പ്രണയത്തിന്റെ പീഡാനുഭവങ്ങള്‍
ATTENTION!
എം. എച്ച്. അനുരാജ്
സഭാവസ്‌ത്രം ഉപേക്ഷിച്ച് സുറുമി എന്ന യുവതിയെ വിവാഹംകഴിക്കാന്‍ തീരുമാനിച്ച ജയിന്‍ വര്‍ഗീസിനു നേരിടേണ്ടിവന്ന പരീക്ഷണങ്ങള്‍. ഇറ്റാലിയന്‍ സന്യാസി സഭയുടെ കീഴിലുള്ള ആലുവ സെമിനാരിയിലെ വൈദികനും കോട്ടയം ചെമ്പ് സ്വദേശിയുമായ ജയിന്‍ വര്‍ഗീസ് സുവിശേഷ പ്രവര്‍ത്തനത്തിനിടെയാണ് എറണാകുളം വൈപ്പിന്‍ സ്വദേശിനിയായ സുറുമിയെ പരിചയപ്പെടുന്നത്.
സഭയുടെയും കുടുംബക്കാരുടേയും എതിര്‍പ്പുകള്‍ അവഗണിച്ച് കഴിഞ്ഞ മേയില്‍ ഇരുവരും വിവാഹിതരായി. പിന്നീട് ബംഗലൂരുവിലായിരുന്നു താമസം.
വിവാഹം രജിസ്‌റ്റര്‍ ചെയ്‌തതിന്റെ രേഖകള്‍ വാങ്ങുവാനാണ് ഇരുവരും പിന്നീട് കൊച്ചിയിലെത്തിയത്. ഇതിനിടെ മാതാപിതാക്കളെ കാണുവാന്‍ ജയിന്‍ കുടുംബവീട്ടിലേക്കുപോയി. ജയിന്‍ വര്‍ഗീസിനെ ബന്ധുക്കള്‍ പൈങ്കുളത്തുള്ള മാനസികരോഗാശുപത്രിയിലാക്കിയെന്ന വിവരമാണ് പിന്നീട് സുറുമി കേള്‍ക്കുന്നത്.
ഭര്‍ത്താവിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സുറുമി ആശുപത്രിക്കുമുമ്പില്‍ സത്യഗ്രഹമിരുന്നതോടെ വിഷയം മാധ്യമങ്ങള്‍ ഏറ്റെടുത്തു. തുടര്‍ന്ന് പോലീസ് ഇടപെട്ട് ജയിന്‍ വര്‍ഗീസിനെ മോചിപ്പിക്കുകയായിരുന്നു. ജയിന്‍ വര്‍ഗീസിന്റെയും സുറുമിയുടെയും പോരാട്ടവഴികളിലൂടെ...
സുറുമി എന്ന മേരി
എറണാകുളം വൈപ്പിന്‍ സ്വദേശിനിയാണ് സുറുമി. മുസ്ലിം കുടുംബത്തില്‍ ജനിച്ച സുറുമിയുടെ ബാല്യത്തില്‍ത്തന്നെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു. ഉമ്മയുടെ മാതാവിന്റെ സംരക്ഷണയിലായിരുന്നു പിന്നീടുള്ള ജീവിതം. വീട്ടിലെ ബുദ്ധിമുട്ടുകള്‍ കാരണം പഠനം അഞ്ചാംക്‌ളാസില്‍വച്ചു നിര്‍ത്തേണ്ടിവന്നു. കഠിനമായ ജീവിത പരീക്ഷണങ്ങള്‍ക്കൊപ്പം ശാരീരികമായ പ്രശ്‌നങ്ങളും സുറുമിയെ വേട്ടയാടി.
ചിലസമയത്ത് ശക്‌തമായ വേദനയുടെ അകമ്പടിയോടെ ചെവിയില്‍നിന്നും മൂക്കില്‍നിന്നും രക്‌തം വരുന്നതായിരുന്നു സുറുമിയെ അലട്ടിയിരുന്ന അസുഖം. വിവിധ ആശുപത്രികളില്‍ ചികിത്സതേടിയെങ്കിലും രോഗശമനമുണ്ടായില്ല.
ആയിടക്കാണ് ചിറ്റൂരുള്ള ക്രൈസ്‌തവ ധ്യാനകേന്ദ്രത്തില്‍ സുറുമി എത്തുന്നത്. അവിടുത്തെ പ്രാര്‍ത്ഥനയില്‍നിന്നും രോഗത്തിന് അല്‍പ്പം ആശ്വാസം ലഭിച്ചു. ദിവസങ്ങള്‍നീണ്ട ധ്യാനത്തിനുശേഷം മടങ്ങുമ്പോള്‍ സുറുമിക്ക് ഒരു ബൈബിളും സമ്മാനമായിക്കിട്ടി.
ദിവസവും രാവിലെ വായിക്കണം എന്ന ഉപദേശത്തോടെയാണ് ഒരു കന്യാസ്‌ത്രീ സുറുമിക്ക് ബൈബിള്‍ സമ്മാനിച്ചത്. എന്നാല്‍ ആ സമ്മാനം സുറുമിയെ കരയിപ്പിക്കുകയാണ് ചെയ്‌തത്. കാരണം ചോദിച്ച കന്യാസ്‌ത്രീക്കു മുമ്പില്‍ തനിക്ക് എഴുത്തും വായനയും അറിയില്ലെന്നകാര്യം സുറുമി വെളിപ്പെടുത്തി.
''മോളു വിഷമിക്കേണ്ട ബൈബിള്‍ കയ്യിലെടുത്തു മനസില്‍ തോന്നുന്ന വിഷമങ്ങളൊക്കെ ദൈവത്തോടു പറഞ്ഞാല്‍മതി'' എന്നു പറഞ്ഞ് കന്യാസ്‌ത്രീ സുറുമിയെ ആശ്വസിപ്പിച്ചു. ''അന്നുമുതല്‍ ദിവസവും ബൈബിള്‍ കയ്യിലെടുത്തിട്ട് എനിക്കു മനസില്‍ തോന്നുന്ന വിഷമങ്ങളൊക്കെ പറയും. ചിലപ്പോള്‍ കരയും.
അതായിരുന്നു എന്റെ പ്രാര്‍ത്ഥന''. പിന്നീട് പ്രാര്‍ത്ഥന സുറുമിയുടെ ജീവന്റെ ഭാഗമായിമാറി. പല പ്രാര്‍ത്ഥനാ സംഘങ്ങള്‍ക്കൊപ്പവും പ്രാര്‍ത്ഥിക്കാന്‍പോയിത്തുടങ്ങി. കേരളത്തിനു വെളിയില്‍ പല സ്‌ഥലങ്ങളിലും പോകുവാനും പ്രാര്‍ത്ഥിക്കുവാനും അവസരം കിട്ടി.
ജയിന്‍ വര്‍ഗീസ് എന്ന പുരോഹിതന്‍
ഒരിക്കല്‍ മിഷണറി പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഗുജറാത്തിലേക്കുള്ള യാത്രയിലാണ് ഫാദര്‍ ജയിന്‍ വര്‍ഗീസ് സുറുമിയെ കണ്ടുമുട്ടുന്നത്. ഇറ്റാലിയന്‍ സന്യാസി സഭയുടെ കീഴിലുള്ള ആലുവ സെമിനാരിയിലെ വൈദികനായിരുന്നു അദ്ദേഹം. കോട്ടയം ചെമ്പിലെ പ്രശസ്‌ത ക്രിസ്‌ത്യന്‍ കുടുംബത്തില്‍ ജനിച്ച അദ്ദേഹം ചെറുപ്രായത്തില്‍ത്തന്നെ സെമിനാരിയില്‍ എത്തിയ ആളായിരുന്നു.
സുറുമിയുടെ ജീവിതാവസ്‌ഥയറിഞ്ഞ് അനുകമ്പതോന്നിയ അദ്ദേഹം അസുഖം ചികിത്സിക്കുവാന്‍ വേണ്ട സഹായങ്ങള്‍ ചെയ്‌തുകൊടുത്തു. പിന്നീടു പല പ്രാര്‍ത്ഥനാ ചടങ്ങുകളിലും ഇരുവരും കണ്ടുമുട്ടി. സുറുമിയോടുള്ള ഫാദറിന്റെ അനുകമ്പ അതിനിടയ്‌ക്ക് എപ്പോഴോ പ്രണയമായിമാറി.
ജയിന്‍ പൗരോഹിത്യം ഉപേക്ഷിക്കാന്‍ പോകുകയാണെന്നറിഞ്ഞ സുറുമി അദ്ദേഹത്തെ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചു. ''നിന്നെ ശുശ്രൂഷിക്കാനാണ് ഞാന്‍ സഭാവസ്‌ത്രം ഉപേക്ഷിക്കുന്നത്. അതുകൊണ്ട് എന്റെ പൗരോഹിത്യം നഷ്‌ടപ്പെടുന്നില്ല.
Courtesy: Mangalam
- See more at: http://www.mangalam.com/mangalam-varika/219403#sthash.m9BiCkJt.dpufATTENTION!
No comments:
Post a Comment