Translate

Wednesday, April 29, 2015

വേലി തന്നെ വിളവു തിന്നുന്നു!

ശുദ്ധരക്ത വാദത്തെ പിന്താങ്ങിക്കൊണ്ടുള്ള ബിഷപ്‌ അങ്ങാടിയത്തിന്റെ കത്ത് വായിച്ച ശ്രീ ജെയിംസ്‌ കോട്ടൂർ ചോദിക്കുന്നു ആരാണിവിടുത്തെ ക്രിസ്തീയ കുടുംബങ്ങളെ നശിപ്പിക്കുന്നത്? വേലി തന്നെയാണ് വിളവു തിന്നുന്നത് എന്നതിന് യാതൊരു സംശയവുമില്ല. അദ്ദേഹമെഴുതിയ ലേഖനം ചുവടേ വായിക്കാം. (Zach Nedunkanal)

നമ്മുടെ ഫ്രാൻസിസ് പപ്പായാണ്‌ ഇന്നത്തെ സഭയെ വിസ്തരിച്ചു കിടക്കുന്ന ഒരു യുദ്ധക്കളയാശുപത്രിയായി സങ്കല്പിച്ച് മെത്രാന്മാർ അതിൽ അടിയന്തര സേവനം ചെയ്യുന്ന ഡോക്ടർമാരായി ആതുരസേവനത്തിന് സ്വയം അർപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ നമ്മൾ കാണുന്നതെന്താണ്? രോഗികളെ രക്ഷപ്പെടുത്തെണ്ടവർതന്നെ ശുദ്ധരക്തവാദമെന്ന മാരകമായ വിഷാണുക്കളെ ഇന്ത്യയെന്ന വാർഡിൽ മാത്രമല്ല യുഎസേയിലും പടർത്തുന്നതിൽ ഏർപ്പെട്ടിരിക്കുകയാണ്! ദൈവം ഒരുമിപ്പിച്ചവരെ ഇങ്ങനെ ചിതറിക്കാൻ അവർക്കെങ്ങനെ സാധിക്കുന്നു?

എന്താണ് പറഞ്ഞുവരുന്നത് എന്ന് സംശയിക്കുന്നവർ ഷിക്കാഗോ രൂപതയെ നയിക്കുന്ന ബിഷപ്‌ അങ്ങാടിയത്തിന്റെ 2014 സെപ്റ്റ. 19 ലെ കത്തിലേയ്ക്ക് ഒന്ന് നോക്കിയാൽ മതി.  ആ കത്തിന്റെ സംക്ഷിപ്ത വിവർത്തനം ഇതാ: 
"ബഹുമാന്യ അച്ചന്മാരെ ക്നാനായ വിശ്വാസികളേ,
അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി, അമേൻ.

നിങ്ങളുടെ ഇടവകയിലും മിഷനിലും ഉള്ള അംഗത്വം സീറോ മലബാർ മെത്രാൻ സിനഡിൽ ചർച്ച ചെയ്ത്, മേജർ ആലഞ്ചേരി കർദിനാളും നമ്മുടെ കോട്ടയം മെത്രാൻ മാത്യു മൂലെക്കാട്ടും ചിക്കാഗോ സീറോ മലബാർ കത്തോലിക്കാ രൂപതാ മെത്രാൻ ജേക്കബ്‌ അങ്ങാടിയാത്തും തമ്മിലുണ്ടായ പൊതു ധാരണയിലൂടെ തീരുമാനത്തിലായി.
ഒരു ക്നാനായ ഇടവക/മിഷൻ എന്നിവയിൽ ക്നാനായക്കാർക്ക് മാത്രമേ അംഗത്വമുണ്ടാകൂ. ക്നാനായ വിശ്വാസി മറ്റൊരു റീത്തിൽ നിന്ന് വിവാഹം കഴിച്ചാൽ, മറ്റേ റീത്തിലെ ആ വ്യക്തിക്കും ഇരുവർക്കുമുണ്ടാകുന്ന മക്കൾക്കും ക്നാനായ ഇടവകയുടെ/മിഷൻറെ അംഗത്വമല്ലല്ല, മറിച്ച്, മറ്റേ രീത്തിലെ ഇടവകയുടെ/മിഷൻറെ അംഗത്വം മാത്രമേ ഉണ്ടാകൂ.
... 

നിങ്ങളുടെ സ്നേഹ പിതാവ്,
മാർ ജേക്കബ്‌ അങ്ങാടിയത്ത്, ചിക്കാഗോ രൂപതയുടെ മെത്രാൻ."
വിശ്വാസികൾ ഈ കത്തിന്റെ ഉള്ളടക്കം എങ്ങനെ വ്യാഖ്യാനിക്കണം? പരിതാപകരമായ വസ്തുതയെന്തെന്നാൽ, ഇതിനെതിരേ പ്രതീക്ഷിച്ച ഒരു പ്രതികരണവും ഇന്ത്യയിലെ വ്യത്യസ്ത റീത്തുകളിലെ സഭാനേതൃത്വം നടത്തിയിട്ടില്ല എന്നതാണ്. മറിച്ച്, കോട്ടയം രൂപതയുടെയും അങ്ങാടിയത്തിന്റെയും നിലപാടുകളെ സംരക്ഷിക്കുകയാണ് കർദിനാൾ ആലഞ്ചേരി പോലും ചെയ്യുന്നത്. ആട്ടിൻതോൽ ധരിച്ച ചെന്നായ്ക്കളല്ലേ ഇവർ? ദൈവം കൂട്ടിയോജിപ്പിച്ചത് നിങ്ങൾ തകർക്കരുത് എന്നും ഞാനും പിതാവും ഒന്നായിരിക്കുന്നതുപോലെ നിങ്ങളും ഒന്നായിരിക്കുവിൻ എന്നും പഠിപ്പിച്ച യേശുവിന്റെ ഇംഗിതങ്ങളെ പാടേ നിഷേധിക്കുന്ന ഈ കപട സഭാസംരക്ഷകരെ ആര് തിരുത്തും? [യേശുവിൽ നിങ്ങൾ ഗ്രീക്ക്, റോമൻ, യഹൂദൻ എന്ന വ്യത്യാസങ്ങൾ ഇല്ലാതെ ഒരേ പിതാവിന്റെ മക്കാളാണ് എന്ന് അപ്പോസ്തലൻ പോൾ പറഞ്ഞത് ആദിമ സഭയിൽ അംഗീകരിക്കപ്പെട്ട ഒരു പൊതു ദർശനമായിരുന്നു. അതേ സഭയുടെ ഭാഗമാണെന്ന് അഭിമാനിക്കുന്ന ഒരു വിഭാഗത്തിന്, ഇങ്ങനെയൊരു കത്തെഴുതാൻ അതിന്റെ ഒരു മെത്രാന് എങ്ങനെ സാധിക്കുമെന്ന് വായനക്കാർ ചിന്തിക്കുക. എത്ര അപഹാസ്യമാണ് ഇവരുടെ വാക്കും പ്രവൃത്തിയും. ഇവർക്ക് താങ്ങായി നില്ക്കുന്ന മേജർ ആലഞ്ചേരിയും കൂട്ടരും എന്ത് പ്രതികരണമാണ് ആഗോളസഭയിൽ നിന്നും ഭാരതസഭയിൽനിന്നും പ്രതീക്ഷിക്കുന്നത് എന്നും ചിന്തിക്കുക. വിവർത്തകൻ]

സീറോമലബാർ സഭയുടെ കാഴ്ചപ്പാടിൽ പുറത്തുനിന്ന് വിവാഹം കഴിച്ച ക്നാനായക്കാർക്ക് അവരുടെ പരസ്പരസംഗമത്തിന്റെ ഫലമായി മക്കളാകാം, പക്ഷേ ക്നാനായ ഇടവകകളിൽനിന്ന് പങ്കാളിയേയും സന്തതികയേയും പുറംതള്ളും. യുക്തിരഹിതമായ ഈ കടുംപിടുത്തത്തിന് എന്ത് ന്യായീകരണമാണ് കണ്ടെത്താനാവുന്നത് എന്ന് നിങ്ങൾ ചിന്തിക്കുക. ഒരു വശത്ത്‌ വർഷങ്ങളോളം നീണ്ടുനില്ക്കുന്ന ചർച്ചകളിലൂടെ ക്രിസ്തീയ കുടംബങ്ങളുടെ സനാതന നിലനില്പിനായി അദ്ധ്വാനിക്കുന്ന, കുടുംബങ്ങളെ ശിഥിലീകരിക്കുന്ന പ്രശ്നനങ്ങളെപ്പറ്റി പഠിക്കാൻ മെത്രാന്മാരെ നിയോഗിക്കുന്ന പപ്പാ; മറുവശത്ത്‌ ഇത്രയും ഗൗരവതരമായ ഒരു പ്രശ്നത്തെ അവഗണിക്കുക മാത്രമല്ല അതിനെ രൂക്ഷമാക്കുന്ന നടപടികളിൽ ഏർപ്പെടുന്ന ഇന്ത്യൻ സഭാനേതൃത്വം! അവരെ അലട്ടുന്നത് ഇപപോഴും മതേതര വിവാഹങ്ങളും ജനനനിയന്ത്രണണോപാധികളുടെ ഉപയോഗവും മറ്റുമാണ്. എന്നാൽ കോട്ടയം രൂപതയിലെ അംഗങ്ങൾ തന്നെ ശുദ്ധരക്തവാദത്തിലുള്ള പിടിവാശിയുടെ അപാകതകളെക്കുറിച്ച് പഠനങ്ങൾ നടത്തുകയും ഈ വിഷയത്തിൽ സീറോമലബാർ, ലത്തീൻ, മലങ്കര വിഭാഗങ്ങൾ വച്ചുപുലർത്തുന്ന നിസ്സംഗതയിൽ പ്രതിഷേധിക്കുകയും മെത്രാന്മാർക്കും പോപ്പിനും നിവേദനങ്ങൾ അയക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു എന്നത് ആശാവഹമാണ്‌.

അല്മായരുടെ ശബ്ദം അവഗണിക്കപ്പെടുന്നു.
ചിന്താസ്ഥിരതയുള്ള ക്നാനായ സംഘടനകൾ 2013 ആഗസ്റ്റ്‌ മൂന്നിന് ഷിക്കാഗോയിലെ സീറോമലബാർ ഹാളിൽ ഒരു സെമിനാർ സംഘടിപ്പിച്ചു. അതെപ്പറ്റി വിശദമായ വാർത്ത Kerala Express, Chicago, Indian 
Currents, Delhi, Almayasabdam, Kerala തുടങ്ങി പല മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിക്കയും ചെയ്തു. കൂടാതെ, 2014 ഫെബ്രുവരിയിൽ പാലായിൽ നടന്ന ഒരാഴ്ച നീണ്ട CBCI മീറ്റിങ്ങിനോട് അനുബന്ധിച്ച് ഒരു പ്രതിഷേധ റാലി നടത്തുകയും മെത്രാന്മാർക്ക് സങ്കടഹർജി സമർപ്പിക്കുകയും ചെയ്തു. വീണ്ടും 2014 ഓഗസ്റ്റ് 16 - 30ന് കാക്കനാട്ട് നടന്ന മെത്രാൻ സിനഡിൽ ഇതാവർത്തിച്ചു. ഒരു ഫലവും പരിഗണനയും ഉണ്ടായില്ല. ഏറ്റവും പുതിയതായി "From: Knananaya Catholic 
Navikarana Society (KCNS), sent: To: The Secretary of Synod to be held on 
Oct.15th 20015" എന്ന കത്ത് അയച്ചിട്ടുണ്ട്. എന്നിട്ടും ഇതുവരെ യാതൊരു പ്രതികരണശേഷിയും ഇവിടുത്തെ മെത്രാന്മാർ പ്രകടിപ്പിച്ചിട്ടില്ല. 

"ഡന്മാർക്കിൽ എന്തോ ചീഞ്ഞുനാറുന്നുണ്ട്" എന്നു പറയുമ്പോലെ, സീറോമലബാർ കത്തോലിക്കാ സഭയിലെ റീത്ത്ത്രയത്തിലും സഭ്യമാല്ലാത്തത് സംഭവിക്കുന്നുണ്ട്. ഇപ്പോഴത്തെ നേതൃത്വം ഇവിടുത്തെ സഭയുടെ ശാപമായി മാറിയിരിക്കുന്നു. വിമർശനാത്മകമായതൊന്നും പരസ്പരം കേൾക്കാനിടവരുത്താതിരിക്കുക എന്നത് മാത്രമാണ് അവരുടെ സഭാ ഐക്യം. ഇതൊരു പുറംപൂച്ച്‌ മാത്രമാണ്. വാസ്തവത്തിൽ ഈ റീത്തുകൾക്കിടയിൽ മെത്രാന്മാരുടെ പൊതു നിഷ്ക്രിയത്വമാല്ലാതെ യാതൊരൈക്യവുമില്ല. തമ്മിൽ മത്സരിക്കുന്ന ഇവർ ഇവിടുത്തെ രാഷ്ട്രീയ കോമരങ്ങളെപ്പോലെ അധികാരത്തിനും പണത്തിനും വേണ്ടി എന്ത് ഒത്തുതീർപ്പിനും തയ്യാറാകും. 

ഈ വര്ഷാവസാനത്തോടടുത്ത് വത്തിക്കാനിൽ നടക്കാനിരിക്കുന്ന, കുടുംബഭാദ്രതക്ക് ഊന്നൽ കൊടുത്തുള്ള, സിനഡിലും കഴിഞ്ഞ തവണ സംഭവിച്ചതുപോലെ നാണംകെടുത്തുന്ന നിർമ്മമതയും മൌനവുമാണോ ഇന്ത്യൻ മെത്രാന്മാർ കാഴ്ചവയ്ക്കാൻ പോകുന്നത് എന്ന് ഭയക്കേണ്ടിവരുന്നു. അങ്ങനെയെങ്കിൽ ക്നാനായ സഭയിലെ ഈ നാറുന്ന രക്തശുദ്ധി വിഷയം ചവിട്ടുപായ്ക്കടിയിലേയ്ക്ക് തള്ളപ്പെടുകയെ ഉള്ളൂ. ലോകം മുഴുവൻ ചര്ച്ചചെയ്യുന്ന ഒരു വിഷയത്തെ ഇത്ര നിസ്സംഗരായി എങ്ങനെയാണ് നമ്മുടെ പരമ പരിശുദ്ധ ഇടയന്മാർക്ക് അവഗണിക്കാനാവുന്നത്? അവരുടെ സ്വഭാവഗുണമായ കൌടില്യം എന്നല്ലാതെ എന്ത് പറയാൻ!   

ഒക്ടോബറിലെ സമാപന സിനഡ്                 
രണ്ടു വർഷത്തോളം നീണ്ട പഠനത്തിനും ഒരുക്കങ്ങൾക്കും ശേഷം ഈ വർഷം ഒക്ടോബറിൽ റോമായിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ ക്രിസ്തീയ കുടുംബമാണ് വീണ്ടും ശ്രദ്ധാകേന്ദ്രം. കഴിഞ്ഞ വർഷത്തെ സിനഡോടനുബന്ധിച്ച് സ്നേഹത്തിൽ കുരുത്ത കുടുംബബന്ധം തൊട്ട് , വേര്പെടുത്തപ്പെട്ട വിവാഹം, പരമ്പരാഗത കാഴ്ചപ്പാടുകളെ ശിഥിലമാക്കുന്ന ആധുനിക ദാമ്പത്യസാദ്ധ്യതകൾ (ഉദാ. പുരുഷനോ സ്ത്രീയോ തനതുത്തരവാദിത്തം ഏറ്റെടുക്കുന്ന കുടുംബം, വിവാഹരഹിത അല്ലെങ്കിൽ എകലിംഗ കൂട്ടുജീവിതം തുടങ്ങിയവ) സുതാര്യമായ ചർച്ചക്ക് നിർദ്ദേശിക്കുകയും കൂടുതൽ പഠനങ്ങൾ മെത്രാന്മാരുടെ ഉത്തരവാദിത്വമായി ഏല്പിക്കുകയും ചെയ്തതാണ്. വൈദികരെയും സന്യസ്തരെയുമെന്നപൊലെ അല്മായരെയും ഭാഗഭാക്കുകളാക്കി സമകാലികവും പ്രാദേശികവുമായ പ്രശ്നങ്ങൾ പഠിച്ച്, മാറ്റി ചിന്തിക്കേണ്ടിടത്തു മാറ്റി ചിന്തിച്ചും തിരുത്തേണ്ടിടത്തു തിരുത്തിയും കുടുംബത്തിന്റെ പവിത്രതയെ പരിരക്ഷിക്കാൻ മാത്രമല്ല, മാറിക്കൊണ്ടിരിക്കുന്ന സംസ്കാരവ്യതിയാനങ്ങളെ അഭിമുഖീകരിക്കാനും വേണ്ട നടപടികൾ സ്വീകരിക്കുക എന്നതായിരുന്നു അവരെ ഏല്പിച്ച ദൌത്യം. നമ്മുടെ അഭിവന്ദ്യ ഇടയന്മാർ ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്തതായി ഇന്നുവരെ അറിയാൻ കഴിഞ്ഞിട്ടില്ല. 2023 ൽ തന്നെ 39 അതിപ്രധാന ചോദ്യങ്ങൾ ഉള്ക്കൊള്ളുന്ന ഒരു ലിസ്റ്റ് നല്കി അതിന്റെ ഉത്തരങ്ങൾ ജനങ്ങളിൽ നിന്ന് ശേഖരിച്ച് 2014 ലെ സിനഡിൽ സമർപ്പിക്കേണ്ടിയിരുന്നതും നമ്മുടെ രൂപതകളെല്ലാം പാടേ അവഗണിക്കുകയാണ് ചെയ്തത്. അക്ഷന്തവ്യമായ ഈ അലസതയിൽ വേദനിച്ച് ശ്രീ ഛൊട്ടെബായി (Chottebhai) യെ പ്പോലെ ചിലർ CCRInt’l (Catholic Church Reform International) ൻറെ സഹായത്തോടെ ഒരു പ്രത്യേക ചോദ്യോത്തരസംരംഭം തട്ടിക്കൂട്ടിയെങ്കിലും ആ സർവേയ്ക്ക്‌ പൂനെയിൽ ഒരു രൂപതയിൽ നിന്ന് മാത്രമാണ് എന്തെങ്കിലും പ്രതികരണമുണ്ടായത്

വെറും അഞ്ച് മാസങ്ങളാണ് ഇനി ബാക്കിയുള്ളത്. CCRInt’l തുടർന്നും
പോപ്പയച്ച Lineamenta (the final basic preparatory draft)നെപ്പറ്റി വിശദമായി പഠിക്കുകയും തനതായ നിർദേശങ്ങളോടെ അവരുടെ റിപ്പോർട്ട്‌ സിനഡിൽ സമർപ്പിക്കുകയും ചെയ്യും. സിനഡംഗങ്ങൾക്ക് നല്കാനുള്ള “Response of Catholic Church Reform International to Questions Aimed at a Response to and an In-Depth Examination of the Relatio Synodi” തയ്യാറാക്കി അയച്ചുകഴിഞ്ഞു. His Beatitude, His Grace എന്നൊക്കെ ഒരുളുപ്പുമില്ലാതെ അന്യോന്യം മേനി പറയുന്ന നമ്മുടെ 'അഭിഷിക്ക്തർ' ഇത്തവണയും ചിത്രഭംഗിയുള്ള അങ്കികളിട്ട് കൈയും വീശി റോമായിൽ ചെല്ലുകയും അവിടെ സിനഡിൽ മിണ്ടാമൂളികളായി കുത്തിയിരിക്കുകയും ചെയ്യാനാണ് ഭാവമെങ്കിൽ ഭാരതസഭക്കുവേണ്ടി അവർക്ക് ഇപ്പോഴേ ചെയ്യാവുന്ന ഒന്നുണ്ട്. സ്ഥാനത്യാഗം ചെയ്ത് ദൈവജനത്തിന് അവർ വരുത്തിവയ്ക്കുന്ന മാനഹാനിയും ദുരിതങ്ങളും ഒഴിവാക്കുകയെങ്കിലും ചെയ്യുക. അവരെക്കൂടാതെയും ഈ സഭ അതിജീവിക്കുമെന്നു മാത്രമല്ല, പോപ്‌ ബനടിക്റ്റ് വിട്ടൊഴിഞ്ഞ സ്ഥാനത്ത് പ്രഗത്ഭനും വിശുദ്ധനുമായ ഫ്രാൻസിസ് പപ്പാ ഉദിച്ചുയർന്നതുപോലെ, ഭാരതത്തിലെ കത്തോലിക്കാ സഭയിലും സംഭവിക്കും. ഈ സഭയിലേയ്ക്ക് യേശു തിരിച്ചുവരാൻ, അവിടുത്തേയ്ക്ക് വഴിയൊരുക്കാൻ കഴിവുള്ള അത്തരം വ്യക്തിത്വങ്ങൾ ഭാഗ്യവശാൽ ഇപ്പോൾത്തന്നെ ഇവിടെയുണ്ട്.

താത്പര്യമുള്ളവർ മുകളിൽ പറഞ്ഞ പഠനം www.catholicChurchReformIntl.org എന്ന ലിങ്കിൽ വായിക്കുക. ആണത്വം നഷ്ടപ്പെട്ട, ആത്മാവിൽ അന്ധരായ ഇവിടുത്തെ മുതുമടിയൻ മെത്രാന്മാർക്കും അത് ധ്യാനത്തിനുള്ള വകനല്കും എന്ന് സവിനയം ഓർമിപ്പിക്കുകയാണ്.

4 comments:

  1. Shree Jose Paul writes:
    Dear. Dr.James,
    Your article on “Peddlers of Pure blood” brings out certain important doubts about the existence of a Catholic Church in our country as envisaged by the teachings of Jesus. Do we, the Catholics, belong to any church at all? The happenings in the so called official church are all in contradiction to the teachings of Jesus. Jesus taught us that love, unity and equality as the main theme of his teachings. He taught us that all human beings are God’s own children and that he created each one of us in His own image. The prelates of the official church teaches us to hate one another. We are divided into groups such as people having pure blood, people with high traditions of culture and heritage, people who are backward classes, dalits and so on. We are taught to look at each group of people as separate group of Christians without having any relationships to each other. We are being taught to consider the other groups of Catholics as untouchables.
    Some persons in the church call themselves shepherds and behave like butchers. The latest butchering of Jesus Christ is done by the decision taken by the three such shepherds about the pure blood of the Knanaya Syrian Catholics. These three wise kings took the decision for the people of their kingdom as dictators. They think that they are the Church. They presume that they can do anything that they feel like for preserving their power and position. They are not in touch with either Jesus, his teachings or his followers. In their anxiety to cling to power, they have forgotten not only the basic tenets of Christianity, and its divine sanctity, but also human ethics, secular morality, natural Justice, human rights, illegality of their actions and the constitution of the nation they are living in.
    (to be continued)

    ReplyDelete
  2. continued from above (Jose Paul)
    The three prelates who cannot understand what family life is, who cannot understand the relationship between the husband, wife and the children in a family took the most heinous decision to separate them into two different social and spiritual groups because these prelates discovered that the blood of one of the members is pure and that of the spouse and children is impure. Their Syrian Theology taught them that God while creating people, had blood of various qualities and He consciously supplied the purest blood to Knanaya Syrian families and asked them to preserve its purity. We are sure that with these kind of prelates in positions of power, there will come a time that the Catholic Church will be divided and new dioceses will be formed according to the blood groups of the Bishops. Did they not find any other poisonous things to inject into the Catholic Church to destroy it?
    The most shameful part is that when three shepherds are going ahead with these kind of poisonous venom to destroy the teachings of Jesus while all the other shepherds of the Catholics Church, whether they belong to any rite, Syro Malabar, Latin, Malankara syro, keep solemn silence giving approval to these breaking of Catholic families. Are we the lay people to believe that all of these prelates are afraid to speak the language of Jesus? We the lay people have a right to know this. We would like to know whether a Church of Jesus exists or not. This only shows that the clergy has nothing to do with Jesus. If there is Jesus in our country, it is only in the hearts and minds of the lay people. Those who cannot live with Christ Jesus and His basic teachings, please leave the church and lead a worldly secular life. At least there is dignity in such a life. This is a call not only to those who do these crimes. Those who are silent are committing a crime of omission. Shame on you who put on the cassock and habit and pretend to live in the service of Jesus and have no courage to speak for Christ.
    Our sincere request to the clergy and the shepherds, please stop the Sunday sermons as you all speak words of Jesus without any substance in the personal life, congregational life or church hierarchy. We find these sermons are phony as your actions are just the opposite of what Jesus taught us.
    There is a small silver lining in the Horizon. We would like to congratulate Mar Kuriakose Baranikulangara for the letter to Mr. James Kotoor disagreeing with the decisions of the three Shepard’s including the cardinal, since realization has come to him about the injustice and inhumanness of the pure blood. We are sure that he has realized about the folly of dividing the people of the so called high culture and heritage from the one catholic and apostolic Church. Let us hope, that He will get up like St Paul and distance himself from the theory of pure blood, high culture and heritage and be a soldier of Jesus fighting for the one and only Catholic Church. He does not have to be frightened of anyone in the country as he is directly answerable only to Pope. We the lay people are hoping for a day when the Catholic, whatever may be their rite, to sit together and learn their Catechism, when the Catholic matrimonial services are not being restricted by unnecessary bits of paper from this rite and that rite.

    ReplyDelete
  3. അങ്ങാടിയത്ത്, ആലഞ്ചേരി അച്ചുതണ്ടും മൂലെക്കാടനും തമ്മിൽ ശുദ്ധരക്തം നിലനിർത്തുന്നതിനുള്ള ധാരണ കത്തോലിക്കാ സമുദായത്തിനൊരപമാനമാണ്. കേരളം വിവേകാനന്ദൻ പ്രവചിച്ച വട്ടന്മാരുടെ നാടാണെന്ന് സംശയവുമില്ല. ഹീബ്രു ഭാഷയുടെ ഒരക്ഷരം പോലും കണ്ടിട്ടില്ലാത്ത മൂലെക്കാടൻ യഹൂദനായി ചിന്തിക്കുന്നു. സംസ്കൃതം അറിയാത്ത മംഗ്ലീഷ് സംസാരിക്കുന്ന അങ്ങാടിയത്തും 'ന്റു പാപ്പാ' ബ്രാഹ്മണനായിരുന്നുവെന്നും വിചാരിക്കുന്നു. ആകൃതിയിൽ ഈ രണ്ടാചാര്യന്മാരും അവരുടെ അനുയായികളും ആഫ്രോ ദ്രാവിഡിയൻ ഗോത്രത്തിലെ കാപ്പിരികളെപ്പോലിരിക്കും. രണ്ടു കൂട്ടരുടെയും അനുയായികൾക്ക് ദ്രാവിഡ സംസ്ക്കാരമെന്നു കേട്ടാൽ പുച്ഛം. പോർട്ടുഗീസുകാരുണ്ടാക്കിയ ബ്രാഹ്മണയുണ്ടയും ക്നായ തൊമ്മനെന്ന കതിനാ വെടിയും സത്യമെന്ന് വിചാരിച്ച് അനുയായികളെ പറ്റിച്ചു ജീവിക്കുന്നു. ഇതിൽ അങ്ങാടിയത്തിനു നേട്ടം ഉണ്ട്. ക്നനായക്കാർ നിർമ്മിച്ച പള്ളികൾ സീറോ മലബാർ ബിഷപ്പിന്റെ കീഴിലായതുകൊണ്ട് ക്നാനായ കുഞ്ഞാടുകളുടെ പണം അങ്ങാടിയത്തിന്റെ ഖജനാവിലെത്തിക്കൊള്ളും.

    ക്രിസ്തുവിന്റെ പിന്നാലെ യഹൂദരും പരീസിയരും സമരിയാക്കാരത്തി സ്ത്രീയുമുണ്ടായിരുന്നു. 'അവൻ സമരിയായിൽക്കൂടി യാത്ര ചെയ്യുകയായിരുന്നു. ക്ഷീണിതനായ അവൻ യാക്കോബിന്റെ കിണറ്റിൻ കരയിലെത്തിയപ്പോൾ സമരിയാക്കാരി അവിടെ വെള്ളം കോരാൻ വന്നു. വെള്ളം തരുമോയെന്നു അവൻ അവളോട് ചോദിച്ചു. അവൾ പറഞ്ഞു 'നീ ഒരു യഹൂദനും ഞാനൊരു സമരിയാറ്റൻ സ്ത്രീയുമാണ്. നിനക്കെന്നോട് എങ്ങനെ വെള്ളം ചോദിക്കാൻ തോന്നി'. യഹൂദർ സമരീയാക്കാരോട് ദൈനംദിനജീവിതത്തിൽ സഹവർത്തിച്ചിരുന്നില്ല. യേശു പറഞ്ഞു, "നീ എനിയ്ക്ക് ദാഹ ജലം തന്നു. നിനക്ക് ഞാൻ ജീവന്റെ ജ്ഞാനം തരുന്നു."

    ഇന്നുള്ള ക്നനായക്കാർക്ക് ജീവന്റെ ജ്ഞാനം എന്തെന്നുള്ളത് അറിയില്ല. സങ്കുചിതമായി ജീവിക്കുന്ന ഈ വർഗത്തിന് വേണ്ടവിധം ബോധവും വിദ്യാഭ്യാസവും നല്കെണ്ടിയിരിക്കുന്നു. അമേരിക്കയിൽ കുടിയേറ്റക്കാരായ ക്നാനായ സ്ത്രീകൾ ഭൂരിഭാഗവും നേഴ്സിംഗ് പഠിച്ച് വിദ്യാഭ്യാസമുള്ളവരെങ്കിലും വായനാശീലം കുറവായതുകൊണ്ട് ഭർത്താക്കന്മാർ പറയുന്ന അറിവേ കാണുകയുള്ളൂ. തൊണ്ണൂറു ശതമാനം ഭർത്താക്കന്മാരും പട്ടയും ചാരായവും പന്നിയിറച്ചിയും കഴിച്ച് പള്ളി പ്രവർത്തനവും നേതാക്കന്മാരുമായി കഴിയുന്നവരാണ്. കൂടെ മെളിക്കാൻ സ്ത്രീ ലമ്പടനായ ഒരു പുരോഹിതനും കാണും. തോക്കും പട്ടചാരായവുമായി ക്നായി തൊമ്മൻ കപ്പലിൽ പെരിയാറിന്റെ തീരത്ത് വന്നുവെന്ന് വിശ്വസിക്കുന്നവരുമാണ് അവരിൽ അധികവും.

    ക്നാനായ സമൂഹത്തിൽ ജനിച്ചാൽ അതേ ക്നനായത്വം ഒരുവൻ വിവാഹത്തിലും സന്താനോത്പ്പാദനത്തിലും സൂക്ഷിക്കണം. ക്നാനായക്കാരൻ ക്നായി സ്ത്രീകളിൽ അവിഹിത ഗർഭത്തിൽ ജനിച്ചവനെങ്കിലും ക്നനായിക്കാരൻ തന്നെ. അവിടെയും ശുദ്ധ രക്തത്തിൽ മായമില്ല. മോശയുടെ പത്തു പ്രമാണങ്ങൾ ലംഘിച്ചാലും യഹൂദനെന്ന ചിന്തയിൽനിന്നും ക്നനായിക്കാർക്ക് മാറ്റം വരില്ല. വിശ്വാസത്തെക്കാളും യഹൂദന്റെ രക്തം ഇവരെ ദാവീദിന്റെ വംശത്തിലെത്തിക്കുന്നു. ദാവീദിന്റെ ആഫ്രിക്കൻ ഭാര്യയിലുള്ള കുട്ടികൾ ഏഷ്യയിലും ക്‌നനായ ദേശങ്ങളിലും കുടിയേറിയതായും ചരിത്രകാരുടെയിടയിൽ അഭിപ്രായങ്ങളുണ്ട്. ഇവരിൽ ചിലർ ഇരുണ്ടു പോയ കാരണം ദാവീദിന്റെ ആഫ്രോ വംശ സ്ത്രീയിലെ സന്തതി പരമ്പരയിൽ ജനിച്ചതുകൊണ്ടായിരിക്കാം.

    നരവംശ ശാസ്ത്ര്ജ്ഞർ എത്ര മെനക്കെട്ടാലും ഇവരുടെ പൈത്രുകത്വം കണ്ടു പിടിക്കില്ല. ക്നാനായ ദേശത്തു നിന്ന് ഒരു തോമ്മായും ഇവിടെ വന്നിട്ടില്ല. രണ്ടു തോമ്മാമാരുടെ വരവും പോര്ട്ടുഗീസുകാരുടെ ഭാവനയിലുണ്ടായതാണ്. പില്ക്കാലത്ത് മാക്കിൽപോലുള്ള മെത്രാന്മാർ കള്ളകഥകൾ വിശ്വാസികളുടെ തലയിൽ അടിച്ചേൽപ്പിക്കുകയും ചെയ്തു. പത്താം പീയൂസ് മാർപാപ്പായെ മാക്കിൽ മെത്രാനും കൂട്ടരും പറഞ്ഞു തെറ്റിധരിപ്പിക്കുകയും ചെയ്തു.

    സ്വവർഗ കത്തോലിക്കരെന്നു പറഞ്ഞ് നിഷ്കളങ്കരായ കുഞ്ഞുങ്ങളുടെ മാമ്മോദീസാ നിഷേധിക്കൽവഴി ഇവർ പൈശാചിക തത്ത്വങ്ങൾ അനുയായികളെ അടിച്ചേൽപ്പിക്കുകയാണ്. കൂദാശകൾ നിഷേധിക്കുന്ന ഒരു സമൂഹത്തിന്റെ താളത്തിനൊപ്പം തുള്ളുന്ന കർദ്ദിനാൾ ആലഞ്ചേരിയെയും അങ്ങാടിയത്തിനെയും റോം പുറത്താക്കുകയാണ് വേണ്ടത്.

    അമേരിക്കയിൽ ക്നാനായ പള്ളികളുടെ ഭാവി ഇരുണ്ടതാണ്. ക്നാനായ അംഗങ്ങൾ കൂടുതലും വൃദ്ധരായവരാണ്. യുവ തലമുറകളായ ക്നായാക്കാർ ഭൂരിഭാഗവും ആഫ്രോ അമേരിക്കൻ, ഹിസ്പ്പാനിക്ക് എന്നിവരെ വിവാഹം കഴിച്ച് ക്നാനായ രക്തം ഇതിനകം അശുദ്ധമാക്കി കളഞ്ഞു. ക്നനായക്കാർക്ക് ഒരു മെത്രാനെ കിട്ടിയില്ലെങ്കിൽ കാലക്രമേണ അവരുടെ പള്ളികൾ സീറോ മലബാറിന്റെ അധീനതയിൽ വരും. കേരളത്തിൽ രക്തശുദ്ധിയെന്ന വർഗം വത്തിക്കാനറിഞ്ഞത് അടുത്ത കാലത്താണ്. ക്നാനായക്കാർക്ക് അമേരിക്കയിൽ മെത്രാനെ കൊടുക്കാതിരിക്കാൻ സീറോ മലബാറിലെ താപ്പാന പുരോഹിതർ വത്തിക്കാനെ നല്ലവണ്ണം സ്വാധീനിച്ചിട്ടുമുണ്ട്. ക്നാനായ സ്വത്തുക്കൾ കയ്യടക്കിയവഴി നേട്ടം ആലഞ്ചെരിക്കും അങ്ങാടിയത്തിനും തന്നെ. അത് മനസിലാക്കാൻ കഴിവുള്ള ക്നനായിക്കാർ അമേരിക്കയിൽ ഇല്ലാതെപോയി.

    ReplyDelete

  4. "ഡന്മാർക്കിൽ എന്തോ ചീഞ്ഞുനാറുന്നുണ്ട്" എന്നൊരു വാക്യം ഷെയ് ക്സ്പീയറിന്റെ ഹാംലെറ്റിൽ നിന്ന് ശ്രീ കോട്ടൂർ തന്റെ ലേഖനത്തിൽ ഉദ്ധരിക്കുന്നുണ്ട്. Hamlet Act 1, scene 4, 87–91 Marcellus, Horatio എന്നിവർ തമ്മിലുള്ള സംഭാഷണത്തിലാണ് ഇത് വരുന്നത്. അതിന്റെ ചരിത്ര പശ്ചാത്തലം ഈ നാടകം പഠിച്ചിട്ടുള്ളവർക്ക് മനസ്സിലാകും. സഭയിൽ ഇന്ന് നടമാടുന്ന അക്രൈസ്തവമായ കുതന്ത്രങ്ങളിലേയ്ക്കാണ് ജെയിംസ്‌ നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത്. വിശുദ്ധിയിൽ മാനസിക പൊരുത്തമുള്ള ഒരു ജനമായി തുടരേണ്ട സഭയിൽ ഇന്നുള്ളത് വിഭാഗീയതയുടെ അതിപ്രസരമാണ്. ജാതി, ഭാഷ, റീത്ത്, വിശ്വാസം, സാമ്പത്തിക നിലവാരം, കെട്ടുകഥയിൽ കവിഞ്ഞ വിശ്വാസ്യത അർഹിക്കാത്ത പാരമ്പര്യം എന്നതെല്ലാം സഭയെ തുണ്ടം തുണ്ടം മുറിച്ചുകൊണ്ടിരിക്കുകയാണ്. അക്കൂടെ, നീചവും അടിസ്ഥാനരഹിതവുമായ രക്തശുദ്ധിവാദവും. സഭാതലത്തിൽ ഇന്നേറ്റവും കൂടുതൽ നാറുന്നത് ഈ വാദമാണ്.

    ReplyDelete