Translate

Tuesday, August 19, 2014



കുര്‍ബാന അര്‍പ്പിക്കാന്‍ ട്രെയിന്‍ യാത്രികനായി മാര്‍പാപ്പ

mangalam malayalam online newspaperസോള്‍: ഡായേജിയോണിലേക്കുള്ള ട്രെയിനിലെ വി.ഐ.പിയെ കണ്ട്‌ സഹയാത്രികര്‍ ഞെട്ടി. ഫ്രാന്‍സിസ്‌ മാര്‍പാപ്പയാണു പാപ്പാമൊബൈലും ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ ഒരുക്കിയ ഹെലികോപ്‌റ്ററും ഉപേക്ഷിച്ചു ട്രെയിന്‍ യാത്ര സ്വീകരിച്ചത്‌.
ഡായേജിയോണ്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ കുര്‍ബാന അര്‍പ്പിക്കാനാണു അദ്ദേഹം ട്രെയിനില്‍ യാത്രചെയ്‌തത്‌. ട്രെയിനിലെ നാലാമത്തെ ബോഗിയാണ്‌ അദ്ദേഹം തെരഞ്ഞെടുത്തത്‌. ട്രെയിനില്‍ 500 യാത്രക്കാര്‍ ഉണ്ടായിരുന്നു. ദക്ഷിണ കൊറിയയിലെ സാധാരണക്കാരുടെ കാറാണു മാര്‍പാപ്പ യാത്രയ്‌ക്കായി ഉപയോഗിക്കുന്നത്‌. കൊറിയകള്‍ തമ്മിലുള്ള ഭിന്നത തീര്‍ക്കാന്‍ ചര്‍ച്ചവേണമെന്നു കുര്‍ബാനയ്‌ക്കിടെ മാര്‍പാപ്പ ആവശ്യപ്പെട്ടു. ലോകമഹായുദ്ധത്തിന്റെ ദുരിതമനുഭവിച്ചവരുമായും മാര്‍പാപ്പ കൂടിക്കാഴ്‌ച നടത്തി.

courtesy:mangalam
- See more at: http://www.mangalam.com/print-edition/international/219123#sthash.1Qymzuu4.dpuf

No comments:

Post a Comment