Translate

Wednesday, February 3, 2016

റബ്ബര്‍ വില 200- ഏലം വില 1500കിട്ടും

ഇതൊന്നു ഷെയര്‍ ചെയ്യുക

റെജി ഞള്ളാനി , കട്ടപ്പന

നമ്മുടെ ജനപ്രതിനിധികളും രാഷ്ട്രീയക്കാരും പാര്‍ട്ടികളും റബ്ബറിന്റെയും ഏലത്തിന്റെയും വിലയിടിവു തടയുവാനും കേരളത്തെയും കര്‍ഷകരെയും രക്ഷിക്കുവാനും തലങ്ങും വിലങ്ങും നെട്ടോട്ടമോടുകയും പ്രസ്ഥാവനയുദ്ധങ്ങള്‍ നടത്തുകയും ചെയ്യുന്നു. ഞങ്ങളിതു വിശ്വസിച്ചോളാം.
പ്രിയപ്പെട്ടവരെ, ചോക്കുമലയിലിരുന്ന് ചോക്കു തേടി അലയണമോ? റബ്ബറിന് അന്താരാഷ്ട വില 200  കഴിയുന്നതുവരെ കര്‍ഷകരില്‍ നിന്നും ഈ വിലക്ക് റബ്ബറെടുത്ത് കേരളത്തിലെ സര്‍ക്കാര്‍ റോഡുകള്‍ റബ്ബറൈസുചെയ്യുവാന്‍ തീരുമാനിച്ചാല്‍ ഒരുദിവസംകൊണ്ട് പ്രശ്‌നം തീരില്ലേ? സംസ്ഥാനത്തിന്  സുന്ദരമായ റോഡും കിട്ടും.
 ഏലത്തിന്റെ നിയന്ത്രണം സ്‌പൈസ്സ് ബോര്‍ഡില്‍ നിന്നും എടുത്തുമാറ്റി ലേലംവും നിര്‍ത്തി പഴയതുപോലെ സ്വതന്ത്ര വിപണിയാക്കുകയും കയറ്റി അയക്കുകയും ചെയ്താല്‍ ആറുമാസക്കുള്ളില്‍ ഏലത്തിന്റെ വില 1500 കവിയുമെന്ന് ആര്‍ക്കാണ് അറിയാത്തത്.1983-ല്‍ ഏലത്തിന് 900രൂപവരെ കിട്ടിയിരുന്നു .കയറ്റുമതി കൂട്ടുവാന്‍ 1986-ല്‍ സ്ഥാവിച്ച ബോര്‍ഡ് കയറ്റുമതി 80% ത്തില്‍ നിന്നും 3% ആക്കി കുറച്ച് കര്‍ഷകരെ വെല്ലുവിളിച്ചിരിക്കുകയാണ്. കര്‍ഷകരെ അറിയില്ലന്നു പറഞ്ഞ ബോര്‍ഡ് ചെയര്‍മാനും ബോര്‍ഡും   കര്‍ക്ഷകരുടെ പേരില്‍ കോടികള്‍ കട്ടുമുടിക്കുകയാണ്. സര്‍ക്കാരിന്റെ പത്തുരൂപ കിട്ടാതെ രാജ്യത്തെ ഏലം ഉല്‍പാദനം 3500 മെട്രിക് ടണ്ണില്‍ നിന്നും 25000 മെട്രിക് ടണ്ണില്‍ എത്തിക്കുവാന്‍ കഴിഞ്ഞ എന്റെ അനുഭവസമ്പത്തുവച്ചാണ് ഞാന്‍ പറയുന്നത്. ഇതിനാവശ്യമായ എല്ലാതെളിവുകളും ഹാജരാക്കുവാന്‍ ഞാന്‍തയ്യാറാണ്. ഇതു വിശ്വസിച്ചാല്‍ നമുക്ക് രക്ഷപെടാം ഇതു സംബന്ധിച്ച ചര്‍ച്ചകളും ജനകീയ സമരങ്ങളും ഉണ്ടാവണം. നമ്മള്‍ ജനങ്ങള്‍ ഉണര്‍ന്നെഴുന്നേല്‍ക്കുകമാത്രമേ ഇതിനു വഴിയുള്ളു.
                                                          9447105070   





No comments:

Post a Comment