Translate

Wednesday, March 18, 2020

വിടുതൽ ഹർജി തിരിച്ചടിയാകുന്നു.

ഷൈജു ആൻറണി

 ബിഷപ്പ് ഫ്രാങ്കോ സമർപ്പിച്ച വിടുതൽ ഹർജി സ്വയം പാരയാകുന്നു. പൊലീസ് ചുമത്തിയ വകുപ്പുകൾക്ക് പുറമെ മറ്റു വകുപ്പുകൾ കൂടി കോടതി സ്വമേധയാ ചുമത്തിയത് ഇരുട്ടടിയായി. സീനിയർ അഭിഭാഷകനായ അഡ്വ രാമൻപിള്ള രണ്ടു മഴുവൻ ദിവസങ്ങളും നിർത്താതെ ഉയർത്തിയ വാദമുഖങ്ങൾ മുഴുവൻ പ്രോസിക്യൂഷൻ വലിച്ചു കീറിയത് തെളിവുകൾ സഹിതമാണ്. ബി. ഫ്രാങ്കോക്കെതിരെ നിലവിൽ ചുമത്തിയിരിക്കുന്ന വകുപ്പുകൾ താഴെ പറയുന്നവയാണ്. ഈ വകുപ്പുകളെല്ലാം നിലനിൽക്കുമെന്ന സെഷൻസ് കോടതിയുടെ കണ്ടെത്തലാണ് തിരിച്ചടിയായത്. ബിഷപ്പ് ഫ്രാങ്കോ വിചാരണ നേരിടണം:


Section 342: അന്യായമായി തടഞ്ഞു വെച്ചതിൽ വച്ച്... ഒരു വർഷം കഠിന തടവും പിഴയും
Section 376(c)(a): അധികാര ദുർവിനിയോഗം നടത്തി ലൈംഗികമായി ദുരുപയോഗം നടത്തുക
5 വർഷം മുതൽ 10 വർഷം വരെ കഠിന തടവ്
Section 377: പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം... പത്തു വർഷത്തിൽ കുറയാത്ത തടവും ജീവപര്യന്തം വരെ തടവും പിഴയും
Section 506(1): ഭീഷണിപ്പെടുത്തൽ... 7 വർഷം കഠിന തടവ്
Section 376(2)(k): മേലധികാരം ഉപയോഗിച്ച് തന്റെ നിയന്ത്രണത്തിലുള്ള സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്തതിൽ വെച്ച്.... പത്ത് വർഷത്തിൽ കുറയാത്ത തടവും ജീവിതാവസാനം വരെ ജീവപര്യന്തം കഠിന തടവും പിഴയും
Section 376(2)(n): ഒരേ സ്ത്രീയെ സ്വാധീനം ഉപയോഗിച്ച് തുടർച്ചയായി ബലാത്സംഗം ചെയ്യുന്നതിൽ വെച്ച്... പത്തു വർഷത്തിൽ കുറയാത്ത തടവ് മുതൽ ജീവിതാവസാനം വരെ ജീവപര്യന്തം തടവും പിഴയും
ഈ വകുപ്പുകൾ ചാർജ്ജിൽ ഉണ്ടായിരുന്നതാണ്
അവ നില നിൽക്കുന്നതാണെന്ന് കോടതി കണ്ടെത്തി കൂടാതെ
354 വകുപ്പ്
സ്ത്രീ തത്വത്തെ അപമാനിക്കുക
കുറഞ്ഞത് ഒരു വർഷം തടവ് മുതൽ അഞ്ച് വർഷം തടവ്
കോടതി കൂടുതൽ ആയി കൂട്ടിച്ചേർത്തു

കേസിൽ വെറും ദുർബലമായ വാദമുഖങ്ങൾ മാത്രമെ ബിഷപ്പ് ഫ്രാങ്കോക്ക് മുന്നിലുള്ളൂ എന്നത് കൂടുതൽ കൂടുതൽ വ്യക്തമാവുകയാണ്.


No comments:

Post a Comment