Translate

Wednesday, March 15, 2017

സ്ത്രീകളെ കുമ്പസാരിപ്പിക്കാനുള്ള ആത്മീയാധികാരം കന്യാസ്ത്രീകള്‍ക്കു കൈമാറാൻ ആവശ്യപ്പെട്ട് അഡ്വ. ഇന്ദുലേഖയുടെ സത്യഗ്രഹപ്രഖ്യാപനം!

കെ.സി.ആര്‍.എം-ന്റെ ആഭിമുഖ്യത്തില്‍ 2017 മാര്‍ച്ച് 11-ന് എര്‍ണാകുളത്തു നടത്തിയ പത്രസമ്മേളനത്തില്‍, സ്ത്രീകളെ കുമ്പസാരിപ്പിക്കാനുള്ള ആത്മീയാധികാരം കന്യാസ്ത്രീകള്‍ക്കു കൈമാറണമെന്ന് കെ.സി.ആര്‍.എം. ജന.സെക്രട്ടറി ശ്രീ. കെ.കെ.ജോസ് കണ്ടത്തില്‍, വൈസ് ചെയര്‍മാന്മാരായ പ്രൊഫ.ജോസഫ് വര്‍ഗീസ് (ഇപ്പന്‍), ശ്രീ. സി.വി.സെബാസ്റ്റ്യന്‍ മ്ലാട്ടുശ്ശേരില്‍, ലീഗല്‍ അഡൈ്വസര്‍ അഡ്വ.ഇന്ദുലേഖാ ജോസഫ് എന്നിവര്‍ ആവശ്യപ്പെട്ടു.
പുരോഹിതരുടെ ലൈംഗികപീഡനസംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അവര്‍ക്ക് സ്ത്രീകളെ കുമ്പസാരിപ്പിക്കാനുള്ള ധാര്‍മ്മികാധികാരം നഷ്ടപ്പെട്ടിരിക്കുന്നു എന്നതാണ് ഈ നിലപാടെടുക്കാന്‍ കാരണമായതെന്ന് അഡ്വ.ഇന്ദുലേഖ മേജര്‍ ആര്‍ച്ചു ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കുള്ള കത്തില്‍ വിശദീകരിച്ചിട്ടുണ്ട്.
തന്റെ നിര്‍ദ്ദേശം തിരിസ്‌കരിക്കുന്നപക്ഷം, സ്ത്രീകളുടെ സുരക്ഷയെക്കരുതി, മാര്‍ച്ച് 19-ാം തീയതി ഞായറാഴ്ച രാവിലെ 11 മുതല്‍ മേജര്‍ ആര്‍ച്ചുബിഷപ്പ്‌സ് ഹൗസിനുമുമ്പില്‍ ബൈബിള്‍ പാരായണം ചെയ്തുകൊണ്ട് സൂചനാസത്യഗ്രഹം നടത്തുന്നതാണെന്നും അവര്‍ കത്തില്‍ അറിയിച്ചിട്ടുണ്ട്.

4 comments:

 1. ഞയറാഴ്ചതോറും പള്ളിയിൽ പോകേണ്ട ആട്ടിൻക്കൂട്ടം ദാ.. കർദ്ദിനാളെ ബൈബിൾ പഠിപ്പിക്കാൻ, ''ബൈബിൾപാരായണസമരം'' എന്ന പുതിയ സമരമുറയുമായി കർദ്ദിനാളുടെ വീട്ടുപടിക്കലിതാ കൂട്ടം കൂടുന്നു ! പള്ളിയന്നു കാലി! കത്തനാരുടെ ''കുര്ബാനനാടകത്തട്ടിപ്പിന്'' കാലം തടയിടുന്ന സുദിനം ഇതാ ആഗതമായി! കൂടാതെ "പുരോഹിതരുടെ ലൈംഗികപീഡനസംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അവര്‍ക്ക് സ്ത്രീകളെ കുമ്പസാരിപ്പിക്കാനുള്ള ധാര്‍മ്മികാധികാരം നഷ്ടപ്പെട്ടിരിക്കുന്നു" എന്ന് പെണ്ണാടുകൾ 'ആമ്മേൻ' അത്യുച്ചത്തിൽ കരഞ്ഞു ആണയിട്ടു വിളംബരം ചെയ്യുന്നു! വെറും ശേഷം ജനമേ, കാണുക,കേൾക്കുക ! കുരുടന്മാര്ക്കും അവരെ ഇന്നയോളം നയിച്ച കുരുടന്മാരായ വഴികാട്ടിപ്പാതിരിക്കും ഇത് കാണാനാവില്ലല്ലോ! എങ്കിൽ കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ..അല്ലാത്തവൻ പോയി...ഈ കുംബസരമെന്ന വിശ്വാസത്തട്ടിപ്പിനു നാമിനിയും മുട്ട് കുത്താണോ ദൈവജനമേ..samuelkoodal

  ReplyDelete
 2. കന്യാസ്ത്രികളുടെ സമീപം സ്ത്രീകൾ കുമ്പസാരിക്കണമെന്ന ആശയം എത്രമാത്രം പ്രാവർത്തികമാകുമെന്നു കണ്ടറിയണം. കന്യാസ്ത്രികളിൽ ലസ്ബിയൻമാർ (സ്വവർഗ രതികൾ) അനേകരുണ്ട്. അക്കാര്യം സിസ്റ്റർ ജസ്മിയുടെയും സിസ്റ്റർ മേരി ചാണ്ടിയുടെയും പുസ്തകങ്ങളിൽനിന്നും മനസിലാക്കുന്നു. കന്യാസ്ത്രികൾക്കു കുമ്പസാരിപ്പിക്കാൻ അനുവാദം കൊടുത്താൽ അത് കൂടുതൽ അപകടം വിളിച്ചുവരുത്തും. ചില കന്യാസ്ത്രികൾ കുമ്പസാരത്തന്റെ മറവിൽ കൊച്ചു പെൺപിള്ളേരെ പ്രകൃതി വിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുകയും ചെയ്യും. അവിടെ ലൈംഗിക അരാജകത്വം മറ്റൊരുതരത്തിൽ സൃഷ്ടിക്കുന്നു.

  അതുപോലെ പുരുഷന്മാർ മാത്രം പുരോഹിതരുടെ അടുത്തു കുമ്പസാരിക്കാൻ ചെന്നാലും അപകടം തന്നെ. കൗമാര പിള്ളേരെ കണ്ടാൽ ഇവരിൽ ചിലർക്ക് ഇരിക്കപ്പെറുതിയില്ല. സ്വവർഗ രതിവീരന്മാരിൽ വലിയ കലാകാരന്മാരും പാട്ടുകാരും പ്രാർഥനാ ഗീതങ്ങൾ രചിച്ച പേരുകേട്ടവരുമായ പുരോഹിതരെല്ലാം ഉണ്ടെന്നുള്ളത് ശരിതന്നെ. അത്തരക്കാരായ സെലിബ്രറ്റികളുടെ പേരിൽ അവാർഡുകളും സ്ഥാപനങ്ങൾവരെയും ഉയർന്നു കഴിഞ്ഞു. അവർ ജീവിച്ചിരുന്നപ്പോൾ കൊയ്ത ഇരകളുടെ കാലം കഴിയുമ്പോൾ അവരെ പിന്നീട് അൾത്താരയ്ക്കുള്ളിൽ പൂജിക്കാനും ആരംഭിക്കും.

  കത്തോലിക്കാ കോളേജുകളിൽ പഠിക്കാൻ വിടുന്ന മാതാപിതാക്കൾ തങ്ങളുടെ കുഞ്ഞുങ്ങളുടെ സുരക്ഷക്കായി അവിടുത്തെ ഹോസ്റ്റൽ വാർഡൻ പുരോഹിതരെ ആദ്യം സൂക്ഷിക്കണം. അധികാരത്തിന്റെ മേൽ അവർ കുട്ടികളെ ദുരുപയോഗം ചെയ്യുമെന്നും മാതാപിതാക്കളെ ഓർമ്മിപ്പിക്കുന്നു. കന്യാസ്ത്രി വാർഡന്മാരും അക്കാര്യത്തിൽ കുപ്രസിദ്ധകളാണ്.

  എന്തായാലൂം കുമ്പസാരം തന്നെ അപകടം പിടിച്ചതാണ്. കത്തോലിക്കാ സഭ അത്തരമൊരു കൂദാശ നിരോധിക്കുകയായിരിക്കും അഭികാമ്യം.

  കാക്കനാടുപോയി ബൈബിൾ പാരായണം നടത്തിയാൽ ഈ സാമൂഹിക തിന്മയ്ക്ക് പരിഹാരം കാണാൻ സാധിക്കുമെന്ന് തോന്നുന്നില്ല. ബൈബിളിൽ കുമ്പസാരത്തിന്റെയും കുർബാനയുടെയും വചനങ്ങൾ എഴുതിയിട്ടില്ല.

  മാത്രവുമല്ല സഭയുടെ അടിസ്ഥാനപരമായ ഇത്തരം തീരുമാനങ്ങളെടുക്കുന്നത് വത്തിക്കാനാണ്. കാക്കനാട്ടല്ല. കാക്കാനാട്ടെ മൂപ്പൻ ആലഞ്ചേരി തീരുമാനിച്ചാൽ ഒരു മാറ്റം വരുത്താനും സാധിക്കില്ല. വത്തിക്കാനിൽ യാഥാസ്ഥിതികരായ പുരോഹിതരുടെ വാസസ്ഥലമാണ്. കുമ്പസാരിപ്പിക്കാനുള്ള അവകാശം അവർ സ്ത്രീകൾക്ക് കൊടുക്കുമെന്നും തോന്നുന്നില്ല.

  ചില പ്രൊട്ടസ്റ്റന്റ് സഭകളിൽ സ്ത്രീകൾക്ക് പൗരാഹിത്യവും കുമ്പസാരിപ്പിക്കാനുള്ള അധികാരവും കൊടുത്തിട്ടുണ്ട്. സ്ത്രീകൾക്ക് കുമ്പസാരിക്കാൻ അത്രമാത്രം വേവലാതിയുണ്ടെങ്കിൽ സ്‌ക്രീൻ ചെയ്ത ഉത്തമ പുരോഹിതരുടെ അടുത്തു പോവുക.

  കഴിയുന്നതും സ്ത്രീകളോട് പാപരഹസ്യങ്ങൾ പറയാതിരിക്കുക. അവർ, ആകാശവാണി പോലെ ടെലിഫോണിൽക്കൂടിയും മറുപേരുകളിൽ ഫേസ് ബുക്കിൽക്കൂടിയും നാടുമുഴുവൻ കുമ്പസാര രഹസ്യങ്ങൾ പ്രചരിപ്പിക്കാൻ നോക്കും. ഒടുവിൽ ഭർത്താക്കന്മാരുടെ ചെവിയിലും വന്നുപെടും. പിന്നീട് കുടുംബകലഹമായി, അടിപിടുത്തമായി മാറുകയും ചെയ്യും.

  ഒരാളുടെ ചെവിയിൽ പാപങ്ങൾ ഓതിയതുകൊണ്ടു പാപമോചനം നേടാനൊന്നും പോവുന്നില്ല. ഇത് പേഗൻ മതങ്ങളുടെ ഒരു തുടർച്ച മാത്രം. ക്രിസ്തു ഈ വിഡ്ഢിത്തര കൂദാശ സ്ഥാപിച്ചിട്ടില്ല.

  പണ്ടുകാലങ്ങളിൽ വിവാഹത്തിനു മുമ്പ് ലൈംഗികത പാപമായി കരുതിയിരുന്നു. പരിഷ്കൃത രാജ്യങ്ങൾ ഇന്ന് പരസ്പ്പര സമ്മതപ്രകാരമുള്ള ലൈംഗികത പാപമായി കണക്കാക്കുന്നില്ല. വളരെക്കാലം ഒന്നിച്ചു ജീവിച്ച ശേഷമായിരിക്കും അവർ വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്നത്. കള്ളന് മോഷണം പാപമായി തോന്നില്ല. നികുതി വെട്ടിപ്പുകാർ അവർ ചെയ്യുന്നതും ന്യായമെന്ന് ചിന്തിക്കും. പ്രായപൂർത്തിയാകാത്തവരെ പീഡിപ്പിക്കുന്നത് റോബിൻ അച്ഛനെപ്പോലുള്ളവർക്കു (അച്ചൻ) പാപമായി തോന്നില്ല. അവിടെയെല്ലാം കുമ്പസാരം അർത്ഥമില്ലാത്തതായിരിക്കും.

  ReplyDelete
 3. ''ക്രിസ്തു ഈ വിഡ്ഢിത്തര കൂദാശ സ്ഥാപിച്ചിട്ടില്ല'' എന്ന സത്യം എന്ന് ക്രിസ്ത്യാനിക്ക് മനസ്സിലാകുമോ , അന്നാൾവരെ ഈ പൗരോഹിത്യം പള്ളിയിലിട്ടു ജനത്തെ ആൺ പെൺ നോക്കാതെ പീഠിപ്പിക്കും നിശ്ചയം ! പോംവഴി ഒന്നേയുള്ളൂ "റൺ എവേ ഫ്രം ചർച് " പള്ളിയിൽ നിന്നും ഓടിയകലൂ ..പാതിരിയെക്കണ്ടാൽ നാല് കാതം അകന്നു നടക്കു..ക്രിസ്‌തു സന്തോഷിക്കും , നാം ഇവന്മാരുടെ കസ്റ്റഡി മരണത്തിൽ നിന്നും എന്നേക്കുമായി രക്ഷപെടുകയും ചെയ്യും ! ഇന്ത്യൻ പൗരന് ഹിന്ദുവിന്റെ സ്വർഗം മതിയെന്ന് മനസ്സിൽ ഉറച്ചാൽ പോരെ ? പിന്നെ ഇവനെയൊക്കെ ചുമ്മുന്ന പണിയില്ലാതാകുമല്ലോ ! നമുക്കിനിയെങ്കിലും ക്രിസ്ത്യാനികളാകാം..samuelkoodal .

  ReplyDelete
 4. സദാചാരഗുണ്ടകൾ കള്ളന്മാരുടെഗുഹകളിലും!

  ലോഹക്കൂട്ടിൽ കയറിക്കൂടിയ ജീവികളിൽ അശുദ്ധരേത് / വിശുദ്ധരേത് എന്ന് തിരിച്ചറിയാൻ പെണ്ണാടുകൾ നന്നേ പാടുപെടുന്നതുകൊണ്ടാണ് KCRM ''വരിയെടുക്കാത്ത പുരോഹിതൻ പെണ്ണാടുകളെ ഇനിമേലിൽ കുമ്പസാരിപ്പിക്കേണ്ടാ'' എന്ന നൂതന സമരമുറ തുടങ്ങിവച്ചത് ! എന്നാൽ ഇതുകണ്ട് കലിമൂത്ത കർദ്ദിനാൾ, പണ്ട് അതിയാൻ പാതിരിയായിരുന്നപ്പോളത്തെ 'ഫ്ലാഷ്ബാക്ക്"' ഓർത്താണു, " പെണ്ണാടുകൾ കുമ്പസാരത്തിൽ 'സെക്സ് ' വിസ്താരം കൂടുതൽ നടത്തി പാവം പരിശുദ്ധ പാതിരിമാരെ പ്രലോഭിപ്പിക്കുന്ന കാര്യം തുറന്നടിച്ചു, പള്ളിയിൽ വരുന്ന സകല വിശ്വാസി പെണ്ണാടുകളെയും കൂട്ടമായി ആക്ഷേപിച്ചത്! ''പുല്ലും ഭൂമിയും ഉള്ളിടത്തോളം കാലം പെണ്ണാടുകൾ ഈ 'കരിങ്കാലി പുരോഹിതവർഗത്തെ' വെറുക്കുമെന്നും, ഇവരുടെ കൂദാശകൾ കൂടാതെ, തങ്ങളുടെ സന്മനസിൽ വാഴുന്ന ഈശോ താനേ കനിഞ്ഞു തരുന്ന സ്വർഗം മതി തങ്ങൾക്കിനിയും "എന്ന് പുതിയ വിശ്വാസപ്രഖ്യാപനം, പള്ളിയിലെ പെൺപട നടത്തി ലോകത്തെ ഞെട്ടിച്ചതും!

  ''ഭക്തി മൂത്തു രതിയാകുമെന്നു'' ഗോപസ്ത്രീകൾ നമ്മെ പഠിപ്പിച്ചത് ഓർത്താൽ , കർദ്ദിനാൾ പറഞ്ഞതും ഞാൻ പണ്ടേ പറയുന്നതും ശരിതന്നെ എന്ന് വന്നു ! ഹല്ലേലുയ്യാ .. ഓരോ പള്ളികളിലും പാതിരിയെ പിഴപ്പിക്കാൻ ഒരുമ്പെട്ടിറങ്ങിയ കാമിനികൾ ഉണ്ടെന്നു പല സ്ത്രീകളും പുരോഹിതരും എന്നോട് നേരിട്ട് പറഞ്ഞിട്ടുമുണ്ട്! എന്നിരിക്കെ എന്താണിതിനൊരു പോംവഴി! "പ്രാർത്ഥിക്കാൻ നിങ്ങൾ പള്ളിയിൽ പോകരുതെന്ന" പാവം ക്രിസ്തുവിന്റെ വചനം അനുസരിക്കാൻ ഒരു പെണ്ണാടും ഇത്രയായിട്ടും ഒരുക്കമല്ലാതാനും! ''തങ്ങളുടെ പുതിയപുതിയ ആടയാഭരണങ്ങൾ നാലാളെ കാണിക്കാൻ, അനുദിനം നശിച്ചുകൊണ്ടിരിക്കുന്ന യൗവനത്തുടിപ്പുകൾ കൈവിട്ടുപോകും മുൻപേ ഹോ!, നാവിൽ നിറച്ചുവച്ച നാനൂറു പരദൂഷണങ്ങൾ ഇനീയാരോട് പറയാൻ ?" എന്നിത്യാദി അനേകം വേവലാതികളും മനസ്സിൽ പേറി ഈ പെണ്ണാടുകൾ വീട്ടിൽക്കുത്തിയിരിക്കുമോ! ഇല്ല ഇല്ലേയില്ല ....മറുമരുന്നൊന്നേയുള്ളൂ ..സദാചാരഗുണ്ടാകൾ കള്ളന്മാരുടെഗുഹകളും കൈയ്യാളാട്ടെ ! അത്രതന്നെ ..samuelkoodal


  ReplyDelete