Translate

Wednesday, May 9, 2012

വലിയ ലോകമേ, ചെറിയ ചിന്തകള്‍...

1. വില മുപ്പതതും വെള്ളി, യേശുവിനു വിലപേശി
കര്‍ദ്ദിനാളാ യൂദയുമായ് കച്ചവടമായ് !
കര്‍ദ്ദിനാള്‍ക്കോ ഇന്നും ലാഭം; കാതോലിക്കാ കൊടി വച്ച
കോടികള്‍ തന്‍ കാറില്‍, സുഖം - അരമനകള്‍ !

2. മെത്രാനാകാനെത്ര യുദ്ധം, തോറ്റുപോയാല്‍ വീണ്ടും രണം
രാജാപാര്‍ട്ടു പുരോഹിതനാകുവാന്‍ മോഹം;
വഴി ക്രിസ്തുവാണു പക്ഷേ സത്യമെന്തെന്നറിയീല
നരജന്മക്കുരുടന്മാര്‍ ! നയിച്ചു നമ്മെ.

3. ശവക്കുഴീല്‍ ഒറ്റക്കല്ല; കൂട്ടക്കല്ലറയില്‍ മൂടും;
അസ്തിപഞ്ജരക്കുഴിയില്‍ പുഴുക്കളാകാന്‍ !
സെമിത്തേരിയിലും ളോഹ കലഹം വിതയ്ക്കുന്നയ്യോ !
ശവംതിന്നി ഉറുമ്പുകള്‍ പരിഹസിച്ചു !

4. 'ശ്വാസം ഞങ്ങളില്ലാതാക്കും വിശ്വാസിയായ് വന്നില്ലെങ്കില്‍'
പ്രാകൃതമായ് കൂറും കത്തോലിക്കാ സഭ പോല്‍ ;
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ദൈവത്തിന്റെ പേരില്‍ വേഷം
നുറുതറി ഫാഷന്‍ കളര്‍, ളോഹവിലസി !

5. നസറായനെന്നും വില വെറും മുപ്പതതോ വെള്ളി !
അവന്റെ നാമത്തില്‍ ഭക്തി ചൂഷണമാക്കി
പണം കൊയ്യുന്നിടയന്മാര്‍, പണം പിന്നെ വിനയായി
നശിക്കാത്ത കലഹത്തിന്നായുധം വാങ്ങി.....

6. വടികൊടുത്തടി വാങ്ങും മഠയരോ ക്രിസ്ത്യാനികള്‍ ?
പണം പള്ളീല്‍ കൊടുക്കല്ലേ പണികിട്ടുമേ;
പണം വിനയാക്കിമാറ്റും കുബുദ്ധികള്‍ പുരോഹിതര്‍,
'കുരുടന്മാര്‍, പിന്‍പറ്റല്ലേ', പറഞ്ഞിതീശോ !

7. അതിമോഹമഹന്തയും അറിവുകേടും കൂടിയാ
ചെറുജീവി ഊതിവീര്‍ക്കും ബലൂണു പോലായ് !
കലികാല മൂഢഭക്തര്‍ ബലൂണുകളൂതിടുന്നു,
ഒരു 'ഠപ്പോ' വെടിതീരും, ബലൂണെവിടെ ?

8. അദ്ധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നോര്‍ക്കും
കര്‍ത്തന്‍ ചൊന്നാ പറുദീസില്‍ ഇടങ്ങളേറെ;
പാതിരിയും പരീശനും പറുദീസ പൂകില്ലെന്നാല്‍
മെയ്‌നശിച്ച വേശ്യയെത്തും ! ചുങ്കക്കാരനും.

9. പാതിരിയെ പാസ്റ്റര്‍ മോനെ പണിചെയ്യാന്‍ പ്രേരിപ്പിക്കൂ
പണം കൊടുത്തവരെ നാം മടിയരാക്കി ;
പണം വേണ്ട, പ്രര്‍ത്ഥിക്കുവിന്‍ ഇവറ്റകള്‍ക്കാത്മജ്ഞാനം
കൊടുക്കുവാന്‍ മനസ്സിലെ ഈശനോടെന്നും

10. പള്ളികളില്‍ പോയാലും നാം കാശുകീശേന്നെടുക്കല്ലേ
കാശിനോടുള്ളാശയാണാ പള്ളിനിറയെ
'ലാഭം കൊയ്യാന്‍ കുരിശടി' സഭ പള്ളിപണിയുന്നു !
സിമിന്റു കുമ്മായം വെറുമിരുമ്പുപള്ളി.

11. മനസ്സെന്ന പള്ളിക്കുള്ളില്‍ മനസ്സിനെ ഉണര്‍ത്തുവാന്‍
മരുവുന്നു സദാ ദൈവം ! പാതിരി വേണ്ട
പാസ്റ്റര്‍ അച്ചന്‍ വയറിനായ് വേറെ വേല തിരയട്ടെ
കര്‍ദ്ദിനാളും മെത്രാന്‍ കപ്യാര്‍ പള്ളിമൂപ്പനും.

12. വേലചെയ്യാക്കൂലി, കഷ്ടം ! നോക്കുകൂലി വാങ്ങുവോരേ,
ചൂഷണത്തിന്‍ ഫലം നിങ്ങളനുഭവിച്ചാല്‍
ഭാവനയിലേതുവിധം നരകമാണവകാശം ?
ചോദിച്ചടി വാങ്ങുവോരേ മഠയര്‍ നിങ്ങള്‍.

13. കര്‍ത്താവിനു മണവാട്ടി ? ഗോപസ്ത്രീകളെന്നേ തോറ്റു !
'അഹം ബ്രഹ്മ'മറിയാത്തോര്‍ മുടിവടിച്ചു ;

മാറിമാറി പീഡനങ്ങള്‍, അഭയകളനേകമായ്,
ഒരുഗതിയുള്ളോര്‍ താനേ പുറത്തു ചാടി.

14. നിറഞ്ഞുനില്‍ക്കുന്നു ടീവീല്‍ മണവാട്ടി കണ്ണീരുമായ്
കുരുടനോ നസറായന്‍ ! മിടുക്കനച്ചാ ?
'തെമ്മാടിക്കു കുഴിവേറെ' തെമ്മാടിയാ ളോഹയോതി,
കേട്ടുനിന്നൊരാട്ടിന്‍പറ്റം ആമ്മേന്‍ കരഞ്ഞു.

15 തിരുവായ്‌ക്കെതിര്‍വായില്ല, തിരുമേനി ളോഹക്കുള്ളില്‍,
കുരിശിലെ തിരുമേനി ? കാല്‍വരി പാഴായ് !
വിലയവനിന്നും വെറും വെള്ളിയതും മുപ്പതെന്നും
പോപ്പിനെത്ര വില ? കാലം വില പറയൂ !

16 ഈ അധര്‍മ്മം കണ്ടുനില്‍ക്കാന്‍ ഹിന്ദുമൈത്രിക്കായീടുമോ ?
വിമോചനസമരങ്ങള്‍ അവസാനിച്ചോ ?
ഭാരതത്തില്‍ പിറന്നൊരീ സോദരരീ വേദംകൂടി,
വേദമെന്തെന്നറിയാത്തോര്‍ക്കടിമകളായ്......




സാമുവല്‍ കൂടല്‍ 

Church Leases out Prime Property to Realtor

The Kerala Latin Catholic Church will lease out part of its prime property, an ancient seminary, for a resort and shopping mall in the southern state.

In what is perhaps the first of its kind land deal in Kerala’s Church history, rights to a 1.8-acre plot on Periyar river bank in Aluva, owned by Carmelgiri seminary, has been given to a private builder.

Under a transferable development rights partnership, Mumbai-based Leo Builders and Developers in exchange will construct a 250-million rupee multi-storey building that will serve as the Latin Church's secretariat.

While the secretariat will come up on the Carmelgiri campus, the residential-cum-commercial complex will be built near it. The Church will have a stake in the commercial building.

Church officials have come to an agreement with the builder which is run by a member of the congregation and the complex will be completed within three years.

"Since we cannot meet the expense, we decided to go for a joint venture. Instead of selling the land we agreed for a share in the building so that the revenue from the commercial complex can be used for our various activities," said Archbishop Soosa Pakiam of Trivandrum.

"The builders will invest a certain amount, but it is more like a contribution to the church's development than any business interests,” he said.

The deal was brokered to fulfil the wish of the Kerala Region Latin Catholic Council to have a secretariat like the headquarters of the other two rites.

St. Thomas Mount: the envious Syro Malabar Centre
in Kakanaattu 
While the Syro-Malabar Church has the sprawling St Thomas Mount in Kakkanad as its centre, the Syro-Malankara faction has its Catholicate in Thiruvananthapuram.

The new complex at Carmelgiri, with a history dating back to 1682, would coordinate the work of all its 11 dioceses and various committees as well as conducting Bible classes and courses.

"The complex will not come up on the campus, and there will be residential facilities also. We are working on the details," said Fr Francis Xavier Thannikkaparambil, KRLCC's general secretary.

Sources:

Tuesday, May 8, 2012

എന്നെ തേടിയുള്ള യാത്ര ( 2)

എല്ലാം വേണ്ടതുപോലെ ആയിരിക്കുന്നു എന്ന അറിവാണ് ആനന്ദം.

ഈ ലേഖനത്തിന്റെ ആദ്യ ഭാഗത്ത്,* ചേരുവകളും മറിമായങ്ങളും ഇല്ലാതെയുള്ള " ഞാന്‍ " എന്നാല്‍ എന്താണെന്നും അതിനെ അംഗീകരിക്കാനാവുക അനുദിനജീവിതത്തിന്  സാരാംശത്തെ സമ്മാനിക്കുന്ന  ഒരു വലിയ നേട്ടംതന്നെയാണെന്നും കണ്ടു. എന്നാല്‍ നീണ്ട കാലത്തേയ്ക്ക്  ഒരാള്‍ ഞാന്‍ എന്ന ബിംബത്തിന്  ഇട്ടുശീലിച്ച ചമയങ്ങളൊക്കെ മാറ്റിയെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. വളരെ ശാന്തമായി, നിശബ്ദതയില്‍ , നിതാന്ത പരിശ്രമത്തിലൂടെ സ്വയം വിലയിരുത്താന്‍ കെല്പുള്ളവര്‍ക്ക്  മാത്രമേ അങ്ങനെയൊന്ന് സാദ്ധ്യമാകൂ. ' ഇതല്ല ഞാന്‍ , അതുമല്ല ഞാന്‍ ' എന്ന് വളരെ കൃത്യമായി നിരീക്ഷിച്ചു വേണം, ശരിക്കുള്ള ഞാന്‍ എന്താണോ, അതിനെ കണ്ടെത്താന്‍ . അങ്ങനെയൊരു ശ്രമം, മിക്കവരുടെ കാര്യത്തിലും,  ഭയപ്പെടുത്തുന്ന വലിയ ഒരു ഇല്ലായ്മയില്‍ ചെന്നവസാനിച്ച്ചാല്‍ അദ്ഭുതപ്പെടേണ്ടതില്ല. ഇപ്പോള്‍ , ഇവിടെ " ഞാന്‍ " ആയിരിക്കുന്നതെന്തോ, അതില്‍ സംതൃപ്തി തോന്നാന്‍ അസാമാന്യ ഹൃദയശുദ്ധത ആവശ്യമുണ്ട്. അങ്ങനെ ശുദ്ധമാക്കിയെടുത്തതു മാത്രമേ അനന്തസത്യവും ശിവവും സുന്ദരവുമായതിന്റെ ഭാഗമാകാനുള്ള ഔന്നത്യം നേടുന്നുള്ളൂ. 

ഏറ്റവും വലിയ അദ്ഭുതം എന്ത് ? സംശയത്തിനിടയില്ലാതെ പറയാം, അത്  അസ്തിത്വം തന്നെയാണ്. അസ്തിത്വത്തെ പല പല മുഖഭാവങ്ങളില്‍  കണ്ടുശീലിച്ച നമുക്ക്  ആത്യന്തികമായി അത് ഏകമായിരിക്കേണ്ടതുണ്ട്  എന്ന യുക്തി അംഗീകരിക്കുക അത്രയൊന്നും എളുപ്പമല്ല. തല്‍ക്കാലം, നമ്മുടെ ബുദ്ധിയുള്‍പ്പെടെ നമ്മുടെ അവബോധത്തില്‍ വരുന്നതൊക്കെയും  നമുക്കറിയാവുന്ന ഈ  പ്രപഞ്ചത്തിന്റെ ഭാഗമാണ്. അതില്‍ നമുക്ക്  മനസ്സിലാകാത്തതിനെ ദ്രവ്യമെന്നും, മനസ്സിലാകുന്നതിനെ ആത്മം അല്ലെങ്കില്‍ വെളിച്ചമെന്നും വിളിക്കാം. മൌലികമായ അര്‍ത്ഥത്തില്‍ , വെളിച്ചം എന്നാല്‍ , ഒന്നാമത്, ആയിരിക്കുക എന്ന സത്യം ഏറ്റവും വലിയ അദ്ഭുതമായും, രണ്ടാമത്, അത് ആ സത്യത്തെ കണ്ടെത്തുന്ന തന്നെയും ഉള്‍ക്കൊള്ളുന്ന സമഗ്രതയായും ഉള്ളില്‍ തെളിയുക എന്നാണ്. മറ്റ് വാക്കുകളില്‍ പറഞ്ഞാല്‍ , എന്റെ ഉണ്മയെ ഏതെങ്കിലും തരത്തില്‍ പരിമിതപ്പെടുത്തുന്ന എല്ലാ നിഴലുകളില്‍ നിന്നും സ്വതന്ത്രമായ അവസ്ഥയില്‍ അതിനെ ഉള്‍ക്കൊള്ളാനാവുക എന്നാണ്.  അങ്ങനെയൊരു ആന്തരീകാവസ്ഥയെ മങ്ങാത്ത വെളിച്ചം, അല്ലെങ്കില്‍  പരമമായ ആത്മബോധമെന്ന്  മനസ്സിലാക്കാം.  

സംശുദ്ധമായ ഈ  അവബോധത്തില്‍ എത്തിച്ചേര്‍ന്നാല്‍ , പിന്നെ മനസ്സില്‍ യാതൊരു തരത്തിലുളള  രൂപങ്ങളും ഉണ്ടാവില്ലെന്നു മാത്രമല്ല, സംശുദ്ധമായ അസ്തിത്വമല്ലാതെ ആകാരമുള്ള എന്തെങ്കിലും ഉണ്ട് എന്ന  ആശയം പോലും നിലനില്പ്പില്ലാതെ മറഞ്ഞുപോകും. ബാക്കിയാവുന്നത്  പ്രകാശം മാത്രം. ഒരു സ്വപ്നത്തിനു ശേഷം "ഞാന്‍ സ്വപ്നം കാണുകയായിരുന്നു" എന്നതിലെ "ഞാന്‍ " മാത്രം ബാക്കിയാകുന്നതുപോലെ, അവബോധമുണ്ടാവുമ്പോള്‍ , ബാക്കിയെല്ലാം അപ്രത്യക്ഷമായി, "ഞാന്‍ ആകുന്നു" എന്നതുമാത്രം നിലനില്‍ക്കുന്നു. അവിടെവരെ എത്തിയാല്‍ , ഞാന്‍ ആകുന്നു എന്നതും ഞാന്‍ എല്ലാമാകുന്നു എന്നതും ഒന്നുതന്നെയാണെന്ന്  യുക്തിയോടൊത്ത്  അന്തരാത്മാവും പറയുമ്പോള്‍ , അതു ശരിവയ്ക്കാന്‍ നമുക്കെളുപ്പമാകും. അല്ലാ, അതിന് നാം നിര്‍ബന്ധിതരാവും.  

ഞാനും എന്റേതും എന്നത്  വെറും മനോസൃഷ്ടിയാണ് എന്ന്  ഒരിക്കല്‍ അറിഞ്ഞുകഴിഞ്ഞാല്‍ , അതുതന്നെയാണ്  ആശാപാശങ്ങളില്‍ നിന്നും അവയുമായി ബന്ധപ്പെട്ട എല്ലാ ഭയങ്ങളില്‍നിന്നുമുള്ള രക്ഷയിലേയ്ക്കുള്ള പാത. ഞാനും എന്റേതും ഇല്ലെങ്കില്‍ , പിന്നെ എന്തുമായിട്ടാണ് എനിക്ക്  കെട്ടുപിണഞ്ഞു കിടക്കേണ്ടി വരിക? ഞാനും എന്റേതുമില്ലെങ്കില്‍ , പിന്നെ എന്താണ് ഞാന്‍ ഏതെങ്കിലുമൊരു ലക്ഷ്യത്തിലെത്താന്‍ വേണ്ടി ത്യജിക്കേണ്ടി വരിക? ഒന്നും. സമ്പൂര്‍ണ സ്വാതന്ത്ര്യമാണ്  ഈ തിരിച്ചറിവിന്റെ ഫലം. അതോടേ, എല്ലാറ്റിന്റെയും സ്രോതസ്സ്  ഒന്നുതന്നെയാണെന്നും എല്ലാം അതുതന്നെയാണെന്നുമുള്ള ബോധം ഉള്ളില്‍ തെളിഞ്ഞുനില്‍ക്കും. അതോടേ, അവനവനെപ്പറ്റിയുള്ള പരമമായ അറിവിലെത്തി എന്ന്  തീര്‍ത്തു പറയാം. സത്യമായ സത്യം ഒന്നാണെന്നും ബാക്കിയെല്ലാം, അതായത്, ശരീരവും മനസ്സും അവയുമായി ബന്ധപ്പെട്ടതൊക്കെയും - ഞാന്‍ അതാണ്‌, ഞാന്‍ ഇതാണ് എന്നു തോന്നിക്കുന്നതൊക്കെയും - അസത്യമാണെന്നും അറിയുക തന്നെയാണ് മോക്ഷം അല്ലെങ്കില്‍ പരമമായ മുക്തി. ഏകം സത്  എന്ന ഒരേയൊരു സത്യത്തിന്റെ തെളിമയില്‍ ബാക്കിയെല്ലാം അപ്രത്യക്ഷമാകുന്നു.   

ഏകവും അനാദിയുമായതിന്റെ ഭാഗമാണ് നാമോരോരുത്തരും, ഇവിടെയുള്ള ഓരോന്നും, എന്നയനുഭൂതിയാണ്  ഈ അറിവിലേയ്ക്കുള്ള  ആദ്യ പടി. അതുവരെ മാത്രമേ ജനനമരണങ്ങളെ നിര്‍മ്മിക്കുന്ന സമയത്തിന്റെയും സ്ഥലത്തിന്റെയും പരിമിതികള്‍ നമ്മെ ബാധിക്കുന്നുള്ളൂ. സമയത്തില്‍  കുരുത്തതിന് , അതില്‍ തുടരുവോളം, സമയാതീതമായതിനെ പൂര്‍ണമായി അറിയുക എന്നതു അസാദ്ധ്യമാണ്. ഞാന്‍ , എന്റേത് എന്നിവ സമയത്തില്‍ കുരുത്തവയാണ്. സമയത്തില്‍  കുരുത്തത്  സമയത്തോടെ ഇല്ലാതാകും. സമയബോധം തീരുന്നിടത്ത്‌ മനസ്സും, മനസ്സ്  തീരുന്നിടത്ത്‌  സമയബോധവും ഇല്ലാതാകണം. എല്ലാ ജീവജാലങ്ങളിലും അവയ്ക്ക് സമയത്തിലൂടെ കൈവന്ന അനുഭവങ്ങളുടെ ഓര്‍മ്മ നിലനിര്‍ത്തുക അതിജീവനത്തിന്  ആവശ്യമാണ്‌. എന്നാല്‍ അതില്‍നിന്ന് , ഞാനും എന്റേതും എന്ന സ്വരൂപം ഉരുത്തിരിയുകയും അവ സ്ഥിരമാണെന്ന വ്യാജേന, ചുറ്റുമുള്ളതിനെയെല്ലാം തന്റെ സുഖദു:ഖങ്ങളുമായി താത്ക്കാലികമായി ബന്ധിക്കുകയും ചെയ്യുമ്പോള്‍ , ശരീരം എന്റെ അവിഭാജ്യഘടകമാണെന്ന തോന്നല്‍ ജനിക്കുന്നു. ജീവിതചുറ്റുപാടുകള്‍ക്കനുസരിച്ച്  ഓരോ വ്യക്തിയുടെയും സമയാസമയമുള്ള ജീവിതപരിവേഷവും വികാരങ്ങളും മാറിക്കൊണ്ടിരിക്കും. ഭൌതികമായവയുടെ (പഞ്ചഭൂതങ്ങളുടെ) ഒടുക്കത്തോടെ, വ്യക്തിതലത്തില്‍ ഉണ്ടായിരുന്നിന്റെയെല്ലാം അന്ത്യമായി എന്നാണ്  പ്രത്യക്ഷാനുഭവങ്ങള്‍ നമ്മെ ധരിപ്പിക്കുക. ശൂന്യമായ ഒരു അവ്യക്തത മാത്രമേ അതിനപ്പുറത്ത്  നമുക്ക്  സങ്കല്‍പ്പിക്കാനാവുന്നുള്ളൂ. ഇതില്‍നിന്നൊക്കെ ഒരു കാര്യം വ്യക്തമാണ്: ശരീരത്തിന്റെയും മനസ്സിന്റെയും ഇടപെടല്‍ നമ്മില്‍ ജീവന്റെ സ്രോതസ്സില്‍ നിന്നുള്ള വേര്പാടുണ്ടാക്കുന്നു. വ്യാജമായ  ആ  അസ്തിത്വത്തില്‍ നിന്ന്   മൌലികമായ    സ്രോതസ്സിലേയ്ക്ക്  തിരികെ ചെന്നെത്തണമെങ്കില്‍ , ഇപ്പോള്‍ത്തന്നെ ഞാന്‍ ഈ ശരീരമല്ല എന്ന ഉള്‍ക്കാഴ്ച ആവശ്യമായിത്തീരുന്നു. അങ്ങനെയൊരാവശ്യം വിട്ടുമാറാതെ തോന്നുന്നതുകൊണ്ടാണ് , മതങ്ങള്‍ രംഗത്ത്  വരുന്നത്. എന്നാല്‍ ,  നമ്മുടെ ശ്രദ്ധയില്‍ അകത്തും പുറത്തും, രൂപങ്ങളും നാമങ്ങളും പ്രഥമസ്ഥാനത്തു നിലനില്‍ക്കുവോളം ഒരു മതത്തിനും നമ്മെ രക്ഷിക്കാനാവില്ല. മതങ്ങളിലൂടെയോ അല്ലാതെയോ ഉള്ള ഏത്‌ വഴിയെടുത്താലും, മായാലോകത്തുനിന്ന്  രക്ഷപ്പെടുന്നത്, മനസ്സിന്റെ സൂത്രങ്ങളെ അറിയുകയും അവയെ മറികടക്കാന്‍ വഴികള്‍ കണ്ടെത്തുകയും ചെയ്യുന്നവര്‍ മാത്രമാണ്. എല്ലാ നല്ല ഗുരുക്കന്മാരും മനസ്സിനെ അസ്തിത്വത്തിന്റെ എതിരാളിയായി തിരിച്ചറിഞ്ഞ്,  അതിനെ കീഴ്പ്പെടുത്താനുള്ള വഴികള്‍ ചൂണ്ടിക്കാണിക്കുന്നവരാണ് . സാധാരണ ഗതിയില്‍ , തീര്‍ത്തും താത്ക്കാലികമായവയെ നമ്മുടെ മൌലികമായ അസ്തിത്വവുമായി ബന്ധപ്പെടുത്തി, അവയെ അതിപ്രധാനമായി കാണാനും അവയുമായി ബന്ധം സ്ഥാപിക്കാനും നമ്മെ പ്രേരിപ്പിക്കുന്നത്  പഴയതിന്റെയെല്ലാം സ്റ്റോര്‍ ഹൌസ് ആയ മനസ്സും  ശരീരവുമാണ്. അതുകൊണ്ടാണ്  അവയെ കീഴടക്കാന്‍ ഗുരുക്കന്മാര്‍ ഉപദേശിക്കുന്നത്. മനസ്സിന്റെ മരണത്തിലാണ്  ജ്ഞാനത്തിന്റെ ജനനം എന്ന ഉള്ക്കാഴ്ചയില്‍ എല്ലാ ഗുരുക്കന്മാരും യോജിക്കുന്നു.

ഇതെങ്ങനെ സാദ്ധ്യമാകും? ആരംഭമുള്ളതിനെല്ലാം അവസാനവുമുട്ണ്ട്. ഞാനും എന്റേതും എന്നതാണ് എല്ലാ അപകര്‍ഷതക്കും അത്യാര്‍ത്തിക്കും പിന്നിലുള്ള എക ഘടകം. ഈ അസ്തിത്വത്തില്‍ എല്ലാം ചഞ്ചലമായതിനാല്‍ , അവയോടുള്ള ബന്ധം അനിശ്ചിതത്വത്തെയും ഭയത്തെയും ഉണ്ടാക്കും. ശരീരവും മനസ്സും നിലനില്‍ക്കുന്നത് ആഗ്രഹങ്ങളിലൂടെയാണ്. അത് അല്ലെങ്കില്‍ ഇത് എനിക്ക്  ഇല്ലെന്നുള്ള തോന്നലാണ് ആഗ്രഹങ്ങളെ സൃഷ്ടിക്കുന്നത്. വെറും താത്ക്കാലികമായ അനുഭവങ്ങള്‍ ഓര്‍മ്മകളെയും ഓര്‍മ്മകള്‍ തുടര്‍ഭാവനകളെയും ഭാവനകള്‍ പുതിയ  ആഗ്രഹങ്ങളെയും ഉണ്ടാക്കുന്നു. ഇവയില്‍ ഓരോന്നിനെയും തിരിച്ചറിഞ്ഞും അവയോടു വിരക്തി പരിശീലിച്ചും,  അസ്തിത്വത്തിന്റെ കാതലില്‍ ഞാനും ഉള്‍പ്പെടുന്നു എന്ന ഒറ്റ കാരണത്താല്‍ , ഞാന്‍ എല്ലാമാണ്, എനിക്കെല്ലാം ഉണ്ട് എന്ന പരമമായ സത്യത്തെ ഉള്‍ക്കൊള്ളുകയാണ്  പൂര്ണതയിലേയ്ക്കുള്ള ആദ്യത്തെ ചുവട്. അതുതന്നെയാണ്  നിത്യതയിലേയ്ക്കുള്ള വഴിയും. അതിലേ ചരിക്കാനാഗ്രഹിക്കുന്നവര്‍ അകത്തെ നിരന്തരം  വീക്ഷിച്ചുകൊണ്ടിരിക്കണം.
    
അകം ഏകമാണ്. ബാഹ്യമാകട്ടെ, പലതാണ്. അതങ്ങനെ സംഭവിച്ചു? മനസ്സ് എന്നാണതിനുത്തരം. ജൈവപരിണാമത്തിലെ ഒരു പടിയായി രൂപപ്പെട്ടുവന്നതാണ് മനസ്സെന്ന ഉപകരണം. അനുഭവങ്ങളുടെ ഓര്‍മ്മകളെ സൂക്ഷിക്കാനുള്ള ഒരിടം. ഈ ഓര്‍മ്മകളുടെ അടിസ്ഥാനത്തില്‍ പെരുമാറുക അതിജീവനത്തിനു ആവശ്യമായിരുന്നു. സംഭവങ്ങള്‍ക്കും അനുഭവങ്ങള്‍ക്കും പേരിടാനും അവയെ പ്രതീകങ്ങളായി തരംതിരിക്കാനും മനസ്സ് സാവധാനം പഠിച്ചെടുത്തു. ആ വഴിയില്‍കൂടി സഞ്ചരിക്കവേ, വാക്കുകളും അവയെ കോര്‍ത്തിണക്കുന്ന ഭാഷകളും മനുഷ്യന്റെ കൈയില്‍ പ്രധാന ഉപകരണങ്ങളായിത്തീര്‍ന്നു. പ്രതീകങ്ങള്‍ പയ്യെപ്പയ്യെ വാസ്തവികതയുടെ സ്ഥാനം പിടിച്ചെടുത്തു. പ്രവര്‍ത്തിക്കാനുള്ളിടത്തും വാചകമടിച്ച് പിടിച്ചുനില്‍ക്കാനുള്ള കളികളും രംഗത്ത് വന്നു. വാക്കുകള്‍ കൊണ്ട്  സത്യത്തെ മറച്ചുവയ്ക്കുന്ന ശീലവും മനുഷ്യജീവിതത്തിന്റെ ഭാഗമായി. അങ്ങനെ, ഏറ്റവും കൂടുതല്‍ വികാരങ്ങളും ആശയങ്ങളും ബിംബങ്ങളും സൂക്ഷിക്കാനുള്ള ഒരു വലിയ സംഭരണിയായിത്തീര്‍ന്നു "ഞാന്‍ ". വ്യക്തിയുടെ അസ്തിത്വത്തിന്റെ ആണിക്കല്ലാണത്. ഓരോ നിമിഷവും മനസ്സില്‍ തെളിഞ്ഞുവരുന്നതു എന്റെ പ്രത്യക്ഷത്തെ വിപുലീകരിക്കുന്ന നിറക്കൂട്ടുകളും എന്റെ അസ്തിത്വത്തെ തകിടം മറിക്കാനിടയുള്ള ഭയങ്ങളുമാണ്. എന്നാല്‍ ഇവയില്‍ എത്രമാത്രം  യഥാര്‍ഥ്യവുമായി സ്വരുമപ്പെടുന്നു എന്ന്  വിവേച്ചിച്ചറിയാന്‍ കഴിയുന്നവര്‍ വിരളമാണ്. അവിടെയാണ് ജീവിതത്തിന്റെ ഈട് നിര്‍ണ്ണയിക്കപ്പെടുന്നത്.

"ഞാന്‍ " എന്നത്   ഒരു സാങ്കല്പിക സൃഷ്ടിയാണെന്നും അതിന്റെ സ്രോതസ്സെവിടെയെന്നും നാം കണ്ടു. അതുപോലെ തന്നെയുള്ള  മറ്റ്  സാങ്കല്‍പിക സൃഷ്ടികളാണ്   "നീ",  "അവര്‍ " എന്നിത്യാദികളും.  ഉണ്ടായിരുന്നതും ഉണ്ടാകാനിരിക്കുന്നതും എന്ന തരംതിരിവുതന്നെ സമയബന്ധിതമായവയ്ക്ക്  നിലനില്‍പ്പ്‌ സാദ്ധ്യമാക്കാന്‍ വേണ്ടി  മനസ്സ്  സൃഷ്ടിക്കുന്ന പ്രതിഭാസമാണ്. ഇതെല്ലാംകൂടി ഒറ്റ വാക്കില്‍ പറയുന്നതാണ്  മായ. ചുരുക്കിപ്പറഞ്ഞാല്‍ , ജനനമരണങ്ങള്‍ എന്ന അസത്യത്തില്‍ മുഴുകിപ്പോകുക എന്നാണ് മായയുടെ അര്‍ത്ഥം. 

അങ്ങനെയെങ്കില്‍ , ജനനവും മരണവും സന്തോഷമോ ദുഖമോ ജനിപ്പിക്കേണ്ട അനുഭവങ്ങളല്ല. കാരണം, നിത്യമായതാകട്ടെ ശാശ്വതമാണ് . അത് ജനിക്കുന്നില്ല, മരിക്കുന്നുമില്ല. എന്നാല്‍ ഈ ഭൂമിയില്‍ നാമവയെ സൂര്യോദയവും അസ്തമയവും പോലെയാണ്  അനുഭവിക്കുക.  എപ്പോഴും ഒരേപോലെ ജ്വലിച്ചുകൊണ്ടിരിക്കുന്ന സൂര്യന്റെ ഹ്രസ്വാനുഭവമാണല്ലോ നിത്യവെളിച്ചത്തിനു പകരം ഉദിച്ചുയര്‍ന്നു മറയുന്ന സൂര്യനെ കാണാന്‍ നമുക്കിടവരുത്തുന്നത്. ശാശ്വതമായത്തിന്റെ  ഹ്രസ്വാനുഭവത്തില്‍ ഒതുങ്ങിപ്പോകുന്നതുമൂലമാണ്  ജനനമരണങ്ങളുടെ ഇടയ്ക്ക്  അറുതിയില്ലാത്ത നന്മതിന്മകളുടെ മായാപ്രപഞ്ചം നമ്മെ കഷ്ടപ്പെടുത്തുന്നത്  .  പരിമിതമായ ജീവനും ആ  ജീവന്റെ ഭാഗമായ അല്‍പബോധവും മാത്രം ആസ്വദിക്കുന്ന നാം അവയെ നിലനിര്‍ത്താന്‍വേണ്ടി രൂപങ്ങളും അവയ്ക്ക്  പേരുകളും ഉണ്ടാക്കുന്നുവെന്നും  അവയില്‍ കുടുങ്ങി കിടക്കുവോളം സമയാതീതമായതുമായി ബന്ധം സ്ഥാപിക്കുക ദുഷ്ക്കരമാണെന്നും കണ്ടുവല്ലോ. ഇവിടെ കര്‍മ്മഫലം (karma) എന്ന പദംകൊണ്ട് ലളിതമാക്കാന്‍ സാധിക്കുന്നവ പലതുമുണ്ട് . അതൊരു ധനാത്മക നിയമത്തിലേയ്ക്ക്  വിരല്‍ചൂണ്ടുന്നു എന്ന് പറയാം. നന്മതിന്മകളെ സന്തുലനമാക്കുന്ന ഒരു  തുലാശു പോലെയാണത്  പ്രവര്‍ത്തിക്കുക. സംഭവിക്കുന്നത്‌ എന്തുമാകട്ടെ, നമ്മെ വേദനിപ്പിക്കുന്നതോ നിരാശപ്പെടുത്തുന്നതോ നശിപ്പിക്കുന്നതോ പോലുമാകട്ടെ, അത് താത്ക്കാലികതയെ മറികടന്ന്, നന്മയിലേയ്ക്ക്  മാത്രമേ നയിക്കൂ എന്നതാണ് ആ നിയമം.  വരാനിരിക്കുന്ന ഒരു വര്‍ത്തമാനത്തില്‍ ,  ഭൂതകാലത്തിലെ  സകല  കടംകഥകളുടെയും കുരുക്ക്  ശുഭമായി അഴിക്കപ്പെടും എന്നാണതിനര്‍ഥം. പ്രകാശത്തിന്  ദ്രവ്യം തടസ്സമാകുമ്പോള്‍ സംഭവിക്കുന്നതെന്തോ, അതുതന്നെയാണ് ഞാന്‍ ഈ ശരീരമാണ് എന്ന തെറ്റുധാരണ അവബോധത്തെ കളങ്കപ്പെടുത്തുമ്പോള്‍ വ്യക്തിക്ക്  സംഭവിക്കുക. ആ ഇരുട്ടിനെ, ആ  കളങ്കത്തെ, തൂത്തു വൃത്തിയാക്കാന്‍ വഴിയൊരുക്കുന്നതാണ് കര്‍മ്മഫലം.  

എന്നെ തേടിയുള്ള യാത്ര തുടരട്ടെ. നമ്മുടെ പരിചിന്തനങ്ങള്‍ തത്ക്കാലം ഉപസംഹരിക്കാം. എല്ലാ സംഭവങ്ങളും സമഗ്രമായതുമായി സ്വരുമയിലാണ്. പലതായി കാണപ്പെടുന്നതൊക്കെയും അല്പബുദ്ധിയുടെ വിചിത്രകാഴ്ചകള്‍ മാത്രമാണ്.  നമുക്ക്  അസ്തിത്വം എന്നാല്‍ , 1. മഹദാകാശ - (matter - energy).  2. ചിദാകാശ  - (consciousness).  3. പരമാകാശ -  (pure spirit) എന്നതെല്ലാം ഉള്‍പ്പെടുന്നു. അതില്‍ വ്യക്തിത്വമായി നാം അനുഭവിക്കുന്നത്  മഹദാകാശം ചിദാകാശത്തില്‍ ഉണ്ടാക്കുന്ന   അടിസ്ഥാനമില്ലാത്ത ഒരു മുഴക്കം ആത്രമാണ്. അത്  Being അല്ല, മറിച്ച് ഒരു തരം മായാരൂപം (Existence) മാത്രമാണ്. കാരണം, ഏകമായിരിക്കുന്നത്  ഒരിക്കലേ സംഭവിക്കൂ, പലപ്പോഴായി സംഭവിക്കില്ല. അതുപോലെതന്നെ യുക്തിസഹമാണ്,  ഉള്ളത്  എന്നുമുണ്ടായിരുന്നു, എന്നുമുണ്ടായിരിക്കുകയും ചെയ്യും എന്നതും. ഇതാകട്ടെ, നമ്മെയും ഉള്‍പ്പെടുത്തിയുള്ള ഏക സത്യമാണ്.  (തുടരും)

ഇതെന്തൊരു കുരിശു?ഒരു കുരിശിന്റെ വിലാപം.


(വേളാങ്കണ്ണിയിലെ വിഗ്രഹാരാധന" എന്ന പോസ്റ്റിനു ജോണ്‍ മൂന്നു ഭാഗങ്ങളായി അയച്ചുതന്ന കമന്റാണ് ഒരു പോസ്റ്റായി ഇവിടെ കൊടുക്കുന്നത്. Administrator)

ആളും അരങ്ങും ഒഴിഞ്ഞപ്പോള്‍ ചിക്കാഗോ കത്തീദ്രല്‍ നിശബ്ദം ആയി. അള്‍ത്താരയിലെ വലതു വശത്തെ ക്രൂശിത രൂപത്തില്‍ നിന്നും ഒരു നിശ്വാസം ഉയര്‍ന്നത് ഇടതു വശത്തെ ക്ലാവര്‍ കുരിശു കേട്ട് ഇങ്ങനെ ചോദിച്ചു. എന്തെ?

ക്രൂശിത രൂപം ഇങ്ങനെ മൊഴിഞ്ഞു.

ഹ ഇനി നിന്റെ കാലമാ. ഇത്രയും കാലം എന്നെ അവര്‍ കഴുത്തിലണിഞ്ഞു. ഭിത്തിയില്‍ തൂക്കി ഇട്ടു. ശവക്കോട്ടയില്‍ സ്ഥാപിച്ചു. പള്ളികള്‍ക് മുകളില്‍ വച്ചു, കപ്പേളയുടെ ഗോപുരത്തില്‍ പിടിപ്പിച്ചു. അന്നൊക്കെ ഒത്തിരി ആശ്വാസം ഉണ്ടായിരുന്നു. ഇന്നോ എന്നെ വേണ്ട നിന്നെ മതി എല്ലാവര്‍ക്കും. ഇനി എത്ര കാലം ഇവിടെ ഉണ്ടാവും എന്നറിയില്ല. എനിക്കാണേല്‍ പ്രായവും ഇത്രേം ആയില്ലേ? എന്നെ പാശ്ചാത്യര്‍ കൊണ്ട് വന്നതാണത്രേ. അതുകൊണ്ട് മാത്രം ഞാന്‍ അത്ര മോശക്കാരന്‍ ആണോ? ഇപ്പൊ നിന്നെ ആണ് അവര്‍ക്കിഷ്ടം. നിന്നെ സുറിയാനികുരിശു, തോമാകുരിശു, ക്ലാവര്‍കുരിശു എന്നൊക്കെ എന്തെല്ലാം ഓമനപേരുകള്‍ ഇട്ടാണ് വിളിക്കുന്നത്‌. നിന്‍റെ ഒരു ഭാഗ്യെ! എനിക്കാണേല്‍ കുരിശെന്ന പേരല്ലാതെ വേറെ പേരില്ല. ഇതെന്തൊരു കുരിശാണ് തമ്പുരാനേ എന്നോര്‍ത്ത് ഞാന്‍ ദിവസവും കരയും. അല്ല നീയും വിദേശി ഞാനും വിദേശി. ഒരു പക്ഷെ കുറെ കഴിയുമ്പോള്‍ നിന്നെ മാറ്റി അവര്‍ ഒരു ശിവലിംഗകുരിശു ഉണ്ടാക്കും. അപ്പൊ നിനക്ക് മനസിലാവും എന്‍റെ വേദന. അത്ര നന്ദി ഇല്ലാത്തവരാണ് ഈ സുറിയാനി ക്രിസ്തിയാനി എന്ന വര്‍ഗം. പാശ്ചാത്യര്‍ തരുന്ന ഡോളറും, മാര്‍ക്കും, യുറോയും ഒക്കെ രണ്ടു കയ്യും നീട്ടി ഇളിച്ച മുഖത്തോടെ വാങ്ങി പോക്കറ്റിലും ബാങ്കിലും ഇടും. പള്ളി പണിയും, മഠം പണിയും, പള്ളിക്കൂടം പണിയും, എസ്റ്റേറ്റ്‌ വാങ്ങിക്കും, വിദേശയാത്ര നടത്തും എന്തിനേറെ വീട്ടുകാരെയും രക്ഷിക്കും. എന്നിട്ടും പാശ്ചാത്യം എന്ന് കേള്‍ക്കുമ്പോള്‍ ഇവര്‍ക്ക് പുശ്ചം. പുച്ഛം ആണത്രേ പുച്ഛം. പാശ്ചാത്യ കുരിശും ദൈവശാസ്ത്രവും കൊള്ളില്ലത്രേ. നിന്നെ പോലുള്ള സുറിയാനി കുരിശു വച്ചാലേ ദൈവത്തിനു പ്രീതി ഉണ്ടാകൂ അത്രേ. ഇവര്‍ക്ക് നന്ദി ഇല്ല എന്ന് മാത്രം അല്ല യുക്തിയും ബുദ്ധിയും ഇല്ലതായല്ലോ കര്‍ത്താവേ. കേരള സുറിയാനി സഭയിലെ അച്ചനും, മെത്രാനും അവരുടെ ഏറാന്‍ മൂളികള്‍ക്കും പുച്ഛം. ഇവരൊക്കെ അമേരിക്കയില്‍ വരുന്നത് "ഇന്‍ ഗോഡ് വി ട്രസ്റ്റ്‌ എന്ന്" ഡോളറില്‍ അച്ചടിച്ചിട്ടുള്ളത് കൊണ്ടാണത്രേ. ഹോ എന്തൊരു പുണ്യം. ആ വാക്കുകള്‍ ഉള്ള ഡോളര്‍ കാണുമ്പോള്‍ അവരുടെ വിശ്വാസം പതിന്മടങ്ങ്‌ വര്‍ധിക്കും എന്നാണ് പറയപ്പെടുന്നത്‌. പക്ഷെ ബാക്കി പാശ്ചാത്യം എന്ന് പറയുന്നതിനോട് അവര്‍ക്ക് വലിയ മതിപ്പില്ല. എന്നെ തെറി പറയാനും നിന്നെ പുകഴ്ത്താനും ബ്ലോഗുകളും, സെമിനാറുകളും വരെ ഉണ്ടത്രേ. കാലം പോയ പോക്കെ. നീ വന്നതില്‍ പിന്നെ ആണ് ഇത്രയും വഴക്ക് സഭയില്‍ തുടങ്ങിയത്. നിന്‍റെയും എന്റെയും പേര് പറഞ്ഞ്‌ ഈ മെത്രാന്‍മാരും അച്ചന്മാരും അല്മേനികളും അലമുറയിട്ടു അടി നടത്താന്‍ തുടങ്ങിയിട്ട് കുറെ കാലമായി. കര്‍ത്താവേ കഴിയുമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്ന് ഒഴിവാക്കി തരണമേ എന്നേ എനിക്ക് പ്രാര്‍ത്ഥിക്കാന്‍ ഉള്ളു. സക്രാരിയിലേക്ക് നോക്കി കുരിശു പറഞ്ഞ്‌ നീ പറുദീസയില്‍ ആയിരുക്കുമ്പോള്‍ എന്നെയും ഓര്‍ക്കേണമേ.

ഇടതു വശത്തെ ക്ലാവര്‍ കുരിശു തിരിച്ചടിച്ചു.

അതെന്‍റെ മിടുക്കാ. ഞാന്‍ എല്ലാവരെയും തമ്മില്‍ തല്ലിക്കും. മണ്ടന്മാര്‍ അവര്‍ തലത്തല്ലി ചാകും. തല്ലി പിരിയും. ആരാണ് എന്‍റെ പിന്നില്‍ ഉള്ളത് എന്നറിയാമോ?. സാക്ഷാല്‍ ലുസിഫര്‍ ആണ്!!. എന്തിനാ എന്നറിയുമോ?. ഇത്രയും നല്ല ഒരു സഭയെ കുരിശെന്ന മായയില്‍ കുരുക്കി നശിപ്പിക്കാന്‍. യേശു എന്ന മഹാരക്ഷയെ മറന്നിട്ടു കുരിശെന്ന മഹാകെണിയില്‍ കുരുക്കി അവരുടെ ആത്മാവിനെ തറച്ചു കൊല്ലാന്‍ അങ്ങിനെ ഇപ്പോള്‍ കത്തോലിക്കാസഭയിലെ അവസാനത്തെ ശക്തിയായ സുറിയാനിസഭയെ മൂന്നാണികളില്‍ തറച്ചു അവന്‍ കൊല്ലും. ആ നാശത്തിന്റെ പെരുമ്പറ മുഴക്കം ആണ് ഈ കേള്‍ക്കുന്നത്. എന്നിട്ട് ക്ലാവര്‍ കുരിശു സക്രാരിയിലേക്ക് നോക്കി പറഞ്ഞു. നീ സര്‍വശക്തന്‍ അല്ലെ.ഞങ്ങളെയും നിന്നെയും നിന്‍റെ ജനത്തെയും രക്ഷിക്ക്.

അപ്പോള്‍ സക്രരിയില്‍ നിന്ന് ഇങ്ങനെ കേട്ടു.

ഛെ ഒന്ന് മിണ്ടാതിരി. ഇനി ഇത് കേട്ടിട്ട് വേണം അവര്‍ എന്നെ കൂടി അടിച്ചു പുറത്താക്കാന്‍. ചിലപ്പോള്‍ അവര്‍ എന്നെ ഇവിടെ നിന്നും മാറ്റി വേറെ വല്ല സുറിയാനി അപ്പവും ചിലപ്പോള്‍ അയ്യപ്പ ഓസ്തിയും, അല്‍ഫോന്‍സവീഞ്ഞും, ചാവറവെള്ളവും ഒക്കെ ഉപയോഗിക്കാന്‍ തുടങ്ങും. പിന്നെ അതിന്‍റെ പേരില്‍ വേറെ ചവിട്ടു നാടകവും, ദൈവശാസ്ത്ര സമ്മേളനവും ബ്ലോഗും ഒക്കെ അവര്‍ തുടങ്ങി സഭാനഗരത്തിനു തീയിട്ടു വീണ വായിക്കും. റോമക്കാര്‍ എന്നെ കുരിശില്‍ തറച്ചപ്പോള്‍ ഈ കുരിശു കേരളത്തില്‍ പോയി ഇത്രയും വലിയ കുരിശാകും എന്ന് എല്ലാം അറിയാവുന്ന ഞാന്‍ പോലും ഓര്‍ത്തില്ല. ഞാന്‍ ഏതാനും മണിക്കൂര്‍ കിടന്ന ഈ കുരിശിന്റെ പേരില്‍ ഇത്ര പേക്കൂത്ത് നടത്തുന്നവര്‍ എന്തെ എന്നെ മറന്നു പോയി? എന്നെ വാളിന് വെട്ടി കൊന്നിരുന്നെങ്കില്‍ അല്ലെങ്കില്‍ കുന്തത്തിനു കുത്തി കൊന്നിരുന്നു എങ്കില്‍ ഇവര്‍ എന്ത് ചെയ്യുമായിരുന്നു. അതോര്‍ക്കുമ്പോള്‍ എനിക്ക് തന്നെ ചിരി വരുന്നു. ഒരു പ്രാവ് തല കീഴായി കുന്തിന്റെ മുനയില്‍. ഒരു വാളിന്റെ ഏത് വശത്ത് ഇവര്‍ ഇവര്‍ ക്ലാവര്‍ വയ്ക്കും?.അവര്‍ അതൊക്കെ നേരെ വക്കുമോ? ചരിച്ചു വയ്ക്കുമോ? എനിക്ക് വയ്യ.

വലതു വശത്തെ കുരിശു ഇങ്ങനെ കേട്ടു. നീ ഇന്ന് മുതല്‍ എന്നോടൊപ്പം ലത്തീന്‍ പള്ളിയില്‍ ആയിരിക്കും.

ഇടതു വശത്തെ കുരിശു ഇങ്ങനെ കേട്ടു. നീ കലഹത്തിന്റെ ചിഹ്നമാകയാല്‍ എന്‍റെ ജനത്തെ ആണ് നശിപ്പിക്കുന്നത്. അത് കൊണ്ട് വിദ്വേഷം നിറയ്ക്കുന്ന ഈ സുറിയാനി പള്ളിയില്‍ തന്നെ ഇരുന്നോ. തല്ലു കൂടുന്നവര്‍ ഇനിയും തല്ലു കൂടട്ടെ. അവരാണ് അന്ധരെ നയിക്കുന്ന അന്ധര്‍ എന്ന് പണ്ട് ഞാന്‍ പറഞ്ഞത്.മനുഷ്യന്‍ കുരിശിനെ സ്രഷ്ടിച്ചു, റീത്തുകള്‍ കുരിശുകളെ സ്രഷ്ടിച്ചു. മനുഷ്യരും മെത്രാനും വൈദികരും കൂടി കുരിശു പങ്കുവച്ചു, അവര്‍ മനസ് പങ്കു വച്ചു. ജനങ്ങള്‍ പള്ളിയില്‍ തളരുന്നു. മെത്രാന്‍ ചിരിക്കുന്നു. മനസില്‍ ദൈവം മരിക്കുന്നു.

ആരോ അവിടെ കടന്നു വന്ന്‌ ഈ പാരഡി മൂളിപ്പാട്ട് പാടിയപ്പോള്‍ അവിടത്തെ തിരശീല കീറിപ്പോയി.

ഈ കുരിശൊന്നും തന്നെ നിങ്ങളെ രക്ഷിക്കില്ല. മാര്‍ത്തോമ കുരിശും മറ്റേ കുരിശിന്റെയും പേരില്‍ തമ്മില്‍ തല്ലുന്ന നമ്മളെ തമ്പുരാന്‍ അവസാന നാളില്‍ ഇടതുവശത്തേക്ക് ഒറ്റ തള്ള് തള്ളും. എന്നിട്ട് പറയും നിങ്ങള്‍ പിശാചിനും അവന്റെ സന്തതികള്‍കും വേണ്ടി ഒരുക്കിയ അഗ്നിയിലേക്ക് പോയ്കോ എന്ന്. അന്ന് ഈ ക്ലാവര്‍ കുരിശും വിരിയും, അല്ലാത്ത ലത്തീന്‍ കുരിശും പിന്നെ ഈ കിട്ടിയ ഡോളറും ഉണ്ടാക്കിയ കഴുത്തിലിട്ട ഉറാലയും,തലയിലെ തൊപ്പിയും, പ്രസംഗത്തിലെ ശാപങ്ങളും, പെരുന്നാളിന്റെ വെടിക്കെട്ടും ചെണ്ടയും, ഈ കുരിശിന്റെ പേരിലെ ദുരഭിമാനവും കള്ളവിശ്വസവും ഒക്കെ വെറും മിഥ്യ ആയിരുന്നു എന്ന് മാത്രമല്ല മഹാപപങ്ങളുടെയും ഉതപ്പിന്റെയും കാരണങ്ങള്‍ ആണെന്ന് തിരിച്ചറിയും. അന്ന് ഇന്ന് കളിച്ച ഈ രാഷ്ട്രീയക്കളി ആത്മനാശത്തിനു കാരണമായല്ലോ എന്നോര്‍ത്ത് കരഞ്ഞിട്ടു കാര്യം ഉണ്ടാവുമോ?

ഈ എളിയവരില്‍ ഒരുവന് ഇടര്‍ച്ച ഉണ്ടാക്കുന്നതിനെക്കാള്‍ നല്ലത് സ്വന്തം കഴുത്തില്‍ ഒരു തിരികല്ല് കെട്ടി കടലില്‍ ചാടുന്നതാണ് എന്ന് കര്‍ത്താവു പറഞ്ഞ ഒറ്റ വാക്ക് ഓര്‍ത്താല്‍ ഈ പൌരോഹിത്യ ഇടര്‍ച്ചയും അല്‍മായ ഇടര്‍ച്ചയും ഒഴിവാക്കാവുന്നതാണ്.നാശം പടിവാതുക്കല്‍ കാത്ത് നില്കുന്നത് കണ്ടാലും ഓടിരക്ഷപ്പെടാന്‍ നോക്കാത്തത് എന്തേ? ഈ പറയുന്ന പൌരസ്ത്യ സഭ പരിഭോഷണം എന്ന് തുടങ്ങി എന്തിനു തുടങ്ങി. പാശ്ചാത്യസഭ ശുന്യമായ് തീര്‍ന്നു. ഇന്ന് യൂറോപ്പില്‍ പള്ളികള്‍ എല്ലാം കാലി. എന്നാല്‍ കേരളത്തില്‍ പള്ളി ഫുള്‍. അപ്പോള്‍ ആ പറയുന്ന പള്ളികള്‍ പോഷിപ്പിചില്ലെങ്കില്‍ സഭ ഇല്ലാതാകും. പാശ്ചാത്യര്‍ ബുദ്ധി ഉള്ളവരാ. നമ്മള്‍ വിഡ്ഢികള്‍ അവരുടെ പരിപോഷണം കേട്ട് തമ്മില്‍ തല്ലി തല കീറുന്നു. എന്തൊരു സഭാസ്നേഹം. പരസ്പരം തല തല്ലി കീറുന്ന സഭാസ്നേഹം വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെയാണ്. കുരിശിനും, കര്ട്ടനും കിഴക്കിനും വേണ്ടി വെറുതെ നമ്മള്‍ കര്‍ത്താവിന്റെ സ്നേഹത്തെ ബാലികൊടുക്കുന്നു.ആരൊക്കെയോ നിങ്ങളെ കൊണ്ട് മുതലെടുക്കുന്നു. നമുക്കും കിട്ടണം പണം.നമുക്കും കിട്ടണം അധികാരം.അല്ലാതെ ഈ കുരങ്ങിനെ കൊണ്ട് കനല്‍ വരിക്കുന്ന സഭ നേതാക്കളും അല്‍മായ നേതാക്കളും ദൈവതിരുമുന്‍പില്‍ കണക്കു ബോധിപ്പിക്കേണ്ടി വരും. സുവിശേഷത്തിനു നിരക്കാത്ത ആചാരങ്ങള്‍ക്ക് വേണ്ടി ജനങ്ങളെ നിങ്ങള്‍ തല്ല് കൂടി ആത്മനാശത്തില്‍ പെടല്ലേ. വെറുതെയല്ല ആയിരങ്ങള്‍ പെന്തക്കൊസ്തയിലും , അതെയിസത്തിലും, ഇസ്ലാമിലും ശരണം തേടുന്നത്.

പാശ്ചാത്യ സഭക്ക് വന്ന അഭഭ്രംശം പൌരസ്ത്യ സുറിയാനി സഭയിലും വലിയ താമസം ഇല്ലാതെ ഉണ്ടാകാന്‍ പോകുന്നതിന്റെ അശുഭലക്ഷണമാണിത്. വിശുദ്ധസ്ഥലത്ത് നില്‍ക്കുന്ന അശുദ്ധിയുടെ അടയാളം എന്ന് വിളിക്കാം. എവിടെ അധ്യാത്മികതക്ക് പകരം പാരമ്പര്യവും, നിയമവും, ബാഹ്യചാരങ്ങളും, കൊടിയും തോരണവും, തൊപ്പിയും, വടിയും കുടയും, അഹങ്കാരവും, അഞ്ജ്തയും, അധികാരവും, അവസരവാദവും അടിയൊഴുക്കുകള്‍ ആകുന്നുവോ അവിടെ ക്രിസ്തുമതം മരിക്കുന്നു. വിഗ്രഹാരാധനയും അധാര്‍മികതയും വളര്‍ന്നു നാശത്തിന്റെ തമോഗര്‍ത്തം രൂപം കൊള്ളുന്നു. പിന്നെ പറയാം എന്റെ ഉപ്പാപ്പക്ക് ഒരാനെന്ടര്‍ന്നു എന്ന്. ഊരയില്‍ തഴമ്പുണ്ടാവില്ല. നാമമാത്ര ക്രിസ്ത്യാനികള്‍. "റോമന്‍" "സുറിയന്‍ " എന്നൊക്കെ പറയാവുന്ന ഒരു ഊര് തെണ്ടിയുടെ അവസ്ഥയിലെത്തിയ ഒരു ശവസഭയായി മാറുന്ന കാഴ്ച ഇങ്ങനെ പോയാല്‍ വിദൂരമല്ല. മക്കളെ കുരിശിലെ കര്‍ത്താവിലേക്ക് നോക്കുക. ഏതെങ്കിലും തിയോളജിയിലേക്കല്ല മനുഷ്യനിര്‍മിത ദൈവശാസ്ത്ര പുഷ്പാങ്കിത കുരിശിലേക്കും അല്ല ഹൃദയം തുറക്കേണ്ടത്. ക്രൂശിതനെ മറന്നിട്ടുള്ള ഒരു കുരിശു പ്രേമവും ഒരുവനെയും രക്ഷിക്കില്ല.

മനോഭാവം: ധനം ധന്യഭാവം

ക്രിസ്തുവിന്നനുയായിയായീടുവാന്‍
വാസ്തവത്തിലിങ്ങാഗ്രഹിച്ചീടുവോര്‍ 
സത്യസങ്കല്പവീഥിയിലുള്ളതാം 
മിഥ്യകള്‍ കണ്ടറിഞ്ഞേ ചരിക്കണം!
ദൈവരാജ്യവും നീതിയും തേടണം 
ഭാവിയെക്കുറിച്ചാധിവേ;ണ്ടോര്‍ക്കണം
വേണ്ട, വേണ്ട ധനാസക്തി;യൊക്കെയും 
വേണ്ടുവോളമീ ഭൂവിലുണ്ടോര്‍ക്കണം!
ദൈവികം ധന്യഭാവവും വൈഭവം
ഈ വിഭവങ്ങളായതുമാം ധനം!
....................
......................

മനോഭാവം: ധനം ധന്യഭാവം:

'via Blog this'

thonnika: വെഞ്ചിരിപ്പ്


ഈ പള്ളിയില്‍ വാഹനങ്ങള്‍ വെഞ്ചിരിക്കുന്നതിന് നിരവധിപ്പേര്‍ വരാറുണ്ട്. എന്തോ.. വിശ്വാസികള്‍ക്ക് പെരുത്ത വിശ്വാസമാണ്. നാട്ടില്‍ വേറെ എത്ര പള്ളികളുണ്ട്. പക്ഷേ ഇവിടുത്തെ വികാരിയച്ചന്റെ ശക്തിയിലുള്ള വിശ്വാസമാകാം.

ഒരു ദിവസം സന്ധ്യക്ക് ഒരു പുത്തന്‍ കാറുമായി ചിലരെത്തി. കാറ് വെഞ്ചിരിക്കുന്നതിന് രാത്രിയോ പകലോ എന്തിനു നോക്കണം. വികാരിയച്ചനും എതിര്‍പ്പില്ല.കപ്യാരേയും കൂട്ടി പ്രാര്‍ത്ഥന പുസ്തകവും അനുബന്ധ സാമഗ്രികളുമായി അച്ചനെത്തി. പ്രാര്‍ത്ഥന പുസ്തകം തുറന്ന് പ്രാര്‍ത്ഥന ആരംഭിക്കാന്‍ തുടങ്ങിയപ്പോളാണ് ശക്തമായി കാററു വീശിയത്. ഉടന്‍ കറണ്ടും പോയി. നമ്മുടെ നാട്ടിലങ്ങനെയാണല്ലോ. ഒരു കാറ്റ് വീശിയാല്‍ മതി അപ്പോള്‍ കറണ്ട് പോകും.

കപ്യാരുടെ സമയോചിതമായ ഇടപെടല്‍ മൂലം മെഴുകുതിരി വെളിച്ചത്തില്‍ വെഞ്ചിരിപ്പ് പൂര്‍ത്തിയാക്കി. എല്ലാവരും പിരിഞ്ഞു.

ഏതാണ്ട് അര മണിക്കൂര്‍ കഴിഞ്ഞുകാണും, കാറ് വെഞ്ചിരിക്കാന്‍ വന്നവരില്‍ ഒരാള്‍ പള്ളിമേടയില്‍ ഓടിയെത്തി. ....................
.........................................


thonnika: വെഞ്ചിരിപ്പ്: "വെഞ്ചിരിപ്പ്"

'via Blog this'

Roman Catholic Womenpriests :: History

Roman Catholic Womenpriests :: History:

'via Blog this'

വേളാങ്കണ്ണിയിലെ വിഗ്രഹാരാധന


വേളാങ്കണ്ണിയിലെ ദേവാലയാധികാരികള്‍ ധനസമാഹരണത്തിനു സ്വീകരിച്ച തന്ത്രം ഓശാനയില്‍ വായിച്ചപ്പോള്‍ ചിന്തയില്‍ വന്ന മറ്റു ചില കാര്യങ്ങള്‍ കുറിക്കുകയാണ്.

ക്രിസ്തുഭക്തരെ വിഗ്രഹാരാധനയിലേക്കു നയിച്ചു നശിപ്പിക്കുവാന്‍ സാത്താന്‍ മാതാവിന്റെ രൂപമെടുത്തു വേളാങ്കണ്ണിയില്‍ വസിക്കുന്നു എന്നു വിശദീകരിക്കുന്ന ലഘുലേഖ ചില പെന്തക്കോസ്തു പാസ്റ്റര്മാര്‍ പ്രചരിപ്പിക്കുന്നുണ്ട്. കത്തോലിക്കാ സഭയെ അതിക്രൂരമായി വിമര്ശിക്കുന്ന പരാമര്ശനമാണിത്. സംശയമില്ല. പക്ഷേ വേളാങ്കണ്ണി ഭക്തി നിരവധി സാധാരണക്കാരായ ക്രൈസ്തവരെ വഴിതെറ്റിക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു.

ഒരിക്കല്‍ ട്രെയിന്‍ യാത്രയില്‍ ചങ്ങനാശ്ശേരിക്കാരായ ചില സ്‌നേഹിതന്മാര്‍ തങ്ങള്‍ നടത്തിയ വേളാങ്കണ്ണി യാത്രയുടെ അനുഭവങ്ങള്‍ പങ്കിടുന്നത് നിശബ്ദനായി കേള്ക്കുവാന്‍ ഇടയായി. അവര്‍ ചങ്ങനാശ്ശേരിയില്‍ നിന്നു തീര്ത്ഥാടനം ആരംഭിച്ചപ്പോള്‍ മുതല്‍ വണ്ടിയിലിരുന്നും താമസിച്ച ലോഡ്ജുകളിലുമായി പൊട്ടിച്ച കുപ്പികളുടെ എണ്ണവും നേരംപോക്കിനുവേണ്ടി ചെയ്ത ചില തമാശകളും എണ്ണി പറഞ്ഞു സന്തോഷിക്കുകയായിരുന്നു. ഇതുപോലെ എത്രപേര്‍ മാതാവിന്റെ പേരില്‍ വേളാങ്കണ്ണിയാത്ര ആഘോഷിക്കുന്നു!  ഓരോ വര്ഷവും വേളാങ്കണ്ണി യാത്രയ്ക്കിടയില്‍ അപമൃത്യു അടയുന്നവരെക്കുറിച്ചുള്ള വാര്ത്തകള്‍ വായിക്കാം. വാഹനത്തില്‍ ഇരുന്നു പേപ്പര്‍ കപ്പുകളില്‍ മദ്യം ഒഴിച്ചു കുടിക്കുന്നവര്‍ വാഹനം ഓടിക്കുന്നയാളിനും നല്കാന്‍ മടിക്കുകയില്ല. ഇങ്ങനെ ഏതാനും സ്‌മോളുകള്‍ അകത്താകുമ്പോള്‍ ഡ്രൈവറും ഫിറ്റ് ആകും. പിന്നെ എതിരേവരുന്ന വാഹനത്തിന്റെ നേര്ക്കു തന്നെ ചെന്നിടിക്കും. തീര്ത്ഥാടകര്‍ ചെന്നെത്തുന്നത് തമിഴ്‌നാട്ടിലെ ഏതെങ്കിലും ആശുപത്രിയിലെ മോര്ച്ചറിയിലേക്കായിരിക്കും.

പാപത്തിന്റെ ശമ്പളം മരണമെങ്കില്‍ ഇത്തരം തീര്ത്ഥാടനങ്ങള്‍ തീര്ച്ചയായും പാപംതന്നെ എന്നു പറയേണ്ടിവരും. ദൈവത്തിന്റെ പരിശുദ്ധരെ ആദരിക്കണമെന്നു സഭ പഠിപ്പിക്കുന്നു. എന്നാല്‍ അവരെ മറ്റു ദൈവങ്ങളായി ആരാധിക്കുകയും ആഘോഷങ്ങള്‍ വെറികൂത്തുകളായി പരിണമിക്കുകയും ചെയ്തിട്ടും സഭാധികാരികള്‍ ഗൗനിക്കുന്നില്ല. ആരൊക്കെ പാപം ചെയ്താലും മരിച്ചാലും നേര്ച്ച്പ്പണം ഇങ്ങുപോരട്ടെ എന്നാണു സഭാധികാരികള്‍ ചിന്തിക്കുന്നത്.

മലബാറില്‍ തലശ്ശേരിക്കും വടകരക്കും ഇടയ്ക്കായി മാഹി എന്നൊരു ചെറിയ പട്ടണമുണ്ട്. ഫ്രഞ്ച് അധീനതയിലായിരുന്ന കാലത്ത് ഇവിടെ ആവിലായിലെ വിശുദ്ധ ത്രേസ്യായുടെ നാമത്തില്‍ ഒരു ദേവാലയം സ്ഥാപിതമായി. ഇവിടെ ഒക്‌ടോബര്‍ മാസത്തില്‍ നടക്കുന്ന തിരുനാളിനു സമീപ സംസ്ഥാനങ്ങളില്നിന്നും ധാരാളം പേര്‍ വരും. വിശുദ്ധയെ ആദരിക്കുവാനോ ക്രിസ്തീയചൈതന്യം പുതുക്കാനോ അല്ല ആളുകള്‍ വരുന്നത്. മാഹിയില്‍ കേരളത്തില്‍ കിട്ടുന്നതിനെക്കാള്‍ കുറഞ്ഞ വിലയ്ക്കു മദ്യം ലഭിക്കും. ഈ ടൗണില്‍ കേവലം ഒരു ചായയോ കാപ്പിയോ കുടിക്കണമെങ്കില്‍ കടകള്‍ കാണുകയില്ല. എന്നാല്‍ എവിടെ നോക്കിയാലും മൊത്തമായും ചില്ലറയായും മദ്യം ലഭിക്കുന്ന കടകള്‍ ആണ്. ഈ സാഹചര്യത്തില്‍ മാഹിയിലെ ദേവാലയത്തിനും വമ്പിച്ച വരുമാനം ലഭിക്കുന്നു. തിരുനാള്‍ ആഘോഷം പൊടിപൊടിക്കും. വര്ഷങ്ങള്ക്കുകമുമ്പ് മാഹി പള്ളിയില്‍ വികാരി ആയിരുന്ന ഒരു വൈദികന്‍ ഭക്തജനങ്ങള്ക്കു നേരിട്ടും പോസ്റ്റുവഴിയായും സ്വന്തം അഡ്രസ് പ്രിന്റു ചെയ്ത് മണി ഓര്ഡടര്‍ ഫോം വിതരണം ചെയ്തിരുന്നു. ഒപ്പം വിശുദ്ധ അമ്മ ത്രേസ്യായുടെ മദ്ധ്യസ്ഥം വഴി ലഭിക്കുന്ന അനുഗ്രഹങ്ങളുടെ വിവരണവും. ഏതാനും വര്ഷം ഇതു തുടര്ന്നപ്പോള്‍ വികാരിയ്ക്കു ഷൊര്ണ്ണൂരിലേക്കു സ്ഥലം മാറ്റം ലഭിച്ചു. ഷൊര്ണ്ണൂരിലെ ദേവാലയം പരിശുദ്ധ കന്യാമറിയത്തിന്റെ പേരിലാണ്. മുമ്പു മണിഓര്ഡേര്‍ ഫോം പോസ്റ്റില്‍ ലഭിച്ചവര്ക്ക് വീണ്ടും കിട്ടി നോട്ടീസും മണിഓര്ഡര്‍ ഫോമും. അതില്‍ കാണിച്ചിരുന്നത് എല്ലാ വിശുദ്ധരുടെയും രാജ്ഞിയായ പരിശുദ്ധ മറിയമാണു അത്ഭുതങ്ങള്‍ പ്രവര്ത്തിക്കാന്‍ കൂടുതല്‍ പ്രാപ്തയെന്നും അതിനാല്‍ മാതാവില്‍ നിന്നും അനുഗ്രഹങ്ങള്‍ നേടുവാന്‍ ഷൊര്ണ്ണൂര്‍ ദേവാലയത്തിന് പണം അയക്കുക എന്നായിരുന്നു.

ഇത്തരം ധനാര്ത്തി  മൂത്ത പുരോഹിതര്‍ സഭയെ അപമാനിക്കുകയാണ്. പെന്തക്കോസ്തു പാസ്റ്റര്മാര്ക്ക്  കത്തോലിക്കാസഭയെ കുറ്റപ്പെടുത്താന്‍ അവസരം സൃഷ്ടിക്കുന്നവര്‍ ഇവരാണ്. കറിനേര്ച്ച, ഊട്ടുനേര്ച്ച, നീന്തല്‍ നേര്ച്ച, ഉരുള്നേ്ര്ച്ച്, പഴക്കുല നേര്ച്ച. ഇങ്ങനെ ഏതെല്ലാം നേര്ച്ചകളാണു ഇവര്‍ തിരുനാള്‍ പരസ്യങ്ങളില്‍ പ്രസിദ്ധീകരിക്കുന്നത്. പാമ്പിനെ തോല്പിക്കാന്‍ ഗീവര്ഗീ്സ് വസൂരിയില്നിന്നും ചിക്കന്പോക്‌സില്നിന്നും രക്ഷനേടാന്‍ സെബസ്ത്യാനോസ്, കാണാതായതു കണ്ടു കിട്ടാന്‍ അന്തോനീസ്, അസാദ്ധ്യകാര്യങ്ങള്‍ സാധിച്ചു കിട്ടാന്‍ യൂദാസ് തദ്ദേവൂസ് ഇങ്ങനെ കത്തോലിക്കാ ദേവാലയങ്ങളില്‍ കേള്ക്കാറുള്ള പ്രത്യേക നേര്ച്ച  പരസ്യങ്ങളെല്ലാം തന്നെ സത്യദൈവത്തെ ആരാധിക്കാതെ വിശുദ്ധന്മാരെ ആരാധിക്കുവാനും അവരുടെ രൂപങ്ങള്‍ എഴുന്നെള്ളിക്കാനുമുള്ള പ്രലോഭനങ്ങളായി മാറുകയാണ്. ഈ ദേവാലയങ്ങള്ക്കു സമീപമുള്ള ബാര്ഹോട്ടലുകള്ക്കും ദേവാലയത്തിന്റെ നടത്തിപ്പുകാര്ക്കും വലിയ സാമ്പത്തിക നേട്ടവും ഇതുവഴി ലഭിക്കും. ഇതാണോ ദൈവരാജ്യം!

ചില ചങ്ങനാശ്ശേരി തമാശകള്‍

പൗരസ്ത്യ ദൈവശാസ്ത്രത്തിലും സുറിയാനി പെരുമയിലും ഊറ്റംകൊള്ളുന്ന ചില വൈദികര്‍ പൊതുവേദിയില്‍ എത്രമാത്രം ചിരിയും ചിന്താക്കുഴപ്പവും ഉണ്ടാക്കുന്നു എന്ന് സ്വയം അറിയുന്നില്ല.

ഇടവകയിലെ പിതൃവേദിക്കു ക്ലാസെടുക്കുവാന്‍ വന്ന ഒരു യുവവൈദികനു ചടങ്ങില്‍ വായിക്കാന്‍ ലഭിച്ചതു ഒരു പി.ഒ.സി. ബൈബിള്‍ ആയിരുന്നു. അദ്ദേഹം ഒട്ടും രുചിക്കാത്ത ഭാവത്തില്‍ ചിലതൊക്കെ പറഞ്ഞു: ആരും പി.ഒ.സി.ബൈബിള്‍ വായിക്കരുത്. അതിനു സുറിയാനി പശ്ചാത്തലമില്ല. പ്ശീത്താ ബൈബിള്‍ മാത്രമേ വായിക്കാവൂ. യേശു എന്ന പദം ആരും ഉരുവിടരുത്. ഈശോ എന്നു തന്നെ ഉച്ചരിക്കണം. തുടര്ന്ന്  അദ്ദേഹം മറ്റു ചില തിരുത്തലുകള്‍ കൂടി നടത്തി. നിരോധിച്ച വാക്കുകള്‍ ഇവയാണ്. ക്രിസ്തു, അപ്പോസ്തലന്‍, കുരിശ്, സുവിശേഷം, പരിശുദ്ധാത്മാവ്.... പകരം മിശിഹാ, ശ്ലീഹാ, സ്ലീവാ, ഏവന്ഗോവലിയോന്‍, റൂഹാ എന്നീ പദങ്ങള്‍. അപ്രകാരം ശരിയായ സുറിയാനി പാരമ്പര്യം വീണ്ടെടുക്കണം.

ഈ വൈദികന്റെ ഇടവകയില്‍ നോമ്പുകാലത്ത് ചില അനുഷ്ഠാന കര്മ്മകങ്ങളില്‍ പങ്കെടുക്കുവാന്‍ എനിക്ക് അവസരം ലഭിച്ചു. ദുഃഖവെള്ളിയാഴ്ച കര്മ്മ്ങ്ങള്‍ അഞ്ചുമണിക്കൂര്കൊണ്ടാണ് നടത്തിയത്. ഭാഗ്യത്തിനു എല്ലാവര്ക്കും  കഞ്ഞി കുടിച്ചു ക്ഷീണം തീര്ക്കാന്‍ അവസരം ലഭിച്ചു. പലവട്ടം നിലത്തുകുമ്പിട്ട് ആരാധിക്കേണ്ടിവന്നു. ഒന്നരമണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ മുഴുവന്‍ പൗരസ്ത്യ മഹിമയായിരുന്നു കേട്ടത്. മാര്തോമ്മാകുരിശിന്റെ ഇരുവശത്തുമുള്ള തൂണുകളില്‍ വാലുപൊക്കി, വായപൊളിച്ചു നില്ക്കുന്ന വ്യാളികളെകുറിച്ചു പറഞ്ഞത് അവ സ്വര്ഗത്തിലുള്ള വിശിഷ്ടജീവികള്‍ ആണെന്നാണ്.

ക്രൂശിത രൂപം പള്ളിയില്‍ പ്രദര്ശി‍പ്പിച്ചില്ല. എങ്കിലും ചടങ്ങുകള്‍ അവസാനിച്ചത് മാര്തോമ്മാകുരിശു പഞ്ഞിയും വെള്ളവും ഉപയോഗിച്ചു തുടച്ചു പിഴിഞ്ഞെടുത്ത് ഏതോ പച്ചില പിഴിഞ്ഞ് ഉണ്ടാക്കിയ ചാറില്‍ ചേര്ത്ത് അതു വിശ്വാസികളെ കുടിപ്പിച്ചു കൊണ്ടാണ്. ഈ ഭ്രാന്തന്‍ പൗരസ്ത്യവല്ക്കരണം കേരളസഭയില്‍ വ്യാപിക്കുമോ? തീര്ച്ചയായും ഒരു പേടി സ്വപ്നമായി ഈ ചിന്തകള്‍ മനസ്സില്‍ തങ്ങി നില്ക്കുന്നു.

സീറോ മലബാര്‍ സഭയുടെ എല്ലാ ദേവാലയങ്ങളിലും ഒരേ തക്‌സാ ഉപയോഗിക്കുന്നു എന്നായിരുന്നു എന്റെ ധാരണ. എന്നാല്‍ ഇപ്പോള്‍ ചില ദേവാലയങ്ങളിലെ പ്രാര്ഥനാ വാചകങ്ങളില്‍ വ്യത്യസ്ത പദങ്ങളാണ് കേള്ക്കുന്നത്. ഭൂരിപക്ഷം ദേവാലയങ്ങളില്‍ 'പരിശുദ്ധാത്മാവ്' എന്നുപയോഗിക്കുമ്പോള്‍ ചങ്ങനാശ്ശേരിയിലെ ചില ദേവാലയങ്ങളില്‍ പരിശുദ്ധ റൂഹാ എന്നു കേള്ക്കുന്നു. പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നു വി. ത്രിത്വത്തിലെ വ്യക്തികളെ അഭിസംബോധന ചെയ്യുകയാണ് ഭൂരിപക്ഷം ക്രൈസ്തവരും. ചങ്ങനാശ്ശേരിയില്‍ ബാവാ, പുത്രന്‍, പരിശുദ്ധറൂഹാ എന്നാണു കേള്ക്കുന്നത്. പുത്രന്‍ എന്നതിനു പകരം സുറിയാനി പദം ഉപയോഗിക്കുന്നില്ല. കാരണം മനസ്സിലാകുന്നില്ല. 'സുവിശേഷം' എന്ന വാക്കു നിരോധിച്ചിരിക്കുന്നു. പകരം 'ഏവന്ഗോലിയോന്‍' എന്നു കേള്ക്കുന്നു. ഇവര്ക്കു  പ്രാര്ഥന മുഴുവന്‍ അറമായ സുറിയാനിയില്‍ ആക്കുവാന്‍ എന്താണു തടസ്സം? ജനത്തിനുമനസ്സിലാകുന്നില്ലെങ്കിലും കര്ത്താവും ശിഷ്യന്മാരും സംസാരിച്ച ഭാഷയില്‍ ബലി അര്പ്പിച്ചാല്‍ സ്വര്ഗത്തില്‍ കൂടുതല്‍ സ്വീകാര്യമാകും എന്ന് ആശ്വസിക്കാമല്ലോ. സുറിയാനി പാരവശ്യം രോഗമായി തീര്ന്നവര്ക്ക് ഒരു പക്ഷേ ഈ രീതി സഭയില്‍ അനുവദിച്ചേക്കും.

എല്ലാ റീത്തിലും ഉള്പ്പെട്ട പിതാക്കന്മാര്‍ ചേര്ന്നു തയ്യാറാക്കിയ പി.ഒ.സി. ബൈബിള്‍ സ്വീകാര്യമല്ലെങ്കില്‍ ആ കാര്യം തുറന്നു പറഞ്ഞുകൊണ്ട് സുറിയാനി ബൈബിളും സുറിയാനി ലിറ്റര്ജി്യും നടപ്പില്‍ വരുത്തുവാന്‍ ചങ്ങനാശ്ശേരിയിലെ തീവ്രവാദികള്‍ ശ്രമം തുടരുന്നതാണു ഇപ്പോള്‍ കാണിക്കുന്ന ഭ്രാന്തന്‍ നയങ്ങളെക്കാള്‍ ഭേദം.

ദൈവരാജ്യം യാഥാര്ഥ്യമാക്കാന്‍ കര്ത്താവായ യേശു നിര്ദ്ദേശിച്ച ഒന്നും തന്നെ ഈ കൂട്ടര്ക്കു സ്വീകാര്യമല്ല. എല്ലാം സുറിയാനിയില്‍ നടത്തിയാല്‍ രക്ഷ കൈവരുമെന്നാണ് ഇവര്‍ കരുതുന്നത്. ഉന്നതശ്രേണിയിലുള്ള സഭാധികാരികള്‍ കാര്യങ്ങള്‍ തുറന്നു പറയുമെന്നു പ്രത്യാശിക്കുന്നു.

വാല്ക്കരഷണം:- ഒരിടവകയിലെ വിഭൂതി തിരുനാള്‍. കാര്മ്മികരായ മൂന്നു പേരില്‍ രണ്ടുപേര്‍ മിതവാദികളും ഒരാള്‍ തീവ്രകല്ദാകയവാദിയും. വിശ്വാസികളുടെ നെറ്റിയില്‍ ചാരം പൂശുമ്പോള്‍ തീവ്രവാദി മാറിനിന്നു. കാരണം ചാരം പൂശല്‍ പാശ്ചാത്യരുടെ ആചാരമത്രേ!

കുര്ബാനയ്ക്കുശേഷം നെറ്റിയില്‍ ഭസ്മ കുരിശുമായി തന്റെ അടുത്തുവന്ന അള്ത്താര ബാലന്മാരോട് വൈദികന്റെ പരിഹാസം - നിങ്ങള്ക്കു കുറച്ചു കോഴിക്കാഷ്ഠം കൂടി നെറ്റിയില്‍ പൂശാമായിരുന്നില്ലേ?

വിശ്വാസികളുടെയിടയില്‍ അന്തഃഛിദ്രം സൃഷ്ടിക്കുന്ന തീവ്രവാദികള്‍ ആരെന്നു മനസ്സിലാക്കാന്‍ പ്രയാസമില്ല.

(2012 ഏപ്രില്‍ ലക്കം ഒശാനയില്‍ പ്രസധീകരിച്ച ജയിംസ് ഐസക് കുടമാളൂറിന്റെ ലേഖനം)
 

Saturday, May 5, 2012

5 Philadelphia Priests Are Defrocked in Abuse Inquiry


The Roman Catholic archbishop of Philadelphia announced Friday that five priests under investigation for sexual abuse would be permanently removed from ministry, while three other priests had been exonerated. The 8 were among 26 priests who were suspended in early 2011 because of past accusations of sexual abuse or improper sexual behavior.

The five who will be removed were deemed “unsuitable for ministry,” while the other three may return to active ministry immediately, said Archbishop Charles J. Chaput, announcing his first major action in the scandals since he took office last fall.


Blogger’s Note:

നമ്മുടെ അഭിവന്ദ്യ സഭാധികൃതര്‍ ഇത്തരം അബദ്ധമൊന്നും കാണിക്കുകയില്ലെന്നു ശരണപ്പെടാം അങ്ങിനെ വല്ലതും ചെയ്‌താല്‍, ഒരു അച്ചനെ കാണണം എന്ന് ആര്‍ക്കെങ്കിലും കൊതി തോന്നിയാല്‍ എവിടെ പോകും?

സ്ത്രീകള്‍ക്ക് പൌരോഹിത്യം കൊടുക്കണം എന്ന് പറയുന്നവരോട് ജോണിന്‍റെ ചോദ്യങ്ങള്‍

പൌരോഹിത്യം തന്നെ അഴിമതിനിറഞ്ഞതും തിന്മനിറഞ്ഞതും അനാവശ്യമെന്നും  പറയുന്നവര്‍   സ്ത്രീ പൌരോഹിത്യത്തെയും പരിഷ്ക്കാരത്തിന്റെ, സ്ത്രീ പുരുഷ സമത്വത്തിന്റെ പേരിലും പിന്‍താങ്ങുന്നു.  ഞാന്‍ ഒരു സ്ത്രീ വിരോധിയോ പുരുഷ മേധാവിയോ അല്ല എന്നാദ്യംതന്നെ  പറയട്ടെ.

പുരുഷനും സ്ത്രീയും ഒരിക്കലും തുല്യരല്ല. അവര്‍ തുല്യര്‍ ആണ് എന്ന് പറയുന്നത് കാപട്യമാണ്. ഒരു സ്ത്രീക്കും ഒരപ്പന്‍ അവാനാവില്ല ഒരു പുരുഷന് ഒരമ്മയും. അങ്ങനെ അനേകം ശാരീരിക മാനസിക ബൌദ്ധിക വൈകാരിക സാമൂഹിക തലങ്ങളില്‍ അവര്‍ വ്യത്യസ്തര്‍ ആണ് എന്നതാണ് സത്യം. ഈ യാഥാര്‍ത്ഥ്യബോധം  ഇല്ലാത്തവരാണ് സ്ത്രീയും പുരുഷനും തുല്യര്‍ എന്നു വാദിക്കുന്നത്.

പിന്നെ എല്ലാ കാര്യങ്ങളിലും തുല്യഅവകാശവും നീതിയും പുരുഷനോടൊപ്പം സ്ത്രീക്കും ലഭിക്കണമെന്നു   പറയുന്നതാണു സത്യം. അതിന്റെ അര്‍ഥം സ്ത്രീക്ക് "പൌരോഹിത്യം" നല്‍കണം എന്ന് പറയുന്നത് യുക്തിയല്ല, ഭക്തിയല്ല പിന്നെയോ ഒരാന മണ്ടത്തരം ആയിരിക്കും.

കത്തോലിക്കാ പൌരോഹിത്യം വളരെ പ്രശ്നം പിടിച്ച ഒന്നാണെന്ന് നമ്മള്‍ കണ്ടുകഴിഞ്ഞു. ആണ്‍ അച്ചന്മാരുടെ ഓട്ടന്‍ തുള്ളലും , പകിട കളിയും, ചതുരംഗ കളിയും, അവിഹിത ഗര്‍ഭ കഥകളും ,അശുദ്ധ ബന്ധങ്ങളുടെ അണിയറ രഹസ്യങ്ങളും കേട്ട് ഹൃദയ സ്തംഭനം വരുന്ന അല്മെനികളെ നിങ്ങള്‍ക്കെങ്ങിനെ ഈ പെണ്ണച്ചന്മാരെ സഹിക്കാനാവും. ഇനി പെണ്‍ അച്ചന്മാരുടെ തിരുവാതിരയും, കുച്ചിപ്പുടിയും മാര്‍ഗം  കളിയും കാണാന്‍ നിങ്ങക്ക് കരുത്തുണ്ടോ?

പെണ്‍ കൊച്ചച്ചന്‍ വികാരി ആണ്‍ അച്ചനുമായി പ്രണയം. പെണ്‍ കൊച്ചച്ചന്‍ ഗര്‍ഭം അലസിപ്പിച്ചു . അല്ലെങ്കില്‍ പെണ്‍ അച്ചന്‍ മേരി കണ്ടത്തില്‍ മരിച്ച നിലയില്,‍ വികാരി തോമസ്‌ കുഴിതോട്ടില്‍ "അച്ചന്‍" ആകുമോ എന്ന് പേടിച്ചു കൊന്നത് ആകാം എന്ന് മഞ്ഞ പത്ര വാര്‍ത്തയും പിന്നെ അഭിമുഖങ്ങളും. അസ്തെന്തി ലീന കാപ്പില്‍ പള്ളി കമ്മറ്റി അംഗം, ജൈസണ്‍ പുല്ലുകാലായുമയി പ്രണയത്തില്‍. ബഹു.വികാരി റോസ് തെക്കേക്കര പള്ളിമുറിയില്‍ പീഡിപ്പിക്കപ്പെട്ടു, കൈക്കാരന്‍ അറസ്റ്റില്‍, വികാരി ലിസ തെക്കേതില്‍ അടുത്ത ഇടവക വികാരിയുടെ കൂടെ കുര്‍ബാനയ്ക്ക് മുന്‍പ് സങ്കീരതിയില്‍ വച്ച് വാക്കേറ്റം ഉണ്ടാക്കി എങ്കിലും പരസ്പര ധാരണയില്‍ പിരിഞ്ഞു. പിന്നീടു അവര്‍ അടുത്ത രജിസ്റ്റര്‍ ഓഫീസില്‍ വച്ച് വിവാഹിതരായി. എന്ന് തുടങ്ങിയ മഞ്ഞ വാര്‍ത്തകള്‍ ഉണ്ടാകില്ല എന്ന് നിങ്ങള്ക്ക് എന്താ ഇത്ര ഉറപ്പു.

നിങ്ങള്‍ കുമ്പസാരത്തില്‍ പറഞ്ഞ പരമരഹസ്യങ്ങള്‍ നാട്ടില്‍ മുഴുവന്‍ പരസ്യമാകണോ ഈ പെണ്‍ അച്ചന്മാര്‍ വഴി. പിന്നെ കുടുംബ കലഹവും,വിവാഹ മോചനവും നാണക്കേടും. എന്റമ്മോ എനിക്ക് വയ്യ. ഇനിയും നിങ്ങള്‍ ഒന്നും പഠിച്ചില്ല എന്നര്‍ത്ഥം.ആണുങ്ങള്‍ അച്ചന്മാര്‍ ആയിട്ടു ഉണ്ടാക്കിയ പുകില് പോരെ മക്കളെ നമ്മള്‍ക്ക്.

കത്തോലിക്കാ സഭയില്‍ ഒരു മാര്‍പാപ്പ പ്രസവിച്ച ചരിത്രം നിങ്ങള്‍ക്കറിയില്ലേ.? ആണ് ആണെന്ന് പറഞ്ഞു മാര്‍പാപ്പയായ ആ അവള്‍ക്കു പോലും ഗര്‍ഭം ഒഴിവാക്കാന്‍ ആയില്ല. പിന്നെ ആണോ ലൈംഗിക അതി പ്രസരണത്തിന്റെ ഈ കാലത്ത്.

ഇനിയും വേണോ തെളിവ് . പെണ്ണ് അച്ചനയാല്‍ പറയണോ പൂരം. നിന്നെ ഞാന്‍ എന്ത് വിളിക്കും ? അച്ചി എന്നോ. ശ്ശെ.വൃത്തികേട്‌. പാതിരക്ക് ഒരു അന്ത്യ കൂദാശ കൊടുക്കാന്‍ പോകാന്‍ അവര്‍ക്ക് പറ്റുമോ ? കൂടെ ഏത് പുരുഷനെ കൊണ്ട് പോയാലും പ്രശ്നമാകാം. സമൂഹ കുര്‍ബ്ബാനയില്‍ മുട്ടിയുരുമ്മുന്ന ആണ്‍ പെണ്‍ അച്ചന്മാര്‍ക്ക് ഉത്തേജനം ഉണ്ടായാല്‍ കുര്‍ബ്ബാന കുളമാവില്ലേ? ഒന്ന് സങ്കല്പിച്ചു നോക്കണം ആ രംഗങ്ങള്‍. അത് കൊണ്ട് വേണ്ട വേണ്ട വെണ്ടാതീനം വേണ്ട എന്നെ ഈയുള്ളവന് പറയാന്‍ ഉള്ളു. വേലിയേല്‍ ഇരിക്കുന്ന പാമ്പിനെ എടുത്തു മടിയില്‍ വച്ച് താലോലിക്കണോ. കൊത്തിയാല്‍ ഉണങ്ങാന്‍ ഇത്തിരി പാടാണ് കേട്ടോ. മരണ വേദനേം. വേണോ വേറൊരു പൌരോഹിത്യ ഇടര്‍ച്ചയുടെ നീണ്ടകഥകള്‍ ഇനിയും ?

സ്ത്രീക്ക് പൌരോഹിത്യം കൊടുത്തില്ല എന്ന് വിചാരിച്ചു ഒരാത്മാവും നഷ്ടപ്പെടാന്‍ പോകുന്നില്ല. അതെ സമയം കൊടുത്താല്‍ ഒത്തിരി പേര്‍ക്ക് ആത്മ നാശം വരാന്‍ സാദ്ധ്യത വളരെ കൂടുതല്‍ ആണ് എന്ന് വസ്തു നിഷ്ടമായ് ചിന്തിച്ചാല്‍ മനസിലാകും.അത് കൂടാതെ കുശുമ്പും കുന്നായ്മയും വഴി വേറെ പുകിലുകള്‍. അച്ചനയാല്‍ പിന്നെ പെണ്‍ മെത്രാന്‍. പെണ്‍ കര്‍ദിനാള്‍, പെണ്‍ മാര്‍പാപ്പാ  അങ്ങിനെ പോകുന്നു പുതിയ വിഷയങ്ങള്‍. ഈ പെണ്‍ അച്ചന്മാര്‍ക്ക് വേണ്ടി വാദിക്കുന്ന ഏതെങ്കിലും ആണുങ്ങള്‍ അവരുടെ മകളെ അച്ചന്‍ ആവാന്‍ പറഞ്ഞു വിടുമോ?

Posted by Joseph Padannamakkel on behalf of John

Five priests have been deemed "not suitable for ministry,"


Philadelphia Archbishop Chaput said three other clergy were reinstated to the ministry and one had died without a determination. Of the rest, six cases have not been completed by law enforcement, so the church has been unable to perform its own review, and the others were under investigation or pending final disposition, he said.

Read More of this Article by Kari Huus>>>>

Parish priest fired after admitting he got married last year | UCAN India

Parish priest fired after admitting he got married last year | UCAN India:

'via Blog this'

Administrator's Note

It came to my notice that a number of comments had gone to Spam folder and were not published.  I can understand the frustration of the people who took the trouble of posting comments which did not appear.

I apologise for the inconvenience and would like to assure that all those comments found in Spam folder have now been published.

Administrator, Almaya Sabdam Group Blog

Friday, May 4, 2012

Who Elects new President?



Make your Choice Count!
     We the people elect. Pick your choice from list below or from over a billion outside, push your MP, MLA to vote for your dream candidate, to help emerge the most charismatic Indian as our next President to shine as Light of  the East!
Dr James Kottoor 
              "Enough is enough! We want a better president unlike the one we are saddled with!” is the kind of depressing views staring us in the face from print and electronic media or dinned into ears from closed door or street corner discussions as Prathiba Patil’s term of office gets over by the end of July. 
                One columnist described her as Prathiba sans Prathiba(shine). Another even asked why the UPA 1 didn’t go into all details – personal, family, financial and political – before deciding on her for the post, meaning they would not have settled on her, had they done it. That may be a bit farfetched view to swallow while all want Sonia Gandhi not to go for another similar rubber stamp.  But one truth  least known  is that the president is supposed to be elected by all of us according to our constitution, indirectly of course. Hence the urgency for us to wake up to make known our choice, demands and expectations. 
               So the social media is rife with heated debates  making evaluations of past presidents and hinting which model to look for and which to reject. In this context it is fortunate that neither the ruling UPA nor the opposing NDA -- going to pieces now -- has a brute majority to impose any of their pet candidate  on the nation. The usual practice was for the ruling party or coalition to nominate its favourite party candidate and get the decision  steam rolled with its majority.

KCBC comes in support of low-paid nurses | nurses | | The New Indian Express

KCBC comes in support of low-paid nurses | nurses | | The New Indian Express:

'via Blog this'

സിസ്റ്റര്‍ മേരി ചാണ്ടിയുമായി ഇന്ത്യാ വിഷന്‍ നടത്തിയ അഭിമുഖം

Thursday, May 3, 2012

Irish Cardinal Rejects New Accusations on Pedophile Priest


The leader of the Catholic Church in Ireland, Cardinal Sean Brady, said on Wednesday that he would not resign despite new accusations that he failed 35 years ago to alert the parents of victims of a serial pedophile priest, allowing the abuse to continue for at least another decade.

The cardinal’s statement blamed other members of the church hierarchy as failing to act to halt the priest, Brendan Smyth.


(Source New York Times)

കടലിലെ കൊല: കേസ് ഒത്തുതീര്പ്പാരക്കാന്‍ ബിഷപ്പുമാര്‍ കോടികള്‍ വാങ്ങി

വാങ്ങിയത് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കു നല്‍കിയതിന്റെ ഇരട്ടിയിലധികം തുക

കൊച്ചി: കടലിലെ വെടിവെയ്പില്‍ കൊല്ലപ്പെട്ട മല്‍സ്യത്തൊഴിലാളികളുടെ കുടുംബംഗങ്ങളോട് പണം വാങ്ങി ഒത്തു തീര്‍പ്പിനു സമ്മതി ക്കാന്‍ കത്തോലിക്കാ സഭ ചെലുത്തിയത് വന്‍ സമ്മര്‍ദ്ദം. ഇതേത്തുടര്‍ന്നാണ് നഷ്ടപരിഹാരത്തുക കൈപ്പറ്റി ഈ സംഭവത്തിലുള്ള മുഴുവന്‍ കേസും പിന്‍വലിക്കാന്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ തയ്യാറായത്. കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ത്തന്നെ നഷ്ടപരിഹാരമായി ഒരു കോടി വീതം നല്‍കാന്‍ സന്നദ്ധമാണെന്ന എന്റിക ലെക്‌സിയുടെ ഉടമകള്‍ സമ്മതിച്ചിരുന്നു. ഈ സംഭവത്തില്‍ കേരളത്തിലെ രണ്ടു ബിഷപ്പുമാര്‍ക്കും ചില വൈദികര്‍ക്കും വന്‍തുക കപ്പല്‍ക്കമ്പനിക്കാര്‍ നല്‍കിയിരുന്നതായി സൂചനകളുണ്ട്.

കേസ് ഒത്തു തീര്‍പ്പാക്കാന്‍ സഹായിച്ചാല്‍ മല്‍സ്യത്തൊഴിലാളികളുടെ വീട്ടുകാര്‍ക്കു നല്‍കിയതിന്റെ ഇരട്ടിയിലധികം രൂപയാണ് രണ്ട്   ബിഷപ്പുമാര്‍ക്കും വൈദികര്‍ക്കും എന്റിക ലെക്‌സി ഉടമകള്‍ വാഗ്ദാനം ചെയ്തത്. ഇവരാണ് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെമേല്‍ സമ്മര്‍ദ്ദം ചെലുത്തി കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചത്.

പിറവം തെരഞ്ഞെടുപ്പുകഴിഞ്ഞ് കേസ് ഒത്തു തീര്‍പ്പാക്കുന്നതില്‍ വിരോധമില്ലെന്ന് സര്‍ക്കാരും അറിയിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ഉരുത്തിരിഞ്ഞത്. എന്റിക ലെക്‌സിയുടെ ഉടമകള്‍ ഇറ്റലിയിലെ ചില ക്രൈസ്തവ മിഷണറിമാര്‍ നേതൃത്വം നല്‍കുന്ന ഏജന്‍സികളുമായി അടുത്ത ബന്ധമുള്ളവരാണ്. ഈ ഏജന്‍സികളാണ് കേരള തമിഴ്‌നാട് തീരങ്ങളിലെ മത്‌സ്യത്തൊഴിലാളി സമൂഹങ്ങള്‍ക്കിടയില്‍ നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്നതും ഇവിടെയുള്ള ഏജന്‍സികള്‍ക്ക് സഹായങ്ങള്‍ നല്‍കുന്നതും. കോടിക്കണക്കിനു ഡോളറാണ് ഇത്തരം ഏജന്‍സികള്‍ വഴി ഇവിടുത്തെ സഭാ സമൂഹങ്ങള്‍ക്ക് ലഭിക്കുന്നത്. ഇതാണ് അവര്‍ പറഞ്ഞ ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ കൊല്ലപ്പെട്ടവരുടെ വീട്ടുകാര്‍ നിര്‍ബന്ധിക്കപ്പെട്ടത്.

ഇറ്റലിയില്‍ പ്രവര്‍ത്തിക്കുന്ന മിഷണറി സംഘങ്ങള്‍ ഈ വിഷയത്തിലെടുത്ത താല്‍പര്യംമൂലമാണ് കര്‍ദ്ദിനാള്‍ ആലഞ്ചേരിക്കു പോലും കൊലയാളികളെ അനുകൂലിക്കുന്ന വിധത്തില്‍ സംസാരിക്കേണ്ടി   വന്നത്. (കടപ്പാട്: ബിഗ് ന്യൂസ്, എറണാകുളം; 2012 ഏപ്രില്‍ 26)

Electing Justice KT Thomas for President of India

Appeal issued by JCAC – 01 May 2012

Indian democracy is facing severe challenges and the country is going through a governance turmoil. This needs to be dealt with expeditiously.  Lack of governance and absence of the rule of law mars the whole nation.  Infringement against federalism, or the subversion of local governance, or the violation of law can be overcome by properly implementing the provisions of our Constitution. For a game-changing start, the first requirement would be to get a President who discharges the responsibilities assigned to the office by the Constitution. If that were done, even under the existing provisions of the Constitution the President can act as the Super Lokpal to ensure that all laws are observed and all official personnel policy conforms to rule and procedure and corruption is effectively combated.  President could exercise moral authority to advise the Union Cabinet and Parliament on all matters of state policy. The President would not be involved directly in governance but have a monitory and advisory role.

Wednesday, May 2, 2012

എന്‍റെ അമ്മോ! ഇതെന്തൊരു വാതില്‍ ?

ഫാസ്റ്റ് പാസഞ്ചറിന്റെ സൈഡ് സിറ്റില്‍ ഞെളിഞ്ഞിരിക്കുംപോഴാണ് തൊട്ടടുത്തിരുന്ന മധ്യവയസ്കന്റെ മൊബൈല്‍ ശബ്ദിച്ചത് ..... 'ഞാനാ കറിയാച്ചന്‍'  എന്ന് പറഞ്ഞു തുടങ്ങിയതുകൊണ്ട്  ആള് കറിയാച്ചന്‍ ആണെന്ന് മനസ്സിലായി. തുടര്‍ സംഭാഷണം ശ്രദ്ധിക്കാതെ  പുറത്തോട്ടു നോക്കി ഞാനിരുന്നു. അല്‍പ്പം കഴിഞ്ഞപ്പോള്‍ 'എന്‍റെ അമ്മോ' എന്നൊരു കാറിച്ച. ഞാനാകെ ഭയന്ന് പോയി. മൊബൈല്‍ നിര്‍ത്തി കറിയാച്ചന്‍ എന്‍റെ നേരെ നോക്കി ക്ഷമാപണപൂര്‍വ്വം  വെളുക്കെ ഒരു ചിരി. ചിരപരിചിതനെപ്പോലെ ഞാന്‍ ചോദിച്ചു 'എന്താ ഇത്ര അതിശയിക്കാന്‍?' 'അതെ ചെങ്ങളം പള്ളിയുടെ ആന വാതിലിന്‍റെ കാര്യം പറഞ്ഞതാ.' കറിയാച്ചന്‍ പറഞ്ഞു. 'അതിനെന്താ പ്രത്യേകത?' ഞാന്‍ ചോദിച്ചു. "അതോ" കറിയാച്ചന്‍ തുടര്‍ന്നു. "അവിടൊരു പള്ളി ഉണ്ടായിരുന്നു; അതിനിട്ടു ചെയ്യാവുന്ന ദ്രോഹമെല്ലാം ചെയ്തതാ.  ഒരുകാലത്ത് അന്തോനീസു പുണ്യാളന്‍ കുറെ അദ്ഭുതം കാട്ടിയതാ. പള്ളിക്ക് പേരാകൂന്ന് കണ്ടപ്പോള്‍, പുണ്യാളനെ ചങ്ങനാശ്ശെരിയില്‍നിന്നു ആള് വന്നു വിലക്കി. എങ്കിലും ആ പ്രതാപം ഒക്കെ അയവിറക്കി ഇരുന്നപ്പോഴാണ് പുതുമന കൊച്ചുപിതാവിന്റെ വരവ്. സ്വര്‍ണ മാലയും അണിഞ്ഞു ചെത്തി വരുന്നത് കണ്ടാല്‍ ആരും വിഴും. അങ്ങേര്‍ക്കു സഹിക്കുമോ? കാഞ്ഞിരപ്പള്ളി രൂപതയില്‍ ചോരുന്ന പള്ളിയോ? വെച്ചു ഡൈനാമിറ്റ്  പത്തെണ്ണം. അങ്ങിനെ പള്ളി താഴെയിട്ടു. പതിവ് പോലെ പിരിവു തുടങ്ങി. അമേരിക്കാ കറങ്ങിയത് പിരിവിനാണെന്നാ  നാട്ടുകാരുടെ വിചാരം. അത് പക്ഷെ ലേശം വിസാ പ്രശ്നങ്ങള്‍ ശരിയാക്കാന്‍ ആയിരുന്നുവെന്നതാ സത്യം." 

"ആ സമയം ചെങ്ങളത്തു തടിപ്പിരിവ് തുടങ്ങിയായിരുന്നു, ഉരുപ്പടിക്കെ. തടി കുമിഞ്ഞു കൂടാന്‍ തുടങ്ങിയപ്പോള്‍ പ്രശ്നം. ഇത് തിരിച്ചു കൊടുക്കാന്‍ പറ്റില്ലല്ലോ. അതിനനുശരിച്ചു പ്ലാന്‍ മാറ്റി. അതിന്‍ പ്രകാരം ഒരു ലക്ഷം രൂപ വിലപറഞ്ഞ തേക്കിന്‍ തടികൊണ്ട്   ഉണ്ടാവുന്നതു ആന വാതിലിന്‍റെ ഒരു ചട്ടം. അത് വളച്ചു മുറിച്ചു ശരിയാക്കുംപോള്‍ പിന്നെയുള്ളത് കുറെ കഷണങ്ങള്‍ മാത്രം. അക്കാര്യം പറഞ്ഞതാ." എന്‍റെ അമ്മോ എന്ന് വിളിച്ച സഹയാത്രികനെ കളിയാക്കിയ എന്‍റെ ശ്വാസം തന്നെ നിലച്ചു പോയി. "ഒത്തിരിം ധാരാളിത്തമാ." ഞാന്‍ പറഞ്ഞു. "ആണോന്നോ? പൊന്‍കുന്നത്ത്  പള്ളിമുറി പണിയുന്നതിനു 2 ഓ 3 ഓ കോടിയുടെ എസ്ടിമെറ്റ് ആണെന്നാ  കേള്‍ക്കുന്നത്. കുമളിക്ക് പോവുന്ന വഴിക്ക്  ഏതെങ്കിലും മെത്രാന് വിശ്രമിക്കണം എന്ന് തോന്നിയാല്‍ അതിനുമുണ്ട് a/c മുറികള്‍." കറിയാച്ചന്‍ തുടര്‍ന്നു. 

ഞാന്‍ ഒന്നും മിണ്ടിയില്ല. അയാള്‍ പറയുന്നത് കേട്ടപ്പോള്‍ ഒരു വിരുദ്ധനാനെന്നു ഉറപ്പായി. മാത്രമല്ല, അടുത്തിരിക്കുന്നവരും ചെവി കൂര്‍പ്പിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു.  രാമപുരത്തു മെത്രാന്മാര്‍ക്ക്  ഒരുക്കിയ വേദിയില്‍ നിരത്തിയ   പൂക്കളുടെ അത്ര പോലും ചിലവില്ലാത്ത ഒരു ആനവാതിലിന്റെ കാര്യമാണല്ലോ ഇയ്യാള്‍ പറയുന്നത് എന്നോര്‍ത്തു. കൂടുതല്‍ ചിന്തിക്കാന്‍ സമയം കിട്ടിയില്ല. പാലാ എത്തിയിരുന്നപ്പോള്‍.      

കോട്ടയം അതിരൂപതാ വൈദികരും അസന്മാര്‍ഗികതയും

കോട്ടയം ജില്ലയില്‍ ഒരു പുരോഹിതന്‍ വികാരിത്വം നിര്‍ബന്ധികമായി ഉപേക്ഷിച്ചു കുടുംബജീവിതത്തില്‍ പ്രവേശിക്കേണ്ടിവന്നു. സംഭവം ഇങ്ങനെ.

 ഈ വൈദികന്‍ രണ്ടു വര്‍ഷങ്ങള്‍ക്കുമുമ്പ് രജിസ്റ്റര്‍ വിവാഹം ചെയ്തിരുന്നു. ഈ വിവരങ്ങള്‍ സഭാ അധികാരികളില്‍നിന്നും ഒളിച്ചുവെച്ച് പള്ളിയില്തന്നെ താമസിച്ചു കുര്‍ബാനയും മറ്റു കര്‍മ്മങ്ങളും നടത്തിവന്നു. രഹസ്യമായ ഈ വിവാഹ ബന്ധത്തില്‍ ആര്‍ക്കും
സംശയമില്ലായിരുന്നു.

ഒടുവില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിഞ്ഞു
അരമനയില്‍ പരാതിനല്‍കി. ഇതനുസരിച്ച്
അന്വേഷണത്തിനുവന്ന മറ്റുപുരോഹിതര്‍ വിവാഹിതനായ പുരോഹിതനെ പള്ളിമുറിയില്‍ നിന്നും പുറത്താക്കുകയായിരുന്നു. സാധാരണ ഗതിയില്‍
ഇത്തരം സംഭവങ്ങളില്‍ സഭാധികാരികള്‍ കണ്ണടക്കുകയോ പുരോഹിതന് സ്ഥലമാറ്റം കൊടുക്കുകയോ ചെയ്യുകയാണ് പതിവ്. ഇവിടെ അതുണ്ടായില്ല.

കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ വന്നെത്തിയ പത്രമാധ്യമങ്ങള്‍ക്ക് അരമനയില്‍ പ്രാവേശനം നല്‍കിയില്ല. പുറത്താക്കിയ കാരണങ്ങള്‍ സഭാംഗങ്ങള്ക്കോ ഇടവകക്കാര്‍ക്കോ ഇന്നും ശരിയായ ഉത്തരം ലഭിച്ചിട്ടില്ലെങ്കിലും ഇലക്ട്രോണിക്ക് മാധ്യമങ്ങള് വഴി അരമനയുടെ ഈ ഒളിച്ചുകളി വ്യക്തമായി. അരമനയില്‍ ടെലഫോണ്കാള്‍ പ്രവഹിക്കുന്നതല്ലാതെ ആരും ഉത്തരം നല്‍കുവാനും തയാറല്ല. ഏതായാലും
പള്ളിമുറിയില്നിന്നും വിവാഹിതനായ ഈ പുരോഹിതനെ മറ്റു പുരോഹിതര്‍ ഒത്തുചേര്‍ന്ന് പുറത്താക്കിയത് നല്ല ഒരു തുടക്കമായും കരുതുന്നു.

കൂടതല്‍ വിവരങ്ങള്‍ക്ക് ഈ മാസത്തെ സ്നേഹ സന്ദേശം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Tuesday, May 1, 2012

ഇതു വര്‍ഗീതയല്ല




ഒബാമാ കെയറിനെപ്പറ്റി ജോണിന്‍റെ വിലയിരുത്തല്‍


ഒബാമാ കെയറിനെപ്പറ്റി ജോണിന്‍റെ വിലയിരുത്തല്‍ സംബന്ധിച്ചു സമുചിതമായ തെളിവോടെ ജോസ് പടന്നമാക്കല്‍ അഭിപ്രായപ്പെട്ടിരുന്നു. വെളുക്കാന്‍ തേച്ചതു പാണ്ടായിപ്പോയിയെന്നുള്ള പഴമൊഴിപോലെ ഈ അഭിപ്രായത്തിന്മേല്‍ ജോണിന്‍റെ തെറ്റിധാരണ തിരുത്തല്‍ നൂറുമേനി വിളഞ്ഞു പുതിയ തെറ്റിധാരണകളായി വായനക്കാരെ മൊത്തം ചിന്താകുഴപ്പത്തില്‍ എത്തിച്ചിരിക്കുകയാണ്. ഇത്തരം അഭിപ്രായങ്ങള്‍ വിദ്യാഹീനര്‍ക്ക് സ്വീകാര്യമെങ്കിലും ബുദ്ധിജീവികള്‍ അണിയറയിലുള്ള അത്മായശബ്ദത്തിനു ഉള്‍കൊള്ളുവാന്‍ പ്രയാസമാകും.

"ഒന്ന് - ഗര്‍ഭ നിരോധനമാര്‍ഗമല്ല ഇപ്പോഴത്തെ എതിര്‍പ്പിനു കാരണം.

രണ്ട്- ഗര്‍ഭചിദ്രം ആണ്.

അഞ്ച്- അബോര്‍ഷന്‍ തെറ്റാണെന്ന് വിശ്വസിക്കുന്ന ഡോക്ടര്‍, നേഴ്സ്, സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ തങ്ങളുടെ മനസാക്ഷിക്ക് വിരുദ്ധമായാല്‍പ്പോലും അബോര്‍ഷന്‍ നടത്തി കൊടുക്കണമെന്നുള്ളതാണ് പുതിയ ബില്ലിന്‍റെ പ്രത്യേകത."

ബില്ലിന്‍റെ ഈ പ്രസക്തഭാഗങ്ങള്‍ യഥാര്‍ഥപതിപ്പില്‍നിന്നും ഇവിടെ ഉദ്ധാരണയോഗ്യമാക്കിയിരുന്നെങ്കില്‍ വായനക്കാര്‍ക്ക് പ്രയോജനമാകുമായിരുന്നു. സത്യത്തെ മറച്ചുവെച്ചുകൊണ്ടുള്ള  ഇത്തരം മനോഭാവനകള്‍ സ്വന്തം മനസാക്ഷിയോടു ചെയ്യുന്ന ആത്മവഞ്ചനയായെ ബുദ്ധിജീവികള്‍ കരുതുകയുള്ളു.  അതല്ലായെങ്കില്‍ ബില്ല് താങ്കള്‍ ശരിക്കും പഠിച്ചിട്ടില്ലായെന്നും സാരം.

2. മനസാക്ഷിക്ക് വിരുദ്ധമായി അമേരിക്കയില്‍ ഒരു ഡോക്ട്ടര്‍ അബോര്‍ഷന്‍ ചെയ്യേണ്ടിവരുമെന്ന ജോണിന്‍റെ വാദം തികച്ചും ബാലിശമായിപ്പോയി. അങ്ങനെ ഒരു ഡോക്റ്റരോട് ആവശ്യപ്പെട്ടാല്‍ കോടികള്‍ നഷ്ടപരിഹാരമായി  സ്ഥാപനത്തില്‍നിന്നു ഈടാക്കുവാന്‍ ഡോക്റ്റര്‍ക്ക്‌ സാധിക്കുമെന്നും അറിയുക.

3.ഞാനും അബോര്‍ഷനെ അനുകൂലിക്കുന്ന ആളല്ല. എന്നാല്‍ ബലാല്‍സംഗം വഴി ഒരു സ്ത്രീ അവിഹിതഗര്‍ഭം ധരിച്ചാല്‍ തീരുമാനം എടുക്കേണ്ടത് ആ സ്ത്രീയാണ്. അല്ലാതെ സഭയല്ല. ഒരു അമ്മയുടെ ജീവന്‍ രക്ഷിക്കുവാന്‍ കുഞ്ഞിനെ അബോര്‍ട്ട്‌ ചെയ്യുന്നതില്‍ തെറ്റില്ലായെന്നും ഞാന്‍ കരുതുന്നു. വൈകല്യങ്ങളുള്ള ഭ്രൂണമാണെങ്കില്‍ കൊടുംയാതനകളോടെ ആ കുഞ്ഞിനെ എന്തിനു
ഈ ലോകത്തില്‍ കൊണ്ടുവരണം. തീരുമാനം മാതാപിതാക്കള്‍ക്ക്
വിട്ടുകൊടുക്കുകയായിരിക്കും കൂടുതല്‍ ഉചിതം.

4. പുണ്ണ്യവാന്മാരുടെയും പുണ്യവതികളുടെയും നാമത്തില്‍ കൃത്രിമം കാണിച്ചു ആദായനികുതി വെട്ടിക്കുന്ന അനേക കത്തോലിക്കാസ്ഥാപനങ്ങളും ആശുപത്രികളും അമേരിക്കന്‍ ഐക്യനാടുകളില്‍ ധാരാളമായുണ്ട്. അവിടെ ജോലിചെയ്യുന്ന ആയിരകണക്കിന് ജീവനക്കാര്‍ക്ക് ഗവേണ്‍മെന്റു  ആവശ്യപ്പെടുന്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നല്‍കുവാന്‍ താല്പര്യപ്പെടാത്തവര്‍ ആശുപത്രി ബിസിനസ് ഉപേക്ഷിച്ചു മറ്റു മേഖലകളിലേക്ക് സേവനങ്ങള്‍ അര്‍പ്പിക്കട്ടെ. ഇവിടെ ലാഭം കൊയ്യണമെങ്കില്‍ ഒബാമയുടെ നിയമങ്ങള്‍ പാലിച്ചേ മതിയാവൂ. ലാഭവും വേണം സര്‍ക്കാര്‍ നിയമങ്ങളെ തിരസ്ക്കിരിക്കുകയും ചെയ്യണമെന്നുള്ള അഹന്ത ഇനി വിലപ്പോവുകയില്ല.

5. രണ്ടു ലക്ഷമുണ്ടായിരുന്ന അമേരിക്കന്‍ കന്യാസ്ത്രികള്‍ ഇന്നു അമ്പത്തി അയ്യായിരമായി  കുറഞ്ഞിരിക്കുന്നു. ശേഷിച്ചവരായ ഈ കന്യാസ്ത്രികളുടെ പ്രായം എഴുപതിനോടും അടുക്കുന്നു. അവരെ ദരിദ്രര്‍ ആക്കി ഞെക്കിപ്പിഴിയുവാന്‍ അധികാരചക്രം പിടിക്കുന്ന പോപ്പ് ബന്ടിക്റ്റും കൂട്ടരും എന്തിനും തയ്യാറായി രംഗത്തിറങ്ങിയിരിക്കുകയാണ്.

ജോണ്‍ പോളിന്‍റെ പണ്ടുള്ള അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ സ്ത്രീകള്‍ക്കും പൌരാഹിത്യം വേണമെന്നു ഒരു കന്യാസ്ത്രി പരസ്യമായി ആവശ്യപ്പെട്ടത് മാര്‍പാപ്പയെ ക്ഷുപിതനാക്കി. അന്നുമുതല്‍ വത്തിക്കാന് അമേരിക്കന്‍ കന്യാസ്ത്രികളോട് പകതുടങ്ങി. ഈ സഹോദരികള്‍ വിശ്രമമില്ലാതെ പാവങ്ങള്‍ക്കുവേണ്ടി കഠിനധ്വാനം ചെയ്യുന്നു.

അറുപതുശതമാനം മാസ്റ്റേഴ്സ്ഡിഗ്രിയുള്ളവരും ബാക്കി പി.എച്.ഡിയും അതില്‍ കൂടുതല്‍ ഡിഗ്രിയുമുള്ള ഈ സഹോദരിമാരെ നയിക്കുന്നത് വിദ്യാഭ്യാസം കുറഞ്ഞ പുരോഹിത മെത്രാന്മാരെന്നുള്ളതും വിരോധാഭാസമാണ്. മേത്രാന്മാരില്‍ മാസ്റ്റേഴ്സ് നേടിയവര്‍ 24 ശതമാനവും പോസ്റ്റ്മാസ്റ്റേഴ്സ് ഉള്ളവര്‍ വെറും പത്തു ശതമാനവും മാത്രം. ഈ അര്‍ദ്ധപണ്ഡിതരാണ് പുരുഷ മസിലുപയോഗിച്ച് ബുദ്ധിജീവികളായ കന്യാസ്ത്രികളില് ‍മേല്‍ അധികാരമത്ത് പ്രയോഗിക്കുന്നത്. തലമണ്ടയില്‍ ഒന്നുമില്ലാത്ത പുരോഹിതവര്‍ഗങ്ങളുടെ പിടിയില്‍ ഈ സഹോദരികളെ കൂച്ചികെട്ടുവാനുള്ള  ശ്രമം പൂഴിയില്‍ എഴുതിയതുപോലിരിക്കും. ഇവരുടെ തലയില്‍ പൊന്‍കൂന്തല്‍ തൊപ്പി കയറിയതുമുതല്‍ പരിശുദ്ധ അര്രൂപി വിട്ടുപോയി. പകരം ശാത്താന്‍ വാസവും  ഉറപ്പിച്ചു.

6. ഒബാമയുടെ തെരഞ്ഞെടുപ്പു അടുത്തു വരുമ്പോള്‍ അദ്ദേഹത്തെ തോല്‍പ്പിക്കുവാന്‍ ഈ മെത്രാന്മാര്‍ വൈസ് പ്രസിഡന്റ് ബായിഡനു കുര്‍ബാന നല്കുമോയെന്നും സംശയിക്കെണ്ടിയിരിക്കുന്നു.