Translate

Tuesday, September 6, 2016

ളോഹയ്ക്കു തീ പിടിച്ചു !

ളോഹയ്ക്കു തീ പിടിച്ചു ! 
പള്ളികൈക്കാരന്റെ എന്ന് വച്ചാൽ ,  പള്ളിപ്പരിശന്റെ മകൻ പോലും പള്ളിയെ വെറുക്കുന്നു ! കാരണം അവനു അകത്തു വെളിച്ചം ഉദിച്ചുവെന്നാണ് മനസിലാക്കേണ്ടത്! കത്തനാരുവൃന്ദം കാലാകാലമായി [ദൈവമക്കൾ പള്ളിയിൽ ദൈവത്തെത്തേടി ചെന്നത് കാരണം] ആടുകളെന്നു വിളിച്ചു ഇരുകാലിമൃഗങ്ങളാക്കി അപമാനിച്ചു, അവന്റെയുള്ളിൽ ആത്മീകാന്ധത നിറച്ചിതിൽനിന്നും, പുതിയ തലമുറ വിവേകത്തിന്റെ കിളിവാതിലുകൾ  തുറന്നു, ചിന്തയിലൂടെ സത്യത്തെ ദർശിച്ചതുകാരണം, കത്തനാർ അവന്റെ ജന്മശത്രുവായി ,ആത്മഹരിയായി മാറുന്നു! അവൻ കത്തനാരെയും അയ്യാളുടെ കപട പ്രസ്താവനകളെയും പ്രസ്ഥാനത്തെയും ഒരുപോലെ  ഭയപ്പെടുന്നു, അവിടേയ്ക്കു ഒന്ന് എത്തിനോക്കാൻകൂടി ആ പാവനജന്മം ഭയപ്പെടുന്നു ! തൽഫലമായി തലമുറകളെ കത്തനാർക്കു നഷ്ടപ്പെടുന്ന ദുഃഖം, അരിശമായും കോപമായും പ്രതികാരമായും കത്തനാരിൽ പരിണമിക്കുന്നു ! ഇതെല്ലാം കണ്ടറിഞ്ഞ പുതിയ തലമുറ അവന്റെ പൂര്വപിതാക്കന്മാരുടെ സനാതന ഭാരതീയ മതത്തിന്റെ ശാസ്ത്രീയമായ സംസ്കാരത്തിലേക്ക് മടങ്ങിപ്പോകാൻ വെമ്പല്കൊള്ളുന്നു ! കത്തനാരും പള്ളിയും പള്ളിസെമിത്തേരിയും ആളെത്തേടി ,കൂദാശചെയ്തു ഉപജീവിക്കാൻ  ശവങ്ങൽ തേടി നാടുനീളെ അലയുന്ന കാലമെടുത്തതിന്റെ മുന്നറിയിപ്പാണീ സംഭവം! കത്തനാരുടെ കപടളോഹയും ചൂഷണവും  ഈ ചുടലതീയിൽ എരിഞ്ഞടങ്ങുന്നു എന്ന വല്യ സത്യം ഈ മണ്ടൻപാതിരി ഒട്ടറിയുന്നുമില്ല ! പാവം!! 
ഭാരതത്തിലെ മണ്മറഞ്ഞ കോടാനുകോടി പുന്ന്യാത്മാക്കളോടൊപ്പം തന്റെ അമ്മയുടെ ആത്മാവും മോക്ഷം പ്രാപിക്കട്ടെ എന്ന വലിയ കരുതലോടെ അമ്മയുടെ ചലനമറ്റ ജഡം അഗ്നിയിൽ സമർപ്പിച്ച മകനെ നിനക്കെന്റെ മനസിന് പ്രണാമം !എനിക്ക് മൂന്നാണ്മക്കളുള്ളതിൽ ഒരുവനെങ്കിലും ഈ സത്യത്തിന്റെ വഴി തെളിയേണമേ എന്ന പ്രാർത്ഥനയോടെ ഞാൻ നിന്നെ വീണ്ടും വണങ്ങുന്നു! 
ദേവാലയങ്ങൾ നാടാകെ പണിയാൻ വൃഥാ പണം ചിലവഴിക്കുന്ന വിഡ്ഢി ജനതയോട്, അകക്കണ്ണ് വിരിയുന്ന സരസ്വതീക്ഷേത്രങ്ങൾ പണിയുവാൻ ജനമനസ്സുകളെ പ്രേരിപ്പിച്ച ശ്രീ.പിണറായി വിജയന് എന്റെ ഹൃദയത്തിന്റെ, ആത്മാവിന്റെ അഭിവാദനങ്ങൾ! കള്ളപ്പണം രാഷ്ട്രീയക്കാരുടെ കൈവശം തന്നെയല്ലെന്റെ മുഖ്യനെ ..കത്തനാരുടെ കീശയിലാണ് അതിലേറെ കള്ളപ്പണം , ചൂഷണത്തിന്റെപണം , ആത്മീയ പിടിച്ചുപറിയുടെ ആകെത്തുക ഒളിച്ചിരിക്കുന്നത് !.കർത്താവിന്റെ വില മുപ്പതു                വെള്ളികാശിവർ  കോടാനുകോടി സ്വർണ്ണനാണയങ്ങളാക്കി ! ഇത്  മനസിലാക്കി മനസുപോലിവരെ കൈകാര്യം ചെയ്യൂ ..എങ്കിൽ കാലം താങ്കളെ മാനിക്കുമതു നിശ്ചയം !     samuelkoodal

No comments:

Post a Comment