‘ഈ പത്ര’ങ്ങളില്‍ മുഴുവന്‍ കേരളത്തിലെ
വെള്ളപ്പൊക്ക കെടുതികളുടെ വാര്‍ത്തകള്‍. ആലപ്പുഴ AC റോഡില്‍
വല വീശുന്ന ചിത്രവും, വിദേശി മെയിന്‍ റോഡില്‍ നീന്തി കളിക്കുന്ന ചിത്രവും എല്ലാം
കണ്ടു. നാലഞ്ചു വര്‍ഷമായിക്കാണും ഇതുപോലൊരു വെള്ളപ്പൊക്കക്കാലത്ത് ആലപ്പുഴയില്‍
നിന്നും ചങ്ങനാശ്ശെരിക്ക് ഞാന്‍ വരികയായിരുന്നു. വഴിയോരത്തെ വീടുകളുടെ തറ മുഴുവന്‍
വെള്ളത്തില്‍. പാകം ചെയ്യാന്‍ പോലും അവിടെ സാധിക്കില്ല എന്ന് വ്യക്തം. എന്നെ
ചിന്തിപ്പിച്ചത് അതല്ല. അപ്പനപ്പൂപ്പന്മാരടക്കം എല്ലാരും വെള്ളത്തിലിറങ്ങി
വെള്ളപ്പൊക്കം ആസ്വദിക്കുന്ന കാഴ്ചയായിരുന്നു എങ്ങും. വീട്ടില്‍ എന്തൊക്കെ
സംഭവിക്കുന്നു എന്നതിനെപ്പറ്റി ഒരു ചിന്തയുമില്ല. ഈ കഥ ഓര്‍മ്മിക്കാന്‍ കാരണം
നമ്മുടെ വല്യ മെത്രാന്‍റെ ഒരു കൂറ്റന്‍ ഇടയലേഖനം ഫെയിസ് ബുക്കില്‍ ഹിറ്റായത്
കണ്ടപ്പോഴാണ്. അദ്ദേഹം ശുദ്ധഗതികൊണ്ടായിരിക്കണം, വൈദികര്‍ കൂടുതല്‍ ആകര്ഷമാകത്തക്ക
രീതിയില്‍ മാറണം എന്ന് പറഞ്ഞത്. അത്മായര്‍ എവിടെയും കലാപക്കൊടി ഉയര്‍ത്തുമ്പോള്‍
അദ്ദേഹം അതും ആഘോഷിക്കുന്നുവെന്നു തോന്നുന്നു. എന്‍റെ പോന്നു മെത്രാനെ, അച്ചന്മാര്‍
അങ്ങിനെയായിപ്പോയതാണ്, അല്ലാതെ സ്വയം ആഗ്രഹിച്ചിട്ടല്ല. യേശു പോലും പുരോഹിതരെക്കുറിച്ചു
പറഞ്ഞിട്ടുണ്ടെങ്കില്‍ അത് മോശമായിട്ടയിരുന്നല്ലോ. കാതലായ തമാശ അതല്ല. ആപ്പിള്‍
പഴം മെച്ചമാക്കാന്‍ പഴത്തിനു പെയിന്ടടിക്കുന്നവരെ കണ്ടിട്ടുണ്ടോ? പഴം
മെച്ചമാകണമെങ്കില്‍ മരമല്ലേ നന്നാവേണ്ടത്? മെത്രാന്മാര്‍ നന്നാവുന്നതിനെപ്പറ്റി
ഒരക്ഷരം അങ്ങേര് പറയാറില്ല. അത് പറഞ്ഞിട്ടും കാര്യമില്ലെന്ന് പഠിച്ചിട്ട് എത്രയോ
കാലമായി. ഒരു മെത്രാനെ കൊണ്ട് ഓഡി കാര്‍ വിപ്പിക്കാന്‍ എന്ത് മാത്രം വിയര്‍ക്കേണ്ടി
വന്നു.
വല്യ മെത്രാന്‍റെ ലേഖനം തുടരുന്നു, യുവാക്കള്‍
സെക്സിനെപ്പറ്റി കൂടുതല്‍ ചിന്തിക്കുന്നതിനെപ്പറ്റി അദ്ദേഹം ആകുലപ്പെടുന്നു.
പണ്ടൊരു സന്യാസിയുടെ അടുത്ത് ഒരാള്‍ ധ്യാനിക്കാന്‍ പഠിക്കാന്‍ പോയി. സന്യാസി
പറഞ്ഞു, സംഗതി എളുപ്പമാണ്, ഒരു വ്യവസ്ഥയെ ഉള്ളൂ, ഹിമാലയന്‍ കരടികളെപ്പറ്റി ഓര്‍ക്കാതിരുന്നാല്‍
മതി. ഇപ്പറഞ്ഞപോലെയായി അങ്ങേരുടെ ആഹ്വാനം. സത്യക്രിസ്ത്യാനിക്ക് മൂത്ര തടസ്സം
ഉണ്ടാക്കാനേ ഈ ആഹ്വാനം സഹായിക്കൂവെന്ന് എനിക്ക് തോന്നുന്നു. റോമില്‍ ഒരു മായാ
എപ്പാര്‍ക്കി സൃഷ്ടിച്ചയാളാണ് നമ്മുടെ വല്യ മെത്രാന്‍. ഈ എപ്പാര്‍ക്കി യൂറോപ്പില്‍
നിന്ന് നോക്കിയാല്‍ ഒരു വലിയ സെമ്മിനാരി കെട്ടിടം പോലെ തോന്നും. അമേരിക്കയില്‍ നിന്ന്
നോക്കിയാല്‍ ഒരൊറ്റമുറി കെട്ടിടം പോലെ കാണാമെങ്കിലും ഇന്ത്യയില്‍ നിന്ന്
നോക്കിയാല്‍ ഒന്നും കാണില്ല. ഭയങ്കരം! അങ്ങേര് പറഞ്ഞതില്‍ ഒരു കാര്യം സത്യമാണ്.
സോഷ്യല്‍ മീഡിയാകളില്‍ സഭ കടിച്ചു കുടയപ്പെടുന്നു. പൊതു വേദികളില്‍ സഭ തൊലി
ഉരിയപ്പെടുന്നുവെന്നതും സത്യം. വിവരമുള്ള എല്ലാ സാമൂഹ്യ പ്രവര്‍ത്തകരും സഭയെ
ബഹുമാനത്തോടെയല്ല കാണുന്നതെന്നും സ്പഷ്ടം. അതിനാരെ പഴിക്കണം? ‘കത്തോലിക്കന്‍റെ ജീവിത മാതൃക കണ്ടു മറ്റുള്ളവരെ ക്രിസ്തുവിലേക്കും
ക്രിസ്ത്യാനികളെ വൈദികവൃത്തിയിലേക്കും ആകർഷിക്കാൻ കഴിഞ്ഞേക്കും.’ ഈ തെറ്റായ
വാചകം പ്രത്യക്ഷപ്പെട്ടത് ഫെയിസ് ബുക്കിലാണ്. ലത്തിന്‍കാരെ ആട്ടിയോടിക്കാന്‍ പ്രതിജ്ഞാബദ്ധരായി
സിറോ മെത്രാന്മാര്‍ അശ്വമേധം നടത്തുമ്പോള്‍ വിശ്വാസികള്‍ക്ക് ഈ നാറിയ യുദ്ധത്തില്‍
ഒരു താല്‍പ്പര്യവുമില്ല. ഒന്നും രണ്ടും അല്മായരല്ല വടക്കേ ഇന്ത്യയില്‍ നിന്ന് പരാതിയില്‍
ഒപ്പിട്ടു റോമിന് സഹായം അഭ്യര്‍ത്തിച്ച് എഴുതിയത്. ആദ്യം, സ്വയം നന്നാകാന്‍ നോക്ക്,
അത് കഴിഞ്ഞ് മതി ബാക്കി.
മന്ത്രി ബാബു പറഞ്ഞത് കേട്ടല്ലോ? ബാറുകള്‍ നിര്‍ത്തണം
എന്ന് പറയുന്നവര്‍ക്ക് ഇവരുടെ പണം വേണ്ടെന്നു വെയ്ക്കാമോ, ബാറുകള്‍ നടത്തുന്നവര്‍ക്ക്
നിരോധനം ഏര്‍പ്പെടുത്താമോ എന്നൊക്കെയാണ് അങ്ങേര് ചോദിച്ചത്. പണം വേണം, ഏതു
വിധേനയും അത് കൈക്കലാക്കണം. പക്ഷെ, തരുന്നവരെ വേണ്ട. ഇതെന്തു ന്യായം? കൊല്ലം മെത്രാനാണെങ്കില്‍
എല്ലാത്തിനേയും കേസ് കൊടുത്ത് പാഠം പഠിപ്പിക്കാമെന്നാണ് കരുതുന്നതെന്ന്
തോന്നുന്നു. പത്ര ലേഖകരെ വിളിച്ചു വരുത്തി അവരോട് അങ്ങിനെയും പറഞ്ഞെന്ന് ഫെയിസ്
ബുക്കില്‍ വായിച്ചു. പണ്ട് ഒരു ചാരിയെ കൊണ്ടുവന്ന് ഫാ. ബനഡിക്ടിന്‍റെ കഴുത്തിലെ
കുരുക്ക് അഴിച്ച കഴിവിലായിരിക്കും അദ്ദേഹം ഊറ്റം കൊള്ളുന്നതെന്ന് എനിക്ക്
തോന്നുന്നു. സഭയെ മിനുക്കാന്‍ അത്മായാ വക്കീലന്മാരുടെ കൂട്ടായ്മ
ഉണ്ടായിക്കൊണ്ടിരിക്കുന്നുവെന്ന് അങ്ങേര് അറിഞ്ഞില്ലെന്നു തോന്നുന്നു. സിംഹവും
മുയലും കൂടി ഓടിയാല്‍ മുയലേ ജയിക്കൂ, കാരണം മുയല്‍ ഓടുന്നത് ജീവന് വേണ്ടിയാണല്ലോ.
അടുത്തിടെ ഒരു തമാശ കേട്ടു, ‘ഇന്ദുലേഖ’ യെന്നു ബ്രാന്‍ഡ് നെയിം പോക്കറ്റില്‍
ആലേഖനം ചെയ്ത ഷര്‍ട്ടുമായി ചെന്ന ഒരാള്‍ക്ക് സര്‍ട്ടിഫിക്കറ്റ് എളുപ്പത്തില്‍
കിട്ടിയെന്ന്. പേടിക്കണം സാറന്മാരെ പേടിക്കണം, ഇന്ദു ലേഖ കക്കാ വെള്ളം ഊന്നാനല്ല സന്നത്തെടുത്തത്.
ഇപ്പന്‍ പ്രോഫസ്സര്‍ പണ്ട് ഒറ്റക്കായിരുന്നെങ്കില്‍ ഇന്ന് അനേകര്‍ കൂടെയുണ്ട്. മെത്രാന്മാര്‍
വെറുതെയിരുന്നാലും ഇപ്പന്‍ പിനാലെ കാണും. സഭ ദൈവവിളി ഞായര്‍ ആഘോഷിക്കുമ്പോള്‍
ഇപ്പന്‍ വെല്ലുവിളി ഞായറാഴ്ച ആഘോഷിക്കും, അതേയുള്ളൂ വ്യത്യാസം.
‘ദൈവത്തോടു ചേര്‍ന്നുനിന്നാല്‍, പ്രത്യാശ നമ്മെ നിരാശരാക്കുകയില്ല,’
(റോമ. 5) എന്ന
ആപ്തവാക്യവുമായാണ് മാര്‍പ്പാപ്പാ മദര്‍ തെരെസ്സായുടെ നാട്ടിലേക്ക് പോവുന്നതെങ്കില്‍,
ഇന്ത്യയിലേക്ക് വരുമ്പോള്‍ ആപ്തവാക്യം, ‘മിണ്ടാതിരുന്നാല്‍ അന്തസ്സായി മടങ്ങാം’ എന്നതായിരിക്കാം.
പരിവര്‍ത്തനമല്ല പ്രചോദനാത്മകമായ ജീവിതമാണ് വേണ്ടതെന്ന് മാര്‍പ്പാപ്പാ പറയുന്നു.
മുഖശ്ചായ മിനുക്കിയാല്‍ മതിയെന്ന് വല്യ മെത്രാനും പറയുന്നു. രണ്ടും ഒന്ന്
തന്നെയാണ് അല്ലെ? വിടില്ല സാറന്മാരെ, അത്മായനെ ഉപ്പിലിട്ട് കുപ്പിയിലടക്കാമെന്നാണ്
ഇപ്പോഴും എല്ലാവരും കരുതുന്നതെങ്കില്‍ അനുദിനം കാല്‍ക്കീഴില്‍ നിന്ന് ചോര്‍ന്നുകൊണ്ടിരിക്കുന്ന
പൂഴി നിങ്ങള്‍ കാണുന്നില്ലെന്ന് അര്‍ത്ഥം.
യുവാള്ക്കിടയില് ദൈവവിളി കുറയുന്നു; കാരണം സോഷ്യല് മീഡിയ- കര്ദ്ദിനാള് ആലഞ്ചേരി
ReplyDeleteതിരുമേനിക്കു തെറ്റുപറ്റി; തിരുമേനി കണ്ണടച്ചു ഇരുട്ടു സൃഷ്ടിക്കുന്നു.
രക്ഷിതാക്കള് മക്കളെ കശാപ്പുശാലകളായ കോണ്വന്റുകളിലേക്ക് പറഞ്ഞുവിടുവാന് ഭയപ്പെടുന്നുവെന്നുള്ളതാണ് സത്യം.
ഒരമ്മയുടെ വിലാപം!
സഭയ്ക്ക് നല്കിയ ഈ മണവാട്ടിയുടെ (സി. അഭയയുടെ) ഘാതകരെ കണ്ടുപിടിക്കാൻ നാളിതുവരെയായി ഒരു പുരോഹിതനും തെരുവുകളിൽ ഇറങ്ങുന്നതായി കണ്ടില്ല. അഭയായുടെ അമ്മ ലീലാമ്മ പറയുകയുണ്ടായി, "ഒരിക്കൽ അയൽവക്കകാരുമൊത്ത് അഭയായെപ്പറ്റിയുള്ള ഒരു സിനിമാ കാണുവാൻ ഞാൻ പോയി. അതിലും ഒരു കൊച്ചിനെ കാലേൽ പിടിച്ച് കിണറ്റിലിടുന്ന രംഗമാണ് കാണുന്നത്. കിണറ്റിനുള്ളിൽ തള്ളുമ്പോൾ എന്റെ ചങ്ക് പൊട്ടി തകർന്നിരുന്നു. അറിയാതെയെന്നും എന്റെ സ്വപ്നാടനലോകത്തിൽ മോളെയോർത്ത് കണ്ണുനീർ പൊഴിക്കാത്ത ദിനരാത്രങ്ങളില്ല"
( ref:അഭയ കൊലക്കേസും കൈവെടിയുന്ന നീതിയും. ജോസഫ് പടന്നമാക്കേല്)
ഈ വൈകിയവേളയിലെങ്കിലും യാഥാര്ത്ഥ്യം തിരിച്ചറിയുവാനുള്ള അരുപി തിരുമേനിക്കു നല്കണമെന്ന പ്രാര്ത്ഥനയോടെ ചുരുക്കുന്നു.
Soul and Vision
ReplyDelete
രണ്ടുമൂന്നുപേർ ചേർന്ന് സത്യജ്വാലയെപ്പറ്റി ചര്ച്ച നടത്തുകയായിരുന്നു. (പുതിയ പതിപ്പ് വന്നോ എന്ന് ചോദിച്ച് എന്റെയടുത്ത് വരുന്നവർ കൂടിക്കൊണ്ടിരിക്കുന്നു.) ഒരാള്: എന്തിനാണ് ഈ അച്ചന്മാരെ തിരഞ്ഞുപിടിച്ച് വിമർശിക്കുന്നത്.
ReplyDeleteരണ്ടാമൻ: അതല്ലാതെ വേറെന്താണ് യേശു ചെയ്തത്? ജനത്തെ ഞെരുക്കിയിരുന്ന രാഷ്ട്രീയക്കാരെയും റോമാക്കാരെയുമൊന്നും അങ്ങേര് വിമർശിച്ചില്ലല്ലോ. എന്നാൽ സ്വന്തം മതത്തിലെ പുരോഹിതരെ വെറുതെ വിട്ടോ? കാരണമുണ്ട്. ആദ്യം പറഞ്ഞവർ ഇന്നല്ലെങ്കിൽ നാളെ മാറും. വേറെ ആരെങ്കിലും വരും. അങ്ങനെയല്ല പുരോഹിതർ. അവർക്ക് മാറ്റമില്ല. മനുഷ്യരെ അവർ പിടിച്ചാൽ അതൊരു നീരാളിപ്പിടുത്തമാണ്. വിടില്ല പിന്നെ. കൊണ്ടേ പോകൂ. കണ്ടില്ലേ, ബൈബിളിൽ ഇന്നത്തെ പൌരോഹിത്യത്തിന് യാതൊരു അടിസ്ഥാനവുമില്ല. എന്നിട്ടും 20 നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും അവർ സഭയുടെ മേലുള്ള പിടി വിട്ടോ? ഇടവകവികാരിയുടെ മടയപ്രസംഗമോ വേണ്ടാത്ത മരാമത്ത് പണികളോ എതിർക്കാൻ ധൈര്യം എത്ര ഇടവകക്കാർക്കുണ്ട്? പിടി വിടില്ലവർ. കൂടുതൽ വെട്ടിപ്പിടിച്ചുകൊണ്ടിരിക്കുന്നു. കണ്ടില്ലേ, വടക്ക് ഭരണികുളങ്ങരയുടെ പുതിയ രൂപതയുടെ വിസ്തീർണം - ഡൽഹി, up, ഹരിയാന, ജമ്മു കാഷ്മിർ, എല്ലാം ഒറ്റയടിക്ക് പുള്ളിയുടെ കാൽക്കീഴിൽ. അതും ഡൽഹി മാത്രമുള്ള വേറൊരു മെത്രാന്റെ മൂക്കിനു കീഴെ!
This comment has been removed by the author.
ReplyDelete"ലോകമേ ഗീതപാടു" എന്ന എന്റെ വനരോദനത്തിനു ഒരു മാറ്റൊലി! ഇന്ന് ഏഷ്യാനെറ്റിലെ മുന്ഷിയില്‍ ഇതായിരുന്നു വിഷയം ! highschool ലവലില്‍ ഇതു(ഗീത) ഒരു വിഷയമാകുംപോലും ! എങ്കില്‍ നാം രക്ഷപെട്ടു ..കാരണം ജനമനസുകള്‍ 'ആത്മീയത' എന്തെന്ന് സ്വയം ചെറുപ്രായത്തിലെ അറിയും !പിന്നെയാ ജീവിതത്തില്‍ കത്തനാര്‍ ഔട്ട് !! കത്തനാരുടെ പോട്ടത്തരങ്ങളെ വിട !!! "ഹൃദയം ദേവാലയം" എന്ന പുതിയ ഭാരതീയ സഭയുണരും ,അതിനിയും പടരും ഉലകാകെ .... അല്‍മായശബ്ദത്തിനു മുഴക്കം കൂടും ,വായനക്കാര്‍ ഭൂഗോളമാകെ ...ഹാ ഹാ ഹല്ലെലുയ്യാ
ReplyDelete