GREEN FACTS with Mathew Jose and 20 others
ഇത് ഒരു ഓര്മ്മപ്പെടുത്തലാണ്. 2013 നവംബര് 13 -ാം തീയതി കേന്ദ്ര സര്ക്കാര് ഗ്രീന് ട്രൈബ്യൂണല് നിര്ദ്ദേശ പ്രകാരം തങ്ങള് പശ്ചിമ ഘട്ട പരിപാലനത്തിന് നടപ്പിലാക്കുന്നത് കസ്തൂരിരംഗൻ റിപ്പോര്ട്ടാണെന്നും അതിന് പ്രകാരം ഓഫീസ് മെമ്മോറാണ്ടം പുറപ്പെടുവിക്കാം എന്നും ഗ്രീന് ട്രൈബ്യൂണലില് സത്യവാങ്ങ് മൂലം കൊടുത്തപ്പോള് ഹര്ത്താലും, പെരുവഴി സമരവും നടത്തിയവരോട്.. ഗാഡ്ഗില് പോയിട്ടില്ല അതു നടപ്പിലാക്കാനുള്ള മറ മാത്രമാണ് കസ്തൂരി എന്ന് മാധ്യങ്ങള് വഴി അട്ടഹസിച്ചവരോട്... ഇടുക്കിയെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചവരോട്...നരേന്ദ്ര മോഡി സര്ക്കാര് ഗ്രീന് ട്രൈബ്യൂണലില് സത്യവാങ്ങ് മൂലം നല്കിയിരിക്കുന്നു. തങ്ങള് നടപ്പിലാക്കുന്നത് കസ്തൂരി രംഗന് റിപ്പോര്ട്ടാണെന്ന്. നവംബര് 13 ലെ ഓഫീസ് മെമ്മോറാണ്ടം ഇപ്പോഴും നില്ക്കുന്നു. ബി.ജെ.പി സംസ്ഥാന ഘടകം പറയുന്നു ഗാഡ്ഗില് നടപ്പിലാക്കണമെന്ന് ഹര്ത്താലും, വഴിതടയലും, പെരുവഴി സമരവും നടത്തിയവരെ നിങ്ങള് ഉറങ്ങിപ്പോയോ.. അതോ നിങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പായി കഴിഞ്ഞപ്പോള് ഇടുക്കിയിലെ കര്ഷകരുടെ കസ്തൂരി രംഗൻ റിപ്പോര്ട്ടിലെ ആശങ്ക അവസാനിച്ചോ.. ?
ഗ്രീന് ഫാക്ട്സ് അന്നും പറഞ്ഞിരുന്നു ഈ സമരം വ്യക്തമായ രാഷ്ട്രീയ അജണ്ടയോടെയുള്ളതാണെന്ന്.. ഇപ്പോഴും ആവര്ത്തിക്കുന്നു. സത്യം അധിക കാലം മൂടിവയ്ക്കാന് സാധിക്കില്ല അത് ഉയര്ത്തേഴുന്നേല്ക്കും.
അന്ന് കേരളത്തിന്റെ മുഖ്യമന്ത്രി പറഞ്ഞു ഈ ഗവണ്മെന്രിന്രെ വിശ്വസിക്കൂ... ജനങ്ങളുെട അശങ്ക പരിഹരിച്ചേ റിപ്പോര്ട്ട് നടപ്പിലാക്കൂ എന്ന്. ഉമ്മൻ വി. ഉമ്മൻ റിപ്പോര്ട്ടും കരട് വിജ്ഞാപനവും ഇലക്ഷന് വേണ്ടിയുള്ള തട്ടിപ്പാണെന്നും ഗവണ്മെന്റിനെ വിശ്വാസമില്ലെ്ന്നുമൊക്കെ പ്രഖ്യാപിച്ചവര് ഇന്ന് കരട് വിജ്ഞാപനം അതേപടി നടപ്പിലാക്കണമെന്നും, ഉമ്മന് വി. ഉമ്മന് റിപ്പോര്ട്ട് പരിഗണിക്കണമെന്നും പറഞ്ഞു കാണുന്പോള് സന്തോഷം തോന്നുന്നു.
ഒരിക്കല് കൂടി ആവര്ത്തിക്കട്ടെ സത്യം ക്രിസ്തുവാണ്.. അത് മൂന്നാം നാള് ഉയര്ത്തെഴുന്നേല്ക്കും. കടപ്പാട്: FB. Jijo Kurian
No comments:
Post a Comment