Translate

Wednesday, May 2, 2012

കോട്ടയം അതിരൂപതാ വൈദികരും അസന്മാര്‍ഗികതയും

കോട്ടയം ജില്ലയില്‍ ഒരു പുരോഹിതന്‍ വികാരിത്വം നിര്‍ബന്ധികമായി ഉപേക്ഷിച്ചു കുടുംബജീവിതത്തില്‍ പ്രവേശിക്കേണ്ടിവന്നു. സംഭവം ഇങ്ങനെ.

 ഈ വൈദികന്‍ രണ്ടു വര്‍ഷങ്ങള്‍ക്കുമുമ്പ് രജിസ്റ്റര്‍ വിവാഹം ചെയ്തിരുന്നു. ഈ വിവരങ്ങള്‍ സഭാ അധികാരികളില്‍നിന്നും ഒളിച്ചുവെച്ച് പള്ളിയില്തന്നെ താമസിച്ചു കുര്‍ബാനയും മറ്റു കര്‍മ്മങ്ങളും നടത്തിവന്നു. രഹസ്യമായ ഈ വിവാഹ ബന്ധത്തില്‍ ആര്‍ക്കും
സംശയമില്ലായിരുന്നു.

ഒടുവില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിഞ്ഞു
അരമനയില്‍ പരാതിനല്‍കി. ഇതനുസരിച്ച്
അന്വേഷണത്തിനുവന്ന മറ്റുപുരോഹിതര്‍ വിവാഹിതനായ പുരോഹിതനെ പള്ളിമുറിയില്‍ നിന്നും പുറത്താക്കുകയായിരുന്നു. സാധാരണ ഗതിയില്‍
ഇത്തരം സംഭവങ്ങളില്‍ സഭാധികാരികള്‍ കണ്ണടക്കുകയോ പുരോഹിതന് സ്ഥലമാറ്റം കൊടുക്കുകയോ ചെയ്യുകയാണ് പതിവ്. ഇവിടെ അതുണ്ടായില്ല.

കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ വന്നെത്തിയ പത്രമാധ്യമങ്ങള്‍ക്ക് അരമനയില്‍ പ്രാവേശനം നല്‍കിയില്ല. പുറത്താക്കിയ കാരണങ്ങള്‍ സഭാംഗങ്ങള്ക്കോ ഇടവകക്കാര്‍ക്കോ ഇന്നും ശരിയായ ഉത്തരം ലഭിച്ചിട്ടില്ലെങ്കിലും ഇലക്ട്രോണിക്ക് മാധ്യമങ്ങള് വഴി അരമനയുടെ ഈ ഒളിച്ചുകളി വ്യക്തമായി. അരമനയില്‍ ടെലഫോണ്കാള്‍ പ്രവഹിക്കുന്നതല്ലാതെ ആരും ഉത്തരം നല്‍കുവാനും തയാറല്ല. ഏതായാലും
പള്ളിമുറിയില്നിന്നും വിവാഹിതനായ ഈ പുരോഹിതനെ മറ്റു പുരോഹിതര്‍ ഒത്തുചേര്‍ന്ന് പുറത്താക്കിയത് നല്ല ഒരു തുടക്കമായും കരുതുന്നു.

കൂടതല്‍ വിവരങ്ങള്‍ക്ക് ഈ മാസത്തെ സ്നേഹ സന്ദേശം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

7 comments:

  1. വിവാഹിതനായ വികാരിയച്ചനോട്‌ ഗുണ്ടായിസ്സം കാണിച്ച പുരോഹിതര്‍ക്കു കുറച്ചുകൂടി മാന്യമായി പെരുമാറാമായിരുന്നു. വികാരിച്ചനോടുള്ള അസൂയ യാണ് അദ്ദേഹത്തെ ഉടന്‍ പുറത്താക്കുവാന്‍ കാരണവും.

    വിവാഹിതരായ പുരോഹിതര്‍ ഇന്നും സഭയ്ക്കുള്ളിലുണ്ട്. അവരെ സഭ ഔദ്യോഗികമായി അംഗീകരിച്ചിട്ടുമുണ്ട്. ബ്രഹ്മചര്യം ഉപേക്ഷിച്ചു ഔദ്യോഗികമായി വിവാഹം ചെയ്ത വികാരിയച്ചന്‍ സഭയോട് മാത്രമേ കുറ്റം ചെയ്തുള്ളൂ. വിവാഹം രെജിസ്റ്റര്‍ ചെയ്തതു വഴി നിയമത്തിന്‍റെ മുമ്പില്‍ കുറ്റക്കാരനല്ല.

    എന്നാല്‍ കല്ലെറിയാന്‍വന്ന പുരോഹിതര്‍ ഇരുളിന്‍റെമറവില്‍ കള്ളവെടി വെച്ചശേഷം
    പകല്‍വെളിച്ചത്തില്‍ കുര്‍ബാനയും ചൊല്ലി പള്ളിയും സര്‍ക്കാര്‍ നിയമത്തെയും ഒരുപോലെ ധിക്കരിക്കുന്നു. നേരെ ചോദിച്ചാല്‍ വിവാഹം അനുവദിക്കാത്തതിനാല്‍ ഈ വികാരി രഹസ്യമായി വിവാഹിതനായി.ഇദ്ദേഹം ദൈവത്തിന്‍റെയും സീസറിന്‍റെയുംമുമ്പില്‍ കുറ്റക്കാരനല്ല. കുറ്റം ചെയ്തതു അധികാര പുരോഹിത മനുഷ്യരോട് മാത്രം.

    വിവാഹിതരായവരെ പൊതുവേ പുരോഹിതര്‍ക്കു വെറുപ്പാണ്. എന്നാല്‍ വിശുദ്ധ‍മാരില്‍ വിവാഹിതരും സ്വര്‍ഗത്തില്‍ അനേകരുണ്ട്. St. Thomas Moore രണ്ടു പ്രാവിശ്യം വിവാഹം കഴിച്ചു
    മക്കളും ഉണ്ടായിരുന്നു. ഫ്രാന്‍സ് രാജാവായിരുന്ന St. Louis വിവാഹിതനും മക്കളുമുണ്ടായിരുന്നു. റോമിലെ സെയിന്റ് ഫ്രാന്‍സീസ്, സെയിന്റ് ജേന്‍ ഫ്രാന്‍സസ് ഡീ ചാന്ടല്‍, സെയിന്റ്
    എലിസബത്ത്‌ ആന്‍സേട്ടന്‍ മുതല്‍പേര്‍ ‍വിവാഹിതരും വിധവകളായ കന്യാസ്തികളുമായിരുന്നു. സെയിന്റ് റീത്താ കാസിയാ എന്ന കന്യാസ്ത്രി വിധവയും മക്കളുമുണ്ടായിരുന്നു.

    ഇങ്ങനെ വിവാഹിതരായ വിശുദ്ധ പുരോഹിതരും വിശുദ്ധ കന്യാസ്ത്രികളും സ്വര്‍ഗത്തില്‍ നിറഞ്ഞിരിക്കുമ്പോള്‍ ഭൂമിയില്‍ ഇവരെ എന്തിനു വിലക്കണം. വികാരിയച്ചന്‍ വചനംലംഘിച്ചില്ല. സര്‍ക്കാര്‍ നിയമവും പാലിച്ചു. അസൂയപിടിച്ച പുരോഹിതരുടെ കണ്ണില്‍ ഇയാള്‍ കുറ്റക്കാരന്‍.

    ReplyDelete
    Replies
    1. വികാരിയച്ചന്‍ വചനംലംഘിച്ചില്ല. സര്‍ക്കാര്‍ നിയമവും പാലിച്ചു.// ശരിതന്നെ , എന്നാല്‍ നിയമാവലികളുള്ള ഒരു പ്രസ്ഥാനത്തിന്‍റെ ചട്ടക്കൂട്ടില്‍ നില്‍ക്കുമ്പോള്‍ തന്നെ വചനത്തെയും ,ഇന്ത്യന്‍ നിയമത്തെയും തെറ്റിക്കാതെ , താനുള്‍പ്പെടുന്ന പ്രസ്ഥാനത്തിന്‍റെ നിയമത്തെ തെറ്റിച്ചു , അതിനു വചനമാനുസരിച്ചോ , ഇന്ത്യന്‍ നിയമമാനുസരിച്ചോ ശിക്ഷിക്കാതെ , പ്രസ്ഥാനത്തിന്‍റെ നിയമം ഉപയോഗിച്ച് നടപടിയുമെടുത്തു .

      Delete
  2. ഇദ്ദേഹം ദൈവത്തിന്‍റെയും സീസറിന്‍റെയുംമുമ്പില്‍ കുറ്റക്കാരനല്ല. കുറ്റം ചെയ്തതു അധികാര പുരോഹിത മനുഷ്യരോട് മാത്രം എന്ന അഭിപ്രായത്തിന്റെ രണ്ടാമത്തെ ഭാഗത്തോട് യോജിപ്പില്ല. വാര്‍ത്തയില്‍ പറയുന്ന പുരോഹിതന്‍ ശാരീരികമായ ഒരു ആവശ്യം നിറവേറ്റി. താന്‍ സ്നേഹിക്കുകയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്ത സ്ത്രീയെ സിവില്‍ നിയമം അനുസരിച്ച് ഭാര്യ ആക്കി. എല്ലാവരും അറിഞ്ഞപ്പോള്‍ fuck and forget എന്ന നയം അനുസരിച്ച് ഭാര്യയെ ഉപേക്ഷിക്കാനുള്ള ഭീരുത്വം കാണിച്ചില്ല.പുരോഹിതന് ഭാര്യ ആകരുതെന്നുള്ള കാടന്‍ നിയമം ഉണ്ടാക്കിയ പ്രമാണിമാരോട് എതിരിടാന്‍ ത്രാണി ഇല്ലാതിരുന്നതിനാല്‍ അദ്ദേഹം തന്റെ വിവാഹ വാര്‍ത്ത‍ രഹസ്യം ആക്കി വെച്ചു. അദ്ദേഹം എന്തെങ്കിലും കുറ്റം ചെയ്തതായി കരുതാന്‍ നിര്‍വാഹം ഇല്ല. പിന്നെ ദൈവത്തോടുള്ള വ്രതം അനുസരിച്ചോ എന്ന കാര്യം. അത് ദൈവം നോക്കി കൊള്ളും. morality എന്ന് പറയുന്നത് തന്നെ പാവപ്പെട്ടവന് മാത്രം ഉള്ള കാര്യം അല്ലെ? അതിനെ പറ്റി ഓര്‍ത്തു നമ്മള്‍ എന്തിനു വേവലാതി പെടുന്നു. ആ പുരോഹിതനെ കല്ലെറിയുന്നതിനു പകരം അദ്ദേഹത്തിന് സ്വന്തം ഭാര്യയോടൊത്ത് മാന്യമായി ജീവിക്കാനുള്ള സാഹചര്യം സഭ ഉണ്ടാക്കണം. അല്ലെങ്കില്‍ നമ്മള്‍ ഒക്കെ ക്രിസ്തുവിന്റെ സ്നേഹത്തെ പറ്റി പ്രസംഗിച്ചിട്ടു എന്ത് കാര്യം?

    ReplyDelete
  3. എന്തൊരു വിശാലമനസ്കന്‍ എന്ന് വേണം പടന്നമാക്കലിനെയും ഡോക്ടറേയും പറ്റി പറയാന്‍. പക്ഷേങ്കില്‍ എല്ലായിടത്തും ഇവര്‍ക്ക് ഇത്രയും ഹൃദയവിശാലത ഉണ്ടോ ആവോ!

    ReplyDelete
  4. പുരോഹിതര്‍ക്കിഷ്ട്ടമെങ്കില്‍ വിവാഹം കഴിക്കണമെന്നും, വിവഹിതര്‍ക്കിഷ്ട്ടമെങ്കില്‍ പുരോഹിരാക്കണമെന്നുമാണെന്‍റെ അഭിപ്രായം . എന്‍റെ അഭിപ്രായമാല്ലല്ലോ റോമന്‍ കത്തോലിക്ക സഭയുടെ അഭിപ്രായം . അവര്‍ അങ്ങിനെ ഒരു തീരുമാനമെടുക്കുമ്പോള്‍ , എനിക്ക് മനസിലാകാത്ത എന്തെങ്കിലും അതില്‍ കാണുമെന്നു വിശ്വസിക്കാനാണ് ഞാന്‍ ഇഷ്ട്ടപ്പെടുന്നത് .
    ഇവിടുത്തെ പ്രശ്നം , വെറുതെ ഒരു കല്യാണം കഴിച്ചതല്ല . കുപ്പയമിട്ടപ്പോള്‍ ചെയ്ത പ്രതിജ്ഞ തെറ്റിച്ചു എന്നതും , തെറ്റിച്ചകാര്യം എല്ലാവരിലും നിന്നും മറച്ചുവച്ചു , പൊതുജനത്തെയും , അധികാരികളെയും വിഡ്ഢികളാക്കിയെന്നതുമാണ് . കത്തോലിക്ക സഭയുടെ ചട്ടക്കൂട്ടില്‍ നില്‍ക്കുമ്പോള്‍ ഇഷ്ട്ടപ്പെട്ടലും ഇല്ലെങ്കിലും ,അതിന്‍റെ നിയമാവലികള്‍ പാലിക്കാന്‍ ഓരോ പുരോഹിതനും ബാധ്യസ്ഥനാണ് ( കത്തോലിക്ക സഭയിലെ ചില നിയമങ്ങള്‍ മനുഷ്യനാല്‍ നിര്‍മ്മിക്കപ്പെട്ടതും , മാറ്റം വരുത്താവുന്നതുമാനെന്നു തോന്നുന്നു). ആ നിയമം നിലനില്‍ക്കുന്നിടത്തോളം , അച്ചനെ പുറത്താക്കിയ നടപടിയെ ഞാന്‍ എതിര്‍ക്കുന്നില്ല .


    ഗോസിപ്പ്-
    പിന്നെയിതൊക്കെ പുറത്തുവന്നത് , അച്ചന്‍റെ നിലവിലെ ഭാര്യ ഒപ്പിച്ച ഒരു കൊടും ചതിയാണ് പോലും . ഭാര്യയെ കൂടാതെ മറ്റൊരു സെറ്റപ്പ് ഉണ്ടായിരുന്നു എന്നും , ആ സെറ്റപ്പ് ഉപയോഗിച്ച് (കല്യാണം കഴിച്ചു) അമേരിക്കാവില്‍ പോകാനുള്ള പണിയൊക്കെ തകൃതിയായി നടക്കുന്നതറിഞ്ഞ പാലാക്കാരി ഭാര്യയും കുടുംബവും , കല്യാണ ത്തിന്‍റെ സാക്ഷ്യപത്രം ,നേരെ കോട്ടയം മെത്രാനച്ചനെ കാണിക്കയായിരുന്നു. ഇതൊക്കെ ശരിയെങ്കില്‍ , അച്ചന്‍റെ അമേരിക്കന്‍ അവസരം തുലച്ച തിന്‍റെ പേരില്‍ , ആ പാവം ഭാര്യയേയും കുറ്റപ്പെടുത്താന്‍ ആളുകള്‍ കണ്ടേക്കാം . കാരണം നാമൊക്കെ ചിന്തിക്കുന്നതും , മനസിലാക്കുന്നത്‌ പലരീതിയിലാണല്ലോ.

    ReplyDelete
  5. ആ വൈദികന്‍ ചെയ്‌തതായ പ്രവര്‍ത്തിയെ (കുറ്റം എന്ന് ഞാന്‍ പറയില്ല) ന്യായീകരിച്ചതല്ല. നില്‍ക്കുന്ന നില്‍പ്പില്‍ വ്യഭിചാര കുറ്റം ആരോപിച്ചു വൈദികന്‍ എന്ന കാരണത്താല്‍ പടി അടച്ചു പിണ്ഡം വെക്കുക എന്ന് പറഞ്ഞാല്‍...? ആ വൈദികന്‍ പിന്നെന്താ സംഗതി പുറത്തറിഞ്ഞപ്പോള്‍ ആല്‍മഹത്യ ചെയ്യണമായിരുന്നോ? കുമ്പസാരിച്ചാല്‍ തീരാത്ത പാപം ഒന്നും അദ്ദേഹം ചെയ്തതായി തോന്നുന്നില്ല. വൈദിക വൃത്തിയില്‍ നിന്നും വിലക്കിയതില്‍ ഞാന്‍ തെറ്റ് കാണുന്നില്ല. പക്ഷെ താമസ സ്ഥലത്ത് നിന്നും നില്‍ക്കുന്ന നില്‍പ്പില്‍ ഇറക്കി വിട്ടതിനോടാണ് എന്റെ പ്രതിഷേധം. എത്രയോ വര്‍ഷമായി അദ്ദേഹത്തിന്റെ സേവനം സഭയും സഭാ മക്കളും ഉപയോഗിച്ചിട്ടുണ്ട് ! എന്നിട്ട് യാതൊരു പ്രതിഫലവും കൊടുക്കാതെ ഇറക്കി വിടുക എന്ന് പറഞ്ഞാല്‍...? ബ്രഹ്മചര്യം പാലിക്കാത്ത എല്ലാ അച്ചന്മാരെയും ബിഷപ്പുമാരെയും കന്യാസ്ത്രിമാരെയും സഭയില്‍ നിന്നും പുറത്താക്കണം എന്ന ഒരു നിയമം കൊണ്ട് വന്നാല്‍ സഭയുടെ ഭാരിച്ച സ്വത്തുക്കള്‍ നോക്കി നടത്താന്‍ ആളില്ലാത്ത അവസ്ഥ വരും എന്ന ഒരു മറുവശം കൂടി ഉണ്ടെന്നു മറക്കരുത്. പാപത്തെ ആണ് നാം വെറുക്കേണ്ടത്, പാപിയെ അല്ല. ആ വൈദികനോട് മാനുഷിക പരിഗണന കാണിക്കണമായിരുന്നു. ഇത് എന്റെ വ്യക്തിപരം ആയ അഭിപ്രായം മാത്രം. വൈദികര്‍ ആരും സമാനമായ പ്രവര്‍ത്തികള്‍ ചെയ്യാന്‍ ഞാന്‍ ആഹ്വാനം ചെയ്തതായി ഇതിനെ വ്യാഖാനിക്കരുത് എന്നൊരു അപേക്ഷയും കൂടി ഉണ്ട്.

    ReplyDelete
  6. 1 തിമൊഥെയൊസ് 3 1-13
    1 ഒരുവന്‍ മെത്രാന്‍സ്ഥാനം കാംക്ഷിക്കുന്നു എങ്കില്‍ നല്ലവേല ആഗ്രഹിക്കുന്നു. എന്നുള്ളതു വിശ്വാസയോഗ്യം ആകുന്നു. 2 എന്നാല്‍ മെത്രാന്‍ നിരപവാദ്യനായി ഏകഭാര്യയുടെ ഭര്‍ത്താവും നിര്‍മ്മദനും ജിതേന്ദ്രിയനും സുശീലനും അതിഥിപ്രിയനും ഉപദേശിപ്പാന്‍ സമര്‍ത്ഥനും ആയിരിക്കേണം. 3 മദ്യപ്രിയനും തല്ലുകാരനും അരുതു; 4 ശാന്തനും കലഹിക്കാത്തവനും ദ്രവ്യാഗ്രഹമില്ലാത്തവനും സ്വന്തകുടുംബത്തെ നന്നായി ഭരിക്കുന്നവനും മക്കളെ പൂര്‍ണ്ണഗൌരവത്തോടെ അനുസരണത്തില്‍ പാലിക്കുന്നവനും ആയിരിക്കേണം. 5 സ്വന്തകുടുംബത്തെ ഭരിപ്പാന്‍ അറിയാത്തവന്‍ ദൈവസഭയെ എങ്ങനെ പരിപാലിക്കും? 6 നിഗളിച്ചിട്ടു പിശാചിന്നു വന്ന ശിക്ഷാവിധിയില്‍ അകപ്പെടാതിരിപ്പാന്‍ പുതിയ ശിഷ്യനും അരുതു. 7 നിന്ദയിലും പിശാചിന്റെ കണിയിലും കടുങ്ങാതിരിപ്പാന്‍ പുറമെയുള്ളവരോടു നല്ല സാക്ഷ്യം പ്രാപിച്ചവനും ആയിരിക്കേണം. 8 അവ്വണ്ണം ഡീക്കന്മാര്‍ ഘനശാലികളായിരിക്കേണം; ഇരുവാക്കുകാരും മദ്യപന്മാരും ദുര്‍ല്ലാഭമോഹികളും അരുതു. 9 അവര്‍ വിശ്വാസത്തിന്റെ മര്‍മ്മം ശുദ്ധമനസ്സാക്ഷിയില്‍ വെച്ചുകൊള്ളുന്നവര്‍ ആയിരിക്കേണം. 10 അവരെ ആദ്യം പരീക്ഷിക്കേണം; അനിന്ദ്യരായി കണ്ടാല്‍ അവര്‍ ശുശ്രൂഷ ഏല്കട്ടെ. 11 അവ്വണം സ്ത്രീകളും ഘനശാലികളായി ഏഷണി പറയാതെ നിര്‍മ്മദമാരും എല്ലാറ്റിലും വിശ്വസ്തമാരുമായിരിക്കേണം. 12 ഡീക്കന്മാര്‍ ഏകഭാര്യയുള്ള ഭര്‍ത്താക്കന്മാരും മക്കളെയും സ്വന്തകുടുംബങ്ങളെയും നന്നായി ഭരിക്കുന്നവരും ആയിരിക്കേണം. 13 നന്നായി ശുശ്രൂഷ ചെയ്തിട്ടുള്ളവര്‍ തങ്ങള്‍ക്കു നല്ല നിലയും ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്തില്‍ വളരെ പ്രാഗത്ഭ്യവും സമ്പാദിക്കുന്നു.

    ReplyDelete