Translate

Monday, October 12, 2020

യാക്കോബായ-ഓർത്തഡോക്സ് സഭ വ്യവഹാരങ്ങളും ശാശ്വതസമാധാനവും

ഫാ. ഡാർലി എടപ്പങ്ങാട്ടിൽ ചാക്കോ കളരിക്കൽ കെസിആർഎം നോർത് അമേരിക്ക ഒക്ടോബർ 14, 2020 ബുധനാഴ്ച വൈകുന്നേരം ഒമ്പതുമണിക്ക് (09 pm EST) സംഘടിപ്പിക്കുന്ന സൂം (Zoom) മീറ്റിംഗിൽ റവ. ഫാ. ഡാർലി എടപ്പങ്ങാട്ടിൽ ‘യാക്കോബായ-ഓർത്തഡോക്സ് സഭ വ്യവഹാരങ്ങളും ശാശ്വതസമാധാനവും’ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുന്നതാണ്. മലങ്കരസഭയുടെ തറവാടായ മുളന്തുരുത്തി മാർത്തോമ്മൻ യാക്കോബായ പള്ളി ഇടവകയിൽ ദിവംഗതനായ എടപ്പങ്ങാട്ടിൽ യാക്കോബ് കോർ-എപ്പിസ്‌ക്കോപ്പയുടെ മകനായി 1951 ഏപ്രിൽ 14-ന് ഫാ. എടപ്പങ്ങാട്ടിൽ ജനിച്ചു. വിദ്യാഭ്യാസ യോഗ്യത S S L C. തുടർന്ന് മലയാള മനോരമയുടെ കമ്പനിയിൽ ഏഴുവർഷം ജോലി ചെയ്തു. 1976-ൽ പിതാവിൻറെ നിര്യാണത്തിനുശേഷം 1977-ൽ കൊച്ചി ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന പുണ്യശ്ലോകനായ പെരുമ്പിള്ളി തിരുമേനിയിൽനിന്നും വൈദിക പട്ടം ഏറ്റു. യാക്കോബായ സഭയ്ക്ക് സെമിനാരി ഇല്ലാതിരുന്നതിനാൽ ഗുരുക്കന്മാരുടെയും മൽപ്പാന്മാരുടെയും കീഴിൽ ഗുരുകുല ആത്മീയവിദ്യാഭ്യാസം കരസ്ഥമാക്കി. ചെറുപ്രായം മുതൽ പരന്ന വായനയിലൂടെയാണ് അറിവിൻറെ മേഖല കണ്ടെത്തിയത്. കൊച്ചി ഭദ്രാസനത്തിലെ കടുംഗമംഗലം സെൻറ്റ് പീറ്റർ ആൻഡ് സെൻറ്റ് പോൾസ് യാക്കോബായ പള്ളിയിൽ വികാരിയായി സേവനം അനുഷ്ഠിക്കുന്നു. കഴിഞ്ഞ 44 വർഷമായി യാക്കോബായ സഭയിലെ സുവിശേഷപ്രസംഗകനായും എഴുത്തുകാരനായും അറിയപ്പെടുന്നു. ഭാര്യ: സാറാമ്മ: മക്കൾ: എൽദോ, രഹന. രക്തത്തിലും വർഗത്തിലും വിശ്വാസത്തിലും ആരാധനക്രമങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും ദേശത്തിലും ഭാഷയിലും ഒന്നായിരിക്കുന്ന, യേശുക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കുന്ന, ആ രക്ഷകൻറെ ശിക്ഷ്യരിൽ ഒരാളായ മാർ തോമായുടെ പൈതൃകം പേറുന്നുയെന്ന് അഭിമാനിക്കുന്ന, യാക്കോബായ-ഓർത്തഡോക്സ് സഭകൾ തമ്മിൽ പെരുവഴിയിൽ കിടന്ന് കലഹിക്കുന്നത് ഇന്ന് നിത്യ സംഭവമാണ്. അത്, സമാധാനം മാത്രം പ്രസംഗിച്ചുനടക്കുന്ന സഭാ മേലധികാരികൾക്കും യേശു അനുയായികൾക്കും യോജിക്കുന്ന പ്രവർത്തിയല്ല. പ്രസംഗമൊന്ന് പ്രവർത്തിവേറൊന്ന്! ആ രണ്ടു സഭകൾ തമ്മലുള്ള വ്യവഹാരങ്ങൾ 1913-ൽ ആരംഭച്ചതാണ്. കലഹങ്ങൾ ഉണ്ടാകുക സ്വാഭാവീകമാണ്. എന്നാൽ സമാധാനം ഒരു മരീചികയായി ഇന്നും അനന്തമായി നീളുകയാണ്. സഭകളിലും കുടുംബബന്ധങ്ങളിലും 'സമാധാനം' അന്യമായ ഈ ആധുനിക കാലത്ത് ക്രിസ്തുവിൽ ശാശ്വതസമാധാനം കണ്ടെത്താനുള്ള ആഹ്വാനമായിരിക്കും ഇടപ്പങ്ങാട്ടിലച്ചൻറെ പ്രസംഗസംക്ഷേപം. ഏവരേയും സൂം മീറ്റിംഗിലേയ്ക്ക് സ്നേഹപൂർവം ക്ഷണിക്കുന്നു. Zoom Meeting Link: https://us02web.zoom.us/j/2234740207?pwd=akl5RjJ6UGZ0cmtKbVFMRkZGTnZSQT09 Meeting ID: 223 474 0207 Passcode: justice One tap mobile +13462487799,,2234740207#,,,,,,0#,,8284801# US (Houston) +16699006833,,2234740207#,,,,,,0#,,8284801# US (San Jose) Dial by your location +1 346 248 7799 US (Houston) +1 669 900 6833 US (San Jose) +1 253 215 8782 US (Tacoma) +1 929 436 2866 US (New York) +1 301 715 8592 US (Germantown) +1 312 626 6799 US (Chicago) Meeting ID: 223 474 0207 Passcode: 8284801 To find your local number: https://us02web.zoom.us/u/kbqo7D7R0Q

No comments:

Post a Comment