Translate

Wednesday, June 1, 2016

ഒരു മതത്തിന്റെ നാള്‍വഴി!

സോണി ജോസ്                                           (2016 മെയ് ലക്കം 'സത്യജ്വാല'യിൽനിന്ന്)

[റവ. ജോസഫ് മനയ്ക്കല്‍ എഴുതിയ സമാനമായൊരു 'നാള്‍വഴി', 2012  ലക്കം 'സത്യജ്വാല' (പേജ്-20)യില്‍ പ്രസിദ്ധീകരിച്ചിരുന്നു. ശ്രീ സോണി ജോസ് എഴുതിയ ഈ നാള്‍വഴി അല്പംകൂടി വിപുലമായതിനാല്‍, ഒരു ചരിത്രരേഖയെന്ന നിലയില്‍ ഇതു വായനക്കാര്‍ക്കു കൂടുതല്‍ പ്രയോജനപ്പെട്ടേക്കാം എന്നു കരുതുന്നു. ഇത് 2 ലക്കങ്ങളിലായി പ്രസിദ്ധീകരിക്കുന്നു.]

1)       BC 7-നും BC 2-നും ഇടയില്‍ യേശുക്രിസ്തു ജനിച്ചു.
2)       AD 26-നും36-നും ഇടയില്‍ യേശുക്രിസ്തു സുവിശേഷം പ്രസംഗിച്ചു. ശിഷ്യന്മാരെ തിരഞ്ഞെടുത്തു. അവര്‍  പത്രോസ് (ശീമോന്‍), അന്ത്രയോസ്, യാക്കോബ്, യോഹന്നാന്‍, ഫീലിപ്പോസ്, ബര്‍ത്തലോമിയ, മത്തായി, തോമസ്, യാക്കോബ്, പിരിവുകാരനായ ശിമയോന്‍, യൂദാ, യൂദാസ് സ്‌കറിയാത്താ (പിന്നീട്, യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിനു പകരമായി മത്തിയാസിനെ അപ്പസ്‌തോലനായി ശിഷ്യന്മാര്‍ തിരഞ്ഞെടുത്തു). അങ്ങനെ യേശു തന്നില്‍ വിശ്വസിക്കുന്നവരുടെ ദൈവിക സ്‌നേഹക്കൂട്ടായ്മ സ്ഥാപിച്ചു.
3)       AD 26-നും 36-നും ഇടയില്‍ യേശു കൊല്ലപ്പെടുകയും ഉയിര്‍ത്തെണീല്‍ക്കുകയും തുടര്‍ന്ന് നാല്പതുദിവസത്തോളം അവിടത്തെ ശിഷ്യന്മാര്‍ക്കുവേണ്ട തെളിവുകള്‍ നല്‍കിക്കൊണ്ട് ജീവിക്കുന്നവനായി പ്രത്യക്ഷപ്പെട്ട് അവരെ പഠിപ്പിക്കുകയും ചെയ്തു. താന്‍ സ്വര്‍ഗ്ഗത്തില്‍നിന്നു ദൈവശക്തിയെ അയയ്ക്കുമെന്നും അതു പ്രാപിച്ചശേഷം തന്റെ ശിഷ്യന്മാര്‍ ലോകമെങ്ങുംപോയി സുവിശേഷം അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചു. തന്നില്‍ വിശ്വസിക്കുന്നവരെ ശിഷ്യപ്പെടുത്തണമെന്നും താന്‍ മടങ്ങിവരുമെന്നും അറിയിച്ച്, അവര്‍ നോക്കിനില്‍ക്കേ യേശു സ്വര്‍ഗ്ഗാരോഹണം ചെയ്തു.
4)       AD 25-37 കാലഘട്ടത്തില്‍ യഹൂദരെ ഭയപ്പെട്ട് ജറുശലേമില്‍ ഒരു ഭവനത്തില്‍ കൂടിയിരുന്ന ശിഷ്യരിലേക്കും അവരോടൊപ്പം ഉണ്ടായിരുന്നവരിലേക്കും സ്വര്‍ഗ്ഗത്തില്‍നിന്നു ദൈവശക്തി
യായ (സഹായകനായ) പരിശുദ്ധാത്മാവ് വലിയ ശബ്ദത്തോടെ കടന്നു വന്നു!! ആകാശത്തുനിന്നും കടന്നുവന്ന വലിയശബ്ദം കേട്ട് ഓടി വന്ന ജനക്കൂട്ടത്തോട്, പത്രോസ് മറ്റു പതിനൊന്നു പേരോടും ഒരുമിച്ചുചേര്‍ന്നുനിന്നുകൊണ്ട് യേശുക്രിസ്തുവിന്റെ പരിശുദ്ധാത്മാവ് പറഞ്ഞ കാര്യം അറിയിച്ചു. ആ ദിവസം മൂവായിരത്തോളം ആളുകള്‍ മാനസാന്തരപ്പെട്ട് യേശുക്രിസ്തുവിന്റെ നാമത്തില്‍ സ്‌നാനപ്പെട്ട് പാപമോചനം നേടി, പരിശുദ്ധാത്മാവിനെ പ്രാപിച്ച് ദൈവരാജ്യത്തില്‍ അംഗങ്ങളായി!! അങ്ങനെ, ആദിമസഭ രൂപം കൊണ്ടു.
5)       AD 37-60 കാലഘട്ടത്തില്‍ റോമാ സാമ്രാജ്യം, ആഫ്രിക്ക, ഇന്ത്യ എന്നിവിടങ്ങളില്‍ അപ്പസ്‌തോല ന്മാര്‍ സുവിശേഷം അറിയിക്കുകയും, യേശുവില്‍ വിശ്വസിച്ച്, ഏകദൈവത്തെ ആത്മാവിലും സത്യ ത്തിലും ആരാധിക്കുന്നവരുടെ സ്‌നേഹക്കൂട്ടായ്മ കള്‍ സ്ഥാപിക്കുകയുംചെയ്തു. യേശുക്രിസ്തു വിന്റെ ആത്മാവിനാല്‍ നയിക്കപ്പെട്ട് ഒരേ ഹൃദയത്തോടെയുള്ള വിശ്വാസികളുടെ സമൂഹ ങ്ങള്‍ അവിടെല്ലാം അതിവേഗം വളര്‍ന്നു. തങ്ങള്‍ക്കുള്ളവയെല്ലാം വിശ്വാസികളുടെ പൊതുവക യെന്ന് അവര്‍ കരുതി!!
6)       AD 40-ല്‍ യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നവരെ യഹൂദര്‍ പള്ളിക്കു പുറത്താക്കിയും സാമൂഹികമായി ബഹിഷ്‌കരിച്ചും പീഡിപ്പിക്കാന്‍ തുടങ്ങി.
7)       AD 45-65 കാലയളവില്‍ യഹൂദ നേതാവായിരുന്ന സാവൂള്‍ മാനസാന്തരപ്പെട്ട് സഭയില്‍ചേര്‍ന്നു. യഹൂദരല്ലാത്ത വിജാതീയരോട് യേശുക്രിസ്തു
വിന്റെ സുവിശേഷം അറിയിച്ച് വിശ്വാസികളുടെ അനേകം കൂട്ടായ്മകള്‍ അവര്‍ക്കിടയില്‍ സ്ഥാപിച്ചു.
8)       AD 50  മുതല്‍ 312 വരെ  ക്രിസ്തുവിശ്വാസികള്‍ റോമന്‍ ചക്രവര്‍ത്തിമാരാലും യഹൂദമതനേതാക്കളാലും ക്രൂരമായി പീഡിപ്പിക്കപ്പെട്ടു.
9)       AD 312-ല്‍ ക്രിസ്തുവിശ്വാസികള്‍ക്ക് രാഷ്ട്രീയസ്വാതന്ത്ര്യം ലഭിക്കുന്നു! റോമന്‍ ചക്രവര്‍ത്തി കോണ്‍സ്റ്റന്റൈന്‍ തനിക്കു യുദ്ധത്തില്‍ വിജയം നേടിത്തന്നത് ക്രിസ്ത്യാനികളുടെ ദൈവമായിരുന്നുവെന്നു വിശ്വസിച്ച്, ക്രിസ്തുവിശ്വാസികളുടെകൂടെ തന്റെ അനുയായികളോടൊപ്പം ചേരുന്നു. തുടര്‍ന്ന്, അദ്ദേഹം ക്രിസ്തുവില്‍ വിശ്വസിക്കുന്നവരുടെ കൂട്ടായ്മകള്‍ തന്റെ സാമ്രാജ്യം കേന്ദ്രമാക്കി പ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി!
10)     AD 315-ല്‍ മരിച്ചവര്‍ക്കായുള്ള പ്രാര്‍ത്ഥന റോമാ സാമ്രാജ്യത്തിലുള്ള ക്രിസ്ത്യാനികള്‍ക്കിടയില്‍ ആരംഭിച്ചു.
11)     AD 317-ല്‍  റോമാ സാമ്രാജ്യത്തിലുള്ള ക്രിസ്ത്യാനികള്‍ കുരിശുരൂപം സ്ഥാപിച്ചുതുടങ്ങി.
12)     AD 320-ല്‍ ആരാധനയ്ക്കായി മെഴുകുതിരി കത്തിക്കുന്ന രീതി ആരംഭിച്ചു.
13)     AD 325-ല്‍ റോമന്‍ ചക്രവര്‍ത്തി കോണ്‍സ്റ്റന്റൈന്‍ ലോകത്തിന്റെ പല ഭാഗത്തുനിന്നും സ്വതന്ത്രക്രിസ്തീയ കൂട്ടായ്മകള്‍ നയിക്കുന്ന 1800 മൂപ്പന്മാരെ റോമിലേക്കു വിളിച്ചുവരുത്തി, തന്റെ കൊട്ടാരത്തില്‍ അവരുടെ ആദ്യ സൂനഹദോസ് കൂടി. അവിടെവച്ച് ബിഷപ്പുമാരെയും അവര്‍ക്ക് റോമില്‍ ഒരു തലവനെയും തിരഞ്ഞെടുത്തു വാഴിച്ചു. രാജകൊട്ടാരം അവര്‍ തിരഞ്ഞെടുത്ത റോമിലെ നേതാവിനു രാജാവ് സമ്മാനിച്ചു!! അങ്ങനെ, റോമില്‍നിന്ന് സഭയുടെ ഭരണം തുടങ്ങി; ക്രിസ്തുമതം നിര്‍മ്മിക്കപ്പെട്ടു. ഹൈരാര്‍ക്കിക്കല്‍ ഭരണമുള്ള ക്രിസ്തുമതം നിലവില്‍ വന്നു. റോമന്‍ സൈന്യം വേണ്ടതായ ഒത്താശകള്‍ ചെയ്തുകൊടുത്തു.
14)     AD 325-326-കളില്‍ രാജാവിന്റെയും റോമിലുള്ള ക്രിസ്തുമതനേതാവിന്റെയും (മാര്‍പ്പാപ്പാ) മറ്റു പുരോഹിതരുടെയും നേതൃത്വത്തില്‍, ക്രിസ്തുമതതിയോളജികളുടെ നിര്‍മ്മാണം ആരംഭിച്ചു!! ദൈവത്തെ സംബന്ധിച്ച് തിരുവചനത്തില്‍ എഴുതപ്പെടാത്ത 'ത്രിത്വം' എന്ന വാക്ക്, തെര്‍ത്തുല്ല്യന്‍ ഉണ്ടാക്കിയ വികലതിയോളജിയുടെ അടിസ്ഥാനത്തില്‍, ഔദ്യോഗികമായി കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ അദ്ധ്യക്ഷതയില്‍ നടത്തിയ നിഖ്യാകൗണ്‍സിലില്‍ റോമന്‍ കത്തോലിക്കാസഭ അംഗീകരിച്ചു!! (The American Peoples Encyclopedia 1975).
15)     AD 350-ല്‍ ജൂലിയന്‍ മാര്‍പ്പാപ്പ റോമന്‍ സൂര്യദേവന്റെ ജന്മദിനമായ ഡിസംബര്‍ 25, യേശുക്രിസ്തുവിന്റെ ജന്മദിനം എന്നു പ്രഖ്യാപിച്ച് ക്രിസ്മസ് ദിനാചരണം തുടങ്ങി !! സൂര്യദേവന്റെ നക്ഷത്രവും മരവും ആഘോഷത്തില്‍ ചേര്‍ത്തു!
16)     AD 375-ല്‍ മാലാഖമാരുടെയും മരിച്ച വിശുദ്ധ ന്മാരുടെയും മാതാവിന്റെയും ഉണ്ണിയേശുവിന്റെയും ചിത്രങ്ങളും പ്രതിമകളും നിര്‍മ്മിച്ച് വണങ്ങാന്‍ ആരംഭിച്ചു.
17)     AD 381-ല്‍ കുസ്തന്തിനോസിലെ സൂനഹദോ സില്‍ 'ദൈവത്തില്‍ മൂന്നാളത്വം' എന്ന 'ത്രിത്വ തിയോളജി' റോമന്‍കത്തോലിക്കാസഭ ഔദ്യോ ഗികവിശ്വാസസത്യമായി പ്രഖ്യാപിച്ചു!! (The American Peoples Encyclopedia 1975). അങ്ങനെ, 'യേശുവില്‍ യഹോവയായ ദൈവം' എന്നതുമാറ്റി പകരം, 'യേശു ത്രിത്വത്തിലെ രണ്ടാമത്തെ ദൈവം' എന്നു പഠിപ്പിച്ചുതുടങ്ങി!!
18)     AD 394-ല്‍ ബലിയര്‍പ്പണം ഒരു നിത്യാചാരമാക്കി.
19)     AD 431-ല്‍ വി. മറിയത്തെ 'ദൈവമാതാവ്' എന്ന് വിളിച്ചു! കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി കൊണ്ടു വന്ന തെര്‍ത്തുല്യന്റെ 'ത്രിത്വ തിയോളജി 'തന്നെയായിരുന്നു ഇതിനായും ഉപയോഗിച്ചത്!
20)     AD 500-ല്‍ പുരോഹിതന്മാര്‍ പ്രത്യേക വസ്ത്രം ധരിക്കുവാന്‍ ആരംഭിച്ചു .
21)     AD 526-ല്‍ അന്ത്യകൂദാശ ആരംഭിച്ചു.
22)     AD 593-ല്‍ ശുദ്ധീകരണസ്ഥലത്തെക്കുറിച്ച് പഠിപ്പിക്കുവാന്‍ ആരംഭിച്ചു (മരിക്കുന്ന ക്രിസ്ത്യാ നികളെല്ലാം നേരെ 'ചെറിയ നരകത്തില്‍' ചെല്ലു ന്നു എന്ന വിശ്വാസം).
23)     AD 600-ല്‍ ആരാധനയില്‍ ലത്തീന്‍ ഭാഷ നിര്‍ബന്ധമാക്കുന്നു.
24)     AD 600-ല്‍  മറിയം, മാലാഖമാര്‍, മരിച്ച വിശുദ്ധ ന്മാര്‍ എന്നിവരോട് പ്രാര്‍ഥിക്കുവാന്‍ ആരംഭിച്ചു .
25)     AD 610-ല്‍ ബോണിഫസ് 3-ാമന്‍ ആദ്യമായി 'പോപ്പ്' എന്ന് വിളിക്കപ്പെട്ടു .
26)     AD 709-ല്‍ മാര്‍പാപ്പയുടെ പാദം മുത്തുന്ന പതിവ് ആരംഭിച്ചു.
27)     AD 786-ല്‍ കുരിശ്, തിരുസ്വരൂപങ്ങള്‍, തിരുശേഷിപ്പുകള്‍ എന്നിവയെ ആരാധിക്കുന്നത് ഔദ്യോഗികമായി അംഗീകരിച്ചു .
28)     AD 850-ല്‍ ഹന്നാന്‍ ജലം, വിശുദ്ധ തൈലം എന്നിവ പുരോഹിതന്മാര്‍ വാഴ്ത്തിക്കൊടുക്കുന്ന പതിവ് ആരംഭിച്ചു.
29)     AD 890-ല്‍ യൗസേപ്പ് പിതാവിനെ വണങ്ങുവാന്‍ ആരംഭിച്ചു.
30)     AD 927-ല്‍ കര്‍ദ്ദിനാള്‍സംഘം ആരംഭിച്ചു.
31)     AD 998-ല്‍ നോമ്പും വെള്ളിയാഴ്ച ഉപവാസവും ആരംഭിച്ചു.

32)     AD 11-ാം നുറ്റാണ്ടില്‍ കുര്‍ബാന ബലിയര്‍ പ്പണമായി രൂപാന്തരപ്പെടുകയും അതില്‍ പങ്കു കൊള്ളുന്നത് നിര്‍ബന്ധമാക്കുകയും ചെയ്യുന്നു. (തുടരും)

1 comment:

  1. You get so many such comments in anti Catholic protestant websites. How can this be a historical document? Tony Mathew
    matony007@gmail.com

    ReplyDelete