Translate

Wednesday, April 24, 2019

ജലന്ധര്‍ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നൂണ്‍ഷ്യോയ്ക്ക് ഒരു തുറന്ന കത്ത്


ഛോട്ടേ ഭായി 

(കണ്‍വീനര്‍, 'ആള്‍ ഇന്‍ഡ്യ കാത്തലിക് യൂണിയന്‍')

(അവലംബം മാറ്റേഴ്‌സ് ഇന്‍ഡ്യ, 2019 ഏപ്രില്‍ 12)

ആദരണീയനായ നൂണ്‍ഷ്യോജി,
ഫ്രാങ്കോ മുളയ്ക്കലിനെ ജലന്ധര്‍രൂപതയുടെ ഭരണത്തില്‍നിന്നും നീക്കുന്നതിനും ആരോപിതമായ ബലാല്‍സംഗക്കേസിലെ സാക്ഷികളായ അഞ്ച് കന്യാസ്ത്രീകളെ സ്ഥലം മാറ്റുന്നതിനെതിരെയും ഞങ്ങള്‍ മുമ്പ് നല്കിയിരുന്ന അപേക്ഷകള്‍ സംബന്ധിച്ച് സമുചിതമായ നടപടികള്‍ എടുത്തതിന് നന്ദി. അതേ രൂപതയിലെ ഒരു പുരോഹിതനായ ആന്റണി മാടശ്ശേരിയല്‍നിന്നു പതിനാറുകോടി രൂപ പിടിച്ചെടുത്തതാണ് സമീപകാലത്ത് അവിടെനിന്നുതന്നെ അടുത്തകാലത്തുണ്ടായിട്ടുള്ള മറ്റൊരു നാറ്റക്കേസ്. ഇന്ത്യയിലെ ദേശീയവാര്‍ത്താശീര്‍ഷകങ്ങളായി അവ മാറാനിടയായത് ഇന്ത്യയിലെ കത്തോലിക്കാസമുദായത്തിനുതന്നെ വിലയിടിവും നാണക്കേടും ഉണ്ടാക്കിയിട്ടുണ്ട്......  ആ സംഭവങ്ങള്‍ ഒന്ന് വിശദീകരിക്കാന്‍ സദയം അനുവദിക്കണം.
സംഭവം
മാര്‍ച്ച് 29-ന് ആന്റണിമാടശ്ശേരി യില്‍നിന്ന് 16 കോടിയിലേറെ രൂപാ പിടിച്ചെടുത്തു. മുമ്പേതന്നെ പതിനാറുകോടിരൂപാ ബാങ്കില്‍നിക്ഷേപിച്ചതായി അദ്ദേഹം അവകാശപ്പെട്ടതിനാല്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത് മുപ്പതു കോടിയിലേറെ രൂപാ. എങ്ങനെ നോക്കിയാലും ഇത് വലിയൊരു തുകതന്നെയാണ്.
ന്യായീകരണം
മാടശ്ശേരി പറയുന്നത് ഇന്ത്യയിലെ ഏറ്റവും സമ്പന്നകുടുംബമായ അംബാനിയെപ്പോലെ തനിക്കും നിയമപരമായും കാനോനികമായും ഇങ്ങനെ ചെയ്യാന്‍ അവകാശമുണ്ട് എന്നാണ്. മാടശ്ശേരിയും  മറ്റ് മൂന്നു പുരോഹിതരും ചേര്‍ന്ന് നടത്തുന്ന സഹോദയ എന്ന സ്ഥാപനത്തിന് രൂപതയുടെ അനുമതിയുണ്ടെന്ന് രൂപതയുടെ അപ്പോസ്തലിക്ക് അഡ്മിനിസ്‌ട്രേറ്ററായ ബിഷപ്പ് ആന്‍ജലോ ഗ്രേഷ്യസ് പറയുന്നു.
പുകമറ
30 കോടി രൂപയുടെ കണക്കില്ലാത്ത പണം എന്ന പ്രധാനവിഷയത്തില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍ ആറരകോടി രൂപാ അന്വേഷണസംഘം കണക്കില്‍ ഉള്‍പ്പെടുത്താതിരുന്നതായി മാടശ്ശേരി ആരോപിക്കുന്നു. സംഭവത്തില്‍ ഉള്‍പ്പെടുന്ന മുപ്പതുകോടി രൂപാ എന്ന തുകയെപ്പറ്റി അദ്ദേഹത്തിനും തര്‍ക്കമില്ല. അത് നിയമപരമായി നികുതി അടച്ചശേഷമുള്ള പണമാണത്രെ.
നിയമപരമായ കുറെ സൂചനകള്‍
ഇത്രയും .....വലിയ അളവില്‍ പണം കൈകാര്യം ചെയ്യുന്നതുസംബന്ധിച്ച് ഈ  രാജ്യത്ത്  നിരവധി നിയമങ്ങളുണ്ട്. അവ ഒന്നു പരിശോധിക്കാം.
b. ലോകസഭാതെരഞ്ഞെടുപ്പു ചട്ടങ്ങളനുസരിച്ച് പതിനായിരം രൂപയിലേറെ പണം കൈവശം കൊണ്ടുനടക്കാന്‍പാടില്ല.
c. ആദായനികുതിനിയമമനുസരിച്ച് പതിനായിരം രൂപയിലധികമുള്ള തുക പണമായി കൈമാറാന്‍ പാടില്ല.
d. ഇന്ത്യയില്‍ വ്യാപാരമത്സരങ്ങളുടെ ദുഷ്ഫലങ്ങളുണ്ടാകാതിരിക്കാന്‍, 1969-ലെ മോണോപ്പളീസ് ആന്‍ഡ് റിസ്ട്രിക്ടീവ് ട്രേഡ് പ്രാക്ടീസസ് ആക്ടിനു പകരം ഉണ്ടാക്കിയ, ഇപ്പോള്‍  പ്രാബല്യത്തിലുള്ള 2002-ലെ കോമ്പറ്റീഷന്‍ ആക്ടിനു വിരുദ്ധമാണ് മാടശ്ശേരിയുടെയും അദ്ദേഹത്തിന്റെ സ്ഥാപനത്തിന്റെയും പ്രവര്‍ത്തനശൈലി. പ്രഥമദൃഷ്ട്യാ മാടശ്ശേരിയുടെ വ്യാപാരം ഇപ്പോള്‍ പറഞ്ഞ ആക്ടിന്റെ  വകുപ്പുകള്‍ക്കു വിരുദ്ധമാണ്.
സഭാപഠനങ്ങള്‍
വൈദികര്‍ (ക്ലറിക്‌സ്) വ്യക്തിപരമായോ മറ്റാര്‍ക്കെങ്കിലും നേട്ടമുണ്ടാക്കാന്‍ വേണ്ടിയോ വ്യാപാരവാണിജ്യങ്ങളില്‍ ഏര്‍പ്പെടാന്‍ പാടില്ലെന്ന് കാനോന്‍നിയമം (കാനോന്‍ 286) പ്രസ്താവിക്കന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ രൂപതാധികാരത്തിന്റെ നിയമപരമായ അനുവാദം കിട്ടിയിട്ടുണ്ട്. എന്നാല്‍ വ്യവസായവാണിജ്യങ്ങള്‍ പുരോഹിതര്‍ക്ക് നിരോധിച്ചിട്ടുണ്ട് എന്ന റൂള്‍ ഉണ്ട് എന്നത് ഈ ഒഴികഴിവ് കൊണ്ട് തെളിയിക്കാനാവും എന്നതാണ് പ്രധാനം. പരാമര്‍ശിതരായ വ്യക്തികള്‍ക്ക് ആ അനുവാദത്തിന്റെ ആലിലകള്‍ക്കുപിന്നില്‍ ഒളിക്കാനാവില്ല. കാനോന്‍ 1286 (1)-ഉം 1290-ഉം എല്ലാ സാമ്പത്തികകാര്യങ്ങളും സിവില്‍നിയമവ്യവസ്ഥകളനുസരിച്ചായിരിക്കണം എന്ന് വ്യക്തമാക്കുന്നുണ്ട്. ഇവിടത്തെ കേസ് അതനുസരിച്ചല്ലല്ലോ.
ഏറ്റവും കുറഞ്ഞത് മൂന്ന് അല്മായപ്രതിനിധികളോടുകൂടിയ രൂപതാ ഫൈനാന്‍സ് കമ്മറ്റികളും (492) ഇടവക ഫൈനാന്‍സ് കമ്മറ്റികളും (537) ഉണ്ടാക്കണമെന്നും കാനോന്‍നിയമം പറയുന്നുണ്ട്. ബിഷപ്പുമായി നാലാംഡിഗ്രിവരെയുള്ള രക്തബന്ധമോ ബന്ധുത്വമോ ഉള്ളവരെ രൂപതാ ഫൈനാന്‍സ് കമ്മറ്റിയില്‍നിന്ന് ഒഴിവാക്കേണ്ടതുമാണ്..... ഫ്രാങ്കോ മുളയ്ക്കലും സഹോദയയിലെ പങ്കാളികളായ നാലു പുരോഹിതരും കേരളത്തില്‍നിന്നുള്ളവരാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കണം. അവര്‍ക്ക് ബിഷപ്പുമായി ബന്ധമുണ്ട്. അവര്‍ സഹോദരരാണ്. ജലന്ധര്‍ രൂപതയില്‍ സംഭവിക്കുന്നത് കാനോന്‍നിയമത്തിന്റെ ചൈതന്യത്തിനു വിരുദ്ധമായ കാര്യങ്ങളാണ്.
ഭയം എന്ന ഘടകം
ഫ്രാങ്കോ മുളയ്ക്കലും ജലന്ധര്‍ രൂപതയുമായി ബനധപ്പെട്ട കാര്യങ്ങളിലെല്ലാം ഭയം എന്നൊരു ഘടകമുണ്ട്. ഫ്രാങ്കോ നിരവധിമാസങ്ങളായി ജാമ്യത്തിലാണ്. കേസിന്റെ കുറ്റപത്രം  ദുസ്വാധീനം ഉപയോഗിച്ചാവും സമര്‍പ്പിക്കാന്‍ വൈകിയിട്ടുണ്ട്.  ഫ്രാങ്കോയ്‌ക്കെതിരെ നിലകൊണ്ടിരുന്ന ജലന്ധര്‍രൂപതയിലെ ഒരു പ്രമുഖവൈദികനായ കുര്യാക്കോസ് കാട്ടുതറയെ 2018 ഒക്ടോബറില്‍ മരിച്ചനിലയില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയതും കേസിലെ സാക്ഷികളായ അഞ്ചു കന്യാസ്ത്രീകള്‍ അവരുടെ ജീവനു ഭീഷണിയുള്ളതായി ആവര്‍ത്തിച്ച് പ്രസ്താവിക്കുന്നതും. ഫ്രാങ്കോ സ്ഥാപിച്ച ഫ്രാന്‍സിസ്‌കന്‍ മിഷനറീസ് ഓഫ് ജീസസ് എന്ന എന്ന രൂപതാ  കോണ്‍ഗ്രിഗേഷന്റെ സുപ്പീരിയര്‍ ജനറലാണ് ആന്റണി മാടശ്ശേരി. ബലാല്‍സംഗത്തിലെ ഇര ഫ്രാങ്കോ മുളയ്ക്കലിന്റെ കീഴിലുള്ള കന്യാസ്ത്രീകള്‍ക്കായുള്ള മിഷനറീസ് ഓഫ് ജീസസിലെ മുന്‍ സുപ്പീരിയര്‍ ജനറലാണെന്നതു വെറും യാദൃച്ഛികതയാവില്ല. ഇതിന്‍രെയെല്ലാം പിന്നില്‍  ശക്തരായ വ്യക്തികളുടെ ആഴത്തില്‍വേരുകളുള്ള ഗൂഢാലോചന ഉള്ളതായാണ് കാണപ്പെടുന്നത്.
ക്ലെരിക്കലിസം
സഭയിലുള്ള ഏറ്റവും വലിയ വിപത്ത് ക്ലെരിക്കലിസമാണെന്ന് ഫ്രാന്‍സീസ് മാര്‍പ്പാപ്പാ പലതവണ പറഞ്ഞിട്ടുണ്ട്. ഈയടുത്തകാലത്ത് വാരണാസിയില്‍ ചേര്‍ന്ന ദൈവശാസ്ത്രജ്ഞരുടെയും മെത്രാന്മാരുടെയും കൂടിച്ചേരലിലും  ഇതുതന്നെ ആവര്‍ത്തിച്ചിട്ടുണ്ട്. ജലന്ധര്‍രൂപതയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഏറ്റവും ഉയര്‍ന്ന അളവിലുള്ള ക്ലെരിക്കലിസമാണ്.
ബ്രേക്കിങ് ന്യൂസ്
ഏപ്രില്‍ 8-ലെ ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ ജലന്ധര്‍രൂപതയിലെ ബിസിനസ്സുകാരായ വൈദികര്‍ എന്നൊരു അന്വേഷണാത്മകറിപ്പോര്‍ട്ടുണ്ട്. അതില്‍ മാടശ്ശേരിയും സംഘവും കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്കുള്ളില്‍ പതിനഞ്ച് ബിസ്സിനസ്സ് സ്ഥാപനങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളതായും ഫ്രാങ്കോ ബിഷപ്പായ 2013നുശേഷം അവയുടെ വാര്‍ഷിക ടേണ്‍ ഓവര്‍ അറുപതുകോടിവരെയായിട്ടുണ്ടെന്നും പറയുന്നു. അതില്‍ ഒരു തുറന്ന രഹസ്യമുള്ളത് പുസ്തക പ്രസാധകര്‍ രൂപതയുടെ സ്‌കൂളുകള്‍ നടത്താനുള്ള പണം സംഭാവനയായി നല്കാറുണ്ടെന്നും അവ വാങ്ങുകയും വില്ക്കുകയും ചെയ്യുന്നവര്‍ കേരളത്തില്‍നിന്നുള്ള, സ്ഥാപിതതാത്പര്യങ്ങളുള്ള വൈദികരാണെന്നുമാണ്. ഇതവസാനിപ്പിക്കണം.
അപേക്ഷ
മുകളില്‍ കൊടുത്തിട്ടുള്ളവയുടെ വെളിച്ചത്തില്‍ അങ്ങയോട് താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യണമെന്ന് ആദരവോടെ അപേക്ഷിക്കുന്നു:
1. ജലന്ധര്‍രൂപതയുടെ ഭൂമിശാസ്ത്രപമായ അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് ഫ്രാങ്കോയെ മാറ്റണം.
2.. സഹോദയയുടെ പങ്കാളികളായ നാലു വൈദികരെയും അവരുടെ പരസ്പര സമ്പര്‍ക്കവും ഗൂഢാലോചനകളും പരിമിതപ്പെടുത്താന്‍ രൂപതയുടെ നാല് അതിരുകളിലേക്ക് അടിയന്തിരമായി സ്ഥലംമാറ്റണം.
3. രൂപതയുടെ അപ്പോസ്തലിക അഡ്മിനിസ്േ്രടറ്റര്‍ക്ക് സഹോദയയുമായി രൂപതയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും രൂപതയിലെ എല്ലാ സ്ഥാപനങ്ങള്‍ക്കും അവരവര്‍ക്ക് താത്പര്യമുള്ളവരില്‍നിന്ന് പുസ്തകങ്ങളും സേവനങ്ങളും വാങ്ങാന്‍ പൂര്‍ണസ്വാതന്ത്ര്യമുണ്ടായിരിക്കുമെന്നും പ്രഖ്യാപിക്കണമെന്ന മാര്‍ഗനിര്‍ദേശം നല്കണം.
4. ഫ്രാന്‍സീസ്‌കന്‍ മിഷനറീസ് ഓഫ് ജീസസ്, മിഷനറീസ് ഓഫ് ജീസസ് (സിസ്‌റ്റേഴ്‌സ്) എന്നീ സഭകളുടെ നടത്തിപ്പുസംബന്ധിച്ച് ഒരു കാനോനിക അന്വേഷണം നടത്തുകയും ആവശ്യമെങ്കില്‍ അവ പിരിച്ചുവിടുകയും ചെയ്യണം.
5. വൈദികര്‍ നടത്തുന്ന സഹോദയ പോലെയുള്ള വ്യാപാര വാണിജ്യസംരംഭങ്ങള്‍ക്ക് നല്കിയിട്ടുള്ള അനുമതികള്‍ റദ്ദാക്കുകയും അവയുടെ പ്രവര്‍ത്തനം   അവസാനിപ്പിക്കുകയും ചെയ്യണം.
6. കാനോന്‍നിയമത്തില്‍ പറയുന്നതനുസരിച്ചുള്ള രൂപതാ സാമ്പത്തിക സമിതിയും ഇടവക സാമ്പത്തികസമിതികളും രൂപീകരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുക.
7. ഇടവകകള്‍ക്കും സ്താപനങ്ങള്‍ക്കുമുള്ള 1000 രൂപയിലേറെ വരുന്ന സംഭാവനകള്‍ അക്കൗണ്ടബിലിറ്റിയും സുതാര്യതയും ഉറപ്പുവരുത്താന്‍ ചെക്കായോ ബാങ്ക് ട്രാന്‍സ്ഫറായോ മാത്രം സ്വീകരിക്കുക.
8. പ്രാദേശിക സഭയുടെ താത്പര്യങ്ങള്‍ക്കു തടസ്സം നല്ക്കുന്ന സങ്കുചിത വംശസ്‌നേഹം ഇല്ലാതാക്കാന്‍, വൈദികവിദ്യാര്‍ഥികളെ കേരളം കേന്ദ്രീകരിച്ചു തെരഞ്ഞെടുക്കുന്നരീതി ഒഴിവാക്കുക.
ഇന്ത്യയിലെ കത്തോലിക്കാ സമുദായത്തിന്റെ താത്പര്യങ്ങള്‍ക്ക് അനിവാര്യമായതിനാല്‍ ഇതു സംബന്ധിച്ച അടിയന്തിരനപടികള്‍ അങ്ങു നിര്‍വഹിക്കുമെന്ന പ്രതീക്ഷയോടെയാണ് ഈ അപേക്ഷ. നീതി നടപ്പാക്കുകമാത്രമല്ല, നടപ്പാക്കപ്പെടുന്നതു കാണുകയും വേണം. അതിനാല്‍ ഇതു സ്വീകരിച്ചെന്ന അങ്ങയുടെ ഒരു മറുപടി പ്രതീക്ഷിക്കുന്നു. അങ്ങ് പരിഹാരനടപടികള്‍ എടുക്കുന്നില്ലെങ്കില്‍ സാമൂഹികവും ദേശീയവുമായ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങളാണിവ എന്നതിനാല്‍ രാജ്യത്തെ അധികാരികളെ സമീപിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകും എന്നുകൂടി വ്യക്തമാക്കുന്നു.

No comments:

Post a Comment