Translate

Monday, April 20, 2015

ഫ്രാൻസീസ് മാർപ്പാപ്പ സ്ഥാനമൊഴിയുന്നു?

റോമിലേക്ക് കത്തുകളുടെ പ്രവാഹവും പ്രാർത്ഥനയും! 
നിങ്ങളും പങ്കാളികളാകൂ - കെ. സി. ആർ. എം.

PF 1

വരുന്ന രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ മാർപാപ്പാസ്ഥാനത്തുനിന്നും വിരമിക്കുമെന്ന ഫ്രാൻസീസ് മാർപ്പാപ്പയുടെ തീരുമാനത്തിൽനിന്നു പിന്തിരിയണമെന്നഭ്യർത്ഥിച്ച്, അദ്ദേഹത്തേ സ്‌നേഹിക്കുന്ന ലോകമെമ്പാടുമുള്ള ജനങ്ങൾ റോമിലേക്കു കത്തുകളയയ്ക്കുകയും അതിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. 

ഇന്ത്യയിൽ കെ.സി.ആർ. എം. ഇതിനു തുടക്കം കുറിക്കുന്നു. പൊതുജനങ്ങളിൽനിന്നും അംഗങ്ങളിൽനിന്നും കെ.സി.ആർ എം-നു ലഭിക്കുന്ന കത്തുകളും ഇ-മെയിലുകളും താഴെക്കൊടുത്തിട്ടുള്ള ഏതെങ്കിലും ഒരു വിലാസത്തിൽ/ഇ-മെയിൽ വിലാസത്തിൽ അയച്ചുതരണമെന്ന് താല്പര്യപ്പെടുന്നു. കത്തുകളും മെയിലുകളും കെ. സി. ആർ എം. മാർപാപ്പയ്ക്കു നേരിട്ട് അയച്ചുകൊടുക്കുന്നതായിരിക്കും. ഈ പുണ്യകർമ്മത്തിൽ നിങ്ങളും അണിചേരണമെന്ന്‍ അഭ്യർത്ഥിക്കുന്നു.

കത്തിന്റെ മാതൃക: (മലയാളം)

ലോകാദരണീയനായ ഫ്രാൻസീസ് മാർപാപ്പയ്ക്ക്,

ഏറ്റം ആദരണീയനായ ഞങ്ങളുടെ പാപ്പാ, ലോകജനതയുടെ ക്ഷേമത്തിനും സമാധാനത്തിനും കത്തോലിക്കാസഭയുടെ നവീകരണത്തിനും രക്ഷയ്ക്കുംവേണ്ടി സ്‌നേഹത്തിന്റെ ചൈതന്യം വാരിവിതറുന്ന അങ്ങ് ക്രിസ്ത്യാനികളെ മാത്രമല്ല, നാനാജാതി മതവിഭാഗങ്ങളിൽപ്പെട്ടവരെയും സ്‌നേഹിച്ചും അംഗീകരിച്ചും ബഹുമാനിച്ചും ക്രിസ്തീയചൈതന്യത്തിന്റെ ശരിയായ പാത തുറന്നിരിക്കുകയാണല്ലോ. ദൈവം അങ്ങിലൂടെ ലോകത്തോട് സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. ലോകം മഴുവൻ അങ്ങയെ പ്രതീക്ഷയോടെ ശ്രവിക്കുന്നു; പ്രത്യാശയോടെ ഉറ്റുനോക്കുന്നു.

ഈ സാഹചര്യത്തിൽ, രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ മാർപാപ്പാസ്ഥാനത്തുനിന്നു വിരമിച്ചേക്കുമെന്ന അങ്ങയുടെ പ്രസ്താവം ലോകത്തെയാകമാനം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ഈ തീരുമാനത്തിൽനിന്ന് അങ്ങ് പിന്മാറണമെന്ന് ഞങ്ങൾ അപേക്ഷിക്കുകയാണ്. ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള കത്തുകൾ ഇന്ത്യയിലെ കത്തോലിക്കാ നവീകരണപ്രസ്ഥാനമായ കെ. സി. ആർ.എം (Kerala Catholic church Reformation Movement - KCRM) മുഖേനയും നേരിട്ടും അങ്ങയുടെ മുമ്പാകെ സമർപ്പിക്കുകയാണ്. 

ഈ ലക്ഷ്യം മുൻനിർത്തി കെ.സി.ആർ.എം. പ്രാർത്ഥനാസമ്മേളനങ്ങൾ സംഘടിപ്പിക്കുകയാണ്. കെ. സി. ആർ. എം. ആരംഭിച്ചിരിക്കുന്നതുപോലുള്ള പ്രാർത്ഥനാ സമ്മേളനങ്ങളും കത്തയയ് ക്കൽസംരംഭങ്ങളും അങ്ങയെ പിന്തുണച്ചുള്ള സഭാനവീകരണപ്രവർത്തനങ്ങളും ലോകമെമ്പാടും വ്യാപിക്കുമെന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു. അതിനായി പ്രാർത്ഥിക്കുന്നു. സഭയുടെയും ലോകത്തിന്റെയും നന്മയ്ക്കുവേണ്ടി മാർപാപ്പാസ്ഥാനത്ത് അങ്ങു തുടരണമെന്ന ഞങ്ങളുടെ ഈ അപേക്ഷ ദയവായി കേൾക്കുമാറാകണമെന്ന് ഏറ്റം വിനീതരായി അഭ്യർത്ഥിച്ചുകൊണ്ട്,

സ്‌നേഹാദരവുകളോടെ, യേശുവിന്റെ ഐക്യത്തിൽ
കത്തയയ്ക്കുന്ന ആളുടെ                                                   ഒപ്പ് 
വിലാസം: 
ഇ-മെയിൽ  ഐ.ഡി:                                                        പേര് 
ഫോൺ നമ്പർ:                         
സ്ഥലം:
തീയതി:                                                                                


Sample Letter - English

Our Dear and Most Venerable Pope Francis,

The present world is blessed with your activities for peace and well being of the entire human race. The whole Christian world is heartened  to see your great endeavour’s for a reformed Church in the foot-steps of Jesus Christ. All your words and activities in the spirit of Love, surpassing all divisions and denominations in the name of religion, race, nationality etc. have endeared you to the whole humanity. It appears to us that the God speaks and do things, through you. So, the entire world stands eagerly to listen you and hopefully looks towards you.

At this juncture, it was really saddening to listen your recent statement of a possible retirement from your position of Pope. In fact, the whole world is grief-stricken at this statement. In this sorrowful circumstance, we request your good self to kindly reconsider and withdraw your plans for such an abrupt retirement.

We, the Indians, send our letters appealing you not to retire, through the, ‘Kerala catholic Church Reformation Movement’-KCRM – a reputed reformation movement in India. The KCRM has started organizing prayer meetings and letter sending campaign for this purpose. We hope and pray for the spread of such activities throughout the world, so that you will heed to our prayerful appeal.

With the hope that your good self will heed to our request for the continuation in the position of Pope, We remain, Yours Sincerely in Jesus Christ.

Place :
Date :              
Address, Email ID, and Phone number.

കത്തുകൾ അയച്ചുതരേണ്ട വിലാസങ്ങൾ:

പേര്                  തപാൽവിലാസം                    ഫോൺ

1.റെജി ഞള്ളാനി കട്ടപ്പന, പി.ഒ. പാറക്കടവ്, ഇടുക്കി-685 508 Ph: 9447105070
2. കെ.കെ. ജോസ്‌കണ്ടത്തിൽ ജോജോ ഗാർഡൻസ്, മുട്ടമ്പലം, കോട്ടയം-686 004 Ph: 8547573730
3. കെ.ജോർജ് ജോസഫ് കാട്ടേക്കര, രാമപുരം പി.ഒ. കോട്ടയം-686 576 Ph: 9496313963
4. ജോർജ് മൂലേച്ചാലിൽ വള്ളിച്ചിറ പി.ഒ. കോട്ടയം - 686 574 Ph: 9497088904
5. ഫാ. ജോർജ് തോമസ്  കണിയാരശ്ശേരിൽ 12-ാം മൈൽ, പാലാ പി.ഒ., കോട്ടയം-686 575 Ph: 8547877621
6. മാത്യു എം. തറക്കുന്നേൽ പാലാ പി.ഒ., കോട്ടയം-686 575 Ph: 9495188610 


കത്തുകൾ അയക്കേണ്ട ഇ-മെയിൽ വിലാസങ്ങൾ: 

kcrmindia@gmail.com, kcrmidukki@gmail.com, mtharakunnel@gmail.com, gvkatte@gmail.com,
almayasabdam@gmail.com, rejinjallani@gmail.com, geomoole@gmail.com

1 comment: 1. News

  Facebook
  Twitter
  Google
  Email

  Pope accepts resignation of bishop for not reporting abuse

  By Associated Press

  April 21, 2015 | 8:59am
  Modal Trigger
  Pope accepts resignation of bishop for not reporting abuse
  Bishop Robert Finn of Kansas City, Mo., in 2011. Photo: AP

  VATICAN CITY — Pope Francis on Tuesday accepted the resignation of a U.S. bishop who pleaded guilty to failing to report a suspected child abuser, in the first known case of a pope taking action against a bishop for covering up for a guilty priest.

  The Vatican said Tuesday that Bishop Robert Finn had offered his resignation under the code of canon law that allows bishops to resign early for illness or some “grave” reason that makes them unfit for office. It didn’t provide a reason; Finn is 62, some 13 years shy of the normal retirement age of 75.

  Finn, who leads the Diocese of Kansas City-St. Joseph in Missouri, waited six months before notifying police about the Rev. Shawn Ratigan, whose computer contained hundreds of lewd photos of young girls taken in and around churches where he worked. Ratigan was sentenced to 50 years in prison after pleading guilty to child pornography charges.

  Finn pleaded guilty to a misdemeanor charge of failure to report suspected abuse and was sentenced to two years’ probation in 2012. Ever since, though, he has faced pressure from local Roman Catholics to step down, with some parishioners petitioning Francis to remove him from the diocese.

  No U.S. bishop has been removed for covering up for guilty clergy. And technically speaking, Finn wasn’t removed, he offered to resign, in the same way that Boston’s Cardinal Bernard Law offered to resign in 2002 after the clergy sex abuse scandal exploded in his archdiocese.

  Law hadn’t been convicted of a crime, and the failure of the Vatican to forcibly remove Finn for three years after he pleaded guilty fueled victims’ complaints that bishops were continuing to enjoy protections even under the “zero tolerance” pledge of Francis.

  Finn, who apologized for Ratigan’s abuse and took measures to make the diocese safe for children, remains the highest-ranking church official in the U.S. to be convicted of failing to take action in response to abuse allegations.

  Even Francis’ top sex abuse adviser, Cardinal Sean O’Malley, had said publicly last year that Francis needs to “urgently” address Finn’s case, though he later stressed that Finn deserved due process and must be spared “crowd-based condemnations.”

  The Vatican last fall sent a Canadian archbishop to Finn’s diocese as part of an investigation of his leadership. But until Tuesday, there had been no word about what the pope would do.

  In a statement issued by the diocese, Finn said it had been an “honor and joy for me to serve here among so many good people of faith.”

  He asked for prayers for the next bishop.

  Francis tapped Archbishop Joseph Naumman to lead the diocese temporarily until a new bishop is named. In a letter to the faithful, Nauman said he prayed “that the coming weeks and months will be a time of grace and healing for the diocese.”

  Francis is facing similar pressure to remove a Chilean bishop, Juan Barros, amid an unprecedented outcry over his appointment due to his longtime affiliation with Chile’s most notorious molester, the Rev. Fernando Karadima.

  Karadima’s victims say Barros witnessed their abuse decades ago. He has denied knowing anything until he read news reports of Karadima’s crimes in 2010. The Vatican has defended the appointment. Karadima was sanctioned by the Vatican in 2011 for sexually abusing minors.

  Earlier this month, members of the pope’s sex abuse advisory commission came to Rome in an unscheduled session to voice their concern about Barros and his suitability for office given he will be responsible for child protection programs.
  Filed under Catholicism , Child abuse , Child Pornography , Pope Francis , Religion

  ReplyDelete