Translate

Sunday, November 11, 2018

അനാചാരങ്ങള്‍-ദുരാചാരങ്ങള്‍തുലയട്ടെ

 (കവിത- കവിത എ.സി. ജോര്‍ജ്ജ്

ഈ മണ്ണില്‍ മാനവന്‍ തീര്‍ത്ത....
അനാചാരങ്ങള്‍ - ദുരാചാരങ്ങള്‍....
ഇന്നെങ്കിലുംതുലയട്ടെ നശിക്കട്ടെ....
എത്രകാലംആചരിച്ചെന്നാലും...
അനാചാരങ്ങള്‍ദുരാചാരങ്ങള്‍തന്നെ...
അനാചാരദുരാചാരസംരക്ഷണാര്‍ത്ഥം...
വെട്ടിക്കുത്തിചോരചിന്തിചാകുംസഹജരെ..
തുറക്കൂ നിങ്ങള്‍തന്‍ കണ്‍കള്‍ മലര്‍ക്കെ...
സത്യമേത്മിഥ്യയേതെന്നറിയൂസോദരരേ...
ഏതോരുഈശ്വരപ്രീതിക്കാണീ അനുഷ്ഠാനങ്ങള്‍...
ദൈവമില്ലാദേവാലയങ്ങളില്‍സ്വയം...
ദൈവത്തേക്കാള്‍ഉത്തുംഗദനാം പൂജാരികള്‍...
കല്പിക്കും അനാചാരമാംദുരാചാരങ്ങളാല്‍....
വഞ്ചിക്കപ്പെട്ട മതവിഷലബ്ധമാം...
അനാചാരദുരാചാരചാവുകടലില്‍....
മുങ്ങിത്താഴുംമൂഢവിശ്വാസികളെ...
ഇഹത്തിലും പരത്തിലുംകാത്തിരിപ്പൂ....
നിങ്ങള്‍ക്കായ്കള്ള പൂജാരികള്‍കല്പിക്കും...
നിഗൂഢമാംമൂഢമാം  പരബ്രഹ്മവുംസ്വര്‍ഗ്ഗവും...
അനാചാരദുരാചാരമതലഹരിയില്‍....
മത്തടിച്ചാടുംദുര്‍ബലരാം മന്ദബുദ്ധികളെ...
ഉണരൂഅകകണ്ണും പുറകണ്ണും....
തുറക്കൂ സനാതന ദൈവത്തിന്‍ നേര്‍ക്ക്...
മാനവ ഹൃദയസരസ്സില്‍കുത്തിനിറച്ചവിഷം...
അനാചാരദുരാചാരാനുഷ്ഠാനങ്ങള്‍ തുലയട്ടെ...
ഹൃദയമാനസങ്ങളില്‍ ശുദ്ധികലശം നിറയട്ടെ...
അനാചാരദുരാചാരങ്ങള്‍വെടിയണംതൂത്തെറിയണം...
കള്ളമതാചാര്യ പൂജാരികള്‍വക്താക്കള്‍തുലയട്ടെ....
സ്ത്രീപുരുഷ ഭക്തര്‍ക്കെല്ലാംദൈവമുള്ള...
ആലയത്തിലെല്ലാംതുല്യനീതിതുല്യപ്രവേശനം...
ഏതൊരുപ്രായസ്ത്രീയേയുംദേവസന്നിധത്തില്‍...
തടുക്കുന്ന തന്ത്രികളോ പുജാരികളോതുലയട്ടെ....
അവര്‍ദൈവപ്രതിപുരുഷരോ പ്രതിനിധിയോഒന്നുുമല്ല...
വോട്ടുബാങ്കിനായ്കലക്കവെള്ളത്തില്‍ മീന്‍ പിടിക്കും...
രാഷ്ട്രീയമതകോമരങ്ങളെഅറിയണംസോദരരേ...
വിശ്വാസികള്‍ തന്‍ വിയര്‍പ്പിന്‍ ഫലം....
ഭക്ഷിച്ചു പാനം ചെയ്തുതടിച്ചുകൊഴുത്ത...
ദൈവത്തിനടുത്ത ആളായിനടിക്കും...വ്യാജസ്വാമി
തന്ത്രി അച്ചന്മാര്‍മുള്ളമാര്‍മൗലികള്‍ ബിഷപ്പര്‍...
മാനവരെദുരാചാരത്തില്‍ അനാചാരത്തില്‍....
നിത്യവുംകുടുക്കിവിനാശത്തിലേക്കാനയിക്കും...
അവര്‍ പകരുംമദോല്‍മത്തമാംമതലഹരിയില്‍...
നീന്തിത്തുടിക്കും മന്ദബുദ്ധികളാം വിശ്വാസികള്‍...
വോട്ടുബാങ്ക്മതരാഷ്ട്രീയ കോമരങ്ങളും....
ദുര്‍വൃത്തരാംമതാചാര്യന്മാരും....
അവിശുദ്ധമാം മുന്നണിചേര്‍ത്തൊടുവില്‍...
കഴുതകളാംപൊതുജനങ്ങളെ കൊള്ളയടിക്കും...
ദൈവമില്ലാമണിമന്ദിരങ്ങള്‍ആലയങ്ങള്‍...
കോട്ട കൊത്തളങ്ങള്‍ വമ്പന്‍ പ്രതിമകള്‍...
നമ്മള്‍ ജനങ്ങള്‍ തന്‍ വിയര്‍പ്പിനാല്‍...
അവര്‍തീര്‍ത്തുവിജയഭേരിമുഴക്കും...
അനാചാരദുരാചാരസംരക്ഷണത്തിനായവര്‍...
രഥയാത്രകള്‍, പദയാത്രകള്‍, ഹര്‍ത്താലുകള്‍...
വീഥിയില്‍വേദിയില്‍സംഘടിപ്പിച്ച്‌തൊള്ളതുറന്നു
മുദ്രാവാക്യങ്ങള്‍വച്ചുകാച്ചിതുലക്കും നമ്മളെ...
കേരളംഭ്രാന്താലയമാക്കുമീകൂട്ടര്‍നിഛയം...
തത്വമില്ലാ നീതിയില്ലാഅവസരോചിതമാം...
മലക്കംമറിയുംരാഷ്ട്രീയ പുരോഹിതകോമരങ്ങള്‍...
കോടതിവിധിയൊന്നും ഭൂഷണമല്ലിവര്‍ക്ക്...
അനാചാരദുരാചാരങ്ങളാണവര്‍ക്കാവശ്യം...
സത്യനീതിയുമൊന്നുമവര്‍തലയിലില്ലൊരിക്കലും...
അനാചാരങ്ങള്‍ദുരാചാരങ്ങള്‍പോയ്തുലയട്ടെ...
ന•കള്‍ തിരിവോടെമാനവഹൃത്തടത്തില്‍...
നിറയട്ടെ ശുഭശോഭന ചിന്തകള്‍സല്‍കര്‍മ്മങ്ങള്‍...
ശുദ്ധികലശമായ്് വേണ്ടിവന്നാല്‍ചാട്ടവാറെടുക്കൂ...
ഏകോദരസോദരരാംസഹജ മാനവവൃന്ദമേ....

1 comment:

  1. ശ്രീ എ സി ജോർജിൻറെ ഈ കവിതയിൽ പറഞ്ഞിരിക്കുന്നത് എത്രയോ സത്യം. സത്യം അറിഞ്ഞിട്ടും പ്രതികരിക്കാത്തതാണ് ആത്മഹത്യാപരം. ഉണരൂ ജനമേ!

    ReplyDelete