Translate

Monday, August 4, 2014

Pictures of the week, നോര്‍വിച്ചില്‍ തിരുന്നാളും,...... HTTP://4MALAYALEES.COM/INDEX.PHP?PAGE=NEWSDETAIL&ID=49801










ബിഷപ്പ്  അറയ്ക്കല്ശിവലിംഗത്തിനെ ദീപം കൊളുത്തി ആരാധിക്കുന്നു, വിശുദ്ധ അല്ഫോന്സാമ്മയുടെ തിരുന്നാളിന്!!
Comment by syromalabartruevoice.blogspot.com

7 comments:

  1. “കെസിബിസിയുടെ അല്മായ കമ്മീഷന് മൂന്നു മെത്രാന് അടങ്ങുന്ന സമിതിയാണ്. ഇവര് അല്മായരാണോ? അതുപോലെ സഭയുടെ വനിത കമ്മീഷന്, അ തും മൂന്നു മെത്രാന്മാര് അടങ്ങുന്ന സമിതിയാണ്. സഭയുടെ ഘടനാപരമായ ഈ സംവിധാനം വിരോധാഭാസവും അപഹാസ്യവുമാണ്. ഇതില് നിന്നു ഒട്ടും വ്യത്യസ്തമല്ല സിബിസിഐ യുടെ അല്മായകമ്മീഷന്. അതും മൂന്നു മെത്രാന്മാരുടെ സമിതി. ഇതിന്റെ ചെയര്മാന് കാഞ്ഞിരപള്ളി രൂപതാദ്ധ്യക്ഷനായ ബി. അറയ്ക്കനാണ്്.
    പ്രവാസികളായ മോനിക്കതോമസ് ദമ്പതികള് ഒരു ജീവി തകാലംമുഴുവന് ജര്മനിയില് ജോലിചെയ്തു സമ്പാദിച്ച സ്വത്തുക്കള് തന്ത്രപൂര്വം ഈ ബിഷപ്പിന്റെ രൂപത കൈവശ പ്പെടുത്തി. അത് തിരിച്ചു ചോദിക്കാന് ചെന്ന മോനിക്കയെന്ന സ്ത്രീയെ പോലിസിനെ വിന്യസിപ്പിച്ചു വിരട്ടി ഓടിപ്പിച്ചു. പ്രവാസിലോകം ഈ മെത്രാനെതിരാണ്.
    മാത്രമല്ല അവര് രോഷാകുലരാണ്.

    "ദീപിക " വെറും നിസാരവിലക്ക് ബിസിനസ് മഫിയകള്ക്ക് വിറ്റു. അതിനുശേഷം ജനങ്ങളുടെ പൈസകൊണ്ട് പൊന്നും വിലക്ക് അതു തിരിച്ചു വാങ്ങി. ഈ കച്ചവടത്തിലെ കോടികളുടെ ലാഭവിഹിതത്തെ സംബന്ധിച്ചുള്ള കഥകള് ഇന്നും കെട്ടട ങ്ങിയിട്ടില്ല. ജനങ്ങളുടെ പണംകൊണ്ട് ടാന്സാനിയായില് (ആഫ്രിക്ക) ആയിരകണക്കിന് ഏക്കറേജ്് വീസ്തീര്ണ്ണമുള്ള എസ്റ്റേറ്റുകള് വാങ്ങിക്കൂട്ടിയ കഥകള് ജനങ്ങളുടെ ഇടയില് പാട്ടാണ്. ഇത് നിഷേധിക്കുവാനോ സ്ഥിരികരിക്കുവാനോ ഈ െമത്രാന് ഇന്നുവരെ തയ്യാറായിട്ടില്ല.”
    Soul and Vision (May-June 2014 Issue)

    ReplyDelete
  2. ഈ പറയുന്ന കമ്മീഷനുകളിൽ വനിതയും അല്മായനും ചെയ്യേണ്ടതോ അവർക്കായി ചെയ്യേണ്ടതോ ഒന്നുമില്ലെങ്കിൽ പിന്നെ ഒന്നും ചെയ്യാനില്ലാത്ത മൂന്നു കുടവയറന്മാരെ ഇരുത്തിയാൽ എന്താ തരക്കേട്? ഇരുത്തൽവാദി, തിരുമ്മൽവാദി, തുരത്തൽവാദി (കടപ്പാട് - നമ്പാടൻ) എന്നീ മുക്കൂട്ടിനായി മൂന്നു വിദ്വാന്മാരെ ഉൾപ്പെടുത്തുന്നതാണ്. നമ്പാടൻ പറയുന്ന തിരുത്തൽവാദി അവരുടെയിടയിൽ വരരുത് എന്നേ അവർക്ക് നിർബന്ധമുള്ളൂ.

    ReplyDelete
  3. From facebook https://www.facebook.com/KCRMove
    Commented by Justin Pereira
    മറ്റൊരു മാര്‍പ്പാപ്പയും പറയാന്‍, നടപ്പിലാക്കാന്‍, ആഹ്വാനം ചെയ്യാന്‍ ധൈര്യം കാട്ടാത്ത പലതും പോപ്പ് ഫ്രാന്‍സിസിന്‍റെ ആഹ്വാനങ്ങളില്‍ പ്രതിധ്വനിക്കുന്നു. യഥാര്‍ത്ഥ വിശ്വാസികളായ നാം കത്തോലിക്കര്‍ അതൊക്കെ അറിഞ്ഞ് രോമാഞ്ചം കൊള്ളുന്നു. ഇപ്പോഴെങ്കിലും കത്തോലിക്കാസഭയെ നേര്‍വഴിയില്‍ നയിക്കാന്‍ ഒരു ഇടയനെ കിട്ടിയല്ലോ എന്നോര്‍ത്ത് ആശ്വസിക്കുന്നു. പക്ഷെ, ഒരു കാര്യവുമില്ല. പോപ്പ് ഫ്രാന്‍സിസല്ല, സാക്ഷാല്‍ കര്‍ത്താവ് സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറങ്ങിവന്നു പറഞ്ഞാലും, കേരളത്തിലെ കര്‍ദ്ദിനാള്‍ മുതലാളിമാരും, മെത്രാന്‍ മേലാളന്മാരും, ളോഹയിട്ട വൈദികദ്വാരപാലകരും, ഇക്കൂട്ടര്‍ക്ക് കുടപിടിക്കുന്ന ഹാലേലൂയ/സ്തോത്രം തൊഴിലാളികളും നേരെയാവാന്‍ പോകുന്നില്ല.

    ReplyDelete
  4. സഭയും സമുദായവും നന്നാകാത്തതിന് വൈദികശ്രേണിയിൽ മുഴുവൻ കുറ്റവും ചുമത്തുന്നതും തെറ്റാണ്. ഇന്നുള്ള ഭൂരിഭാഗം വിശ്വാസികളും അവരുടെ അടിമകളാണ്. ചൊവ്വേനേരെ ഒരു കാര്യത്തെപ്പറ്റിയും ചിന്തിക്കാൻ അവര്ക്ക് ധൈര്യമില്ല. ഇന്നലെ ഒരു സുഹൃത്തിന്റെ വീട്ടില് നിന്ന് കേട്ടതാണ്, lkg യിൽ പോകുന്ന കുഞ്ഞുങ്ങൾക്ക്‌ വരെ വേദപാഠം നിർബന്ധമാക്കിയെന്ന്. അത് വേണ്ടാ, അത്രയ്ക്ക് കുരുന്നിലേ അവരിലന്ധവിശ്വാസം കുത്തിവയ്ക്കണ്ടാ എന്ന് പറയാൻ ഒരു രക്ഷകർത്താവിനും നാവുയരുകയില്ല.
    ഓരോ അച്ചൻ ഇടവകയിൽ വരുമ്പോഴും വീടുകളെല്ലാം പുതുതായി വെഞ്ചരിക്കും. അതെന്തിനാണ്? പഴയ വികാരി പോയാലുടൻ വീടുകളിൽ പിശാചു കയറുമോ? എന്റെ വീട് പുതുതായി വെഞ്ചരിക്കേണ്ട ആവശ്യമില്ലെന്ന് പറയാൻ എത്ര പേര്ക്ക് ബോധമുണ്ടാകുന്നുണ്ട്‌? ആർക്കുമില്ല. എല്ലാം ഓരോ തരം ആചാരങ്ങൾ, അത്രതന്നെ. അച്ചന്മാർക്ക് ആവശ്യത്തിനു പണിയില്ലാഞ്ഞിട്ടാണെങ്കിൽ, അവർ ഞായറാഴ്ച്ചകളിൽ യുവജനത്തെക്കൂട്ടി ഓരോ വീടിന്റെയും തോടിന്റെയും ശുദ്ധീകരണം നടത്തട്ടെ. ഇല്ലാത്ത പിശാചിനെ ഓടിക്കുന്നതിലും എത്രയോ ആവശ്യമാണ്‌ ഓരോരുത്തരും അവരുടെ വീടും പരിസരവും വൃത്തിയായി ഇടുകയെന്നത്. വീടിനുള്ളിൽ കൂശാകൂശാ ചൊല്ലി വെള്ളം തളിച്ചെന്നുംകൊണ്ട് വീട് വൃത്തിയാകുമോ? മനുഷ്യന്റെ മനസ്സ് നന്നാകുമോ? ഇല്ല, അച്ഛനും കപ്യാർക്കും പോക്കെറ്റ്‌ മണി കിട്ടും. അതായിരിക്കണം അവരുടെ ലക്ഷ്യവും. വിശ്വാസികൾ ചിന്തിക്കാൻ തുടങ്ങാതെ പോപ്പിന്റെ നല്ല വാക്കുകൾ ഒരു ഗുണവും ചെയ്യില്ല. അത് മനസ്സിലാക്കിയ ആലഞ്ചേരി പറയുന്നു, നിങ്ങളുടെ ഉള്ളു എങ്ങനെയുമിരിക്കട്ടെ, പ്രതിച്ഛായ നന്നാക്കൂ എന്ന്. പ്രതിച്ഛായയിൽ മാത്രം ശ്രദ്ധിക്കുന്ന ഒരു ജനമാണ് കേരളത്തിലുള്ളത്, മതമേതായാലും.

    Tel. 9961544169 / 04822271922

    ReplyDelete
  5. ഞങ്ങളുടെ അയൽവക്കത്ത് പുതുയ വീട്ടിൽ താമസം തുടങ്ങിയിട്ട് ഏതാനും മാസങ്ങളേ ആയുള്ളൂ. അന്നേരം വെഞ്ചരിച്ചതാണ്. കഴിഞ്ഞ ആഴ്ചയിൽ വാർഡിലെ വെഞ്ചരിപ്പു സമയത്ത് അത് വീണ്ടും കൂശാകൂശാ ചൊല്ലി വെള്ളം തളിച്ചു. വീട്ടിലെ ഒരംഗം പുറത്തു ജോലിക്കാരിയായതിനാൽ അച്ചന്‌ ആയിരം കൂവായും കൊടുത്തു. ഈ അച്ചന്മാരും അവരുടെ അടിമകളും എന്ന് നന്നാകാനാണ്?

    ReplyDelete
  6. Commented by Alex Kaniamparambil, https://www.facebook.com/LAITYVIEWS

    രണ്ടായിരം വര്ഷങ്ങള്ക്കു മുമ്പ് റോമ സാമ്രാജ്യത്തില് ഒരു പ്രയോഗം ഉണ്ടായിരുന്നു: 'Civis romanus sum' അതായത്, "ഞാന് റോമന് പൌരനാണ്" എന്നു വച്ചാല്, ഞാന് റോമന് പൌരനാനെന്നും ആയതിനാല് ഞാന് നിയമത്തിനു അതീതനാണെന്നും. അതേ ധാര്ഷ്ട്യമാണ് ഇന്ന് കേരളത്തിലെ എല്ലാ മതവിഭാഗങ്ങളിലും പെട്ട പുരോഹിതവര്ഗത്തിന്. "ഞാന് പുരോഹിതനാണ്; എന്റെ വര്ഗത്തില് പെട്ടവരുടെ വോട്ട് എന്റെ കീശയിലാണ്" ഇത് കേള്ക്കുമ്പോള് നട്ടെല്ലില്ലാത്ത രാഷ്ട്രീയനേതാവിന്റെ അടിവസ്ത്രം മൂത്രം കൊണ്ട് നനയും. മലയാളികള് പരിഷ്കൃതരാണെന്ന് ഭാവിക്കുന്നു... കഷ്ടം.

    ReplyDelete
  7. Commented by John Thomas, USA
    മാര് തോമാകുരിശ് (ബിജെപി കുരിശു / താമരകുരിശു) നെ സംബന്ധിച്ചുള്ള വ്യാജകഥകള് വിശ്വാസികളുടെ ഇടയില് വിലപോകുന്നില്ല. കര്ത്താവിന്റെ കുരിശു കാണുന്നത് മാമോണ് അനുയായികള്ക്ക് അരോചകമാണ്. അതുകൊണ്ടാണ് ഉല്ഘാന വിളക്കുകളില് നിന്നും താമരകുരിശുമാറ്റി ഇപ്പോള് ശിവലിഗം പ്രതിഷ്ഠിക്കുന്നത്. ഈ sect ക്രൂശിതരൂപത്തെ അവഹേളിക്കുന്നത് കേട്ടാല് ഞെട്ടും.
    കുരിശില് കിടക്കുന്നത് ഒരു "ചത്ത ശവ' മാണെന്ന്' ഒരു പ്രമുഖ സീറോമലബാര് വൈദികന് അമേരിക്കയിലെ കത്തോലിക്കപള്ളിയില് പ്രസംഗമദ്ധേ്ര പറഞ്ഞ വക്കുകളാണ്. ഈ വൈദികന്റെ പേരു സഹിതം പല ബ്ലോഗുകളും ഈ റിപ്പോര്ട്ടു പ്രസീദ്ധീകരിച്ചു.
    േജാണ് തോമസ്, USA

    ReplyDelete