Translate

Saturday, June 8, 2019

വിശുദ്ധ പാറയ്ക്കൻ എഴുതിയ സുവിശേഷം & പ്രതികരണം

Noble Thomas Parackal & 

ഞാന്‍ പറയുന്നതില്‍ സഹതാപവും പരിഹാസമുണ്ട്...
ബോദ്ധ്യത്തോടെ തന്നെയാണ് പറയുന്നതും
കേരളകത്തോലിക്കാസഭയിലെ മെത്രാന്മാരെല്ലാവരും ഒരുമിച്ചു ചേര്‍ന്ന കെസിബിസി വര്‍ഷകാല സമ്മേളനത്തിന്‍റെ ഭാഗമായി നല്കിയ സര‍ക്കുലറിലെ ഒരു നിര്‍ദ്ദേശം പിന്‍വലിച്ചത് വലിയ ആഘോഷമാക്കുകയാണ് ചില ഈര്‍ക്കിലി സംഘടനകള്‍.
പള്ളികളില്‍ വായിച്ചാലും ഇല്ലെങ്കിലും ഇപ്പോഴത്തെ വിഷയങ്ങളില്‍ കേരളകത്തോലിക്കാ മെത്രാന്‍ സമിതിയുടെ മനസ്സറിയണമെന്ന് ആഗ്രഹമുണ്ടായിരുന്നവരായിരുന്നു എന്നെപ്പോലുള്ള അനേകമനേകം സാധാരണ വിശ്വാസികള്‍. അഭിവന്ദ്യ പിതാക്കന്മാരുടെ മനസ്സറിയാന്‍ ആ സര്‍ക്കുലര്‍ ധാരാളം മതി. ചില ചിന്തകളും ചോദ്യങ്ങളും പങ്കുവെക്കുകയാണ്.
1. ‌ഇന്നലെ ഇറക്കിയത് സര്‍ക്കുലര്‍ തന്നെയാണെന്നും പത്രക്കുറിപ്പല്ലെന്നും അത് തയ്യാറാക്കിയത് കെസിബിസി ഡയറക്ടര്‍ ജനറലല്ല അഭിവന്ദ്യ പിതാക്കന്മാര്‍ തന്നെയാണെന്നും പി.ഓ.സി. അധികൃതര്‍ കൃത്യമായി പറയുന്നു. പത്രക്കുറിപ്പ് ഇന്നാണ് നല്കുക.
2. ചില അഭ്യര്‍ത്ഥനകള്‍ മാനിച്ച് സര്‍ക്കുലര്‍ ഞായറാഴ്ച പള്ളികളില്‍ വായിക്കണമെന്ന നിര്‍ദ്ദേശം മാത്രമാണ് ഒഴിവാക്കിയത്. സമാധാനപൂര്‍വ്വകമായ പ്രശ്നപരിഹാരം സ്വപ്നം കാണുന്ന അഭി. സൂസൈപാക്യം പിതാവിന്റെ നിര്‍ദ്ദേശപ്രകാരമാണ് അപ്രകാരം ചെയ്തത്. അതില്‍ ആരുടെയും വിജയമോ പരാജയമോ ഇല്ല.
3. കേരളകത്തോലിക്കാമെത്രാന്‍ സമിതിയുടെ നിഗമനത്തില്‍ സീറോ മലബാര്‍ സഭാതലവനെതിരെയുള്ള ആരോപണത്തില്‍ കഴമ്പൊന്നുമില്ല. അത് തുറന്ന് പറഞ്ഞത് പിതാവിനെതിരേ വ്യാജരേഖ അടക്കമുള്ള കാര്യങ്ങള്‍ നിര്‍മ്മിച്ച ഒരു വിഭാഗത്തെ ചൊടിപ്പിച്ചുവെന്നതിലപ്പുറം അതിനുശേഷമുണ്ടായ ആരോപണപ്രത്യാരോപണങ്ങളില്‍ യാതൊരു കഴമ്പുമില്ല.
4. റോമില്‍ സമര്‍പ്പിച്ച രേഖയുടെ അടിസ്ഥാനത്തിലല്ല, മറിച്ച്, അഭിവന്ദ്യ പിതാക്കന്മാരുടെ ചര്‍ച്ചയില്‍ നിന്നും ഉരുത്തിരിഞ്ഞ നിഗമനമാണ് അഭി. ആലഞ്ചേരി പിതാവിനെതിരേയുള്ള ആരോപണങ്ങളില്‍ കഴമ്പില്ലായെന്നത്. അതിന് വിവിധങ്ങളായ കാരണങ്ങള്‍ കെസിബിസിക്ക് ഉണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്. അത്രയും ആധികാരികമായ ഒരു ഉറപ്പില്ലാതെ കേരളകത്തോലിക്കാമെത്രാന്‍ സമിതി ഇത്തരമൊരു പ്രസ്താവന ഇറക്കില്ലായെന്ന് സാമാന്യബോധമുള്ളവര്‍ക്ക് മനസ്സിലാക്കാനും കഴിയും.
5. വ്യാജരേഖയെപ്പറ്റി സീറോ മലബാര്‍ ബിഷപ്സ് സിനഡിന്റെ തീരുമാനം കെസിബിസിയും ശരിവെക്കുകയാണ് ചെയ്തത്. പലരും പറയും രഹസ്യമായി സത്യമറിയാന്‍ കൈമാറിയതാണ് രേഖകള്‍ എന്ന്. രേഖകള്‍ വ്യാജമാണെന്ന് സിനഡ് തിരിച്ചറിഞ്ഞപ്പോള്‍ അതിന്റെ കാരണക്കാര്‍ നിസ്സാരക്കാരാവില്ലെന്ന് ചിന്തിച്ചും 24 മണിക്കൂറിലധികം സമയം പിതാക്കന്മാര്‍ വ്യത്യസ്ത അഭിപ്രായം രേഖപ്പെടുത്താന്‍ സമയം നല്കിയും ആണ് കേസിലേക്ക് നീങ്ങാന്‍ സീറോ മലബാര്‍ സിനഡ് തീരുമാനിച്ചത്. സ്ഥിരമായി ഫൗള്‍ കളിക്കുന്നവരുടെ അതിബുദ്ധിയില്‍ അവരുടെ തന്നെ ആള്‍ക്കാര്‍ പ്രതികളാക്കപ്പെട്ടുവെന്നത് വിധിവൈപരീത്യം.
തത്പരകക്ഷികളുടെ ഒളിച്ചുകളികള്‍ കാണൂ...
1. വ്യാജരേഖ കേരളസഭയിലെ അഭിവന്ദ്യപിതാക്കന്മാര്‍ക്കെതിരേ നിര്‍മ്മിക്കപ്പെട്ടതാണെന്ന് പോലീസ് തെളിവുകളോടെയും സത്യവാങ്മൂലങ്ങളോടും കൂടി സ്ഥിരീകരിച്ചപ്പോള്‍ പ്രചരണങ്ങളുടെ സ്വഭാവം മാറി
- രേഖകളൊന്നും വ്യാജമല്ല - വ്യാജമല്ല - വ്യാജമല്ല (പറച്ചിലേയുള്ളു തെളിവൊന്നുമില്ല)
- സീറോ മലബാര്‍ ബിഷപ്സ് സിനഡ് വിശ്വാസവഞ്ചന കാണിച്ചു
- ഫാ. ജോബി മാപ്രക്കാവില്‍ ചതിച്ചു
- അഭി. ആലഞ്ചേരി പിതാവ് ഒറ്റിക്കൊടുത്തു
- പോലീസ് അന്യായവും അക്രമവും പ്രവര്‍ത്തിച്ചു
- കോടതിയെ ആരൊക്കെയോ സ്വാധീനിച്ചു
2. കെസിബിസി സര്‍ക്കുലറില്‍ വ്യാജരേഖയെയും അതിന്റെ ഉറവിടത്തെയും ഉദ്ദേശത്തെയും തള്ളിപ്പറയുകയും കൂടി ചെയ്തപ്പോള്‍ ഹാലിളകിയവര്‍ ഇപ്പോള്‍ കെസിബിസിക്കും എതിരേ പറയുന്നു
- വള്ളിക്കാട്ടച്ചന്‍ തോന്ന്യവാസം കാണിച്ചു
- സൂസൈപാക്യം പിതാവ് പക്ഷപാതം കാണിച്ചു
- കെസിബിസി നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചു
(ഇവിടെയാണ് ഏറ്റവും വലിയ തമാശ - നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് അഭിപ്രായപ്പെടുന്നത് സഭയുമായി നിയമപരമായി യാതൊരു ബന്ധവുമില്ലാത്ത ഒരു വിമത ഈര്‍ക്കില്‍ സംഘടന. കാര്യങ്ങളറിയാവുന്നതുകൊണ്ട് കരേടനച്ചന്റെ പത്രക്കുറിപ്പില്‍ ആ അബദ്ധം ആവര്‍ത്തിക്കപ്പെട്ടില്ല. ഏത് നിയമം, എന്ത് നിയമം എന്ന് വ്യക്തതയില്ലാതെ പുലമ്പുന്ന ഈര്‍ക്കില്‍സംഘടനക്ക് എല്ലാം നിയമവിരുദ്ധമാണ്. ഏത് നിയമമാണ് ലംഘിക്കപ്പെട്ടതെന്ന് കൂടി അവര്‍ പറയണമെന്നാണ് എന്റെയൊരു ഇത്... )
അവസാനിപ്പിക്കുമ്പോള്‍ വിമതരുടെ അവസ്ഥയോര്‍ത്ത് സഹതാപം തോന്നുന്നു...
കണ്ണടച്ച് നിന്ന് തലങ്ങുംവിലങ്ങും ആഞ്ഞുവെട്ടുകയാണ്... കേരളസഭ കൗതുകത്തോടെ നോക്കി നില്‍ക്കുന്നു, എന്തുപറ്റിയോ ആവോ...
ആലഞ്ചേരി പിതാവിന് എതിരായ എല്ലാ നിലപാടുകളുടെയും അടിസ്ഥാനമായികൊണ്ടുനടന്നിരുന്ന രേഖകളെല്ലാം വ്യാജമാണത്രേ... ഇനിയെന്തു ചെയ്യും... അതിനോടു ബന്ധപ്പെട്ട സൈബര്‍ തെളിവുകളാകട്ടെ വേണ്ടപ്പെട്ടവര്‍ക്കെല്ലാം എതിരുമാണ്. ഇനി കണ്ണുംപൂട്ടി ആക്രമിച്ചേക്കാം എന്ന തീരുമാനവും. അടുത്തു നിന്നിരുന്നവരെല്ലാം അകന്നു. ആദ്യകാലങ്ങളില്‍ പിന്തുണച്ചവര്‍ ഇന്ന് നിശബ്ദരാകുന്നു. കേരളകത്തോലിക്കാസഭക്ക് വ്യാജരേഖയുടെ പിന്നാമ്പുറത്ത് നടക്കുന്ന കളികളോടു കൂടി എല്ലാം വ്യക്തമായി. കത്തോലിക്കര്‍ അത്രക്ക് ബുദ്ധിശൂന്യരൊന്നുമല്ലല്ലോ. ഇനി കളിയുടെ ഫൈനല്‍ വിസിലിനുവേണ്ടി കാത്തിരിക്കുകയാണ്. ഇതുവരെ ഒരു ഗോളുമടിക്കാത്ത ടീം ജയിക്കാന്‍ ഒരു സാദ്ധ്യതയുമില്ല. പക്ഷേ കളി കഴിയുമ്പോള്‍ റഫറിയും സംഘാടകരും തെറിയും ആക്ഷേപവും കേള്‍ക്കേണ്ടിവരുമെന്നത് ഇക്കാലമത്രയുമുള്ള അനുഭവങ്ങളില്‍ നിന്ന് നമുക്ക് ഉറപ്പാക്കാം. പാവം മാര്‍പാപ്പ!
പാറ എന്നെ ബ്ലോക്ക് ചെയ്തതുകൊണ്ട് അയാളുടെ പേജിൽ ഇതിനോട് പ്രതികരിക്കാൻ സാധിക്കുന്നില്ല. അതുകൊണ്ട് പ്രതികരണം ഇവിടെ എഴുതുന്നു.
>>>>കേരളകത്തോലിക്കാസഭയിലെ മെത്രാന്മാരെല്ലാവരും ഒരുമിച്ചു ചേര്‍ന്ന കെസിബിസി വര്‍ഷകാല സമ്മേളനത്തിന്‍റെ ഭാഗമായി നല്കിയ സര‍ക്കുലറിലെ ഒരു നിര്‍ദ്ദേശം പിന്‍വലിച്ചത് വലിയ ആഘോഷമാക്കുകയാണ് ചില ഈര്‍ക്കിലി സംഘടനകള്‍.
പള്ളികളില്‍ വായിച്ചാലും ഇല്ലെങ്കിലും ഇപ്പോഴത്തെ വിഷയങ്ങളില്‍ കേരളകത്തോലിക്കാ മെത്രാന്‍സമിതിയുടെ മനസ്സറിയണമെന്ന് ആഗ്രഹമുണ്ടായിരുന്നവരായിരുന്നു എന്നെപ്പോലുള്ള അനേകമനേകം സാധാരണ വിശ്വാസികള്‍. അഭിവന്ദ്യ പിതാക്കന്മാരുടെ മനസ്സറിയാന്‍ ആ സര്‍ക്കുലര്‍ ധാരാളം മതി. <<<
ഈർക്കിലി സംഘനകളെ പേടിച്ചു പള്ളികളിൽ വായിക്കേണ്ട എന്ന് തീരുമാനിച്ചതിന്റെ അർത്ഥം ഇത് ഈർക്കിലി സംഘടന അല്ലെന്നാണ്. കെ സി ബി സി വരെ പേടിക്കുന്ന അവസ്ഥ ആണെങ്കിൽ ഈ സംഘടനക്ക് പ്രസക്തിയുണ്ട്.
സർക്കുലറിലെ നിർദ്ദേശം പിൻവലിച്ചത് നിസാര കാര്യമൊന്നും അല്ല. എല്ലാ മെത്രാന്മാരും ഉൾപ്പെടുന്ന ഒരു സംഘന എടുത്ത തീരുമാനം പള്ളികളിൽ വായിക്കേണ്ട എങ്കിൽ അതിനു അതെഴുതിയ കടലാസിന്റെ വില പോലും ഇല്ല.
ഭൂമി ഇടപാടിനെപ്പറ്റി എടുത്ത് ചാടി അഭിപ്രായം പറഞ്ഞു. അമളി പറ്റിയത് പിന്നീടാണ്. കെ സി ബി സി യെയും സിനഡിനെയും മേജർ ആർച്ചു ബിഷപ്പിനെയും ഒക്കെ മാറ്റി നിറുത്തി മാർപ്പാപ്പ നേരിട്ട് അന്വേഷിക്കുന്ന വിഷയമാണ് ഭൂമി തട്ടിപ്പ്. ഈർക്കിലി സംഘടന എന്ന് പാറയ്ക്കാൻ വിളിക്കുന്ന സംഘടനാ വേണ്ടി വന്നു അത് മെത്രാൻ സമിതിയെ ബോധ്യപ്പെടുത്താൻ. ഈ മടയലേഖനം പള്ളികളിൽ വായിച്ചാൽ ഗുരുതരമായ പ്രത്യാഖാതം ഉണ്ടാകുമെന്നു ഇവരെ ബോധ്യപ്പെടുത്തിയത് ഈ സംഘന തന്നെയാണ്.
എറണാകുളം രൂപതയിലെ വൈദികർ അച്ചടക്കത്തിന്റെ പേരിൽ നിശബ്ദ്ധരായപ്പോൾ ഈ വിഷയം പൊതു സമൂഹത്തിൽ ഉന്നയിച്ചതും മാർപ്പാപ്പയുടെ ശ്രദ്ധയിൽ കൊണ്ട് വന്നതും ഈ സംഘടയുടെ ഇടപെടൽ വഴിയാണ്. പാറയ്ക്കനൊന്നും അത് സഹിക്കാൻ പറ്റുന്നില്ല.
>>>പള്ളികളില്‍ വായിച്ചാലും ഇല്ലെങ്കിലും ഇപ്പോഴത്തെ വിഷയങ്ങളില്‍കേരളകത്തോലിക്കാ മെത്രാന്‍ സമിതിയുടെ മനസ്സറിയണമെന്ന് ആഗ്രഹമുണ്ടായിരുന്നവരായിരുന്നു എന്നെപ്പോലുള്ള അനേകമനേകം സാധാരണ വിശ്വാസികള്‍. അഭിവന്ദ്യ പിതാക്കന്മാരുടെ മനസ്സറിയാന്‍ആ സര്‍ക്കുലര്‍ ധാരാളം മതി. <<<
മെത്രാന്മാരുടെ മനസ് അറിയാൻ ഇതിന്റെ ഒരാവശ്യവും സാധാരണ മനുഷ്യർക്ക് വേണ്ട. അഭയ കേസ് മുതൽ , ഭൂതി തട്ടിപ്പിൽ കൂടെ ഫ്രാൻകോ വഴി ഇപ്പോൾ എത്തി നിക്കുന്ന വ്യാജ രേഖ കേസ് വരെ അറിയാവുന്ന വിശ്വാസികൾക്ക് ഈ മെത്രാന്മാരുടെ മനസ് പണ്ടേ അറിയാം. ഇപ്പോൾ മാത്രമാണ് പാറയ്ക്കന് ഇവരുടെ മനസ് വായിക്കാൻ പറ്റിയതെങ്കിൽ അങ്ങേരുടെ മനസിന്റെ സ്ഥാനത്ത് ഒരു വലിയ പാറ ആണ്. പേരിന്റെ അർത്ഥം അന്വർത്ഥമാക്കുന്ന പാറ.
ഭൂമി തെട്ടിപ്പ് ആദ്യം അന്വേഷിക്കാൻ ചെന്നത് സൂസ പാക്യവും ക്ലിമീസ് ബാവയും ആയിരുന്നു.
ഇവർ അന്ന് മനസിലാക്കിയ കാര്യങ്ങൾ കേട്ടപ്പോൾ ഓടിയ വഴിക്കു പുല്ലുപോലും കിളിർത്തില്ല.
എന്തെ അന്ന് കണ്ടെത്തിയ കാര്യങ്ങൾ ഇങ്ങനെ ഒരു മടയലേഖനം വഴി വിശ്വാസികളോട് പറഞ്ഞില്ല.
ഫ്രാങ്കോ കന്യസ്ത്രീയെ പീഡിപ്പിച്ച കേസുണ്ടായപ്പോൾ ഈ മെത്രാന്മാർക്ക് മിണ്ടാ വൃതം ആയിരുന്നോ?
ഇപ്പോൾ ഈ സമിതി വിളിച്ചു ചേർക്കാൻ കാരണം അന്വേഷിച്ചു പാഴൂർ പടിപ്പുര വരെ പോകേണ്ട.
വ്യാജ രേഖ കേസാണ് സംഭവം.
സീറോ മലബാർ സഭയിലെ ഒരു ബിഷപ്പിന്റെയും പേരുകൾ അതിൽ ഇല്ല.
ആകെ ഉള്ളത് ഒരു മിസ്റ്റർ ആലഞ്ചേരിയുടെ പേരാണ്.
അത് കണ്ടപ്പോൾ തന്റെ പേരാണെന്ന് കർദിനാൾ ആലഞ്ചേരിക്ക് തോന്നി. ആ തോന്നലാണ് ഈ കേസിന്റെ അടിസ്ഥാനം.
പക്ഷെ പോലീസ് ആദ്യം വാങ്ങാൻ മടിക്കുകയും പിന്നീട് തേലക്കാട്ട് അച്ഛന്റെ അടുത്തു വന്നു മേടിച്ചു കൊണ്ടുപോകയും ചെയ്ത രേഖകളിൽ സ്ഫോടനാത്മകം എന്ന് വിശേഷിപ്പിക്കാവുന്ന കാര്യങ്ങൾ ഉണ്ട്. സൂസ പാക്യത്തിന്റെ ഉൾപ്പടെ അനേകം ലത്തീൻ ബിഷപ്പുമാരുടെ പേരുകൾ അതിൽ ഉണ്ട്. അപ്പോൾ ഞെട്ടാതെ പറ്റില്ല.
ആലഞ്ചേരിയെ പോലെ അതൊക്കെ വ്യാജ രേഖകൾ ആണെന്ന് സ്ഥാപിക്കാതെ പറ്റില്ല.
അതാണ് ഈ വായിക്കാന് പറ്റാതെ പോയ മടയലേഖനത്തിലെ കാതൽ.
>>>കേരളകത്തോലിക്കാമെത്രാന്‍സമിതിയുടെ നിഗമനത്തില്‍ സീറോ മലബാര്‍സഭാതലവനെതിരെയുള്ള ആരോപണത്തില്‍കഴമ്പൊന്നുമില്ല. അത് തുറന്ന് പറഞ്ഞത് പിതാവിനെതിരേ വ്യാജരേഖ അടക്കമുള്ള കാര്യങ്ങള്‍നിര്‍മ്മിച്ച ഒരു വിഭാഗത്തെ ചൊടിപ്പിച്ചുവെന്നതിലപ്പുറം അതിനുശേഷമുണ്ടായ ആരോപണപ്രത്യാരോപണങ്ങളില്‍ യാതൊരു കഴമ്പുമില്ല<<<
കേരളകത്തോലിക്കാ മെത്രാന്‍ സമിതിയുടെ നിഗമനത്തില്‍ മാത്രമല്ല, പാറയ്ക്കൻ ഉൾപ്പെടുന്ന മാർ തോമ നസ്രാണികളുടെ നിഗമനത്തിലും സീറോ മലബാര്‍ റീത്തിന്റെ തലവനെതിരെയുള്ള ആരോപണത്തില്‍ ഒരു കഴമ്പും ഇല്ല. പക്ഷെ കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷൻ മാർപ്പാപ്പയുടെ നിഗമനത്തിൽ അതിൽ വലിയ കഴമ്പുണ്ട്. അതിന്റെ തെളിവാണ് 7 വർഷം ഭരിച്ച രൂപതയുടെ ഭരണത്തിൽ നിന്നും റീത്തിന്റെ തലവനെ മാർപ്പാപ്പ പിടിച്ചു പുറത്താക്കിയത്. ഇപ്പോൾ ഭരിക്കാൻ രൂപത ഇല്ലാത്ത മെത്രാൻ ആയി നടക്കുന്നു. കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ഇങ്ങനെ ഒരു നാണക്കേട് ഒരു റീത്തിന്റെ തലവനും ഉണ്ടായിട്ടില്ല.
>>>വ്യാജരേഖ കേരളസഭയിലെ അഭിവന്ദ്യപിതാക്കന്മാര്‍ക്കെതിരേ നിര്‍മ്മിക്കപ്പെട്ടതാണെന്ന് പോലീസ് തെളിവുകളോടെയും സത്യവാങ്മൂലങ്ങളോടും കൂടി സ്ഥിരീകരിച്ചപ്പോള്‍ പ്രചരണങ്ങളുടെ സ്വഭാവം മാറി
- രേഖകളൊന്നും വ്യാജമല്ല - വ്യാജമല്ല - വ്യാജമല്ല (പറച്ചിലേയുള്ളു തെളിവൊന്നുമില്ല) <<<
പോലീസ് സ്ഥിരീകരിച്ചെന്നോ. ഇത് വരെ അന്വേഷണം പൂർത്തി ആക്കുകയോ കുറ്റപത്രം സമർപ്പിക്കയോ ചെയ്തിട്ടില്ല. അപ്പോഴേക്കും പാറയ്ക്കാൻ വിധി പ്രസ്താവിച്ചു കഴിഞ്ഞു.
തെളിവുണ്ടോ ഇല്ലയോ എന്നൊക്കെ അന്വേഷിക്കുന്ന പോലീസിനോട് ചോദിക്കണം.
കോടതി പോലും "അന്വേഷിച്ചിട്ട് എന്തു കിട്ടി: എന്നാണ് പോലീസിനോട് ചോദിച്ചത്.
പോലീസിന്റെ കയ്യിൽ ഒന്നുമില്ല എന്ന് മനസിലായ കോടതിയാണ് ചോദിച്ചത്.
പാറയ്ക്കന്റെ കയ്യിൽ തെളിവുണ്ടെങ്കിൽ പൊലീസിന് കൊണ്ട് പോയി കൊടുത്ത് അവരെ ഒന്ന് സഹായിക്കണം.
ആരെങ്കിലും വ്യാജമായി ഉണ്ടാക്കിയതാണെങ്കിൽ പോലീസ് കണ്ട് പിടിക്കട്ടെ.
ഈ രേഖ വ്യാജമാണെങ്കിൽ അത് ഉണ്ടാക്കിയ കമ്പ്യൂട്ടർ കണ്ടെടുക്കണം.
മായിച്ചു കളഞ്ഞാലും വീണ്ടെടുക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല.
>>>ആലഞ്ചേരി പിതാവിന് എതിരായ എല്ലാ നിലപാടുകളുടെയും അടിസ്ഥാനമായികൊണ്ടുനടന്നിരുന്ന രേഖകളെല്ലാം വ്യാജമാണത്രേ... ഇനിയെന്തു ചെയ്യും..<<<
ഇതാണ് ഈ കേസിന്റെ ശരിക്കുള്ള ഉദ്ദേശ്യം.
ഇത് എങ്ങനെയെങ്കിലും വ്യാജമാണെന്ന് തെളിയിച്ചു, ആലഞ്ചേരിക്കെതിരെ ഉള്ള ഭൂമി തട്ടിപ്പിൽ നിന്നും എങ്ങനെയെങ്കിലും ഊരി എടുക്കുക.
നടക്കില്ല പാറയ്‌ക്ക . നടക്കില്ല.
നികുതി വെട്ടിപ്പിനു ഉത്തരം പറയേണ്ടി വരും.
27 കോടി രൂപക്ക് ഭൂമി വിറ്റിട്ട് ആധാരത്തിൽ കാണിച്ചത് 13 കോടി. ഏതു കണ്ണുപൊട്ടനും ഇത് നികുതി വെട്ടിക്കാൻ ആണെന്ന് മനസിലാകും.
അതിരൂപതക്ക് കിട്ടിയത് 9 കോടി.
ബാക്കി 18 കോടി എവിടെ പോയെന്നു ആലഞ്ചേരി പറയേണ്ടി വരും.
1976 ൽ ഇല്ലാതിരുന്ന എറണാകുളം അങ്കമാലി അതി രൂപതയുടെ പേരിൽ വ്യജ പട്ടയം ഉണ്ടാക്കിയതിനു മറുപടി പറയേണ്ടി വരും.
36 ആധാരങ്ങളിൽ ആയിട്ടാണ് 3 സ്ഥലങ്ങൾ ആലഞ്ചേരി ഒപ്പു വച്ച് കൊടുത്തത്.
കാനോൻ നിയമത്തിന്റെ നഗ്നമായ ലംഘനം.
മറുപടി പറയേണ്ടി വരും.
പിന്നെ കന്യസ്ത്രീ പീഡനത്തിലും, ഭൂമി തട്ടിപ്പിലും, ഇപ്പോൾ വ്യാജ രേഖ കേസിലും പറഞ്ഞ അനേകം നുണകൾക്ക് ഉത്തരം പറയേണ്ടി വരും.
സഭ കണ്ണടച്ചാലും ഇനി രക്ഷയില്ല.
കോടതികളിൽ 8 ൽ അധികം കേസുകൾ ഉണ്ട്.
സ്റ്റേ വാങ്ങി വാങ്ങി എന്നേക്കും പോകാൻ പറ്റില്ല.

No comments:

Post a Comment