടാതെ നിര്മാണച്ചിലവിനു  സഹായം തരാമെന്നും സമ്മതിച്ചു ! എങ്കിൽ അഭയയുടെ കുരിശടിയിലെ വരുമാനം KCRM ന്റെ നല്ല പ്രവർത്തികൾക്കായി നമുക്ക് ഉപയോഗിക്കാം ! വിറ്റുവരവ് കൂടിയാൽ പാലായിലും മറ്റനേകം കവലകളിലും അഭയയുടെ കുരിശടികൾ താനേ ഉയരും, ഭക്തിയും ഉണരും നിശ്ചയം!

 പോപ്പിന് കപ്പം കൊടുക്കാതെ നാടാകെ ശ്രീ നാരായണ ഗുരുവും പരുമലപുന്ന്യാളനും , st ജോർജ് പുന്ന്യാളനും [അങ്ങിനെ പലരും] കാശു വാരാൻ ഇതൊരു കൃഷിയാക്കിയപ്പോൾ എന്തുകൊണ്ട് അഭയമാത്രം കാലത്തിന്റെ ഇരുളിലേക്ക് തമസ്ക്കരിക്കപ്പെടുന്നു ? അരുത്‌, അരുതരുതു് ! ഉണരൂ  ഉണരൂ വേഗം നീ യുവാവാണീ,[ KCRM ] പ്ളീസ്

ഇങ്ങനെ നാം നാടാകെ കുരിശടികൾ പണിതാൽ, ഊരാകെ പള്ളികളും ശവപ്പറമ്പുകളുമാക്കിയാൽ ഈ മണ്ണിന്റെ മക്കൾ ചുമ്മാതിരിക്കില്ല നിശ്ചയം ! പോപ്പിന്റെ ''പുന്ന്യാളകമ്പനി'' ഭാരതത്തിൽ                ''പുന്ന്യാളനിർമാണം'' നിർത്തേണ്ട കാലം അരികെ അരികെ അരികെ.. ...samuelkoodal

No comments:

Post a Comment