Translate

Sunday, August 7, 2016

..ചേർപ്പുങ്കൽ മഠത്തിലെ കന്യാസ്ത്രീകളെ നിയമത്തിനു മുന്നിലെത്തിക്കണം.

കത്തോലിക്കാ സഭക്കു കീഴിലുള്ള കുട്ടികളുടെ  അനാഥമന്ദിരങ്ങളുടെ പ്രവർത്തനങ്ങൾ സർക്കാർ അന്വേഷിക്കണം. 

ഏതാനും ദിവസങ്ങൾക്ക് മുൻപ് പാലായ്ക്കടുത്ത് ചേർപ്പുങ്കൽ നസ്രേത്ത് ഭവൻ കോൺവെന്റെിലെ കന്യാസ്ത്രീ അവരുടെ കീഴിലെ ഇൻഫെന്റെ് ജീസസ്സ് ബാലഭവനിലെ കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്ന പരാതി ചൈൽഡ് വെൽഫെയർ കമ്മറ്റിക്കു ലഭിക്കുകയും കമ്മീഷൻ കേസ്സ് അന്വേഷിക്കുകയും മഠം ഇത് സമ്മതിക്കുകയും ചെയ്തു . ഇവിടുത്തെ പല കന്യാസ്ത്രീകളും കുട്ടികളോട് ക്രൂരമായാണ് പെരുമാറുന്നത് എന്ന് കമ്മറ്റിക്ക് മനസ്സിലായെങ്കിലും കേസ്സ് അട്ടിമറിച്ച് ഒതുക്കിത്തിർക്കുകയാണ്. 

ഇത്തരം നിരവധി സ്ഥാപനങ്ങളാണ് സഭക്കുള്ളത്.സർക്കാർ സഹായം കിട്ടുന്ന 56 അനാഥമന്തിരങ്ങൾ കോട്ടയം ജില്ലയിൽ മാത്രം പ്രവർത്തിക്കുന്നു.  ഇവിടെ അനാഥരെത്രയുണ്ടെന്ന കണക്ക് പരിശോധിക്കണം കുട്ടികളുടെ എണ്ണവും ശരിയായരീതിയിൽ പരിശോധിക്കണം. പണസംമ്പാതനം ലക്ഷ്യമിട്ട് 450-തിധികം അനാമന്തിരങ്ങൾ കേരളത്തിൽ പ്രവർത്തി്ക്കുന്നു എന്നത് നാടിന് ഉണ്ടാക്കുന്ന അപമാനം ചെറുതാണോയെന്ന് നമ്മൾ തിരിച്ചറിയണം.ഇവരുടെ പേരിൽ വിദേശത്തുനിന്നും സ്വദേശത്തുനിന്നും സർക്കാരിൽനിന്നും ലക്ഷങ്ങളാണ് ഒഴുകിയെത്തുന്നത്. കുട്ടികൾ പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നു. മുസ്ലീം സമുദായത്തിന്റെ മദ്രസകൾ കേന്ദ്രീകരിച്ച് നടത്തിവന്നിരുന്ന അനാഥാലയങ്ങളെക്കുറിച്ച് സർക്കാർ അന്വേഷിക്കുകയും നിരവധി കുട്ടികളെ തിരികെ അയക്കുകയും ചെയ്തു .എന്തുകൊണ്ടാണ് ഈ വിവേചനമെന്ന് സർക്കാർ വ്യക്തമാക്കണം.

ചൈൽഡ് വെൽഫെയർ കമ്മറ്റി  കത്തോലിക്കാ കന്യാസ്ത്രീകളുടെയും  അച്ചൻമരുടെയും സ്വാധീനം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. 7 ജില്ലകളിലെ ചെയർമാൻമാർ ക്രിസ്തീയ സമുദായത്തിൽ പെട്ടവരാണ്. ്. കമ്മറ്റികളുടെ പ്രവർത്തനങ്ങൾ നോക്കിയാൽ കത്തോലിക്കാ സഭയുടെ കീഴിൽ വരുന്ന കേസ്സുകൾക്ക് ഒരു നീതിയും ഇരകൾക്ക് കിട്ടുന്നില്ലന്നു പറയേണ്ടിവരും.  ഒരു സർക്കാർ സ്ഥാപനം എത്രമാത്രം അധപതിക്കാമെന്നതിന്റെ തെളിവാണിത.് സർക്കാർ പണം ധൂർത്തടിക്കുകയല്ലേ ഈ സ്ഥാപനമെന്നു കാണാം. സാധാരണക്കാർക്ക് ഇവിടെ നീതി ലഭിക്കുന്നില്ല. പുതിയ സർക്കാർ ഈ കമ്മറ്റികളുടെ പ്രവർത്തനങ്ങൾ പുനസംഘടിപ്പിക്കുകയും സഭയുടെ കീഴിലുള്ള അനാഥമന്ദിരങ്ങളുടെ പ്രവർത്തനം സംബന്ധിച്ച് ഉന്നതതല അന്വേഷണം നടത്തുകയും വേണം. കമ്മറ്റികളുടെ ഓഫീസുകളിൽ നിന്നും കന്യാസ്ത്രീകളെയും പുരോഹിതരേയും അടിയന്തിരമായി ഒഴിവാക്കി എല്ലാ സമുദായത്തിൽപ്പെട്ടവർക്കും തുല്യ നീതി ഉറപ്പാക്കണം. ഇക്കാര്യത്തിൽ ഉടൻ നടപടിയുണ്ടാവാത്ത പക്ഷം നിയമനടപടികളുമായി സംഘടന മുന്നോട്ടു പോകുവാൻ നിർബന്ധിതരാകും . ചേർപ്പുങ്കൽ മഠത്തിലെ മുഴുവൻ കന്യാസ്ത്രീകൾക്കുമെതിരെ നിഷ്പക്ഷമായ് അന്വേഷണമുണ്ടാവുകയും കുട്ടികളെ രക്ഷിച്ച്  സ്ഥാപനം പിരിച്ചുവിടുകയും ചെയ്യണം. 

                  റെജി ഞള്ളാനി
              കെ.സി. ആർ.എം
സംസ്ഥാന ഓർഗനൈസിം സെക്രട്ടറി


3 comments:

  1. http://news.keralakaumudi.com/beta/news.php?NewsId=TktUTTAxNDY3MjQ=&xP=RExZ&xDT=MjAxNi0wOC0wNyAwMDozNDowMA==&xD=MQ==&cID=Mw==#sthash.9eI2E1if.gbpl&st_refDomain=www.facebook.com&st_refQuery=/

    ReplyDelete
  2. http://news.keralakaumudi.com/beta/news.php?NewsId=TktUTTAxNDY3MjQ=&xP=RExZ&xDT=MjAxNi0wOC0wNyAwMDozNDowMA==&xD=MQ==&cID=Mw==#sthash.9eI2E1if.gbpl&st_refDomain=www.facebook.com&st_refQuery=/

    ReplyDelete
  3. http://www.mangalam.com/news/detail/20902-latest-news.html

    ReplyDelete