Translate

Friday, March 17, 2017

ഇതാണെന്റെ പ്രാർത്ഥന!

ഇതാണെന്റെ പ്രാർത്ഥന!
ഇതാണെന്റെ പ്രാർത്ഥന ! "മനുഷ്യനായ എന്നെ മനുഷ്യത്വത്തിൽ നിന്നും, ഞാനാകുന്ന ബോധത്തെ, ഞാനാകുന്ന ബോധത്തിനു കാരണമായ പ്രപഞ്ചബോധചൈതന്യത്തിൽ നിന്നും, ഇത്രത്തോളം അകത്തി നിർത്തിയ പൗരോഹിത്യമെന്ന ഈരാളിക്കുരുക്കിനെ, ഞാൻ ഒടുവിൽ എന്റെ എഴുപതാം വയസിൽ തിരിച്ചറിഞ്ഞത് പോലെ,  പ്രിയസഹോദരാ, / പ്രിയസഹോദരീ, നീയും തിരിച്ചറിയൂ , ഇനിയുമെങ്കിലും നിന്നെ ചതിച്ച ഈ സഭകളെ നിന്റെ മരണമെത്തും മുൻപേ !"

ഉൽപ്പത്തിപുസ്തകത്തിലെ "സ്വസാദൃശ്യത്തിൽ ദൈവം ആദമിനെ സൃഷ്ടിച്ചു" എന്ന വചനപ്രകാരം , ദൈവത്തിന്റെ സാദൃശ്യമുള്ള ഈ എന്നെ ഇണക്കിവിളിച്ചു പള്ളിയിലാക്കി , പിന്നെ പള്ളിയിലിട്ടു പാതിരിയെന്നെ ഇത്രയും കാലം വെറും ആടുമാക്കി, എന്നതുമോർത്താൽ എനിക്ക് ദുഖവും മാനക്കേടുമുണ്ട് സത്യം ! 
ദൈവത്തെ നിഷേധിക്കാൻ, മനുഷ്യനെ വഴിതെറ്റിക്കാൻ, അവതരിച്ച ഏദനിലെ ''പാതിരിപ്പാമ്പിന്'' വശംവദയായ ഒന്നാം വനിതയെ പിൻപറ്റി, പുരോഹിതന്റെ വേഷത്തിലും ഉപദേശത്തിലും ''ദൈവീകത'' കണ്ടെത്തി, അവനെ,ആ  അശുദ്ധനെ കാണാനും അവനെ പ്രാപിക്കാനും ''അവനെ പെറ്റ പെൺകുലം'' പിന്നീട് കാലമാകെ പള്ളിമുറ്റം ചവിട്ടിത്തേച്ചതു മൂലം, സ്വയം ദൈവങ്ങളായി മാറിയ  പുരോഹിതാധമന്മാരെ ഇന്നിതാ ആ പെണ്ണുതന്നെ വെറുക്കുവാൻ തിരിച്ചറിഞ്ഞിരിക്കുന്നു ! കർത്താവിന്റെ മണവാട്ടിമാരായി സമൂഹമധ്യേ ഇന്നലയോളം വിലസിയ ''മോളുമാര്'' ഇന്നിതാ സൂര്യനെല്ലി പെണ്ണിനെ വെല്ലുമാറ് , തന്നെ പ്രാപിച്ച ദൈവത്തിന്റെ പ്രതിപുരുഷന്മാരുടെ പേര് വിവരപ്പട്ടികയുമായി ചാനൽ തോറും ചായമിട്ടു അവതരിക്കുന്നു / പുസ്തകങ്ങളിലൂടെ അക്ഷരവിലാപം നടത്തി തങ്ങളുടെ കാലക്കേടിനെ ദുഖത്തിലാഴ്ത്തുന്നു ! ഒടുവിൽ ഇന്നിതാ, ഇവന്റെയൊക്കെ  വരിയെടുക്കാത്ത സഭയെ , അവനിലൂടെ നൽകുന്ന കുമ്പസാര / കുർബാന /കൂദാശ തട്ടിപ്പുകളെ ഭാരതീയപെണ്മനസ്  ബഹിഷ്‌ക്കരിക്കുന്നു ! കാലമേ, നിനക്കഭിനന്ദനം!! 

''സാമുവേലിന്റ സുവിശേഷത്തിൽ'' എന്റെ കഥാപാത്രമായിരുന്ന ഒരു കർത്താവിന്റെ മണവാട്ടി ഇന്ന് തൊണ്ണൂറു കഴിഞ്ഞു പൊന്കുന്നത്തിനടുത്തൊരു വൃദ്ധസദനത്തിൽ എല്ലും തോലുമായി മരണവും കൊതിച്ചു കിടക്കുന്നതു കഴഞ്ഞ ദിവസം എനിക്ക് കാണാനും കാലം ഇടവരുത്തി! ഹോ! ''കണ്ണേ, മടങ്ങുക'' എന്ന് മനസു കേണു ! അവരുടെ യൗവനത്തിൽ അവരുടെ "പിരി" മണവാട്ടിയായിരുന്ന ജീവിയെ അവിടെ അടുത്തെങ്ങും ഞാൻ കണ്ടതേയില്ല ! കത്തനാരുടെ പീഡന മുറകൾ രുചിച്ചു മടുത്തു , ആ മണവാട്ടിയും ഇന്ന് എവിടെയോ വയസ്സായി മരണവും കാത്തു കട്ടിലിൽ ചുരുണ്ടുകൂടി കിടക്കുന്നുണ്ടാകും,  ഹോ ! ''കഷ്ടം! ,സഭയെ നിനക്ക് ഹാ കഷ്ടം'' ! ''നീ ഉണ്ടാകാതെയിരുന്നെങ്കിൽ ക്രിസ്തുവിനും ആദാമ്യർക്കും എത്ര നന്നായിരുന്നു'' !

കർദ്ദിനാളെ കുർബാന ചൊല്ലാൻ ആടുകൾ പഠിപ്പിക്കേണ്ട , എങ്കിലും അതിയാനെ ബൈബിൾ വായിച്ചു കേൾപ്പിക്കാൻ, ആടുകൾ കൂട്ടമായി [കുർബാനയ്ക്കു കൂടാതെ] ഞായറാഴ്ചതോറും അതിയാന്റെ വീട്ടുപടിക്കൽ വേദപാരായണ സമരത്തിന് കൂടുന്നത് സ്വർഗ്ഗത്തിനും സുഖമേകും നിശ്ചയം ! കാരണം,99 % പാതിരിക്കും ബൈബിളിലെ വേദാന്തം അറിയില്ലതന്നെ ! കുട്ടിക്കാലത്തു സൺഡേസ്കൂളിൽ പോലും പോകാത്ത പല ''മോന്മാരും'' കത്തനാരായതു എനിക്ക് നേരിട്ടറിയാം! !ഒരിക്കലൊരു പാതിരിയോട് "അബ്രഹാമിന് മക്കളെത്ര "എന്ന എന്റെ ചോദ്യത്തിന്, വിക്കിവിക്കി ആ പാതിരിമോൻ അന്ന് പറഞ്ഞ ഉത്തരം, "ഇവനൊക്കെ ഇത്രയേ ഉള്ളൂ" എന്നതിന്റെ നഗ്നസത്യമാണ് ! മലയാളം വായിക്കാനറിയാവുന്നതിനാൽ ഇവറ്റകൾ കുർബാന /കൂദാശാപുസ്തകം / ''തക്‌സാ'' മലർത്തിവച്ചു ഈണത്തിൽ വായിച്ചു നമ്മെ പറ്റിക്കുന്നു! വെറും അൻപതുകൊല്ലം മുൻപുവരെ ആടുകൾക്ക് ബൈബിൾ വായന വിലക്കിയ മോന്മാരെ ഇന്നിതാ ആടുകൾ "കേൾക്കിനാടാ ദൈവ വചനം" എന്ന മട്ടിൽ പുതിയ സമരമുറ കണ്ടെത്തിയത് കാലത്തിന്റെ ഒരു വിരോധാഭാസവും പ്രതികാരവും തന്നെയാണ് !



"എന്റെ "സാമുവലിന്റെ സുവിശേഷത്തിൽ " ഞാൻ ആ കഥാസാരം വിവരിക്കുന്നുമുണ്ട് ! വായിക്കൂ ..മനസിരുത്തി വായിക്കൂ എന്നിട്ടു ചിന്തിക്കുന്ന മനുഷ്യരാകൂ ....ദൈവം മാത്രം മഹത്വപ്പെടട്ടെ .... ഇതാണെന്റെ പ്രാർത്ഥന! .....samuelkoodal . ഫോണ്‍ 9447333494





Thursday, March 16, 2017

അപസ്വരമായി, പാട്ടു നിർത്തൂ...

അപസ്വരമായി, പാട്ടു നിർത്തൂ.... 
വലിയനൊയമ്പെ, നിനക്ക് സ്തുതി!  ഹാശാ ആഴ്ചയിൽ പണ്ടേ പെണ്ണാടു മുഴുവനായി {കിഴവികൾ സഹിതം } കുമ്പസാരിക്കുന്ന പ്രവണത നമ്മടെ ആചാരത്തിലുണ്ട്ല്ലോ ! ദാണ്ടെ ഇപ്പോൾ പെണ്ണുങ്ങൾ  പറയുന്നതു ''വരിയെടുക്കപ്പെടാത്ത പൗരോഹിത്യം മേലിൽ പെണ്ണാടിനെ കുമ്പസാരിപ്പിക്കേണ്ടാ'' എന്ന് !  ഓക്കേ! . നാളെയല്ലേൽ  മറ്റെനാൾ ഇവറ്റകൾ പറയുകയാണി ''സ്ത്രീ പീഠനത്തിൽ ഡോക്ടറേറ്റ് എടുത്ത പുരുഷ പൗരോഹിത്യത്തിന്റെ ഈ മ്ലേച്ഛമായ കൂദാശ /കുര്ബാനകൾ പെണ്ണാടുകൾക്കു വേണ്ടേ വേണ്ടായെന്നു'' !  സംഗതിയാകെ  പണി പാളും,! കത്തോലിക്കാ സഭ / രാജകീയ പൗരോഹിത്യ / പാസ്ടരുൾപ്പടെ സകല  നിക്രഷ്ടജീവികളുടെയും [സഭയെ പണിത] പണി  പാളും / ''ഈ അവിഞ്ഞ സഭയുടെ പാളം  തെറ്റും നിശ്ചയം''! ക്രിസ്തുവിനെ അറിയാത്ത, 'ക്രിസ്തീയത ഇല്ലാത്ത'  പൗരോഹിത്യമേ ,പാസ്റ്ററെ,  ''ദാ.. കിടക്കുന്നു  നിന്റെ പന്തും വള്ളിയും''! കാലേ കൂട്ടി അവസാനിപ്പിക്കൂ ഈ മാനവരാശിയെ നശിപ്പിച്ച കൂദാശ എന്ന ഈ പഴംപാട്ടുമീ  ജീവജാലങ്ങളെ അലോസരപ്പെടുത്തുന്ന ഈ ശബ്ദ കോലാഹലവും ...സ്വരം പന്നലായി ഹോ!,  ഇനിയെങ്കിലും ഈ അപസ്വനാലാപനം നിർത്തരുതോ പാതിരിപ്പടയെ..പാസ്റ്റർമാക്കളെ .?  please  understand ..samuelkoodal   

സത്യജ്വാല – മാർച്ച് 2017

നിർബന്ധിത ബ്രഹ്മചര്യവും കന്യാവൃതവും പിൻവലിക്കുക, പിൻവലിപ്പിക്കുക – മുഖക്കുറി (ജോർജ്ജ് മൂലേച്ചാലിൽ), വൈദികരുടെ ലൈംഗികപീഡനക്കേസുകളിൽ അശ്രദ്ധ കാണിക്കുന്ന മെത്രാന്മാരെ പുറത്താക്കണം – ഫ്രാൻസിസ് മാർപ്പാപ്പാ. ആലഞ്ചേരി അറിയാൻ – അലക്സ് കണിയാമ്പറമ്പിൽ (ഇംഗ്ലണ്ട്), കത്തനാരന്മാർ വിത്തു മൂരികളാവുമ്പോൾ – ഇപ്പൻ, മത നിരീശ്വരവാദികൾ – ദേവപ്രസാദ് (കാനഡ), മാറണം, മാറിയേ തീരൂ – ജോസഫ് മറ്റപ്പള്ളി, ഇടയന്മാർ ആടുകളെ തിന്നുന്നു – റജി ഞള്ളാനി, കുറ്റവാളികളെ സംരക്ഷിക്കുന്നതിൽ മെത്രാസനങ്ങളുടെ പങ്ക് – പ്രൊഫ. സെബാസ്റ്റ്യൻ വട്ടമറ്റം, കത്തോലിക്കാ സഭക്കുണ്ടായ അപമാനം, ചില ചോദ്യങ്ങൾ – പ്രൊഫ. ജോസ് ജേക്കബ്, ബ്രഹ്മചര്യവ്രതം ഉപേക്ഷിക്കൂ, പെൺകുട്ടികളെ രക്ഷിക്കൂ – ഡോ. അബ്രാഹം കൂത്തോട്ടിൽ (അട്ടപ്പാടി), പാറേമ്മാക്കൽ ഗോവർണ്ണദോരുടെ ഭാഷ – ജോസഫ് പുലിക്കുന്നേൽ, കണ്ണങ്കര പള്ളിയിലെ സിമിത്തേരി പ്രശ്നം – റ്റി ഓ സൈമൺ പറമ്പേട്ട്, സെക്കുലറിസവും മതവും (രണ്ടാം ഭാഗം) – റവ. ഡോ. ജെ. ഔസേപ്പ്പ്പറമ്പിൽ, ബിഷപ്പ് മൈക്കിൾ മുൾഹാളിനൊരു കത്ത് – ജോർജ്ജ് ജെ പൂഴിക്കാലാ, ജോയിന്റ് ക്രിസ്ത്യൻ കൗൺസിലിനുണ്ടായ ചരിത്ര വിജയം – അഡ്വ. എബനസർ ചുള്ളിക്കാട്ട്, പുരോഹിത ബാലികാ പീഡനം: ജെ സി സിയും കാത്തലിക് ഫെഡറേഷനും പ്രതിക്ഷേധിച്ചു, പി എ മാത്യുവിനു പ്രണാമങ്ങൾ! മരണമെത്തുന്ന നേരത്ത്, അരുളിക്കാ – പി എ മാത്യു, മുഖം വികൃതമായതിന്… തുടർച്ച – പ്രൊഫ. പി എൽ ലൂക്കോസ്, സിമിത്തേരി ഇല്ലിമൂട്ടിലച്ചന്റെ തറവാട്ടു സ്വത്തല്ല – ഫാ. ഡാർളി എടപ്പങ്ങാട്ടിൽ, സത്യജ്വാല വായിക്കുന്നതു പാപം….. – സി വി സെബാസ്റ്റ്യൻ മ്ലാട്ടുശ്ശേരിൽ, തെറ്റു തിരുത്താൻ വികാരിക്കവസരം നൽകാതെ അന്തോനിച്ചേട്ടന്റെ അന്ത്യ യാത്ര, സത്യജ്വാല, എന്റെ സങ്കൽപ്പത്തിലെ പ്രസിദ്ധീകരണം – എബ്രാഹം നെടുങ്ങാട്ട് ചിക്കാഗോ, സഭാക്കോടതിയെ കടിഞ്ഞാണിട്ട് സുപ്രീം കോടതി – അഡ്വ. ഇന്ദുലേഖാ ജോസഫ്, തൊടുപുഴയിലെ സഭാ നവീകരണ സമ്മേളനം (റിപ്പോർട്ട്) – പ്രൊഫ. പി സി ദേവസ്യാ, കൊടുങ്ങല്ലൂർ പള്ളി സമരവും ചർച്ച് ആക്റ്റും – ഷാജു ജോസ് തറപ്പേൽ.

Married Priests in the Catholic Church


"Historically there were 7 married Popes of whom four are saints. There were three Popes who were sons of Popes. There were Popes who had illegitimate children. There were Popes who were sexually active during their pontificate. There was a teenager Pope who was elected Pope at 18, and died less than 9 years later of a stroke while in bed reportedly with a married woman. ...."

A very informative article on celibacy and priests. Read Married Priests in the Catholic Church

ആടുകളെ മേയ്ക്കാൻ അറിയാത്ത ഇടയന്മാർ




ചാക്കോ കളരിക്കൽ 

കത്തോലിക്കാസഭയിലെ പുരോഹിതസ്ഥാനികളുടെ അധികാരശ്രേണിയെ (hierarchy) വിശ്വാസിക നിരുപാധികം അനുസരിക്കണമെന്നുള്ളത് നൂറ്റാണ്ടുകളായി സഭ പഠിപ്പിക്കുന്ന ഒരു വിഷയമാണ്. പുരോഹിത, മെത്രാന്മാ, മാർപാപ്പ തുടങ്ങിയ മേലധികാരികളെ അല്മായക്ക് വിമശിക്കാ പാടില്ല. 'ഇടയനെ ആടുക ശ്രവിക്കണം', 'സഭയോടൊത്തു ചിന്തിക്കണം', 'മേലധികാരികക്ക് കീഴ്വഴങ്ങി ജീവിക്കണം' തുടങ്ങിയ ഉപദേശങ്ങ സഭാതലപ്പത്തുനിന്നും പള്ളിപ്രസംഗങ്ങളിൽനിന്നും കരിസ്മാറ്റിക് ധ്യാനപ്രഘോഷണങ്ങളിൽനിന്നും നാം നിത്യേന കേക്കാറുണ്ട്. ഇനി ആരെങ്കിലും സഭാനയത്തിനു വിപരീതമായി ശബ്ദമുയത്തിയോ അയാളെ സഭാവിരോധിയും സഭയെ നശിപ്പിക്കാ ഇറങ്ങിപുറപ്പെട്ടിരിക്കുന്നവനും അവിവേകിയും ദുർമാർഗിയും പള്ളിക്കു പുറത്താക്കപ്പെടേണ്ടവനുമാണെന്ന് സഭാധികാരം വികാരപൂവ്വം പള്ളിയിൽ പ്രസംഗിക്കും. വ്യക്ത്തിയെ മുച്ചൂടും നശിപ്പിച്ചിട്ടേ സഭാധികാരം അടങ്ങൂ. സഭാതലസ്ഥാനത്ത് വത്തിക്കാനി അടുത്തകാലത്തായി നടമാടിക്കൊണ്ടിരിക്കുന്ന അടുക്കള വഴക്കാണ് ഇത്രയും കാര്യങ്ങൾ എഴുതാൻ കാരണം.

കത്തോലിക്കാസഭയുടെ പഠനമനുസരിച്ച് പോപ്പ് പത്രോസിറെ പിഗാമിയാണ്; ക്രിസ്തു പത്രോസിനു നല്കിയ താക്കോലിറെ അധികാരം കൈകാര്യം ചെയ്യുന്ന ക്രിസ്തുവിൻറെ ഭൂമിയിലെ വികാരിയാണ്. യേശു പത്രോസിനോടു പറഞ്ഞു "റെ കുഞ്ഞാടുകളെ മേയിക്കുക". കൂടാതെ ലോകത്തി മാപാപ്പ കെട്ടുന്നതെല്ലാം സ്വഗ്ഗത്തിലും കേട്ടപ്പെടും. പോപ്പികൂടിമാത്രം ദൈവാനുഗ്രഹം മറ്റുള്ളവരിലേയ്ക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു. പൗരസ്ത്യസഭകളുടെ കാനോ നിയമസംഹിതയി മാപാപ്പയുടെ സഭയുടെമേലുള്ള അധികാരത്തെ സംബന്ധിച്ച് കൊടുത്തിരിക്കുന്നത് ഇപ്രകാരമാണ്: "ദൈവമല്ലാതെ മാപാപ്പയ്ക്കു മുകളി മറ്റൊരു അധികാരി ഇല്ലാത്തതിനാ മാപാപ്പയുടെ തീരുമാനങ്ങക്കെതിരായി അപ്പീ കൊടുക്കുവാ ക്കും സാധിക്കുകയില്ല.” പോപ്പുശാസ്ത്രത്തിനെല്ലാം വിപരീതമായി ചില ദിനാളന്മാ അടുത്തകാലത്ത് ഫ്രാസിസ് പാപ്പയ്ക്കെതിരായി ശബ്ദമുയത്തിയിരിക്കയാണ്. മേലധികാരിയെ വിമശിക്കാ പാടില്ലെന്നുള്ള സഭയുടെ നയം ദിനാളന്മാക്ക് ബാധകമല്ലെന്ന് വിശ്വാസിക ധരിക്കേണ്ട ഗതികേടിലാണ്, സഭ ഇന്ന്.

ഫ്രാസിസ് പാപ്പയെ വിമശിക്കുന്നവരിലെ മുഖ്യ അമേരിക്ക ദിനാ റെയ്മണ്ട് ബർക് (Raymond Bruke) ആണ്. മാപാപ്പയുടെ അപ്പോസ്‌റ്റലിക്‌ എക്സോർട്ടേഷൻ (Apostolic Exortation) Amoris Latitia (The Joy of Love)-യി വളരെ തെറ്റായ പഠനങ്ങ അടങ്ങിയിരിപ്പുണ്ടെന്നും അതിന് വിശദികരണം വേണമെന്നും ആവശ്യപ്പെട്ട് മറ്റ് മൂന്ന് കർദിനാളന്മാരുംകൂടി (Cardinals Walter brandmuller, Carlo Caffarra, and Joachim Meisner) ഒപ്പിട്ട ഒരു സ്വകാര്യകത്ത് സെപ്റ്റംബ 2016-ന് മാപാപ്പയ്ക്ക് നല്കുകയുണ്ടായി. കർദിനാൾ ബർകിൻറെ അഭിപ്രായത്തിൽ സഭ പഠിപ്പിക്കുന്നത് രണ്ടുവ്യക്തികൾ വിവാഹബന്ധത്താൽ സംയോജിച്ചുകഴിഞ്ഞാൽ (marriage) പിന്നീട് അത്തരം ഒരു ബന്ധം നിലവിലുണ്ടായിരുന്നില്ലായെന്ന് സഭ പ്രഖ്യാപിക്കാത്തിടത്തോളം കാലം (annulment) അവരുടെ ബന്ധത്തിൽനിന്നു പിരിയാൻ ദമ്പതികളെ സഭ അനുവദിക്കുന്നില്ല. സിവിൽ കോടതിവഴി വിവാഹബന്ധം വേർപെടുത്തിയവരും പുനർവിവാഹം ചെയ്തവരും വിശുദ്ധകുർബ്ബാന സ്വീകരിക്കാൻ പാടില്ല. എന്നാൽ വിവാഹബന്ധം ജീവിതകാലം മുഴുവൻ എന്നത് ആദർശപരമാണെന്നും വിശ്വാസികളെ അതിൽ തളച്ചിടുന്നത് യാഥാർത്ഥ്യ ബോധമുള്ളവർക്ക് നിരക്കാത്തതാണെന്നും മറ്റുചില കർദിനാളന്മാർ അഭിപ്രായപ്പെടുന്നു. ഫ്രാൻസിസ് പാപ്പയുടെ നിലപാടും അതുതന്നെ.


കർദിനാളന്മാരുടെ സ്വകാര്യകത്തിന് മാർപാപ്പ മറുപടി നല്കാതിരുന്നതിനാൽ ആ കത്ത് നവംബർമാസത്തിൽ ഓൺലൈൻവഴി പരസ്യപ്പെടുത്തുകയുണ്ടായി. അതിനർത്ഥം കർദിനാൾ ബർക്കും കൂട്ടരും മാർപാപ്പയുമായി തുറന്ന ഒരു യുദ്ധത്തിന് തയ്യാറെന്നാണല്ലോ ലോകം മനസ്സിലാക്കേണ്ടത്. സഭ ഇക്കാലമെത്രെയും പഠിപ്പിക്കുകയും പരമ്പരാഗതമായി വിശ്വസിക്കുകയും ആചരിക്കുകയും ചെയ്തിരുന്നതിനെ മാറ്റിമറിക്കുന്ന ഇത്തരം പഠനങ്ങ വിശ്വാസികളി ചിന്താക്കുഴപ്പം ഉണ്ടാക്കുന്നു എന്നാണ് ദിനാ ക്കിറെയും കൂട്ടരുടെയും പരാതി. മാപാപ്പയെ തിരുത്തുകയെന്നത് ദിനാളന്മാരുടെയും മെത്രാന്മാരുടെയും ഉത്തരവാദിത്വമാണെന്നാണ് ക്കിറെ അഭിപ്രായം. മാപാപ്പയോടുള്ള ഉപവിയുടെ ഒരു പ്രവത്തിയുംകൂടിയാണ് വിമശനങ്ങ എന്നാണ് അദ്ദേഹത്തിറെ നിഗമനം. മാപാപ്പ ഗൗരവാവഹമായ തെറ്റാണ് പഠിപ്പിക്കുന്നതെങ്കി അതിനെ തിരുത്താ മാപാപ്പയോട് ആവശ്യപ്പെടണമെന്നും അദ്ദേഹം തറപ്പിച്ചുപറയുന്നു. വിശ്വാസികക്ക് വൈദികരെയോ മെത്രാന്മാരെയോ തിരുത്താനുള്ള അവകാശമില്ലെങ്കി മെത്രാന്മാക്കും ദിനാളന്മാക്കും മാപാപ്പയെ തിരുത്താ എവിടെനിന്ന് അവകാശമുണ്ടായി എന്നൊരു മറുചോദ്യം ഇവിടെ അവശേഷിക്കുന്നുണ്ട്. രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പുകാലത്ത് പരസ്പരം പരിഹസിക്കുകയും അവമാനിക്കുകയും ചെയ്യുന്നത്തിൽനിന്നും എന്തെങ്കിലും വ്യത്യാസമുണ്ടോ വത്തിക്കാനിലെ ഈ ശണ്ഠ എന്നാണ് ചർച്ച് സിറ്റിസൺസ് വോയിസ് (Church Citizens Voice) എന്ന ഓൺലൈൻ പ്രസിദ്ധീകരണത്തിൽറെ എഡിറ്റർ ഡോ. ജെയിംസ് കോട്ടൂർ ചോദിക്കുന്നത്.

സിവിൽ കോടതിയിൽനിന്നും വിവാഹമോചനം നേടിയവരും സഭാകോടതിയിൽനിന്ന് വിവാഹമോചനം നേടാതെ പുനർവിവാഹം ചെയ്തവരും വിവാഹിതരാകാതെ ഭാര്യാഭർത്താക്കന്മാരെപ്പോലെ ഒരുമിച്ചു ജീവിക്കുന്നവരും വിശുദ്ധകുർബ്ബാന സ്വീകരിക്കുന്നത് കഠിനപാപമാണെന്നാണ് സഭയുടെ ഔദ്യോഗിക പഠനം. എന്നാൽ ആ പാപികളെ വഴിയിൽ ഉപേക്ഷിച്ചിട്ട് സഭയ്ക്കെങ്ങനെ മുൻപോട്ടുപോകാൻ സാധിക്കുമെന്നാണ് ബഹുഭൂരിപക്ഷം കർദിനാളന്മാരുടെയും അഭിപ്രായം. അവരെ വ്യഭിചാരികളായിക്കാണാതെ മുറിവേറ്റ കുടുംബങ്ങളായിക്കണ്ട് വേണ്ട ശുശ്റൂഷകൾ ചെയ്തുകൊടുക്കാൻ സഭ തയ്യാറാകണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. പരമ്പരാഗതമായ വൈവാഹിക ബന്ധത്തിൽനിന്ന് വേറിട്ട ഒരു സ്ഥിതിവിശേഷമാണത്. ആറാം പ്രമാണം കാത്തുസൂക്ഷിക്കുന്നത് പരിപൂർണ്ണതയാണ്. എന്നാൽ സഭാമക്കൾക്ക് ആ പരിപൂർണ്ണത മിക്കപ്പോഴും അപ്രാപ്യമാണ്. പരിപൂർണ്ണതയിൽ ജീവിക്കുന്നവർക്ക് വിശുദ്ധകുർബ്ബാന സ്വീകരിക്കാം. എന്നാൽ പാപികൾക്കതു് നിഷേധിക്കണം. ആ വടംവലിയാണ് ഇന്ന് സഭയിൽ നടക്കുന്നത്.

നിയമാനുസൃതം വിവാഹം ചെയ്യാതെ ഒന്നുച്ചുജീവിക്കുന്ന വിശ്വാസികൾ പശ്ചാത്താപാകുലരെങ്കിൽ അവർ വിശുദ്ധകുർബ്ബാന സ്വീകരിക്കാൻ അർഹരും അവർക്കത് നിഷേധിക്കുന്നത് ദൈവഹിതവുമാണോ എന്നതാണ് ഈ വിഷയത്തിലെ പ്രധാന ഘടകം. പരസ്ത്രീ-പരപുരുഷഗമനം ദൈവികനിയമത്തിന് വിരുദ്ധമാണ്. വിശുദ്ധകുർബ്ബാനയുടെ പാവനതയെ മുറുകെപ്പിടിക്കാൻ സഭ കടപ്പെടുന്നുമുണ്ട്. അപ്പോൾ  മാർപാപ്പയുടെ Amoris Latitia-യിലെ പഠനം വ്യക്തമല്ലാത്ത നിലപാടെടുക്കുന്നു എന്നതൊരു പ്രധാന ചോദ്യമാണ്. കർദിനാൾ റോബർട്ട് സാറാ (Cardinal Robert Sarah) 'The Power of Silence, Against the Dictatorship of Noise' തൻറെ അഭിമുഖസംഭാഷണത്തിൽ പറയുന്നത് വിശുദ്ധഗ്രന്ഥപഠനത്തെ മനഃപൂർവ്വം വ്യക്തമല്ലാത്ത, ചിന്താക്കുഴപ്പം ഉണ്ടാക്കുന്ന ഒരു സ്ഥിതിവിശേഷത്തെ വിശ്വാസികളിൽ Amoris Latitia സൃഷ്ടിക്കുമെന്നാണ്. അവാസ്തവമായ അനുകമ്പയുടെ പേരിൽ സഭയുടെ പരമ്പരാഗത സാൽമാർഗികസിദ്ധാന്ത പഠനങ്ങളിൽ വെള്ളംചേർക്കലാണ് ഇതിൻറെ പരിണതഫലമെന്നാണ് മാർപാപ്പയുടെ നിർദേശത്തെ എതിർപ്പോടെ നിരീക്ഷിക്കുന്നവർ അനുമാനിക്കുന്നത്.

സഭയുടെ വിവാഹസംബന്ധമായ പഠനങ്ങളിൽ മാറ്റമൊന്നുമില്ലെന്നും വിവാഹത്തെ സംബന്ധിച്ച സഭയുടെ പഠനങ്ങൾക്ക് വിരുദ്ധമല്ല ഫ്രാൻസിസ് പാപ്പയുടെ Amoris Laetitia എന്നുമാണ് വത്തിക്കാൻറെ വിശ്വാസസത്യ കാര്യാലയ മേധാവി ജർമ്മൻ കർദിനാൾ ഗെർഹാഡ് മ്യൂള്ളർ (Cardinal Gerhard Muller) പറയുന്നത്. അതിനാൽ ഒരു വിശദീകരണത്തിൻറെയോ മാർപാപ്പയുടെ മറുപടിയുടെയോ ആവശ്യം വരുന്നില്ലന്നാണ് അദ്ദേഹത്തിൻറെ തീരുമാനം. വിവാഹമോചനം, പുനർവിവാഹം, ഒരുമിച്ചുജീവിക്കൽ തുടങ്ങിയ വിഷയങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ മെത്രാന്മാരും പുരോഹിതരും കാര്യബോധത്തോടെയും വിവേകത്തോടെയും കൈകാര്യംചെയ്ത് കുമ്പസാരം, കുർബ്ബാന എന്നീ കൂദാശകൾ ചെയ്തുകൊടുക്കണമെന്നുമാണ് അദ്ദേഹത്തിൻറെയും നിർദേശം. ഇവിടെ പാരമ്പര്യവാദികളും പുരോഗമനവാദികളും തമ്മിലുള്ള ഒരു ഏറ്റുമുട്ടലാണ് നടക്കുന്നത്. അത് സഭയുടെ യോജിപ്പിനെ അപകടകരമാക്കുകയും സഭയിൽ സംഘർഷം സൃഷ്ടിക്കാൻ കാരണമാകുകയും ചെയ്യുന്നു.

കർദിനാൾ ബർക്കിന് ഫ്രാൻസിസ് പാപ്പായെപ്പറ്റി വീണ്ടും പരാതികളുണ്ട്. ലത്തീൻ സഭയിൽ രണ്ടാം വത്തിക്കാൻ കൗൺസിലിനുമുമ്പുള്ള അനന്യസാധാരണമായതും (Extraordinary-Latin Mass) കൗൺസിലിനു ശേഷമുള്ള സാധാരണമായതുമായ (Ordinary-English Mass) ക്രമത്തിലുമുള്ള ദിവ്യബലികൾ നിലവിലുണ്ട്. ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പ അനന്യസാധാരണക്രമത്തിലുള്ള കുർബ്ബാന അർപ്പിക്കാൻ അനുവദിച്ചത് അദ്ദേഹത്തിൻറെ മഹാമനസ്കതകൊണ്ടാണെന്നാണ് ഫ്രാൻസിസ് പാപ്പ പറയുന്നത്. ആ ദിവ്യബലിക്രമം ഇന്ന് ഒരു അപവാദമാണ്. കർദിനാൾ ബർക്കിന് രണ്ടു കുർബാനക്രമങ്ങളും ഒന്നുപോലെയാണ്. ബർക്ക് ജനനനിയന്ത്രണത്തിനും വിവാഹമോചനത്തിനുമെല്ലാം എതിരായി ചിന്തിക്കുന്ന, തനി യാഥാസ്ഥിതികനായ ഒരു കർദിനാളാണ്.

അമേരിക്കയിലെ 'റിപ്പബ്ലിക്കൻ ജീസസ്' ചിന്താഗതിക്കാർക്ക് സ്വവർഗരതി, മുതലാളിത്തവ്യവസ്ഥ, കാലാവസ്ഥാവ്യതിയാനം തുടങ്ങിയ വിഷയങ്ങളിലെ മാർപാപ്പയുടെ നിലപാട് ഒട്ടും രുചിച്ചിട്ടില്ല. കാലാവസ്ഥാവ്യതിയാനത്തെസംബന്ധിച്ച് സംശയാതീതമായി അറിവുനൽകുന്ന, ശാസ്ത്രീയമായി ശരിയായ, ദൈവശാസ്ത്രപരമായി ഭദ്രമായ മനോഹരമായി എഴുതിയിട്ടുള്ള Laudato si എന്ന ചാക്രികലേഖനം യാഥാസ്ഥിതികർക്ക് ഇഷ്ടപ്പെട്ടിട്ടില്ല. ആംഗ്ലോ-സാക്സൺ (Anglo-Saxon), ഇറ്റാലിയൻ (Italian) പണ്ഡിറ്റുകളാണ് ഇതിൻറെയെല്ലാം പിന്നിൽ പ്രവർത്തിക്കുന്നത്. പാപ്പ ഒരിക്കൽ റോമൻ കാര്യാലയത്തിലെ പതിനഞ്ച് സുഖക്കേടുകളെ പരസ്യമായി വിളിച്ചുപറഞ്ഞു. ചിലർക്കെല്ലാം ആദ്ധ്യാത്മികമായ മറവിരോഗം (spiritual Alzheimer's) പിടിച്ചിരിക്കുകയാണെന്നും പറയാൻ അദ്ദേഹം മടിച്ചില്ല. കാറ്റത്തുലയുന്ന ഞാങ്ങണയല്ലെന്ന് ഫ്രാൻസിസ് പാപ്പ അങ്ങനെ പണ്ടേ തെളിയിച്ചുകഴിഞ്ഞു.

സാധാരണ ക്രിസ്ത്യാനികളുടെ ഇടയിലും മറ്റുമതസ്ഥരുടെ ഇടയിലും വമ്പിച്ച ബഹുജനസമ്മതിയുള്ള മാർപാപ്പയെ മരിച്ചുകണ്ടാൽ മതിയെന്നേയുള്ളു വത്തിക്കാനിലെ കറതീർന്ന യാഥാസ്ഥികർക്ക്. അവർ അടുത്ത കോൺക്ലെവിനായി (Conclave) പാർത്തിരിക്കയാണ്.

 

പരിശുദ്ധ ഫ്രാൻസീസ് മാർപ്പാപ്പ നേരിട്ട് ഇടപെടണം

 കേരള കത്തോലിക്ക സഭാ കാര്യങ്ങളിൽ  പരിശുദ്ധ ഫ്രാൻസീസ് മാർപ്പാപ്പ  നേരിട്ട്  ഇടപെടണം -    ഓപ്പൺ ചർച്ച് മൂവ്‌മെന്റ്.


                    പൊതു സമ്മേളനം


 ശനിയാഴ്ച (17-3-2017) 2.30-ന് തൊടുപുഴ  മുൻസിപ്പൽ മൈതാനിയിൽ. 


പ്രിയ സുഹൃത്തേ,


ഫാദർ റോബിന്റെ കൊട്ടിയൂർ പീഡനക്കേസിന്റെ പശ്ചാത്തലത്തിൽ ഭാരത കത്തോലിക്കാ  സഭയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും സഭയിലെ ആത്മീയത തിരികെ പിടിക്കുന്നതിനും  പരിശുദ്ധ ഫ്രാൻസീസ് മാർപ്പാപ്പ അടിയന്തിരമായി നേരിട്ട് ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്തോലിക്കാ സഭാ നവീകരണ പ്രസ്ഥാനമായ ഓപ്പൺ ചർച്ച് മൂവ്‌മെന്റിൻെറ ആഭിമുഖ്യത്തിൽ ഈ  വെള്ളിയാഴ്ച (17-3-2017) 2.30 ന് തൊടുപുഴ  മുൻസിപ്പൽ മൈതാനിയിൽ ചരിത്ര പ്രാധാന്യമുള്ള പൊതു സമ്മേളനം നടക്കുകയാണ് . ശ്രീ റെജി ഞള്ളാനിയുടെ അധ്യക്ഷതയിൽ ചേരുന്ന മഹാ സമ്മേളനത്തിൽ ബഹുമാനപ്പെട്ട പിസി ജോർജ്ജ് എം. എൽ. എ.  ഉദ്ഘാടനകർമ്മം നിർവ്വഹിക്കുന്നതാണ്.  ജോയിൻ്‌റ ക്രീസ്റ്റ്യൻ കൗൺസിൽ ചെയർമാൻ ജോസഫ്‌വെളിവിൽ മുഖ്യ പ്രഭാക്ഷണം നടത്തും . കാത്തലിക് പ്രീസ്റ്റ് 
&എക്‌സപ്രീസ്റ്റ് നൺസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഫാദർ ഷിബു ഒപ്പൺ ചർച്ച് മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി ശ്രീ ജോർജ്ജ് ജോസഫ് സംസ്ഥാനകമമറ്റി അംഗം കെ.കെ. ജോസ് കണ്ടത്തിൽ ഫാദർ മാണി പറമ്പേട്ട് ,ഫാദർ ജോൺ , അഡ്വേ. വർഗ്ഗീസ് പറമ്പിൽ അഡ്വേ. ജോസ് അരയകുന്നേൽ, ഡോ. സെബാസ്റ്റ്യൻ കുറവം വെളിയിൽ ഡോ. ഏബ്രഹാം മലയാറ്റ് ലേമൻസ് അസോസിയേഷൻ പ്രസിഡന്റ് ശ്രീ എം. എൽ ജോർജ്ജ്,ശ്രീ പോൾ തളിയൻ കുര്യക്കോസ് കുടക്കച്ചിറ.ശ്രി.രാരിച്ചൻ കെ. സി. ആർ എം നേതാക്കളായ ശ്രീ മാത്യു,സത്യജ്വാല എഡിറ്റർ ശ്രീ മൂലേച്ചാലി.തുടങ്ങിയവരും മറ്റു   ബഹുമാനപ്പെട്ട വൈദികരും പ്രശസ്തരായ സംഘടനാ നേതാക്കളും സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുന്നതാണ്. 
കത്തോലിക്കാ സഭയിൽ നവീകരണം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നപ്രിയപ്പെട്ട നാട്ടുകാരെ, ചരിത്ര പ്രാധാന്യമുള്ള ഈ മഹാ സമ്മേളനത്തിലേയ്ക്ക്  ക്ഷണിക്കുകയാണ്, സ്വാഗതം ചെയ്യുകയാണ്.

Wednesday, March 15, 2017

സ്ത്രീകളെ കുമ്പസാരിപ്പിക്കാനുള്ള ആത്മീയാധികാരം കന്യാസ്ത്രീകള്‍ക്കു കൈമാറാൻ ആവശ്യപ്പെട്ട് അഡ്വ. ഇന്ദുലേഖയുടെ സത്യഗ്രഹപ്രഖ്യാപനം!

കെ.സി.ആര്‍.എം-ന്റെ ആഭിമുഖ്യത്തില്‍ 2017 മാര്‍ച്ച് 11-ന് എര്‍ണാകുളത്തു നടത്തിയ പത്രസമ്മേളനത്തില്‍, സ്ത്രീകളെ കുമ്പസാരിപ്പിക്കാനുള്ള ആത്മീയാധികാരം കന്യാസ്ത്രീകള്‍ക്കു കൈമാറണമെന്ന് കെ.സി.ആര്‍.എം. ജന.സെക്രട്ടറി ശ്രീ. കെ.കെ.ജോസ് കണ്ടത്തില്‍, വൈസ് ചെയര്‍മാന്മാരായ പ്രൊഫ.ജോസഫ് വര്‍ഗീസ് (ഇപ്പന്‍), ശ്രീ. സി.വി.സെബാസ്റ്റ്യന്‍ മ്ലാട്ടുശ്ശേരില്‍, ലീഗല്‍ അഡൈ്വസര്‍ അഡ്വ.ഇന്ദുലേഖാ ജോസഫ് എന്നിവര്‍ ആവശ്യപ്പെട്ടു.
പുരോഹിതരുടെ ലൈംഗികപീഡനസംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അവര്‍ക്ക് സ്ത്രീകളെ കുമ്പസാരിപ്പിക്കാനുള്ള ധാര്‍മ്മികാധികാരം നഷ്ടപ്പെട്ടിരിക്കുന്നു എന്നതാണ് ഈ നിലപാടെടുക്കാന്‍ കാരണമായതെന്ന് അഡ്വ.ഇന്ദുലേഖ മേജര്‍ ആര്‍ച്ചു ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കുള്ള കത്തില്‍ വിശദീകരിച്ചിട്ടുണ്ട്.
തന്റെ നിര്‍ദ്ദേശം തിരിസ്‌കരിക്കുന്നപക്ഷം, സ്ത്രീകളുടെ സുരക്ഷയെക്കരുതി, മാര്‍ച്ച് 19-ാം തീയതി ഞായറാഴ്ച രാവിലെ 11 മുതല്‍ മേജര്‍ ആര്‍ച്ചുബിഷപ്പ്‌സ് ഹൗസിനുമുമ്പില്‍ ബൈബിള്‍ പാരായണം ചെയ്തുകൊണ്ട് സൂചനാസത്യഗ്രഹം നടത്തുന്നതാണെന്നും അവര്‍ കത്തില്‍ അറിയിച്ചിട്ടുണ്ട്.

Tuesday, March 14, 2017

എനിക്കിടമെവിടേ?

എന്റെ ജീവിതത്തിൽ കണ്ടുമുട്ടിയ സാത്വികരായ മാർഗ്ഗദർശികളിൽ ഞാനേറെ ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ് സ്വാമി സച്ചിദാനന്ദ ഭാരതി. അദ്ദേഹവുമായി വളരെ നല്ലൊരു ബന്ധമുണ്ടെനിക്ക്. തൊടുപുഴയിലെ ഒരു കത്തോലിക്കാ കുടുംബത്തിൽ ജനിച്ച്, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സിദ്ധാന്തങ്ങളിലൂടെ പഠനകാലവും കഴിച്ച്, ഇൻഡ്യൻ എയർഫോഴ്സിൽ ചേർന്ന് മികച്ച വൈമാനികനുള്ള അംഗീകാരവും വാങ്ങിയ ഈ മലയാളിയുടെ കഥ വളരെ വിചിത്രം. ഒരു വിമാനാപകടത്തിൽ മരണം മുഖാമുഖം കണ്ട അദ്ദേഹത്തിന് ക്രിസ്തുവിന്റെ മുഖദർശനമുണ്ടായിയെന്നു പറയപ്പെടുന്നു. അദ്ദേഹം ഔദ്യോഗിക ജോലിയും, കുടുംബജീവിതവും (അദ്ദേഹത്തിന്റെ ഭാര്യയുടെയും മക്കളുടെയും സമ്മതത്തോടെ) ഉപേക്ഷിച്ചു സന്യാസം സ്വീകരിക്കാനുണ്ടായതിന്റെ കാരണമിതായിരുന്നു. നീണ്ട പതിനഞ്ചോളാം വർഷങ്ങൾ, നിരവധി ഗുരുക്കുന്മാർ - ഒടുവിൽ ധർമ്മഭാരതി പ്രഥാനങ്ങളുടെ സ്ഥാപനം. 2000 ൽ യു എൻ ഓ യുടെ ആഭിമുഖ്യത്തിൽ നടന്ന ലോകമതങ്ങളുടെ ഒത്തുചേരലിൽ ഭാരതത്തെ പ്രതിനിധീകരിക്കാൻ അദ്ദേഹവും ഉണ്ടായിരുന്നു. 

യേശുവിന്റെ ഉപദേശങ്ങളെ അദ്ദേഹം ജീവിതത്തിൽ പാലിക്കുന്നു. അനേകരെ (കടുത്ത ആർ എസ് എസ്സുകാരടക്കം) യേശുവിലേക്കു കൊണ്ടുവരാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്; പക്ഷേ, ഒരു മതമായി നിലനിൽക്കുന്ന സഭയെ ഒരിക്കലും അദ്ദേഹം അംഗീകരിച്ചിട്ടില്ല, ആർക്കും അതു നിർദ്ദേശിക്കുന്നുമില്ല. ഇന്നത്തെ സഭയുടെ പോക്കിൽ അസ്വസ്ഥരായ നിരവധി വൈദികരേയും, സന്യാസിനികളേയും അദ്ദേഹത്തിന്റെ ആശ്രമത്തിൽ വെച്ചു ഞാൻ കണ്ടിട്ടുണ്ട്. അൽപ്പകാലം മുമ്പ്, അദ്ദേഹം എനിക്കയച്ച ഒരു ഈ മെയിലിൽ മതഭ്രാന്ത് തലക്കു പിടിച്ച സുവിശേഷകർ തകർത്ത സ്വന്തം മകളുടെ തന്നെ കഥയെഴുതാനും അദ്ദേഹം മറന്നില്ല.

അദ്ദേഹം എഴുതിയതിന്റെ ചുരുക്കമിങ്ങനെ: ക്രൈസ്തവ വിശ്വാസവുമായി ബന്ധപ്പെട്ട ഒരു മാനസിക സംഘർഷാവസ്ഥയിലൂടെയാണ് അവളിപ്പോൾ കടന്നു പോകുന്നത്. ബാംഗ്ളൂർ മൗണ്ട് കാർമ്മൽ കോളേജിൽ നിന്നു സൈക്കോളജിയിൽ എം എസ് സി എടുത്തശേഷം, ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിൽ നിന്നും 'മീഡിയാ ആന്റ് കമ്മ്യുണിക്കേഷനിൽ' എം എസ് സി പഠനവും പൂർത്തിയാക്കി മടങ്ങിയ അദ്ദേഹത്തിന്റെ മകളെ ദ്രോഹിച്ചത് കരിസ്മാറ്റിക് ധ്യാനങ്ങളാണെന്നു തന്നെ അദ്ദേഹം പറയുന്നു. അവർ മനുഷ്യനെ ഭീഷണിപ്പെടുത്താൻ നിരന്തരം പ്രയോഗിക്കുന്ന നിത്യനരകത്തിന്റെയും നിത്യനാശത്തിന്റെയും കഥകൾ തന്നെയാണ് ഈ യുവതിയുടെയും മനസ്സിന്റെ താളം തെറ്റിച്ചതത്രെ. ഇതേ സംഘർഷാവസ്ഥയിലൂടെ കടന്നു പോയിട്ടുള്ളവർ ഒന്നായിരിക്കില്ലെന്നു ഞാൻ കരുതുന്നു. ആദ്യകാലത്ത് കരിസ്മാറ്റിക്കുകാരെ സഭ അംഗീകരിക്കാതിരുന്നതിന്റെ കാരണങ്ങളിലൊന്ന് ഇത്തരം കുത്തിത്തിരികലായിരുന്നിരിക്കണം. കരിസ്മാറ്റിക്കുകാരുടെ അപക്വ കൗൺസലിങിന്റെ ഫലമായി ജീവിതം തകർന്നവരുടെ നിരവധി കഥകൾ, ഈ ബ്ലോഗ്ഗിലൂടെ തന്നെ വന്നിട്ടുണ്ട്. ഒരു ക്രിസ്ത്യാനി മാനസിക രോഗചികിൽസക്ക്  ഏതെങ്കിലും മാനസിക രോഗാസ്പത്രിയിൽ ചെന്നാൽ, ഡോക്ടർ ചോദിക്കുന്ന ചുരുക്കം ചില ചോദ്യങ്ങളിൽ കരിസ്മാറ്റിക്കിനു പോയിരുന്നോയെന്ന ചോദ്യവും പെടും - ഞാൻ സാക്ഷി!

ഏതു പ്രതിസന്ധിയിലും നേരിട്ടു സമീപിക്കാവുന്ന, എപ്പോഴും യഥേഷ്ടം ഇടപെടാവുന്ന ഉള്ളിലുള്ള ഒരു ശക്തിയേയാണ് ഞാനെല്ലാവർക്കും പരിചയപ്പെടുത്തിക്കൊടുക്കാറ്. അതു തിരിച്ചറിഞ്ഞവരെല്ലാം ബഹുകാതം മുന്നിലാണിപ്പോൾ. ഒപ്പമുള്ള ആ ഈശ്വരന്റെ സാന്നിദ്ധ്യം, ചെറിയ ചെറിയ അനുഭവങ്ങളിലൂടെ അനുഭവിച്ചുതുടങ്ങിയാൽ ഒരുവൻ രക്ഷപ്പെട്ടുവെന്നു പറയാം. അവനെ/അവളെ ഒരു പോറൽ പോലുമേൽപ്പിക്കാൻ ആർക്കും കഴിയില്ല. ചെറുതും വലുതുമായ കാറ്റുകളും കൊടുങ്കാറ്റുകളും ജീവിതത്തിലുണ്ടാകുമ്പോൾ, ഉള്ളിലുള്ള ആ ഈശ്വരനോട് സഹായിക്കാൻ ആവശ്യപ്പെടാൻ എവിടെ പണം മുടക്ക്? ആ ഈശ്വരനും നമുക്കുമിടയിൽ എന്തിനു മൈക്രോസ്കോപ്പുകൾ? നമ്മുടെ ബുദ്ധിമുട്ടുകളിൽ നമ്മെ സഹായിക്കാൻ, പള്ളി, പണം, കരിസ്മാറ്റിക്, നൊവേനകൾ, പുണ്യവാന്മാർ, ആശുപത്രികൾ....... എല്ലാം ആധുനിക മതങ്ങൾ ഒരുക്കി വെച്ചിരിക്കുന്നു. ദൈവം ചോദിക്കുന്നയൊരു കാര്യമുണ്ട് - എനിക്കിടമെവിടെ? 

എല്ലാ സൗകര്യങ്ങളും അവിടെയായിരിക്കെ, ഹൃദയം മുഴുവൻ ദൈവത്തിനായി ഒരുക്കി വെക്കുന്നവന്റെ ജിവിതത്തിലേ ദൈവം പ്രവർത്തിക്കൂ. അതാകട്ടെ നമ്മുടെ ഹൃദയങ്ങളുടെ ബ്ലോക്ക്, സർജറിയില്ലാതെ മാറ്റിക്കൊണ്ടായിരിക്കില്ല. സംഭവിക്കുന്നതു മുഴുവൻ നല്ലതിനാണെന്നു കരുതുന്നവന് ഒരിക്കലും ദൈവത്തോടു പരിഭവപ്പെടാൻ ഒന്നും കാണില്ല. നിറയെ നന്ദിയുടെ ശീലുകൾ മാത്രമായിരിക്കും. 'എനിക്കു തരണേ' യെന്ന് സ്വന്തം സ്വാർത്ഥത നോക്കിയോ, 'ഞങ്ങൾക്കു തരേണമേയെ'ന്ന് ഏതെങ്കിലും ഒരു കൂട്ടത്തെ മാറ്റി നിർത്തിയോ ചെയ്യുന്ന അഭ്യർത്ഥന എങ്ങനെ ക്രൈസ്തവമാകും? ദൈവവുമായി സമരസപ്പെടുന്നവനെ യാതൊന്നും ഉപദേശിക്കേണ്ടതില്ല - അവൻ സർവ്വ ചരാചരങ്ങളോടും സഹഭാവത്തോടെ പെരുമാറാൻ പഠിച്ചിരിക്കും.

മാറിച്ചിന്തിക്കുന്നതിന്റെ പേരിൽ സഹതാപത്തോടെ പലരുമെന്നെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഇപ്പോഴൊരറ്റാക്ക് വന്നാൽ ഞാനെങ്ങിനെ പ്രതികരിക്കും, ഇതായിരുന്നൊരാൾക്ക് അറിയേണ്ടിയിരുന്നത്. ആ സമയം, എന്റെ വളർച്ചക്ക് ആ അനുഭവമാണ് വേണ്ടതെന്നു മനസ്സിലാക്കി ദൈവത്തിനു നന്ദി പറയുമെന്നു മറുപടി പറയാൻ ഒരു നിമിഷം പോലും എനിക്കു വേണ്ടി വന്നില്ല. ഞൻ തയ്യാറാണ് - ഏതു പദ്ധതിക്കും. അനന്തമായ, വ്യവസ്ഥകളില്ലാത്ത സ്നേഹമെന്ന ദൈവത്തെ പ്രീതിപ്പെടുത്തിയില്ലെങ്കിൽ നരകമെന്നു പ്രസംഗിക്കുന്നവർ ഒരേ വാചകത്തിൽ തന്നെ എത്ര വൈരുദ്ധ്യങ്ങളാണ് വിളമ്പുന്നതെന്നറിയുന്നില്ല. രൂപവും ഭാവവും ഗുണവും വ്യക്തിത്വവുമൊന്നുമില്ലാത്ത ഈശ്വര സന്നിധിയിലും അവർ തിരി കത്തിച്ചുകളയും! ഇവിടെയൊക്കെ തല കൊണ്ടുപോയി വെച്ചുകൊടുക്കുന്നവർ തന്നെയാണിതിനെ വളർത്തുന്നതും.

ഞാൻ മാത്രമല്ലിങ്ങനെ ചിന്തിക്കുന്നത്. നിരവധി സന്യസ്തരും, അത്മായരും വഴിതിരിയുന്നു. സഭക്കുള്ളിൽ ഇങ്ങിനെ വലിയൊരു ചിന്താധാര രൂപപ്പെടുന്നുവെന്നതു പൊതുജനം അറിയുന്നില്ലെന്നു കരുതിയാൽ ശരിയാവില്ല. അവർ പലതും മറന്നും പൊറുത്തും എങ്ങോയുണ്ടെന്നു കരുതുന്ന സത്യം തേടി കാത്തിരിക്കുന്നു. അവർക്കറിയാം, ഒരു ധ്യാനഗുരുവും പറയുന്നതു മുഴുവൻ ശരിയല്ലെന്ന്. പള്ളിയെടുക്കുന്ന പിരിവിനും, അച്ചന്മാർ കൈയ്യടക്കിയിരിക്കുന്ന അധികാരത്തിനും, മെത്രാന്മാർ കാണിക്കുന്ന വിവരക്കേടുകൾക്കുമൊക്കെ അപ്പുറമുള്ള സത്യം കാണാൻ, അവിടെത്തന്നെ നിൽക്കണമെന്നവർ പഠിച്ചുവശായിരിക്കുന്നു. ഈ അടുത്ത കാലത്തു ഞാൻ നടത്തിയ വിദേശ യാത്രക്കിടയിലുണ്ടായ ഒരനുഭവം പറയാം. ഒരു പള്ളിയിൽ കുട്ടികൾക്ക് നാലു ദിവസത്തെ ഒരു കരിസ്മാറ്റിക് ധ്യാനം നടന്നു. അവസാന ദിവസം പരി. ആത്മാവിന്റെ അഭിഷേകം നടന്ന കഥ ധ്യാനത്തിൽ പങ്കെടുത്ത കുട്ടി മാതാപിതാക്കന്മാരോട് വിവരിക്കുന്നു. 'എല്ലാവരോടും കണ്ണടക്കണമെന്നു പറഞ്ഞു, ഞാനും കണ്ണടച്ചപോലെ നിന്നു. ഒരാൾ വന്നെന്റെ നെറ്റിയിൽ പിടിച്ചൊരു തള്ള്; വീഴാതെ നിവൃത്തിയില്ലായിരുന്നു - വീണു. കണ്ണു തുറന്നു നോക്കിയപ്പോൾ, എല്ലാവരും കിടക്കുന്നു, ഞാനും അങ്ങിനെ തന്നെ കിടന്നു.'

ഈ കുട്ടിയുടെ ജീവിതത്തിലെ മാനസിക സംഘർഷങ്ങളുടെ കഥ ഇവിടെ തുടങ്ങുകയാണെന്നു ഞാൻ പറയും. അടിച്ചേൽപ്പിച്ച തത്ത്വങ്ങൾ ജീവിതത്തിൽ എടുത്തുവെച്ചു നോക്കുമ്പോൾ യുക്തികൊണ്ടും അനുഭവം കൊണ്ടും ചേരാതെ വരും. അതാണ് വലിയ മാനസിക സംഘർഷങ്ങളിൽ പുതു തലമുറ ചെന്നുപെടുന്നതിന്റെ കാരണവും. പുതു കുടുംബങ്ങളുടെ തകർച്ചയുടെ ചരിത്രവും, മനസ്സിൽ സൂക്ഷിച്ചിരിക്കുന്ന ഈ പൊരുത്തക്കേടുകളിൽ തുടങ്ങും.

ഇതു തന്നെയാണ്, പുരി ശങ്കരാചാര്യരും പറഞ്ഞത് (18 - 06 - '15). ഭാരതം, ചിന്തയില്ലാത്ത ക്രിസ്ത്യാനികളുടെയും മുസ്ലീമുകളുടെയും രാഷ്ട്രീയക്കാരുടേയും പിടിയിലാണെന്നാണദ്ദേഹം പ്രസ്താവിച്ചത്; വളരെ സത്യമാണിത്. ദാർശകനികതയുടെ മുഖങ്ങളെ, അതിന്റെ എല്ലാ പോരായ്മകളോടും കൂടെ ഭാരതം മാത്രമേ എക്കാലവും സ്വീകരിച്ചിട്ടുള്ളു. വ്യത്യസ്ഥ ചിന്താധാരകളെ  മറ്റുദേശങ്ങളിൽ കൊന്നുമൂടിയപ്പോൾ, ഭാരതം അവയുമായി സമരസപ്പെടാൻ ശ്രമിച്ചു. എന്തിനേയും സന്തോഷത്തോടെ സ്വീകരിക്കാനും തനിക്കു വേണ്ടതിനെ ഉൾക്കൊള്ളാനും ഭാരതം ഒരോരുത്തർക്കും നൽകിയ സ്വാതന്ത്ര്യമാണ് വ്യാപകമായി ഇവിടെ ചൂഷണം ചെയ്യപ്പെട്ടത്. ഇന്നു കത്തോലിക്കാ സഭ സമൂഹത്തിന്റെ ചാട്ടവാറടികളേറ്റു പുളയുന്നുവെങ്കിൽ അതിന്റെ കാരണമന്വേഷിച്ചു ലോകം മുഴുവനലയേണ്ട കാര്യമില്ല. എവിടെ ദൈവത്തിന്റെ ചൈതന്യം പ്രവർത്തനരഹിതമാണോ, അവിടെ അന്ധകാരത്തിന്റെ ശക്തികൾ, ഭൗതികസുഖങ്ങളുടെ സുവിശേഷം പ്രഘോഷിക്കും.

ഗദ്സമൻ തോട്ടത്തിലെ മണ്ണിൽ മുട്ടുകുത്തി നിന്ന യേശുവിനിഷ്ടപ്പെടുന്ന നിലവാരത്തിലുള്ള വരാന്തകൾ പോലും, യേശുവിന്റെ പേരിലുള്ള ഒരു പള്ളിക്കുമില്ല. യേശു ജീവിച്ചിരുന്നപ്പോൾ നാളെ എന്റെ കൂടെ പറുദീസായിലായിരിക്കുമെന്ന് ഒരാളോടെ പറഞ്ഞിട്ടുള്ളൂ - ആ കള്ളന്റെ പേരിൽ പള്ളികളും കുറവ്. പഴം മോശമെങ്കിൽ മരത്തെ എന്തു ചെയ്യണമെന്നു ഗുരുനാഥൻ പറഞ്ഞു തന്നിട്ടുണ്ടല്ലൊ! അങ്ങനെ തന്നെ ചെയ്യാനാണിപ്പോൾ വിശ്വാസികൾ ഒരുമ്പെടുന്നതെന്നും തോന്നുന്നു. 

Monday, March 13, 2017

അച്ചന്‍ മാത്രമല്ല, സഭയും ഒട്ടും മോശമല്ല; ഒരു വിശ്വാസിയുടെ തുറന്നുപറച്ചിലുകള്‍

.http://www.azhimukham.com/catholic-priest-fr-robin-kottiyur-rape/
.......നീതി നിഷേധത്തിന്റെ കാര്യത്തില്‍ സഭാസ്ഥാപനങ്ങളെ തോല്‍പ്പിക്കാന്‍ പറ്റില്ല എന്നു തന്നെ പറയാം. തൊടുപുഴയിലെ ജോസഫ് മാഷിന്റെ അനുഭവം ആരും മറന്നിട്ടുണ്ടാവില്ല. വ്യക്തിപരമായ ഒരനുഭവം കൂടി പറയാം. സോഷ്യല്‍ വര്‍ക്ക് ഒക്കെ പഠിച്ചു കഴിഞ്ഞ് എന്റെ ആദ്യ ജോലി ആസ്തിയുടെ കാര്യത്തില്‍ ആര്‍ക്കും കയ്യും കണക്കുമില്ലാത്ത ഒരു സന്യാസ സമൂഹത്തിന്റെ തെക്കേയിന്ത്യന്‍ പ്രൊവിന്‍ഷ്യല്‍ ഹൌസിന്റെ കമ്മ്യൂണിറ്റി ഡെവലപ്പ്‌മെന്റ് പ്രോഗ്രാമില്‍ ആയിരുന്നു. വാഗ്ദാനം ചെയ്ത ശമ്പളം എട്ടായിരം രൂപ. മാസാവസാനം തന്നിരുന്നത് ഏഴായിരത്തിയഞ്ഞൂറ് രൂപ. ബാക്കിയുള്ളത് സെക്യൂരിറ്റി ഡെപ്പോസിറ്റ് ആണു പോലും. മാനേജ് ചെയ്തുകൊണ്ടിരുന്ന എല്ലാ പ്രോജക്ടുകളില്‍ നിന്നും എനിക്കായി വകയിരുത്തിയിരുന്നത് മുപ്പതിനായിരം രൂപ. അത്രയ്ക്കൊന്നും തന്നില്ലെങ്കിലും സങ്കടമില്ലായിരുന്നു, പക്ഷെ മാസാവസാനം മേല്‍പ്പറഞ്ഞ ഏഴായിരത്തിയഞ്ഞൂറ് രൂപ കൈപ്പറ്റി മുപ്പതിനായിരം രൂപയുടെ വൗച്ചറുകളില്‍ ഒപ്പിട്ടു കൊടുക്കണമായിരുന്നു. എല്ലാ സ്റ്റാഫിനോടും അവരുടെ പെരുമാറ്റം ഇങ്ങനെയൊക്കെ തന്നെ ആയിരുന്നു. നക്കാപ്പിച്ച ശമ്പളം പോലും ഔദാര്യം പോലെയാണ് കൊടുത്തിരുന്നത്. പിന്നെ ‘നിന്റെ സല്‍ക്കര്‍മ്മങ്ങള്‍ക്ക് കര്‍ത്താവ് പ്രതിഫലം തരും’ എന്ന ക്ളാസ് ഡയലോഗും. ഇതൊക്കെ ചെയ്തിരുന്നത് ഞായറാഴ്ച്ച പ്രസംഗങ്ങളില്‍ ദൈവരാജ്യത്തെയും അവിടുത്തെ നീതിയേയും കുറിച്ച് വാതോരാതെ സംസാരിച്ചിരുന്നവര്‍ ആയിരുന്നു എന്നതും ഓര്‍മ്മിക്കുക. അവസാനം സഹികെട്ട് കയ്യില്‍ വേറൊരു ജോലി പോലുമില്ലാതെ അവിടെ നിന്നിറങ്ങിപ്പോരുമ്പോള്‍ ആ മാസത്തെ ശമ്പളമോ മുന്‍പ് മാസാമാസം ശമ്പളത്തില്‍ നിന്നും ഇറുക്കിയിരുന്ന പൈസയോ ഒരു എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റോ ഒന്നും തന്നില്ല. ഇതുപോലെ നീതി നിഷേധത്തിന്റെ ധാരാളം കഥകള്‍ ഇനിയുമുണ്ട്. തല്‍ക്കാലം കൂടുതലൊന്നും പറയുന്നില്ല. ഇനിയൊരിക്കലും ഒരു സഭാസ്ഥാപനത്തില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നുമില്ല.

കൊട്ടിയൂരിലെ അച്ചന്റെ സീവി ഒരു ബിസിനസ് മാനേജരുടേതാണ്, അദ്ദേഹം ഒരു അജപാലകന്‍ ആയിരുന്നതേയില്ല. അങ്ങനെ ആയിരുന്നെങ്കില്‍ തന്റെ സംരക്ഷണത്തിന് ഭരമേല്‍പ്പിക്കപ്പെട്ട ഒരു കുഞ്ഞാടിനോട് ഇങ്ങനെ ചെയ്യാന്‍ അദ്ദേഹത്തിന് ആകുമായിരുന്നില്ല. സഭ വിശ്വാസികളുടെ ആത്മീയ പരിപോഷണം എന്ന പ്രാഥമിക ഉത്തരവാദിത്തത്തില്‍ നിന്നകന്നു തുടങ്ങിയപ്പോഴാണ് ഇത്തരം അപചയങ്ങള്‍ സംഭവിച്ചു തുടങ്ങിയത്. ഇടയന്മാര്‍ ആടുകളില്‍ നിന്നും അകന്നു പോയി. സഭയുടെ സ്ഥാപനവല്‍ക്കരണം ശക്തമായി. വൈദികര്‍ ഞായറാഴ്ച്ച കുര്‍ബാനയ്ക്കിടയില്‍ വിതയ്ക്കുകയോ കൊയ്യുകയോ ചെയ്യുന്നില്ലാത്ത വയലിലെ ലില്ലികളെക്കുറിച്ചും ആകാശത്തിലെ പറവകളെക്കുറിച്ചുമൊക്കെ പറഞ്ഞ് വിശ്വാസികളോട് നാളെയെക്കുറിച്ച് ആകുലരാകേണ്ട ദൈവിക പരിപാലനയില്‍ വിശ്വസിക്കുവിന്‍ എന്ന് ആഹ്വാനം ചെയ്യും. എന്നിട്ട് കുര്‍ബാനയുടെ അവസാനം സാമ്പത്തിക സുസ്ഥിരതയ്ക്കു വേണ്ടി രൂപത കെട്ടിപ്പൊക്കാന്‍ പോകുന്ന ആശുപത്രിക്കും സ്‌കൂളിനും ഒക്കെ പിരിവു ചോദിക്കും. പ്രസംഗിക്കുന്ന കാര്യങ്ങളില്‍ അവര്‍ക്കു തന്നെ വിശ്വാസമില്ല. എന്നാല്‍ എന്നെപ്പോലുള്ളവരൊക്കെ അവര്‍ പറയുന്ന ഈ പരിപാലനയില്‍ വിശ്വസിച്ച് ജീവിക്കുന്നവര്‍ ആണ്. നാളെ ജോലിയുണ്ടാകും ശമ്പളമുണ്ടാകും അങ്ങനെയുള്ള ഉറപ്പുകള്‍ ഒന്നുമില്ല. എന്നാല്‍ പ്രത്യാശയ്ക്ക് ഒട്ടൊരു കുറവും ഇല്ല.
സാധാരണ ജനതയ്ക്ക് വിദ്യാഭ്യാസം നേടാന്‍ വേണ്ട സംവിധാനങ്ങളൊന്നും ഇല്ലാതിരുന്ന കാലത്ത് പള്ളികളോട് അടുപ്പിച്ച് പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കാന്‍ മുന്‍കൈയെടുത്ത വൈദികന്റെ പിന്മുറക്കാരാണ് ഇന്ന് സൗത്ത് ഇന്ത്യയില്‍ വിദ്യാഭ്യാസ രംഗത്തെ ഏറ്റവും വലിയ സ്വകാര്യ സംരംഭകര്‍. പഞ്ചനക്ഷത്ര സൗകര്യമുള്ള നഴ്‌സറി മുതല്‍ തുടങ്ങുന്നു അവരുടെ സംരഭങ്ങള്‍. ഇതൊന്നും പാവപ്പെട്ടവനെ നന്നാക്കാനാണെന്നൊന്നും തെറ്റിദ്ധരിക്കരുത്. അവനെയൊന്നും അതിന്റെ പടിക്കലോട്ട് പോലും അടുപ്പിക്കില്ല. ഇതേക്കുറിച്ചൊക്കെ ആ സഭയിലെ ഒരു സുഹൃത്തിനോട് ചോദിച്ചപ്പോള്‍ ‘ഞങ്ങളുടെ സ്ഥാപകന്റെ കാരിസം (?) വിദ്യാഭ്യാസമായിരുന്നു’ എന്ന മറുപടിയാണ് കിട്ടിയത്. നോക്കൂ, എത്ര സമര്‍ത്ഥമായി നമ്മള്‍ ഇത്തരം കാര്യങ്ങളില്‍ വെള്ളം ചേര്‍ക്കുന്നു. അവരുടെ സ്ഥാപകന്റെ കാലത്ത് അത് ഒരാവശ്യമായിരുന്നു, കച്ചവടമായിരുന്നില്ല. ഇന്ന് തന്റെ പിന്മുറക്കാര്‍ ചെയ്യുന്നത് കാണുമ്പോള്‍ മരിച്ചു മുകളില്‍ നില്‍ക്കുന്ന ആ മഹാത്മാവിന്റെ നെഞ്ച് തീര്‍ച്ചയായും വേവുന്നുണ്ടാവും. ഇനി രൂപതകളുടെ നേതൃതത്തില്‍ എയ്ഡഡ് സ്‌കൂളുകളെ നിയന്ത്രിക്കുന്ന കോര്‍പ്പറേറ്റുകളെ കുറിച്ച് പറഞ്ഞാല്‍ കാലാകാലങ്ങളായി തങ്ങളുടെ വേണ്ടപ്പെട്ടവര്‍ക്കും സ്‌കൂളുകള്‍ സ്ഥിതി ചെയ്യുന്ന ഇടവകകളിലെ ജോലി ‘വാങ്ങാന്‍’ ശേഷിയുള്ള പ്രമാണിമാര്‍ക്കും അവരുടെ മക്കള്‍ക്കും മരുമക്കള്‍ക്കും കൊച്ചുമക്കള്‍ക്കുമൊക്കെ അലങ്കാരത്തിനായി ഒരു ജോലി ഉറപ്പ് വരുത്താനുള്ള ഒരു സംവിധാനമായി അത് മാറി, പഴയ നെടുങ്ങാടി ബാങ്ക് പോലെ. ഇതെല്ലാം ഉദ്യോഗാര്‍ത്ഥിയുടെ മെറിറ്റിനനുസരിച്ച് ഇനി മുതല്‍ ചെയ്യാം എന്നുറക്കെ പ്രഖ്യാപിക്കാനുള്ള ധൈര്യം സഭയ്ക്കുണ്ടോ? അല്ലെങ്കില്‍ ഇത്തരം നിയമനങ്ങളൊക്കെ സര്‍ക്കാരിന് വിട്ടുകൊടുക്കാന്‍ കഴിയുമോ?
ഇന്‍ഡോ- പാക്ക് യുദ്ധകാലത്ത് പരിക്കേല്‍ക്കുന്നവരെ ശുശ്രൂഷിക്കാന്‍ ഒരു കത്തോലിക്കാ സന്യാസിനി സമൂഹം നടത്തിയിരുന്ന ഹോസ്പിറ്റലിനെക്കുറിച്ച് കേട്ടിട്ടുണ്ട്. യുദ്ധമൊക്കെ കഴിഞ്ഞപ്പോഴേക്കും ഹോസ്പിറ്റലിന്റെ പ്രശസ്തി വര്‍ദ്ധിച്ചു. പുറത്തു നിന്നുള്ള രോഗികളുടെയും പണത്തിന്റെയും ഒഴുക്ക് തുടങ്ങി. ആ സന്യാസിനിമാര്‍ ഒത്തുകൂടിയിരുന്ന് ചിന്തിച്ചു. യുദ്ധകാലത്തെ സേവനം എന്ന തങ്ങളുടെ ദൗത്യം അവസാനിച്ചിരിക്കുന്നു. ഇനി സാമ്പത്തിക ലാഭത്തിനുവേണ്ടി ഒരു ഹോസ്പിറ്റല്‍ നടത്തി കാലം കഴിക്കേണ്ട കാര്യമില്ല. തങ്ങളുടെ സേവനം ആവശ്യമുള്ള വേറെ മേഖലകള്‍ ഉണ്ട്. അവര്‍ ആ ഹോസ്പിറ്റല്‍ രൂപതയ്ക്ക് കൈമാറി തങ്ങളുടെ തുണി സഞ്ചിയുമായി ഒറീസ്സയിലോ മറ്റോ ആദിവാസികളുടെ ഇടയില്‍ സേവനം ചെയ്യാനായി ഇറങ്ങി പുറപ്പെട്ടു (രൂപത പിന്നീട് അതിനെ ‘ലാഭത്തില്‍’ പ്രവര്‍ത്തിക്കുന്ന ഒരു ഹോസ്പിറ്റലാക്കി മുന്നോട്ട് കൊണ്ടുപോയി എന്നുള്ളത് മറ്റൊരു വസ്തുത). അത്തരം ആര്‍ജ്ജവം കാണിക്കാനുള്ള ധൈര്യം സഭയ്ക്കുണ്ടോ? ആതുരസേവന രംഗത്തും വിദ്യാഭ്യാസ രംഗത്തുമൊക്കെ ആരും ഒന്നും ചെയ്യാനില്ലാതിരുന്ന കാലഘട്ടത്തില്‍ സഭ സ്തുത്യര്‍ഹമായ സേവനം ചെയ്തിട്ടുണ്ട്. എന്നാല്‍ അതൊക്കെ ചെയ്യാന്‍ ധാരാളം ആളുകളുള്ള ഇക്കാലത്തും സഭ എന്തിന് ഇതൊക്കെ കെട്ടിപ്പിടിച്ചു കൊണ്ടിരിക്കണം? ലാഭത്തിനും വരേണ്യവര്‍ഗ്ഗങ്ങള്‍ക്കുമായി മാത്രം നടത്തിക്കൊണ്ടിരിക്കുന്ന ആശുപത്രികളും സ്‌കൂളുകളും കോളേജുകളുമൊക്കെ വേണ്ടെന്നു വച്ച് വിശ്വാസികളോട് പ്രഘോഷിക്കുന്ന ദൈവിക പരിപാലനയില്‍ പ്രത്യാശിച്ച് അജപാലന രംഗത്ത് കൂടുതല്‍ ശ്രദ്ധിച്ച് കുറച്ചൊക്കെ അധ്വാനിക്കുകയും ഭാരം വഹിക്കുകയും ചെയ്യുന്ന ദരിദ്രന്റെ പക്ഷം ചേരാന്‍ സഭ തയ്യാറുണ്ടോ? അതിന് ആരാ ഈ ദരിദ്രന്‍ അല്ലേ!
ദാരിദ്ര്യം ആഘോഷിക്കുവാനും വയലിലെ ലില്ലികളെപ്പോലെയും ആകാശത്തിലെ പറവകളെപ്പോലെയും ഒക്കെ ജീവിക്കാനും സാധിക്കണമെങ്കില്‍ കുറഞ്ഞ പക്ഷം അച്ചന്മാര്‍ കസന്‍ദ് സാക്കീസിന്റെ ‘അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ്’ പോലെയുള്ള പുസ്തകങ്ങള്‍ ഒക്കെ വായിക്കണം, എന്നിട്ടൊന്ന് വാവിട്ടു കരയണം. അതിനു പറ്റിയില്ലെങ്കില്‍ എളിമയുടെയും വിനയത്തിന്റെയും ഒക്കെ ആള്‍രൂപമായി തവിട്ടു വസ്ത്രമണിഞ്ഞ് ചെരിപ്പു പോലും ധരിക്കാതെ ക്രിസ്തുവിനെപ്പോലെ നടക്കുന്ന, സംസാരിക്കുമ്പോള്‍ സര്‍വ്വചരാചരങ്ങളോടുമുള്ള സ്‌നേഹം സംഗീതം പോലെ ഒഴുകുന്ന ബോബി ജോസ് എന്ന ഒരു കപ്പൂച്ചിന്‍ വൈദികനുണ്ട് അദ്ദേഹത്തെയൊക്കെ കേള്‍ക്കണം. ദന്തഗോപുരങ്ങളില്‍ നിന്നും പുറത്തേക്കിറങ്ങി വരണം. ജാഡയൊക്കെ വിട്ട് എല്ലാവരെയും നോക്കി നിറഞ്ഞു പുഞ്ചിരിക്കണം. തെരുവിലെ ക്രിസ്തുവിനെ കാണണം, ചേര്‍ത്തു പിടിക്കണം. ക്രൂശിതനായ ഇടയന്റെയും അവന്റെ ആടുകളുടെയും ഗന്ധമുള്ളവരാകണം. സുഖലോലുപതയും അധികാര പ്രമത്തതയുമൊക്കെ അപ്പോള്‍ ഇല്ലാതാകും. കോട്ടയവും കൊട്ടിയൂരുമൊക്കെ ആവര്‍ത്തിക്കാതിരിക്കും. കേള്‍ക്കാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ, അല്ലാത്തവര്‍ എന്നെ കല്ലെറിയട്ടെ.