Translate

Thursday, May 3, 2012

കടലിലെ കൊല: കേസ് ഒത്തുതീര്പ്പാരക്കാന്‍ ബിഷപ്പുമാര്‍ കോടികള്‍ വാങ്ങി

വാങ്ങിയത് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കു നല്‍കിയതിന്റെ ഇരട്ടിയിലധികം തുക

കൊച്ചി: കടലിലെ വെടിവെയ്പില്‍ കൊല്ലപ്പെട്ട മല്‍സ്യത്തൊഴിലാളികളുടെ കുടുംബംഗങ്ങളോട് പണം വാങ്ങി ഒത്തു തീര്‍പ്പിനു സമ്മതി ക്കാന്‍ കത്തോലിക്കാ സഭ ചെലുത്തിയത് വന്‍ സമ്മര്‍ദ്ദം. ഇതേത്തുടര്‍ന്നാണ് നഷ്ടപരിഹാരത്തുക കൈപ്പറ്റി ഈ സംഭവത്തിലുള്ള മുഴുവന്‍ കേസും പിന്‍വലിക്കാന്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ തയ്യാറായത്. കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ത്തന്നെ നഷ്ടപരിഹാരമായി ഒരു കോടി വീതം നല്‍കാന്‍ സന്നദ്ധമാണെന്ന എന്റിക ലെക്‌സിയുടെ ഉടമകള്‍ സമ്മതിച്ചിരുന്നു. ഈ സംഭവത്തില്‍ കേരളത്തിലെ രണ്ടു ബിഷപ്പുമാര്‍ക്കും ചില വൈദികര്‍ക്കും വന്‍തുക കപ്പല്‍ക്കമ്പനിക്കാര്‍ നല്‍കിയിരുന്നതായി സൂചനകളുണ്ട്.

കേസ് ഒത്തു തീര്‍പ്പാക്കാന്‍ സഹായിച്ചാല്‍ മല്‍സ്യത്തൊഴിലാളികളുടെ വീട്ടുകാര്‍ക്കു നല്‍കിയതിന്റെ ഇരട്ടിയിലധികം രൂപയാണ് രണ്ട്   ബിഷപ്പുമാര്‍ക്കും വൈദികര്‍ക്കും എന്റിക ലെക്‌സി ഉടമകള്‍ വാഗ്ദാനം ചെയ്തത്. ഇവരാണ് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെമേല്‍ സമ്മര്‍ദ്ദം ചെലുത്തി കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചത്.

പിറവം തെരഞ്ഞെടുപ്പുകഴിഞ്ഞ് കേസ് ഒത്തു തീര്‍പ്പാക്കുന്നതില്‍ വിരോധമില്ലെന്ന് സര്‍ക്കാരും അറിയിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ഉരുത്തിരിഞ്ഞത്. എന്റിക ലെക്‌സിയുടെ ഉടമകള്‍ ഇറ്റലിയിലെ ചില ക്രൈസ്തവ മിഷണറിമാര്‍ നേതൃത്വം നല്‍കുന്ന ഏജന്‍സികളുമായി അടുത്ത ബന്ധമുള്ളവരാണ്. ഈ ഏജന്‍സികളാണ് കേരള തമിഴ്‌നാട് തീരങ്ങളിലെ മത്‌സ്യത്തൊഴിലാളി സമൂഹങ്ങള്‍ക്കിടയില്‍ നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്നതും ഇവിടെയുള്ള ഏജന്‍സികള്‍ക്ക് സഹായങ്ങള്‍ നല്‍കുന്നതും. കോടിക്കണക്കിനു ഡോളറാണ് ഇത്തരം ഏജന്‍സികള്‍ വഴി ഇവിടുത്തെ സഭാ സമൂഹങ്ങള്‍ക്ക് ലഭിക്കുന്നത്. ഇതാണ് അവര്‍ പറഞ്ഞ ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ കൊല്ലപ്പെട്ടവരുടെ വീട്ടുകാര്‍ നിര്‍ബന്ധിക്കപ്പെട്ടത്.

ഇറ്റലിയില്‍ പ്രവര്‍ത്തിക്കുന്ന മിഷണറി സംഘങ്ങള്‍ ഈ വിഷയത്തിലെടുത്ത താല്‍പര്യംമൂലമാണ് കര്‍ദ്ദിനാള്‍ ആലഞ്ചേരിക്കു പോലും കൊലയാളികളെ അനുകൂലിക്കുന്ന വിധത്തില്‍ സംസാരിക്കേണ്ടി   വന്നത്. (കടപ്പാട്: ബിഗ് ന്യൂസ്, എറണാകുളം; 2012 ഏപ്രില്‍ 26)

No comments:

Post a Comment