Translate

Saturday, April 6, 2019

SOS സമരപ്രഖ്യാപന കൺവെൻഷൻ ഏപ്രിൽ ആറ് (ശനി) വൈകീട്ട് മൂന്നരക്ക് ഡോ.എം. ലീലാവതി ഉത്ഘാടനം ചെയ്യുന്നു

Riju Kanjookkaran Kanjookkaran
കുറവിലങ്ങാട് കോൺവെന്റിലെ സിസ്റ്റേഴ്സ് കൺവെൻഷൻനിൽ പങ്കെടുത്തു സംസാരിക്കുന്നു. മറ്റു സാഹത്യ സാംസ്കാരിക നേതാക്കൾ, പൗരപ്രമുഖർ പ്രസംഗിക്കുന്നു
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരായ അന്വേഷണം അവസാനിച്ചു എന്ന് കോടതിയിൽ പോലീസ് നൽകിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. എന്നാൽ അത് കഴിഞ്ഞു 6 മാസം പിന്നിടുന്നു. കുറ്റപത്രം പൂർണ്ണമായും പൂർത്തിയായി രണ്ടു മാസത്തിൽ അധികമായി എന്നിട്ടും കുറ്റപത്രം സമർപ്പിക്കുന്നതില്‍ പോലീസ് ഒരു കാരണവുമില്ലാതെ കാലതാമസം വരുത്തുന്നതില്‍ പ്രതിഷേധിച്ചുകൊണ്ടുള്ള അനിശ്ചിതകാല സമരപ്രഖ്യാപന കോൺവെൻഷനാണ് ഏപ്രിൽ ആറിന് ( ശനി) വൈകീട്ട് 3 .30നു എറണാകുളം ഹൈക്കോടതി ജംഗ്ഷനിൽ ഉള്ള വഞ്ചി സ്‌ക്വയറിൽ എസ് ഓ എസിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നത്. കേരളത്തിലെ സാംസ്കാരിക സാമൂഹ്യരംഗത്തെ നിരവധി പ്രമുഖരും കേസിലെ സാക്ഷികളായ കന്യാസ്ത്രീകളും പ്രസ്തുത കൺവെൻഷനിൽ പങ്കെടുക്കുന്നതാണ്.
കന്യാസ്ത്രീയ്ക്ക് നീതി ഉറപ്പാക്കുന്നതിനായി രൂപം കൊണ്ട എസ് ഒ എസിന്റെ നേതൃത്വത്തിൽ കന്യാസ്ത്രീകൾ നടത്തിയ ദീർഘകാല പോരാട്ടത്തിന്റെ ഫലമായാണ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യാൻ തന്നെ പോലീസ് തയ്യാറായത്. ബിഷപ്പിനും അദ്ദേഹത്തെ പിന്താങ്ങുന്ന സഭാധികാരികൾക്കും നമ്മുടെ ഭരണ നിയമപാലന സംവിധാനത്തിലുള്ള സ്വാധീനം എത്രയാണെന്ന് കേരളം സമൂഹത്തിനു അന്ന് തന്നെ ബോധ്യപ്പെട്ടിരുന്നതാണ്.
അന്ന് അന്വേഷണം പൂർത്തിയായി എന്നുള്ള ന്യായം പറഞ്ഞുകൊണ്ടാണ് ബിഷപ്പിനു ജാമ്യം അനുവദിച്ചത്. കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിക്കുന്ന നടപടികൾ അനിശ്ചിതമായി നീണ്ടു പോകുന്നത് നീതി ആഗ്രഹിക്കുന്ന പൊതുസമൂഹത്തിലാകെ സംശയം ഉണർത്തുന്നു. എസ് ഒ എസ് നടത്തിയ സമരത്തെ എല്ലാ വിധത്തിലും ആത്മാർത്ഥമായി പിന്തുണച്ച പൊതു സമൂഹത്തോടുള്ള ഒരു വെല്ലുവിളി കൂടിയാണ് ഈ കാലതാമസം.
ഈ കേസിന്റെ വിചാരണ അനിശ്ചിതമായി നീട്ടിക്കൊണ്ട് പോകുന്നതിന്റെ ലക്‌ഷ്യം പ്രതിയെ രക്ഷിക്കുക എന്നതാണെന്ന് ഇപ്പോൾ വ്യക്തമായിരിക്കുന്നു. കേസിലെ നിർണായക സാക്ഷികളെല്ലാം സഭയുമായി ബന്ധപ്പെട്ട കന്യാസ്ത്രീകളും പുരോഹിതരുമാണ്. അവർക്കു മേൽ സഭയുടെ പലഭാഗങ്ങളിൽ നിന്നും കടുത്ത ഭീഷണികളും സമ്മർദ്ദങ്ങളും പ്രയോഗിക്കപ്പെടുന്നു. കുറവിലങ്ങാട് മഠത്തിൽ നിന്നും സാക്ഷികളായ സിസ്റ്റർമാർ സ്ഥലം മാറ്റാൻ നടത്തിയ ശ്രമങ്ങളെ പരാജയപ്പെടുത്തിയത് പൊതു സമൂഹത്തിൽ നിന്നുയർന്ന പ്രതിഷേധമാണ്.
ഈ കാലയളവിനിടയിൽ പ്രധാനപ്പെട്ട ഒരു സാക്ഷിയായ ഫാദർ കുര്യാക്കോസ് കാട്ടുതറ ദുരരോഹമായ സാഹചര്യത്തിൽ മരണപ്പെട്ടു. മറ്റൊരു സാക്ഷിയായ ലിസി വടക്കേലിനെ ആന്ധ്രയിൽ കൊണ്ട് പോയി ഏകാന്ത തടവിൽ പാർപ്പിച്ചു. സ്വന്തം അമ്മ ഗുരുതരമായ രോഗാവസ്ഥയിൽ കിടക്കുമ്പോഴും സിസ്റ്ററിനെ നാട്ടിലേക്ക് വിടാൻ അധികാരികൾ തയ്യാറായില്ല. മറ്റൊരു സാക്ഷിയായ സിസ്റ്റർ ലൂസി കളപ്പുരക്കലിനെ സഭയിൽ നിന്നും മഠത്തിൽ നിന്നും പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തികൊണ്ടിരിക്കുന്നു.
ചുരുക്കത്തിൽ ഈ കേസിന്റെ നടപടിക്രമങ്ങൾ വൈകുന്നത് വഴി കുറ്റവാളികൾ രക്ഷപ്പെടാനുള്ള സാധ്യത വർധിക്കുന്നു. ഇത് പോലീസിന്റെ ഭാഗത്ത് നിന്നുള്ള ബോധപൂർവ്വമായ പ്രവർത്തനമാണെന്നു അധികൃതരുമായി നേരിൽ കണ്ട് സംസാരിച്ചപ്പോൾ എസ് ഓ എസിനു ബോധ്യമായ വസ്തുതയാണ്. പരാതിക്കാരിക്ക് നീതി ഉറപ്പാക്കണമെങ്കിൽ കുറ്റപത്രം വേഗത്തിൽ സമര്‍പ്പിച്ചു വിചാരണ ആരംഭിക്കണം. ഇതിനു കേരളത്തിലെ പൊതുസമൂഹത്തിന്റെ പരിപൂർണ്ണ പിന്തുണ ആവശ്യമാണ്. അതുകൊണ്ട് ഈ വിഷയം ഉന്നയിച്ചുകൊണ്ട് എസ് ഒ എസ് അനിശ്ചിതകാല സമരം നടത്താണ് തീരുമാനിച്ചിരിക്കുന്നത്.

No comments:

Post a Comment