Translate

Tuesday, June 11, 2019

KCRM NORTH AMERICA-യുടെ പതിനെട്ടാമത് ടെലികോൺഫെറെൻസ്


കെസിആർഎം നോർത്ത് അമേരിക്കയുടെ പതിനെട്ടാമത് ടെലികോൺഫെറെൻസ് ജൂൺ 12, 2019 (June 12, 2019) ബുധനാഴ്ച വൈകീട്ട് ഒമ്പതുമണിക്ക് (09 PM EASTERN STANDARD TIME) നടത്തുന്നതാണെന്നുള്ള വിവരം എല്ലാവരേയും വീണ്ടും അറിയിച്ചുകൊള്ളുന്നു.

വിഷയം: "സുവിശേഷത്തിലെ യേശുവിനെ തേടി"

അവതരിപ്പിക്കുന്നത്: ശ്രീ ജോർജ് തൈല

യേശുവിൽ വിശ്വാസം അർപ്പിച്ചിരുക്കുന്ന ക്രിസ്ത്യാനികളുടെ പഠനവിഷയമാണല്ലോ സുവിശേഷത്തിലെ യേശു. ആ യേശുവിനെ കൂടുതൽ മനസ്സിലാക്കി സുവിശേഷജീവിതം നയിക്കാൻ ഇപ്രകാരമുള്ള സംവാദങ്ങളും പഠനങ്ങളും തീർച്ചയായും നമുക്ക്  സഹായകമാകും. ഈ വിഷയം  പണ്ഡിതോചിതമായി പഠിച്ചിട്ടുള്ള ശ്രീ തൈലയുടെ വിഷയാവതരണം ശ്രവിച്ച് ചർച്ചയിൽ പങ്കെടുക്കാൻ എല്ലാവരേയും സ്നേഹപൂർവം ക്ഷണിച്ചുകൊള്ളുന്നു.

ടെലികോൺഫെറെൻസ് വിവരങ്ങൾ ചുവടെ ചേർക്കുന്നു.

June 12, 2019 Wednesday evening 09 pm Eastern Standard Time (New York Time)

Moderator: Mr. A. C. George

The number to call: 1-605-472-5785; Access Code: 959248#

Please see your time zone and enter the teleconference accordingly.

കൂടാതെ, ഓഗസ്റ്റ് 10, 2019-ൽ ഷിക്കാഗോയിൽവെച്ച് നടത്താൻ ഉദ്ദേശിക്കുന്ന ഏകദിന സമ്മേളനത്തെ സംബന്ധിച്ചുള്ള വിവരങ്ങൾ കെസിആർഎം നോർത് അമേരിക്കയുടെ വൈസ്-പ്രസിഡണ്ട് ശ്രീ ജോസ് കല്ലിടുക്കിൽ 'emalayalee'-ൽ പ്രസിദ്ധീകരിച്ചിരുന്ന ലേഖനത്തിൻറെ ലിങ്കും ഇവിടെ ചേർക്കുന്നു.

No comments:

Post a Comment