ഇത് നായരു പിടിച്ച പുലിവാലാണെ!
കത്തോലിക്ക സഭയ്‌ക്ക് ലൈസന്‍സുള്ള 22 വീഞ്ഞുവാറ്റു കേന്ദ്രങ്ങള്‍ ഉള്ളപ്പോള്‍ പുര്‍ണ മദ്യനിരോധനത്തിനു കളത്തില്‍ ഇറങ്ങിയത് സഭയുടെ ആത്‌മാര്‍ത്ഥതയെ ചോദ്യം ചെയ്യുന്ന സംഭവമാണ്.
ഇതിനിടിയില്‍ ഒരു ശ്രഷ്‌ഠ പുരോഹിതന്‍ വീഞ്ഞിനെ വിശുദ്ധനാക്കി. ബാറുകള്‍ അടഞ്ഞതോടെ വീടുകള്‍ വീഞ്ഞു വാറ്റുകേന്ദ്രങ്ങള്‍ ആയിമാറുവാന്‍ അധിക താമസം വേണ്ടിവരുകയില്ല. കാരണം വീഞ്ഞു വിശുദ്ധമാണ്.
പണ്ട് കുടുബനാഥന്‍മാര്‍ മദ്യപിച്ചു പൂസായിവരുന്ന രംഗംങ്ങള്‍ മാത്രമേ കണ്ടിരുന്നുള്ളൂ. ഇപ്പോള്‍ കുട്ടികള്‍ മുതല്‍ സര്‍വ്വ കുടുബാംഗങ്ങളും വിശുദ്ധ വീഞ്ഞു കുടിച്ചു പൂസായി കിടക്കുന്ന രംഗങ്ങളാണ് കാണാന്‍ പോകുന്നത്. മെത്രാന്മാരോടു ഒരു എളിയ അപേക്ഷ, വീഞ്ഞിനെ വിശുദ്ധഗണത്തില്‍ നിന്നും മാറ്റണമെ! സഭയുടെ വാറ്റു കേന്ദ്രങ്ങളും നിറുത്തലാക്കാം.
...................................

Commented by Facebook : People Around St Mary's Church Elamgulam and Elamgulam
25.08.2014
ക്രിസ്തു വെള്ളം വീഞ്ഞാക്കിയത്
പോലെ
സഭ വീഞ്ഞിനെ വെള്ളമാക്കി ബലി അർപ്പിക്കുക.
മിനറൽ വാട്ടർ പോലെ പരിശുദ്ധി ഒരു വീഞ്ഞിനുമില്ല
കുര്ബാനക്ക് വീഞ്ഞുപയോഗിക്കണമെന്നില്ല : മാര്‍ ക്രിസോസ്റ്റം
കൊച്ചി : കുര്ബാനയക്ക് വീഞ്ഞ് ഉപയോഗിക്കണമെന്നില്ലെന്ന് മാര്തോമാ വലിയ മെത്രാപ്പൊലീത്ത മാര്‍ ക്രിസോസ്റ്റം അഭിപ്രായപ്പെട്ടു. വീഞ്ഞ് ഉപയോഗിക്കുന്നതിനെക്കുറിച്ച് സഭകള്‍ പുനഃപ്പരിശോധന നടത്തണം. എന്നാല്‍ ആരോപണം ഉന്നയിക്കുന്നവരോട് യോജിപ്പില്ല. വീഞ്ഞിനുപകരം പണ്ട് കാലത്ത് മുന്തിരിങ്ങ വെള്ളത്തിലിട്ട് ഉപയോഗിച്ചിരുന്ന രീതിയെക്കുറിച്ചും ആലോചിക്കണം.
മറ്റുബാറുകള്‍ അടച്ച് ഫൈവ് സ്റ്റാര്‍ ബാറുകള്‍ നിലനിര്‍ത്തുന്നതിനോട് യോജിക്കാനാവില്ല. മദ്യനിരോധനത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ക്രിസോസ്റ്റത്തിന്റെ അഭിപ്രായത്തോട് യോജിക്കാനാകില്ലെന്ന് സിറോ മലബാര്‍ സഭാ വക്താവ് ഫാ. പോള്‍ തേലക്കാട് പ്രതികരിച്ചു.
സര്‍ക്കാര്‍ മദ്യനിരോധനം പ്രഖ്യാപിച്ചപ്പോള്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് പള്ളിയിലെ വീഞ്ഞുപയോഗത്തെക്കുറിച്ച് പരാമര്ശിച്ചത്. ഇത് വിവാദമാവുകയായിരുന്നു.
----------------------------------------------------------------------------
ഏത് മത ഗ്രന്ഥത്തിൽ ആണ് ബലി അർപ്പിക്കാൻ പുരോഹിതൻ വീഞ്ഞ് കുടിക്കണം എന്ന് പറഞ്ഞിട്ടുള്ളത്?? ബൈബിളിൽ പറഞ്ഞതായി എനിക്ക് അറിവില്ല.വിശ്വാസത്തിന്റെ പേര് പറഞ്ഞു വീഞ്ഞ് കുടി തുടരാൻ കത്തോലിക്ക പുരോഹിതന്മാർ ശ്രമിക്കേണ്ട.ജനം കുടിക്കാത്തത് പുരോഹിതനും കുടിക്കേണ്ട.വെള്ളാപ്പള്ളി സമുദായ സ്പർദ്ധ ഉണ്ടാക്കാൻ വേണ്ടി മാത്രം ഇത് പറഞ്ഞതാണ് എന്നറിയാം.പക്ഷെ വീഞ്ഞ് പള്ളികളിൽ ഉപേക്ഷിക്കേണ്ട കാലം കഴിഞ്ഞു.വിശ്വാസത്തിന്റെ പേരിൽ കുടി വേണ്ട.ഫാദർ തേലക്കാട്ട് പറയുന്നു-യഹൂദരുടെ വിശ്വാസം ആണ് വീഞ്ഞ് കുടിക്കുക എന്നത്.യഹൂദരുടെ വിശ്വാസ പ്രമാണം ആണോ ക്രിസ്ത്യാനികൾ പിന്തുടരുന്നത്??എന്നാൽ പിന്നെ ക്രിസ്തുവിൽ വിശ്വസിക്കുന്നത് എന്തിനാണ്??ക്രിസ്തു പറഞ്ഞിട്ടുണ്ടോ പുരോഹിതന്മാർ കുടിക്കാൻ. ക്രിസ്തു വീഞ്ഞ് കുടിക്കണം എന്ന് എവിടെയും ആരോടും പറഞ്ഞിട്ടില്ല.ക്രിസ്തുവിനെ മുൻ നിർത്തി വീഞ്ഞ് കഴിച്ചു സുഖിക്കാൻ അച്ചന്മാർ മെനക്കെടെണ്ട.വ്യഭിചാരിണിയെ ക്രിസ്തു പാപം പോക്കാനായി അനുഗ്രഹിച്ചത് കൊണ്ട് എല്ലാ സ്ത്രീകളും വ്യഭിചരിക്കണം എന്നാണോ വ്യാഖ്യാനിക്കേണ്ടത്??ക്രിസ്തു കഴിച്ചത് മുന്തിരിച്ചാർ ആണ് മറിച്ച് മദ്യമല്ല.മുന്തിരിച്ചാറിനെ വ്യാഖ്യാനിച്ചു വീഞ്ഞാക്കി മാറ്റി പിന്നീട് അതിനെ വ്യാഖ്യാനിച്ചു മദ്യമാക്കി മാറ്റി.യേശുവിന്റെ വചനങ്ങളെ മുഴുവൻ വളച്ചൊടിച്ചു തങ്ങളുടെ ഇംഗിതം നടപ്പാക്കാൻ ആത്മീയ വ്യാപാരികൾ ശ്രമിച്ചാൽ അത് വിലപ്പോവില്ല.ക്രിസ്തു മത പുരോഹിതന്മാർക്ക് എതിരെ ചാട്ടവാർ എടുക്കണം എന്നാണ് പറഞ്ഞത്.

എത്ര പെട്ടെന്നാണ് നിത്യസത്യങ്ങൾ തകർന്നുവീഴുന്നത്. ഇന്നലെവരെ കുർബാന സമയത്ത് വീഞ്ഞ് യേശുദേവന്റെ രക്തമാകുമെന്നു ക്രിസ്ത്യാനികൾ വിശ്വസിച്ചോട്ടെ എന്ന് കരുതിയിരുന്നവർ ഇന്നിതാ പറയുന്നു വീഞ്ഞല്ല, മുന്തിരിച്ചാർ ആണേലും, ഏതു പെണ്ണുപിടുത്തക്കാരൻ അച്നായാൽ പോലും കൂദാശവചനം ഉരുവിട്ടാലുടൻ, രക്ഷാബലിക്കുള്ള രക്തമായിത്തീരുമെന്ന്. അതല്ല, വെറും വെള്ളമായാലും മതിയെന്ന് ചിലർ. പിന്നെ ഈ വിശുദ്ധ മരമണ്ടന്മാർ ഇതുവരെ മിണ്ടാതെ നിന്ന് വീഞ്ഞ് കിടിച്ചുകൊണ്ടിരുന്നത് എന്നാ വിചാരിച്ചാ? ഇതാണ് പരിശുദ്ധ പ്രോക്രിത്തരം എന്ന് പറയുന്നത്. പരിശുദ്ധ സഭ ഇത്രയും അയയുമെന്ന് അറിയാമായിരുന്നെങ്കിൽ ദേശീയമായ വസ്തുക്കള ഉപയോഗിച്ച് ഒരു ഭാരതീയ, അല്ലെങ്കിൽ ഓരോ സംസ്ഥാനത്തിനും ഉതകുന്ന റീത്തിന് എത്രയോ പണ്ടേ രൂപം കൊടുക്കാമായിരുന്നില്ലേ? വീഞ്ഞിന്റെ കാര്യം എന്തുദ്ദേശത്തോടെ പറഞ്ഞതായാലും വെള്ളാപ്പള്ളി ക്രിസ്തീയരോട് ചെയ്തത് ഒരു പുണ്യം തന്നെയാണ്. മാമ്മോദീസാ മുങ്ങിയവർ നൂറ്റാണ്ടുകാലം നോക്കിയിട്ട് നടക്കാത്തത് ഒറ്റ വാചകക്കസർത്തുകൊണ്ട് അങ്ങേരു നേടിയെടുത്തിരിക്കുന്നു. ആരാണ്ടോ പറഞ്ഞതുപോലെ തലയിൽ കിഡ്നി വേണം!
ReplyDelete"മനസാകുമെങ്കില്‍ നിനക്കെന്നെ നാഥാ, പരിശുദ്ധനാക്കാന്‍ കഴിയുമല്ലോ !
ReplyDeleteമനസാകുമെങ്കില്‍ നിനക്കെന്റെ ഏറിയ അപരാധമെല്ലാം പൊറുക്കുവാനും!
മാറയിന്‍ കൈപ്പുനീര്‍ തേനാക്കി മാറ്റി നീ, കനാവിലെ കുറവാകെ നീക്കി !
സ്നേഹജലത്തിനെന്‍ ആത്മാവുകേഴുമ്പോള്‍ ജീവജലം പകരാന്‍ വരില്ലേ ?
(Dr.KJ .Yesudas (,mr .johnson = music) തരംഗിനിക്കുവേണ്ടി പാടിയ ഈ ഗാനത്തില്‍ "കാനാവിലെ കുറവാകെ നീക്കി "എന്നാണെനിക്കു എഴുതുവാന്‍ തൂലികയില്‍ ആ നാഥന്‍ ആത്മാവിലൂടെ ഒഴുക്കി തന്നത്! കാനാവില്‍ കല്യാണത്തിനു വീഞ്ഞ് വാറ്റിയ മാശിഹായെ എനിക്ക് പരിചയമില്ല : പകരം എന്റെയും എന്റെ ജീവിതത്തിന്റെയും കുറവുകള്‍ നീക്കുന്നവനെ എനിക്കന്നു കാനായിലും കാണാനായി ! കത്തനാര് വീഞ്ഞ് വാറ്റ്നടത്തുന്നത് കുര്‍ബാനയില്‍ കുടിക്കാനും പിന്നെ ബ്രാണ്ടിയില്‍ ചേര്‍ക്കാനുമാണ് സഹോദരരെ ..
മൂക്കുമുട്ടെ കുടിക്കുന്ന കള്ളക്കത്തനാര്‍ ളോഹയുടെ കളര്‍ മാറ്റി സിംഹാസനത്തില്‍ കയറിയിരുന്നു പോഴത്തം പറയുന്നതും കേട്ട് ജനമേ വെമ്പല്‍ കൊല്ലരുതേ ..
""ഇതാണ് പരിശുദ്ധ പ്രോക്രിത്തരം എന്ന് പറയുന്നത്." സക്കറിയാച്ചയാ, ഈ "പരിശുദ്ധി" എന്നവാക്കുതന്നെ ഇവറ്റകള്‍ വ്യഭിച്ചരിക്കുകയല്ലേ ? അല്ലാഞ്ഞാല്‍ ആ പദം ഇനിമേലില്‍ ദൈവത്തിനുമാത്രം ചാര്‍ത്താതിരുന്നാല്‍ മതിയായിരുന്നു . പരിശുദ്ധി തെങ്ങിന്‍ കള്ളിനുവരെ ഷാപ്പുകാര്‍ ചേര്‍ക്കുമ്പോള്‍ അത് പാവം കര്‍ത്താവിനും ദൈവത്തിനും ചേര്‍ന്നതല്ല ! .പരിശുദ്ധി കുത്തകയായി ഇവറ്റകളെടുക്കുമ്പോള്‍ ആ പദത്തിനുതന്നെയൊരു നാറ്റം !ഹോ!
ReplyDeleteപള്ളികളില്‍ വൈന്‍ ഉപയോഗിക്കുന്നത് വിശ്വാസത്തിന്‍റെ ഭാഗമാണെന്നും ഇതാര്‍ക്കും നിരോധിക്കാന്‍ കഴിയില്ലെന്നും ആര്‍ച്ച് ബിഷപ്പ് ഫ്രാന്‍സിസ് കല്ലറയ്ക്കല്‍. ധാർഷ്ട്യം ഒരൽപ്പം കൂടിയോ എന്ന് സംശയം
ReplyDeleteഅപ്പോള്‍ മുത്തപ്പനെ പൂജിക്കാന്‍ ചാരായം വാറ്റി എടുക്കാം വിശ്വാസത്തിനു വേണ്ടി വാറ്റുന്നതില്‍ തെറ്റില്ല. 16- 18 % ആല്‍കഹോള്‍ അടങ്ങിയിരിയ്കുന്ന വൈന്‍ മദ്യം തന്നെയാണ്.അത് എത്ര കുടിയ്കുന്നു എന്നുള്ളതല്ല വിഷയം.മദ്യനിരോധനം എന്നു പറഞ്ഞാല്‍ ഒരു വിഭാഗത്തിന് നിഷേധിയ്കുന്നതാണോ?സമൂഹത്തിനു നന്മയാണുണ്ടാകുന്നതെങ്കില്‍ പള്ളിയിലെ മദ്യാരാധനയില്‍ എന്തുകൊണ്ട് മാറ്റം വരുത്തിയകൂട? മദ്യനിരോധനം എന്നു വെച്ചാൽ അതിൽ മദ്യമായ വീഞ്ഞും പെടും ,അല്ലെങ്കില്‍ ഉള്‍പെടുത്തണം .പള്ളിയില്‍ വീഞ്ഞാകാം ബാറില്‍ മദ്യം പാടില്ല.ഇതെങ്ങനെയാണ് മദ്യ നിരോധനമാകുന്നത്? ബിവറേജില്‍ മണിയ്കൂറുകള്‍ ക്യു നില്ക്കാന്‍ എനിയ്ക് സമയമില്ല.വിശ്വാസത്തിന്‍റെ പേരില്‍ മുത്തപ്പന് വേണ്ടി മദ്യം സ്വയമുണ്ടാക്കാന്‍ നിയമം എന്നെ അനുവദിയ്കുമോ?ഇല്ലെങ്കില്‍ പള്ളികാര്‍ക്ക് വീഞ്ഞുണ്ടാക്കാന്‍ എങ്ങനെ അനുവാദം കിട്ടുന്നു?ഒന്നുകില്‍ മദ്യം പൂര്‍ണമായി നിരോധിയ്കുക. അല്ലെങ്കില്‍ ഭാഗികമായ ഈ നിരോധനം നടപ്പിലാക്കാതിരിയ്കുക.വിശ്വാസത്തിന്റെ ഭാഗമാണെങ്കിൽ കുടിയ൯മാ൪ കുടിക്കുന്നതും ലഹരിയുടെ മേൽ അവ൪ക്കുള്ള വിശ്വാസത്താലാണ്.
ഇതാണ് അടതാപ് നയം എന്ന് പറയുന്നത്. അടതാപ് ഒരു തരം പച്ചക്കറിയാണ് - കാച്ചിൽ പോലെ കയറിപ്പോകുന്ന വള്ളി. അതിൽ ഉണ്ടാകുന്ന കായ്കൾ ഒന്നാംതരം വെജ് ആണ്. എന്നാൽ ശരിക്കുള്ള വളർച്ച മണ്ണിനടിയിലാണ് - കാച്ചിക്കാപോലെ മുഴുത്ത കിഴങ്ങുകൾ. അച്ചന്മാരുടെ മദ്യനിരോധനം വള്ളിയിൽ കിടക്കുന്ന അടതാപ്പു കായെല്ലാം പറിച്ചു കളയുന്നതുപോലെയാണ്. അടിയിലുള്ളത് തൊടരുത്, അതാര്ക്കും അറിയില്ലല്ലോ എന്നാണു വിചാരം. വീഞ്ഞ് വീടിനുള്ളിലിരുന്നാൽ കുടിക്കാതിരിക്കുന്ന പരിശുദ്ധരൊന്നുമല്ല നമ്മുടെ അച്ചന്മാർ എന്ന് ഇതിനിടെ ബാക്കി കാര്യങ്ങളിൽ അവരുടെ തനി സ്വഭാവം കണ്ടതോടെ ആർക്കും മനസ്സിലാകും. സമൂഹം മദ്യവിരക്തി ശീലിക്കട്ടെ, ഞങ്ങൾ ആരുമറിയാതെ കുടിച്ചുപൊളിച്ചോളാം എന്നാണ് കണക്കു കൂട്ടിയിരുന്നത്. ആ വിദ്യ ഇനി നടക്കുമെന്ന് തോന്നുന്നില്ല. ഇവരുടെ തട്ടിപ്പ് ഓരോന്നോരോന്നായി വെളിപ്പെട്ടു കഴിഞ്ഞു. സംഗതി ഒന്നാന്തരമായി പുരോഗമിക്കുന്നു. അരമനകളിൽ ഒരു മിന്നല്പരിശോധന നടത്തിയാൽ അറിയാം എത്ര ആയിരം കുപ്പികളാണ് അറകളിൽ ഒളിപ്പിച്ചിരിക്കുന്നതെന്ന്. വൈൻ മാത്രമായിരിക്കില്ല!
ReplyDelete