Translate

Sunday, August 24, 2014

മദ്യനിരോധനം പുതിയവിവാദങ്ങള്‍ക്കു വഴി തുറക്കുന്നു!

ദിവ്യബലിയില്‍  തിരുവോസ്‌തി (അപ്പം) ക്രിസ്‌തുവിന്റെ മാംസമായി മാറുന്നു. വീഞ്ഞ്‌ കര്‍ത്താവിന്റെ രക്തമായി മാറുന്നു. അവസാനഅത്താഴത്തിന്റെ പൊരുള്‍ ക്രിസ്‌തുവിന്റെ മാസവും രക്തവും പങ്കുവെയ്‌ക്കുക

യെന്നതാണ്‌. പക്ഷെ ജനങ്ങള്‍ക്കു പങ്കുവയ്‌ക്കാതെ പുരോഹിതന്‍ രക്തം(വീഞ്ഞ്‌) മുഴുവന്‍ വലിച്ചു കുടിക്കുന്നു. മാംസം(അപ്പം) മാത്രം ജനങ്ങള്‍ക്കു നല്‍കുകയും ചെയ്യുന്നു. 

ഈ പൂജാവിധിയോടുള്ള ക്രമരാഹിത്യം മറ്റു ജനങ്ങളും ശ്രദ്ധിച്ചുതുടങ്ങി. ഇങ്ങനെയുള്ള വിമര്‍ശനങ്ങള്‍ മതനിന്ദയാണെന്നു പറഞ്ഞു തള്ളികളയുന്നതിനുപകരം എന്തുകൊണ്ട്‌ ക്രിസ്‌തുവിന്റെ രക്തം ജനങ്ങള്‍ക്കു പങ്കു വെക്കുന്നില്ലയെന്നതിന്‌  ദൈവശാസത്രജ്ഞന്മാര്‍


വിശദീകരണം നല്‍കുകയാണ്‌ വേണ്ടത്‌.

....................

വൈൻ വിശ്വാസത്തിന്റെ ഭാഗമെന്ന് ലത്തീൻ സഭ 
Posted on: Saturday, 23 August 2014 


കൊച്ചി: മദ്യം നിരോധിക്കുകയാണെങ്കില്‍ പള്ളികളിൽ വൈനും നിരോധിക്കണമെന്ന എസ്.എൻ.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്കെതിരെ ലത്തീൻ കത്തോലിക്കാ സഭ രംഗത്ത്. വീഞ്ഞ് വിശ്വാസത്തിന്റെ ഭാഗമാണ്. ലോകവസാനം വരെ പള്ളികളിൽ വിശുദ്ധ കുർബാനയ്ക്ക് അത് ഉപയോഗിക്കുമെന്നും ആർച്ച് ബിഷപ്പ് ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ പറഞ്ഞു. എതിർപ്പുകളെ കാര്യമാക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പള്ളികളില്‍ വൈന്‍ ഉപയോഗിക്കുന്നത് മദ്യപാനത്തിനു വേണ്ടിയല്ലെന്നും വിശുദ്ധമായ കർമങ്ങൾക്ക് വേണ്ടിയാണെന്ന് സിറോമലബാര്‍ സഭാ വക്താവ് ഫാ:പോള്‍ തേലക്കാട്ട് നേരത്തെ പറഞ്ഞിരുന്നു. 

Courtesy :kerala Kaumudi
http://news.keralakaumudi.com/news.php?nid=ce5fdb27c882000dc57a98e6fbbb4d26

4 comments:

  1. Zach NedunkanalAugust 24, 2014 at 11:11 AM
    ഏതായാലും അച്ചന്മാർക്ക് മാത്രം കുടിക്കാവുന്ന പാനീയമൊന്നും കുര്ബാനക്ക് കൊള്ളില്ല. എല്ലാവര്ക്കും പങ്കുപറ്റാവുന്ന, നാട്ടിൽ കിട്ടുന്ന എന്തെങ്കിലുമാകട്ടെ. കരിങ്ങാലി വെള്ളമാണെങ്കിൽ പിള്ളേർക്കും കുടിക്കാം. റോമൻ, കൽദായ, സിറിയൻ പാനീയങ്ങളൊന്നും ഒരു ഇന്ത്യൻ റീത്തിൽ നമുക്ക് വേണ്ടാ. ഒരു പൊതു ഇന്ത്യൻ ആരാധനക്രമം ഉണ്ടാക്കിയാൽ ഇന്നത്തെ റീത്തുവഴക്കുകൾക്ക് അന്ത്യം കുറിക്കാം.
    സാമ്രാജ്യം വികസിപ്പിക്കുക എന്ന മെത്രാൻ ഹോബിയും അവസാനിക്കട്ടെ.

    മെത്രാന്മാർ ഇനിയെങ്കിലും ക്രിയാത്മകമായി ചിന്തിന്ക്കാൻ തുടങ്ങട്ടെ. പക്ഷേ, അതുണ്ടാകണമെങ്കിൽ അവർ ദാരിദ്ര്യത്തിന്റെ അരൂപിയുള്ളവരാകണം. ഇനി പറയുന്നത് ശ്രദ്ധിക്കുക. "ദാരിദ്രനാകാത്തവൻ ചിന്തകനാവില്ല. ഭോഗികൾക്ക് ചിന്തയില്ല. അവർ ജീവിതത്തിന്റെ ഭോഗത്തിൽ ചിന്ത മറന്നവരാണ്. വിശപ്പാണ് ചിന്തയുടെ ഉറവിടം. വെറുതെയല്ല യേശു പറഞ്ഞത്, ദരിദ്രരേ, നിങ്ങൾ ഭാഗ്യവാന്മാർ എന്ന്." ഇത് സക്കറിയാസ് പറയുന്നതല്ല, ഫാ. പോൾ തേലെക്കാട്ട് വേദശബ്ദം എന്ന കോളത്തിൽ ഒരിക്കൽ കുറിച്ചിരുന്നതാണ്. (മലയാളം വാരിക, 27 നവ. 2009)

    ReplyDelete
  2. യേശുവിന്റെ മാംസം(അപ്പം) മാത്രമല്ല അദ്ദേഹത്തിന്റെ രക്തവും(വീഞ്ഞ്‌)കൂടി പങ്കിടുവാനാണ്‌ യേശു ആഹ്വാനം ചെയ്‌തത്‌. എന്നാലല്ലെ ദിവ്യബലി പൂര്‍ണമാകുകയുള്ളൂ? അതിനു പകരം പുരോഹിതര്‍ തന്നെ രക്തം പങ്കുവയ്‌ക്കാതെ സ്വായത്തമാക്കുന്നു.
    ഇന്നത്തെ അന്തരീക്ഷത്തില്‍ യേശു നമമുടെ മദ്ധ്യത്തില്‍ വരുകയാണെങ്കില്‍ അത്‌ തെറ്റാണെന്നു പറയുമെന്നതില്‍ സംശയമില്ല. സഭാസമാജ്ര്യ വികസനത്തിന്റെ പേരില്‍ പ്രവാസി അല്‍മായരുടെ രക്തം ഊറ്റികുടിക്കുന്ന സമ്പ്രദായത്തോടും അദ്ദേേഹം യോജിക്കുകയില്ല.

    ReplyDelete
    Replies
    1. പള്ളികളില്‍ വൈന്‍ ഉപയോഗിക്കുന്നത് മദ്യപാനത്തിനു വേണ്ടിയല്ലെന്നും വിശുദ്ധമായ കർമങ്ങൾക്ക് വേണ്ടിയാണെന്നും തേലെക്കാട്ട്. പണ്ട് പൂജാരിമാർ പെണ്‍കുട്ടികളെ ഭോഗിക്കുന്നത് ഒരു മതം ദൈവാരാധനയുടെ ഭാഗമാക്കിയിരുന്നു. മതമെന്നാൽ, എന്തും ന്യായീകരിക്കാൻ സൂത്രമാണ്.

      Delete
  3. വെറുതേ പൊള്ള തത്ത്വം എഴുതി സമയം കളയാതെ സംഗതികളെ നേരെചൊവ്വേ കാണാനും അതനുസരിച്ച് ജീവിതവും ദൈവാരാധനയും ക്രമീകരിക്കാനുമാണ്‌ നമ്മൾ ശ്രമിക്കേണ്ടത്. ഇന്ന് കത്തോലിക്കാ സഭയിലെ പുരോഹിതരിൽ പോലും 90% വും കുർബാന ഒരു ബലിയാണെന്നോ അതിൽ ഉപയോഗിക്കുന്ന അപ്പത്തിനും വീഞ്ഞിനും പ്രതീകങ്ങൾ അല്ലെങ്കിൽ ചിഹ്നങ്ങൾ എന്നതിൽ കവിഞ്ഞ അർഥമുണ്ടെന്നോ വിശ്വസിക്കുന്നവരല്ല. പിന്നെയെന്തുകൊണ്ട് അവരത് ഉറക്കെപ്പറയുന്നില്ല? എന്തിനാണ് മനുഷ്യരെ ഇങ്ങനെ നൂറ്റാണ്ടുകളായി കബളിപ്പിക്കുന്നത്? അപ്പവും വീഞ്ഞും പ്രതീകങ്ങളാണെങ്കിൽ, ഓരോ നാട്ടിലുംഎളുപ്പത്തിൽ ലഭ്യമായ എന്തും അവയുടെ സ്ഥാനത്ത് ഉപയോഗിക്കാം. ഉള്ളവർ ഉള്ളതുപോലെ പങ്കിടുക എന്നതാണ് യേശു പഠിപ്പിക്കാനുദ്ദേശിച്ചത്. അവിടെ ജീവബലിയും ചോരയുമൊക്കെ സങ്കൽപ്പിച്ച് രംഗം വികാരഭരിതമാക്കുന്നതിൽ ഒരർഥവുമില്ല. എത്ര സഹസ്രാബ്ദങ്ങൾ കഴിഞ്ഞാണെങ്കിലും, സത്യം തിരിച്ചറിയുമ്പോൾ അത് അംഗീകരിക്കുക എന്നതാണ് മനുഷ്യത്വത്തിന് ഇണങ്ങുന്നത്. അങ്ങനെയൊന്ന് അസ്സാദ്ധ്യമാക്കുന്ന ഇന്നത്തെ സഭയിലെ ചുറ്റുപാട് തന്നെ മാറണം. പോളിന്റെ നാൾമുതൽ പറഞ്ഞുകൊണ്ടിരുന്ന നുണ ഇനിയും തുടരട്ടെ എന്ന് കരുതുന്ന പൌരോഹിത്യം ഒരു ശാപം തന്നെയാണ്. ഇനിയിപ്പോൾ സത്യം പറഞ്ഞാൽ ദൈവജനം തങ്ങളെ കുരുതികഴിക്കും എന്ന ഭയമാണ് ഇന്ന് വൈദികരെ തങ്ങളുടെ കാപട്യത്തിൽ തുടരാൻ പ്രേരിപ്പിക്കുന്നത്. സാധാരണ ജനത്തെക്കാൾ ഭീരുത്വം നിറഞ്ഞവരാണ് ഇവർ എന്നതാണ് യാഥാർഥ്യം.

    ReplyDelete