Translate

Tuesday, April 9, 2019

കല്‍ദായവാദികളുടെ രഹസ്യ അജണ്ട!

riju kanjookkaran

https://www.facebook.com/rijukanjookkaran?__tn__=%2CdC-R-R&eid=ARBp8pz9Slnx4sXDPf2O9rFZwTrEXaa4FZd7aQhUhAqtyGKmpy9Z8CMNkmo6xpUD4CYQzYOdLg_foiCE&hc_ref=ARQOf7mh2F7c4i0yQmYIRl2bymxMLDTwGzx9QVOCxRmR8R4gm1JIGO97gqCOj0_ctKg&fref=nf
___________________________
സീറോമലബാര്‍ സഭയുടെ ആസ്തികള്‍ മുഴുവന്‍ വില്‍ക്കുകയെന്നത് കല്‍ദായപക്ഷത്തിന്റെ രഹസ്യ അജണ്ടയാണ്. എന്നാല്‍, കല്‍ദായവിരുദ്ധര്‍ക്ക് ഈ അജണ്ട മനസ്സിലാക്കാനുള്ള വിവേകമില്ല എന്നതാണു യാഥാര്‍ത്ഥ്യം. എന്താണ് ഈ വില്പനയുടെ പിന്നിലെ അജണ്ടയെന്നു പരിശോധിക്കാം.
'കൂനന്‍ കുരിശു സത്യം' എന്ന പൈശാചിക ആഭാസത്തിനുശേഷവും കത്തോലിക്കാസഭയില്‍ ഉറച്ചുനിന്ന സുറിയാനി വിഭാഗമാണ്‌ സീറോമലബാര്‍സഭ. എന്നാല്‍, ഇവരില്‍ ഒരു വിഭാഗം ഒരിക്കലും റോമന്‍ കത്തോലിക്കാസഭയോടു ചേര്‍ന്നുനില്‍ക്കുന്നതില്‍ പരിപൂര്‍ണ്ണ സംതൃപ്തരായിരുന്നില്ല. ഒരു ആഗോള മേല്‍വിലാസം ഉണ്ടാക്കിയെടുക്കുകയും പോര്‍ച്ചുഗീസ് മിഷനറിമാര്‍ ഇഷ്ടദാനമായി തന്നിട്ടുപോയ സമ്പത്തിനുമേലുള്ള അവകാശം നിലനിര്‍ത്തുകയും ചെയ്യേണ്ടാതിനാല്‍, അര്‍ദ്ധമനസ്സോടെ റോമന്‍ കത്തോലിക്കാസഭയുടെ ഭാഗമായി ഇന്നുവരെ ഇവര്‍ തുടരുന്നു. എന്നിരുന്നാലും, ഇടയ്ക്കൊക്കെ ഇവരുടെ ഉള്ളിലിരിപ്പ് ഇവര്‍പ്പോലും അറിയാതെ പുറത്തുവരാറുമുണ്ട്. 'റോമന്‍ കത്തോലിക്കാസഭയെ ഒന്നടങ്കം 'പറങ്കികള്‍' എന്നുവിളിച്ച് ആക്ഷേപിക്കുന്നത് ഇക്കൂട്ടരാണ്. ഇരുപതിനും ഇരുപത്തഞ്ചിനും ഇടയില്‍ പ്രായമുള്ള ചില 'കല്‍ദായക്കുഞ്ഞുങ്ങള്‍' സുറിയാനിഭാഷാ പണ്ഡിതരാണെന്ന ധാരണ ജനിപ്പിക്കുംവിധം 'ആലാഹാ, മാലാഹാ' ആലപിച്ചുകൊണ്ട് നവമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. കല്‍ദായരുടെ 'സൈബര്‍' പോരാളികളാണ് ഇവര്‍! ചരിത്രത്തെക്കുറിച്ചു യാതൊരു ധാരണയുമില്ലാത്ത ഇവര്‍ ചരിത്രകാരന്മാരാകാന്‍ ശ്രമിക്കുന്നതും കാണാം. 'പറങ്കിക ള്‍' എന്ന് ഇവര്‍ ആക്ഷേപിക്കുന്നവരുടെ സ്ഥാവരജംഗമ വസ്തുക്കളാണ് ഇവരുടെ ഇന്നത്തെ ആസ്തികള്‍ മുഴുവനുമെന്ന് അറിയാനുള്ള ചരിത്രബോധംപോലും ഇവക്ക് ഇല്ലെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം! കല്‍ദായരുടെ പരിശീലനക്കളരിയായ കോട്ടയം വടവാതൂര്‍ മേജര്‍ സെമിനാരിയും കല്‍ദായ വിരുദ്ധരുടെ മേജര്‍ സെമിനാരിയായ മംഗലപ്പുഴ മേജര്‍ സെമിനാരിയും 'പറങ്കികള്‍' ഇഷ്ടദാനം നല്‍കിയതാണ്.
മലബാറിലെ സീറോമലബാര്‍ രൂപതകളായ, തലശ്ശേരി, താമരശ്ശേരി, മാനന്തവാടി രൂപതകളുടെ പള്ളികളും പള്ളിക്കൂടങ്ങളും അടക്കമുള്ള ആസ്തികളില്‍ ഭൂരിഭാഗവും പോര്‍ച്ചുഗീസ് വൈദീകര്‍ ദാനമായി നല്‍കിയതാണെന്ന യാഥാര്‍ത്ഥ്യവും നാം വിസ്മരിക്കാന്‍ പാടില്ല. കത്തോലിക്കാസഭയോടു ചേര്‍ന്നുനിന്നതുകൊണ്ടു മാത്രമാണ് ഇവയെല്ലാം സീറോമലബാര്‍ സഭയുടെ ആസ്തികളായി മാറിയത്! ഏതെല്ലാം സ്ഥാപനങ്ങളാണ് ഇത്തരത്തില്‍ സീറോമലബാര്‍ സഭയ്ക്കു ലഭിച്ചതെന്ന് അക്കമിട്ടു പറയാന്‍ മനോവ ഒരുക്കമാണ്. കല്‍ദായ മാടമ്പിമാരുടെ തലസ്ഥാനമായ ചങ്ങനാശ്ശേരി രൂപതയുടെ മെത്രാസനമന്ദിരം ആരില്‍നിന്നാണ് ലഭിച്ചതെന്ന് അറിയണമെങ്കില്‍, രൂപതയുടെ അലമാരയില്‍ പൊടിപിടിച്ചിരിക്കുന്ന ചരിത്രരേഖകള്‍ പരിശോധിച്ചാല്‍ മതി! മൂന്നു തലമുറ മുന്‍പുവരെ ചങ്ങനാശ്ശേരിയിലെ മെത്രാന്മാര്‍ പോര്‍ച്ചുഗീസുകാരായിരുന്നുവെന്ന യാഥാര്‍ത്ഥ്യം കല്‍ദായക്കുഞ്ഞുങ്ങള്‍ക്ക് അറിയാമോ? ഒന്നു നീട്ടി ശ്വാസമെടുത്താല്‍ നിങ്ങളുടെ ദേഹത്തുനിന്നും പറങ്കിയണ്ടിയുടെ 'ചൊനമണം' നാസാരന്ദ്രങ്ങളിലേക്ക് അടിച്ചുകയറും! ആയതിനാല്‍, 'പറങ്കികള്‍' എന്ന് പോര്‍ച്ചുഗീസുകാരെയും റോമന്‍ കത്തോലിക്കാരെയും ആക്ഷേപിക്കുന്നതിനു മുന്‍പ് സ്വയമൊന്നു മണപ്പിച്ചു നോക്കുക! വിഷയത്തിലേക്കു മടങ്ങിവരാം.
റോമന്‍ കത്തോലിക്കാസഭയില്‍ തുടരുന്നതില്‍ അസംതൃപതരായ ഒരു വിഭാഗമാണ്‌ സീറോമലബാര്‍ സഭയിലെ കല്‍ദായര്‍! കൂനന്‍കുരിശു സത്യത്തോടെ പിരിഞ്ഞുപോയ വിഭാഗമായ ഓര്‍ത്തഡോക്സ് - യാക്കോബായ വിഭാഗങ്ങളോടാണ് ഇവര്‍ക്ക് കൂടുതല്‍ പ്രതിപത്തി! സാഹചര്യങ്ങള്‍ അനുകൂലമാകുമ്പോള്‍ അവരോടു ചേരുകയെന്നത് ഇവരുടെ അജണ്ടയുടെ ഭാഗമാണ്. കുര്‍ബ്ബാന ക്രമത്തെക്കുറിച്ചുള്ള തര്‍ക്കംപോലും ഈ ലയനത്തിനായുള്ള ഇവരുടെ അഭിലാഷത്തിന്റെ ഭാഗമായി കാണണം. റോമന്‍ കത്തോലിക്കാസഭയുടെ കുര്‍ബ്ബാനയോ മറ്റ് ആചാരങ്ങളോ ഇവര്‍ക്കു ദഹിക്കുന്നില്ല. ജപമാല പ്രാര്‍ത്ഥനയ്ക്കു പകരമായി യാമപ്രാര്‍ത്ഥനകളെ പ്രോത്സാഹിപ്പിക്കുന്നത് ഇവരുടെയുള്ളിലെ കത്തോലിക്കാ വിരുദ്ധതയുടെ ബഹിര്‍സ്ഫുരണമായി കണക്കാക്കാം. എന്നാല്‍, കത്തോലിക്കാസഭയുമായി ബന്ധമൊന്നുമില്ലാത്ത ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ കുര്‍ബ്ബാനയും ആചാരങ്ങളും ഇവര്‍ക്കു ശ്രേഷ്ഠവും സ്വീകാര്യവുമാണ്! ഇവിടെ നാം മനസ്സിലാക്കിയിരിക്കേണ്ട വലിയൊരു വസ്തുതയുണ്ട്. എന്തെന്നാല്‍, കല്‍ദായപക്ഷക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ എല്ലാ ആചാരങ്ങളിലും ഏറെ പൊരുത്തപ്പെട്ടിരിക്കുന്നത് ഓര്‍ത്തഡോക്സ് സഭയുടെ ആചാരങ്ങളുമായിട്ടാണ്. സാങ്കേതികമായി മാത്രം കത്തോലിക്കാസഭയില്‍ നിലനില്‍ക്കുന്ന ഒരു വിഭാഗമായി മാത്രമേ കല്‍ദായരെ പരിഗണിക്കാന്‍ സാധിക്കുകയുള്ളൂ. കത്തോലിക്കാസഭയുടെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ താത്പര്യമുണ്ടെങ്കിലും, തങ്ങള്‍ കത്തോലിക്കരാണെന്നു പറയാന്‍പോലും ഇവര്‍ക്ക് താത്പര്യമില്ല. സുറിയാനി ക്രിസ്ത്യാനി, സിറിയന്‍ ക്രിസ്ത്യാനി, മാര്‍ത്തോമാ ക്രിസ്ത്യാനി എന്നിങ്ങനെയുള്ള വിശേഷണങ്ങള്‍ സ്വയം അണിഞ്ഞിരിക്കുന്നവരാണ് ഇവര്‍!
റോമന്‍ കത്തോലിക്കരോട് സഹിഷ്ണുതയില്ലാത്ത ഇവര്‍ ഇന്ന് റോമിന്റെ കീഴില്‍ നില്‍ക്കുന്നതിന്റെ പല കാരണങ്ങളില്‍ ഒന്ന്‍ യൂറോ എന്ന കറന്‍സിയോടുള്ള ആര്‍ത്തി മാത്രമാണ്. 'പരുന്ത് കുരിശും' നിലവിളക്കും കൈകളിലേന്തി യൂറോപ്പിലേക്കു വിമാനം കയറുന്ന കല്‍ദായ വൈദീകരുടെ മറ്റൊരു ലക്‌ഷ്യമാണ് 'സീറോമലബാര്‍' വിഭാഗിയത ആളിക്കത്തിക്കുക എന്നത്. യൂറോപ്പിലും ആസ്ട്രേലിയയിലും അമേരിക്കയിലും മാത്രമല്ല, ഗള്‍ഫ് രാജ്യങ്ങളില്‍പ്പോലും രൂപതകള്‍ സ്ഥാപിക്കുന്നതിനു പിന്നിലെ യഥാര്‍ത്ഥ ഉദ്ദേശം നാം അറിഞ്ഞിരിക്കണം. റോമന്‍ കത്തോലിക്കാസഭയുടെ മാതൃറീത്തായ ലത്തീന്‍ സമൂഹത്തോട് സ്നേഹം നടിച്ചുകൊണ്ട് യൂറോപ്പിലും പാശ്ചാത്യരാജ്യങ്ങളിലും അനേകം പള്ളികള്‍ സ്വന്തമാക്കിക്കഴിഞ്ഞു. ഇവിടെയെല്ലാം തങ്ങളുടെ കുലവിഗ്രഹമായ നിലവിളക്കും പ്രതിഷ്ഠിച്ചു കഴിഞ്ഞിരിക്കുന്നു. ഉടന്‍തന്നെ സംഭവിക്കാന്‍ പോകുന്ന ഒരു വഴിപിരിയലിനുള്ള കോപ്പുകൂട്ടലാണ് ഇതെല്ലാം. ലോകത്താകമാനം ചിതറിപ്പാര്‍ക്കുന്ന സീറോമലബാര്‍ സമൂഹത്തെ ഏകോപിപ്പിച്ചു നിര്‍ത്തണമെങ്കില്‍ ആ രാജ്യങ്ങളിലെല്ലാം പള്ളികളും രൂപതകളും അനിവാര്യമാണ്. യാതൊരു ആവശ്യവുമില്ലാതെ 'സീറോമലബാര്‍' രൂപതകള്‍ സകല രാജ്യങ്ങളിലും സ്ഥാപിച്ചുകൊണ്ടിരിക്കുന്നത് വഴിപിരിയലിന്റെ മുന്നൊരുക്കമാണെന്നു നാം തിരിച്ചറിയണം.
ഓര്‍ത്തഡോക്സ് - യാക്കോബായ സഭകളുമായി കല്‍ദായര്‍ അനൗദ്യാഗിക ചര്‍ച്ചകള്‍ ആരംഭിച്ചത് പലരും അറിഞ്ഞിട്ടില്ല. പതുങ്ങിനിന്നു കാര്യങ്ങള്‍ നേടിയെടുക്കാന്‍ വിരുതനായ ക്ളിമ്മീസാണ് ഇവരുടെ ഇടനിലക്കാരന്‍! ഓര്‍ത്തഡോക്സ്, യാക്കോബായ, സീറോമലബാര്‍, സീറോമലങ്കര തുടങ്ങിയ സഭകളുടെ ലയന ചര്‍ച്ചയും ത്വരിതപ്പെടുന്നുണ്ട്. അതു സാധ്യമാകുന്നതോടെ, സീറോമലബാര്‍ സഭയിലെ കല്‍ദായ വിഭാഗവും ക്ളിമ്മീസിന്റെ സഭയും കത്തോലിക്കാസഭയില്‍നിന്നു പിരിഞ്ഞുപോകും. ഇതിനുള്ള തയ്യാറെടുപ്പിലാണ് ആലഞ്ചേരിയും കല്‍ദായരും. ഒരുകാര്യംകൂടി മനസ്സിലാക്കിയിരിക്കുക; എന്തെന്നാല്‍, ആലഞ്ചേരിയും സംഘവും നടത്തിയ ഭൂമിയിടപാടില്‍ ഒരു ചില്ലിക്കാശുപോലും നഷ്ടപ്പെട്ടിട്ടില്ല എന്നതാണു യാഥാര്‍ത്ഥ്യം! സീറോമലബാര്‍ സഭയിലെ കല്‍ദായ വിരുദ്ധരുടെ കണ്ണുകള്‍ യാഥാര്‍ത്ഥ്യത്തിനുനേരേ തുറക്കാത്തതുകൊണ്ടാണ് സത്യം ഗ്രഹിക്കാന്‍ സാധിക്കാത്തത്. ഭൂമിയിടപാടില്‍ ലഭിച്ച പണം മുഴുവന്‍ ചങ്ങനാശ്ശേരിയിലെ കല്‍ദായരുടെ 'ലോക്കറില്‍' സുരക്ഷിതമാണ്. വിവാദമായതുകൊണ്ടു മാത്രമാണ് മറ്റു വില്പനകള്‍ നടക്കാതെപോയത്. വില്പന നടന്ന വസ്തുക്കളില്‍ ഒന്ന് ഇറ്റലിയിലെ അലക്സിയന്‍ സന്യാസസഭ ചില വ്യവസ്ഥകളോടെ സീറോമലബാര്‍ സഭയെ സൂക്ഷിക്കാനേല്പിച്ച ഭൂമിയാണ്‌!
യാക്കോബായ - ഓര്‍ത്തഡോക്സ് പക്ഷങ്ങള്‍ വേര്‍പിരിഞ്ഞപ്പോള്‍ പള്ളികള്‍ക്കുവേണ്ടി നടന്ന യുദ്ധങ്ങള്‍ ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്ന കാര്യം നമുക്കറിയാവുന്നതു പോലെതന്നെ കല്‍ദായര്‍ക്കും അറിയാം. ആ അന്തരീക്ഷം സംജാതമാകാതിരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള നീക്കമാണ് തുടക്കത്തിലേതന്നെ പാളിപ്പോയത്. സകല വസ്തുക്കളും വില്‍ക്കുകയോ ബാങ്കില്‍ പണയം വയ്ക്കുകയോ ചെയ്തുകൊണ്ട് 'സീറോമലബാര്‍' സഭയുടെ സ്ഥാവരജംഗമ വസ്തുക്കളുടെമേല്‍ ആധിപത്യം സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍ സഭയെ ഒന്നടങ്കം വരുതിയിലാക്കാന്‍ സാധിക്കുമെന്ന് അവര്‍ കണക്കുകൂട്ടി. പിടിക്കപ്പെടാന്‍ അല്പം വൈകിയിരുന്നെങ്കില്‍, ആലുവാ സെമിനാരിയും അതിനു ചുറ്റുമുള്ള വസ്തുവകകളും വില്പന നടത്തുമായിരുന്നു. ആലഞ്ചേരിയുടെ അജണ്ടകള്‍ രഹസ്യമായി സൂക്ഷിക്കേണ്ടതിനാണ് ഫാദര്‍ തെലേക്കാട്ടിനെ വക്താവു സ്ഥാനത്തുനിന്നു നീക്കിയത്! എറണാകുളം - അങ്കമാലി അതിരൂപതകളില്‍ നടന്നത് വെറുമൊരു ഭൂമിക്കച്ചവടം മാത്രമായിരുന്നില്ല. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് ജാഗ്രതപാലിക്കാന്‍ വിശ്വാസികള്‍ ഇനിയും തയ്യാറായില്ലെങ്കില്‍ വന്നുഭവിക്കുന്ന ദുരന്തം ചെറുതായിരിക്കില്ല.
സകലതും വില്പന നടത്തുകയും വിവാദമാകുമ്പോള്‍ ഒതുക്കിത്തീര്‍ക്കുകയും ചെയ്യുന്നത് ഇവരുടെ ശൈലിയാണ്. ദീപിക പത്രത്തിന്റെ കാര്യത്തിലും ഇതുതന്നെയായിരിക്കാം സംഭവിച്ചത്! വിറ്റുകിട്ടിയ പണം കല്‍ദായരുടെ ലോക്കറില്‍ നിക്ഷേപിച്ചതിനുശേഷം വിശ്വാസികളുടെ മുന്‍പില്‍ പാട്ടകുലുക്കിയതാകാനും സാധ്യതയുണ്ട്. കത്തോലിക്കാസഭയില്‍നിന്നു പിരിഞ്ഞതിനുശേഷവും രാജകീയമായി ജീവിക്കാനുള്ള ഫണ്ടുശേഖരണമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്! ഇതിനുവേണ്ടി ആരെയും കൂട്ടുപിടിക്കാന്‍ ഇവര്‍ തയ്യാറാണ്. ഇപ്പോഴത്തെ ഭൂമിയിടപാടില്‍ മാത്രമല്ല, മറ്റേതൊരു കാര്യത്തിലും ഇവര്‍ കൂട്ടുപിടിക്കുന്നത് അധോലോക മാഫിയകളെയാണ്. റിയല്‍ എസ്റ്റേറ്റ് മാഫിയകളും ദേശദ്രോഹികളും വിവാദ വ്യവസായികളും ഇസ്ലാമിക ഭീകരന്മാരുമൊക്കെയാണ് കല്‍ദായ മെത്രാന്മാരുടെ ഉറ്റമിത്രങ്ങള്‍! ഫാരീസ് അബുബക്കര്‍ എന്ന വിവാദനായകനും കല്‍ദായ മെത്രാന്മാരും തമ്മിലുള്ള അവിഹിതബന്ധത്തെക്കുറിച്ചു കേരളം ചര്‍ച്ചചെയ്തിട്ടുണ്ട്. എന്നാല്‍, മെത്രാന്മാരുടെ മോതിരങ്ങള്‍ മുത്തി ജീവിക്കുന്ന സാധാരണ വിശ്വാസികള്‍ക്ക് ഇതൊന്നും തിരിച്ചറിയാന്‍ കഴിയുന്നില്ല. തിരിച്ചറിയാന്‍ ശ്രമിക്കുന്നില്ല എന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി!
അമേരിക്കയിലും കാനഡയിലും ഓസ്ട്രേലിയയിലും സീറോമലബാര്‍ രൂപതകള്‍ വാങ്ങിക്കൂട്ടിയിരിക്കുന്ന ഭൂമി എത്രയാണെന്ന്‍ സഭയിലെ ചില കല്‍ദായ മെത്രാന്മാര്‍ക്കും അവരുടെ നിഗൂഢ സംഘത്തിനും മാത്രമേ അറിയുകയുള്ളു. കാനഡയില്‍ സീറോമലബാര്‍സഭ വച്ചുപിടിപ്പിച്ച മുന്തിത്തോട്ടത്തിലെ കാവല്‍ക്കാരനായിരുന്ന റോബിനെ അറിയാത്തവര്‍ കേരളത്തിലുണ്ടാകില്ല. കൊട്ടിയൂര്‍ പീഡന കേസിലെ പ്രതിയായ റോബിന്റെ കാര്യമാണ് മനോവ പറഞ്ഞത്. കാനഡയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയില്‍ ഇയാള്‍ പിടിക്കപ്പെട്ടു. കേരളത്തിലെ പീഡനവീരന്മാരുടെ ഒളിവുകേന്ദ്രങ്ങള്‍ അമേരിക്കയിലും കാനഡയിലും യൂറോപ്പിലുമൊക്കെയാണ്. വിശ്വാസികളുടെ പണം ഉപയോഗിച്ച് വിദേശരാജ്യങ്ങളില്‍ വാങ്ങിക്കൂട്ടിയിരിക്കുന്ന സമ്പത്തിന്റെ മേല്‍നോട്ടക്കാരായി നിയോഗിക്കപ്പെടുന്നത് കേരളത്തിലെ പിടികിട്ടാപ്പുള്ളികളായ വൈദീകവേഷധാരികളെയാണ്. ഇവര്‍ക്കു തഴച്ചുവളരാന്‍ അനുയോജ്യമായ മണ്ണും പ്രകൃതിയും കാലാവസ്ഥയും അവിടെയുണ്ട്.
വിഷയത്തില്‍നിന്നു വ്യതിചലിക്കുന്നില്ല. സമീപഭാവിയില്‍ സംഭവിക്കാനിരിക്കുന്ന പിളര്‍പ്പിനെ മുന്നില്‍ക്കണ്ട് കല്‍ദായര്‍ ഒരുക്കങ്ങള്‍ നടത്തുമ്പോള്‍, കല്‍ദായവിരുദ്ധരും റോമിനോടു കൂറുപുലര്‍ത്തുന്നവരുമായ വിഭാഗം ഇപ്പോള്‍ കറുത്ത പൂച്ചയെ ഇരുട്ടില്‍ത്തപ്പുകയാണ്! സീറോമലബാര്‍ സഭയുടെ എല്ലാ പള്ളികളുടെയും സ്ഥാപനങ്ങളുടെയും മറ്റു സ്വത്തുക്കളുടെയും അവകാശം മെത്രാന്മാരില്‍ നിക്ഷിപ്തമായിരിക്കെ, റോമന്‍ കത്തോലിക്കാസഭയില്‍ തുടരാനാഗ്രഹിക്കുന്ന വൈദീകരുടെയും വിശ്വാസികളുടെയും പക്ഷത്ത് എടയന്ത്രത്ത് അല്ലാതെ മറ്റൊരു മെത്രാനുണ്ടോ? എടയന്തത്തിന്റെ സ്ഥാനംതന്നെ സഹായമെത്രാന്‍ എന്നതാണ്. മരിച്ചുപോയ മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയുടെ ഭാഷയില്‍ 'നിസ്സഹായ മെത്രാന്‍' എന്നാണ് ഈ പദവിയുടെ വിശേഷണം! വര്‍ക്കി വിതയത്തിലിന്റെ കാലംമുതല്‍ സഹായ മെത്രാനായി തുടരുന്ന വ്യക്തിയാണ് എടയന്ത്രത്ത്. വര്‍ക്കി വിതയത്തില്‍ മരിച്ചപ്പോള്‍ എല്ലാവരും കരുതിയത് സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പായി എടയന്ത്രത്ത് വരുമെന്നായിരുന്നു. എന്നാല്‍, കല്‍ദായനല്ലാത്ത ഒറ്റ കാരണത്താല്‍ എടയന്ത്രത്തിനു പദവി ലഭിച്ചില്ല. അങ്ങനെ തക്കല രൂപതിയില്‍നിന്നു കെട്ടിയിറക്കപ്പെട്ട 'കല്‍ദായദുരന്തം' സീറോമലബാര്‍ സഭയുടെ ആസ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെട്ടു!
മെത്രാന്മാരെ വാഴിച്ചുകൊണ്ട് 'കല്‍ദായ ലോബി' നടത്തുന്ന നീക്കങ്ങളുടെ പിന്നിലും നിഗൂഢമായ ലക്ഷ്യങ്ങളുണ്ട്‌. സീറോമലബാര്‍ സഭയുടെ പള്ളികള്‍ പിടിച്ചെടുക്കുക എന്നതാണ് ആ ലക്‌ഷ്യം. കല്‍ദായവാദത്തില്‍ 'ബിരുദാനന്തരബിരുദം' നേടിയിട്ടുള്ള തീവ്രവാദികളെ തിരഞ്ഞുപിടിച്ചാണ് 'മെത്രാന്‍ പദവി' നല്‍കുന്നത്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള രൂപതകളില്‍ ഇവരെ പ്രതിഷ്ഠിച്ചുകൊണ്ട് പള്ളികള്‍ പിടിച്ചെടുക്കാന്‍ ഇവര്‍ കോപ്പുകൂട്ടുന്നു. നാം നമ്മുടെ ഇടവകയില്‍ ഒരു ദൈവാലയം നിര്‍മ്മിച്ചുകഴിയുമ്പോള്‍, ആ ദൈവാലയത്തിന്റെ അവകാശം മെത്രാന് എഴുതിക്കൊടുക്കും. അതായത്, നമ്മുടെ ഇടവക ദൈവാലയത്തിന്റെ ആധാരം മെത്രാന്റെ(രൂപതയുടെ) പേരിലാണ് രജിസ്റ്റര്‍ ചെയ്യുന്നത്. അതായത്, നമ്മുടെ പള്ളിയുടെ ആധാരം മെത്രാന്റെ കയ്യിലാണുള്ളത്. ഇന്ന് കേരളത്തിലുള്ള ഭൂരിഭാഗം പള്ളികളുടെയും ആധാരങ്ങള്‍ മൂന്നു ബാങ്കുകളുടെ ലോക്കറുകളില്‍ 'സുരക്ഷിതമാണ്'! സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, കാത്തലിക് സിറിയന്‍ ബാങ്ക് എന്നീ ബാങ്കുകളില്‍ സൂക്ഷിക്കാന്‍ ഏല്പിച്ചതാണെന്ന് ആരും കരുതരുത്. മറിച്ച്, ഈ ആധാരങ്ങള്‍ പണയപ്പെടുത്തി കോടികള്‍ പിന്‍വലിക്കുകയും, ഈ കോടികള്‍ കല്‍ദായരുടെ സ്വകാര്യനിക്ഷേപമാക്കി മാറ്റുകയും ചെയ്തിരിക്കുന്നു. ഈ ബാങ്കുകളുമായി സീറോമലബാര്‍ സഭയ്ക്കുള്ള ബന്ധം നമുക്കെല്ലാം അറിയാം. ജനറല്‍ മാനേജര്‍ മുതല്‍ താഴോട്ടുള്ള ജീവനക്കാരില്‍ ഒട്ടുമിക്ക ജീവനക്കാരും സുറിയാനിസഭയുടെ നോമിനികളാണ്! അതായത്, ഈ ബാങ്കുകളുടെ രഹസ്യ അറകളിലാണ് സീറോമലബാര്‍ സഭയുടെ സമ്പത്ത് സൂക്ഷിക്കപ്പെട്ടിരിക്കുന്നത്!
സമീപഭാവിയില്‍ സംഭവിക്കാനിരിക്കുന്ന പിളര്‍പ്പ് യാഥാര്‍ത്ഥ്യമാകുമ്പോള്‍ മാത്രമേ വിശ്വാസികള്‍ സത്യം മനസ്സിലാക്കുകയുള്ളൂ. ഓര്‍ത്തഡോക്സ് - യാക്കോബായ പിളര്‍പ്പിന്റെ ദുരന്തം ഇന്നും ആ സഭകള്‍ പേറുകയാണ്. പള്ളികള്‍ക്കുവേണ്ടി തെരുവുയുദ്ധങ്ങള്‍ അരങ്ങേറുന്നത് നിത്യസംഭവമായിരിക്കുന്നു. എന്നാല്‍, സീറോമലബാര്‍ സഭയില്‍ ഒരു പിളര്‍പ്പുണ്ടായാല്‍ ഒരു യുദ്ധവും അരങ്ങേറില്ല. എന്തെന്നാല്‍, റോമിനെ അനുകൂലിക്കുന്ന വൈദീകര്‍ വികാരിമാരായിരിക്കുന്ന പള്ളികളുടെമേല്‍ അവകാശവാദവുമായി കല്‍ദായര്‍ വരില്ല! ആധാരം ബാങ്കില്‍ പണയപ്പെടുത്തപ്പെട്ട പള്ളികള്‍ എന്തിനാണ് കല്‍ദായര്‍ക്ക്! പണയത്തിലിരിക്കുന്ന പള്ളികളുടെ അവകാശികളായി കല്‍ദായവിരുദ്ധരായ വിശ്വാസികളും വൈദീകരും വഞ്ചിക്കപ്പെടും. ഇപ്പോഴും ഈ പള്ളികളില്‍ മിക്കതും പണയത്തില്‍ തന്നെയാണ്! വിശ്വാസികള്‍ ഇനിയെങ്കിലും യാഥാര്‍ത്ഥ്യ ബോധത്തിലേക്ക്‌ ഉണര്‍ന്നില്ലെങ്കില്‍ 'കല്‍ദായമാഫിയ' നിങ്ങളെയും പണയപ്പെടുത്തും!
മനോവയുടെ കല്‍ദായവിരുദ്ധത!?
സീറോമലബാര്‍ സഭയിലെ വിഭാഗിയതയില്‍ പക്ഷം ചേര്‍ന്നുകൊണ്ടുള്ള നിലപാടല്ല മനോവയുടെ കല്‍ദായവിരുദ്ധത. കല്‍ദായരും കല്‍ദായവിരുദ്ധരും ഒന്നുപോലെ മലിനപ്പെട്ടിരിക്കുന്ന അവസ്ഥയിലാണ് ഇന്നുള്ളത്. ശിവലിംഗവും പരുന്ത് കുരിശും മാത്രമല്ല, സലകവിധ പൈശാചികതകളും ഇരുപക്ഷവും തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാക്കിക്കഴിഞ്ഞു. യോഗ പരിശീലിക്കുന്ന കാര്യത്തിലും കത്തോലിക്കാസഭയുടെ ഉപദേശത്തെ തള്ളിക്കളഞ്ഞവരാണ് ഇരുപക്ഷവും. ആയതിനാല്‍, ആചാരങ്ങളെയോ ഭക്താഭാസങ്ങളെയോ ആത്മീയബോധ്യങ്ങളിലെ മാഹാത്മ്യമോ പരിഗണിച്ചുകൊണ്ട് കല്‍ദായവിരുദ്ധരെ പിന്തുണയ്ക്കാന്‍ മനോവയ്ക്കാവില്ല. പത്രോസ് എന്ന പാറമേല്‍ സ്ഥാപിതമായിരിക്കുന്ന സഭയോടു ചേര്‍ന്നുനില്‍ക്കുന്നതിലൂടെ കൈവരുന്ന ആധികാരികത മാത്രമേ മനോവ ഇവരില്‍ കാണുന്നുള്ളൂ! ആദിമസഭയുടെ ചൈതന്യത്തില്‍ നിലനില്‍ക്കാന്‍ റോമിലെ സഭ തയ്യാറാകുന്നില്ല എന്നത് ആ സഭയുടെ ഏറ്റവും വലിയ ദുരന്തമാണ്. പുതിയ നിയമങ്ങളും ചട്ടങ്ങളും നിര്‍മ്മിക്കുകയും, ഇവ ദൈവീക നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും ബദലായി സ്ഥാപിക്കുകയും ചെയ്തതിലൂടെ അപ്പസ്തോലികസഭയുടെ ചൈതന്യം ഇല്ലാതായി. എന്നിരുന്നാലും, പത്രോസിനുമേല്‍ സ്ഥാപിതമായ സഭയിലുണ്ടായിരുന്ന ചൈതന്യത്തിലേക്കു റോമിലെ സഭ മടങ്ങിവരുമ്പോള്‍ പഴയ അവസ്ഥ പുനഃസ്ഥാപിതമാകും. മറ്റു സഭകളില്‍നിന്നു വ്യത്യസ്തമായ ആധികാരികത റോമിലെ സഭയ്ക്കുണ്ട് എന്നകാര്യത്തില്‍ ആരും സംശയിക്കേണ്ടാ. രണ്ടോമൂന്നോ വിശ്വാസികള്‍ മാത്രമേ യഥാര്‍ത്ഥ ചൈതന്യത്തില്‍ നിലനില്‍ക്കുന്നവരായി ഈ സഭയിലുള്ളുവെങ്കില്‍പ്പോലും ഈ സഭതന്നെയായിരിക്കും ഔദ്യോഗിക സഭ! ഇത് യേഹ്ശുവായുടെ വാഗ്ദാനത്തിന്റെ ശക്തിയും സ്ഥിരതയും ആധികാരികതയുമാണ്! പോപ്പ് അധഃപതിച്ചാല്‍ അയാളും അയാളുടെ അധഃപതനത്തെ അനുഗമിക്കുന്നവരും മാത്രമേ നശിക്കുകയുള്ളു.
അതായത്, ആദിമസഭയുടെ ചൈതന്യം തിരിച്ചറിഞ്ഞ്, ആ ചൈതന്യത്തില്‍ പൂര്‍ണ്ണതയോടെ ചരിക്കുന്ന ആരൊക്കെ റോമന്‍ കത്തോലിക്കാസഭയിലുണ്ടോ, അവരെല്ലാം അനുഗ്രഹിക്കപ്പെടുകയും വിശുദ്ധര്‍ക്കു വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സൗഭാഗ്യം ആസ്വദിക്കുകയും ചെയ്യും! അതിനാല്‍ത്തന്നെ, റോമന്‍ കത്തോലിക്കാസഭയില്‍ ഉറച്ചുനില്‍ക്കാന്‍ മനോവ എടുത്ത ദൃഢനിശ്ചയത്തിനു പിന്നില്‍ ഫ്രാന്‍സീസിന്റെ ജീവിതസാക്ഷ്യമോ കത്തോലിക്കാ മതബോധഗ്രന്ഥത്തിന്റെ മഹത്വമോ പരിഗണനീയമാകുന്നില്ല. ക്രിസ്തുവിന്റെ വചനത്തിന്റെ ആധികാരികത മാത്രമാണ് മനോവയുടെ പ്രത്യാശ! പോപ്പും കര്‍ദ്ദിനാള്‍മാരും മെത്രാന്മാരും വൈദീകരും വിശ്വാസികളും ഒന്നടങ്കം വ്യതിചലിക്കുകയോ സഭയില്‍നിന്നു പുറത്തുപോകുകയോ ചെയ്താലും മനോവ കത്തോലിക്കാസഭയില്‍ അവസാനത്തെ വിശ്വാസിയായി നിലകൊള്ളും!
മനോവയുടെ കല്‍ദായവിരുദ്ധ നിലപാടിന്റെ അടിസ്ഥാനം വചനത്താല്‍ ഉറപ്പിക്കപ്പെട്ടതാണ്. കേരളത്തിലെ ഒരു ക്രിസ്ത്യാനിപോലും കല്‍ദായ പാരമ്പര്യത്തില്‍ നിന്നുള്ളവനല്ല എന്ന യാഥാര്‍ത്ഥ്യവും മനോവ മനസ്സിലാക്കുന്നു. കേരളത്തിലെ ക്രിസ്ത്യാനികളുടെ പാരമ്പര്യം യഹൂദരില്‍നിന്നുള്ളതാണ്. ഈ സത്യം ഇവരില്‍നിന്നു മറച്ചുവയ്ക്കാന്‍ സാത്താന്‍ ഉപയോഗിച്ചത് ഇന്ത്യയിലേക്കു കടന്നുവന്ന സിറിയന്‍ അഭയാര്‍ത്ഥികളെയായിരുന്നു. ഇസ്ലാമിന്റെ വാളില്‍നിന്നു രക്ഷപ്പെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പലായനം ചെയ്യപ്പെട്ട സിറിയാക്കാരില്‍ ചിലര്‍ ഇന്ത്യയിലും അഭയംപ്രാപിച്ചു. ഇന്ത്യയിലുണ്ടായിരുന്ന യഹൂദക്രിസ്ത്യാനികളുടെ നിയന്ത്രണം സിറിയന്‍ അഭയാര്‍ത്ഥികള്‍ ഏറ്റെടുത്തപ്പോഴാണ്‌ ഇവര്‍ സുറിയാനി ക്രിസ്ത്യാനികളായി മാറിയത്. യഹൂദരുമായി കടുത്ത വിദ്വേഷം പുലര്‍ത്തിയിരുന്ന ഇസ്മായീല്‍ സന്തതികളില്‍നിന്നുള്ളവരാണ് സിറിയന്‍ ക്രിസ്ത്യാനികള്‍. നാഥനില്ലാത്ത അവസ്ഥയില്‍ കഴിഞ്ഞിരുന്ന ഇന്ത്യയിലെ യഹൂദക്രിസ്ത്യാനികള്‍ക്ക് സിറിയന്‍ അഭയാര്‍ത്ഥികള്‍ നല്‍കിയ പഠനങ്ങള്‍ ദൈവവചനംപോലെ സ്വീകാര്യമായി. സിറിയാക്കാര്‍ പകര്‍ന്നുകൊടുത്ത നുണക്കഥകള്‍ വിശ്വസിച്ചതിലൂടെ യഹൂദക്രിസ്ത്യാനികള്‍ തങ്ങളുടെ പൈതൃകം കല്‍ദായമാണെന്നു തെറ്റിദ്ധരിച്ചു. ഇങ്ങനെയാണ് യഹൂദക്രിസ്ത്യാനികള്‍ സുറിയാനികളായി രൂപാന്തരപ്പെട്ടതും കല്‍ദായവാദം ആരംഭിച്ചതും! യഥാര്‍ത്ഥത്തില്‍ ഇവര്‍ വഞ്ചിക്കപ്പെട്ട ഒരു ജനതയാണ്!
കല്‍ദായര്‍ എക്കാലത്തും യഹൂദരുടെ ശത്രുപക്ഷത്തായിരുന്നു എന്നതിന് നൂറുകണക്കിനു തെളിവുകള്‍ ബൈബിളിലുണ്ട്. പിതാവായ അബ്രാഹത്തെ ദൈവം വിളിച്ചത് കല്‍ദായരുടെ ദേശത്തു നിന്നായിരുന്നുവെന്ന് ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്നു. കല്‍ദായദേശം എന്നത് ഇന്നത്തെ ഇറാക്കാണ്. ബാബിലോണ്‍ എന്നും ഇതിനു പേരുണ്ടായിരുന്നു. ഈ ദേശത്തുനിന്ന് അബ്രാഹത്തെ വിളിക്കുമ്പോള്‍ അവനോടു യാഹ്‌വെ ഇപ്രകാരം അരുളിച്ചെയ്തു: "നിന്റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട്, ഞാന്‍ കാണിച്ചുതരുന്ന നാട്ടിലേക്കു പോവുക. ഞാന്‍ നിന്നെ വലിയൊരു ജനതയാക്കും. നിന്നെ ഞാന്‍ അനുഗ്രഹിക്കും. നിന്റെ പേര് ഞാന്‍ മഹത്തമമാക്കും. അങ്ങനെ നീ ഒരനുഗ്രഹമാരിക്കും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും. നിന്നിലൂടെ ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗൃഹീതമാകും"(ഉത്പ: 12; 1-3). ഇവിടെ നാം മനസ്സിലാക്കേണ്ടതായ ചില വസ്തുതകളുണ്ട്. ദൈവമായ യാഹ്‌വെ അബ്രാഹത്തോടു കല്പിച്ചത് മൂന്ന് അവസ്ഥകളെ ഉപേക്ഷിക്കാനാണ്. ദേശം, ബന്ധുക്കള്‍, പിതൃഭവനം ഇവ മൂന്നുമാണ് അബ്രാഹം ഉപേക്ഷിക്കേണ്ടതും ഉപേക്ഷിച്ചതും. ദേശത്തെയും ബന്ധുതകളെയും പിതൃഭവനത്തെയും വിട്ടുകളയുകയെന്നാല്‍, പാരമ്പര്യത്തെ പൂര്‍ണ്ണമായും ഉപേക്ഷിക്കുക എന്നാണ്. അതായത്, അബ്രാഹത്തില്‍ തുടങ്ങുന്ന ഒരു പുത്തന്‍ പാരമ്പര്യം തലമുറകളിലേക്കു പകരാന്‍ ദൈവം തീരുമാനിച്ചു. ആയതിനാല്‍, അബ്രാഹത്തിനും അവന്റെ സന്തതിപരമ്പരകള്‍ക്കും പഴയ പാരമ്പര്യം അസാധുവാക്കപ്പെടുകയും പുതിയൊരു പാരമ്പര്യം നല്‍കപ്പെടുകയും ചെയ്തു.
മനുഷ്യനെക്കുറിച്ച് പറയുമ്പോള്‍ ഇസ്ലാംമതക്കാര്‍ ആദം സന്തതികള്‍ എന്നാണു വിശേഷിപ്പിക്കുന്നതെന്നു നമുക്കറിയാം. എന്നാല്‍, ഇസ്രായേല്‍ക്കാരും യഹൂദരും ക്രിസ്ത്യാനികളും പറയുന്നത് അബ്രാഹത്തിന്റെ സന്തതികള്‍ എന്നാണ്! അബ്രാഹത്തിനു മുന്‍പുള്ള പാരമ്പര്യത്തെ ദൈവജനം പരിഗണിക്കുന്നില്ല എന്നതാണ് ഇതിലൂടെ നാം മനസ്സിലാക്കേണ്ടത്. അബ്രാഹം ഉപേക്ഷിച്ച പാരമ്പര്യമാണ് കല്‍ദായ പാരമ്പര്യം എന്നതിനുള്ള തെളിവ് മനോവ നല്‍കാം. ഇതാണ് ആ ദൃഷ്ടാന്തം: "തേരാഹിന്റെ പുത്രന്മാരാണ് അബ്രാമും നാഹോറും ഹാരാനും. ഹാരാന്റെ പുത്രനാണ് ലോത്ത്. തന്റെ പിതാവായ തേരാഹ് മരിക്കുന്നതിനുമുമ്പ് ഹാരാന്‍ ജന്മനാടായ കല്‍ദായരുടെ ഊറില്‍ വച്ചു ചരമമടഞ്ഞു. അബ്രാമും നാഹോറും വിവാഹം കഴിച്ചു. അബ്രാമിന്റെ ഭാര്യയുടെ പേര് സാറായി. നാഹോറിന്റെ ഭാര്യയുടെ പേര് മില്‍ക്കാ. അവള്‍ മില്‍ക്കായുടെയും ഇസ്ക്കയുടെയും പിതാവായ പിതാവായ ഹാരാന്റെ മകളാണ്. സാറായി വന്ധ്യയായിരുന്നു. അവള്‍ക്കു മക്കളുണ്ടായില്ല. തേരാഹ് കല്‍ദായരുടെ ഊറില്‍നിന്നു കാനാന്‍ ദേശത്തേക്കു യാത്ര പുറപ്പെട്ടു"(ഉത്പ: 11; 27-31). കല്‍ദായരുടെ ദേശത്തുനിന്നു കാനാനിലേക്കുള്ള വഴിമധ്യേ ഹാരാനില്‍ വാസമുറപ്പിച്ചു എന്നകാര്യം തുടര്‍ന്നുള്ള വിവരണത്തില്‍ വായിക്കാന്‍ കഴിയും. ഇവിടെനിന്നാണ് അബ്രാം ദൈവമായ യാഹ്‌വെയാല്‍ വിളിക്കപ്പെടുന്നത്. തന്റെ സകല പാരമ്പര്യങ്ങളെയും വിട്ടുകളഞ്ഞുകൊണ്ട് ദൈവത്തിന്റെ വിളിയോടു പ്രത്യുത്തരിച്ച അബ്രാമിനെ, അബ്രാഹം എന്ന് പുനര്‍നാമകരണം ചെയ്തുകൊണ്ട് അനുഗ്രഹത്തിന്റെ പുതിയൊരു പാരമ്പര്യം അവനും അവന്റെ സന്തതികള്‍ക്കും ദൈവം നല്‍കി! ആയതിനാല്‍, അബ്രാഹത്തിന്റെ സന്തതികളാണെങ്കില്‍ അവര്‍ ഒരിക്കലും കല്‍ദായ പാരമ്പര്യത്തില്‍ നിന്നുള്ളവരാകില്ല.

No comments:

Post a Comment