കര്‍ത്താവിനെ വീണ്ടും കുരിശിലേറ്റും ;
ഇടുക്കി, താമരശ്ശേരി ബിഷപ്പുമാര്‍ക്കെതിരെ
പി.ടി തോമസ്
Story Dated: Wednesday, August 13, 2014 05:11
P.T.Thomas |
തിരുവനന്തപുരം: ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട് ഇടിത്തീയായി വീണാല്‍ അത് ഇടുക്കി, താമരശ്ശേരി ബിഷപ്പുമാരുടെ തലയിലാകും പതിക്കുകയെന്ന് ഇടുക്കി മുന്‍ എം.പി പി.ടി തോമസ്. കര്‍ത്താവ് വീണ്ടും വന്നാല്‍ ഇവര്‍ കര്‍ത്താവിനെ കുരിശില്‍ തറയ്‌ക്കുമെന്നും പി.ടി തോമസ് പറഞ്ഞു. തിരുവനന്തപുരത്ത് യുവജനബോര്‍ഡിന്റെ സെമിനാറില്‍ സംസാരിക്കവേയാണ് ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി പി.ടി തോമസ് ബിഷപ്പുമാര്‍ക്കെതിരെ ആഞ്ഞടിച്ചത്.
ഇടുക്കി,താമരശ്ശേരി ബിഷപ്പുമാര്‍ മാത്രമാണ് ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നത്. പശ്‌ചിമ മേഖലയിലുള്ള മറ്റൊരു ജനവിഭാഗത്തിനും ഇതില്‍ എതിര്‍പ്പില്ല. റിപ്പോര്‍ട്ട് ജനവാസ കേന്ദ്രങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ഇവര്‍ പ്രചരിപ്പിക്കുകയാണെന്നും തോമസ് കുറ്റപ്പെടുത്തി. ഗാഡ്‌വില്‍ വിഷയത്തില്‍ ബിഷപ്പുമാര്‍ തന്റെ ശവഘോഷയാത്ര നടത്തിയെന്നും പി.ടി തോമസ് പറഞ്ഞു.
ഭരണകൂടത്തിന് ചങ്കുറപ്പില്ല എന്നതാണ് നാട് നേരിടുന്ന പ്രധാന പ്രശ്‌നമെന്ന് ചൂണ്ടിക്കാട്ടിയ തോമസ് വിഷയത്തില്‍ സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ചു. റിപ്പോര്‍ട്ടില്‍ ആശങ്കയില്ലെന്ന് പറയാനുള്ള ചങ്കുറപ്പ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിപോലും കാണിച്ചില്ലെന്നും പി.ടി തോമസ് കുറ്റപ്പെടുത്തി.
No comments:
Post a Comment