Translate

Thursday, December 17, 2020

ആത്മഹത്യാപ്രേരണക്കുറ്റത്തിന് പള്ളിവികാരിക്കെതിരെ 'ക്‌നാനായകത്തോലിക്കാ നവീകരണസമിതി' നല്‍കിയ പരാതി!

From
        ലൂക്കോസ് മാത്യു. കെ
        ജനറല്‍ സെക്രട്ടറി,
        ക്‌നാനായകത്തോലിക്കാ നവീകരണസമിതി

To
        സബ്. ഇന്‍സ്‌പെക്ടര്‍
        കിടങ്ങൂര്‍ പോലീസ് സ്‌റ്റേഷന്‍
        കിടങ്ങൂര്‍
സര്‍,
വിഷയം:     ചെറുകര സെന്റ്. മേരീസ് ക്‌നാനായ ഇടവകയിലെ ശ്രീ. സിബി മത്തായി പൂവക്കുളത്തിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരനായ ഇടവകവികാരി ഫാ.ഷാജി പൂത്തറയ്‌ക്കെതിരെ നടപടി എടുക്കുന്നതുമായി ബന്ധപ്പെട്ടത്.
'ക്‌നാനായകത്തോലിക്കാ നവീകരണസമിതി'യുടെ ശ്രദ്ധയില്‍പ്പെട്ട ഒരു ക്രിമിനല്‍ കുറ്റം അതിന്റെ നിയമ നടപടികളിലേക്ക് കൊണ്ടുവരുന്നതിലേക്കായി താഴെ പറയുന്ന കാര്യങ്ങള്‍ സംഘടനയ്ക്കുവേണ്ടി സമര്‍പ്പിക്കുന്നു:
1.    ശ്രീ. സിബി മത്തായി പൂവക്കുളം സീറോ-മലബാര്‍ സഭയിലെ കോട്ടയം രൂപതയില്‍പ്പെട്ട 'ചെറുകര സെന്റ്. മേരീസ് ക്‌നാനായ ഇടവകയിലെ പരമ്പരാഗതമായ ക്‌നാനായ കുടുംബാംഗമായിരുന്നു. (പള്ളിയുടെ ഒന്നാം വാര്‍ഡിലെ പടിഞ്ഞാറ്റിന്‍കര - പാളയം മേഖലയിലാണ് താമസിക്കുന്നത്).
2.    ശ്രീ.സിബി അടിയുറച്ച ക്രിസ്തീയവിശ്വാസിയും ഇടവകയിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവപങ്കാളിയുമായിരുന്നു. പള്ളിയിലേക്കുള്ള എല്ലാ സംഭാവനകളും കൃത്യസമയത്ത് നല്‍കുകയും സമയാസമയങ്ങളില്‍ ദേവാലയത്തിലെ വിവിധ ആവശ്യങ്ങളില്‍ സാമ്പത്തികമായും പ്രയത്‌നംകൊണ്ടും സഹകരിച്ചിട്ടുള്ള ആളുമായിരുന്നു.
3.    ശാന്തശീലനും സല്‍സ്വഭാവിയും ദൈവഭയത്തില്‍ ജീവിക്കുന്നയാളുമായിരുന്നു സിബി. ഉപജീവനത്തിനായി കഠിനപ്രയത്‌നം ചെയ്യുകയും സന്തുഷ്ടകുടുംബജീവിതം നയിക്കുകയും ചെയ്ത സിബിക്ക് വൈദികരോട് അളവറ്റ ബഹുമാനവും ഭവ്യതയുമായിരുന്നു. ഇടവകവികാരിയെ ആത്മീയപിതാവിനെപ്പോലെയാണ് സിബി കണ്ടിരുന്നത്.
4.    ഇടവകവികാരി ഫാദര്‍ ഷാജി പൂത്തറ തീവ്ര ക്‌നാനായ ചിന്താഗതിയുള്ളയാളും ക്‌നാനായ വംശീയതയില്‍ വിശ്വസിക്കുകയും ചെയ്യുന്നയാളാണ്. ക്‌നാനായ വംശീയവിശ്വാസപ്രകാരം, ക്‌നാനായക്കാരല്ലാത്ത ഒരാളെ ആരെങ്കിലും വിവാഹംചെയ്താല്‍ അയാളെ സമുദായത്തില്‍നിന്നു പുറത്താക്കുന്നു. ഇതിനായി വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നയാള്‍തന്നെ അപേക്ഷ കൊടുത്തിരിക്കണമെന്നാണ് ചട്ടം. ഈ അപേക്ഷയെ ജഘഋഗ (ജലൃാശശൈീി ീേ ഘലമ്‌ല വേല ഋുമൃരവ്യ ീള ഗീേേമ്യമാ)എന്നാണ് വിളിക്കുന്നത്. ഫാ. ഷാജി പൂത്തറ ഈ കാര്യങ്ങളില്‍ കണിശക്കാരനും ഇത്തരം ആവശ്യവുമായി വരുന്നവരെ ദയാദാക്ഷിണ്യമില്ലാതെ ആക്ഷേപിക്കുന്നയാളുമാണ്.
5.    സിബി മത്തായിയുടെ മകന്‍ മാത്യു വിവാഹം കഴിക്കാനായി തിരഞ്ഞെടുത്ത വധു സീറോ-മലബാര്‍ സഭയിലെ ഇരിഞ്ഞാലക്കുട രൂപതയില്‍പ്പെട്ട യുവതിയാണ്, എന്നാല്‍ ക്‌നാനായക്കാരിയല്ല.
6.    ഈ വിവരം അറിഞ്ഞപ്പോള്‍മുതല്‍ ഫാദര്‍ ഷാജി അസ്വസ്ഥത പ്രകടിപ്പിക്കുകയും കിട്ടുന്നിടത്തുവെച്ച് സിബിയെ ആക്ഷേപിക്കുകയുംമറ്റും ചെയ്തിരുന്നതായി അറിയുന്നു. ജഘഋഗഅപേക്ഷ സമര്‍പ്പിക്കാതെ കല്ല്യാണക്കുറി നല്‍കില്ലെന്ന് അറിയിച്ചതനുസരിച്ച്, മനസ്സില്ലാമനസ്സോടെയാണെങ്കിലും സിബി അതു സമ്മതിച്ചു.
7.    വിവാഹക്കുറി വാങ്ങാന്‍ സിബി, മകന്‍ മാത്യുവുമായി ഇടവകവികാരി ഫാദര്‍ ഷാജിയെ കാണാന്‍പോയി. ഇവര്‍ ഫാദര്‍ ഷാജിയുടെ മുറിയിലെത്തുമ്പോള്‍ ഇടവകയിലെ കൈക്കാരന്മാരും കണക്കനും കപ്യാരുംമറ്റും മുറിയിലുണ്ടായിരുന്നു. പരിഹാസത്തോടെ ഇവരെ സ്വീകരിച്ച വികാരിയച്ചന്‍ അവരെ ഇരിക്കാന്‍പോലും അനുവദിച്ചില്ല.
8.    മുറിയിലുണ്ടായിരുന്ന ആളുകളുടെ മുന്നില്‍വച്ച് ഫാദര്‍ ഷാജി പരിഹാസവും ആക്ഷേപവും ചൊരിഞ്ഞു. മകന്റെ വ്യക്തിത്വത്തെ, ലൈംഗികച്ചുവയുള്ള വാക്കുകളോടെ പരിഹസിച്ചു. വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയുടെ സ്ത്രീത്വത്തെ ആക്ഷേപിക്കുന്ന തരത്തില്‍വരെ സംസാരിച്ചു.
9.    ഇത്, സത്യസന്ധനായ ഒരു പിതാവിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. പുച്ഛത്തോടെ കുറിയെഴുതി മേശപ്പുറത്തേക്കെറിഞ്ഞ് വികാരി ഞ.െ15,000/ (പതിനയ്യായിരം) രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. സഭയില്‍നിന്ന് പുറത്തുപോകുന്നതിന് പണംവാങ്ങുന്ന പതിവ് സഭയിലില്ല. ക്‌നാനായ സഭയുടെ നിര്‍ദ്ദേശപ്രകാരം അങ്ങനെ വാങ്ങുന്നതിന് അനുവാദമില്ല.
10.    എന്നാല്‍ സിബിയെയും കുടുംബത്തെയും കൂടുതല്‍ അപമാനിക്കണമെന്ന ഉദ്ദേശ്യത്തോടെ മനപ്പൂര്‍വ്വം ഫാദര്‍ ഷാജി ഈ പതിനയ്യായിരം രൂപ അടയ്ക്കാതെ കുറി നല്‍കാനാവില്ലെന്ന് ശഠിക്കുകയായിരുന്നു.
11.    പണം കൊണ്ടുവന്നിട്ടില്ലെന്നറിയിച്ചപ്പോള്‍, ആ തുക കൊണ്ടുവന്നിട്ട് കുറിവാങ്ങിയാല്‍ മതിയെന്ന് വികാരിയച്ചന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഈ സമയമത്രയും മുറിയില്‍ പള്ളിയുടെ മറ്റ് ഉത്തരവാദിത്വപ്പെട്ടവരും ഉണ്ടായിരുന്നു.
12.    അപമാനം സഹിക്കാതെ സങ്കടപ്പെട്ടു കരഞ്ഞുകൊണ്ട് ശ്രീ.സിബി വീട്ടിലേക്ക് പോയി. പിന്നീട് തിരികെയെത്തി പണംകൊടുത്ത് കുറിവാങ്ങി. എന്നാല്‍ നാളിതുവരെ പണം കൈപ്പറ്റിയതിന്റെ രസീത് സിബിക്കോ കുടുംബത്തിനോ നല്‍കിയിട്ടില്ല.
13.    സ്വതവേ പ്രസന്നവദനനായിരുന്ന സിബി അന്നുമുതല്‍ മൂകനായി കാണപ്പെട്ടു. മറ്റുള്ളവരുടെ മുഖത്ത് നോക്കാനാവാത്തവിധം അപമാനിക്കപ്പെട്ടതിനേത്തുടര്‍ന്ന് വിവാഹസംബന്ധമായ ചടങ്ങുകള്‍ പൂര്‍ത്തീകരിച്ച് ഏറെ താമസിയാതെ ഒക്ടോബര്‍ 9-ന് സിബി സ്വയം ജീവനൊടുക്കി.
14.    വ്യക്തിപരമായോ കുടുംബപരമായോ മറ്റ് ദുഃഖങ്ങളൊന്നുമില്ലാതിരുന്ന സിബിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് ഫാദര്‍ ഷാജി പൂത്തറയുടെ വംശീയ ആക്ഷേപങ്ങളും അധിക്ഷേപങ്ങളുംമാത്രമാണ്.
15.    ഫാദര്‍ ഷാജിയുടെ വംശീയ ചിന്താഗതിയും, രക്തശുദ്ധി എന്ന അന്ധവിശ്വാസവും, ഇതരവിഭാഗക്കാര്‍ തരംതാഴ്ന്നവരാണെന്ന ചിന്താഗതിയുംമാത്രമാണ,്  ശ്രീ. സിബിയെന്ന നല്ല മനുഷ്യന്‍ ജീവനൊടുക്കാന്‍ കാരണമായത്.
ആയതിനാല്‍, ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ച് ആത്മഹത്യാപ്രേരണക്കുറ്റത്തിനും വംശീയ അവഹേളനത്തിനും ചെറുകര പള്ളി വികാരി ഫാദര്‍ ഷാജിക്കെതിരെ നിയമനടപടിയെടുത്ത് ശിക്ഷിക്കണമെന്ന് 'ക്‌നാനായകത്തോലിക്കാ നവീകരണസമിതി'ക്കുവേണ്ടി താഴ്മയായി അപേക്ഷിക്കുന്നു.
            വിശ്വാസപൂര്‍വ്വം,
            ലൂക്കോസ് മാത്യു കെ കോട്ടയം  
മൊബൈല്‍:    944750758                                                                     ജനറല്‍ സെക്രട്ടറി
14/11/2020                                   

No comments:

Post a Comment