Translate

Tuesday, February 13, 2018

അഞ്ചാമത് ടെലികോൺഫറൻസ്, ഫെബ്രുവരി 14, 2018

സുഹൃത്തുക്കളെ,
 കെ. സി. ആർ. എം - നോർത്ത് അമേരിക്ക (KERALA CATHOLIC CHURCH REFORMATION MOVEMENT - NORTH AMERICA) യുടെ അഞ്ചാമത് ടെലികോൺഫറൻസ്, ഫെബ്രുവരി 14, 2018 (February 14, 2018) ബുധനാഴ്ച നടത്തുന്നതാണെന്നുള്ള വിവരം എല്ലാവരെയും സ്നേഹപൂർവ്വം അറിയിച്ചുകൊള്ളുന്നു.
രണ്ടാം വത്തിക്കാൻ കൗൺസിലിലൂടെ റോമൻ കത്തോലിക്കാ സഭയ്ക്ക് പുതിയ ഒരുണർവും വലിയ പ്രതീക്ഷകളും നൽകിയെങ്കിലും പിന്നീട് വന്ന യാഥാസ്ഥിതികരായ മാർപാപ്പമാർ പുത്തൻ ആശയങ്ങളെ പുറംതള്ളി സഭാന്തരീക്ഷം വഷളായിക്കൊണ്ടിരുന്നപ്പോളാണ് അപ്രതീക്ഷിതമായി ഫ്രാൻസിസ് പാപ്പായുടെ രംഗപ്രവേശനം. സഭയിലെ പുരോഹിത/മെത്രാൻ വർഗ്ഗം സഭയിൽ കുന്നുകൂടികിടക്കുന്ന സമ്പത്തിലും അമിതാധികാരത്തിലും മതിമറന്ന് നിലാവത്ത് അഴിച്ചുവിട്ട കോഴിയെപ്പോലെ ലക്കും ലഗാനുമില്ലാതെ മുൻപോട്ടു നീങ്ങുന്ന ഈ കാലഘട്ടത്തിൽ പുതിയ നല്ലയിടയൻ സുവിശേഷവെളിച്ചത്താൽ സഭാ നവീകരണ പ്രവർത്തനങ്ങളിൽ വ്യാപൃതനായിരിക്കയാണ്. അദ്ദേഹത്തിൻറെ സഭാനവീകരണ പ്രവർത്തനങ്ങൾക്ക് ദൈവജനത്തിൻറെ സഹകരണം കൂടിയേത്തീരൂ. ഫ്രാൻസിസ് പാപ്പയെ കൂടുതൽ അറിയുകയും അദ്ദേഹത്തിൻറെ ആശയങ്ങളെ ആഴമായി പഠിക്കുകയും ചെയ്‌താൽ മാത്രമേ സഭാനവീകരണവിഷയത്തിൽ നമ്മുടെ സഹകരണം ഫലപ്രാപ്‌തിയിലെത്തൂ. ഇത് മുന്നിൽ കണ്ടുകൊണ്ടാണ് ഫെബ്രുവരി പതിന്നാലാം തീയതിയിലെ ടെലികോൺഫെറൻസിൽ ചർച്ചയ്ക്കായി

 "ഫ്രാൻസിസ് പാപ്പയും സഭാനവീകരണ യഗ്നങ്ങളും" 
എന്ന വിഷയം തിരഞ്ഞെടുത്തിരിക്കുന്നത്. നിങ്ങളെല്ലാവരും വിഷയം നന്നായി പഠിച്ചൊരുങ്ങി ടെലികോൺഫെറെൻസിൽ സംബന്ധിച്ച് അതിനെ സംപുഷ്ടമാക്കണമെന്ന് അഭ്യർദ്ധിക്കുന്നു
അവതരണം: ശ്രീ ജോസ് കല്ലിടുക്കിൽ, ഷിക്കാഗോ.
ടെലികോൺഫറസ്‌ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
  February 14, 2018 (Wenesday) evening 9 PM (Eastern Standard Time - New York Time).
Moderator: Mr. A. C. George
All are welcome to attend the Teleconference.
Please call preferably from your home land phone to enter the Teleconference Number: 1-712-770-4160   On prompt enter access code 605988#
Please see your time zone and enter the teleconference accordingly.
Time: Evening- 9 PM (Eastern Standard Time)
9:00 PM Eastern time
8:00 PM Central time
7:00 PM Mountain time
6:00 PM Pacific time
 For more information, please contact: Chacko Kalarickal (586-601-5195) and Jose Kalliduckil (773-943-0416)
 സ്നേഹാദരവുകളോടെ,
 ചാക്കോ കളരിക്കൽ, 13337 Windham Drive, Washington Township, MI 48094-3175


Mobile: 586-601-5195, Email: ckalarickal10@hotmail.com

No comments:

Post a Comment