Translate

Friday, March 17, 2017

ഇതാണെന്റെ പ്രാർത്ഥന!

ഇതാണെന്റെ പ്രാർത്ഥന!
ഇതാണെന്റെ പ്രാർത്ഥന ! "മനുഷ്യനായ എന്നെ മനുഷ്യത്വത്തിൽ നിന്നും, ഞാനാകുന്ന ബോധത്തെ, ഞാനാകുന്ന ബോധത്തിനു കാരണമായ പ്രപഞ്ചബോധചൈതന്യത്തിൽ നിന്നും, ഇത്രത്തോളം അകത്തി നിർത്തിയ പൗരോഹിത്യമെന്ന ഈരാളിക്കുരുക്കിനെ, ഞാൻ ഒടുവിൽ എന്റെ എഴുപതാം വയസിൽ തിരിച്ചറിഞ്ഞത് പോലെ,  പ്രിയസഹോദരാ, / പ്രിയസഹോദരീ, നീയും തിരിച്ചറിയൂ , ഇനിയുമെങ്കിലും നിന്നെ ചതിച്ച ഈ സഭകളെ നിന്റെ മരണമെത്തും മുൻപേ !"

ഉൽപ്പത്തിപുസ്തകത്തിലെ "സ്വസാദൃശ്യത്തിൽ ദൈവം ആദമിനെ സൃഷ്ടിച്ചു" എന്ന വചനപ്രകാരം , ദൈവത്തിന്റെ സാദൃശ്യമുള്ള ഈ എന്നെ ഇണക്കിവിളിച്ചു പള്ളിയിലാക്കി , പിന്നെ പള്ളിയിലിട്ടു പാതിരിയെന്നെ ഇത്രയും കാലം വെറും ആടുമാക്കി, എന്നതുമോർത്താൽ എനിക്ക് ദുഖവും മാനക്കേടുമുണ്ട് സത്യം ! 
ദൈവത്തെ നിഷേധിക്കാൻ, മനുഷ്യനെ വഴിതെറ്റിക്കാൻ, അവതരിച്ച ഏദനിലെ ''പാതിരിപ്പാമ്പിന്'' വശംവദയായ ഒന്നാം വനിതയെ പിൻപറ്റി, പുരോഹിതന്റെ വേഷത്തിലും ഉപദേശത്തിലും ''ദൈവീകത'' കണ്ടെത്തി, അവനെ,ആ  അശുദ്ധനെ കാണാനും അവനെ പ്രാപിക്കാനും ''അവനെ പെറ്റ പെൺകുലം'' പിന്നീട് കാലമാകെ പള്ളിമുറ്റം ചവിട്ടിത്തേച്ചതു മൂലം, സ്വയം ദൈവങ്ങളായി മാറിയ  പുരോഹിതാധമന്മാരെ ഇന്നിതാ ആ പെണ്ണുതന്നെ വെറുക്കുവാൻ തിരിച്ചറിഞ്ഞിരിക്കുന്നു ! കർത്താവിന്റെ മണവാട്ടിമാരായി സമൂഹമധ്യേ ഇന്നലയോളം വിലസിയ ''മോളുമാര്'' ഇന്നിതാ സൂര്യനെല്ലി പെണ്ണിനെ വെല്ലുമാറ് , തന്നെ പ്രാപിച്ച ദൈവത്തിന്റെ പ്രതിപുരുഷന്മാരുടെ പേര് വിവരപ്പട്ടികയുമായി ചാനൽ തോറും ചായമിട്ടു അവതരിക്കുന്നു / പുസ്തകങ്ങളിലൂടെ അക്ഷരവിലാപം നടത്തി തങ്ങളുടെ കാലക്കേടിനെ ദുഖത്തിലാഴ്ത്തുന്നു ! ഒടുവിൽ ഇന്നിതാ, ഇവന്റെയൊക്കെ  വരിയെടുക്കാത്ത സഭയെ , അവനിലൂടെ നൽകുന്ന കുമ്പസാര / കുർബാന /കൂദാശ തട്ടിപ്പുകളെ ഭാരതീയപെണ്മനസ്  ബഹിഷ്‌ക്കരിക്കുന്നു ! കാലമേ, നിനക്കഭിനന്ദനം!! 

''സാമുവേലിന്റ സുവിശേഷത്തിൽ'' എന്റെ കഥാപാത്രമായിരുന്ന ഒരു കർത്താവിന്റെ മണവാട്ടി ഇന്ന് തൊണ്ണൂറു കഴിഞ്ഞു പൊന്കുന്നത്തിനടുത്തൊരു വൃദ്ധസദനത്തിൽ എല്ലും തോലുമായി മരണവും കൊതിച്ചു കിടക്കുന്നതു കഴഞ്ഞ ദിവസം എനിക്ക് കാണാനും കാലം ഇടവരുത്തി! ഹോ! ''കണ്ണേ, മടങ്ങുക'' എന്ന് മനസു കേണു ! അവരുടെ യൗവനത്തിൽ അവരുടെ "പിരി" മണവാട്ടിയായിരുന്ന ജീവിയെ അവിടെ അടുത്തെങ്ങും ഞാൻ കണ്ടതേയില്ല ! കത്തനാരുടെ പീഡന മുറകൾ രുചിച്ചു മടുത്തു , ആ മണവാട്ടിയും ഇന്ന് എവിടെയോ വയസ്സായി മരണവും കാത്തു കട്ടിലിൽ ചുരുണ്ടുകൂടി കിടക്കുന്നുണ്ടാകും,  ഹോ ! ''കഷ്ടം! ,സഭയെ നിനക്ക് ഹാ കഷ്ടം'' ! ''നീ ഉണ്ടാകാതെയിരുന്നെങ്കിൽ ക്രിസ്തുവിനും ആദാമ്യർക്കും എത്ര നന്നായിരുന്നു'' !

കർദ്ദിനാളെ കുർബാന ചൊല്ലാൻ ആടുകൾ പഠിപ്പിക്കേണ്ട , എങ്കിലും അതിയാനെ ബൈബിൾ വായിച്ചു കേൾപ്പിക്കാൻ, ആടുകൾ കൂട്ടമായി [കുർബാനയ്ക്കു കൂടാതെ] ഞായറാഴ്ചതോറും അതിയാന്റെ വീട്ടുപടിക്കൽ വേദപാരായണ സമരത്തിന് കൂടുന്നത് സ്വർഗ്ഗത്തിനും സുഖമേകും നിശ്ചയം ! കാരണം,99 % പാതിരിക്കും ബൈബിളിലെ വേദാന്തം അറിയില്ലതന്നെ ! കുട്ടിക്കാലത്തു സൺഡേസ്കൂളിൽ പോലും പോകാത്ത പല ''മോന്മാരും'' കത്തനാരായതു എനിക്ക് നേരിട്ടറിയാം! !ഒരിക്കലൊരു പാതിരിയോട് "അബ്രഹാമിന് മക്കളെത്ര "എന്ന എന്റെ ചോദ്യത്തിന്, വിക്കിവിക്കി ആ പാതിരിമോൻ അന്ന് പറഞ്ഞ ഉത്തരം, "ഇവനൊക്കെ ഇത്രയേ ഉള്ളൂ" എന്നതിന്റെ നഗ്നസത്യമാണ് ! മലയാളം വായിക്കാനറിയാവുന്നതിനാൽ ഇവറ്റകൾ കുർബാന /കൂദാശാപുസ്തകം / ''തക്‌സാ'' മലർത്തിവച്ചു ഈണത്തിൽ വായിച്ചു നമ്മെ പറ്റിക്കുന്നു! വെറും അൻപതുകൊല്ലം മുൻപുവരെ ആടുകൾക്ക് ബൈബിൾ വായന വിലക്കിയ മോന്മാരെ ഇന്നിതാ ആടുകൾ "കേൾക്കിനാടാ ദൈവ വചനം" എന്ന മട്ടിൽ പുതിയ സമരമുറ കണ്ടെത്തിയത് കാലത്തിന്റെ ഒരു വിരോധാഭാസവും പ്രതികാരവും തന്നെയാണ് !"എന്റെ "സാമുവലിന്റെ സുവിശേഷത്തിൽ " ഞാൻ ആ കഥാസാരം വിവരിക്കുന്നുമുണ്ട് ! വായിക്കൂ ..മനസിരുത്തി വായിക്കൂ എന്നിട്ടു ചിന്തിക്കുന്ന മനുഷ്യരാകൂ ....ദൈവം മാത്രം മഹത്വപ്പെടട്ടെ .... ഇതാണെന്റെ പ്രാർത്ഥന! .....samuelkoodal . ഫോണ്‍ 9447333494

1 comment:

  1. പുരോഹിതൻ മ്ലേച്ഛനായതിനാൽ അവന്റെ കൈകളാൽ അർപ്പിതമായ കുർബാന / കൂദാശകളും മ്ലേച്ഛം തന്നെ! മ്ലേച്ഛന്റെ ഈ മ്ലേച്ചനാടകം കാണാൻ,നാമും സ്വയം മ്ലേച്ഛന്മാരെന്നു മുദ്രകുത്തി ഇനീയും എന്തിനു ഇവന്റെ കല്പനയനുസരിച്ചു പള്ളിയിൽ പോകണം? പുരോഹിതൻ കണ്ടുപിടിച്ച നോയമ്പ്കാലത്തെ ഈ 'ഹാശാആഴ്ച' നാം പള്ളികൾ ബഹിഷ്‌ക്കരിച്ചാൽ, ഇവരുടെ ഈ ആഭാസജീവന രോഗത്തിന് കുറേനാളത്തേക്കെങ്കിലും ഒരു താത്കാലിക ശമനം വരും നിശ്ചയം ! എന്നാൽ ഇവന്മാര് കുറെ മര്യാദക്ക് ജീവിക്കും നിശ്ചയം ! ഇന്ന് മുതൽ ഈസ്റ്റര് വരെ ആവുന്നത്ര നമുക്ക് ഈ മ്ലേച്ഛനെ നമ്മുടെ ജീവിതത്തിൽ നിന്നും ഒഴിക്കാം ! ജന്മപുണ്യമായി, ക്രിസ്തുവിനെ രക്ഷകനാക്കിയ ജനമേ, നിങ്ങളോടു കർത്തുനാമത്തിൽ ഞാൻ കേണപേക്ഷിക്കുന്നു!

    അല്ല മറിച്ചു, പാതിരിമാർ കാണിക്കുന്ന ഈ ആഭാസം നിങ്ങള്ക്ക് ഭാസമായി തോന്നുന്നുവെങ്കിൽ പാതിരിപ്പുറകെ പള്ളിയിൽ പോകൂ! പക്ഷെ ഭാരതത്തിൽ ഇവന്മാർ ആഭാസന്മാരാണെന്നു തിരിച്ചറിയുന്ന ഈ മണ്ണിന്റെ മക്കൾ ഇവരെ തല്ലുന്നതും, ഇവന്റെയൊക്കെ ഈ ആഭാസത്തരത്തിനു കുടപിടിക്കുന്ന നാറിയ ക്രിസ്ത്യാനീ, നീ നാളെ !കാണേണ്ടിവരും! ഇത് സത്യം, ഇത് സത്യം, ഇത് സത്യം! samuelkoodal

    ReplyDelete