Translate

Tuesday, August 9, 2016

കന്യാസ്ത്രീയെ ഭ്രാന്തിനുള്ള മരുന്നു കഴിപ്പിച്ചെന്ന വെളിപ്പെടുത്തൽ സിററിങ്‌ ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണം. കെ. സി. ആർ . എം.

കോട്ടയം ജില്ലയിലെ പാലാ ചേർപ്പുങ്കൽ നസ്രേത്ത് ഭവൻ കോൺവെന്റിലെ സിസ്റ്റർ മേരി സെബാസ്റ്റ്യൻ 7-7-2016-ൽ മറുനാടൻ മലയാളിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ ദാരുണ സംഭവം ആരെയും ഞെട്ടിക്കുന്നതാണ്. മേലധികാരികളുടെ അരുതാത്തപ്രവൃത്തികൾക്ക് കൂട്ടുനിൽക്കാത്ത കന്യാസ്ത്രീകൾക്ക് പലർക്കും നിർബന്ധിച്ചും രഹസ്യമായും  ഭ്രാന്തിനുള്ള മരുന്നു നൽകുന്നുണ്ടെന്നവർ പറഞ്ഞു. കത്തോലിക്ക സഭാ നേതൃത്വം കന്യാസ്ത്രീകളെ ഭ്രാന്തികളാക്കിയും അല്ലാതെയും അവരെ ലൗകികവും മാനസി കവുമായി പീഡിപ്പിക്കന്നത് ഉന്നതതല അന്വേഷണത്തിന് വിധേയമാക്കണം. ഇതിൽ കേന്ദ്രമനുഷ്യാവകാശകമ്മിഷൻ ഇടപെടണം .ഇതിനു കൂട്ടുനിന്ന ഡോക്ടറന്മാർക്കെതിരെ നടപടിയുണ്ടാവണം. അടുത്ത കാലത്തായി ദൂരുഹ സാഹചര്യത്തിൽ മരിച്ച നിരവധി  കന്യാസ്ത്രീകളാണുള്ളത്.  

ഇതു സംബന്ധിച്ച അന്വേഷണമെല്ലാം പ്രഹസനമായിമാറിയിരിക്കുന്നു.

ഫാദർ ജോയിയെന്ന പുരോഹിതനുമായി അടുപ്പത്തിലാണെന്നാരോപിച്ച് ഈ കന്യാസ്ത്രീയെ കോതമംഗലത്തിനപ്പുറമുള്ള നാടുകാണിയെന്ന ഉൾ ഗ്രാമത്തിലെ മഠത്തിൽ 20 ദിവസത്തോളം തടവിൽ പാർപ്പിച്ചിരുന്നു. എന്നാൽ ഈ വൈദികന്റെ പേരിൽ നടപടിയോന്നും ഉണ്ടായതുമില്ല. ഒരു ധ്യാനഗുരുവിന്റെ ലൈംഗികപീഡനം ചെറുത്ത ഒരു കന്യ്‌സ്ത്രീയെ ആലുവ മഠത്തിൽനിന്നും നട്ടുച്ചക്ക് പുറത്താക്കി നടുറോഡിലിറക്കിവിട്ട സംഭവം വാർത്തയായപ്പോൾ 12 ലക്ഷം നൽകി അവരെ പറഞ്ഞുവിട്ടു. എന്നാൽ ആ പുരോഹിതൻ സുഖമായി തുടരുന്നു. സ്ത്രീകളോടുള്ള സഭയുടെ അവഹേളനവും അടിച്ചമർത്തലും അതി ക്രൂരമായി തുടരുകയാണ്.
ഭ്രാന്തിനുള്ള മരുന്നു കഴിക്കുവാൻ വിസമ്മതിച്ച് എതിർത്ത ഈ സിസ്റ്ററെ
അനാഥാലയത്തിലെ കുഞ്ഞുങ്ങളെ പീഡിപ്പിച്ചെന്ന കുറ്റവും മോഷണക്കുറ്റവും തലയിൽ കെട്ടിവച്ച്കള്ളക്കേസ്സെടുക്കുവാനും ഇപ്പോൾ ശ്രമം നടന്നിരിക്കുന്നു.
സഭയുടെ കള്ളത്തരങ്ങൾ പുറത്തുകൊണ്ടുവരുന്നവരെ കള്ളക്കേസ്സു കൊടുത്ത് ഒതുക്കുകയോ കൊന്നോടുക്കുകയോ ചെയ്ത് അത് അപകടമരണമോ ആത്മഹത്യയോ ആക്കിമാറ്റുന്ന ശീലം സ്ഥിരമാക്കിയിരിക്കുകയാണിപ്പോൾ
 ബെടക്കാക്കി തനിക്കാക്കുക എന്ന തന്ത്രമാണ് പുരോഹിതർ കന്യാസ്ത്രീകൾക്കുമേൽ പ്രയോഗിക്കുന്നത്. ചൂഷണത്തിനും അനീതിക്കും എതിരെ പോരാടിയ ഈ കന്യാസ്ത്രീക്ക് മഠത്തിൽ ഭക്ഷണവും വെള്ളവും നിഷേധിച്ചിരിക്കുകയാണിപ്പോൾ. മഠത്തിൽ താൻ സുരക്ഷിതയല്ലെന്നും മരണഭയമുണ്ടെന്നും കാണിച്ച് മനുഷ്യാവകാശകമ്മീഷനും വനിതാകമ്മിഷനും പരാതിഅയച്ചെങ്കിലും യാതൊരു അന്വേഷണവും ഉണ്ടാകാത്തസാഹചര്യത്തിൽ തിരുവസ്ത്രം ഉപേക്ഷിക്കാനോരുങ്ങുകയാണ്  ഈ കന്യാസ്ത്രീ.
ഏകീ കൃത സിവിൽ കോഡില്ലാത്തതിനാലും ദേവസം ബോർഡോ വഖത്ത്‌ബോർഡോ , ഗുരുദ്വാര ബോർഡോ പോലെ സർക്കാരിനു കണക്കുലഭിക്കുന്ന നിയമം കത്തോലിക്കാ സഭക്കില്ലാത്തതിനാലും . സഭയുടെ സ്വത്തുക്കൾ സംബന്ധിച്ച കണക്കുകൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കറിയുകയില്ല. അതുമുലും കോടിക്കണക്കിന് രുപയാണ് സർക്കാരിനു നഷ്ടമാകുന്നത്. സഭയുടെ സ്വത്തുക്കൾക്ക് വിശ്വാസികൾക്കും അവകാശമില്ല. എല്ലാം മെത്രാന്റെ സ്വന്തമാണ്.
അനാഥക്കുട്ടികളുടെ പേരിൽ എത്തുന്ന പണമൊ ന്നും അവർക്ക് കൊടുക്കുന്നില്ലന്നും താനതിനെ എതിർത്തിരുന്നു എന്നും സിസ്റ്റർ മേരി വെളിപ്പെടുത്തി. മഠത്തിലെ ചില അരുതാത്ത പ്രവൃത്തികളെയും അവർ എതിർത്തിരുന്നതായി പറഞ്ഞു.
 ഈ സാഹചര്യത്തിൽ കത്തോലിക്കാ സഭയുടെ നിയന്ത്രണത്തിലുള്ള അനാഥാലയങ്ങളെക്കുറിച്ച് അടിയന്തിര അന്വേഷണം ആരംഭിക്കണം. അടുത്തയിടെ മുസ്ല്ം സമുദായത്തിനു കീഴിലുണ്ടായിരുന്ന അനാഥാലയങ്ങളെയും കുട്ടികളെയും സംബന്ധിച്ച് അന്വേഷിച്ച് വളരെയധികം കുട്ടികളെ കസ്റ്റഡിയിലെടുക്കുകയും തിരിച്ചയക്കുകയും ചെയ്തിരുന്നു. എന്നാൽ സഭയുടെ കീഴിലെ സ്ഥാപനങ്ങളെക്കുറിച്ച് ഒന്നും കേട്ടില്ല. ഇതൊരുതരം വിവേചനമല്ലേയെന്ന് ആരെങ്കിലും പറഞ്ഞാൽ തെറ്റെന്നു പറയുവാൻ കഴിയുമോ?

കന്യാസ്ത്രീ മഠങ്ങളിൽ വീഞ്ഞുണ്ടാക്കുന്ന പ്രവൃത്തിയും നിർത്തേണ്ടതുതന്നെയെന്ന കാര്യത്തിൽ സംശയമില്ല.
 മേരി സിസ്റ്ററുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ അടിയന്തിര നടപടികൾ സ്വികരിക്കുവാൻ സർക്കാർ തയ്യാറാവണം. 

 കേരളത്തിൽ 450-തിലധികം അനാഥമന്ദിരങ്ങളുണ്ട്. കോട്ടയം ജില്ലയിൽ മാത്രം സർക്കാർ ഫണ്ടു വാങ്ങുന്ന 56 അനാഥമന്ദിരങ്ങളും ഓൾഡേജുഹോമുകളുമുണ്ട്. ഇത്രമാത്രം അനാഥക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്ന നെറികെട്ട ജനമാണ് കോട്ടയത്തും മറ്റു ജില്ലകളിലുമെന്നാണൊ ഇതിനർത്ഥം? അതോ പണത്തിനുവേണ്ടി സാധാരണക്കാരുടെ മക്കളെയും ഇവർ കണക്കിനകത്ത് അനാഥരാക്കിയിരിക്കുകയാണോ എന്ന് അന്വേഷിക്കണം. 


1 comment:

  1. "ഒറ്റമൂലി " പ്രയോഗം പണ്ടേ നാട്ടുനടപ്പായ മലയാളക്കരയിൽ, മാനസീകമായി/സാമൂഹികമായി വളരെ വികലമായ ഇന്നിന്റെ പൗരോഹിത്യത്തിനും ഒരു ഒറ്റമൂലി പ്രയോഗം ഞാൻ ഇവിടെ കുറിക്കുന്നത് "അരുതാത്തതു" എന്നാർക്കാനും തോന്നിയാൽ മാപ്പു ! 'കർത്താവിന്റെ മണവാട്ടിമാരെന്ന' വിശുദ്ധ നാമത്തിൽ ക്രിസ്തീയ സഭകൾ നാടാകെ നട്ടുവളർത്തിയ 'പൗരോഹിത്യ വ്യഭിചാരാലയങ്ങളായ' കന്യാശ്രീ മഠങ്ങൾ പെരുകുന്നതോടൊപ്പം , കുമ്പസാരകൂട്ടിലിട്ടു മെരുക്കിയെടുക്കുന്ന പെണ്ണാടുകളുടെ എണ്ണവും പുരോഹിതർ സഭയിൽ അനുദിനം കൂട്ടുന്നതിനാലും, ഈ ഒറ്റമൂലി അനിവാര്യമെന്ന്, ചിന്തിക്കുന്ന ഏവരും സമ്മതിക്കുമെന്ന ഉറപ്പിൽ ഞാനിതു കുറിക്കട്ടെ !
    വൈദീകനാകാൻ സെമിനാരികളിൽ ചേക്കേറുന്ന യുവാക്കളെ ദിനവും കുടിപ്പിക്കുന്ന കടുക്കാകഷായം കാലാന്തരത്തിൽ, സഭ ഫലപ്രദമല്ലെന്നു കണ്ടറിഞ്ഞതിനാൽ, മാനക്കേടിലാകുന്ന സഭയെ രക്ഷിക്കാൻ ഈ ഒറ്റമൂലി നല്ലതുതന്നെ എന്ന ഉറപ്പോടെ തുടരട്ടെ ! എന്റെ വീട്ടിലെ വളർത്തു പട്ടിയുടെ 'വരി' [റെസ്റ്റിക്കിൾസ്‌ ] എടുക്കുന്നത് കുട്ടിക്കാലത്തു ഞാൻ കണ്ട ഓർമ്മയാണിതിന് കാരണവും ! സന്യാസജീവിതം കൊതിക്കുന്ന ഏതു പുരോഹിതനും കുപ്പായം [ളോഹ] നൽകുന്നതിന് മുൻപേ, ഇവറ്റകളുടെ 'വരി' എടുക്കാൻ സഭകൾ കാനോന് നിയമം അടിയന്തിരമായി തിരുത്തേണ്ടിയിരിക്കുന്നു! പുരോഹിതനാകാൻ കൊതിക്കുന്ന വിശ്വാസിക്ക്‌ സഭ നൽകുന്ന ഒരു അതിവിശുദ്ധ കൂദാശയായി മാത്രം ശേഷം ജനം ഇത് കണ്ടുകൊണ്ടു, ഉച്ചത്തിൽ ആമേമനും ഹല്ലേലുയ്യായും മാറിമാറി ആ സമയം ആടുകളും ഉരുവിടട്ടെ! 'പട്ടംകൊട' എന്ന വിലകൂടിയ ചടങ്ങോടൊപ്പം അന്നുതന്നെ ഇത് നടത്തിയാൽ "ചെലവ് ചുരുക്കൽ" എന്ന് ഹിന്ദുക്കൾ ആക്ഷേപിക്കുമെങ്കിൽ ഒന്നാം പാട്ടമായി "വരിയെടുക്കൽ കൂദാശ" നടത്തുന്നതാണുത്തമം !
    ഇപ്പോൾ ശല്യക്കാരായി മാറിയ സകല കത്തനാര് മോന്മാരുടെയും വരിയും ഇതോടൊപ്പം അന്ന് എടുക്കുന്നതും ചിലവുകുറയൽ ആകുമല്ലോ! ഈ കൂദാശ മലങ്കരയിൽ മാത്രമാക്കി പോപ്പ് നൽകട്ടെ , കാരണം ' freesex ' യൂറോപ്പിന്റെ മുഖമുദ്രയാണല്ലോ! "അവൻ ഏകനായിരിക്കുന്നതു നന്നല്ല" എന്ന യഹോവയുടെ മനുഷ്യനെക്കുറിച്ചുള്ള ഒന്നാം കരുതൽ ഇല്ലാതെയാക്കിയ പൗരോഹിത്യമേ നിനക്ക് ഹാ കഷ്ടം! samuelkoodal

    ReplyDelete